കാശിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയാൻ ഉള്ള ആകാംഷ നിറഞ്ഞു… അവൻ ഡയറി ഒന്നുടെ മറിച്ചും തിരിച്ചും ഒക്കെ നോക്കി പക്ഷെ ഒന്നും ഉണ്ടായില്ല…… അവൻ ആ അഡ്രെസ്സ് സൂക്ഷിച്ചു വച്ചു……കാശി പിന്നെ പുറത്തേക്ക് ഒന്ന് നോക്കി പിന്നെ കണ്ണുകളടച്ചു സീറ്റിലേക്ക് ചാരിയിരുന്നു…
**************
ഭദ്ര കുറച്ചു നേരം ഒന്ന് മയങ്ങി പിന്നെ കണ്ണ് തുറന്നപ്പോൾ നേരത്തെ ചാരിയിരുന്ന തടിയന്റെ മടിയിൽ ആണ് തന്റെ ഉറക്കം ബാക്കി ഉള്ളവരും ഉറക്കം ആണ്……..
“ട്ടോ…… ” പെട്ടന്ന് ശബ്ദം കേട്ട് അവന്മാർ തോക്ക് ചൂണ്ടി കൊണ്ട് ഞെട്ടി കണ്ണ് തുറന്നു ഭദ്ര ആണെങ്കിൽ ഇരുന്നു പൊട്ടിചിരിക്കാൻ തുടങ്ങി….
എന്താ ഡി……അതിൽ ഒരുത്തൻ അലറുന്നത് കേട്ടപ്പോ കൊച്ച് പേടിച്ചു.
എനിക്ക് വിശക്കുന്നു…….അവന്മാർ പരസ്പരം നോക്കി.
നിന്നെ ടൂർ കൊണ്ട് പോകുന്നത് അല്ല നിനക്ക് ഇഷ്ടമുള്ളത് ഒക്കെ വാങ്ങി തരാൻ ആയിട്ടു…..അവൻ ദേഷ്യത്തിൽ പറഞ്ഞു.
ഞാൻ ഇഷ്ടത്തിനു ഒന്നും വേണമെന്ന് അല്ല പറഞ്ഞത്…… എനിക്ക് വിശക്കുന്നു എന്ന പറഞ്ഞത്……. അവൾ അവരെ നോക്കി പറഞ്ഞു.
തത്കാലം നീ വിശന്നു ഇരുന്ന മതി അടങ്ങി ഇരുന്നോണം……അവൻ കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു.
നോക്കിക്കോ ആഹാരം കിട്ടാതെ വിശന്നു വലഞ്ഞു ച-ത്തു പോയിട്ട് ഞാൻ പ്രേതമായ് വരും എന്നിട്ട് നിങ്ങൾക്ക് കഴിക്കാൻ വയ്ക്കുന്നതിൽ വിഷം ചേർത്തു തന്നു നിങ്ങളെയും ഞാൻ കൊ-, ല്ലും…വാശിയിൽ പറഞ്ഞു ദൂരേക്ക് നോക്കി ഇരുന്നു.
അണ്ണാ…. പാവം നന്നായി വിശന്നിട്ടു ആയിരിക്കും കണ്ണൊക്കെ നിറഞ്ഞു വല്ലതും വാങ്ങി കൊടുക്കാം…….ആ തടിയൻ ഗുണ്ട പറഞ്ഞു.
നിന്റെ പെങ്ങൾ ഒന്നും അല്ലല്ലോ കുറച്ചു വിശക്കട്ടെ….. ഇവൾ കുറച്ചു ഒന്നും അല്ലല്ലോ പിന്നാലെ നടത്തിച്ചത്…. ഗുണ്ടതലവൻ ദേഷ്യത്തിൽ പറഞ്ഞു.
നിങ്ങൾ എന്ത് തേങ്ങയാ പറയുന്നേ…. നിങ്ങൾ എന്നെ സ്നേഹത്തോടെ വിളിച്ചു കാര്യം പറഞ്ഞ അപ്പോൾ ഞാൻ വരൂലേ…..പിന്നെ എന്തിനാ എന്റെ പിന്നാലെ നടന്നത്……ഭദ്ര ഇടയിൽ കയറി പറഞ്ഞു.
അപ്പോൾ പൊന്ന് മോള് ഞങ്ങളെ ആദ്യമായി കാണുന്നത് അങ്ങ് മാളിൽ വച്ച് ആണോ……തലവൻ പുച്ഛത്തിൽ ചോദിച്ചു.
അതെ….അതിന് മുന്നേ നിങ്ങൾ എന്നെ കണ്ടിട്ടുണ്ടോ….ഭദ്ര കൂൾ ആയി ചോദിച്ചു.
അപ്പോൾ ആ മാധവന്റെ വീട്ടിൽ കുറച്ചു വർഷങ്ങൾ ആയി താമസിച്ചത് ആരാ….. നിനക്ക് വേണ്ടി ആണ് അയാളെ ഞങ്ങൾ കൊ-,ന്നത് തന്നെ……നീ എവിടെ ആണെന്ന് അയാൾക്ക് അറിയില്ല പോലും…ഭദ്ര അവർ പറയുന്നത് മനസിലാകാതെ അവരെ നോക്കി.
ചേട്ടാ ഒന്നുകിൽ നിങ്ങൾക്ക് ആള് തെറ്റി അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്നെ കളിപ്പിക്കുവാ……ഭദ്ര പറഞ്ഞു.
ആ ഗുണ്ട അവളെ സൂക്ഷിച്ചു നോക്കിയിട്ട് ഫോണിൽ നിന്ന് കുറച്ചു ഫോട്ടോസ് കാണിച്ചു കൊടുത്തു……
ഇത് ആരാ……
ഇത് ഞാൻ അല്ലെ….. അല്ല ഈ കൂടെ നിൽക്കുന്നത് ഒക്കെ ആരാ……ഭദ്രയുടെ ചോദ്യം കേട്ട് അവന് ദേഷ്യം വന്നു.
ഠ-,പ്പേ…..ഭദ്ര പേടിച്ചു.
നീ എന്താ ഡി ആളെ ഊളെ ആക്കുന്നോ….. ഇത് നീ ആണെങ്കിൽ കൂടെ നിൽക്കുന്നത് ആരാന്നു നിനക്ക് അറിയില്ലേ…… ഇവളുടെ വാ മൂടി കെട്ടേടാ……..അവൻ അലറിയതും ഭദ്ര കരയാൻ തുടങ്ങി. തടിയൻ കെട്ടണോ വേണ്ടേ എന്ന രീതിയിൽ അവരെ നോക്കി…
നിന്നോട് അത് എടുത്തു അവളുടെ വാ മൂടി കെട്ടാൻ ആണ് പറഞ്ഞത്….. ഇനി രണ്ട് മണിക്കൂർ കൂടെ യാത്ര ഉണ്ട് അത് വരെ ഇവൾ ഇനി വാ തുറക്കണ്ട….. പാവമല്ലേന്ന് കരുതിയപ്പോൾ അവള് കോ-,പ്പിലെ കളി……ആ തടിയൻ ഭദ്രയെ നോക്കി കരഞ്ഞു ഇരിക്കുന്ന ഭദ്രയെ കണ്ടു അവന് പാവം തോന്നി….
നിന്നോട് പറഞ്ഞത് ചെയ്യ് പീറ്ററേ……തലവൻ ഗൗരവത്തിൽ പറഞ്ഞതും അവൻ വാ മൂടി കെട്ടി….ഭദ്രയുടെ കണ്ണൊക്കെ വീണ്ടും വീണ്ടും നിറഞ്ഞു….. എന്തോ വല്ലാത്ത പേടി അവൾക്ക് തോന്നി……. എങ്കിലും തന്റെ രൂപമുള്ള അവൾ ആരാണെന്ന് ഭദ്രക്ക് ആലോചിച്ചിട്ട് പിടി കിട്ടിയില്ല…….. പെട്ടന്ന് ആണ് ഭദ്രക്ക് കാശി അന്ന് പറഞ്ഞ മാധവന്റെ കാര്യം ഓർമ്മ വന്നത് അപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്നത് എന്റെ…. എന്റെ സഹോദരി അല്ലെ അപ്പോൾ ട്വിൻസ് ആണോ ഞങ്ങൾ…… അങ്ങനെ എങ്കിൽ അപ്പോ അന്ന് എന്നെ ബോധം കെടുത്തിയത്…… അപ്പോൾ കാശിയുടെ കൂടെ ഇനി അവൾ എങ്ങാനും….. കാശി ഇനി ഞാൻ എന്ന് കരുതി അവളെ ആകൊ കൊണ്ട് പോയത്….. അങ്ങനെ എങ്കിൽ എന്നെ തേടി കാശി വരില്ല……..അവൾ ഓരോന്ന് മനസ്സിൽ പറഞ്ഞു കാശി തന്നെ തേടി വരില്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു.
******************
ദേവനും ഹരിയും ദുർഗ്ഗയെ കൊണ്ട് വന്നത് മാന്തോപ്പിലേക്ക് ആയിരുന്നു…..ദുർഗ്ഗ പുച്ഛംകലർന്ന ചിരിയോടെ അവന്റെ ഒപ്പം നടന്നു… ദുർഗ്ഗ ആ വീടിന്റെ പടി ചവിട്ടിയതും വല്ലാത്ത കാറ്റും ഇരുട്ടു മൂടലും വീടിനുള്ളിൽ എന്തൊക്കെയൊ തട്ടി മറിഞ്ഞു വീഴാനും ഒക്കെ തുടങ്ങി ഹരിയും ദേവനും പരസ്പരം നോക്കി അപ്പോഴും ദുർഗ്ഗയുടെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി മാത്രം ആയിരുന്നു…
ദുർഗ്ഗയെ ദേവൻ നേരെ അവന്റെ പഴയമുറിയിൽ കൊണ്ട് തള്ളി……… ദുർഗ്ഗ ചുറ്റും ഒന്ന് നോക്കി…….അപ്പോഴേക്കും ദേവൻ അവളുടെ വായിലെ കെട്ട് അഴിച്ചു…..
നിനക്ക് ഈ മുറി ഓർമ്മ കാണാതിരിക്കില്ല……
അറിയാം എനിക്ക് നന്നായി അറിയാം നിനക്കും നിന്റെ മറ്റവൾക്കും സർപ്രൈസ് തരാൻ ഞാൻ ഓടി വന്നത് ഈ മുറിയിൽ ആയിരുന്നല്ലോ…….ദുർഗ്ഗ വല്ലാത്ത പുച്ഛത്തിൽ പറഞ്ഞു.
അത് മാത്രം ആണോ ശ്രീദുർഗ്ഗക്ക് ഈ മുറിയുമായ് ഉള്ള ബന്ധം….അവൾ അവനെ സൂക്ഷിച്ചു നോക്കി.
എന്റെ അറിവിൽ അത് മാത്രമേ ബന്ധമുള്ളു…അവൾ അലസമായി പറഞ്ഞു……
ദേവൻ അവളെ സംശയത്തിൽ ഒന്ന് നോക്കിയിട്ട് അവൾക്ക് കുടിക്കാൻ കുറച്ചു വെള്ളം കൊടുത്തു അവൾ വെള്ളം വാങ്ങിയിട്ട് അവനെ നോക്കി……
പേടിക്കണ്ട വെള്ളത്തിൽ വിഷമൊന്നുല്ല…. നിന്നെ ഞാൻ കൊല്ലത്തുമില്ല എനിക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ……ദേവൻ പുച്ഛത്തിൽ പറഞ്ഞു.
അവൾ വെള്ളം കുടിച്ചു……ഹരിയും ദേവനും അവൾക്ക് അടുത്ത് ആയി കസേരയിൽ ഇരുന്നു…
കാശി വരാൻ എന്തായാലും കുറച്ചു ദിവസം അല്ലെങ്കിൽ ആഴ്ച അല്ലെങ്കിൽ ഒരു മാസം അത് വരെ നീ ഇവിടെ ഞങ്ങടെ നിരീക്ഷണത്തിൽ ആയിരിക്കും…….ദേവൻ പറഞ്ഞു….
നിങ്ങൾ എന്നെ വർഷങ്ങളോളം ഇവിടെ പിടിച്ചു വച്ചാലും തിരക്കി ആരും വരില്ല…..അവൾ പറഞ്ഞു.
അങ്ങനെ എങ്കിൽ നിനക്ക് എന്തിനാ ആ പെൻഡ്രൈവ് അതിൽ എന്താന്ന് നിനക്ക് അറിയോ……ദുർഗ്ഗ ഒന്നും മിണ്ടിയില്ല.
നീ അതിന് വേണ്ടി മാത്രം വന്നത് ആണെന്ന് എനിക്ക് തോന്നുന്നില്ല…. പറയ് എന്താ നിന്റെ ഉദ്ദേശം എന്തിനാ നീ ഭദ്രയുടെ പേര് പറഞ്ഞു നാടകം കളിച്ചത് ആര് പറഞ്ഞിട്ട നീ ആ പെൻഡ്രൈവ് തേടി വന്നത്…ദേവൻ ചോദിച്ചു.
ശരി ആണ്… ഞാൻ പെൻഡ്രൈവ് തേടി മാത്രം വന്നത് അല്ല എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്…. എന്റെ ഉദ്ദേശം കാശിയെ സ്വന്തമാക്കണം….ഭദ്രയായ് അവനോട് ഒപ്പം ജീവിക്കണം അവൻ അവളെ സ്നേഹിക്കുന്നത് കെയർ ചെയ്യുന്നത് അതൊക്കെ എനിക്ക് വേണം…….. എനിക്ക് വേണം കാശിയെ…ദുർഗ്ഗയുടെ മുഖത്ത് മാറി മാറി വിരിയുന്ന ഭാവങ്ങൾ അത്ഭുതത്തോടെ ആണ് ദേവനും ഹരിയും നോക്കി കണ്ടത്.
ഒരിക്കലും നിന്റെ ഈ ആഗ്രഹം നടക്കില്ല…. കാശി സ്നേഹിച്ചതും ആഗ്രഹിച്ചതും അവൾക്ക് ഒപ്പം ജീവിക്കാനാണ്…… അതെ നടക്കു……. ദേവൻ ഉറപ്പിച്ചു പറഞ്ഞു.
അതിന് അവൾ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ ഇനി ഒരുമിച്ച് ഒരു ജീവിതം…..അവൾ പുച്ഛത്തിൽ പറഞ്ഞു തീർന്നതും ഹരി അവളുടെ കവിളിൽ ആഞ്ഞടിച്ചു……..ഹരി വീണ്ടും തല്ലാൻ തുടങ്ങിയതും ദേവൻ അവനെ പിടിച്ചു മാറ്റി.
നീ ഒരു പെണ്ണ് ആണോ ഡി പു-, ല്ലേ…… സ്വന്തം സഹോദരിയുടെ ഭർത്താവിനെ….. ഛെ……..അവൻ മുഖം വെട്ടി തിരിച്ചു…
അത് പറയാൻ നിനക്ക് എന്ത് യോഗ്യതയ ഡാ ഉള്ളത്….. നിന്റെ പെങ്ങളും അങ്ങളെ ആയി കാണേണ്ടവന്റെ പിന്നാലെ പ-,ട്ടിയെ പോലെ നടക്കുവല്ലേ അത് തടയാൻ നോക്കെടാ ആദ്യം…….ദുർഗ്ഗ വല്ലാത്ത ദേഷ്യത്തിൽ അലറികൊണ്ട് പറഞ്ഞു ഹരിയോട്.
ഹരി ആകെ അടികിട്ടിയ പോലെ മറുപടി പറയാൻ ആകാതെ തലകുനിച്ചു…
തുടരും….