അവന്റെ ഫ്ലാറ്റിൽ ശ്രീക്കുട്ടി ആദ്യമായി വരികയായിരുന്നു.
പപ്പയോടു പറയണ്ടാന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല
ഒരാളുടെ കണ്ണീരിൽ ചവിട്ടി നിന്ന് കൊണ്ട് എനിക്ക് സന്തോഷം ആയിട്ട് ജീവിക്കാൻ പറ്റില്ല പപ്പാ. അവളൊന്നു നോർമൽ ആയിക്കോട്ടെ എന്ന് മാത്രം പറഞ്ഞു
ശ്രീക്കുട്ടി അതൊക്ക കൗതുകത്തോടെ നോക്കി കൊണ്ടിരുന്നു
“എന്ത് രസാ. ടൌൺ മുഴുവൻ കാണാം, ദോ എന്റെ കോളേജ് “
അവൾ കൈ നീട്ടി കാണിച്ചു. അവൻ ഒരു കപ്പ് കോഫി കൊണ്ട് കൊടുത്തു
“ഇത്രയും അടുത്താ അല്ലെ എബി ച്ചായൻ..?”
അവൻ ഒന്ന് മൂളി
“ഇത് കുടിക്ക് “
അവൾ അത് വാങ്ങി മൊത്തി
“നല്ല കാപ്പിയാ. എനിക്ക് കട്ടൻ ആണ് ഇഷ്ടം. പാല് ചേർക്കാത്ത കാപ്പി. ഇത് പോലെ..”
അവൻ അവളെ തന്നെ നോക്കിയിരുന്നു. മുടിയൊക്കെ അഴിഞ്ഞുലഞ് ആകെ അലങ്കോലമായിട്ട്
“ഇന്ന് ചൂട് വെള്ളത്തിൽ കുളിച്ചോളാൻ പറഞ്ഞു. ഡാനി ഡോക്ടർ “
“നിന്റെ മൂടി ഒക്കെ വല്ലാതായി..”
അവൾ മുടിയിൽ പിടിച്ചു നോക്കി
“ശ്രദ്ധിക്കുന്നില്ലായിരുന്നു “
“നിന്റെ മുടിയാണ് എനിക്ക് ഏറ്റവും ഇഷ്ടം “
അവൻ മെല്ലെ പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു
“ആണോ?”
അവൻ ഒന്ന് മൂളി
“ഇനി ശ്രദ്ധിച്ചോളാം…പിന്നെ..അതേയ് “
എബി ആ കപ്പ് വാങ്ങി
“അതേയ്, “
“എന്താ?”
എബി തിരിഞ്ഞു
“എന്നാ കല്യാണം?”
അവൻ സൂക്ഷിച്ചു ഒന്ന് നോക്കി
“കല്യാണം കഴിക്കുന്നില്ല. പള്ളിലച്ചൻ ആകാൻ പോവാ “
അവൻ ഗൗരവത്തിൽ പറഞ്ഞു. അവള് ചിരിച്ചു
“ആ ചേച്ചി കൊള്ളാമോ?”
“ഇല്ല, മെലിഞ്ഞിട്ട. എനിക്ക് മെലിഞ്ഞ് ഉണങ്ങിയ പെൺപിള്ളേരെ ഇഷ്ടം അല്ല..”
ശ്രീകുട്ടി പെട്ടെന്ന് സ്വന്തം ശരീരത്തിൽ നോക്കി. തീരെ മെലിഞ്ഞിട്ട് ആണ്
“മെലിഞ്ഞതാ ഇപ്പോൾ ഫാഷൻ “
അവൾ മെല്ലെ പറഞ്ഞു
“നീ എന്റെ ഇഷ്ടം അല്ലേ ചോദിച്ചത്..എനിക്ക് നല്ല തുടുത്ത പെൺപിള്ളേരെയ ഇഷ്ടം. പപ്പയോടു ഞാൻ പറഞ്ഞിട്ടുണ്ട് കുറച്ചു തടി ഉള്ള പെണ്ണിനെ നോക്കാൻ “
“അത് കൊള്ളില്ല എബിച്ചായാ. പെട്ടെന്ന് അസുഖം വരും “
“ഓ ഞാൻ ചികിസിച്ചോളാമെന്നേ..എനിക്കി ഡയറ്റ് ഭക്ഷണം വേണ്ട അങ്ങനെ ഒക്കെ സ്റ്റൈൽ കാണിക്കുന്ന പെൺപിള്ളേരെ കണ്ടൂടാ “
അവൾ നഖം കടിച്ചു
“ഞാൻ ഓഫീസിൽ പോവാ. ഞാൻ ഉച്ചക്ക് വരുമ്പോ ഫുഡ് വാങ്ങി വരാം..ഉം?”
“ഞാൻ ഒറ്റയ്ക്കോ ഇവിടെ? ഇന്ന് പോകണ്ട എബിച്ചായാ..പ്ലീസ്
നാളെ പൊയ്ക്കോ..നമുക്ക് ഇവിടെ ഇരിക്കാം..എത്ര നാളായി വർത്താനം പറഞ്ഞിട്ട്..എന്തോരം കാര്യങ്ങൾ ഉണ്ട് പറയാൻ..ഇന്ന് പോകണ്ട “
“ശരി ഞാൻ പറയുന്നത് എല്ലാം അനുസരിക്കാമെങ്കിൽ നിൽക്കാം “
“ആം. പറഞ്ഞോ.”
“നീ. പോയി കുളിച്ചു വേഷം ഒക്കെ മാറ്റിട്ട് വാ “
“ഒന്നുമില്ലല്ലോ ഡ്രസ്സ് “
“ഉണ്ട്. എന്റെ മുറിയിൽ ഒരു പാക്കറ്റ് ഉണ്ട്. എടുത്തോ “
അവൾ നിർന്നിമേഷയായി ആ മുഖത്ത് നോക്കി നിന്നു..തന്നെ വലിയ ഇഷ്ടമാണ്. ആ ഇഷ്ടം തന്റെ മനസിലുള്ളത് പോലെയല്ല എന്ന് മാത്രം. പാവം
അവൾ മുറിയിൽ പോയി അതെടുത്തു നോക്കി. നീളൻ പാവാടയും ടോപ്. പിന്നെ ഒരു ചുരിദാർ..രണ്ട് ഉടുപ്പുകൾ. അടി വസ്ത്രങ്ങൾ. ടവൽ
അവൾ വയലറ്റ് ഉടുപ്പ് എടുത്തു ദേഹത്തു ചേർത്ത് വെച്ചു നോക്കി. പിന്നെ മറൂണിൽ പ്രിന്റ് ഉള്ളത് എടുത്തു നോക്കി
ഒടുവിൽ മറൂൺ തന്നെ എടുത്തു കൊണ്ട് ബാത്‌റൂമിൽ പോയി. കുളിച്ചു മൂടി വിതർത്തിട്ട് വരുമ്പോൾ അവൻ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നത് കണ്ട് അടുത്തിരുന്നു
“എഞ്ചിനീയറിംഗ് കഴിഞ്ഞു പുറത്ത് പോകാൻ ഇഷ്ടമാണോ? ഒരു പാട് അവസരങ്ങൾ ഉണ്ട്. നോക്കിക്കെ “
അവൾ അവന്റെ മുഖത്തേക്ക് നോക്കി
“പോകണമെങ്കിൽ പോകാം എബിച്ചായാ..എബിച്ചായന്റെ ലൈഫിന് ഞാൻ ഈ രാജ്യം വിട്ടു പോകുന്നതാ നല്ലത് “
അവൾ നേർത്ത ചിരിയോട് പറഞ്ഞു. അവൻ എന്ത് പറയണമെന്ന് അറിയാതെ അൽപനേരം ഇരുന്നു
“നോക്ക്..ഈ മനസ്സ് മാറും..ഇപ്പോൾ. നീ എന്നെ മാത്രമേ കണ്ടിട്ടുള്ളു. നിന്റെ കുഞ്ഞ് മനസ്സിൽ നിന്നെ രക്ഷിച്ച protect ചെയ്ത ആളോട് തോന്നുന്ന ഒരു ആകർഷണം മാത്രമാ അത്. ഇനി നാലു വർഷം കോളേജ് ലൈഫ്. നല്ല ചുള്ളൻ ചെക്കൻമാര് പ്രൊപോസൽ ആയിട്ട് വരും.”
“എബിച്ചായനെക്കാളും ഭംഗി ഉള്ളവരൊന്നും എന്റെ കോളേജിൽ ഇല്ല.”
“അതെനിക്ക് സുഖിച്ചു. അത് വിട്.. നീ ഞാൻ പറയുന്നത് കേൾക്കാൻ..”
“പറ”
“നല്ല ചെക്കൻമാര് പ്രൊപ്പോസ് ചെയ്യുമ്പോ എന്റെ കുട്ടി അത് ഒന്ന് ട്രൈ ചെയ്..എബിയല്ല ഏറ്റവും നല്ലത് എന്ന് അന്നേരം മനസിലാകും “
“എന്നിട്ടും ഞാൻ എബിച്ചായനെ മാത്രം സ്നേഹിച്ചാലോ.. വേറെ ആരോടും സ്നേഹം വന്നില്ലെങ്കിൽ?”
“വരും “
“വന്നില്ലെങ്കിൽ.എന്റെയാകുമോ എബിച്ചായൻ?”
എബി നടുങ്ങി
“പറ..നാലു വർഷം അല്ല. എട്ടു വർഷം ആയിക്കോട്ടെ..എന്റെ സ്നേഹം മാറിയില്ലെങ്കിലോ..എബിച്ചായനിപ്പോ എന്താ വേണ്ടേ..കല്യാണം കഴിക്കണം.മാത്രല്ലേ ഉള്ളു. എന്നെ ഓർക്കേണ്ട. നല്ല മനസിന് ഇണങ്ങിയ ഒരാളെ കല്യാണം കഴിച്ചോ.. ഞാൻ ഒന്നിനും വരില്ല.. സത്യം “
അവന് ശബ്ദം നഷ്ടപ്പെട്ടു
“എന്നെ എന്തിനാ വേറെ ഒരാളെ സ്നേഹിപ്പിക്കുന്നത്?”
“എന്റെ ലൈഫ് ഞാൻ നോക്കിക്കൊള്ളാം. അത് ഇപ്പോൾ കല്യാണം കഴിച്ചാൽ മാത്രേ നന്നാവൂ എന്നുണ്ടോ ഇല്ലല്ലോ.. ഞാൻ ഈ നാട്ടിൽ നിൽക്കുന്നത് വിഷമം ആണെങ്കിൽ കോഴ്സ് കഴിഞ്ഞു ഞാൻ വെളിയിൽ എവിടെ എങ്കിലും പൊക്കോളാം. ഒരിക്കലും എനിക്കു ഒരു ജീവിതം തന്ന ആളുടെ ജീവിതം ഞാൻ നശിപ്പിക്കില്ല. അത്രയും നന്ദികെട്ട ഒരാളല്ല ഞാൻ.. സ്നേഹം എന്നത് ജീവിതത്തിൽ ഒരാളോടു മാത്രം തോന്നുന്ന ഒന്നല്ല എന്ന് എനിക്ക് അറിയാം.. “
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു
“വിഷമിക്കണ്ട.. “
അവൻ ആ മുഖം അറിയാതെ കയ്യിൽ എടുത്തു. ആ കണ്ണ് നീര് തുടച്ചു കൊടുത്തു
“നീ കുട്ടിയാ.. കുഞ്ഞ് മോളാ.. ഇതൊക്ക വെറുതെ തോന്നുന്നതാ.. എല്ലാം മാറും..”
അവൾ പുഞ്ചിരിച്ചു
“എനിക്കിത് മാറേണ്ട എബിച്ചായാ. ഇതാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതാണ് എന്റെ ഊർജവും സന്തോഷവും.അത് എബിച്ചായന് മനസിലാവില്ല. പെണ്ണിന്റ മനസ്സ് വേറെയാ.. ആണ് വേറെ പോലെയാ ചിന്തിക്കുന്നേ. അതാണ്..ഇച്ചായൻ നല്ല ഒരു നസ്രാണി കൊച്ചിനെയൊക്കെ കെട്ടി ഹാപ്പി ആയിട്ട് അടിച്ചു പൊളിച്ചു ജീവിച്ചോ..എന്നെ മറന്നേക്ക്.. ഞാൻ ആ-, ത്മഹത്യയൊന്നും ചെയ്യില്ല.. ഞാൻ. പ്രോമിസ് തന്നിട്ടില്ലേ..”
അവൻ തളർന്നു പോയി
ഇങ്ങനെ ഒരു അവസ്ഥ ആദ്യത്തെ കല്യാണം മുടങ്ങിയപ്പോ പോലും അനുഭവിച്ചിട്ടില്ല. ഒരു വല്ലാത്ത അവസ്ഥ
ശ്രീക്കുട്ടി ആ കൈ എടുത്തു നെഞ്ചിൽ വെച്ചു
“എന്റെ ജീവനാ ഇച്ചായൻ. ആ ഓർമ്മ പോയ ശ്രീ മരിച്ചു പോകും..അത് കൊണ്ടാ “
അവൻ പെട്ടെന്ന് കുനിഞ്ഞു കളഞ്ഞു
“എബിച്ചായാ “
അവൾ ആ മുഖം ഉയർത്തി
നിറഞ്ഞ കണ്ണുകൾ
“എന്തിനാ വിഷമിക്കുന്നെ.. ഞാൻ ഒന്നിനും വരുന്നില്ലല്ലോ.”
“പോടീ “
അവൻ എഴുന്നേറ്റു മുഖം തുടച്ചു
“നിന്നെ രണ്ടു തല്ലാൻ തോന്നുവാ എനിക്ക് “
“തല്ലിക്കോ..വടി ഇല്ലല്ലോ. കൈ കൊണ്ട് തല്ലിക്കോ. അന്ന് തല്ലിയ പോലെ “
അവൻ ആ കണ്ണുകളിൽ നോക്കി നിന്നുപോയി
“ഇനിം തല്ലാൻ ഒന്നും പറ്റില്ല എബിച്ചായന്..”
അവൾ അതും പറഞ്ഞിട്ട് ഒരു പൊക്ക്. അവൻ വല്ലാതെയായി
“എടി അവിടെ നിന്നെ..അതെന്താ തല്ലിയ?”
അവൾ കണ്ണുകൾ അടച്ച് ഒന്നുമില്ല എന്ന് കാണിച്ചു
“അങ്ങനെ മുൻവിധി ഒന്നും വേണ്ട കേട്ടോ “
“എനിക്ക് ഒരു പനി വരുന്ന പോലെ “
അവൾ മുഖം കോട്ടി
“ആണോ നോക്കട്ട് “
അവൻ പെട്ടെന്ന് നെറ്റിയിൽ കൈ വെച്ചു
“തണുത്ത ഇരിക്കുന്നെ ” അവൻ പറഞ്ഞു
“അതേയ് പനി തണുത്തു പോയതായിരിക്കും “
അവൻ ചിരിച്ചു പോയി.
“എന്തെങ്കിലും വരുത്താം വിശപ്പ് “
“ഇച്ചായന് കുക്കിംഗ് അറിയോ?”
“അത്യാവശ്യം “
“എനിക്ക് ബിരിയാണി മതി “
അവൾ അവന്റെ തോളിൽ. ചാഞ്ഞു
“പനി ആയി ഇരിക്കുമ്പോഴോ “
“അത് ഇഷ്ടാ “
“ശർദിക്കും പെണ്ണെ “
“മേടിച്ചു താ പ്ലീസ് “
അവൻ വാത്സല്യത്തോടെ അങ്ങനെ നോക്കിയിരുന്നു പോയി. ബിരിയാണി വേണമെന്ന് പറഞ്ഞെങ്കിലും കുറച്ചു കഴിച്ചു മതിയാക്കി അവൾ. അവൻ കഴിച്ചു തീർന്ന് വന്നപ്പോൾ മൊബൈൽ നോക്കി ഇരിക്കുന്നുണ്ട്
“ഫോട്ടോ ഉണ്ടോ ആ ചേച്ചിയുടെ?”
“ഇല്ല.”
“അതെന്നാ “
“ഓ “
“നമ്മുടെ ഫോട്ടോ ഒരെണ്ണം എടുത്തേ “
അവൻ മൊബൈൽ ചാരി വെച്ചിട്ട് അവളെ ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി ഇരുന്നു ശ്രീ
“ഇത് വെച്ചു ഞാൻ ബ്ലാക്ക് മെയിൽ ചെയ്യും നോക്കിക്കോ., “
അവൾ ആ പിക് നോക്കി
“നീ ഒ-, ണ്ടാക്കും..കുഞ്ഞ് വായിൽ വലിയ വർത്താനം പറയല്ലേ..അവൻ ചെവി പിടിച്ചു കിഴുക്കി
കളി ചിരികൾ നിറയുമ്പോൾ ജീവിതം വഴി മാറി ഒഴുകുകയാണെന്ന് എബി ആ നേരം അറിഞ്ഞില്ല. ജീവിതം അവളിൽ ഒതുങ്ങി പോകുമെന്നും അറിഞ്ഞില്ല
തുടരും…