താലി, ഭാഗം 49 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി ഭദ്രയെ കൂട്ടി കടലിലേക്ക് ഇറങ്ങി…ഭദ്ര അവനെ ഒന്ന് സൂക്ഷിച്ചു നോക്കി വല്യ സന്തോഷത്തിൽ ആണ് കൈ ഒക്കെ പിടിച്ചു കൊണ്ട് നടക്കുന്നത്…….

ഇവനെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ എന്നെ ഈ കടലിൽ എങ്ങാനും കളയാൻ ആണോ കൊണ്ട് വന്നത്…. ഏയ്യ് അങ്ങനെ എങ്കിൽ ഇത്ര സ്നേഹത്തിൽ കൊണ്ട് വരോ അതും ഈ പട്ടാപകൽ…. ഒന്ന് സൂക്ഷിക്കണം ഇവൻ എപ്പോ ആണ് അമ്പി ആകുന്നത് എന്ന് അറിയില്ല എന്തായാലും കുറച്ചു കരയിലോട്ട് കയറി നിൽക്കാം…..ആത്മ….

കാശി…. നമുക്ക് സംസാരിക്കണ്ടെ ഇങ്ങനെ കടലിൽ നോക്കി നിന്ന മതിയൊ……

മ്മ്…വാ…. കാശി അപ്പോഴും ഭദ്രയുടെ കൈയിലെ പിടി വിട്ടില്ല….അവളെയും കൊണ്ട് കുറച്ചു ദൂരെ കാണുന്ന പാറകെട്ടിന്റെ അടുത്തേക്ക് നടന്നു….

കാശി നീ എന്തിനാ സംസാരിക്കാൻ അങ്ങോട്ട്‌ പോകുന്നെ ഇവിടെ എവിടെ എങ്കിലും പോരെ….ഭദ്രയുടെ ചോദ്യം കേട്ട് കാശി ചിരിച്ചു.

നിനക്ക് എന്നെ പേടിയാണോ ഭദ്ര….

അറിയില്ല ചിലപ്പോൾ നിന്റെ സ്വഭാവം കാണുമ്പോൾ എന്റെ മുന്നിൽ ഇപ്പൊ നിൽക്കുന്ന കാശി അല്ല അത് എന്ന് തോന്നും…..നിന്റെ ഈ ചിരി പോലും എനിക്ക് പേടി ആണ് കാശി……അവളുടെ ഉള്ളിൽ തോന്നിയത് അത് പോലെ പറഞ്ഞു.

പേടിക്കണ്ട…. എന്തായാലും നിന്നെ കൊല്ലാൻ അല്ല ഞാൻ കൊണ്ട് വന്നത് ഇങ്ങോട്ടു…..

ഭദ്ര അവന്റെ ഒപ്പം നടന്നു…….ഒരു പാറകെട്ടിന്റെ സൈഡിൽ അവളെയും കൂട്ടി ഇരുന്നു അവിടെ നല്ല തണൽ ആയിരുന്നു……

പറയ് കാശി ഏട്ടനും ഏട്ടത്തിയും എങ്ങനെയ മരിച്ചത്……കാശി എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ ഇരുന്നപ്പോൾ ആണ് ഭദ്ര തുടങ്ങിയത്…..

Past

മഹി പിറ്റേന്ന് ഓഫീസിൽ പോകാൻ തുടങ്ങുമ്പോൾ കാശിയും ഒപ്പം പോകാൻ തുടങ്ങിയിരുന്നു……

നീ എങ്ങോട്ടാ…

ഞാനും ഓഫീസിലേക്ക്…..കാശി പറഞ്ഞു…. ഹരിയും മോഹനും പരസ്പരം നോക്കി…

നിന്നോട് ഞാൻ ഓഫീസിൽ വരണ്ട എന്ന് ആണ് പറഞ്ഞത്….. ഇനി നിന്നെ ഓഫീസിലോ കോളേജിലോ കാണരുത്…കാരണം നിന്നെ പോലെ ഒരുത്തൻ എന്റെ മകൻ ആണെന്ന് പറയുന്നത് തന്നെ എനിക്ക് ഇപ്പൊ നാണക്കേട് ആണ്……..മഹിദേഷ്യത്തിൽ പറഞ്ഞു.കാശിക്ക് സങ്കടമോ ദേഷ്യമോ ഒക്കെ വന്നു നിറഞ്ഞു….

ഞാൻ തെറ്റുകാരൻ അല്ല എന്ന് കോടതിയിൽ തെളിഞ്ഞു എന്നിട്ടും സ്വന്തം അച്ഛന് വിശ്വാസമില്ല…..

ഇല്ല….. കാരണം കോടതിയിൽ ആടിനെ പ-, ട്ടി ആക്കാനും പട്ടിയെ ആട് ആക്കാനും സാമർത്യമുള്ള ഒരു വക്കീൽ മതി……

അതിന് അർത്ഥം ഞാൻ ആണ് അവളെ കൊ-, ന്നത് എന്ന് അച്ഛൻ ഇപ്പോഴും വിശ്വസിക്കുന്നു…….

അതെ വിശ്വസിക്കുന്നു…… നീ അല്ല കൊ-, ന്നത് എങ്കിൽ നിന്റെ ഫോണിലേക്ക് എന്തിനാ ആ കൊച്ച് രാവും പകലും വിളിച്ചത് മെസ്സേജ് അയച്ചത്…. നീ ആ കുട്ടിയുമായി മാറി നിന്നു സംസാരിച്ചത് പലതവണ…..കാശി ഞെട്ടി അച്ഛനെ നോക്കി….

അച്ഛാ ആ കുട്ടി……

നിങ്ങൾ തമ്മിൽ റിലേഷൻ ഉണ്ടായിരുന്നു….. അതിന്റെ പേരിൽ ഉണ്ടായ എന്തോ ഒരു പ്രശ്നം അത് അവസാനം ആ കൊച്ചിന്റെ മരണത്തിൽ അവസാനിച്ചു……

മഹിയേട്ടാ…. എന്തൊക്കെയ വിളിച്ചു പറയുന്നത്…. ഇത് നമ്മുടെ മോന് ആണ് അവനെ കുറിച്ച് ആണ് ഈ പറയുന്നത് എന്ന് ഓർക്കണം…..നീരു ദേഷ്യത്തിൽ പറഞ്ഞു.

ആ ഒരു ഒറ്റകാരണം കൊണ്ട് ആണ് കഴുത്തിന് പിടിച്ചു പുറത്ത് ആക്കാതെ ഇരിക്കുന്നത് ഞാൻ…..കാശി ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി…….. കുറച്ചു കഴിഞ്ഞു അവന്റെ കുറച്ചു സാധനങ്ങളുമായി പുറത്തേക്ക് വന്നു…

മകനായത് കൊണ്ട് മാത്രം ചന്ദ്രോത്ത്മഹീന്ദ്രൻ കാശിനാഥനെ ഈ വീട്ടിൽ നിർത്തണ്ട…… ഞാൻ തെറ്റ്കാരൻ അല്ല എന്ന് സ്വയം മനസ്സിലാക്കി കഴിഞ്ഞു വിളിച്ച മതി അന്ന്  തിരിച്ചു വരും കാശിനാഥൻ……..കാശി വെല്ലുവിളിച്ച്…

അങ്ങനെ മനസ്സിലാക്കുന്ന ദിവസം ഈ ജന്മം ഉണ്ടാകില്ല……മഹി പുച്ഛത്തിൽ പറഞ്ഞു.

അങ്ങനെ ഒരു ദിവസം ഇല്ലെങ്കിൽ മഹീന്ദ്രന്റെ രണ്ടുമക്കളും ഈ പടിക്ക് പുറത്ത് തന്നെ ആയിരിക്കും ഇനി എന്നും….. അമ്മക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാം…. ഈ പഠിക്ക് പുറത്ത് ഉണ്ടാകും ഞാൻ…….കാശി മുന്നോട്ട് നടന്നു.

തിരിച്ചു വിളിക്കും എന്ന് കരുതണ്ട…….മഹി വിളിച്ചു പറഞ്ഞു. കാശി അത് കേൾക്കാത്ത പോലെ പോയി…..

കാശി നേരെ പോയത് മാന്തോപ്പിലേക്ക് ആയിരുന്നു……. അവന്റെ വരവ് പ്രതീക്ഷിച്ച പോലെ ദേവൻ ചിരിയോടെ മുറ്റത്തു തന്നെ നിൽപ്പുണ്ട്….

ആഹാ കടുവ നിന്നെ എന്താ പുറത്ത് ആക്കാൻ താമസിച്ചത്…..ദേവൻ കളിയാക്കി.

ദേവേട്ടാ…. അച്ഛൻ ആണ് അത്….. തെറ്റിദ്ധരിച്ചു വച്ചേക്കുവാ ഇപ്പൊ നിങ്ങൾ രണ്ടുപേരെയും……പല്ലവി.

പിന്നെ…. തെറ്റിദ്ധാരണ മണ്ണാങ്കട്ട….. ഇത് വാശി ആണ്….. വെറുതെ ഉള്ള വാശി…… നീ അകത്തേക്ക് പൊക്കോ നിന്റെ മുറി അവിടെ ആണ്…..കാശിയെ നോക്കി പറഞ്ഞു അവൻ ചിരിയോടെ അകത്തേക്ക് കയറി പോയി…..

അന്ന് മുതൽ കാശി മാന്തോപ്പിൽ ഉണ്ട്….പിന്നെ അത് അവരുടെ ലോകമായിരുന്നു ഏട്ടനും ഏട്ടത്തിയും അവരുടെ അനിയനും ഒത്തുള്ള കൊച്ച് കൊച്ച് സന്തോഷവും പിണക്കവും ഇണക്കവും വാശിയും നിറഞ്ഞ അവരുടെ ലോകം……. കാശിയും ദേവനും ഓൺലൈൻ അയ് രണ്ടു കമ്പനിയിൽ ജോയിൻ ചെയ്തു…. അങ്ങനെ ജീവിതം സന്തോഷത്തിൽ തന്നെ മുന്നോട്ട് പോയി…

അങ്ങനെ ഇരിക്കെ  ഒരു ദിവസം പല്ലവിയെ തേടി ഒരാൾ വന്നത് അന്ന് കാശിയും പല്ലവിയും മാത്രം ആയിരുന്നു വീട്ടിൽ….

കാശി ദേവേട്ടൻ വിളിച്ചോ നിന്നെ…..

ഇല്ല ഏട്ടത്തി വിളിച്ചിട്ടില്ല….. പോയിട്ട് വരേണ്ട സമയമായ്….

അപ്പോഴേക്കും പുറത്ത് വണ്ടിയുടെ ശബ്ദം കേട്ട് പല്ലവി ഇറങ്ങി പോയി പിന്നാലെ തന്നെ കാശിയും പോയി….

മുന്നിൽ നിൽക്കുന്ന ഭദ്രനെയും അവന്റെ കൂടെ ഉള്ളവരെയും കണ്ടു പല്ലവി ഞെട്ടി…..

അല്ല ഇത് കൊള്ളാല്ലോ ചേട്ടൻ കെട്ടി കൊണ്ട് വന്നിട്ടു അനിയൻ ആണോ വച്ചോണ്ട് ഇരിക്കുന്നത്…..ഭദ്രൻ രണ്ടുപേരെയും കണ്ടപാടെ പറഞ്ഞത് ഇത് ആയിരുന്നു…

ദേ…. വീട്ടിൽ കയറി വന്നിട്ട് അനാവശ്യം പറഞ്ഞ അടിച്ചു അണപല്ല് തെറിപ്പിക്കും പറഞ്ഞേക്കാം….. കാശി ചൂടായി.

ഓഹ് ഞാൻ പറഞ്ഞ അനാവശ്യം…. ഭർത്താവ് ഇല്ലാത്ത നേരത്ത് ഇവളുടെ കൂടെ നിനക്ക് എന്താ ടാ കാര്യം……..കാശി എന്തോ പറയാൻ വന്നതും ദേവൻ വന്നു.

എന്താ ഭദ്ര നിനക്ക് കിട്ടിയത് ഒന്നും പോരാഞ്ഞിട്ട് ആണോ വീണ്ടും വന്നത്…..ദേവൻ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

അല്ല ഞാൻ ഇതുവഴി പോയപ്പോൾ നിങ്ങൾ ഇവിടെ ആണെന്ന് അറിഞ്ഞു അങ്ങനെ കയറിയത് ആണേ…. അപ്പോൾ ഇവിടെ ഭർത്താവ് ഇല്ലാത്ത നേരം നോക്കി ഭർത്താവിന്റെ അനിയൻ ചേട്ടത്തിയുമായി ഒരു ശൃംഗാരം…… ഭദ്രൻ കാശിയെ നോക്കി പറഞ്ഞു……

ഭദ്ര….. നല്ല തന്തക്ക് പിറന്നില്ല എങ്കിൽ ഇത് അല്ല ഇതിനപ്പുറവും നീ പിറപ്പ് കേട് പറയും….. ദേവൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു….

ഡാ……ഭദ്രൻ ദേവന്റെ ഷർട്ടിൽ കുത്തിപിടിച്ചു.

നിന്ന് ചിലക്കാതെ ഇറങ്ങി പോ- ടാ……ഭദ്രന്റെ കൈ ബലമായി എടുത്തു മാറ്റി കൊണ്ട് പറഞ്ഞു….

ഭദ്രൻ അവനെ ഒന്ന് നോക്കി പിന്നെ അവന്റെ ഒപ്പം വന്നവരെയും…..

ഞാൻ ഇപ്പൊ പോകുവാ പക്ഷെ ഞാൻ വൈകാതെ തിരിച്ചു വരും…. അന്ന് നീ എന്റെ മുന്നിൽ നിന്ന് അപേക്ഷിക്കും….. നീയും……ദേവനെയും പല്ലവിയെയും നോക്കി പറഞ്ഞു……

Present

ശ്രീ………പെട്ടന്ന് വിളികേട്ട് കാശിയും ഭദ്രയും എണീറ്റു…… അപ്പോഴേക്കും ഒരു പെൺകുട്ടി ഓടി വന്നു ഭദ്രയെ മുറുകെ കെട്ടിപിടിച്ചു…കാശിയും ഭദ്രയും അവൾ ആരാ എന്ന് അറിയാതെ നിൽക്കുവാണ്…..

നീ എന്താ ശ്രീ ഇങ്ങനെ നോക്കുന്നത്….. എത്രനാളായി കണ്ടിട്ട്……. സുഖല്ലേ നിനക്ക്……. നിന്റെ മാര്യേജ് കഴിഞ്ഞോ….. ആ കുട്ടി എന്തൊക്കെയൊ ചോദിക്കുന്നുണ്ട്…

എനിക്ക് ഇയാളെ മനസ്സിലായില്ല…..ഭദ്ര ചെറിയ ടെൻഷനോടെ പറഞ്ഞു.

ആ കുട്ടി ഭദ്രയെ സൂക്ഷിച്ചു നോക്കി….

നീ എന്താ ശ്രീ ഇങ്ങനെ പറയുന്നേ…… നീയും എന്റെ ഏട്ടനും ബ്രേക്ക്‌ അപ്പ്‌ ആയെന്ന് കരുതി എന്നെയും നീ മറന്നോ……ആ കുട്ടി പറയുന്നത് കേട്ട് ഭദ്ര ഞെട്ടി.

തനിക്ക് ആള് മാറിയത് ആണ്….. ഞാൻ ഇയാളെ ആദ്യമായി കാണുവാ…..

ഓഹ് ഭർത്താവ് നിൽക്കുന്നത് കൊണ്ട് ആയിരിക്കും അല്ലെ…. ആയിക്കോട്ടെ ശരി എന്റെ ഭാഗത്തും തെറ്റ്‌ ഉണ്ട് പഴയ കൂട്ടുകാരി എന്നെ ഓർക്കുമെന്ന് കരുതി…. നീ ഒരുപാട് മാറി ശ്രീ……..അതും പറഞ്ഞു ആ കുട്ടി നടന്നു പോയി….. ഭദ്ര കാശിയെ നോക്കി.

കാശി……

വാ നമുക്ക് പോകാം……

അല്ല ബാക്കി……

നിന്ന് ചിലക്കാതെ വാ ഡീ……അവൻ അവളുടെ കൈയിൽ ബലമായി പിടിച്ചു മുന്നോട്ട് നടന്നു….

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *