താലി, ഭാഗം 58 – എഴുത്ത്: ലക്ഷ്മി ശ്രീനു

വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങും വരെ ശിവയും ഭദ്രയും കണ്ടിട്ടില്ല കാശി ഇടക്ക് ഇടക്ക് ഭദ്രയെ വന്നു നോക്കി പോകും…

ഓഫീസിൽ നിന്ന് ഇറങ്ങാൻ സമയം ഭദ്ര കാശിയുടെ അടുത്ത് വന്നു…..ശിവ ക്യാബിനിൽ ഇല്ലായിരുന്നു ആ ടൈം.

കാശി…….

മ്മ്മ്…. എന്താ ഭദ്ര തമ്പുരാട്ടി….ഭദ്ര ചുറ്റും ഒന്ന് നോക്കി എന്നിട്ടു കാശിയുടെ മടിയിൽ പോയിരുന്നു….കാശി ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…..

എന്താണ് ഭദ്രകാളി ഒരു സ്നേഹപ്രകടനം…എന്തോ കാര്യം നേടാൻ ഉള്ള കുരുട്ട് ബുദ്ധിയാണെന്ന് മനസ്സിലായി…….. കാശി അവളെ കളിയാക്കി.

ഇത് ആണ് നിന്റെ കുഴപ്പം കാശി എന്തെങ്കിലും ഒന്ന് പറയാൻ വന്നാൽ അവന്റെ ഒരു ചൊറിച്ചിൽ പോ-,ടാ മര-പ്പ-, ട്ടി ഞാൻ പോണു……എണീറ്റ് പോകാൻ നോക്കിയപ്പോൾ അവൻ അവളെ മുറുകെ പിടിച്ചു…

നീ എന്നോട്അനുവാദം ചോദിക്കാതെ ആണ് എന്റെ മടിയിൽ കയറി ഇരുന്നത്. പക്ഷെ ഇവിടുന്ന് എണീറ്റ് പോണമെങ്കിൽ  എന്റെ അനുവാദം വേണം…..അതുകൊണ്ട് എന്റെ കൊച്ച് കൂടുതൽ ഇരുന്നു പിടയാതെ കാര്യം പറയ് എന്തിനാ വന്നത്……ഭദ്ര അവനെ തിരിഞ്ഞു നോക്കി.

നീ ഒരു കുരുക്കാ കാശി ഞാൻ ആ കുരുക്കിൽ വന്നു പെട്ട പിന്നെ പുറത്ത് പോകാൻ പാട……അവൾ പരാതി പറഞ്ഞു…

ആണല്ലോ…..അവൻ അവളുടെ കവിളിൽ ഒന്ന് മുത്തി.

കാശി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് അതിന് മുന്നേ എനിക്ക് ദേവേട്ടനെ ഒന്ന് കാണണം….അവൾ പതിയെ പറഞ്ഞു. കാശിയവളെ സൂക്ഷിച്ചു നോക്കി.

നിനക്ക് പറയാൻ ഉള്ളത് അത് ദേവേട്ടനെ കണ്ടു കഴിഞ്ഞേ നീ പറയു എന്ന് ഉറപ്പ് ആണോ….

അതെ കാശി…. ഞാൻ പറയാൻ പോകുന്നത് എന്താ എന്ന് ചിലപ്പോൾ ദേവേട്ടനെ കണ്ടു കഴിയുമ്പോൾ നിനക്ക് മനസിലാകും…കാശി അവൾ പറഞ്ഞത് മനസ്സിലാകാതെ അവളെ നോക്കി…

നീ എന്താ ഡി വാലും തുമ്പും ഇല്ലാതെ പറയുന്നേ…….

അതൊക്കെ എന്റെ കാലനാഥന് പിന്നെ മനസ്സിലാകും….. തത്കാലം ഇപ്പൊ എന്നെ വിട്ടേ…….

അഹ് അടങ്ങി ഇരിക്കെടി ഒരു കാര്യം കൂടെ പറയട്ടെ….. നമ്മൾ മറ്റന്നാൾ വൈകുന്നേരം ഇവിടുന്ന് പോകും…..ഭദ്ര അവനെ നോക്കി.

കോട്ടയത്തേക്ക് ആണോ…..

No….. ബാംഗ്ലൂർ….. നമുക്ക് തത്കാലം ഹണിമൂൺ ബാംഗ്ലൂർ ആക്കാം……അത് കേട്ടപ്പോൾ ഭദ്രയുടെ കണ്ണുകൾ വിടർന്നു.

സത്യമായിട്ടും …… നമ്മൾ പോകുന്നോ ബാംഗ്ലൂർക്ക്……

പോകുവാ ഡീ ഭദ്രകാളി…..അവൻ അവളുടെ കവിളിൽ ഒന്നുടെ മുത്തി.

താങ്ക്യൂ കാശി….പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു ആ സമയം തന്ന ഹരിയും  ശിവയും അകത്തേക്ക് കയറി വന്നു അവരെ കണ്ടതും ഭദ്ര എണീറ്റു……ശിവയുടെ മുഖം ചുവന്നിട്ടുണ്ട് ദേഷ്യം കൊണ്ട് പക്ഷെ ഒരക്ഷരം മിണ്ടിയില്ല മിണ്ടിയാൽ ചിലപ്പോൾ രാവിലെ കാശിയുടെ കൈയിൽ നിന്ന് കിട്ടിയത് ഇപ്പൊ ഹരിയുടെ കൈയിൽ നിന്ന് കിട്ടുമെന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു…..

ഹരി രണ്ടിനെയും നോക്കി ഒന്ന് ആക്കി ചിരിച്ചു കൊണ്ട് കാശിയുടെ അടുത്തേക്ക് പോയി…..

നീ ഇനി ഒരു മാസം ലീവ് ആണെന്ന് അറിഞ്ഞു അപ്പോൾ ഓഫീസ് ഇൻ ചാർജ് ആർക്കാ……ഹരി അവനോട് ചോദിച്ചു.

അത് പറയാൻ ആണ് ഞാൻ ഹരിയേട്ടനോട് ഇങ്ങോട്ടു വരാൻ പറഞ്ഞത്…….ഭദ്ര രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്….

നാളെ രാവിലെ ഇവിടെ ഒരാൾ കൂടെ ജോയിൻ ചെയ്യും…… നമ്മുടെ പുതിയ പ്രൊജക്റ്റ്‌ അറിയാല്ലോ അതിന്റെ ടീം സെലക്ട്‌ ചെയ്യുന്നത് നാളെ ആണ്….. അതുകൊണ്ട് എല്ലാവരും sharp 10:30 മീറ്റിംഗ് ഹാളിൽ ഉണ്ടാകണം……. ഇത് മാനേജർ അല്ല ഹരിയേട്ടൻ നേരിട്ട് എല്ലാവരോടും പറയണം…കാശി ഗൗരവത്തിൽ പറഞ്ഞു.

ഹരിക്ക് മനസിലായി കാര്യം ഗൗരവമുള്ളത് ആണെന്ന്…….

പിന്നെ എന്റെയും ഭദ്രയുടെയും ട്രിപ്പ്‌ അത് തികച്ചും unofficial ആണ് അതുകൊണ്ട്  രണ്ടുപേരുടെയും സാലറി കട്ട്‌ ചെയ്യാൻ കൂടെ മാനേജറോട് പറയണേ ഹരിയേട്ടാ…….

ശരി ഡാ…. വേറെ ഒന്നുമില്ലലോ അല്ലെ….

ഇല്ല….ഞങ്ങൾ ഇറങ്ങുവാ കുറച്ചു പർച്ചേസ് ഉണ്ട്….. നാളെ കൂടെ ഞാൻ  ഓഫീസിൽ ഉണ്ടാകു അതുകൊണ്ട് എന്തെങ്കിലും അർജന്റയി സൈൻ ചെയ്യേണ്ട ഫയൽ ഉണ്ടെങ്കിൽ രാവിലെ 10 മണിക്ക് എന്റെ ടേബിളിൽ ഉണ്ടാകണം……ശിവയെ നോക്കി ഗൗരവത്തിൽ പറഞ്ഞു കാശി എണീറ്റു അപ്പോഴേക്കും ഭദ്ര പുറത്തേക്ക് ഇറങ്ങി……..

രണ്ടുപേരും കൂടെ പിന്നെ മാളിലും ഹോട്ടലിലും ഒക്കെ കയറി ഒരുപാട് വൈകി ആണ് മാന്തോപ്പിൽ എത്തിയത്…..

*********************

കുരിശിങ്കൽ തറവാട്……….. പേര് കേട്ട ഒരു ക്രിസ്ത്യൻ തറവാട്……

കുരിശിങ്കൽ തറവാടിന്റെ കാർന്നോർ….സാമൂവൽ & കൊച്ച്ത്രേസ്യ.ഇവരാണ് ഇപ്പൊ ജീവനോടെ ഇല്ല… ദമ്പതികൾക്ക് മൂന്ന്മക്കൾ രണ്ട് ആണും ഒരു പെണ്ണും
മൂത്തത് റീന ഭർത്താവ് തോമസ് ഡോക്ടർ ആണ്.ഇവർക്ക് രണ്ട്മക്കൾ റയാൻ, സിയ, റയാൻ ഡോക്ടർ ആണ് സിയാ ഡിഗ്രി ചെയ്യുന്നു…..

രണ്ടാമത്തെ ആള് ജോൺസാമൂവൽ ഒരു വില്ലേജ് ഓഫീസർ ആയിരുന്നു. പ്രണയവിവാഹത്തെ തുടർന്നു വീട്ടിൽ നിന്ന് ഇറങ്ങി പോയി…..

മൂന്നാമത്തെ ആള് സക്കറിയസാമൂവൽ ഭാര്യ ലില്ലി സാമൂവൽ മക്കൾ തായ്ക, ഹെൽന രണ്ടുപേരും കുരിശിങ്കൽ എക്സ്പോർട്ടിൽ ജോലി ചെയ്യുന്നു….ഈ കുരിശിങ്കൽ തറവാടിനോട് സ്നേഹത്തിലും സൗക്യത്തിലും കഴിയുന്ന ഒരു കുടുംബം ആണ്……

പാലത്തുവീട്….. (ഇവരെ കുറിച്ച് പിന്നെ പറയാം…)

റയാൻ…….ഡ്യൂട്ടി കഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ ആണ് അനഘ അവന്റെ അടുത്തേക്ക് വന്നത്…

എന്താ അനഘ….. എന്തെങ്കിലും പറയാൻ ഉണ്ടോ…..അവൻ വല്യ താല്പര്യമില്ലാതെ ചോദിച്ചു.

ഞാൻ അന്ന് പറഞ്ഞ കാര്യം…..അവൾക്ക് അറിയാം അവന്റെ സ്വഭാവം അതുകൊണ്ട് തന്നെ അവൾ ചെറിയ ടെൻഷനോടെ ആണ് ചോദിച്ചത്…

അതിൽ ഞാൻ എന്താ ഡോ പറയേണ്ടത്…. ഞാൻ എന്റെ തീരുമാനം അന്ന് പറഞ്ഞത് ആണ്….. എന്നിട്ടും താൻ അത് വിടാതെ വീണ്ടും വീട്ടിൽ പറഞ്ഞു ഇളക്കി എനിക്ക് ഇപ്പൊ വീട്ടിൽ ചെന്നു കയറാൻ പറ്റാത്ത അവസ്ഥ ആണ്……..റയാൻ ശാന്തമായി പറഞ്ഞു.

റയാൻ….. ഞാൻ പറഞ്ഞല്ലോ ഒരു ടൈംപാസ് അല്ലെങ്കിൽ വെറുതെ പ്രേമിച്ചു നടക്കാൻ അതിന് ഒന്നും എനിക്ക് താല്പര്യം ഇല്ല അതിന്റെ പ്രായം കഴിഞ്ഞു…… വീട്ടിൽ അവർ എന്നോട് കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ തന്റെ പേര് പറഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ല ഡോ…… നമ്മൾ രണ്ടും ഡോക്ടർമാർ ആണ് എനിക്ക് തന്നെയും തനിക്ക് എന്നെയും നന്നായി അറിയാം….. കുടുംബക്കാർ തമ്മിലും പണ്ട് മുതൽ പരിചയം ഉണ്ട്……. പിന്നെ….. അവൾ ഒന്ന് നിർത്തി റയാൻ അവളെ നോക്കി.

പിന്നെ….. ബാക്കി ഞാൻ പറയാം മുമ്പ് നടക്കാതെ പോയ വിവാഹം നമ്മളിലൂടെ നടക്കട്ടെ….. അത് അല്ലെ തന്റെ ആഗ്രഹം അത് കഴിഞ്ഞു പഴയതിലും നന്നായി കുടുംബങ്ങൾ ഒന്നിക്കട്ടെ…… പക്ഷെ നടക്കില്ല……. ഈ റയാൻ ആരെയും സ്നേഹിച്ചൊ വിശ്വസിച്ചോ ശീലമില്ല…. അതിന് കാരണം ആരെക്കാളും നന്നായി നിനക്ക് അറിയാം… അങ്ങനെ ഉള്ള ഞാൻ വർഷങ്ങൾക്ക് ശേഷം എന്തെങ്കിലും ഇഷ്ടപെട്ടിട്ടുണ്ട് എങ്കിൽ എന്തെങ്കിലും അത്രമേൽ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അത് ഒന്ന് മാത്രം ആണ്….. മിത്ര…… അവൾ അവളെ എനിക്ക് വേണം…….അവന്റെ വാക്കുകളിൽ വല്ലാത്തൊരു ധാർഷ്ട്യം ഉണ്ടായിരുന്നു…..

പക്ഷെ റയാൻ ആ കുട്ടി……

അറിയാം അവൾ ഇനി നടക്കുവോ അനങ്ങുവോ ഒക്കെ സംശയമാണ്…… എങ്കിലും എനിക്ക് വിശ്വാസം പ്രതീക്ഷ ഒക്കെ ഉണ്ട്……….അനു ഇനി എന്ത് അവനോട് പറയുമെന്ന് ആലോചിച്ചു മുഖത്തേക്ക് നോക്കിയതും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *