താലി, ഭാഗം 55 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര കാശിയുടെ കൈയിൽ മുറുകെ പിടിച്ചു…കാശിയും ഒന്ന് ഞെട്ടി പോയിരുന്നു….

കാശി…..ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു വിളിച്ചതും കാശി ചിരിയോടെ ഫ്ലാഷ് അടിച്ചു…..

ഈശ്വര ഇത് എന്താ ഇപ്പൊ കാണുന്നെ വീരശൂര പരാക്രമി ഭദ്ര തമ്പുരാട്ടി ആണോ ഇങ്ങനെ പേടിച്ചു നിൽക്കുന്നത് മോശം മോശം…..കാശി അവളെ കളിയാക്കി…

പോടാ കാലനാഥ….. ആ ക്ലോക്ക് പെട്ടന്ന് വീണപ്പോൾ പേടിച്ചു……

ഉവ്വ എനിക്ക് മനസിലായി……അവൻ അതും പറഞ്ഞു എമർജൻസി ഓൺ ആക്കി വച്ചു…..

കാശി…..ഭദ്ര അവന്റെ തൊട്ട് പുറകിൽ പോയി അവനോട് ചേർന്നു നിന്നു.

എന്താ ഡി….

ആ കാവിൽ എന്താ പ്രത്യേകത…..കാശി അവളെ ഒന്ന് നോക്കി.

അവിടെ ആരും വിളക്ക് വയ്ക്കരുത് പൂജ നടത്തരുത് എന്നൊക്കെ ആണ് അന്ന് തിരുമേനി പറഞ്ഞത് അതുകൊണ്ട് തന്നെ ഞാൻ അങ്ങോട്ട്‌ ഒന്നും പോകാറില്ലയിരുന്നു പക്ഷെ നീ എല്ലാം മാറ്റി…

നിനക്ക് എന്നോട് ഒരു വാക്ക് പറഞ്ഞുടായിരുന്നോ കാശി ഞാൻ എങ്കിൽ അവിടെ വിളക്ക്……  ഭദ്ര ഒന്ന് നിർത്തി….

അല്ല കാശി ഞാൻ അന്ന് കാവിലേക്ക് പോയത് അവിടെ ആരോ വിളക്ക് വച്ചത് കണ്ടു തന്നെ ആയിരുന്നു…. അപ്പോഴാ സിദ്ധു വന്നത്….. അതിന് മുന്നേ നിന്റെ മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആരോ പുറകിൽ നിന്നത് പോലെ തോന്നി തിരിഞ്ഞപ്പോൾ ആരോ എന്നെ തലക്ക് അടിച്ചത് പോലെ എടുത്തു അടുക്കള വാതിലിന്റെ അവിടെ ഇട്ടു………കാശി അവളെ സൂക്ഷിച്ചു നോക്കി….

അത് ഒക്കെ നിന്റെ തോന്നൽ ആണ് കൊച്ചേ…… ഇവിടെ പ്രേതം ഭൂതം ഒന്നുമില്ല….. ഇനി അത് ഓർത്ത് ഓർത്ത് ഇല്ലാത്ത പ്രേതത്തെ……കാശി പറഞ്ഞു തീരും മുന്നേ തന്നെ മുന്നിൽ ഇരുന്ന ജഗ് താഴെ വീണു…. ഈ പ്രാവശ്യം ഭദ്ര അലറി വിളിച്ചു കൊണ്ട് അവനെ ചുറ്റിപിടിച്ചു….

ആഹ്ഹ്……കാശി ആണെങ്കിൽ ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്ന പോലെ ഒന്ന് നോക്കി..

കാശി ഇവിടെ എന്തോ പ്രശ്നം ഉണ്ട്….. നമുക്ക് ആ ജ്യോത്സ്യനെ ഒന്ന് വിളിച്ചു പ്രശ്നം വച്ചാലോ…..അവനെ മുറുകെ കെട്ടിപിടിച്ചു ആണ് ചോദ്യം…. കാശി ചിരിയോടെ അവളുടെ തലയിൽ ഒന്ന് കൊട്ടി……

നീ ഒന്ന് ഇങ്ങോട്ടു നോക്കിയേ….ഭദ്ര മുഖം ഉയർത്തി അവനെ നോക്കി….

എന്നെ അല്ല ദേ അങ്ങോട്ട്‌ നോക്കിയേ…. കണ്ടോ ആരാ ഇത് പൊട്ടിച്ചത് എന്ന്…..കാശി അവളെ ഡോറിന്റെ സൈഡിലേക്ക് തിരിച്ചു നിർത്തി…… ഒരു കറുത്ത പൂച്ച അതിന്റെ കണ്ണ് കണ്ടാലേ പേടി തോന്നും അപ്പോഴേക്കും കറന്റ് വന്നു….പെട്ടന്ന് കാശിയുടെ ചിരികേട്ട് ഭദ്ര അവനെ ചിറഞ്ഞു…..

എന്താ ഡി നോക്കി പേടിപ്പിക്കുന്നെ….. എന്നാലും ഇത്രക്ക് പേടി ഉണ്ടെന്ന് അറിഞ്ഞില്ല അവളും അവളുടെ കോപ്പിലെ പ്രേതവും പോയി കിടക്ക് കൊച്ചേ……പിന്നെ ഇത് ഞാൻ ക്ലീൻ ചെയ്തോളാം ഇനി കൈ മുറിച്ചു വച്ചാൽ യാത്ര മുടങ്ങും…..കാശി അതും പറഞ്ഞു അടുക്കളയിലേക്ക് പോയി…..

ഭദ്ര അവനെ നോക്കി സെറ്റിയിൽ ഇരുന്നു…. കാശി എല്ലാം ശ്രദ്ധിച്ചു ക്ലീൻ ചെയ്തു കിടക്കാൻ പോകാൻ തുടങ്ങുമ്പോ ഭദ്ര അവന്റെ മുന്നിൽ കയറി നിന്നു…….

എന്റെ പൊന്ന് കൊച്ചേ നിനക്ക് ഉറക്കം ഇല്ലെങ്കിൽ എന്നെ വിട് ഞാൻ ഒന്ന് ഉറങ്ങട്ടെ….

നമുക്ക് ഇന്ന് ഉറങ്ങണോ കാശി….. എനിക്ക് നിന്നോട് കുറെ സംസാരിക്കണം…..ഭദ്ര അവന്റെ കഴുത്തിൽ കൈ ചുറ്റികൊണ്ട് പറഞ്ഞു….

ഇവൾ എന്നെ വഴിതെറ്റിച്ചേ അടങ്ങു…. (ആത്മ കാശി )

ശരി എന്റെ ഭാര്യ ആദ്യമായിട്ട് ഒരു ആഗ്രഹം പറഞ്ഞത് അല്ലെ അനുസരിക്കാം…..കാശി അവളെ അവനോട് ചേർത്തു നിർത്തി……..

കാശി……അവളെ ചേർത്ത് പിടിച്ചു അവളുടെ കണ്ണിൽ തന്നെ നിന്നവനെ അവൾ ഉണർത്തി…

മ്മ്മ്……

നീ എപ്പോഴാ എന്നെ സ്നേഹിച്ചു തുടങ്ങിയെ എപ്പോഴാ എന്നെ കണ്ടത്….ഭദ്ര അവനെ നോക്കി ചോദിച്ചു.

കാശി അവളെ ചേർത്ത് പിടിച്ചു മുറിയിലേക്ക് കയറി……..അവൻ ചിരിയോടെ പറഞ്ഞു തുടങ്ങി….

ഞാൻ നിന്നെ കാണുന്നത് കോളേജിൽ വച്ച് ആണ് ഭദ്ര….. ആദ്യകാഴ്ചയിൽ എന്റെ മനസ്സിൽ കയറി കൂടി നീ…. പിന്നെ നിന്നെ കാണാൻ ആയിരുന്നു ഞാൻ അവിടെ വന്നത്….. അങ്ങനെ ഒരിക്കൽ ആരോ നിന്റെ പേര് വിളിക്കുന്നത് കേട്ടു ശ്രീഭദ്ര….. അന്ന് മുതൽ നീ എന്റെ ശ്രീയായ് മാറി…….അത് പറയുമ്പോ കാശിയുടെ ചുണ്ടിൽ പതിവ് ഇല്ലാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു ഭദ്ര അവനെ നോക്കി ഇരുന്നു പോയി….. അവന്റെ ആ ചിരിയിൽ അവളും ചേർന്നു…..

നിന്നോട് എന്റെ പ്രണയം പറയുന്നത് ഞാൻ ജോലി ഒക്കെ വാങ്ങി വന്നിട്ട് ആകാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് സംഗീത വന്നത്……ഭദ്രയുടെ ചുണ്ടിലെ ചിരി മാഞ്ഞു.കാശി അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു പിന്നെ ചേർത്തു പിടിച്ചു.

അവൾ എന്റെ അരികിലേക്ക് വന്നപ്പോൾ ഞാൻ ആഗ്രഹിച്ചു പോയി നീ എന്നോട് ഇഷ്ടംപറയാൻ അവളെ കൂട്ടി വന്നത് ആണെന്ന് പക്ഷെ എന്റെ പ്രതീക്ഷ ഒക്കെ തെറ്റിച്ചു അന്ന് നീ എന്നോട് ദേഷ്യപെട്ടു പോയി….. പിന്നെ പിന്നെ അവളുടെ വിളി ശല്യമായപ്പോൾ ആണ് അന്ന് ഞാൻ കോളേജിൽ വന്നത് അവളെ കാണാൻ പക്ഷെ എന്നെ കിട്ടിയില്ലെങ്കിൽ അവൾ മരിക്കുമെന്ന് പറഞ്ഞപ്പോൾ എന്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല അതാ ഞാൻ….. കാശി ഒന്ന് നിർത്തി….ഭദ്ര അവനെ നോക്കി.

നീ നോക്കണ്ട ഞാൻ അവളെ കൊന്നിട്ട് ഒന്നുംമില്ല…. എന്റെ പിന്നാലെ ഇനിയും നടന്നാൽ അവൾ ആയി ചാകണ്ട കൊന്നു കുളത്തിൽ താഴ്ത്തുമെന്ന് പറഞ്ഞു….പക്ഷെ അത് പറഞ്ഞത് ഇതുപോലെ ആയിരുന്നില്ല ദേഷ്യം കൊണ്ട് പറഞ്ഞപ്പോൾ അത് ഭീഷണിയായ് മാറി……അല്ലാതെ ആ പാവത്തിനെ കൊല്ലേണ്ട ആവശ്യം എന്താ എനിക്ക്……കാശി പറഞ്ഞു നിർത്തി… ഭദ്ര അവനെ മുറുകെ കെട്ടിപിടിച്ചു.

എന്നെ സ്നേഹിച്ചതിന്റെ പേരിൽ അല്ലെ കാശി നിനക്ക് ഇതൊക്കെ…… എന്തിനാ കാശി….. എന്തിനാ നീ എന്നെ സ്നേഹിച്ചത്…

ആഹാ ബെസ്റ്റ് ഇപ്പൊ സ്നേഹിച്ചത് ആയോ കുറ്റം… നിന്നെ ദൈവം അല്ലെ ഡി എന്റെ മുന്നിൽ എത്തിച്ചത്…..അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…എന്തോ ഓർത്തത് പോലെ ഭദ്ര അവനെ വിട്ടകന്നു മാറി….. കാശി സംശയത്തിൽ അവളെ നോക്കി….

കാശി നീ അല്ല എങ്കിൽ അന്ന് ആരാ സംഗീതയെ കൊ-,ന്നത്……

എനിക്ക് അറിയില്ല ഭദ്ര….. പക്ഷെ ഒന്നറിയാം കൊ- ല-, യാളി എന്റെ ഫ്രണ്ട്സിൽ ആരോ ഒരാൾ ആണ്…..ഭദ്ര അവനെ നോക്കി.

കാശി എനിക്ക് സംശയം ഉണ്ട് അന്ന് രാത്രി എന്റെ നേരെ ഒരു ആക്രമണം ഉണ്ടായത് ഓർമ്മ ഇല്ലേ… അന്ന് കൈ മുറിഞ്ഞത് എനിക്ക് ഓർമ്മ ഉണ്ട് പിറ്റേന്ന് കൈയിൽ കെട്ട് ഉണ്ടായിരുന്നു ഇവിടെ വന്നപ്പോൾ…..കാശി ഒന്ന് ചിരിച്ചു……

ഓരോന്നും കണ്ടെത്താനും അറിയാനും സമയം ഉണ്ട് ഭദ്ര…..അവൻ അവളെ ചേർത്ത് പിടിച്ചു.

അല്ല നമ്മൾ എവിടെ ആണ് യാത്ര പോകുന്നേ കമ്പനിയിലെ എന്തെങ്കിലും ആവശ്യം ആണോ…. അങ്ങനെ എങ്കിൽ ശിവ അല്ലെ വരേണ്ടത്……കാശി അവളെ നോക്കി ചിരിച്ചു…

തത്കാലം ഇത് ഒഫീഷ്യൽ ട്രിപ്പ്‌ അല്ല അൺഒഫിഷ്യൽ ട്രിപ്പ്‌ ആണ്….. ഹണിമൂൺ ട്രിപ്പ്‌……ഭദ്ര ഒരു വിറയലോടെ അവനെ നോക്കി…..അവൻ അവളുടെ മേലുള്ള പിടി വിട്ടു.

എന്തേ….. പേടിച്ചു പോയോ…. നിനക്ക് എന്നെ ഇഷ്ടല്ലേ……അവളെ നോക്കി കാശി ചിരിയോടെ ചോദിച്ചു.ഭദ്ര ഒരു നിമിഷം എന്ത് പറയണം ഒന്നാലോചിച്ചു പിന്നെ അവന്റെ അടുത്തേക്ക് ചേർന്നു നിന്നു….

ഞാൻ ഈ ലോകത്തു ഏറ്റവും വെറുത്ത ഒരാൾ ഉണ്ടെങ്കിൽ അത് നീ ആയിരുന്നു കാശി…… പക്ഷെ ഇപ്പൊ അങ്ങനെ അല്ല…. നീ എന്റെ മനസ്സിൽ ഉണ്ട് പക്ഷെ അതിനെ എന്ത് പേര് പറഞ്ഞു വിളിക്കും എന്നെനിക്ക് അറിയില്ല…. പ്രണയം കൊണ്ട് ഒരിക്കൽ തോറ്റു പോയത് ആണ് ഞാൻ…..ഭദ്ര അവന്റെ കണ്ണിൽ നോക്കി പറഞ്ഞു.

കാശി ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു……

കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി ഒരു പുതിയ ജീവിതം തുടങ്ങണം എനിക്കും നിനക്കും അല്ല നമുക്ക്…… അവിടെ ഇനി വരാൻ പോകുന്നത് എന്ത് തന്നെ ആയാലും ഒരുമിച്ച് നേരിടും സന്തോഷത്തിലും ദുഃഖത്തിലും ഒരുമിച്ച് ഉണ്ടാകണം…. ഭദ്ര പുഞ്ചിരിയോടെ അവനെ തിരിച്ചു പുണർന്നു.

പെട്ടന്ന് പുറത്ത് വല്യ ശബ്ദത്തോടെ ഇടിയും മിന്നലും മഴയും തുടങ്ങി….. കാശി ഭദ്രയെ അവനോട് കൂടുതൽ ചേർത്ത് പിടിച്ചു…..

മഴ നല്ല ലക്ഷണമാണ് ഭദ്ര….. പ്രകൃതിക്ക് പോലും നമ്മൾ ഒരുമിക്കുന്നതിൽ സന്തോഷമാണ്….. കാശി കള്ളചിരിയോടെ പറഞ്ഞു.

ഭദ്ര അവനെ പിടിച്ചു ബെഡിലേക്ക് തള്ളി… പെട്ടന്ന് ആയത് കൊണ്ട് കാശി ഒന്ന് അമ്പരന്നു….ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് ഡോർ അടച്ചു കുറ്റിയിട്ടു….

നീ എന്താ ഡി എന്നെ കൊല്ലാൻ പോവാണോ…..കാശി ചിരിയോടെ ഹെഡ്ബോഡിൽ ചാരിയിരുന്നു ചോദിച്ചു.

അവൾ ഒന്നുമിണ്ടാതെ അവന്റെ അടുത്തേക്ക് ചേർന്നിരുന്നു…. കാശി അവൾ എന്താ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവളെ തന്നെ നോക്കി ഇരിപ്പ് ആണ്….

അവൾ അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കാശി കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി തെളിഞ്ഞു…… അവന്റെ കണ്ണിലും ഓരോ ചുംബനം നൽകി…… അവനിൽ നിന്നകന്നു. കാശി അവളെ നോക്കി…..

ഞാൻ കാരണം ഇത്രയും സഹിച്ചിട്ടും ഇപ്പോഴും എന്നെ സ്നേഹിക്കുന്നില്ലേ അതിനാ…..ഭദ്ര പറഞ്ഞു തീർന്നതും കാശി അവളെ വലിച്ചു അവന്റെ മടിയിലേക്ക് ഇട്ടു…..

നീ വെറുതെ ഉറങ്ങി കിടന്ന എന്നെ വിളിച്ചു ഇലയിട്ട് കറി വിളമ്പി പകുതിക്ക് വച്ചിട്ട് സദ്യ ഇല്ലെന്ന് പറഞ്ഞ എങ്ങനെ ശരി ആകും……..വല്ലതും തരാൻ ഉണ്ടെങ്കിൽ നേരെ ചൊവ്വേ ഒക്കെ തരണം അല്ലാതെ എന്തോന്ന് ഇത് ശേ…കാശി പറഞ്ഞത് എന്താ എന്ന് ഭദ്രക്ക് മനസ്സിലാകും മുന്നേ കാശി അവളുടെ ചുണ്ടുകളെ കവർന്നിരുന്നു….

അവളുടെ കണ്ണുകൾ അടഞ്ഞു ഉടലാകെ അവനിലേക്ക് ചേർന്നു…പതിയെ തുടങ്ങിയ ചുംബനം ഒടുവിൽ അവളുടെ കീഴ്ചുണ്ടിനെ കടിച്ചു നുണഞ്ഞു കൊണ്ട് ആഴത്തിൽ ചുംബിച്ചു…അവളുടെ കൈകൾ അവന്റെ പുറത്തു വിശ്രമം പൂണ്ടു. അവൻ അവളെ കൂടുതൽ കൂടുതൽ അവനിലേക്ക് ചേർത്ത് പിടിച്ചു അവളുടെ മാറിടങ്ങൾ അവന്റെ ഉറച്ച നെഞ്ചിൽ തട്ടി ഞെരിഞ്ഞു രണ്ടുപേരുടെ ഉള്ളിലൂടെയും ഒരു വിറയൽ കടന്നു പോയി…… ചുംബനം തീവ്രമായി…… അവളും ആ ചുംബനത്തിൽ പങ്കുചേർന്നു…… അവനെ കൂടുതൽ കൂടുതൽ ചേർത്ത് പിടിച്ചു……. ചുംബനം ദീർഘമായപ്പോൾ അവൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി……. അത് മനസ്സിലാക്കി കാശി ഒരിക്കൽ കൂടെ ആ ചുണ്ടുകളെ നുകർന്നുവിട്ടു…… ഭദ്ര ഒരു കിതപ്പോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു……കാശി ഒരു കള്ളചിരിയോടെ അവളെ ചേർത്ത് പിടിച്ചു കിടന്നു…….

കുറച്ചു കഴിഞ്ഞു ഭദ്ര ഒന്ന് ok ആയതും അവന്റെ നെഞ്ചിൽ ആഞ്ഞു കടിച്ചു…..

അഹ്…..എന്താ ഡി നിനക്ക്……കാശി ചൂടായി.

നീ ശെരിക്കും ആരാ കാശി….. ഇടക്ക് അന്യൻ പിന്നെ അമ്പി ഇപ്പൊ റെമോ…….കാശി അവളെ നോക്കി ചിരിച്ചു…

ചേട്ടൻ ശരിക്കും ആരാന്ന് മോള് അറിയും ഇപ്പൊ അല്ല അങ്ങ് കോട്ടയത്ത്‌ എത്തുമ്പോൾ………ഭദ്ര ഞെട്ടി…..

നമ്മൾ എവിടെയ ഹണിമൂൺ പോകുന്നെ……അത് കേൾക്കുമ്പോ ഭദ്രയുടെ ഭാവം മാറിയിരുന്നു…

കോട്ടയം…

തുടരും……

Leave a Reply

Your email address will not be published. Required fields are marked *