താലി, ഭാഗം 78 – എഴുത്ത്: ലക്ഷ്മി ശ്രീനു

മൂന്നുപേരും കൂടെ നോക്കുമ്പോ കയറി വരുന്നത് സൂരജ് ആണ് യൂണിഫോമിൽ അല്ല അവന്റെ വരവ്…….. കാശി അവനെ കണ്ടു പുറത്തേക്ക് ഇറങ്ങി വിഷ്ണുവും സുമേഷും ബൈക്ക് ഒതുക്കി വച്ചു അവരുടെ അടുത്തേക്ക് പോയി……

കാശി…….സൂരജിന്റെ വിളി കേട്ട് കാശി ഒന്ന് നോക്കി.

ഞാൻ വന്നത് നിന്നോട് പഴയ പോലെ പ്രശ്നം ഉണ്ടാക്കാനോ തർക്കത്തിനോ ഒന്നുമല്ല……..സൂരജ് ഒന്ന് നിർത്തി….

പിന്നെ എന്തിനാ വന്നത്……കാശി ഗൗരവത്തിൽ അവനെ നോക്കി ചോദിച്ചു.

എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…..അവൻഒന്ന് നിർത്തി ബാക്കി രണ്ടുപേരെയും ഒന്ന് നോക്കി പിന്നെ തുടർന്നു…..

എനിക്ക് ഇങ്ങോട്ടു പോസ്റ്റിങ്ങ്‌ വാങ്ങി തന്നത്….. ഹരി ആയിരുന്നു അവന് നിന്നോട് ഉണ്ടായിരുന്ന ദേഷ്യം പക പ്രതികാരം അതൊക്കെ നിനക്ക് അറിയാം…… നിന്നെ വേദനിപ്പിക്കാൻ വേണ്ടി തന്നെ ആയിരുന്നു എന്നെ ഇങ്ങോട്ടു വരുത്തിയതും അവൻ പറഞ്ഞിട്ട് ആയിരുന്നു ഞാൻ ഇവിടെ അന്ന് വന്നതും…….. പക്ഷെ അവൻ മാറി ഒരുപാട്…… നീ ഓഫീസിൽ പോയി തുടങ്ങിയതിന് ശേഷം അവൻ എന്നെ വന്നു കണ്ടു…… എന്നോട് ഇനി കാശിയുടെ അടുത്തേക്ക് ഒരു പ്രശ്നത്തിനും വരരുത് എന്നും അവൻ പഴയത് ഒക്കെ മറന്നു പുതിയ ഒരു മനുഷ്യൻ ആകാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു……പിന്നെ ഞാൻ നിന്റെ വഴിയിൽ വന്നിട്ടില്ല…….സൂരജ് നിർത്തി.

ഇത് ആണോ പറയാൻ ഉള്ളത്……

ഇത് മാത്രമല്ല….. ഞാൻ സ്വയം അന്ന് ഇവിടെ നടന്ന മരണത്തെ കുറിച്ച് അന്വേഷിക്കാൻ വന്നത് അല്ല…. എനിക്ക് വന്നൊരു ഫോൺ കോൾ ആയിരുന്നു അത്……..കാശി അവനെ സൂക്ഷിച്ചു നോക്കി.

ഞാൻ പറഞ്ഞത് സത്യമാണ്…. ഞാൻ ആ കേസ് അന്വേഷണവും തുടങ്ങിയത് ആയിരുന്നു….. അപ്പോഴ എന്നെ ഇവിടുന്ന് മാറ്റിയത്……എങ്കിലും ഞാൻ രണ്ടുകാര്യങ്ങൾ കണ്ടെത്തി…….. ഒന്ന് മരിച്ചത് നിങ്ങൾക്ക് വളരെ വേട്ടപെട്ടവർ ആണ്…. രണ്ട് കൊന്നത് നിങ്ങടെ കുടുംബത്തിൽ ഉള്ള ഒരാൾ ആണ്…..ഇതിനൊക്കെ പിന്നിൽ എന്തോ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട് അത് എന്താ എനിക്ക് കണ്ടെത്താൻ ആയിട്ടില്ല…ഇതൊക്കെ നിന്നോട് പറയണമെന്ന് തോന്നി…അതിനാണ് ഞാൻ വന്നത്….. സൂക്ഷിക്കണം കൂടെ തന്നെ ഉണ്ട് ശത്രു…

സൂരജ് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങി…… അവൻ കാറിലേക്ക് കയറാൻ തുടങ്ങിയതും കാശി അവന്റെ അടുത്തേക്ക് വന്നു…..

നിന്നെ അന്ന് ഫോൺ വിളിച്ചത് ആരാ…..കാശി.

ഉള്ളിലേ IPS ഉണർന്നു അല്ലെ……

അന്ന് എന്നെ വിളിച്ചത് മഹാദേവൻ ആണ്….. അതും ഈ വീട്ടിൽ വച്ചു…..കാശി ഞെട്ടി.

ഏട്ടനോ…….

സ്റ്റേഷനിലെ ഫോണിലേക്ക് വിളിച്ചത് കൊണ്ട് ഞാൻ നമ്പർ ട്രെസ് ചെയ്തു ലൊക്കേഷനും നോക്കിയിരുന്നു….. ഞാൻ ഇവിടെ വരുന്നതിന്റെ തലേദിവസം രാത്രി ആയിരുന്നു കാൾ വന്നത്…..ശരി ഞാൻ ഇറങ്ങുവാ…… ഞാൻ വീണ്ടും പറയുന്നു സൂക്ഷിക്കണം അവരുടെ അല്ലെങ്കിൽ അയാളുടെ ലക്ഷ്യം എന്താ എന്ന് അറിയില്ല….. ഒന്ന് ഉറപ്പ് ആണ് ശത്രു അത് നിന്റെ ഒപ്പം തന്നെ ഉണ്ട്…….

സൂരജ് ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്തു…..

സൂരജ്….. സോറി….. ഒന്നും മനസ്സിൽ വയ്ക്കരുത് അന്ന് അവിടെ വച്ചുണ്ടായ പ്രശ്നം ഒക്കെ കളഞ്ഞേക്ക് ആ ഒരു മൂഡിൽ അന്ന് അങ്ങനെ പറ്റി പോയത് ആണ്……..

ഏയ്യ് ഞാൻ അതൊക്കെ മറന്നെടാ….ശരി കാണാം…പിന്നെ എന്റെ കല്യാണം ഉറപ്പിച്ചു കേട്ടോ ഞാൻ അത് ക്ഷണിക്കാൻ ഒരു ദിവസം വരുന്നുണ്ട്… സൂരജ് യാത്ര പറഞ്ഞു പോയി…….

കാശി വിഷ്ണുനെയും സുമേഷ്നെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി

ഡാ…. അവൻ നമ്മളെ മൈൻഡ് ചെയ്തില്ലലോ…..സുമേഷ്.

ഇത് പ്രതീക്ഷിച്ചു തന്നെയല്ലേ ഇങ്ങോട്ടു വന്നത്…..നീ വാ…… വിഷ്ണു സുമേഷ്നെ കൂട്ടി അകത്തേക്ക് കയറി.

കാശി……..അവൻ സെറ്റിയിൽ കണ്ണുകൾ അടച്ചു ഇരിപ്പുണ്ട്…..

ഡാ നിനക്ക് ഞങ്ങളെയും വിശ്വാസം ഇല്ലാതായൊ….. നിന്റെ കൂടെ നിന്ന് ചതിക്കാൻ മാത്രം പ്രശ്നം ഒന്നും നമ്മൾ തമ്മിൽ ഇല്ല….വിഷ്ണു പറഞ്ഞു.

കാശി ദേഷ്യത്തിൽ ചാടി എണീറ്റു…

അപ്പോ ഞാനും അവനും തമ്മിൽ എന്താ പ്രശ്നം….. അവനു ഞാനുമായിട്ട് എന്താ ഡാ പ്രശ്നം ഉണ്ടായിരുന്നത്… പറയെടാ…….വിഷ്ണുന്റെ ഷർട്ടിനു കുത്തിപിടിച്ചു….

കാശി അവനെ വിട്….. അവൻ പറഞ്ഞത് കാര്യമാണ് നിനക്ക് അവനുമായി പ്രശ്നം ഉണ്ടാകില്ലായിരിക്കും പക്ഷെ അവന് നീയുമായി പ്രശ്നം ഉണ്ടെങ്കിലോ……കാശി വിഷ്ണുനെ വിട്ടു.

നിങ്ങൾ എന്താ പറഞ്ഞു വരുന്നത്…..കാശി മനസ്സിലാകാത്ത പോലെ ചോദിച്ചു.

അവന് കോളേജിൽ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്…. അത് ചിലപ്പോൾ സംഗീത ആയിരിന്നിരിക്കണം….. അത് ഒരു കാരണം രണ്ട് ശാരിക്ക് നിന്നോട് ഉള്ള പ്രണയം അത് നേടാൻ പറ്റാത്തതിന്റെ പേരിൽ അല്ലെങ്കിൽ ആ വഴിക്ക് സംഗീത ഒരു തടസ്സമാകുമെന്ന് തോന്നി അങ്ങനെ ആയിക്കൂടെ………സുമേഷ് പറഞ്ഞു.

കാശി പുച്ഛത്തിൽ ചിരിച്ചു….

നിങ്ങളും അവനുമായി വല്യ വ്യത്യാസമൊന്നുമില്ല….. ഇതൊക്കെ നിങ്ങൾ അറിഞ്ഞിട്ട് ദിവസങ്ങൾ ആയി എന്നിട്ട് ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ആണോ എന്നോട് പറയാൻ തോന്നിയത്… അങ്ങനെ എങ്കിൽ പിന്നെ നിങ്ങൾ എന്നെ ഫ്രണ്ട് ആയി കണ്ടിട്ടുണ്ടോ…കാശിക്ക് എന്തോ സങ്കടവും ദേഷ്യവും വരാൻ തുടങ്ങി…അവന്റെ ശബ്ദത്തിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായി…

കാശി….. ഇങ്ങനെ ഒക്കെ ഉണ്ടാകുമെന്ന് ഞങ്ങൾ ആരും അറിഞ്ഞില്ല ഡാ….. നീ ക്ഷമിക്ക്…..രണ്ടുപേരും അവനെ കെട്ടിപിടിച്ചു.കാശി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവരെ ചേർത്ത് പിടിച്ചു…

അല്ല അളിയാ….നമുക്ക് ഇനി എന്താ പ്ലാൻ അവനെ കാണാൻ പോണ്ടേ…….കൂടെ നിന്ന് ചതിച്ച ആ പ-, ന്നയെ……സുമേഷ് ചോദിച്ചു.

കാണണം…… ഞാൻ തത്കാലം ഒറ്റക്ക് പോയി കണ്ടിട്ട് വരാം……കാശി എന്തോ പറയാൻ വന്നപ്പോൾ അവന്റെ ഫോൺ റിങ് ചെയ്തു…….

ഹലോ……പറയ് ഹരിയേട്ടാ…അപ്പുറത്ത് നിന്ന് കേട്ട കാര്യം കാശിയെ ഞെട്ടിച്ചു….കാശിയുടെ മുഖംമാറുന്നത് കണ്ടു എന്തോ പ്രശ്നം ഉണ്ടെന്ന് വിഷ്ണുനും സുമേഷ്നും മനസ്സിലായി……

ഞാൻ…. ഞാൻ ഇപ്പൊ തന്നെ വരാം ഹരിയേട്ടാ…..കാശി കാൾ കട്ട്‌ ചെയ്തു.

എന്താ ഡാ…… എന്താ പ്രശ്നം……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *