മഹി ഓഫീസിലെ ഫയൽ ഒക്കെ നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് കാശി അങ്ങോട്ട് വന്നത് അവനെ കണ്ടു മഹി ഒന്ന് സൂക്ഷിച്ചു നോക്കി….. ദേവൻ പോയ ശേഷം കാശിയും മഹിയും സംസാരിക്കാറില്ല എപ്പോഴും ഇവർക്ക് ഇടയിൽ മീഡിയേറ്റർ അയ് നിന്നത് നീരു ആയിരുന്നു…..
അച്ഛാ….കാശിയെ മഹി ഒന്ന് നോക്കി….
മ്മ്മ്…
ഞാൻ ഓഫീസിലേക്ക് വന്നോട്ടെ…. ഇവിടെ ഇരുന്നു മടുത്തു……മഹി ദേഷ്യത്തിൽ അവനെ നോക്കി.
നിനക്ക് മടുക്കുമ്പോൾ കയറി ചെല്ലാൻ അത് ബീച്ച് അല്ല എന്റെ ഓഫീസ് ആണ്…. തത്കാലം അവിടെ നിന്റെ ആവശ്യമില്ല….. ഇപ്പൊ ഓഫീസിലെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് ഹരി ആണ്…
അപ്പോൾ അതികം വൈകാതെ അച്ഛൻ പോലീസ്സ്റ്റേഷനിലും കോടതിയിലും ഒക്കെ കയറി ഇറങ്ങാം……കാശി പുച്ഛത്തിൽ പറഞ്ഞു.
അത് നിന്നെ പോലെ ഉള്ളവർ ആ കമ്പനിയിൽ ഉണ്ടെങ്കിൽ ഞാൻ ഉടനെ ഇതൊക്കെ കാണേണ്ടി വരും……..മഹി ദേഷ്യത്തിൽ പറഞ്ഞു.
മഹിയേട്ടാ…… നീരു അങ്ങോട്ട് വന്നു.
അഹ് വന്നല്ലോ നിന്റെ സപ്പോർട്ടർ….. മോന് കുറച്ചു നല്ല ബുദ്ധി പറഞ്ഞു ഉപദേശിച്ചു കൊടുക്കെടി….. പിന്നെ അവൻ എന്റെ അച്ഛൻ അല്ല ഞാൻ അവന്റെ അച്ഛൻ ആണ് അതുകൊണ്ട് ഞാൻ പറയുന്നത് ഒക്കെ അനുസരിച്ച് ഇവിടെ നിൽക്കാൻ പറ്റുമെങ്കിൽ നിൽക്കാൻ പറയ്…മഹി ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി…
നീരു കാശിയെ നോക്കി ദേഷ്യത്തിൽ തന്നെ ആണ് അവൻ ഇപ്പോഴും…….
കാശി…നീരു അവന്റെ തോളിൽ കൈ വച്ചു.കാശി ദേഷ്യത്തിൽ കൈ തട്ടി എറിഞ്ഞു….
അച്ഛൻ എന്താ കരുതി വച്ചേക്കുന്നത്….ഞാൻ അച്ഛന്റെ അടിമ ആണെന്നോ…. അവൾ ഒരുത്തി കാരണം ആണ് ഈ പ്രശ്നം എല്ലാം എന്ന അത് ഒന്നും പറഞ്ഞ സ്വന്തം അച്ഛന് വിശ്വാസം ഇല്ല…. ഇപ്പോഴും അനിയനും മോനും നാട്ടുകാരും പറയുന്നത് ആണ് വിശ്വാസം……
കാശി……നീരു ദേഷ്യത്തിൽ വിളിച്ചു..
എന്താ ഇനി അമ്മയ്ക്കും സംശയം ഉണ്ടോ…. ആ പെണ്ണിനെ കൊന്നത് ഞാൻ ആണെന്ന്…
അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു എങ്കിൽ അമ്മയുടെ കൈ കൊണ്ട് ഇന്നും എന്റെ മോനെ ഞാൻ ഊട്ടില്ല……നീ നിന്റെ ദേഷ്യം ഒന്ന് ഒതുക്കി വയ്ക്ക് കാശി……..
ഞാൻ എന്തിനാ എന്റെ ദേഷ്യം അടക്കി വയ്ക്കുന്നത് ആരെ പേടിച്ചു, അതിന്റെ ആവശ്യമില്ല…. എനിക്ക് പേടിയും ബഹുമാനവും ഉള്ളത് എന്റെ ദേവേട്ടനോട് മാത്രം ആണ്……. അതുകൊണ്ട് അച്ഛന്റെ ഈ വെരട്ടൽ ഒന്നും എന്റെ മുന്നിൽ വില പോകില്ല എന്ന് അമ്മ ഒന്ന് പറഞ്ഞു കൊടുത്തേക്ക്……..കാശി ദേഷ്യത്തിൽ പറഞ്ഞു….
നിങ്ങൾ രണ്ടുപേരും കാണിച്ചു കൂട്ടുന്നതിനൊക്കെ ഇടയിൽ കിടന്നു പിടയുന്നത് ഞാൻ ഒരുത്തി ആണെന്ന് ഓർത്താൽ അച്ഛനും മോനും കൊള്ളാം…..ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞു നീരു പുറത്തേക്ക് പോയി….
Present
അമ്മ…..പെട്ടന്ന് ഞെട്ടി ഉണർന്നു ചുറ്റും നോക്കി….. ഭദ്രയോട് ദേഷ്യപെട്ടു വന്നു ഇരുന്നത് ആയിരുന്നു പക്ഷെ ഉറങ്ങി പോയി….
കാശി എണീറ്റ് സമയം നോക്കി ഒന്നരയായിട്ടുണ്ട്…. അവൻ എണീറ്റ് അവിടെ മുഴുവൻ ഭദ്രയെ നോക്കി പക്ഷെ കണ്ടില്ല അപ്പോഴാണ് അവൾ മുറിയിൽ കയറി വാതിൽ അടച്ചത് അവന് ഓർമ്മ വന്നത്……..
ഭദ്ര…….. ഭദ്ര……….. ഡോർ തുറക്ക്….ഡോറിൽ മുട്ടി കൊണ്ട് പറഞ്ഞു.ഭദ്ര കേട്ടിട്ടും കേൾക്കാത്ത പോലെ ഇരുന്നു.
ഭദ്ര…….. കാശി വീണ്ടും ഡോറിൽ തട്ടി പക്ഷെ അകത്തു നിന്ന് അനക്കം ഒന്നുല്ല അവന് ടെൻഷൻ അയ് തുടങ്ങി…
ശ്രീ…….ഡോർ തുറക്ക് ഡാ…അവന്റെ ശ്രീ വിളിയിൽ അവളുടെ കണ്ണ് നിറഞ്ഞു…..
ശ്രീ….. സോറി ഡി….. നീ ഡോർ തുറക്ക് എനിക്ക് സംസാരിക്കണം……അവന്റെ സ്വരത്തിൽ ദേഷ്യമായിരുന്നില്ല മറിച്ചു അപേക്ഷ ആയിരുന്നു. ഭദ്ര എണീറ്റ് കണ്ണ് തുടച്ചു വാതിൽ തുറന്നു…
കാശി അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി……അവൻ ചുറ്റും ഒന്ന് നോക്കി എല്ലാം പഴയപോലെ അവൾ വൃത്തിയായ് വച്ചിട്ടുണ്ട് അത് കൂടെ കണ്ടപ്പോൾ കാശിയുടെ കണ്ണ് നിറഞ്ഞു…..അവൻ നിറഞ്ഞ കണ്ണോടെ ദേവനും അവനും ഒരുമിച്ച് ഉള്ള ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി……
ഭദ്രക്ക് അത് കണ്ടപ്പോൾ സങ്കടമായ്…. അവൾ അവനെ നോക്കിയിട്ട് പുറത്തേക്ക് പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു…..
അവൾ ഒന്നും മിണ്ടാതെ നിന്നു അവൻ അവളുടെ മുന്നിൽ പോയി നിന്നു…. എന്നിട്ടും അവൾ മുഖം ഉയർത്തി നോക്കിയില്ല കാശി അവളുടെ മുഖം പിടിച്ചുയർത്തി…. കരഞ്ഞു കലങ്ങിയ കണ്ണും ചുവന്നു തിനിർത്ത കവിളും കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു നോവ് നിറഞ്ഞു…..
ശ്രീ…..അവളുടെ കണ്ണിൽ നോക്കി വിളിച്ചു അത് കൂടെ ആയതും അതുവരെ അടക്കി വച്ച കണ്ണീർത്തുള്ളികൾ പുറത്തേക്ക് വന്നു…… അവന്റെ നെഞ്ചിലേക്ക് തന്നെ അവൾ ചാഞ്ഞു…. കാശിയുടെ കണ്ണും എന്തോ ആ നിമിഷം നിറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു…….
സോറി ശ്രീ….. എന്റെ ദേഷ്യം എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല അപ്പോൾ…ഞാൻ നിനക്ക് സ്വന്തമായവരെ കണ്ടെത്താൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു…..അതിനിടയിൽ അപ്പച്ചിയേയും അമ്മാവനെയും കണ്ടു പിടിക്കാൻ എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരു വഴി ആയിരുന്നു മാധവൻ അങ്കിൾ….. ആ ആളുടെ മരണ വാർത്തകേട്ട് ആണ് ഓഫീസിൽ പോലും പോകാതെ ഇങ്ങോട്ട് വന്നത് ഇവിടെ വന്നപ്പോൾ നീ ഞാൻ പറഞ്ഞത് അനുസരിക്കാതെ ഇവിടെ കയറിയപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും ഒക്കെ തോന്നിയിട്ട ഞാൻ തല്ലിയതും വായിൽ തോന്നിയത് ഒക്കെ പറഞ്ഞത്…….അവളെ ചേർത്ത് പിടിച്ചു തന്നെ ആണ് കാശി പറഞ്ഞത്….
അവളുടെ തേങ്ങൽ കേൾക്കാൻ തുടങ്ങിയപ്പോൾ അവന് കുറച്ചു കൂടെ സങ്കടമായ്…
പ്ലീസ് ശ്രീ….. ഇങ്ങനെ കരയല്ലേ…..ഇത് കാണാൻ വയ്യെടി……അവളെ നേരെ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു…
ശ്രീ കണ്ണ് തുടച്ചു അവനെ നോക്കി പുഞ്ചിരിച്ചു….
ഞാൻ കരയില്ല കാശി…..നീ വാ ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം….അവൾ പെട്ടന്ന് പോകാൻ തുടങ്ങിയപ്പോൾ കാശി അവളെ പിടിച്ചു വച്ചു.
പോയി റെഡിയായ് വാ നമുക്ക് പുറത്ത് പോകാം….. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്……അവളുടെ നെറ്റിയിൽ ഒന്ന് മുത്തികൊണ്ട് ചിരിയോടെ പറഞ്ഞു.
ശെരിക്കും…
മ്മ് പോയി റെഡിയാവെടി….അവൻ വീണ്ടും ചിരിയോടെ പറഞ്ഞതും ഭദ്ര പുറത്തേക്ക് ഓടി……
കാശി ഒരു ചിരിയോടെ അവൾ പോയ വഴിയേ നോക്കി……
ഇനിയും നിന്നോട് ഒന്നും പറയാതെ ഒരു പൊട്ടി ആക്കാൻ വയ്യ ശ്രീ എല്ലാം നിന്നോട് പറയണം….എല്ലാം നീ അറിയേണ്ട സമയമായ്…അവൻ മനസിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി…..
അധികം വൈകാതെ ഭദ്ര റെഡിയായ് വന്നു…… കാശി അവളെ കൂട്ടി കാറിൽ ആണ് പോയത്…… ഭദ്ര പോകുന്ന വഴി പതിവ് ഇല്ലാത്ത സന്തോഷത്തിൽ ആയിരുന്നു…… കാശിയും അവളുടെ സംസാരം ആസ്വദിച്ചു തന്നെ യാത്ര തുടർന്നു……..
രണ്ടുപേരും ആദ്യം പോയത് ഒരു ഹോട്ടലിൽ ആയിരുന്നു അവിടെ എത്തിയപ്പോൾ തന്നെ അവൾ ബിരിയാണി ഓർഡർ ചെയ്തു കാശിയും അത് തന്നെ പറഞ്ഞു……. കൊച്ച് രാവിലെ ഫുഡ് കഴിക്കാത്തത് കൊണ്ട് കാശിയുടെ പകുതി ബിരിയാണി കൂടെ കഴിച്ചു….. കാശി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി…….
ഞാൻ…..ഭദ്ര എന്തോ പറയാൻ വന്നപ്പോൾ കാശി തടഞ്ഞു…
രാവിലെ ഫുഡ് കഴിച്ചില്ല അതുകൊണ്ട് നല്ല വിശപ്പ് അത് അല്ലെ പറയാൻ വരുന്നത് അറിയാം……കാശി ചിരിയോടെ പറഞ്ഞു….
അത് കഴിഞ്ഞു രണ്ടുപേരും കൂടെ മാളിലേക്ക് പോയി…..അവിടെ എത്തി അവൾക്ക് വേണ്ടി കുറച്ചു സാധനങ്ങൾ കാശി വാങ്ങി….. ഇടക്ക് ആരോ തന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി കാശി ചുറ്റും ഒന്ന് നോക്കി പക്ഷെ സംശയിക്കാൻ വിധം ഒന്നും ഉണ്ടായിരുന്നില്ല…
കാശി എനിക്ക് ആ പാവ വാങ്ങി തരോ….
നിനക്ക് എന്തിനാ അത് നീ എന്താ കുഞ്ഞാ…..അവൻ അത്രയും ചോദിച്ചതിന് മുഖം വീർപ്പിച്ചുഇറങ്ങി പോയി…. കാശി പിന്നെ ആ പാവയും കൂടെ വാങ്ങി പുറത്ത് ഇറങ്ങി……..അവിടെ നിന്ന് നേരെ പോയത് ബീച്ചിലേക്ക് ആണ്….. മാളിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ മുഖം വീർപ്പിച്ചു ഇരിപ്പ് ആണ് ഭദ്ര….. കാശി അവളെ ഒരു ചിരിയോടെ നോക്കി യാത്ര തുടർന്നു…
തുടരും….