പിരിയാനാകാത്തവർ – ഭാഗം 30, എഴുത്ത്: അമ്മു സന്തോഷ്

ശ്രീക്കുട്ടി കിച്ചണിൽ ചെല്ലുമ്പോൾ ദിവ്യ  (സെർവന്റ് )കണ്ണ് തുടയ്ക്കുന്നത് കണ്ടു.

“എന്താ ചേച്ചി ഇടയ്ക്കിടെ ഇങ്ങനെ കരയുന്നത്? വീട്ടിൽ ആർക്കെങ്കിലും സുഖമില്ലേ? കാശ് വല്ലോം വേണോ?”

അവർ കണ്ണീർ തുടച്ചു ചിരിച്ചു

“അയ്യോ ഒന്നും വേണ്ട മോളെ. എന്റെ ജീവിതം ഓർത്തു കരഞ്ഞു പോയതാ “

അവൾ കിച്ചണിന്റെ സ്ലാബിൽ കയറി ഇരുന്നു

“എന്താ ചേച്ചിയുടെ ജീവിതം? എന്നോട് പറ “

“ഒന്നുല്ല മോളെ “

“ശേ അങ്ങനെ പറയല്ലേ നമുക്ക് സോൾവ് ചെയ്യാമെന്ന്.. ഫോർ എക്സാമ്പിൽ എന്റെ ജീവിതം ദ പിടിച്ചോ “

എന്നിട്ട് ശ്രീ എല്ലാം പറഞ്ഞു

അച്ഛനെ പേടിച്ചു ഉറങ്ങാതിരുന്ന രാത്രികൾ. ആ സ്വരം കേൾക്കുമ്പോൾ ചെവി പൊത്തി കുനിഞ്ഞിരിക്കുന്ന പകലുകൾ. സ്വന്തം മോളോട് പറയുന്ന അറയ്ക്കുന്ന വാക്കുകൾ. എബിയോട് പറയാൻ കഴിയാത്തത് പോലും ആ സ്ത്രീയോട് അവൾ പറഞ്ഞു

ര-, തി വൈ-, കൃതങ്ങളുടെ അറക്കുന്ന കഥകൾ അയാൾ ഉറക്കെ ഉറക്കെ പറയുന്നത് ഓർത്തു പറയുമ്പോൾ ശ്രീ ഒരു നിമിഷം കരഞ്ഞു പോയി

“സ്വന്തം അച്ഛൻ ഇങ്ങനെ ഒക്കെ  വേറെ എവിടെ എങ്കിലും ചെയ്യുമോ ചേച്ചി? “

“ചെയ്യും. ചില പുരുഷൻമാർക്ക് സ്വന്തം മകളെന്നോ ഭാര്യയെന്നോ ഒന്നുമില്ല. വൈകൃതങ്ങൾ ആരോടും ആകും. രക്തബന്ധം ഒന്നുമില്ല.”

“ഇത്രയും വിഷമം പിടിച്ചത് അല്ലല്ലോ ചേച്ചിയുടെ കഥ “

“ഇതിലും ദയനീയമാണ് മോളെ.. നല്ല ഒരു കുടുംബത്തിൽ ജനിച്ചതാ ഞാൻ. മെഡിസിന് അഡ്മിഷൻ കിട്ടിയപ്പോൾ എല്ലാർക്കും എന്ത് സന്തോഷം ആയിരുന്നുന്നോ. വീട്ടിൽ നിന്ന് കുറച്ചു ദൂരം ഉണ്ടായിരുന്നു. അത് കൊണ്ട് ഒരു ഓട്ടോ അറേഞ്ച് ചെയ്തു. സുന്ദരനായിരുന്നു അയാൾ
നല്ല വാചകം. അറിയാതെ ഞാൻ അയാളിൽ മയങ്ങി. ഞാൻ പഠിത്തം മറന്നു വീട്ടുകാരെ മറന്നു.വീട്ടുകാർ അറിഞ്ഞു. എന്നെ വീട്ടു തടങ്കലിൽ ആക്കി. പക്ഷെ പ്രേമം അല്ലേ.. കണ്ണും മൂക്കുമൊന്നുമില്ലല്ലോ.ഒരു ദിവസം അയാൾക്കൊപ്പം ഇറങ്ങി പോരുന്നു. ആദ്യത്തെ ഒരു വർഷം ഇയാൾ എന്നെ പഠിക്കാൻ വിട്ടു. ക്രമേണ മടുപ്പ് ആയി, അടിയായി. ഞാൻ തിരിച്ചു വീട്ടിൽ പോയി. പക്ഷെ അവരെന്നെ കയറ്റിയില്ല
അപ്പോഴേക്കും ഗർഭിണി ആയി. പിന്നെ തിരിച്ചു അയാൾക്കൊപ്പമായി. ഒരു മോളുണ്ടായി. മോളുണ്ടായപ്പോൾ നല്ല ഒരു മാറ്റം. മിക്കവാറും വീട്ടിൽ കാണും
കുടിയൊക്കെ കുറഞ്ഞു. എന്റെ പഠിത്തം ഒക്കെ പോയി. ഒരു ദിവസം ഞാൻ കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു തൊട്ടടുത്ത കമ്പ്യൂട്ടർ ഷോപ്പിൽ പോയി. എന്തെങ്കിലും ഒരു ജോലി കിട്ടുമോന്ന് അറിയാൻ. മോൾക്ക് അന്ന് നാലു വയസ്സ്. തിരിച്ചു വന്നപ്പോൾ “

അവർ തൊണ്ടയിടറി പോയിട്ട് നിർത്തി

“രക്തത്തിൽ കുളിച്ചു കിടക്കുന്നു എന്റെ കുഞ്ഞവിടെ. ഞാൻ അലറി കരഞ്ഞു കൊണ്ട് മോളെ എടുത്തു കൊണ്ടോടി. ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ മാർ പറഞ്ഞു കുഞ്ഞിനെ റേ-, പ്പ് ചെയ്തിട്ടുണ്ടെന്ന്.. ഓർമ്മ വന്നപ്പോൾ എന്റെ മോള് അത് അച്ഛൻ ആണെന്ന് പറഞ്ഞു..”

ശ്രീ ഞെട്ടി നിൽക്കുകയാണ്

“അയാളെ കാണാനില്ല. പക്ഷെ. അന്നത്തെ പോലീസ് ഉദ്യോഗസ്ഥൻ നല്ലതാരുന്നു. അയാളെ കണ്ടു പിടിച്ചു ജാമ്യമില്ലാത്ത വകുപ്പിൽ അകത്തിട്ടു
ജീവപര്യന്തം ശിക്ഷയും വാങ്ങി കൊടുത്തു. ഞാനും എന്റെ മോളും. ആ നാട്ടിൽ നിന്ന് ഇങ്ങോട്ട് പോരുന്നു. ആ ഉദ്യോഗസ്ഥൻ തന്നെ എനിക്കി ഫ്ലാറ്റിൽ ജോലി ശരിയാക്കി തന്നു. എന്റെ കുഞ്ഞിന് കുറെ നാളുകൾ മാനസികാരോഗം ബാധിച്ച പോലെ. ആയിരുന്നു. എല്ലാത്തിനെയും പേടി. അലർച്ച.. ഇപ്പോൾ സാർ തന്നെ കുഞ്ഞിനെ ഒരു ഹോസ്റ്റലിൽ ആക്കി. കുറെ കൂട്ടുകാരെ ഒക്കെ കിട്ടിയപ്പോൾ ആള് മാറി. ഇപ്പോൾ പത്തു വയസ്സായി. എനിക്കും ആശ്വാസം. നന്നായി പഠിക്കും കേട്ടോ. ഞാൻ ഞായറാഴ്ച പോയി കാണും. എന്നോട് ഇഷ്ടം ഉണ്ടെങ്കിലും വീട്ടിൽ വരാൻ ഇഷ്ടം അല്ല. അയാൾ എന്നെങ്കിലും വരുമോ. എന്ന് പേടി..മോള് പറ ആരുടെ ദുഖമാണ് കൂടുതൽ?”

ശ്രീക്കു മറുപടി ഉണ്ടായിരുന്നില്ല

പക്ഷെ എബിയെ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ ആ കുഞ്ഞ് അനുഭവിച്ചതിനേക്കാൾ വലിയ വേദന താൻ അനുഭവിച്ചേനെ. തനിക്ക് പോലീസ് സഹായം കിട്ടില്ല. ബന്ധുക്കൾ സഹായിക്കില്ല. ജീവിതകാലം മുഴുവൻ അയാൾ തന്നെ…ഓർത്തപ്പോൾ അവൾക്ക് ഭയം തോന്നി

അന്നത്തെ ദിവസം ആ വിഷമം ഉണ്ടായിരുന്നു രണ്ടു പേർക്കും

“ചേച്ചി. പിന്നെ എന്തിന് വീട്ടിൽ പോകുന്നെ? അവിടെ ആരുമില്ലല്ലോ
സ്വന്തം വീട് അല്ലല്ലോ.”

“പിന്നെ എന്ത് ചെയ്യും മോളെ.?”

“ചേച്ചി ഇവിടെ നിന്നോ… മോള് വരുമ്പോൾ മോളും ഇവിടെ നിന്നോട്ടെ “

ദിവ്യക്ക് അവളോട് വാത്സല്യം തോന്നി

“അതൊന്നും വേണ്ട മോളെ. ആവശ്യം വരുമ്പോൾ ചേച്ചി പറഞ്ഞോളാം “

പൊടുന്നനെ കാളിംഗ് ബെൽ. ശബ്ദിച്ചു

“ആ സാർ വന്നല്ലോ..എല്ലാം ചെയ്തു വെച്ചിട്ടുണ്ട്. പോട്ടെ “

വാതിൽ തുറന്നു കൊണ്ട് അവർ പറഞ്ഞു

എബി മുറിയിലേക്ക് പോയി. ദിവ്യക്ക് വൈകുന്നേരം കഴിക്കാൻ ഉള്ള ഭക്ഷണം കൊടുത്തു ശ്രീ. അവർ യാത്ര പറഞ്ഞു പോയപ്പോൾ അവൾ മുറിയിലേക്ക് ചെന്നു

എബി കുളിച്ചിറങ്ങുന്നു

അവൻ അവളെ വാരിപ്പുണർന്നു ഉമ്മ വെച്ചു. ആ സ്നേഹത്തിന്റെ പാലാഴിയിൽ മുങ്ങവേ ദുഖങ്ങളെല്ലാം അവളെ വിട്ടു പോയി. ര- തിപരാഗങ്ങളുടെ ഭൂമിയിൽ അവർ..

ഒടുവിൽ….

അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു

“ഇപ്പോൾ ബെല്ലും ബ്രെക്കും ഇല്ലാട്ടോ “

അവൾ ആ കൈയുടെ മടക്കിലേക്ക് മുഖം ചേർത്ത് വെച്ചു പറഞ്ഞു

“രുചി പിടിച്ചു പോയി “

അവൻ കണ്ണിറുക്കി

“ഹൊ എന്തൊക്ക മസിൽ പിടിത്തം ആയിരുന്നു “

“ഞാൻ അറിഞ്ഞോ നിനക്ക് ഇത്രയും സ്വാദ് ഉണ്ടെന്ന് “

“അയ്യേ പറയുന്ന ഭാഷ നോക്ക് “

“ഇതിലും കൂ- തറയാകാൻ അറിയാം..പിന്നെ പോട്ടെ “

അവൻ അവളെ എടുത്തു നെഞ്ചിൽ കിടത്തി

“അവിടെ കിട..ഇനി പറ പകലെന്തു ചെയ്തു?”

അവൾ അതെല്ലാം പറഞ്ഞു

“എന്റെ ജീവിതത്തിന്റെ നേർക്കാഴ്ച”
അവൻ അവളെ തലോടി

“ഇച്ചായാ ആണിനെങ്ങനെയാ ഇച്ചായാ സ്വന്തം മോളെ കാണുമ്പോൾ കാമം വരുന്നേ..കുഞ്ഞിലേ തൊട്ട് കാണുവല്ലേ..? അച്ഛാ എന്ന് കൊഞ്ചി വിളിക്കുന്ന ആ കുഞ്ഞിനെ എങ്ങനെയാ ഇച്ചായാ ഉപദ്രവിക്കാൻ തോന്നുന്നേ.?കാ-, മം ഉണ്ടായാൽ അത് മറ്റ് ഏതെങ്കിലും സ്ത്രീയിൽ ശമിപ്പിക്കാൻ നോക്കരുതോ? സ്വന്തം കുഞ്ഞല്ലേ, അതിനോട്..”

എബിക്ക് അതിനുത്തരം ഇല്ലായിരുന്നു

താൻ ഉൾപ്പെടുന്ന പുരുഷവർഗത്തോട് അവന് വെറുപ്പ് തോന്നിയ നിമിഷം ആയിരുന്നു അത്

തുടരും….