പിരിയാനാകാത്തവർ – ഭാഗം 20, എഴുത്ത്: അമ്മു സന്തോഷ്

വൈശാഖ്‌നെ കണ്ട് ജയരാജൻ ഒന്ന് അമ്പരന്ന് പോയി

“നി എന്താ ഒരു മുന്നറിയിപ്പും കൂടാതെ?”

“അച്ഛൻ എന്താ ട്രാൻസ്ഫർ ആയ കാര്യം എന്നോട് പറയാഞ്ഞത്?”

അയാൾ ഒരു വരുത്തി കൂടിയ ചിരി പാസ്സാക്കി

“ഓ പോലീസ് അല്ലേടാ.. ട്രാൻസ്ഫർ ഒക്കെ ഉണ്ടാകും “

“പണിഷ്മെന്റ് ട്രാൻസ്ഫർ ആണ് അല്ലേ?”

അവന്റെ മുഖം ഇരുണ്ടു

“ഹേയ് നോർമൽ “

“അത് അങ്ങനെ അല്ലല്ലോ അറിഞ്ഞത്. ഡിപ്പാർട്മെന്റ് ൽ ഞാൻ അന്വേഷിച്ചു “

“നി എന്തിന് അതൊക്ക പോയി അന്വേഷിച്ചത്?”

“പിന്നെ അന്വേഷിക്കണ്ടേ..സ്വന്തം അനിയത്തി പറഞ്ഞു അവളെ സ്വന്തം അച്ഛൻ റേ-,പ്പ് ചെയ്യാൻ ശ്രമിച്ചു എന്ന്. ഞാൻ അവളുടെ ഏട്ടനാണ്. ത-, ന്തക്ക് പിറക്കാഴിക സ്വന്തം ത-,ന്ത കാണിച്ചാലും തട്ടിക്കളയുന്നതാ നല്ലത് “

ഒറ്റ അടി കൊടുത്തു ജയരാജൻ

“എന്നാ തട്ടിക്കളയടാ എന്നെ. എന്റെ മോളെ ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും. ഇങ്ങനെ നിവർന്നു നിൽക്കാൻ പ്രാപ്തി എങ്ങനെ വന്നു നിനക്ക്? അന്യനാട്ടിൽ പറഞ്ഞു വിട്ടു പഠിപ്പിച്ച സ്വന്തം ത-,ന്തയെ തന്നെ തീർക്കെടാ നി “

“എഡ്യൂക്കേഷൻ ലോൺ എടുത്ത ഞാൻ പഠിക്കുന്നത് ജോലി കിട്ടിയ അത് ഞാൻ തന്നെ അടച്ചു തീർക്കും. എന്റെ അനിയത്തിയെ ഞാൻ കൊണ്ട് പോകും”

“നി അങ്ങോട്ട് ചെല്ല്. ആ എബി എന്ന് പറയുന്നവന്റെ മുന്നിൽ ചെന്നു പെട്ടാൽ രണ്ടു കഷ്ണം ആക്കും നിന്നെ. അവളുടെ കെട്ടിയോൻ ആണ് അത്. “

വൈശാഖ്‌നു സംശയം തോന്നി. ഇപ്പോഴും അവൻ അത് വിശ്വസിച്ചിട്ടില്ല. ശ്രീക്കുട്ടി അങ്ങനെ ചെയ്യുമെന്ന് അവന് വിശ്വസിക്കാൻ ആയില്ല

“നിങ്ങൾക്ക് എങ്ങനെ തോന്നിയെടോ സ്വന്തം മോളെ..ഫൂ “

അവൻ കാർക്കിച്ചു തുപ്പി അവിടെ നിന്നിറങ്ങി

എന്റെ മോളെ ഞാൻ എന്തും ചെയ്യുമെന്ന്.. പ-,ന്ന *****മോൻ. അവന് കലി തീരുന്നില്ലായിരുന്നു

പഠനം കഴിഞ്ഞിട്ടില്ല. അല്ലെങ്കിൽ കൊണ്ട് പോകാരുന്നു. അവൻ ഓരോന്ന് ആലോചിച്ചു നടന്ന് കൊണ്ടിരുന്നു

“സാർ ഒരു വിസിറ്റർ ഉണ്ട് “

ഫ്ലാറ്റിലെ സെക്യൂരിറ്റി വിളിച്ചു പറഞ്ഞപ്പോൾ അവൻ പേര് ചോദിച്ചു

“വൈശാഖ് “

അവന് ആളെ മനസിലായി. കയറ്റി വിടാൻ പറഞ്ഞു അവൻ. വൈശാഖ് വന്നു

“ഇരിക്ക് “

എബി അവനെ നോക്കി. കഷ്ടിച്ച് ഇരുപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ

“ഞാൻ പാറുവിന്റെ ..”

“അറിയാം “

അവൻ കുനിഞ്ഞിരുന്നു. അവൻ കരയുകയാണെന്ന് തോന്നി. എബി ആ തോളിൽ കൈ വെച്ചു

“എനിക്കു ഈ ഭൂമിയിൽ എന്റെ പാറു മാത്രേ ഉള്ളു.. നോക്കിക്കോണം..പ്ലീസ്. എനിക്കു ജോലി ആയാൽ ഞാൻ വന്നു കൊണ്ട് പൊക്കോളാം.. നിങ്ങൾ മുടക്കിയ പൈസ എല്ലാം തിരിച്ചു തരാം “

എബി അവനെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു

“നിങ്ങൾ കല്യാണം കഴിച്ചിട്ടില്ല എന്നും അവൾ പറഞ്ഞതൊക്കെ നുണ ആണെന്നും എനിക്ക് അറിയാം. എന്നെ പേടിക്കണ്ട. എന്റെ അനിയത്തി എന്റെ ജീവനാണ്. അച്ഛൻ ഇത്രയും വൃത്തികെട്ട ഒരുത്തൻ ആണെന്ന് എനിക്ക് അറിഞ്ഞും കൂടാരുന്നു. ഇപ്പോൾ തോന്നുന്നു എന്റെ അമ്മയുടെ മരണം പോലും അയാൾ…”

അവന്റെ ശബ്ദം ഇടറി

“ഞാൻ തിരിച്ചു പോവാണ്. പഠനം ഒരു വർഷം കൂടെയുണ്ട്. പിന്നെ ജോലി. അവൾക്ക് ഇനി മൂന്ന് വർഷം കൂടി ഉണ്ടല്ലോ. അത് വരെ ഒന്ന് ശ്രദ്ധിച്ചാൽ മതി. പിന്നെ ഞാൻ കൊണ്ട് പൊക്കോളാം എന്റെ മോളെ..”

എബി മറുപടി ഒന്നും പറഞ്ഞില്ല

“പോട്ടെ, അവളെ നാളെ പോയി കാണാം. ശനിയാഴ്ച അല്ലേ അവധി ആയിരിക്കും. മറ്റെന്നാൾ ഞാൻ തിരിച്ചു പോകും. ഇനി ഞാൻ വരിക എന്റെ പാറുവിനെ കൊണ്ട് പോകാനാവും. പിന്നെ എന്റെ അച്ഛൻ ആയത് കൊണ്ട് പറയുവല്ല. അയാളെ സൂക്ഷിക്കണം
ബുദ്ധിശാലിയാണ്. എന്തെങ്കിലും വളഞ്ഞ വഴി നോക്കും. ഞാൻ കൂടി അറിഞ്ഞത് കൊണ്ട് വൈരാഗ്യം കൂടും. അവളെ ശ്രദ്ധിക്കണം “

അവൻ എഴുന്നേറ്റു

“സമാധാനം ആയിട്ട് പൊയ്ക്കോളൂ. അവൾ സേഫ് ആണ് “

എബി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ പോയി കഴിഞ്ഞ് എബി ഹോസ്റ്റലിലേക്ക് പോയി. കോഴ്സ് തീരുമ്പോൾ അവൻ വന്നു കൊണ്ട് പോകും. അവളുടെ സ്വന്തം ഏട്ടനാണ്. നല്ലവനാണ്. നിസ്സഹായത കൊണ്ട് വിട്ടിട്ട് പോയതാണ്. അവൻ ഓർത്തു

അവനെ കണ്ട് അവൾ ഓടി വന്നു

“ഇതെന്താ പതിവില്ലാതെ?”

അവൻ അവളെ തന്നെ നോക്കിയിരുന്നു

പോകുമോ തന്നെ വിട്ട്?

ഉള്ളിൽ ഒരു പിടച്ചിൽ

“പുറത്ത് പോയിട്ട് വരാം വാ “

“ആം “

അവൾ  വേഷം മാറ്റി വന്നു

“എബിച്ചായാ അതെ നമുക്ക് കല്യാൺ സിൽക്‌സിൽ ഒന്ന് കേറണേ. ഒന്ന് രണ്ടു ഡ്രസ്സ്‌ വാങ്ങിക്കണം “

അവൻ ഒന്ന് മൂളി

“പിന്നെ എന്റെ ഐ ലൈനെർ തീർന്നു. പൊട്ടും തീരാറായി. ഏതെങ്കിലും ഫാൻസി സ്റ്റോറിൽ നിർത്തണേ “

“ഉം “

“പിന്നെ..”

“ലിസ്റ്റ് തീർന്നില്ലേ?”

“ഒരു ചെരിപ്പ് വേണം ഇത് പൊട്ടാറായി “

“നിനക്ക് അകൗണ്ട്ൽ കാശിട്ട് തന്നിട്ടില്ലേ ഫ്രണ്ട്സ്ന്റെ കൂടെ പോയി മേടിച്ചു കൂടെ?”

“എബിച്ചായനെന്താ കൂടെ വന്നാല്..വൈകുന്നേരം വെറുതെ ഫ്ലാറ്റിൽ ഇരിക്കുകയല്ലേ.. ഓ ഫ്രണ്ട്സ്ന്റെ കൂടെ പോണു. അവർക്കെല്ലാം ആൾക്കാർ ഉണ്ട്. ഞാൻ പോസ്റ്റ്‌ ആയി പോകും “

അവന് ചിരി വന്നു

“നീയും കണ്ടു പിടിക്കടി ഒരുത്തനെ ഒരു കമ്പനി ആകുമല്ലോ “

“ഞാൻ കണ്ടു പിടിച്ചവനാ ഈ വണ്ടി ഓടിക്കുന്നെ. ഹും കണ്ടു പിടിക്കാൻ പോലും. പൊട്ടൻ “

“എന്നെയും ഓർത്തിരിക്കണ്ട. നിന്റെ ഏട്ടന് കാര്യങ്ങൾ എല്ലാം മനസിലായിട്ടുണ്ട് എന്നെ വന്നു കണ്ടു “

അവൾ അമ്പരപ്പോടെ നോക്കി

“വന്നോ?”

“വന്നു പാവം.. കുറെ കരഞ്ഞു. കോഴ്സ് കഴിഞ്ഞു കൊണ്ട് പൊക്കോളാമെന്ന് പറഞ്ഞു. നിന്നെ നാളെ വന്നു കാണും “

“ഏട്ടൻ പാവാ. എല്ലാം മനസിലായപ്പോൾ സങ്കടം ആയിക്കാണും “

അവൻ മൂളി

“എന്നും കരുതി ഞാൻ പോകുകയൊന്നുമില്ല..അയ്യടാ എന്നെ ഒഴിവാക്കണം അല്ലേ?”

“പിന്നല്ലാതെ. നി ഏട്ടന്റെ കൂടെ പൊയ്ക്കോ “

“ഞാൻ പോയ സമാധാനം ആകുമോ?”

അവൻ ഒന്നും പറഞ്ഞില്ല

“വണ്ടി നിർത്തിക്കെ “

അവൻ ഒതുക്കി നിർത്തി

“പറ ഞാൻ ഏട്ടന്റെ കൂടെ പോയാൽ ഫ്രീ ആകുമോ?”

അവന് ഒരു വിറയൽ വന്നു

“അങ്ങനെ എന്നെ കൊണ്ട് എബിച്ചായന് എന്നാ ഒരു ബുദ്ധിമുട്ട്? എബിച്ചായന് കല്യാണം കഴിക്കാൻ. ആണോ?”

അവൻ മിണ്ടിയില്ല

“അതിനു ഞാൻ കോഴ്സ് തീർത്തിട്ട് പോകണമെന്നില്ല. എനിക്കു ഒരു എഡ്യൂക്കേഷൻ ലോൺ ശരിയാക്കി താ. ഞാൻ ഇപ്പോൾ ഈ കോഴ്സ് discontinue ചെയ്യാം. പുറത്ത് ഏട്ടന്റെ കൂടെ പോയി പഠിച്ചോളാം. അവിടെ ജോലി കിട്ടുമ്പോൾ ഞാൻ ഈ കടമെല്ലാം തീർത്തോളാം “

എബിക്ക് ഹൃദയത്തിൽ ഒരു വേദന വന്നു

“ഞാൻ ഒരിക്കലും ആ ഭാവിക്ക് തടസ്സം ആകില്ല..എനിക്കു അറിയാം ഞാൻ ഇങ്ങനെ വെറുതെ.. എബിച്ചായന്റെ പുറകെ…”

അവൾ വിങ്ങി കരഞ്ഞു

“ശ്രീ.. എടി..ഇച്ചായൻ  വെറുതെ തമാശ പറഞ്ഞതല്ലേ?”

“അല്ല ഇച്ചായന് വേറെ ആരോടോ സ്നേഹം ഉണ്ട്. എന്നെ ഒഴിവാക്കി അവളെ കെട്ടാനാ “

അവൻ തലയിൽ കൈ വെച്ചു

“ഒരെണ്ണം ഞാൻ വെച്ച് തരും നോക്കിക്കോ. എനിക്കു ആരോട് സ്നേഹം?”

“ആർക്ക് അറിയാം? ഓഫീസിൽ ഇഷ്ടം പോലെ പെണ്ണുങ്ങൾ ഉണ്ടല്ലോ. പിന്നെ അപ്പുറത്തെ ഫ്ലാറ്റിൽ ഒരു മസാലദോശ ഉണ്ടല്ലോ. ഒരു ആൻസി.. എപ്പോഴും എബിന്ന് വിളിച്ചു ഫ്ലാറ്റിലോട്ട് കേറി വരുന്ന ഒരു പൂ-,തന. അവളായിരിക്കും “

അവന് ചിരി വന്നിട്ട് വയ്യ

“നി എന്റെ കയ്യിന്ന് മേടിക്കും “

“നാളെ ഏട്ടൻ വരട്ടെ കുറച്ചു ദിവസം കൂടി നിൽക്കാൻ പറയും എന്നിട്ട് ഞാൻ പൊക്കോളാം “

‘അതിന് അവൻ പഠിക്കുകയല്ലേ. അത് കഴിഞ്ഞു പോകാം “

അവൻ കള്ളചിരി ചിരിച്ചു

“ഞാൻ പോവാ..എന്റെ കൂടെ വരണ്ട ” അവൾ കാറിന്റെ ഡോർ തുറക്കാൻ ഭാവിച്ചു

“പോകല്ലേ.. എബിച്ചായന്റെ ചക്കര അല്ലേ..?”

അവൻ അവളെ ചേർത്ത് പിടിച്ച് ആ കണ്ണീർ തുടച്ചു കൊടുത്തു

“വെറുതെ പറയണത് അല്ലേടാ.. ഏട്ടന്റെ കൂടെ പോകണ്ട.. ഉം?”

ശ്രീ ആ കണ്ണിൽ തന്നെ നോക്കിയിരുന്നു

“ഇനി പറയുവോ ഇത് പോലെ?”

അവൾ അവന്റെ കവിളിൽ അമർത്തി ഒന്ന് കടിച്ചു

“എന്റെ കർത്താവെ എന്റെ മുഖം..എടി നിന്നെ ഞാൻ കൊ-, ല്ലും കേട്ടോ പാട് വല്ലോം വന്നോ “

അവൻ മിററിൽ നോക്കി

“ഡ്രാ-,ക്കുള “

“ഇനിം പറഞ്ഞാൽ നോക്കിക്കോ ചോര വരുന്ന പോലെ കടിക്കും “

അവൾ ദേഷ്യത്തിൽ പറഞ്ഞു

“ഇപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. നിന്റെ കൈ കൊണ്ട എന്റെ അന്ത്യം “

“കണക്കായി പോയി “

അവൾ ഒരിടി കൂടി കൊടുത്തു

“പറഞ്ഞു വിടുമെന്ന്. വിട്ട് കഴിഞ്ഞാൽ നീറും എബിച്ചായൻ. നോക്കിക്കോ. എന്നെ പോലൊരു പെണ്ണും എബിച്ചായനെ ഇങ്ങനെ സ്നേഹിക്കില്ല..നോക്കിക്കോ ഞാൻ ഇല്ലാത്ത ഒരു കാലം വരും അന്ന് മനസിലാകും “

ശ്രീ…

അവൻ അവളെ ചേർത്ത് പിടിച്ചു

“അങ്ങനെ ഒന്നും പറയാതെടി.. എന്റെ പൊന്ന് പോണ്ടാ. എങ്ങും പോകണ്ട..ഇങ്ങനെ ഒന്നും പറയാതെ “

അവൾ ആ നെഞ്ചിൽ മുഖം പൂഴ്ത്തി

“എനിക്ക് രണ്ട് ടോപ്പും മൂന്ന് ജീൻസും വേണം “

എബി പൊട്ടിച്ചിരിച്ചു പോയി. അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. ആദ്യം കല്യാൺ സിൽക്‌സ്. പിന്നെ ഫാൻസി ഷോപ്പ്. പിന്നെ restaurent

“എനിക്ക് കുറെ വേണം. ഭയങ്കര വിശപ്പ്”

“എന്ത് വേണേ മേടിച്ചോ. കുറച്ചു പാർസൽ കൂടി മേടിച്ചോ. ഗ്രീഷ്മയ്ക്ക് കൂടെ കൊടുക്കാം. എന്റെ ഫ്രണ്ട്‌ന്റെ സിസ്റ്റർ ആണ് “

“പറഞ്ഞു.. ഞാൻ അങ്ങനെ ആരോടും വലിയ ക്ലോസ് അല്ല..പക്ഷെ അവൾ ഇടപെട്ടില്ലാരുന്നേൽ ഏട്ടൻ എന്നെ കൊണ്ട് പോയേനെ “

“പിന്നെ…. അങ്ങനെ അങ്ങ് കൊണ്ട് പോകാൻ ഒരാള് വന്നാൽ ഉടനെ നിന്നെ ഞാൻ കൊടുക്കാൻ പോവല്ലേ “

അവൾ ആ മുഖത്ത് നോക്കിയിരുന്നു

ജീവനാണ് അവന് തന്നെ. അത് അവൾക്ക് മനസിലായി. തന്നെ ഒരിക്കലും ഉപേക്ഷിക്കില്ല, അതും മനസിലായി

അവൾ അവന്റെ കവിളിലേ നീല പാടിൽ ഒന്ന് തൊട്ട് നോക്കി

“ഇച്ചിരി പാട് വന്നു “

“ഇച്ചിരിയോ രാ-, ക്ഷസി? ആ ആൻസി തെറ്റിദ്ധരിക്കുമല്ലോ കർത്താവെ “

അവൻ അവളുടെ കയ്യുടെ വശത്തു നിന്ന് വേഗം ഒഴിഞ്ഞു അപ്പുറത്തെ കസേരയിൽ പോയിരുന്നു

“ദേ ഒറ്റ പെണ്ണിനെ നോക്കിയാലുണ്ടല്ലോ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..ആൻസി…കണ്ടാലും മതി..മിണ്ടിപ്പോകരുത് “

അവൻ ചിരിച്ചു. അവളുടെ കയ്യിൽ കൈ വെച്ചു. ശ്രീയുടെ മുഖം രക്തനിറമാകുന്നത് നോക്കിയിരുന്നു

അവന്റെ കൈത്തലം അവളോട് സംസാരിച്ചു. അവളുടെ ഹൃദയത്തിലേക്ക് ആ സന്ദേശം എത്തുന്നത് അവൾ അറിഞ്ഞു. അവന്റെ ഹൃദയത്തിൽ നിന്ന് അവളുടെ ഹൃദയത്തിലേക്ക്.. ഒരു ദൂത് പോകുന്നു

എന്റെ പ്രണയമേ…നി എന്റെ മാത്രം ആണെന്ന് ഞാൻ നിന്നോട് പറയുന്നതെങ്ങനെ? ഒരു നാളും പിരിയാനാകാത്തവരാണ് നമ്മളെന്നും പറയുവതെങ്ങനെ?

ശ്രീ കണ്ണുകൾ അടച്ച് മെല്ലെ ആ കൈയിൽ കവിൾ ചേർത്ത് വെച്ചു

തന്റെ ആകാശവും ഭൂമിയും ഇവിടെയാണ്‌…ഈ ഒറ്റ ആളിൽ…

പിരിയാൻ വയ്യ, പിരിയാനാവില്ല.. മരണം കൊണ്ടല്ലാതെ..

അവളുടെ കണ്ണുകൾ നിറഞ്ഞു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *