ധ്രുവം, അധ്യായം 140 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയും അർജുന്നും നദിയുടെ തീരത്തായിരുന്നു. ശാന്തമായി ഒഴുകുന്ന നദി. കൃഷ്ണ അർജുന്റെ കൈകൾ എടുത്തു മുഖത്ത് അർപ്പിച്ചു. അർജുൻ അവന്റെ സകലതും ഉപേക്ഷിച്ചു ഈ ഒരു മാസം

അവനു ബിസിനസ് ഉണ്ട്, തിരക്കുകൾ ഉണ്ട്, ഡാഡി പ്രായമായി, അങ്കിൾ ഇതൊന്നും നോക്കില്ല. അദേഹത്തിന്റെ സ്വഭാവം അതാണ്

അമ്മയെയും അച്ഛനെയും മനുവേട്ടനെയും ഒക്കെ കണ്ടിട്ട് ഒത്തിരി കാലമായത് പോലെ. അവർക്ക് നല്ല സങ്കടം ഉണ്ട്. വിളിക്കുമ്പോൾ ഒക്കെ അത് പറഞ്ഞു കരയും അമ്മ

ഇത്രയും ദൂരമൊന്നുമവർക്ക് വരാനും അറിയില്ല. ആ ഇത്തിരി സ്ഥലം വിട്ട് രണ്ടു പേരും എങ്ങും പോയിട്ടില്ല. മനുവേട്ടനും അങ്ങനെ ദൂര യാത്ര ചെയ്യില്ല

“അപ്പുവേട്ടാ…”

“ഉം?”

“നമുക്ക് നമ്മുടെ വീട്ടിലേക്ക് പോയാലോ..”

അർജുൻ വിടർന്ന കണ്ണുകളോടെ അവളെ നോക്കി. ഇതിപ്പോ എങ്ങനെ പറയുമെന്ന് അവൻ ഓർത്തിരുന്നു. അവൾക്ക് വിഷമം ആയാലോ എന്ന് ചിന്തിച്ചു. ഒരു പാട് കാര്യങ്ങൾ പെന്റിങ് ആണ്. താൻ മാത്രം ചെയ്യേണ്ട കാര്യങ്ങൾ. പ്രെഗ്നന്റ് ആയതു കൊണ്ട് പ്രത്യേകിച്ച് അവളെ കൂടുതൽ ശ്രദ്ധിക്കുകയും വേണം. ഓഫീസിൽ ഒരു മണിക്കൂർ പോയി വന്ന മതി. പക്ഷെ ഒന്ന് പോകണം

ഇനി പ- ന്നി ആന ഓട്ടം ഒന്നും വയ്യ. റിസ്ക് വയ്യ

“നമുക്ക് ഇവരൊക്കെ പോകുമ്പോൾ പോകാം “

അർജുൻ നേർമ്മയായി ചിരിച്ചു

“ഉം “

“ഇവിടെ നിന്ന് സത്യത്തിൽ പോകാൻ തോന്നുന്നില്ലായിരുന്നു. പക്ഷെ ആ ഇൻസിഡന്റ് എന്തോ എന്നെ ഒത്തിരി ഡിസ്റ്റർബ് ചെയ്തു. ആ നശിച്ച കുറെ ആണുങ്ങൾ…പിന്നെ പ- ന്നി പുലി ഒക്കെ വന്നാലോ…നമുക്ക് നമ്മുട വീട്ടിൽ പോകാം “

“പോകാം”

“ഒരാഴ്ച കൂടി കഴിഞ്ഞു മതി കേട്ടോ, ഇവരോടും പറയാം ഒരാഴ്ച നിൽക്കാൻ “

“ആയിക്കോട്ടെ “

“ഇതെന്താ ഒന്നിനും നോ പറയാത്തത്?”

“നോ ഞാൻ എന്റെ ലൈഫിൽ നിന്ന് എടുത്തു കളഞ്ഞു “

“അയ്യടാ കള്ളൻ “

“അല്ലാടി നിന്നോട് ഞാൻ എത്ര നോ പറഞ്ഞിട്ടുണ്ട് “

അവൾ ആലോചിച്ചു നോക്കി. കുറവാണ്. ഇല്ല എന്ന് തന്നെ പറയാം

“ശരിയാണ് “

“ആണല്ലോ “

“Yes”

അവൻ അവളെ ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു

“എടി അതെ…ഒരു വാവയാണോ രണ്ടെണ്ണം ഉണ്ടോ എന്നൊക്ക എപ്പോ അറിയാം “

“ഫസ്റ്റ് സ്കാൻ “

“അത് എപ്പോ?”

“നെക്സ്റ്റ് മന്ത് ചെയ്യാല്ലോ “

“അപ്പൊ നമുക്ക് വേഗം പോകാം.”

അവൻ അവളുടെ വയറ്റിൽ കൈ വെച്ചു

“ഒട്ടും വയർ ഇല്ലല്ലോ “

“അത് കുഞ്ഞുവാവ വന്നല്ലേയുള്ളടാ
വലുതാവണ്ടേ…”

അവൻ ഒന്ന് തലകുലുക്കി

“നിന്നെ പോലെ ഒരാൾമതി “

അവൻ പുഞ്ചിരിച്ചു

“മോളോ?”

“ആരായാലും നിന്റെ സ്വഭാവം മതി “

അവൾ ആ മുഖം പിടിച്ചു തിരിച്ചു

“ഞാൻ ഇപ്പൊ ഒരു സത്യം പറയട്ടെ…”

“അപ്പൊ നീ ഇത് വരെ പറഞ്ഞു കൊണ്ട് ഇരുന്നത് കള്ളമാണോ”

“പോടാ..അതല്ല “

“ശരി പറ “

“എനിക്കി സ്വഭാവം ഇഷ്ട “

അവൻ അമ്പരപ്പോടെ നോക്കി

“ഏട്ടന്റെ വയലന്റ്റ് സ്വഭാവം എനിക്ക് ഇഷ്ടാണ്. ഈ കലിയുഗത്തിൽ ഈ സ്വഭാവം കൊണ്ടേ ജീവിക്കാൻ പറ്റുള്ളൂ. പല്ലിനു പല്ല് അങ്ങനെയെ പറ്റു “

“സത്യം?”

“ഉം അന്ന് എന്നോട് അവരെയൊക്കെ കൊ- ന്നു എന്ന് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല. കാരണം ചിലപ്പോൾ സുഖമില്ലാതെ വന്നപ്പോൾ അങ്ങനെ imagine ചെയ്തതവുമെന്ന് ഓർത്തു. പക്ഷെ പ- ന്നിയെ കൊ-ല്ലുന്നത് നേരിട്ട് കണ്ടപ്പോ എനിക്ക് മനസിലായി അപ്പുവേട്ടൻ അവരെ കൊ- ന്നിട്ടുണ്ടാകുമെന്ന്. ശരിക്കും പിന്നെ ആലോചിച്ചു നോക്കിയപ്പോ ഞാൻ ആയിരുന്നു ഏട്ടന്റെ സ്ഥാനത്തു എങ്കിൽ കൊ- ന്നേനെ എന്നും തോന്നി.. ഇവിടെ വെച്ചു എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ കൊ- ന്നിട്ടില്ല എന്ന് എന്നെ കൊണ്ട് സത്യം ചെയ്തത് കൊണ്ട ഞാൻ വിശ്വസിച്ചത്. പക്ഷെ പത്രത്തിൽ അവർ പുലി പിടിച്ചു മരിച്ചു എന്ന് കണ്ടപ്പോ അതിന് കാരണം ആരായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. ഇനിയും അതിന്റെ ബാക്കി പിടിച്ചു ആരെങ്കിലും വരും.. വേണ്ട അപ്പുവേട്ടാ. നമുക്ക് മക്കൾ ഉണ്ടാകാൻ പോവാ. ഇനിയും ടെൻഷൻ ഒന്നും വേണ്ട “

അർജുൻ നിശബ്ദനായി

“അതിന്റെ അർത്ഥം അപ്പുവേട്ടൻ മാറണം എന്നല്ല. ഇങ്ങനെ തന്നെ മതി. ഒരു പൊടിക്ക് മാറരുത്. എനിക്കി അപ്പുവേട്ടനെ മതി.  കലിപ്പന്റെ കാന്താരി ആണെന്നൊക്ക ആൾക്കാർ പറയും. പക്ഷെ അതൊന്നും സാരോല്ല. എനിക്ക് ഇത് മതി “

അർജുൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു

“താങ്ക്യൂ “

അവൻ മെല്ലെ പറഞ്ഞു

“എനിക്ക് ഉണ്ടാകുന്ന മക്കളും ഇങ്ങനെ മതി. എന്നെ പോലെ പാവം ആവണ്ട. മനസ്സിൽ നന്മയും സ്നേഹവും കരുണയും മതി. അത് ഞാൻ വളർത്തുന്ന മക്കൾ അല്ലെ അങ്ങനെ തന്നെ വരുള്ളൂ “

അർജുൻ ചിരിച്ചു പോയി

“നാട്ടിൽ പോയിട്ട് പഠിച്ചു തുടങ്ങണം അടുത്ത വർഷം എം ഡി ക്ക് ചേരണം. പീഡിയട്രിക്സ് കിട്ടുമോ ആവോ?”

“ആരോടാ മോള് ഇതൊക്ക പറഞ്ഞു കൊണ്ട് ഇരിക്കുന്നത്?”

അവൾ നാക്ക് കടിച്ചു

“എല്ലാം മറന്നോടി നീ?”

അവൾ കള്ളച്ചിരി ചിരിച്ചു

അവർ തിരിച്ചു വരുമ്പോൾ രാത്രി ആയി. എല്ലാവരും റിസോർട്ലെ ഭക്ഷണം കഴിച്ചു അന്ന് അവിടേ കൂടി. രാത്രി അന്താക്ഷരി. ഡാംഷറാദ്. അങ്ങനെ കുറേ കളികൾ. ഒടുവിൽ മുറികളിലേക്ക് പോയി

നന്ദനയെ അന്ന് അവർ വീട്ടിൽ വിട്ടില്ല. പിറ്റേന്ന് തിരുന്നെല്ലിയിൽ പോകാൻ തീരുമാനിച്ചു

ആന്റണി  ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു

എങ്ങനെ വേണം, എന്താ വേണ്ടത്. ബാക്കിയുള്ള കുട്ടികൾ ഇടക്ക് ചോദിക്കുന്നുണ്ട്. അങ്കിൾ അത് കൊ- ലപാതകം ആയിരുന്നോ, വല്ല തെളിവും കിട്ടിയോ

ഞങ്ങൾ തീർക്കാം അങ്കിൾ എന്ന് വരെ ഒരുത്തൻ പറഞ്ഞു

പിള്ളേരുടെ ഭാവി പോകും. അയാൾക്ക് അത് അറിയാം. വെറുതെ ഇതിൽ ഉൾപ്പെടുത്തി അവരെ കൂടെ കുഴപ്പം ആക്കണ്ട

സെബാൻ എന്തായിരിക്കും ചെയ്തത് എന്ന് അയാൾ വീണ്ടും ഓർത്തു. അത് തനിക്ക് അറിയണം

അർജുൻ ആണെങ്കിൽ അവൻ ഇനിയും ഭൂമിയിൽ വേണ്ട. അതിനുള്ള കാര്യങ്ങൾ ചെയ്യണം. അതിനിത്തിരി പോന്ന പിള്ളേർ വേണ്ട. ഡിപ്പാർട്മെന്റ്ൽ തനിക്ക് ആളുണ്ട്. അയാൾ ഫോൺ എടുത്തു

വയനാട്

സർക്കിളിന്റെ ഓഫീസിൽ ഇരിക്കുകയാണ് ആന്റണി

“സാർ പറയ് എന്താ ചെയ്യേണ്ടത്. അർജുൻ ആയതു കൊണ്ട് ഡിപ്പാർട്മെന്റ് വഴി നമുക്ക് ഹെല്പ് കിട്ടില്ല സാർ. കുറച്ചു വളഞ്ഞ വഴി നോക്കേണ്ടി വരും. ഞാൻ അന്വേഷിച്ചു. ഇപ്പൊ അവന്റെ മുഴുവൻ ഫ്രണ്ട്സ് ഫാമിലി ഒക്കെ ഇവിടെ ഉണ്ട്. ഇപ്പൊ എന്ത് ചെയ്താലും ഭയങ്കര റിസ്ക് ആണ്. അവർ പോയി കഴിഞ്ഞു ഇവർ ഒറ്റയ്ക്കാകുമ്പോൾ കുറച്ചു കൂടി ഈസി ആണ്..”

“അവർ ഉടനെ തിരിച്ചു പോയാലോ?” ആന്റണി ചോദിച്ചു

“സാർ ഒരു പയ്യൻ ഉണ്ട് കാളി. അവനാണ് അവിടെ പാൽ കൊടുക്കുന്നത്..അവനെ വെച്ച് എന്തെങ്കിലും…അതെ പറ്റുള്ളൂ “

ആന്റണിയുടെ ചുണ്ടിൽ ഒരു ചിരി വന്നു

കാളി

പാല് കൊണ്ട് കൊടുക്കുന്ന കാളി

“അവന്റെ വീട്ടിൽ ആരൊക്കെയുണ്ട്?”

“ആദിവാസി പയ്യനാണ് അമ്മ മാത്രം ഉള്ളു. അവരവിടെ അംഗനവാടി ആയ ആണ് “

ആന്റണിയുടെ മുഖം പൈശാച്ഛികമായി

“അവൻ മതി

അവന്റെ ത- ള്ളേ പൊക്കിക്കോ “

“സാർ ആദിവാസിയാണ് സാർ പഴയ പോലല്ല. അവരെ തൊടാൻ പറ്റില്ല സാർ “

“നിയമ പരമായി വേണ്ടെടോ അല്ലാതെ മതി. അവരെ ഒന്നും ചെയ്യാൻ അല്ല കാളിയെ കൊണ്ട് ഒരു മൂവ്. ഒരു സൈക്കോളജിക്കൽ മൂവ് “

സർക്കിൾ ഇൻസ്‌പെക്ടർ തലയാട്ടി

കാളി  ആന്റണിയുടെ മുന്നിൽ നിന്നു

“ഇതാണ് സാർ കാളി. ഇവന്റെ അമ്മയാണ് മോഷണം ചെയ്തു എന്ന് പറയപ്പെടുന്ന കണ്ണകി എന്ന സ്ത്രീ “

കാളി അമ്പരപ്പോടെ നോക്കി

മോഷണമോ തന്റെ അമ്മയോ

കുഞ്ഞിലേ സ്കൂൾ  വിട്ട് വരുമ്പോൾ റോഡിൽ കിടന്ന പേന എടുത്തു കൊണ്ട് വന്നതിനു ഒരു രാത്രി മുഴുവൻ അടിച്ച തന്റെ അമ്മ മോഷ്ടിച്ചു എന്നോ “

“ദേ ഈ കാശ് ഒക്കെ അവരുട കയ്യിൽ നിന്ന് കിട്ടിയതാ “

അഞ്ഞൂറിന്റെ കുറെ നോട്ടുകൾ

“ഇത് ചേട്ടൻ തന്നതാ. അമ്മ മോഷ്ടിച്ചതൊന്നുമല്ല “

“ഏത് ചേട്ടൻ?”

“അർജുൻ ചേട്ടൻ. എന്റെ വീടിന്റെ അടുത്ത് താമസിക്കുന്ന “

“അർജുൻ ചേട്ടൻ എന്തിനാ നിന്റെ അമ്മയ്ക്ക് ഇത്രേം കാശ് കൊടുത്തത്?”

അവരുടെ മുഖത്തെ വഷളൻ ചിരി കണ്ട് അവന്റെ നെഞ്ചു പൊള്ളി

“എനിക്ക് വയ്യാതെ വന്നപ്പോൾ കൊടുത്തതാ “

“അത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?”

“ഞാൻ ചേട്ടനെ വിളിച്ചു കൊണ്ട് വരാം എന്റെ അമ്മയെവിടെ?”

“അമ്മ ഇവിടെ തന്നെ ഉണ്ട്. പക്ഷെ നിന്റെ അർജുൻ ചേട്ടൻ വന്നു പറഞ്ഞാലേ അമ്മയെ വിടുകയുള്ളു. ഇല്ലേ ജീവിതം മുഴുവൻ നിന്റെ അമ്മ ജയിലിലാ “

കാളി കരഞ്ഞു പോയി

“ഞാൻ പോയി വിളിച്ചു കൊണ്ട് വരാം “

“നീ പോയി വിളിച്ച വരുമോ?”

“വരും “

അവൻ ഉറപ്പോടെ പറഞ്ഞു

“എങ്കിൽ വിളിച്ചു കൊണ്ട് വാ. ഒറ്റയ്ക്ക് വരാൻ പറയണം “

കാളിയുടെ കണ്ണുകൾ ഒന്ന് ചെറുതായ്

“അതെന്തിന്? ഇത് തന്നപ്പോ ചേച്ചിയും ഉണ്ടായിരുന്നു. ചേച്ചിയും വന്നു പറയും “

“എന്തിനാ പെണ്ണുങ്ങളെ ഇതിലൊട്ട് കൊണ്ട് വരുന്നത്. അർജുൻ മാത്രം മതി.”

കാളിക്ക് അതിൽ ഒരു ചതി മനസിലായി
പക്ഷെ അവൻ അത് ഭാവിച്ചില്ല. അവൻ അവരെ തന്നെ നോക്കി നിന്നു

“ഇത് ഒരു മൊബൈൽ ഫോൺ ആണ്. ഇത് ഞാൻ വിളിക്കുമ്പോൾ ഓൺ ആക്കി നിന്റെ പോക്കെറ്റിൽ വെയ്ക്കണം. നീ ഇതിന്റെ ഇടക്ക് കളിക്കാതിരിക്കാനാ “

“എനിക്ക് മൊബൈൽ ഫോൺ ഇല്ലന്ന് ചേട്ടന് അറിയാം. ചേട്ടൻ അപ്പൊ തന്നെ പിടിക്കും “

അവൻ പറഞ്ഞു

ചെക്കൻ കൊള്ളാല്ലോ ആന്റണി ഓർത്തു

“ശരി ഓഡിയോ മതി. നമുക്ക് കാര്യം അറിഞ്ഞ മതി “

അവനു മനസിലായി. ചതി ആണ്. അർജുൻ ചേട്ടനെ എന്തോ ചെയ്യാൻ ആണ്. ഇവർക്ക് എന്താ ശത്രുത. അത് മാത്രം അവനു മനസിലായില്ല

“എനിക്ക് അമ്മേ കാണണം “

“നീ അവനെ വിളിച്ചു കൊണ്ട് വാ നിന്നെ അമ്മേ കാണിക്കാം..”

“എന്റെ അമ്മയെ കാണിച്ചു തന്നാലേ ഞാൻ പോവു”

ആന്റണി സർക്കിളിനെ കണ്ണ് കാണിച്ചു. അയാൾ കാളിയെ അകത്തേക്ക് കൊണ്ട് പോയി. അവിടെ നിലത്തു കണ്ണകി ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം കല്ലിച്ചു

“അമ്മേ “

കാളി അവരെ കെട്ടിപിടിച്ചു

“ജീവൻ പോയാലും ഒറ്റരുത് “

കണ്ണകി ആ കാതിൽ മന്ത്രിച്ചു

“മതി പോകാം “

കാളി തിരിഞ്ഞു

അവൻ നടന്നു

പോലീസ് വിളിച്ചപ്പോ ഫോൺ ഓൺ ആക്കി പോക്കറ്റിൽ ഇട്ടു. പോലീസ് സ്റ്റേഷന്റെ നടപ്പാത കഴിഞ്ഞാൽ കുറച്ചു നേരം കാടാണ്. ഇരുട്ട് പോലെ തോന്നിക്കുന്ന കാട്

അവൻ അത് കഴിഞ്ഞു നടന്നു വീട്ടിൽ എത്തി

“അർജുൻ ചേട്ടാ?”

അർജുൻ ഡ്രസ്സ്‌ എടുക്കാൻ വീട്ടിലേക്ക് വന്നതായിരുന്നു

“ആഹാ നീ ഇതെവിടെ ആയിരുന്നു…എവിടെ എല്ലാം നോക്കി..”

“ചേട്ടാ അമ്മേ പോലീസ് പിടിച്ചു കൊണ്ട് പോയി “

അർജുൻ ഞെട്ടിപ്പോയി

“എന്തിന്?”

“മോഷണം എന്ന് പറഞ്ഞു. ചേട്ടൻ അന്ന് കൊടുത്ത കാശ് ഇല്ലേ? അത് അമ്മ മോഷ്ടിച്ചതാണെന്ന് പറഞ്ഞു പോലീസ് പിടിച്ചു കൊണ്ട് പോയി. ചേട്ടൻ വന്നു പറഞ്ഞാലേ വിശ്വസിക്കു. വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു “

“അതിനെന്താ ഞാൻ വരാല്ലോ”

പൊടുന്നനെ കാളി ഒരു ഇല താഴേക്ക് ഇട്ടിട്ട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. അർജുൻ ഇല എടുത്തു നോക്കി. മരത്തിന്റെ തണ്ട് വെച്ചു അതിൽ ചതി എന്ന് എഴുതിയിട്ടുണ്ട്. അർജുൻ മൊബൈൽ എടുത്തു മെസ്സേജ് അയച്ചു തുടങ്ങി

“ഞാൻ സ്റ്റേഷനിൽ വരാം “

“ഉടനെ വരാനാ പറഞ്ഞത്. ഒറ്റയ്ക്ക് വന്ന മതി ന്ന് പറഞ്ഞു “

“അതിനെന്താ ഞാൻ ഒറ്റയ്ക്ക് വരാം സ്റ്റേഷനിൽ അല്ലെ? എന്തിനാ പേടിക്കുന്നെ ഞാൻ വരാമല്ലോ “

അവൻ കാളിയെ നോക്കി ചിരിച്ചു

അവൻ ഗൺ എടുത്തു പാന്റിന്റെ പുറകിൽ വെച്ചു. കാളി കണ്ണ് മിഴിച്ചു പോയി. പിന്നെ കത്തി സോക്സിൽ തിരുകി

“പോകാം “

അവൻ തലയാട്ടി

ഷെല്ലി ദീപു നിവിൻ

റിസോർട്ടിൽ മുറിയുടെ വാതിൽ തുറന്നു പുറത്തു ഇറങ്ങി

“ഈ ചെറുക്കനെ കൊണ്ട് തോറ്റു. കാർ ഇറക്കെടാ…”

ദീപു നിവിനോട് പറഞ്ഞു

“ടൂൾസ് ഉണ്ടല്ലോ അല്ലെ?” നിവിൻ ഷെല്ലിയോട് ചോദിച്ചു

“രണ്ട് ഗൺ..പിന്നെ ഒരെണ്ണം ഓൺ ദി വേ വന്നു കൊണ്ടിരിക്കുന്നു. അതാണ്  മാസ്റ്റർ പീസ് ഐറ്റം “

ഷെല്ലി പറഞ്ഞു

“എന്ന പിന്നെ പുറപ്പെടുക തന്നെ “

നിവിൻ കാർ സ്റ്റാർട്ട്‌ ചെയ്തു

“തിരുവനന്തപുരം ആണെങ്കി നമ്മൾ പൊളിച്ചേനെ ഇതിപ്പോ കാട്, കാട്ടാന വഴി അറിയാമോ “

“നീ വണ്ടി വിട് നിവിനെ,  ചെറുക്കൻ എത്ര എണ്ണത്തിനെ തീർത്തേച് ഇരിക്കുവാണെന്ന് തമ്പുരാനറിയാം “

ദീപുവിന് ടെൻഷൻ ഉണ്ടായിരുന്നു

അർജുൻ അകത്തേക്ക് ചെന്നു. കാളിയോട് പോലീസ് വെളിയിൽ നിൽക്കാൻ പറഞ്ഞു

അർജുൻ ചുറ്റും നോക്കി. ചെറിയ ഒരു സ്റ്റേഷൻ. രണ്ടു പോലീസ്കാര് വാതിൽക്കൽ ഡ്യൂട്ടി ഉണ്ട്. അകത്തു എസ് പിയും സർക്കിളും മാത്രം. കണ്ണകി നിലത്തു ഇരിപ്പുണ്ട്. അവരുടെ സാരി കീറിയിരിക്കുന്നത് അർജുൻ ശ്രദ്ധിച്ചു

അവനെ കണ്ട് അവർ കണ്ണീരോടെ എണീറ്റ് നിന്നു

അർജുൻ അവരുടെ അരികിൽ ചെന്നു

“നമുക്ക് വേഗം പോകാം ചേച്ചി. ഞാൻ കാര്യം പറഞ്ഞിട്ട് വരാം “

അവർ അവനെ തന്നെ നോക്കി നിന്നു. അവർക്ക് മനസിലായിരുന്നു. അർജുനെ കൊ- ല്ലാൻ പോകുകയാണെന്ന്

തുടരും….

Leave a Reply

Your email address will not be published. Required fields are marked *