പിരിയാനാകാത്തവർ – ഭാഗം 24, എഴുത്ത്: അമ്മു സന്തോഷ്

“ഇതാണ് പപ്പയുടെ ഏദൻ തോട്ടം. എല്ലാത്തരം പഴങ്ങളും ഉണ്ട്. മുന്തിരി, ഓറഞ്ച്, ആപ്പിൾ..”

എബി അവളുടെ കൈ പിടിച്ചു തോട്ടത്തിൽ കൂടി നടന്നു. ശ്രീക്കുട്ടി ഓരോന്നും കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു

“ആഹാ കുഞ്ഞാരുന്നോ.. ഞാൻ വിചാരിച്ചു പുറത്ത് നിന്ന് പിള്ളേർ ആരെങ്കിലും ആണോന്നോ “

ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി

സേവ്യച്ചൻ…സൂക്ഷിപ്പ് കാരനാണ്

“കുറച്ചു നാളായല്ലോ കുഞ്ഞിങ്ങൊട് വന്നിട്ട്. ഇതാരാ കുഞ്ഞേ?”

ശ്രീയെ നോക്കി അയാൾ ചോദിച്ചു

“ഓ ഇതിനെ വഴിയിൽ നിന്ന് കിട്ടിയതാ.. ഇവിടെ കൊണ്ട് കളയാൻ വല്ല സ്ഥലവുമുണ്ടോന്ന് നോക്കി വന്നതാ “

അയാൾ വാ പൊത്തി ചിരിച്ചു

ശ്രീ അവനെ ഒന്ന് നോക്കി

“ചുമ്മാ പറയുവാ. ഞങ്ങൾ പ്രേമമാ. കെട്ടാൻ പോവാ.. ഈ തോട്ടം കാണിക്കാമെന്ന് പ്രലോഭിപ്പിച്ചു കൊണ്ട് വന്നതാ. ഉദ്ദേശം എന്താ എന്ന് സത്യമായിട്ടും എനിക്കു അറിയാൻ മേല “

ഇത്തവണ സേവ്യച്ഛൻ പൊട്ടിച്ചിരിച്ചു പോയി

“എന്റെ എബിമോനെ നല്ല എരിവുള്ള കാന്താരിയെ ആണല്ലോ കണ്ടു പിടിച്ചു കളഞ്ഞത്? “

എബി ചമ്മി നിൽക്കുകയായിരുന്നു

“എവിടെയ മോളുടെ വീട്?”

“ഗുരുവായൂർ “

“ജോലിയായോ ?”

“ഇല്ല എഞ്ചിനീയറിംഗിന് പഠിച്ചു കൊണ്ട് ഇരിക്കുവാ “

“ഉടനെ കാണുമോ എബി?”

“ആ..”

അവൻ അത്രേം പറഞ്ഞു നിർത്തി

“എന്നാ പിന്നെ ഞാൻ അങ്ങോട്ട് പോട്ടെ “

അയാൾ യാത്ര ചോദിച്ചു പോയപ്പോൾ അവൻ ചെവിയിൽ പിടിത്തം ഇട്ടു

“മനുഷ്യനെ നാറ്റിക്കാനായിട്ട്..”

“നാറ്റമോ എവിടെ…”

അവൾ അവനെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം അമർത്തി ശ്വാസം ഉള്ളിലേക്ക് എടുത്തു

“ആഹാ നല്ല കുന്തിരിക്കത്തിന്റെ മണം “

എബി ചുറ്റും നോക്കി

“എന്റെ കർത്താവെ ആരെങ്കിലും കാണുമെടി മൂധേവി.നീങ്ങി നിന്നെ..നോ ബോഡി ടച്ചിങ്‌ “

“ശോ ടച് ചെയ്താൽ എന്താ ഉരുകി പോവോ. ഇതെന്താ പെണ്ണുങ്ങളെ പോലെ.. ഞാൻ ഒന്ന് ടച്ചട്ടെ..”

അവൾ ആ നെഞ്ചിൽ ഒന്ന് വിരൽ കൊണ്ട് വരഞ്ഞു. അവൻ ചിരിച്ചു പോയി

“നീ അങ്ങനെ ടചണ്ട. സമയം ആകുമ്പോൾ ഞാൻ ടച്ചിക്കൊള്ളാം.. നടക്ക് “

അവൻ അവളെ ഉന്തി

“എബിച്ചായോ?”

“എന്തോ “

“എബിച്ചായൻ ആ ചേച്ചിയെ ഉമ്മ വെച്ചിട്ടുണ്ടോ?”

“ഏത് ചേച്ചിയെ?”

“ആദ്യം കല്യാണം കഴിക്കാൻ പോയില്ലേ?”

“പോടീ.. അതെങ്ങനെ ചെയ്യും..കല്യാണത്തിന് മുന്നേ..പ്രേമം ഒന്നുമല്ലായിരുന്നല്ലോ.”

“അപ്പോൾ പ്രേമം ആയിരുന്നു എങ്കിൽ ചെയ്തേനെ..”

“ഉറപ്പല്ലേ “

“അതെന്താ അങ്ങനെ “

“പ്രേമം വന്നാലല്ലേ അതൊക്കെ തോന്നുള്ളു “

“അപ്പോൾ, ഇപ്പോൾ എന്നോട് പ്രേമം ഉണ്ടോ?”

എബിക്ക് അവൾ കറങ്ങി തിരിഞ്ഞു വരുന്ന റൂട്ട് മനസിലായി

“നിന്നോട് പ്രേമം ഇല്ല. പഠിത്തം കഴിഞ്ഞു വരും “

“അതെന്ന? എബിച്ചായന്റെ  പ്രേമം ടൂർ  പോയേക്കുവാണോ?”

“അതെ എന്റെ പ്രേമം സൗത്ത് ആഫ്രിക്ക വരെ പോയേക്കുവാ. മൂന്നാല് വർഷം കഴിഞ്ഞു വരും “

അവൾ മുഖം വീർപ്പിച്ചു നോക്കി

“എന്റെ ക്ലാസ്സിൽ മിക്കവാറും പേർക്ക്. ലൈൻ ഉണ്ട്.. അവർ kiss ഒക്കെ ചെയ്യൂലോ. Kiss ചെയ്ത എന്താ.. പിള്ളേർ ഉണ്ടാകുമോ.?”

“Kiss ചെയ്താൽ. പിള്ളേർ ഉണ്ടാകത്തില്ല. പക്ഷെ പഠിക്കാൻ ഉള്ള നിന്റെ കോൺസെൻട്രേഷൻ പോകും. അത് വേണ്ട “

“അപ്പോൾ കല്യാണത്തിന് ശേഷം കുട്ടികൾ ഉണ്ടായിട്ട് ആൾക്കാർ പഠിക്കുന്നത് എങ്ങനെയാ.നമ്മുടെ കളക്ടർ ശ്രീലക്ഷ്മി ഒക്കെ കല്യാണത്തിന് ശേഷം ആണല്ലോ ഐ എ എസ് എടുത്തത്. ഇന്റർവ്യൂ ഞാൻ കണ്ടാരുന്നു..അപ്പോൾ അവർ രണ്ടു പേരും നോക്കിക്കോണ്ട് ഇരുന്നോ “

അവൻ പൊട്ടിച്ചിരിച്ചു

“നിനക്ക് ഇപ്പോൾ എന്ത് വേണം?”

“എനിക്ക് ഒരുമ്മ വേണം.. താ “

എബിക്ക് അത് ഇഷ്ടപ്പെട്ടു

നാണിച്ചു കുനിയുകയൊന്നുമില്ല ശ്രീ..ഉള്ള കാര്യം ഉള്ളത് പോലെ.

അവൻ ചുറ്റും ഒന്ന് നോക്കി. പിന്നെ ഒരു മരത്തിലേക്ക് അവളെ ചേർത്ത് നിർത്തി

“ഒരുമ്മ തരും..ഒറ്റ ഉമ്മ
പിന്നെ ചോദിക്കരുത്..”

ശ്രീക്കുട്ടിയുടെ മുഖം ചുവന്നു

“നല്ലതാണേൽ ചോദിക്കും.”

അവൻ ചിരി കടിച്ചു പിടിച്ചു. പിന്നെ ആ മൂടി ഒതുക്കി വെച്ചു

“കണ്ണടയ്ക്ക് “

“ഉം?”

“കണ്ണടയ്ക്ക്..”

അവൻ മന്ത്രിച്ചു

ശ്രീ കണ്ണുകൾ പൂട്ടി

ചെറിപ്പഴത്തിന്റെ നിറമുള്ള ആ ചുവന്ന അധരങ്ങളിലേക്ക് എബിയുടെ ചുണ്ടുകൾ അമർന്നു..അടിവയറ്റിൽ ചിത്രശലഭങ്ങൾ പറക്കുന്നത് അറിഞ്ഞു ശ്രീ

അവൾ അവന്റെ കഴുത്തിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു

ഒരു മിനിറ്റ് നീണ്ടു നിന്ന ചുംബനം. ശ്രീക്കുട്ടി കിതപ്പോടെ അവന്റെ നെഞ്ചിൽ ചേർന്നു

“മതിയോ?”

അവൻ മെല്ലെ ചോദിച്ചു

അവൾ ഒന്ന് മൂളി

“എങ്കിൽ വാ ബാക്കി കാണാം..നടക്കു”

“വേണ്ട പറ്റണില്ല..”

അവൾക്ക് തലയ്ക്കു ഭാരമില്ലന്ന് തോന്നി. ദേഹത്തിന് നല്ല ഭാരം
കാലുകൾക്ക് ശക്തി ഇല്ല

“എബിച്ചായാ?”

അവൻ അവളെ സ്നേഹത്തോടെ നോക്കി

“എന്താടി?”

“എന്നെ എടുക്കോ..നടക്കാൻ പറ്റണില്ല “

അവൻ കുസൃതിയിൽ ചിരിച്ചു

“ഒരുമ്മ വെച്ചതേയുള്ളു അപ്പോഴേക്കും ഈ ഗതി. എടി നിനക്ക് താങ്ങാൻ പറ്റുന്നത് ചോദിച്ചു മേടിച്ച പോരെ..എബിയുടെ ഒരു ചുംബനം പോലും താങ്ങാൻ പറ്റുകേലെ “

അവൾ ദയനീയമായി ഒന്ന് നോക്കി

“ഇങ്ങേർ ഇതിൽ ഇത്രയും expert ആണെന്ന് എനിക്കു അറിയാരുന്നോ.. ഞാൻ വിചാരിച്ചു ഞാൻ തന്ന പോലെ ആയിരിക്കുമെന്ന് “

അവൻ ചിരിച്ചു കൊണ്ട് അവളെ പൊക്കിയെടുത്തു തോളിൽ ഇട്ടു

“എബിച്ചായാ?”

“എന്താടി?”

“ഇതാണോ ഫ്രഞ്ച് kiss?”

“ഫ്രഞ്ച് ആണോ കൊറിയൻ ആണോന്നു അറിയുകേല
എനിക്കിതല്ല പണി.”

“കണ്ടിട്ട് പണി നന്നായി അറിയാമെന്നു തോന്നുന്നുണ്ടല്ലോ. സത്യം പറ ഫസ്റ്റ് kiss ആയിരുന്നോ”

“നിന്നെ ഞാൻ.. അടങ്ങി കിടക്കെടി അവിടെ “

അവൾ ഊർന്ന് നിലത്ത് ഇറങ്ങി

“ആരോഗ്യം വന്നു. നടക്കാം “

അവൻ ചിരിച്ചു കൊണ്ട്. ആ മൂക്കിൽ മൂക്ക് ഉരുമ്മി

“ഒരുമ്മ കൂടി തരട്ടെ?”

അവൻ ആ മുഖത്ത് നോക്കി. ചുവന്നു പോയ മുഖം. നിറയെ പീലികൾ ഉള്ള വിടർന്ന കണ്ണുകൾ

“ഉം “

എബി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ കഴുത്തിൽ അമർത്തി ഒരുമ്മ കൊടുത്തു

ശ്രീ പുളഞ്ഞു പോയി. അവൾ അവനെ വട്ടം പുണർന്നു

“എന്നാ എബിച്ചായാ നമ്മുടെ കല്യാണം “

“എത്രയും പെട്ടെന്ന് “

അവൻ മന്ത്രിച്ചു. പിന്നെ അവളെ തന്നോട് ചേർത്ത് പിടിച്ചു. ശ്രീക്കുട്ടി ആ നെഞ്ചിൽ മുഖം അമർത്തി ഒരുമ്മ കൊടുത്തു

“ഐ ലവ് യൂ…എബിച്ചായാ “

അവൾ ഉറക്കെ പറഞ്ഞു. ആ സ്വരം അവിടെയെങ്ങും പ്രതിധ്വനിച്ചു

“എബിച്ചായാ… ഐ…. ലവ്..യു.”

അവൻ അടിക്കാൻ ഓങ്ങിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി..അവൻ പിന്നാലെയും

തുടരും….

Leave a Reply

Your email address will not be published. Required fields are marked *