റയാൻ പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു…..
പറയ് സിയാ……
ചാ….ച്ച…..ഒരു സംഭ….വം ഉണ്ടാ….യി…. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു..
എന്താ മോളെ എന്ത് പറ്റി….അവന് പെട്ടന്ന് വല്ലാത്ത ഒരു വെപ്രാളം നിറഞ്ഞു അനുവും അത് ശ്രദ്ധിച്ചു…
മിത്രേച്ചി….. മിത്രേച്ചി…. കൈകൾ അനക്കി…. ദേ എന്നെ നോക്കി ചിരിക്കുന്നുണ്ട്…… ചാച്ചൻ എപ്പോഴാ വരുന്നേ…..റയാന്റെ ശ്വാസം നിലച്ചു പോയത് പോലെ തോന്നി അവന്…. അത്രക്ക് ഷോക്ക് ആയിരുന്നു ഉള്ളിൽ എവിടെയൊ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും ഇത്….
ചാച്ചാ……വീണ്ടും സിയയുടെ ശബ്ദം കേട്ടപ്പോൾ അവൻ ചിരിച്ചു…
ഞാൻ ദ ഇറങ്ങുവാ മോളെ……അവൻ വേഗം തന്നെ പുറത്തേക്ക് നടന്നു. അനുനോട് ഒരു യാത്രപോലും പറയാൻ നിന്നില്ല…….
അനു അവൻ എന്താ പെട്ടന്ന് ഇങ്ങനെ എന്ന് ആലോചിച്ചു അവിടെ തന്നെ നിന്നു…..
വീട്ടിലേക്ക് ഉള്ള യാത്രയിൽ റയാൻ വേറെതോ ലോകത്തായിരുന്നു… അവന് സന്തോഷമാണോ സങ്കടമാണോ അറിയില്ല വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവന്റെ യാത്ര….. പതിവിലും ദൂരമുള്ളത് പോലെ കാറിന് സ്പീഡ് പോരാത്തത് പോലെ അറിയില്ല അവന് അങ്ങനെ ഒക്കെ തോന്നി പോയി……എത്രയും പെട്ടന്ന് വീട്ടിൽ എത്തണം അത് മാത്രമായിരുന്നു അവന്റെ ചിന്ത……
അധികം വൈകാതെ തന്നെ റയാൻ വീട്ടിൽ എത്തി…… അവൻ വേഗത്തിൽ അകത്തേക്ക് കയറി ഓടുന്നത് കണ്ടു മമ്മ അവനെ അമ്പരന്ന് നോക്കുന്നുണ്ട് അവൻ നേരെ പോയത് മിത്രയുടെ മുറിയിലേക്ക് ആയിരുന്നു…
സിയ അവളോട് എന്തൊക്കെയൊ ചോദിച്ചുഅവളുടെ അടുത്ത് തന്നെ ഇരിപ്പുണ്ട്….പക്ഷെറയാന്റെ കണ്ണുകൾ പോയത് അവളുടെ കൈകളിലേക്ക് ആയിരുന്നു….
അവന്റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല…… അവളുടെ കൈവിരലുകൾ ചലിക്കുന്നുണ്ട്. കണ്ണുകൾ ചലിക്കുന്നുണ്ട്……. റയാൻ അവളുടെ അടുത്തേക്ക് പോയി…….
സിയ അവനെ നോക്കിയിട്ട് ചിരിയോടെ പുറത്തേക്ക് ഇറങ്ങി പോയി പോകുമ്പോൾ വാതിൽ ചാരാനും അവൾ മറന്നില്ല……
റയാൻ അവളെ ആദ്യമായി കാണുന്ന പോലെ നോക്കി പിന്നെ സ്ഥിരമായി അവൾക്ക് നൽകുന്ന പുഞ്ചിരി നൽകി കൊണ്ട് അവളുടെ നെറ്റിയിൽ മുത്തി ഒപ്പം അവന്റെ ഒരു തുള്ളികണ്ണീർ അവളുടെ കണ്ണിൽ പതിഞ്ഞു…. അവളുടെ കണ്ണുകൾ പിടഞ്ഞു…….ആ കണ്ണുകളിൽ ആകുലത നിറയുന്നതും അവനെ നോക്കുന്നതും ഒക്കെ കണ്ടവന് വല്ലാത്ത സന്തോഷം തോന്നി…….
എന്റെ….. എന്റെ എത്ര നാളത്തെ കാത്തിരിപ്പ് ആണെന്ന് അറിയോ നീ ഒന്ന് അനങ്ങി കാണാൻ….. നിന്റെ ഈ ചെറുവിരലെങ്കിലും ഒന്ന് അനങ്ങി കാണാൻ കർത്താവിനോട് എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട്…… എന്റെ പ്രാർത്ഥന കർത്താവ് കേട്ടു……. ഇനി നിന്നിൽ എനിക്ക് പ്രതീക്ഷയുണ്ട് മിത്ര…….അവളുടെ കൈയിൽ മുറുകെ പിടിച്ചവൻ പറഞ്ഞു അവൾ അവന്റെ കൈയിൽ തിരികെ അമർത്തി പിടിച്ചു അവളുടെ ആ ശോഷിച്ചു പോയ കൈകൾക്ക് ബലം വന്നത് അവനിൽ വല്ലാത്ത സന്തോഷം നിറച്ചു……
താൻ കിടന്നോ…. ട്രീറ്റ്‌മെന്റ് ഇനി എങ്ങനെ വേണമെന്ന് ഞാൻ ഒന്ന് സീനിയർ ഡോക്ടർനോട് ചോദിക്കട്ടെ…. പറ്റിയാൽ തന്നെ ഞാൻ നാളെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം….. അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ പിടയുന്നത് റയാൻ ശ്രദ്ധിച്ചു.
പേടിക്കണ്ട നിഴൽ പോലെ ഞാൻ ഉണ്ടാകും കൂടെ……അവളുടെ കവിളിൽ തട്ടി പറഞ്ഞു.
ഞാൻ പോയി ഫ്രഷ് ആയിട്ടു വരാം….. എന്നിട്ട് ഇന്നത്തെ വിശേഷം പറയാം….അവൻ ചിരിയോടെ പോകാൻ തുടങ്ങിയതും അവന്റെ കൈയിൽ അവളുടെ കൈ വീണു…..റയാൻ സംശയത്തിൽ അവളെ തിരിഞ്ഞു നോക്കുമ്പോ എന്തോ പറയാൻ ശ്രമിക്കുന്നവളെ കണ്ടു അവന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു….
മിത്ര…… കൂടുതൽ സ്‌ട്രെയിൻ ചെയ്യണ്ട നമുക്ക് പതിയെ…….അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.
ഇ….. ഇച്ച…… ഇച്ചായ……റയാൻ ഞെട്ടി കൊണ്ട് അവളെ നോക്കി….അപ്പോഴേക്കും അവളുടെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു….
മിത്ര…….അവളെ നെഞ്ചോരം വാരി പുണർന്നു…..
കർത്താവേ…. നീ…. നീ ഇന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് ഇരിക്കുവാ….. സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്നറിയില്ല…..അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു പദം പറയുന്ന റയാനേ കണ്ടു കൊണ്ട് ആണ് സിയ അകത്തേക്ക് വന്നത്…..
ചാച്ചാ….. ചേച്ചിക്ക് എന്ത് പറ്റി……അവൾക്ക് ആധിയായി.
ചേച്ചിക്ക് ഒന്നുല്ല ഡി…. ഇവൾ എന്നെ…. ഇച്ചായന്ന് വിളിച്ചു മോളെ…..സിയ റയാന്റെ മുഖത്തെ സന്തോഷം കണ്ടു അത്ഭുതത്തോടെ ആണ് നിന്നത്…..ഒരുപാട് നാളിനു ശേഷമാണ് അവന്റെ മുഖത്ത് ഈ പുഞ്ചിരി…..സിയയും അവളോട് കുറെ നേരം സംസാരിച്ചു പക്ഷെ മിത്രക്ക് അതിന് ഒന്നും ശെരിക്കും മറുപടി പറയാൻ ആയില്ല…….
ചാച്ച….. ചേച്ചിയുടെ പേര് ചോദിച്ചു നോക്കിയാലോ…..സിയറയാനേ നോക്കി ചോദിച്ചു. രണ്ടുപേരും മിത്രയേ നോക്കി…
നീ ഇനി ഏതു പേര് പറഞ്ഞാലും നീ എനിക്ക് എന്റെ മിത്ര ആണ്…. എങ്കിലും ചോദിക്കുവാ എന്താ നിന്റെ പേര്…….. റയാൻ അവളുടെ കൈകൾ കൂട്ടിപിടിച്ചു ചോദിച്ചു…
വാ…. സു…കി… അവൾ പേര് ഓരോ അക്ഷരങ്ങൾ തപ്പി തടഞ്ഞയിരുന്നു പറഞ്ഞത്….. സിയ അത് എഴുതി എടുത്തു…ആ അക്ഷരങ്ങൾ ചേർത്ത് പേര് വായിച്ചു രണ്ടുപേരും അവളെ നോക്കി……
വാസുകി…..അവൾ ചിരിച്ചു…….
റയാൻ അവളെ ഒന്നുടെ ഒന്ന് നോക്കിയിട്ട് ഡോക്ടർനോട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ ആയിട്ടു പുറത്തേക്ക് പോയി…. സിയ വീണ്ടും വാസുകിയുടെ അടുത്ത് തന്നെ ഇരുന്നു എന്തെങ്കിലും ചോദിച്ചറിയാൻ പറ്റുവോ എന്ന് ഓർത്ത്……
*****************
രാത്രി എല്ലാം പാക്ക് ചെയ്തു വയ്ക്കുവാണ് ഭദ്ര…. കാശി എല്ലാം നോക്കി ഒരു സൈഡിൽ ഇരിപ്പുണ്ട്…..
കാശി…..അവൻ അവളെ തന്നെ നോക്കിയിരുന്നത് കൊണ്ട് വിളി കേട്ടില്ല പകരം അവൻ പുരികം ഉയർത്തി അവളെ നോക്കി….
നാളെ ആരാ ഓഫീസിൽ ജോയിൻ ചെയ്യുന്നത്…..
അത് നാളെ അറിഞ്ഞാൽ പോരെ…. എന്തിന ഇത്ര വെപ്രാളം….
അല്ല കാശി എനിക്ക് അറിയാവുന്ന ആരെങ്കിലും ആണോന്ന് അറിയാൻ…..കാശി വല്ലാത്തൊരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു….. അവൻ ഭദ്രയുടെഅടുത്ത് വന്നപ്പോൾ വല്ലാത്ത ഒരു പിടച്ചിൽ അവളിൽ നിന്ന് ഉണ്ടായി…..
നിനക്ക് നന്നായി അറിയാവുന്ന നിന്നെ നന്നായി അറിയാവുന്ന ഒരാൾ ആണ് വരുന്നത്……അവളുടെ കാതോരം പറഞ്ഞു.
അങ്ങനെ ആരാ കാശി…… അവൾ സംശയത്തിൽ അവനെ നോക്കി.
അത് നാളെ ആളെ നേരിൽ കാണുമ്പോൾ അറിയാം…..അവന്റെ സ്വരത്തിൽ എന്തൊക്കെയൊ വ്യത്യാസം അവൾക്ക് തോന്നി.
നീ എന്താ കാശി ഇങ്ങനെ ചുമ്മാ ടെൻഷൻ അടിപ്പിക്കാനായി….അതും പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി പോയി….
നീ ഏതു വരെ പോകും…… നാളെ നിന്റെ എല്ലാ കള്ളത്തരങ്ങളും ഈ കാശി നാഥൻ പൊളിക്കും….. ഇനി നിന്നിലെ ചുരുളഴിയാൻ മണികൂറുകൾ മാത്രം……. അവൾ പോയ വഴിയേ നോക്കി പറഞ്ഞു. പിന്നെ ഫോൺ എടുത്തു ആർക്കോ ഒരു മെസ്സേജ് അയച്ചു…..ഫോൺ ടേബിളിൽ വച്ചു പുഞ്ചിരിയോടെ ബെഡിലേക്ക് കിടന്നു…
തുടരും…..