ഭക്ഷണം കഴിഞ്ഞവർ നടക്കാനിറങ്ങി
ഇനിയൊരു റിസ്കിനു ഞാൻ ഇല്ലെന്ന്ന് ദീപു പറഞ്ഞെങ്കിലും എന്നാ പിന്നെ ദീപു വീട്ടിൽ ഇരുന്നോളു എന്ന് നീരജ പറഞ്ഞ സ്ഥിതിക്ക് ദീപു കൂടി ഇറങ്ങി.
“നിനക്ക് ഇപ്പൊ നല്ല പരിചയം ആയി അല്ലെ?
“ഞങ്ങൾ ഡെയിലി ഓരോ റൂട്ടിൽ നടക്കാൻ പോകും. നടന്ന് നടന്ന് ചിലപ്പോൾ രാത്രി ആകുന്നത് പോലും അറിയില്ല. രാത്രി ആയാൽ വന്യമൃഗങ്ങൾ ഇറങ്ങും. പിന്നെ പ്രശ്നം ആണ്. അവരെ ഉപദ്രവിച്ച കേസ് ആണ്”
“അപ്പൊ കാട്ടു പ- ന്നി വന്യമൃഗം അല്ലെ?” ദീപു മുഖം കോട്ടി
“എടാ അത് നമ്മുടെ പരിധിയിൽ വന്നാൽ നമുക്ക് സെൽഫ് ഡിഫെൻസിനായിട്ട് എന്തെങ്കിലും ചെയ്യാം..അതിന് കേസില്ല “
“ഓ അങ്ങനെ ഒരു വകുപ്പ് ഉണ്ടല്ലേ?”
“പക്ഷെ അതിന്റെ നൂലമാലകൾ ചില്ലറ അല്ല. പ്രയാസം ആണ്. അത് കൊണ്ട് തന്നെ അബദ്ധത്തിൽ എന്തെങ്കിലും ചെയ്താലും ആൾക്കാർ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്നെ അറിയിക്കില്ല. ഒന്നുകിൽ കഴിക്കും അല്ലെങ്കിൽ വെട്ടി മൂടും..ഞാൻ അത് നാട്ടുകാർക്ക് കൊടുത്തു.”
“എന്നാലും പ- ന്നിയെ എങ്ങനെ കൊ-ന്നേട? അതിന് ഭയങ്കര ശക്തി അല്ലെ?”
“നമ്മുക്ക് പ്രിയപ്പെട്ട ആളെ ഉപദ്രവിക്കാൻ വരുമ്പോൾ നമുക്ക് ഒരു ശക്തി തന്നെ വരും. അത് അന്ന് കൃഷ്ണയേ ആണ് ലക്ഷ്യം വെച്ചത്. പ- ന്നിന്ന് ഒക്കെ പറഞ്ഞാൽ എന്റെ ദീപു ഇത് ഒരു കൂറ്റൻ പ- ന്നി. അവൾ പേടിച്ചു എന്നേ പിടിച്ചു..എനിക്ക് അന്നേരം എന്റെ പെണ്ണിന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ. അവളെ എന്തെങ്കിലും ചെയ്യുമോ എന്ന് മാത്രം ഓർത്തുള്ളൂ. പിന്നെ ഭാഗ്യം അന്നേരം കത്തി എടുത്തിരുന്നു. ഞാൻ സാധാരണ വെളിയിൽ ഇറങ്ങുമ്പോ കത്തി കരുതും ഗൺ കൂടെ കാണും എന്നാലും കത്തിയാണ് മെയിൻ. വീടിന്റെ പുറത്ത് ഇറങ്ങുമ്പോൾ സാധാരണ അത് ആവശ്യം ഇല്ലല്ലോ. അന്ന് എന്തോ തോന്നി. രാത്രി ആയില്ലേ. നമുക്ക് അറിഞ്ഞൂടാല്ലോ..ഒരു precaution… അത് ഉപകാരം ആയി “
“എന്നാലും നമുക്ക് ധൈര്യം മാത്രം പോരല്ലോ അർജുൻ..അത് ഒരു കാട്ടുമൃ- ഗമല്ലേ?”
“എടാ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് അറിഞ്ഞൂടാ. എനിക്ക് ഇങ്ങനെ ഉള്ള സമയം ഭയങ്കര ശക്തിയാണ്. ആരോ തരും പോലെ..ഒരു പക്ഷെ അമ്മയാകും. അമ്മ എനിക്ക് കാവലായി ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്..”
ദീപു മൗനിയായി
“നിവിനെ വിളിച്ചു വരാൻ പറഞ്ഞപ്പോൾ പരസ്പരബന്ധം ഇല്ലാത്ത എന്തൊക്കെയോ പറഞ്ഞു. അവൻ ok. അല്ലെ? അവന് എന്താ ഒരു മൂഡ് ഓഫ് പോലെ,”അർജുൻ ചോദിച്ചു
“അവന്റെ വൈഫിനു ഒരു റിലേഷൻ. കൂടെ ഉള്ള ഒരു മോഡൽ ആണ് കക്ഷി. സീരിയസ് ആണ്. ഡിവോഴ്സ് വേണം എന്ന് പറയുന്നു..അവനാകെ ഒരു വല്ലാത്ത വിഷമം ആണെടാ “
അർജുൻ വല്ലാതായി പോയി
“എടാ അവൻ എന്താ ഇത് എന്നോട് പറയാതിരുന്നത്?”
“നീ ഇവിടെ സന്തോഷം ആയിട്ടിരിക്കുമ്പോൾ അത് പറഞ്ഞു വിഷമിപ്പിക്കാൻ വയ്യാന്ന പറഞ്ഞത്..വീട്ടുകാരൊക്കെ ഇടപെട്ടു. പെണ്ണ് ഒറ്റ തീരുമാനം. ഇത് വേണ്ട..ഒടുവിൽ ഇപ്പൊ ഏകദേശം പേപ്പേഴ്സ് ഒക്കെ ആയിട്ടുണ്ട്..നീ നാട്ടിൽ വരുമ്പോൾ പറയും “
അർജുന്റെ നെഞ്ചിൽ ഒരു ഭാരം നിറഞ്ഞു
ശേ, താൻ അറിഞ്ഞില്ല
“അവന്റെ ജീവിതത്തിൽ ഇത്രയും വലിയ ഒരു വിഷമം വന്നപ്പോ ഒപ്പം നിൽക്കാൻ പറ്റിയില്ലല്ലോ ദീപു? നീ എന്താ എന്നോട് പറയാഞ്ഞത്? ഞാൻ വന്നേനെ “
“നിന്നോട് പറയരുത് എന്ന് ആയിരം തവണ പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞാൽ നീ ചോദിക്കും നീ ചെല്ലും. നിങ്ങൾ സന്തോഷം ആയിട്ട് ഇരുന്ന മാത്രം മതി എന്ന് അവൻ പറഞ്ഞു “
അർജുന്റെ കണ്ണുകൾ നിറഞ്ഞു
“നേരിട്ട് നീ ചോദിക്കുമ്പോൾ എനിക്ക് നുണ പറയാൻ പറ്റില്ല അർജുൻ അതാണ് പറഞ്ഞത് “
“നിവിൻ ഷെല്ലിയോട് പറഞ്ഞോ?”
“yes…ഷെല്ലി അവനെ ഇടക്ക് മീറ്റ് ചെയ്യും. അവൻ ഇനി ദുബായ് പോണില്ല എന്ന് പറഞ്ഞു. അച്ഛന്റെ കുറച്ചു ബിസിനസ് കൾ ഒക്കെ ഉണ്ടല്ലോ പിന്നെ പേരെന്റ്സ് പ്രായമായി.. ഇനി പോകണ്ടന്ന് പറഞ്ഞു. അവനു നമ്മുടെ ഒപ്പം നിൽക്കുന്നത് ഇഷ്ടം ആണ്.”
അർജുൻ ഒന്ന് മൂളി
“ശോ എന്നാലും..നീ ഷെല്ലിയുടെ കൂടെ അവനോടും കൂടെ വരാൻ ഒന്നുടെ പറയ്. ചിലപ്പോൾ അവർ വരില്ല “
ദീപു പറഞ്ഞു
അർജുൻ ഫോൺ എടുത്തു
“ഷെല്ലി നീ എവിടെയാടാ?'”
“ഞാൻ തോട്ടത്തിൽ എന്താ ടാ?”
“ടാ പ്ലാൻ മാറ്റരുത് വരണം.”
“ഞാൻ അവന്റെ കൂടെ വന്നേനെ. വരുന്നെന്നു പറഞ്ഞപ്പോൾ അവൻ പറയുവാ ഭാര്യ ഉണ്ടെന്ന്. നമുക്ക് അതില്ലല്ലോ “
അർജുന് ചിരി പൊട്ടി
“നിന്നെ ഞങ്ങൾ കെട്ടിക്കും സത്യം “
“ശരിക്കും?”
“ശരിക്കും “
“എന്നാ പിന്നെ രണ്ടെണ്ണം നോക്ക്. നിവിനും കൂടെ “
അർജുൻ നിശബ്ദനായി
“എടാ നീ അറിഞ്ഞില്ല്യ?”
അർജുൻ ഒന്ന് മൂളി
“ഇന്നലെ സൈൻ ചെയ്തു. അവള് പോയി..അവൻ..”
“ഉം. ഞാനവനേ ഒന്നുടെ വിളിക്കാം. നീ ഇങ്ങോട്ട് വരുന്നത് പ്ലാൻ ചെയ്യ് “
“ok ടാ നിനക്ക് എങ്കിലും..അല്ല ഇപ്പോഴെങ്കിലും നിനക്ക് തോന്നിയല്ലോടാ മോനെ എന്നേ ഒന്ന് അങ്ങോട്ട് ക്ഷണിക്കാൻ പ- ട്ടി “
അർജുൻ പൊട്ടിച്ചിരിച്ചപ്പോ ഫോൺ കട്ട് ആയി
“അവൻ എന്നേ തെ- റി ഇത് വരെ ഇങ്ങോട്ട് വിളിച്ചില്ലെന്ന് പറഞ്ഞു. ഞാൻ വിളിച്ചിട്ട് വരാൻ വയനാട് എന്റെ അമ്മ വീടാണോ? സ്നേഹം ഉണ്ടെങ്കിൽ വിളിക്കാതെ വരും. എന്റെ ദീപുവിനെ പോലെ.”
അർജുൻ അവനെ തന്നോട് ചേർത്ത് പിടിച്ചു
“സ്നേഹം കൂടുമ്പോ എനിക്ക് പേടിയാ അടുത്ത പണി നീ ഒപ്പിക്കും “
അർജുൻ അവനെ ഒരിടി വെച്ച് കൊടുത്തു. ഇടക്ക് അവൻ തിരിഞ്ഞു നോക്കി
കൃഷ്ണയും നീരജയും പിന്നാലെയുണ്ട്. അർജുന്റെ മൊബൈലിൽ ഒരു കാൾ വന്നു
“മിസ്റ്റർ അർജുൻ ജയറാം?”
“യെസ് “
“വയനാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് “
അർജുൻ ദീപുവിനെ ഒന്ന് നോക്കി
“പറയു “
“നിങ്ങൾ സ്റ്റേഷൻ വരെ ഒന്ന് വരണം. കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാനുണ്ട് “
“മനസ്സില്ല “
അവന്റെ ശബ്ദം ഉറച്ചു
“എന്താ?”
“ചോദ്യവും പറച്ചിലുമൊക്കെ സാധാരണ പാവങ്ങളോട് മതി. നിന്റെയൊന്നും സ്റ്റേഷനിൽ അർജുൻ വരില്ല. ചോദ്യം ഉള്ളവർ അതുമായി എന്റെ അടുത്ത് വരണം.”
അവൻ ഫോൺ കട്ട് ചെയ്തു. പിന്നെ അഡ്വക്കെറ്റിനെ വിളിച്ചു
“കാര്യം എന്താന്ന് വെച്ചാൽ ഡീൽ ചെയ്തേക്ക് “
അവൻ ഫോൺ കട്ട് ചെയ്തു
“അടുത്ത പരിപാടി പിടിച്ചു. നിനക്ക് മാത്രം എങ്ങനെയാട ഉവ്വേ ഇതിന് മാത്രം പ്രോഗ്രാംസ് കിട്ടുന്നത്? ശെടാ ഓരോന്നും വണ്ടി പിടിച്ചു വന്നോളും. ഇതെങ്ങനെ ഡീൽ ചെയ്യും? ഞാനെ നീരജയെ പറഞ്ഞു വിട്ടിട്ട് ഇവിടെ നിന്നാലോ? എന്താ നിന്റെ അഭിപ്രായം?”
“നീ നിന്നോ നീരജയും നിന്നോട്ടെ അവളെ എന്തിനാ പറഞ്ഞു വിടുന്നത്?”
“അല്ല നമുക്ക് കൃഷ്ണയെയും വിടാം നമ്മൾ മാത്രം മതി. ഫ്രീഡം കിട്ടും ഇതൊക്കെ ഒന്ന് നേരിടാൻ. പെണ്ണുങ്ങൾ ഉണ്ടെങ്കിൽ വലിയ പാടാണ് “
“അവർക്ക് ഡൌട്ട് അടിക്കും പൊട്ടാ, നമ്മൾ നോർമൽ ആയിട്ട് ഡീൽ ചെയ്ത മതി. ഇതിലും വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല പിന്നെയാ ഇത് “
“ഞാൻ പക്ഷെ പോയിട്ടുണ്ട്. കൃത്യമായി ഞാനും വന്നു ചാടിയിട്ടിണ്ടല്ലോ “
“നിങ്ങൾ പൊയ്ക്കോട ദീപു. ഇത് ഞാനും പിള്ളാരും കൂടി തീർത്തു കൊള്ളാം. പിന്നെ സേതു ഉണ്ട്. ഞാനന്ന് പറഞ്ഞില്ലേ ഇവിടെ ഞാൻ ഒരു റിസോർട് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത് പ്ലോട്ട് സേതുവിന്റേതാണ്..പിന്നെ ഒരു ഹോസ്പിറ്റൽ. അത് പതിയെ ഉള്ളു. അവൻ ഉണ്ട് ഇവിടെ. ഇത് അവന്റെ ടെറിട്ടറി ആണ്. നീ വെറുതെ ഇതിൽ വന്നു പെടേണ്ട. നാളെ തന്നെ വിട്ടോ “
ദീപു കുറച്ചു നേരം അവനെ നോക്കി നിന്നിട്ട് വേഗം നടന്നു തുടങ്ങി
“ദീപു എടാ ദീപു “
“നാളെ ആക്കുന്നതെന്തിനാ ഇന്ന് പൊയ്ക്കൂടേ? ഇന്ന് പോയേക്കാം. നിനക്ക് ഇപ്പൊ ആൾക്കാർ ഉണ്ടല്ലോ. ഞാനിപ്പോ ഉള്ളതാ ബുദ്ധിമുട്ട്. പോയേക്കാം “
“ഹോ എന്റെ ദൈവമേ നീയും ലവളും ഒരു പോലെ ആണല്ലോ എന്റെ ദീപു. you are So sensitive. എന്തെങ്കിലും പറഞ്ഞാൽ ദേ ഇതാണ് മറുപടി. എടാ നിനക്ക് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി പറഞ്ഞതല്ലേ. ശരി നീ പോകണ്ട. ഇവിടെ നിന്ന് എനിക്ക് കിട്ടുന്നതും കൂടി മേടിച്ചിട്ട് പോയ മതി “
“ഓ നിനക്ക് സേതു ഉണ്ടല്ലോ. അവൻ മതി ഞാൻ പോവാ “
“എടാ നീ പെണ്ണായിട്ട് ജനിക്കേണ്ടതായിരുന്നു കേട്ടോ… ഹോ “
“പെണ്ണ്…ഞാൻ? ബെസ്റ്റ്. അവള് കേൾക്കണ്ട “
ദീപു ഒരു വഷളൻ ചിരി ചിരിച്ചു. അർജുൻ പുറകിലോട്ട് നോക്കി. അവർ ഉഗ്രൻ സംസാരത്തിൽ ആണ്. ഇടക്ക് ഫോട്ടോ എടുക്കുന്നു
“ഇവർ എങ്ങനെ ഇത്രയും ഫ്രണ്ട്സ് ആയത്?”
അർജുന് അത്ഭുതം തോന്നി
“ഹോസ്പിറ്റലിൽ കിടന്ന ടൈം ആയതാ..നീര്നു വലിയ ഇഷ്ടാണ് കൃഷ്ണയെ. നിന്നെ പോലൊരുത്തനെ സഹിക്കുന്നുണ്ടല്ലോ “
അർജുൻ ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു
വയനാട് പോലീസ് സ്റ്റേഷൻ
സർക്കിൾ ഇൻസ്പെക്ടർ മഹേഷിന്റെ ഫോൺ ബെൽ അടിച്ചു
“സി എമ്മിന്റെ ഓഫീസിൽ നിന്നാണ് “
മഹേഷറിയാതെ എഴുന്നേറ്റു പോയി
“പേർസണൽ സെക്രട്ടറി അജിത് ആണ് ഇത് മഹേഷ് അല്ലെ സർക്കിൾ?”
“അതെ സാർ “
“നിങ്ങൾ സ്റ്റേഷനിലോട്ട് അർജുൻ ജയറാമിനെ വിളിപ്പിച്ചോ “
“സാർ അത് കണ്ണൂർ എസ് പി പറഞ്ഞിട്ട് അന്ന് ആ പുലി പിടിച്ചു മരിച്ച സംഭവത്തിൽ എന്തൊക്കെയോ..അന്ന് അതിലെ കടന്ന് പോയവരിൽ അവർ ഉണ്ടായിരുന്നു “
“എന്ത് തോന്ന്യാസം ആണെടോ പറയുന്നത് പുലി പിടിച്ചുനാലെണ്ണം ച- ത്തു. അത് പോസ്റ്റ് മാർട്ടം റിപ്പോർട്ട്ൽ വ്യക്തമായ ഭാഷയിൽ എഴുതിയിട്ടില്ലേ?”
“ഉണ്ട് സാർ. പക്ഷെ?”
“എന്താ ഒരു പക്ഷെ.?”
“വേറെ എന്തൊക്കെയോ കുഴപ്പം ഉണ്ട് എന്ന് തോന്നുന്നു സാർ..എസ് പി പറഞ്ഞിട്ടാണ് വിളിച്ചത് “
“എന്ന ഇനി വിളിക്കണ്ട..നാണമില്ലെടോ പുലി പിടിച്ചതിനും…അയാളെ ഇനി വിളിച്ചു പോയേക്കരുത് കേട്ടല്ലോ “
“സാർ.” ഫോൺ കട്ട് ആയി
ഇതിപ്പോ പോലീസ്കാർ എന്താ ചെണ്ടയോ. എവിടെ ചെന്നാലും എങ്ങനെ നിന്നാലും അടി അയാൾ പിറുപിറുത്തു
കാര്യം സർക്കിൾ sp ഓഫീസിൽ അറിയിച്ചു
വയനാട് എസ് പി ഓഫീസ്
ആന്റണി ജേക്കബ് ചെന്നപ്പോൾ വയനാട് എസ് പി അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞു
“ഞാൻ അറിഞ്ഞു അന്ന് വരാൻ സാധിച്ചില്ല സോറി ആന്റണിസർ” ഷാജൻ പറഞ്ഞു
“സാരമില്ല എനിക്ക് മറ്റുള്ളവരുടെ തിരക്ക് മനസിലാവും. നമുക്ക് കാര്യത്തിലേക്ക് വരാം..അർജുനെ ചോദ്യം ചെയ്യാൻ കിട്ടില്ല അല്ലെ?”
“ചോദ്യം ചെയ്യാൻ പോയിട്ട് അയാളെ ഒറ്റയ്ക്ക് കാണാൻ കിട്ടില്ല “
“അയാൾ ആരാണ്? ഒരു ബിസിനസ് മാൻ അത്രേ അല്ലെ ഉള്ളു?”
ഷാജൻ അല്ല എന്ന് തലയാട്ടി
“ഞാൻ വിശദമായി ഒന്ന് അന്വേഷിച്ചു. അർജുൻ ഒരു മൾട്ടി മില്ലനയർ മാത്രം അല്ല. അയാൾ ഒരു ക്രി- മിനൽ കൂടിയാണ്. പോലീസിനും രാഷ്ട്രീയക്കാർക്കും അത് അറിയാം. കൊ- ലപാതകം ചെയ്യാൻ മടിയില്ലാത്ത ഒരാൾ. അത് വളരെ ബ്രൂ- ട്ടൽ ആയിട്ട്…”
“ഇവിടെ വയനാട് എന്താ?”
“അത് ഒരു രസം. വൈഫ് ഉണ്ട് കൂടെ..കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞേയുള്ളു..അതാവും. അയാൾ ആയത് കൊണ്ട് അത് മാത്രം ആവില്ല ചിലപ്പോൾ ബിസിനസ് കൂടിയാകും സാർ.”
കൂടുതൽ സംസാരിക്കാൻ നിന്നില്ല. ആന്റണി അവിടെ നിന്ന് ഇറങ്ങി. ആ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ മഹേഷ് തന്റെയാളാണ്
അയാൾ ഫോൺ എടുത്തു
“മഹേഷേ ഞാൻ ആണ് ആന്റണി “
“സർ “
“മഹേഷേ താൻ എന്റെ കൂടെ ഒന്ന് നിൽക്കാമോ?”
“സർ പറഞ്ഞാൽ മതി. ഞാൻ എന്ത് വേണം സർ? നമ്മൾ ഒന്നിച്ചായിരുന്ന സമയം സർ എന്നേ എത്ര മാത്രം ഹെല്പ് ചെയ്തിട്ടുണ്ട് സർ. എനിക്ക് ആ നന്ദി ഉള്ളിലുണ്ട് സർ.”
“എന്റെ മോനെ കൊ- ന്നത് അർജുൻ ആണ് മഹേഷ് “
“അയ്യോ സാറെ അത് എന്തിന്?എങ്ങനെ? അറസ്റ്റ് ചെയ്യണ്ടേ സാറെ അവനെ?”
“വെണ്ട. തെളിവില്ല. അവന് നമ്മൾ കൊടുക്കുന്ന പണിയും ഡിപ്പാർട്മെന്റ് അറിയണ്ട. താൻ ഒന്ന് അന്വേഷിച്ചു വിവരം താ. ഏത് റൂട്ടിലൂടെ പോകണം എങ്ങനെ പോകണം…തനിക്ക് ഞാൻ ഒരു സമ്മാനം തരും “
“സാറെ അതൊന്നും വേണ്ട. അവനെ പൂട്ടണം. സ്റ്റേഷനിൽ വിളിപ്പിച്ചപ്പോ അവൻ വന്നില്ല. അത് പോരാഞ്ഞു സി എമ്മിന്റെ ഓഫീസിൽ നിന്നു വിളിപ്പിച്ചു തെറിയും. ഈ വയനാട് അവനറിയില്ലല്ലോ. നമ്മുടെ നാടല്ലേ സാറെ. വഴി കിട്ടും…”
ആന്റണി ഒന്ന് മൂളി.
അർജുൻ ജയറാം, നിനക്കിട്ടുള്ള പണിയുമായി ഞാൻ വരും
തുടരും….