താലി, ഭാഗം 76 – എഴുത്ത്: ലക്ഷ്മി ശ്രീനു

പോലീസ് ജീപ്പ് കണ്ടതും എല്ലാവരും എണീറ്റു….. ഭദ്രയും അപ്പോഴേക്കും അവരുടെ അടുത്തേക്ക് ഓടി വന്നു…

ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ…..സൂരജ് അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.

കഴിഞ്ഞു സാർ…….ദേവൻ മറുപടി പറഞ്ഞു അപ്പോഴേക്കും അകത്തു നിന്ന് മഹി പുറത്തേക്ക് വന്നു….

എന്താ സാർ….. എന്താ പ്രശ്നം…..

ഏയ്യ് പ്രശ്നമൊന്നുല്ല ….. ഞാൻ ഒരു കാര്യം പറയാൻ വന്നത് ആണ്…. സൂരജ് കാശിയെ നോക്കി ആണ് സംസാരിക്കുന്നത്…

എന്താ സാർ…….മഹി സംശയത്തിൽ ചോദിച്ചു.

ഒരു രണ്ടരവർഷം രണ്ടു അപകടമരണം നടന്നു… അന്ന് ഇവിടെ നിന്ന് രണ്ട് ഡെഡ്ബോഡി കിട്ടി…… ഒന്ന് തന്റെ മോൻ മഹാദേവന്റെയും ഭാര്യ പല്ലവിയുടെയും……… എന്നാൽ ഇന്ന് മോൻ തിരിച്ചു വന്നു….. അപ്പൊ ഇവിടെ വെന്തുമരിച്ച ഒരാൾ ഇയാളുടെ ഭാര്യ എന്ന് പറയാം അപ്പൊ മറ്റേ ആള് ആരാണ്………അവന്റെ ചോദ്യത്തിനു മുന്നിൽ എല്ലാവരും ഒന്ന് ഞെട്ടി…..

ആ കേസ് റീ ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു…..അന്ന് ഈ കേസ് അന്വേഷിച്ച പഴയ si സധാശിവൻ സാറിനെ കണ്ടിരുന്നു…..അപ്പൊ അന്വേഷണത്തിനു എല്ലാവരുടെയും സഹകരണം വേണം…. ഇപ്പൊ കാര്യങ്ങൾ നടക്കട്ടെ…… ഞാൻ സമയം പോലെ ഇങ്ങോട്ടു വരുന്നുണ്ട് ബാക്കി കാര്യങ്ങൾ ചോദിച്ചറിയാൻ……സൂരജ് കാശിയെ നോക്കിയാണ് ഓരോന്ന് പറഞ്ഞത് പക്ഷെ അവന്റെ മുഖത്ത് പ്രതേകിച്ചു ഭാവങ്ങളോ ഭാവവ്യത്യാസമോ ഇല്ലായിരുന്നു……

ശരി സാർ…….ദേവൻ മറുപടി പറഞ്ഞു.സൂരജ് പോകും മുന്നേ ഒരിക്കൽ കൂടെ കാശിയെയും അവന്റെ കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്നഭദ്രയെയും ഒന്ന് നോക്കി…..പരസ്പരം എല്ലാവരും ഒന്ന് നോക്കി പക്ഷെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല……

********************

എന്നാലും നമുക്ക് ഒന്ന് പോകേണ്ടത് ആയിരുന്നു മോനെ…..റയാനേ നോക്കി റിന പറഞ്ഞു.

ഇനി പറഞ്ഞിട്ട് എന്താ മമ്മ ….. നമുക്ക് പിന്നെ ഒരു ദിവസം പോകാം……

എന്നാലും അറിഞ്ഞിട്ട് പോകാത്തത് മോശമല്ലേ……

ഞങ്ങൾ അങ്ങോട്ട്‌ വരാമെന്ന് പറഞ്ഞപ്പോൾ കാശി തന്ന പറഞ്ഞത് തത്കാലം ഇപ്പൊ വേണ്ടന്ന്……

മ്മ്….. എന്തയാലും ചടങ്ങ് ഒക്കെ കഴിഞ്ഞു ഒരു ദിവസം പോണം അങ്ങോട്ട്‌….. മോളെ ഒന്ന് നേരെ കാണാൻ കൂടെ കിട്ടിയില്ല……റീന വിഷമത്തിൽ പറഞ്ഞു.

അത് ഓർത്ത് മമ്മ വിഷമിക്കണ്ട….അവിടെ വേറെ എന്തൊക്കെയൊ പ്രശ്നങ്ങൾ ഉണ്ട് അത് കഴിയുമ്പോ കാശിയും ഭദ്രയും ഇവിടെ കുറച്ചു ദിവസം നിൽക്കാൻ വരും…..റയാൻ ചിരിയോടെ പറഞ്ഞു…

ചാച്ചാ….. ദേ ചേച്ചി എന്തൊക്കെയൊ പറയുന്നുണ്ട് എനിക്ക് ഒന്നും മനസിലാകുന്നില്ല…….സിയ പെട്ടന്ന് അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.റയാൻ പെട്ടന്ന് തന്നെ അവളുടെ അടുത്തേക്ക് പോയി….വാസുകി ആണെങ്കിൽ ആകെ വിയർത്തു കുളിച്ചു കണ്ണൊക്കെ കലങ്ങി അവൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ആകുന്നില്ല……

എന്താ ഡോ….. എന്താ…. എന്താ പറ്റിയെ…. എന്തെങ്കിലും വയ്യായിക തോന്നുന്നോ…… വെള്ളം വേണോ……റയാൻ ടെൻഷനോടെ ചോദിച്ചു അവൾ എന്തൊക്കെയൊ ആംഗ്യം കാണിക്കുന്നുണ്ട്…….. റയാൻ വേഗം അവളുടെ ബിപി ചെക്ക് ചെയ്യാൻ തുടങ്ങി അപ്പോഴേക്കും അവൾ ബോധം മറഞ്ഞു കണ്ണുകൾ അടഞ്ഞു പോയി……

എന്താ ഡാ…. എന്ത് പറ്റി മോൾക്ക്……

അറിയില്ല മമ്മ പെട്ടന്ന് ബിപി കൂടി…. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചേ പറ്റു……റയാൻ അവളെ കൈകളിൽ കോരി എടുത്തു പുറത്തേക്ക് ഇറങ്ങി…… പിന്നാലെ സിയയും ഇറങ്ങി……

******************

അവനെ സൂക്ഷിക്കണം….. അവന് വേണ്ടത് പണമാണെങ്കിൽ എത്ര വേണോ കൊടുക്കാം…… പക്ഷെ കേസ് തെളിയരുത്……..അയാൾ എന്തൊക്കെയൊ ആലോചിച്ചു ഉറപ്പിച്ചത് പോലെ പറഞ്ഞു……

അവനെ എനിക്ക് അത്ര വിശ്വാസം പോരാ കളംമാറ്റി ചവിട്ടും…….

എല്ലാത്തിനും കാരണം മറ്റവന്റെ കോപ്പിലെ തിരിച്ചു വരവ് ആണ്….. കൊന്നു തള്ളിയത് ആണെന്ന് പറഞ്ഞിട്ട്…….

നമ്മൾ അന്ന് കേട്ടതല്ലെ താഴേക്ക് വീണ ആരും തന്നെ തിരിച്ചു വന്നിട്ടില്ല അത്രക്ക് അപകടം പിടിച്ച കൊക്ക ആണ് അത്…..

പിന്നെ അവൻ പറന്ന് ആയിരുന്നോ വന്നത്……

SI സൂരജ് അവനെ വിളിക്ക്…. നമ്മുടെ വഴിക്ക് വരുത്താൻ ശ്രമിക്ക്…….

അഥവാ നമ്മുടെ വഴിക്ക് വന്നില്ല എങ്കിൽ എന്ത് ചെയ്യാനാ പ്ലാൻ……അയാൾ സംശയത്തിൽ ചോദിച്ചു.

പെണ്ണും പണവും കണ്ടാൽ വീഴാത്തവൻ ഉണ്ടോ…… അയാൾ പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും ശരി ഇനി വരുന്ന മൂന്നു വർഷം….. അത് നമുക്ക് വിലപ്പെട്ടത് ആണ്….. അതുവരെ ശ്രീഭദ്രക്ക് ഒരു പോറൽ പോലും ഏൽക്കരുത്…….

ഒരു സംശയം ബാക്കി ആണ് കാശിയോട് ഉള്ള അടങ്ങാത്ത ആഗ്രഹത്തോടെ മരിച്ചത് ആണ് ആ പെണ്ണ് ഇനി അവളുടെ ആത്മാവ് എങ്ങാനും നമുക്ക് പാര ആകുവോ……..

മ്മ്മ്……. അവളുടെ അമ്മയും ചത്തു തുലഞ്ഞത് ആഗ്രഹങ്ങൾ ബാക്കി ആക്കി ആയിരുന്നു….. അവസാനം പറഞ്ഞത് ഓർമ്മയില്ലേ നമ്മുടെ നാശം കാണാൻ തിരിച്ചു വരുമെന്ന് അങ്ങനെ എങ്കിൽ അവളുടെ ആത്മാവ് ഇന്നും നമുക്ക് ചുറ്റും ഉണ്ടാകും ഒപ്പം മോളും കാണും രണ്ടിനെയും കൂടെ ഒരുമിച്ച് തളയ്ക്കാൻ പറ്റിയ ഒരാൾ ഉണ്ടല്ലോ……… മേപ്പടിയൻ…….

ഒരിക്കൽ മേപ്പടിയൻ പൂട്ടിയ പൂട്ട് ഒക്കെ പൊട്ടിച്ചു പഴയ പോലെ ആക്കിയിട്ടുണ്ട് ഭദ്ര ഇനി ഒരു ആവാഹനം……

നടക്കും അതികം വൈകില്ല……… അവരുടെ പ്ലാനിംഗ് ഒക്കെ കൃത്യമായി തന്നെ നടന്നു ഒപ്പം പരസ്പരം അവരിൽ ആര് ആരെ ആദ്യം കൊ-,ല്ലും എന്നതും ചിട്ടപ്പെട്ടിരുന്നു…….

***********************

ദിവസങ്ങൾ മാറ്റമില്ലാതെ മുന്നോട്ട് പോയി ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോയി….. കേസ് അന്വേഷണത്തിനു വരുമെന്ന് പറഞ്ഞു പോയ സൂരജ് പിറ്റേ ആഴ്ച തന്നെ പെട്ടന്ന് ഒരു സ്ഥലംമാറ്റം കിട്ടി പോയി അതോടെ കേസ് അന്വേഷണം അവിടെ തീർന്നു……. ഭദ്ര ഓഫീസിൽ പോയി തുടങ്ങി……കാശി രണ്ടു ദിവസം ഓഫീസിലെ കാര്യങ്ങളുടെ തിരക്കിൽ ആയിരുന്നു ഒപ്പം ദേവനും ഉണ്ട്…….

ദേവൻ ഇന്ന് തിരിച്ചു ചന്ദ്രോത്ത് പോയി വീണ്ടും പഴയ പോലെ ഭദ്രയും കാശിയും മാത്രമായി മാന്തോപ്പിൽ…..പിന്നെ പീറ്റർ കാർ തിരിച്ചു കൊടുക്കാൻ ആയി കോട്ടയത്തേക്ക് പോയിട്ടുണ്ട്….

എന്നാലും നിനക്ക് എന്നെ ഇഷ്ടയിരുന്നോ കാലനാഥ…….രാത്രി കാശിയുടെ നെഞ്ചിൽ കിടന്നു ഭദ്ര വന്നത് മുതൽ പല്ലവി മരിച്ചത് വരെ ഉള്ള കാര്യങ്ങൾ കാശി പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞു ഭദ്രയുടെ ചോദ്യം കേട്ട് കാശി അവളെ എടുത്തു ബെഡിലേക്ക് ഇട്ടു…….

നിന്നെ…… നീ ഇത്രയും അത്യാവശ്യമുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞപ്പോൾ നീ ഇത് മാത്രം ആണോ കേട്ടത്……. അവൻ ദേഷ്യത്തിൽ ചോദിച്ചു.

അഹ് അന്യൻ വന്നു….. ഇനി വാ അടക്കാം…ഭദ്ര പതിയെ പറഞ്ഞു.

എന്താ ഡി…… ഉണ്ടകണ്ണ് വച്ചു നോക്കുന്നെ…..അവളെ ചിറഞ്ഞു കാശി.

കാലനാഥ നീ ഈ പറഞ്ഞകാര്യങ്ങളെക്കാൾ ഒരുപാട് മുകളിൽ ആണ് നിനക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞത് അതുകൊണ്ട് എനിക്ക് അത് തന്നെ ആണ് അത്യാവശ്യമുള്ള കാര്യം……..കാശിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…..

നീ ചിരിക്കണ്ട….. നീ പോയി റൊമാൻസിച്ചത് ആരോടാ….. ഞാൻ ആണെന്ന് കരുതി നീ അവളെ വല്ലതും ചെയ്തിരുന്നെങ്കിൽ…… ഒരു കന്യകൻ അല്ലാത്ത ഈ കാലനാഥനെ ഞാൻ ചുമക്കേണ്ടി വന്നേനെ……..അത് കേട്ടതും കാശിക്ക് ഒരു കുസൃതി തോന്നി അവൻ അവളുടെ ഇരുവശത്തും കൈകൾ കുത്തി അവളുടെ മുഖത്തോട് മുഖമടുപ്പിച്ചു…….

നീ…. നീ ഇത് എന്താ കാണിക്കുന്നേ…… മാറിയേ…….ഭദ്രയുടെ മുഖത്തെ ടെൻഷൻ കണ്ടു കാശിക്ക് ചിരി വന്നു…

ഇങ്ങനെ ആയിരുന്നില്ലല്ലോ കുറച്ചു മുന്നേ മാഡത്തിന്റെ നാവ്……ഡി ഭ-,ദ്രകാ, ളി അവൾ എന്നേ ഇങ്ങോട്ടു വന്നു പ്രലോഭിപ്പിച്ചു കാര്യം സാധിക്കാൻ നോക്കിയതാ….. പിന്നെ ഇച്ചിരി കണ്ട്രോൾ ഉള്ളത് കൊണ്ട് ഭാഗ്യം…… ഭദ്ര അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.

പിന്നെ അതുകൊണ്ട് ആകെ ഒരു ഉപയോഗം ഉണ്ടായത്….. എന്റെ കൂടെ ഉള്ളത് നീ അല്ലെന്ന് മനസ്സിലായി……..

അത് എങ്ങനെ……കാശി ചിരിയോടെ ടോപ്പിനുള്ളിൽ കിടക്കുന്ന താലി കൈയിൽ എടുത്തു….

ദേ…. ഈ കിടക്കുന്നത് എന്താ എന്ന് കണ്ടോ……..ഭദ്ര അതിലേക്ക് സൂക്ഷിച്ചു നോക്കി….

ഇത് എന്താ ഈ കോഡ്…..

ഇത് നമ്മുടെ പേരിന്റെ ആദ്യക്ഷരം ഒരു പ്രതേക ലിപിയിൽ ആ തട്ടാനോട് പറഞ്ഞു ചെയ്യിച്ചതാ….. ഇത് ഇരുട്ടിൽ ചെറുത് ആയിട്ടു ഒന്ന് തിളങ്ങും……ഭദ്ര കൈ എത്തി ലൈറ്റ് ഓഫ് ആക്കി….. ശരി ആണ് അതിൽ നിന്ന് ഒരു പ്രത്യേക പ്രകാശം വരുന്നുണ്ട്….

ഇത് ആയിരുന്നു ഒന്നാമത്തെത്…. രണ്ട് അവളുടെ എന്നോട് ഉള്ള ഒടുക്കത്തെ ആക്രാന്തം……കാശി ചിരിയോടെ പറഞ്ഞു….. ഭദ്ര അവന്റെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകളിൽ നിറഞ്ഞ കുസൃതി ഭദ്ര അറിഞ്ഞു……..

ഭദ്ര അവന്റെ ഷോൾഡറിൽ കൈ വച്ചു…. കാശി അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ കിടന്നു……

I LOVE YOU കാശിയേട്ട……അവന്റെ കണ്ണിൽ നോക്കി കള്ളചിരിയോടെ പറഞ്ഞു കണ്ണുകൾ മുറുകെ അടച്ചു….. കാശിക്ക് വല്ലാത്ത സന്തോഷം തോന്നി അവൻ നിറഞ്ഞ ചിരിയോടെ പെണ്ണിനെ നോക്കിയപ്പോൾ മുഖം ഒക്കെ ചുവന്നു കണ്ണുകൾ മുറുകെ അടച്ചു കിടപ്പ് ആണ്……..

കണ്ണ് തുറക്ക് ശ്രീ….

ഇല്ല……

നീ ആയിട്ടു തുറക്കുന്നോ ഞാൻ തുറപ്പിക്കണോ……അവന്റെ സ്വരത്തിലെ വ്യത്യാസം കേട്ടതും അവൾ പെട്ടന്ന് കണ്ണ് തുറന്നു…

ആ…. നിമിഷം തന്നെ കാശി അവളുടെ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്തു… ഭദ്രയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു കൈകൾ അവന്റെ പുറത്ത് അമർന്നു അവൾ കിടന്നു പിടഞ്ഞു….. കാശി അവളുടെ ചുണ്ടുകൾ മാറി മാറി നുകർന്നു……അവൾ കണ്ണുകൾ മുറുകെ അടച്ചു അവന്റെ തലയിൽ അമർത്തി പിടിച്ചു……. കാശിയുടെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾ തിരിച്ചു നുകർന്നു….. കാശി കണ്ണ് തുറന്നു അവളുടെ ചുംബനത്തിൽ ലയിച്ചു….. ഒടുവിൽ അവൾ തളർച്ചയോടെ അവന്റെ പുറത്ത് തല്ലി……. കാശി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു…….ഭദ്ര കിതക്കാൻ തുടങ്ങി അവൾ ok ആയപ്പോൾ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു……..

ശ്രീ……

മ്മ്മ്…….

സ്വപ്നം കാണാതെ കിടന്നു ഉറങ്ങാൻ നോക്കെടി രാവിലെ ഓഫീസിൽ പോകാൻ ഉള്ളത് ആണ്……അവൻ കടുപ്പിച്ചു പറഞ്ഞതും ഭദ്രയുടെ പുഞ്ചിരി മാഞ്ഞു ചുണ്ട് കൂർത്തു….

എണീറ്റ് മാറെഡാ മരപ്പz, ട്ടി…… എനിക്ക് ഉറങ്ങണം….. പീ, ഡകൻ……. അവനെ തള്ളി നീക്കാൻ നോക്കി കൊണ്ട് പറഞ്ഞു.

കാശി അവളുടെ കഴുത്തിൽ ഒരു ചെറിയ കടി വച്ചു കൊടുത്തു…

അഹ്……എരിവ് വലിച്ചു….

വെറുതെ ആവശ്യമില്ലാത്ത ശബ്ദം ഒന്നും ഉണ്ടാക്കി എന്നെ വഴിതെറ്റിക്കാതെ കിടന്നു ഉറങ്ങു പെണ്ണെ….. എനിക്ക് ഇവിടെ കിടന്നാൽ നല്ല ഉറക്കം കിട്ടും……അതും പറഞ്ഞു അവളെ പൊതിഞ്ഞു പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു…… ഭദ്ര അവന്റെ തലയിൽ തലോടി കൊണ്ട് കിടന്നു….. രണ്ടുപേരുടെ ചുണ്ടിലും മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു……

പിറ്റേന്ന് രാവിലെ ഭദ്ര ഉണരുമ്പോൾ കാശി എണീറ്റ് പോയിരുന്നു…..എണീറ്റപ്പോൾ ലേറ്റ് ആയത് കൊണ്ട് അവനോട് രാവിലെ വഴക്കിനു നിൽക്കാതെ പെട്ടന്ന് പെട്ടന്ന് ജോലി ഒക്കെ ഒതുക്കാൻ തുടങ്ങി ഭദ്ര കാശിയും ഇടക്ക് വന്നു ഹെല്പ് ചെയ്തു കൊടുത്തു…… ടീവിയിൽ ന്യൂസ്‌ ഇട്ട് വച്ചിട്ട് ഭദ്ര അടുക്കളയിലേക്ക് പോയി എന്തോ എടുക്കാൻ അപ്പോഴാണ് ആ വാർത്ത അവൾ കേട്ടത്……..

രണ്ട് വർഷം മുൻപ് കോളേജിൽ വച്ചു ദുരൂഹസാഹചര്യത്തിൽ മരിച്ച സംഗീത എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിനു നീധി ലഭിച്ചു……..അത് കേട്ടതും കാശിയും പുറത്തേക്ക് വന്നു…

വാർത്തകൾ വിശദമായി……….രണ്ട് വർഷം മുൻപ്  സംഗീത എന്ന കോളേജ് വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ചു…… ആ കേസിൽ അന്ന് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ അതെ കോളേജിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു എന്നാൽ കുറ്റക്കാരൻ അല്ലെന്ന് തെളിഞ്ഞു വെറുതെ വിട്ടു……. എന്നാൽ ആ കേസിൽ പുനര്ന്വേഷണം വേണമെന്ന് ആവശ്യപെട്ട് സഹപാഠികളിൽ ചിലർ നൽകിയെ പരാതിയെ തുടർന്നു ഈ കേസ് രഹസ്യ അന്വേഷണം സംഘം അന്വേഷണം നടത്തിയിരുന്നു…….അതിന്റെ അടിസ്ഥാനത്തിൽ വ്യക്തമായ തെളിവുകളോടെ ആ കോളേജിലെ തന്നെ മറ്റൊരു അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു ഇയാൾ കുറ്റം സമ്മതിച്ചു….. ഇന്നലെ രാത്രി ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്……..അത്രയും പറഞ്ഞു കഴിഞ്ഞു സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ട് പോകാൻ തുടങ്ങുന്ന ദൃശ്യങ്ങൾ കാണിച്ചു…… അത് കണ്ടതും ഭദ്രയും കാശിയും ഒരുപോലെ ഞെട്ടി……

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *