സൂര്യനെ മോഹിച്ചവൾ, ഭാഗം 65, എഴുത്ത്: ശിവ എസ് നായര്‍

“അഭീ… നീ വണ്ടി നിർത്ത്… ഞാനിവിടെ ഇറങ്ങുവാ.” പകുതി വഴി എത്തിയപ്പോൾ തന്നെ സൂര്യൻ എന്തോ ഓർത്തിട്ടെന്ന പോലെ അഭിഷേകിനോട് ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു.

“എന്ത് പറ്റി സൂര്യാ… നീയല്ലേ കൂടെ വരണമെന്ന് വാശി പിടിച്ചത്.”

“അതൊക്കെ ശരിയാ… എനിക്ക് നിന്റെ കൂടെ വരണമെന്നും അത് മഹേഷാണോ എന്നറിയാനുള്ള ആഗ്രഹവും ഉണ്ട്. പക്ഷേ നമ്മൾ ഒരു കാര്യം മറന്ന് പോയി.

നമ്മൾ ഇവിടുന്ന് മാറി നിക്കുന്ന സമയം കൊണ്ട് രതീഷ് എന്റെ തറവാട്ടിൽ കയറി നീലിമയെയും ചേച്ചിയെയും ഉപദ്രവിച്ചാലോ?”

“രതീഷ് എഴുന്നേൽക്കാൻ പോലും കഴിയാതെ പനി പിടിച്ചു കിടക്കുകയാണെന്നല്ലേ അവന്റെ നീക്കങ്ങളറിയാൻ ഞാൻ അയച്ച കോൺസ്റ്റബിൾ വന്ന് പറഞ്ഞത്.”.

“അഭീ… രതീഷ് മികച്ച ഒരു നാടക നടനാണ്. അവൻ നമ്മളെ കബളിപ്പിക്കാൻ വേണ്ടി വയ്യായ്ക അഭിനയിച്ചതാണെങ്കിലോ? എനിക്കെന്തോ ഇപ്പോ അങ്ങനെ തോന്നുവാ. വീണ്ടുവിചാരമില്ലാതെ എടുത്തു ചാടി, നമ്മൾ മണ്ടത്തരം കാണിച്ചു പോയോ അഭി.” സൂര്യനിൽ ആശങ്ക നിറഞ്ഞു.

“നീയങ്ങനെ പറഞ്ഞപ്പോ എനിക്കും അങ്ങനെ തോന്നുന്നു. രതീഷ് നാടകത്തിൽ അഭിനയിച്ചിരുന്നതൊക്കെ ഞാൻ മറന്നേ പോയടാ. ഒരു പോലീസായ ഞാൻ ഇതൊന്നും വേണ്ട രീതിയിൽ ഗൗനിച്ചില്ലല്ലോ സൂര്യാ.”

“നമുക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ല അഭി. ഞാൻ തിരിച്ച് അമ്പാട്ടേക്ക് പോവാ.”

“നീ പൊയ്ക്കോ, അവിടെ അവർ ഒറ്റയ്ക്കല്ലേ ഉള്ളു. രതീഷ് എങ്ങാനും നീ അവിടെയില്ലാത്ത നേരം നോക്കി അങ്ങോട്ട്‌ പോയിട്ടുണ്ടെങ്കിൽ അവനാരെയും ബാക്കി വച്ചേക്കില്ല.”

“അവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം നീ പോയിട്ട് വേഗം തിരിച്ചു വരാൻ നോക്ക്.”

“നീ ഞാനറിയാതെ രതീഷിനെ എന്തെങ്കിലും ചെയ്താലോന്ന് ഓർത്തായിരുന്നു എന്റെ ടെൻഷൻ മുഴുവൻ. അതിനിടയിൽ മറ്റൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചില്ല.”

“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. നീ സമയം കളയാതെ വേഗം പോകാൻ നോക്ക്.”

“സൂര്യാ… എങ്ങാനും ഞാൻ തിരിച്ചെത്തുന്നതിന് മുൻപ് രതീഷ് അവിടേക്ക് വന്നാൽ നീയവനെ ഒന്നും ചെയ്തേക്കരുത്. എനിക്കവനെ ജീവനോടെ വേണം.”

“ഞാൻ പ്രശ്നത്തിനൊന്നും പോവില്ല അഭി.”

“എങ്കിൽ ശരി… ഞാൻ പോയി വരാം.” അഭിഷേക് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു.

രതീഷ് തന്നെയാണ് മഹേഷെങ്കിൽ താൻ തറവാട്ടിലില്ലെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അവൻ ഒരിക്കൽ കൂടി അവിടേക്ക് വരുമെന്ന് സൂര്യന് ഉറപ്പായിരുന്നു. അങ്ങനെ രതീഷ് വരുവാണെങ്കിൽ ഉറപ്പായും അവനെ കൊ- ല്ലണമെന്ന് സൂര്യൻ തീരുമാനിച്ചിരുന്നു. പക്ഷേ അഭിഷേക് കൂടെയുണ്ടെങ്കിൽ തന്റെ പദ്ധതി നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് സൂര്യൻ തഞ്ചത്തിൽ അവനെ ഒഴിവാക്കി തറവാട്ടിലേക്ക് മടങ്ങിയത്.

സൂര്യൻ വരാൻ വൈകിപ്പോയത് കൊണ്ട് നഷ്ടമായത് ശാരദയുടെ ജീവനാണ്.

********************

ശ്വാസം വിലങ്ങി, ഭയന്ന് വിറച്ചു നിന്ന നീലിമ അവന്റെ കൈകളിലേക്ക് തന്നെ കുഴഞ്ഞു വീണു.

ബോധംകെട്ട് വീണ നീലിമയെ രതീഷ് നിലത്തേക്ക് കിടത്തിയ ശേഷം അവളുടെ കൈകൾ കൂട്ടികെട്ടി. എങ്ങാനും അവളുടെ ഓർമ്മ തെളിഞ്ഞാൽ രക്ഷപെട്ടു പോകാൻ ശ്രമിക്കരുതെന്ന് കരുതിയാണ് അവനങ്ങനെ ചെയ്തത്.

സമയമൊട്ടും പാഴാക്കാനില്ലാത്തതിനാൽ രതീഷ് അടുക്കളയിൽ കിടന്നിരുന്ന ശാരദയുടെ ചലനമറ്റ ശരീരം തോളത്തെടുത്തിട്ട് കുളത്തിനരികിലേക്ക് നടന്നു.

കുളത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിന്റെ മുകളിൽ നിന്നും അവരെ അവൻ താഴേക്ക് ഉരുട്ടി വിട്ടു. കുളപ്പടവുകളിൽ തട്ടി തടഞ്ഞ ആ ശരീരം ഉരുണ്ടുരുണ്ട് ജലത്തിലേക്ക് പതിച്ച ശേഷം അവൻ നീലിമയുടെ അടുത്തേക്ക് പോയി.

മുഖത്തേക്ക് ശക്തമായി ജലതുള്ളികൾ പതിച്ചപ്പോഴാണ് അവൾ കണ്ണുകൾ തുറക്കുന്നത്. തനിക്ക് മുന്നിൽ വഷളൻ ചിരിയോടെ നിൽക്കുന്ന രതീഷിനെ കണ്ടതും നീലിമ ഭയന്ന് വിറച്ചു.

അവളുടെ പിടയ്ക്കുന്ന മിഴികളും വിതുമ്പുന്ന അധരങ്ങളും അവനെ മത്തു പിടിപ്പിച്ചു. രതീഷിന്റെ കൈകൾ അവളുടെ മുഖത്തും ശരീരത്തിലും ഇഴഞ്ഞു നടന്നു.

അറപ്പോടെ അവന്റെ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചപ്പോഴാണ് തന്റെ കൈകൾ രതീഷ് കൂട്ടിക്കെട്ടിയിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞത്.

“അന്ന് നീ എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു പോയി. പക്ഷേ ഇന്ന് നിനക്കെന്റെ കൈയ്യിൽ നിന്നൊരു രക്ഷപ്പെടൽ ഇല്ല മോളെ.”

“എന്തിനാ എന്നെയിങ്ങനെ ദ്രോഹിക്കുന്നത്? ഞാൻ… ഞാനെന്ത് തെറ്റ് ചെയ്തിട്ടാ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്.” നീലിമ കരഞ്ഞു.

“നീയെന്നെ ല-ഹരി എന്നിൽ വേരുറച്ചു പോയി നീലിമ. സുന്ദരികളായ സ്ത്രീകൾ എന്റെ ദൗർബല്യമാണ്. ഞാൻ ആഗ്രഹിച്ചിട്ടുള്ള പെണ്ണുങ്ങളെയൊക്കെ ഇതുവരെ സ്വന്തമാക്കിയിട്ടേയുള്ളൂ. നിന്നെ മാത്രമാണ് എനിക്ക് കൈയ്യിൽ കിട്ടാതെ പോയത്.” ക്രൂ’രമായൊരു പുഞ്ചിരിയോടെ അവനവളെ നോക്കി.

“എന്നെ വെറുതെ വിട്ടൂടെ… പ്ലീസ്… നിങ്ങളീ ചെയ്യുന്നത് അത്ര നല്ലതിനല്ല. എന്തിനാ എന്റെ സമ്മതമില്ലാതെ എന്നെയിങ്ങനെ…” അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

“നിന്നെ വെറുതെ വിടാനോ? നിന്നെ സ്വന്തമാക്കാനല്ലേ ഞാനീ കളിയൊക്കെ കളിച്ചത്. നാട്ടുകാരെ കണ്ണിൽ പൊടിയിട്ട് നിന്നെയും കൊണ്ട് ഇവിടുന്ന് നാട് വിടാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ അതൊക്കെ ഇല്ലാതായത് സൂര്യൻ കാരണമാണ്. അതുകൊണ്ട് അവനുള്ള പണി ഞാൻ ശരിയാക്കി വച്ചിട്ടുണ്ട്.”

കൈകൾ ബന്ധിച്ചിരുന്നതിനാൽ അവൾക്ക് യാതൊന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. തനിക്ക് മുന്നിൽ നിസ്സഹായയായി കിടക്കുന്നവളെ രതീഷ് കാ- മത്തോടെ നോക്കി.

“അൽപ്പ സമയത്തിനുള്ളിൽ തന്നെ നിന്നെ ഞാനിവിടുന്ന് കൊണ്ട് പോകും. പിന്നെ നീ എനിക്ക് സ്വന്തം. നിന്നെക്കൊണ്ടുള്ള എന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ ബോംബെയിൽ സ്ത്രീകളെ കയറ്റി അയക്കുന്നൊരു മാർവാടിക്ക് നിന്നെ ഞാൻ വിൽക്കും.

ഇനിയൊരു സൂര്യനും നിന്റെ രക്ഷയ്ക്കുണ്ടാവില്ലടി. ശാരദയെ കൊ-ന്ന കുറ്റത്തിനും നിന്നെ കാണാതായതിനും പിന്നിൽ സൂര്യനാണെന്ന് എല്ലാവരും വിചാരിച്ചോളും. പിന്നെ അവന്റെ ജീവിതം നാട്ടുകാരെ കൈ കൊണ്ട് തീരും. അല്ലെങ്കിൽ ജയിലിലാകും.” ആർത്തു ചിരിച്ചു കൊണ്ട്, രതീഷ് അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തതും അപ്രതീക്ഷിതമായി അവന്റെ നടുംപുറത്ത് ആഞ്ഞൊരു ചവിട്ട് കിട്ടി.

“എന്നെ കുടുക്കിയിട്ട് ഇവളെയും കൊണ്ട് ഇവിടുന്ന് കടന്ന് കളയമെന്ന് വിചാരിച്ചോ നീ. സൂര്യൻ ജയിലിൽ പോകുന്നുണ്ടെങ്കിൽ അത് നിന്നെ കൊ- ന്നിട്ടായിരിക്കും.” തന്റെ രക്ഷയ്ക്കായി സൂര്യനെത്തിയെന്ന് കണ്ടതും നീലിമയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. അവൻ തന്നെ അവളുടെ കൈകളിലെ കെട്ടഴിച്ചു വിട്ടു.

“നീ വരുമെന്ന് ഞാനൂഹിച്ചു സൂര്യാ.” രതീഷ് ഗൂഢമായി ചിരിച്ചുകൊണ്ട് നിലത്ത് നിന്നും എഴുന്നേറ്റു.

“നീയാണ് മഹേഷേങ്കിൽ ഞാനില്ലാത്ത നേരം നോക്കി നീയിന്നിവിടെ വരുമെന്ന് എനിക്കുറപ്പായിരുന്നു. എന്തായാലും എന്റെ ഊഹം തെറ്റിയില്ല.”

“ഞാൻ തന്നെയാടാ നിന്റെ ഭാര്യേടെ കാമുകൻ മഹേഷ്‌. നീയെന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. ആവണിശ്ശേരിയിൽ കയറി നീ നിർമലയുടെ സ്വർണം കൊണ്ട് പോയതൊക്കെ അന്ന് തന്നെ ഞാൻ അറിഞ്ഞതാ. നീ എവിടെ വരെ പോകുമെന്നറിയാൻ വേണ്ടി കാത്ത് നിന്നതാ ഞാൻ.”

“ഇവിടുന്ന് രക്ഷപെട്ടു പോവാൻ നിന്നെ ഞാൻ സമ്മതിക്കില്ലെടാ.” മുണ്ട് മടക്കി കുത്തി സൂര്യൻ ഒരങ്കത്തിനു തയ്യാറെടുത്തു.

“ഇത് ഞാനാ നിന്നോട് പറയേണ്ടത്. നിന്നെ കൊ-ന്നിട്ടാണെങ്കിലും നീലിമയെ ഞാനിവിടുന്ന് കൊണ്ട് പോകും. കൊ-ന്നും കൊ-ലവിളിച്ചും ചോ-ര കണ്ട് അറപ്പ് മാറിയവനാ ഞാൻ. പക്ഷേ നീ അങ്ങനെയല്ല സൂര്യാ.

എന്റെ വഴിയിൽ തടസ്സമായി വന്നവരെയൊക്കെ എനിക്ക് കൊ-ന്നേ ശീലമുള്ളു.”

“എന്തിനാടാ നീയെന്റെ നിർമലയെ കൊ- ന്ന് കളഞ്ഞത്. അവളെന്ത് തെറ്റാ നിന്നോട് ചെയ്തത്.”

“നീ കാണുന്നതിന് മുൻപേ അവളെ അനുഭവിച്ചറിഞ്ഞവനാ ഞാൻ. എനിക്ക് ഇനിയും അവളെ വേണമായിരുന്നു. ഒരു ചിന്ന സെറ്റപ്പായിട്ട് കൊണ്ട് നടക്കാമെന്ന് വിചാരിച്ചതാ. പക്ഷേ അവൾക്കെന്റെ കൂടെ വരാൻ താല്പര്യമില്ല, നിന്നെ മതിയെന്ന് പറഞ്ഞ് ഒരേ വാശി. അവളെ കൊ-ല്ലണമെന്ന് ഒരു ഉദ്ദേശവും എനിക്കില്ലായിരുന്നു. പക്ഷേ എന്നെ നിനക്ക് കാട്ടിത്തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോ കൊ- ല്ലാതെ നിവൃത്തിയില്ലായിരുന്നു.

രതീഷും മഹേഷും ഞാനാണെന്ന് അവള് വഴി നീ തിരിച്ചറിഞ്ഞാൽ പിന്നെ എന്റെ പ്ലാനിങ് ഒന്നും നടക്കില്ലല്ലോ. ഇവിടുത്തെ എന്റെ നിലനിൽപ്പിനെയും അത് ബാധിക്കില്ലേ. അതുകൊണ്ട് നിർമലയെ എനിക്കങ്ങു തീർക്കേണ്ടി വന്നു.”

“അവളെ നീ കൊ- ല്ലുമ്പോൾ ഒന്നര മാസം പ്രായമുള്ള നിന്റെ കുഞ്ഞുമുണ്ടായിരുന്നു അവളുടെ വയറ്റിൽ. അത് നിനക്കറിയാമോ?” സൂര്യൻ ക്രോധത്തോടെ ചോദിച്ചു.

“ഹ്ഹ… അതാണോ വല്യ കാര്യം. ജാനകിയെ ഞാൻ കൊ- ന്നത് തന്നെ അവള് ഗർഭിണിയായോണ്ടാ. അവളെന്റെ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാൽ രണ്ടിനേം കൂടി കൊ- ല്ലുന്നത് റിസ്കാവും. അതുകൊണ്ട് ജാനകിയെ കൊ- ന്ന് ആ കുറ്റം നീലിമയുടെ മേൽ ചാർത്തുക കൂടി ചെയ്തപ്പോ എന്റെ ജോലി എളുപ്പമായി.

ആ വയസ്സായ ത-ള്ളയേയും ഞാൻ തന്നെയാ കൊ-ന്നതാ. തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊ- ന്നു. പോസ്റ്റ്‌ മോർട്ടം ചെയ്ത ഡോക്ടർക്ക് പോലും സംശയമില്ലാത്ത രീതിയിൽ ഞാനത് തീർത്തു. അതൊക്കെ ഇവൾക്ക് വേണ്ടിയാ. അതുകൊണ്ട് എന്ത് വില കൊടുത്തും നീലിമയെ ഞാൻ കൊണ്ട് പോകും.

ഈ പ്രായത്തിലുള്ള പെൺപിള്ളേർക്ക് ചോദിക്കുന്ന വില കിട്ടും. പിന്നെ നിന്നെ ജയിലിൽ കേറ്റാനുള്ള എല്ലാ പണിയും ഞാനിവിടെ ചെയ്ത് വച്ചിട്ടുണ്ട്.”

“എന്റെ തറവാട്ടിൽ കയറി എന്റെ ഭാര്യയെ കൊ- ന്നവനാണ് നീ. ആ നിന്നെ ജീവനോടെ ഞാനിവിടുന്ന് വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“നീ വെറും മണ്ടനാ സൂര്യാ. ഒന്നും കാണാതെ ഞാനിങ്ങോട്ട് ധൈര്യത്തോടെ കേറി വരുമെന്ന് നീ വിചാരിച്ചോ?”

രതീഷ് ചെറു ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു. സൂര്യൻ കാല് മടക്കി അവന്റെ നെഞ്ച് നോക്കി തൊഴിച്ചു. പിന്നിലേക്ക് മലർന്നടിച്ചു വീണ രതീഷ് മെല്ലെ എഴുന്നേറ്റു.

സൂര്യൻ തന്റെ അരയിൽ തിരുകിയിരുന്ന കത്തി പുറത്തെടുത്തു. രതീഷ് എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് അവന്റെ കൂസലില്ലായ്‌മ കണ്ടപ്പോൾ തന്നെ സൂര്യൻ ഊഹിച്ചു. ഇനിയും അവനെ ജീവനോടെ വിട്ടൂടടെന്ന് കരുതി സൂര്യൻ കത്തിയുമായി മുന്നോട്ടാഞ്ഞു. പെട്ടെന്നാണ് അവനെ പിന്നിൽ നിന്നാരോ കടന്ന് പിടിച്ചത്. സൂര്യൻ ആ പിടിയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചപ്പോൾ പിടുത്തം കൂടുതൽ മുറുകി. ഒപ്പം കയ്യിലൊരു കെട്ട് വീണു.

സൂര്യന്റെ കൈകൾ കൂട്ടിക്കെട്ടിയ ആൾ അവനെ മുന്നോട്ടു പിടിച്ചു തള്ളി. നിലത്തേക്ക് കമഴ്ന്നടിച്ചു വീണ സൂര്യൻ രതീഷിനെ സഹായിക്കാൻ വന്നത് ആരാണെന്നറിയാൻ തല ചരിച്ചു നോക്കി. ആ മുഖം കണ്ടതും ഒരു നിമിഷം അവനൊന്ന ഞെട്ടി.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *