അത് എനിക്ക് നിന്നോട് ഇപ്പൊ പറയാൻ പറ്റില്ല കാശി……. അതിന് മുന്നേ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്…ദേവൻ ഗൗരവത്തിൽ പറഞ്ഞു.
എനിക്ക് അറിയണം ആരൊക്കെ ആണ് അവിടെ വന്നത് എന്ന്…..കാശിക്ക് ദേഷ്യം വരാൻ തുടങ്ങി.
കാശി…….ദേവൻ അവന്റെ തോളിൽ കൈയിട്ടു.
ചിലത് ഒക്കെ ഇപ്പൊ നീ അറിയണ്ട….. അത് നിന്റെ മുന്നോട്ട് ഉള്ള യാത്രയിൽ തടസ്സമാകും….. തത്കാലം ഇപ്പൊ നീ പൊക്കോ എന്നിട്ട് അവിടെ എന്താ അവസ്ഥ എന്ന് എന്നോട് പറയണം…. പിന്നെ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നത് നിന്റെ ഫ്രണ്ട്സ് പോലും അറിയരുത്….ദേവൻ ഒന്നുമില്ലാതെ അങ്ങനെ പറയില്ല എന്ന് കാശിക്ക് തോന്നി അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല….
ദേവേട്ടാ, പെട്ടന്ന് കാശിയുടെ വിളി കേട്ട് ദേവൻ അവനെ സൂക്ഷിച്ചു നോക്കി.
വീട്ടിൽ നിന്ന് കിട്ടിയ ബോഡി അന്ന് വന്നവരുടെ ആയിരുന്നു….. അവരെയും കൊല്ലേണ്ട ആവശ്യം ആർക്കോ ഉണ്ടായിരുന്നു അല്ലെ…….ദേവൻ മറുപടി ഒന്നും പറഞ്ഞില്ല……
അധികം വൈകാതെ തന്നെ കാശി വീട്ടിലേക്ക് പോയി…. അവിടെ വല്യ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല….. കാശി അവനെ കൊണ്ട് ആകുമ്പോലെ ഒക്കെ പല്ലവിക്ക് ആയി തിരച്ചിൽ നടത്തി….. ഒപ്പം ഭദ്രനും ശ്രമിച്ചു പക്ഷെ അവളുടെ ബോഡി പോലും കണ്ടെത്താൻ ആയില്ല…
അങ്ങനെ ഇരിക്കെ ഒരുപാട് നാളത്തെ ഏതാണ്ട് ഒരു വർഷവും മൂന്ന്മാസവുംകഴിഞ്ഞു ഒരു പത്രവാർത്ത കണ്ടു കാശി തേനിയിലേക്ക് പോയി……….
ഒരു അജ്ഞാതമൃദദേഹം കണ്ടെത്തി ശരീരം അഴുകി തുടങ്ങിയ നിലയിൽ ആയിരുന്നു… ഒരു സ്ത്രീയുടേത് ആണ് ബോഡി…..25വയസ്സ് പ്രായം….വാർത്ത വന്ന സമയവും ഇവർക്ക് ആക്‌സിഡന്റ് പറ്റിയ സമയവും തമ്മിൽ ഏകദേശം കറക്റ്റ് ആയിരുന്നു…
അവിടെ എത്തി കാര്യങ്ങൾ ഒക്കെ തിരക്കി അറിഞ്ഞു. അത് പല്ലവിയുടെ ബോ-,ഡി തന്നെ ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് അത് ശരി വച്ചു…പല്ലവിയുടെ ഇടതു കൈയിൽ കമ്പിയിട്ടിരുന്നു…. ഒരിക്കൽ ഒരു ചെറിയ ആക്‌സിഡന്റ് പറ്റിയതിന്റെ ഭാഗമായി പോരാത്തതിന് പ്രെ-, ഗ്നന്റ് ആയിരുന്നു എന്നതും കൂടെ ആയപ്പോൾ അത് പല്ലവി ആണെന്ന് ഉറപ്പിച്ചു…….. പക്ഷെ കർമ്മം ഒന്നും ചെയ്യാൻ പറ്റിയില്ല കാരണം ബോഡി അവർ തന്നെ രണ്ടാഴ്ച മോർച്ചറിയിൽ സൂക്ഷിച്ചശേഷം മറവ് ചെയ്തു……
ആ ഒരു ഷോക്കിൽ ദേവൻ ആകെ തകർന്നിരുന്നു……കാശി പോകുമ്പോൾ ഒന്നും പറഞ്ഞില്ല പക്ഷെ പോയി വന്നപ്പോൾ അറിഞ്ഞ വിവരങ്ങൾ എല്ലാം പറഞ്ഞു അതോടെ ദേവൻ ആരോടും ഒന്നും മിണ്ടാതെ എപ്പോഴും എന്തൊക്കെയൊ ആലോചിച്ചു കൊണ്ട് ഒരു മുറിയിൽ ഇരുപ്പ് ആയി……പിന്നെയും ദിവസങ്ങൾ കടന്നു പോയി…….കാശി അത്രയും പറഞ്ഞു നിർത്തി…..
Present
ഭദ്ര അവനെ നോക്കി……
പിന്നെ ദേവേട്ടൻ ആരോടും മിണ്ടിയിട്ടില്ലേ…ഭദ്ര അറിയാൻ ഉള്ള ആകാംഷയിൽ ചോദിച്ചു.
മിണ്ടി…. ഈ ഇടക്ക് കുറച്ചു ദിവസം മുന്നേ…..
നമ്മുടെ വിവാഹത്തിന്റെ അന്ന് രാവിലെ…ഭദ്ര കാശിയെ നോക്കി.
അത് എന്താ അന്ന്……
ഈ വിവാഹം അത് നടക്കാൻ തന്നെ കാരണം ദേവേട്ടൻ ആണ്…..ഭദ്ര അവനെ നോക്കി.
അതിന് ദേവേട്ടൻ എന്നെ കണ്ടിട്ടില്ലാലോ പിന്നെ എങ്ങനെ…..
ഞാൻ സ്നേഹിച്ചത് നിന്നെ ആണെന്ന് ദേവേട്ടന് അറിയാമായിരുന്നു അതുകൊണ്ട് ആകണം സിദ്ധാർഥ് വരില്ലെന്നും പകരം നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തണമെന്നും എന്നോട് വിളിച്ചു പറഞ്ഞത്……കാശി പറഞ്ഞത് കേട്ട് ഭദ്ര ആകെ ഞെട്ടി ഇരിക്കുവാണ്…… കാശിക്ക് തന്നെ ഇഷ്ടമായിരുന്നു എന്ന് അവൾക്ക് അറിയില്ലയിരുന്നു……
അപ്പോ നീ എന്നെ സ്നേഹിച്ചിരുന്നോ കാശി…..ഭദ്ര അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
കാശി ഒരു ചിരിയോടെ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു…..
സ്നേഹിച്ചിരുന്നു അല്ല ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്റെ ജീവനേക്കാൾയേറെ….ഭദ്ര ഒന്നും മിണ്ടിയില്ല..
ഞാൻ അന്ന് ഈ താലികെട്ടുമ്പോൾ എന്റെ മനസ്സിൽ എന്ത് ആയിരുന്നു എന്നറിയോ….ഭദ്ര ഇല്ലെന്ന് തലയനക്കി.
ഇനി ഒരിക്കലും ഒന്നിന്റെ പേരിലും നീ എന്നിൽ നിന്ന് അകന്നു പോകരുതേ എന്ന് ആണ്…..ഭദ്ര അവനെ നോക്കി…..
വേണ്ട കാശി…. നീ എന്നെ സ്നേഹിക്കണ്ട നീ എന്നെ കൊല്ല്…. ഞാൻ ഒരുത്തി കാരണം നഷ്ടം മുഴുവൻ നിനക്ക് ആയിരുന്നു…. ആദ്യം അച്ഛൻ തെറ്റിദ്ധരിച്ചു അതിനെ ചൊല്ലി ഏട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി ബാക്കി ആയി ഏട്ടത്തിയുടെ ജീവനും പോയി…… അവരുടെ പ്രണയം ജീവിതം ആ കുഞ്ഞ് എല്ലാം എല്ലാം ഞാൻ ഒരുത്തി കാരണം അല്ലെ കാശി………അവൾ ആദ്യം ഗൗരവത്തിൽ പറഞ്ഞു തുടങ്ങി അവസാനമായപ്പോൾ കരഞ്ഞു……
ഭദ്ര…….അവൻ ഗൗരവത്തിൽ വിളിച്ചു.
എല്ലാവരുടെയും വിധി ദൈവം അവരുടെ തലയിൽ വരച്ചിട്ടുണ്ട് അതുപോലെ എന്റെയും ഏട്ടന്റെയും ഏട്ടത്തിയുടെയും ഒക്കെ എന്തിന് നിന്റെ ഈ കുഞ്ഞിതലയിൽ വരെ വരച്ചിട്ടുണ്ട് അത് അനുസരിച്ച് കാര്യങ്ങൾ നടക്കും അതുകൊണ്ട് ഇനി അത് ഒന്നും ഓർത്ത് വിഷമിക്കണ്ട……..എന്നിട്ടും ഭദ്രയുടെ മുഖം തെളിഞ്ഞില്ല…
എന്തൊക്കെ പ്ലാനിങ് ആയിരുന്നു എല്ലാം നീ ഒരുത്തി ആയിട്ടു നശിപ്പിച്ചു….. ഞാൻ പ്രൊപോസൽ ചെയ്യുന്നു നീ ഞെട്ടുന്നു കെട്ടിപ്പിടിക്കുന്നു കരയുന്നു അങ്ങനെ എന്തൊക്കെ…. അവസാനം തീയുമില്ല പുകയുമില്ല……ഭദ്ര ചെറുതായിട്ട് ചിരിച്ചു…
കാശി അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്ന് മുത്തി….
നീ….എപ്പോഴുമിങ്ങനെ ചിരിച്ചു നിൽക്കണം അതാ എനിക്ക് ഇഷ്ടം….
കാശി എപ്പോഴും ചിരിച്ച നീ തന്നെ പറയുലെ എനിക്ക് ഭ്രാന്ത് ആണെന്ന്….കാശി അവളെ പിടിച്ചു മാറ്റി..
കോപ്പ് മനുഷ്യൻ ഒന്ന് മൂഡ് ആയി വരുമ്പോൾ അവളുടെ നാവ്…. എന്റെ കൊച്ചേ നിന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു……..ഭദ്ര അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് പോയി…
അഹ് ദേ പോയി…. ഇവളെ എവിടെ എങ്കിലും പിടിച്ചു കെട്ടി ഇടണം കൂടെ വായിൽ ബന്റേജ് ഒട്ടിക്കണം ഇങ്ങനെയും ഉണ്ടോ….. ഓഹ് പോയി കുളിക്കട്ടെ……
ഭദ്ര ചെറുചിരിയോടെ ടീവിയുടെ മുന്നിൽ വീണ്ടും വന്നു…. കാശിയോട് കുറച്ചു ദിവസസമായി വല്ലാത്തൊരു അടുപ്പം ഉണ്ട് ഒപ്പം ഇന്ന് അവന്റെ മനസ്സിലും താൻ ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം…. പക്ഷെ അപ്പോഴും ഒരു ദുഃഖം മനസിൽ ഉണ്ട് പല്ലവി…..ഭദ്ര ഓരോന്ന് ആലോചിച്ചു അങ്ങനെ ഇരുന്നു….
കാശി…….ഫോണും നോക്കി പുറത്തേക്ക് വന്നപ്പോൾ ആയിരുന്നു ഭദ്ര ഉറങ്ങാതെ ഇരിക്കുന്നത് കണ്ടത്…
നിനക്ക് എന്താ കൊച്ചേ ഉറക്കമില്ലേ…..
അതൊക്കെ പിന്നെ ഇപ്പൊ ഇത് പറ…. ഈ മുറിയിൽ ശരിക്കും പ്രേതം ഉണ്ടോ……
ഉണ്ടാകും….. പക്ഷെ ആരുടെ ആണെന്ന് അറിയില്ല…..അവൻ അലസമായി പറഞ്ഞു.
എനിക്ക് ഒരു സംശയം ഉണ്ട്…
എന്റെ കൊച്ചേ നിനക്ക് ഇനിയും മതിയായില്ലേ…..
അല്ല കാശി മരിച്ചത് ദേവേട്ടനല്ല…പല്ലവിയേടത്തി ആണ്… അങ്ങനെ എങ്കിൽ ഏടത്തി പോകേണ്ടത് ദേവേട്ടൻ ഉള്ളിടത്തു അല്ലെ ഇത് ഇപ്പൊ ചന്ദ്രോത്ത് അല്ലെ….. അതിനർത്ഥം എന്താ കൊലയാളി അവിടെ ഉണ്ട് എന്ന് അല്ലെ……..ഭദ്ര പറഞ്ഞു തീർന്നതും വല്യ ശബ്ദത്തോടെ ക്ലോക്ക് താഴെ വീണു ചിന്നിചിതറി….. കാശിയും ഭദ്രയും ഞെട്ടി കൊണ്ട് അതിലേക്ക് നോക്കിയതും കറന്റ് പോയി…
തുടരും…..