നീ തിരയുന്നത് അവിടെ ഇല്ല അത് എന്റെ കൈയിൽ ആണ് ഉള്ളത്…ക്യാബിനിന്റെ വാതിൽക്കൽ നിന്നുള്ള കാശിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടലോടെ അവനെ നോക്കി….
കാശി…. ഞാൻ ഇവിടെ ഒരു ഫയൽ…. അവൾ നിന്ന് വിക്കാൻ തുടങ്ങി.അപ്പോഴേക്കും ഹരിയും ദേവനും എത്തിയിരുന്നു…..
നീ ഫയൽ അല്ലല്ലോ നോക്കുന്നത് ശ്രീദുർഗ്ഗ പെൻഡ്രൈവ് അല്ലെ…….
നീ എന്താ കാശി പറയുന്നേ….. ആരാ ഈ ശ്രീദുർഗ്ഗ അല്ല എനിക്ക് എന്തിനാ പെൻഡ്രൈവ്……അവൾ ദേഷ്യപെടാൻ തുടങ്ങി…
ഞാൻ ആണോ പറയേണ്ടത് ആരാണ് ശ്രീദുർഗ്ഗയെന്ന്…. എന്റെ മുന്നിൽ നിൽക്കുന്ന ശ്രീദുർഗ്ഗയെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്…….കാശിയുടെ സ്വരത്തിൽ പുച്ഛം നിറഞ്ഞു.
ഓഹ് അപ്പോൾ ഞാൻ ആരാണ് എന്ന് അറിഞ്ഞു അല്ലെ…..അവളുടെ ശബ്ദം മാറി.
അറിഞ്ഞത് അല്ല അറിയിച്ചത് ആണ്…..ദേവൻ മുന്നോട്ട് വന്നു.അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞു…
നിനക്ക് എന്നെ മുമ്പ് കണ്ട പരിചയം ഇല്ല…. നീ എന്നെ നേരിട്ട് കണ്ടിട്ടേയില്ല അല്ലെ ഡി……..ദേവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് വന്നു.
എന്നിട്ടും അവൾ ഒരല്പം പോലും അനങ്ങിയില്ല…….
കാശി അവളുടെ അടുത്തേക്ക് വന്നു….
നീ എന്താ എന്നെ കുറിച്ച് വിചാരിച്ചു വച്ചേക്കുന്നത് ഞാൻ ഒരു മണ്ടൻ ആണെന്നോ അതോ നിന്റെ പാവ ആണെന്നോ……. നീ ശ്രീദുർഗ്ഗ ആണെന്ന് എനിക്ക് കാട്ടി തന്നത് ആരാന്ന് നിനക്ക് അറിയോ……..അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
കാശി അവൾ ടോപ്പിനുള്ളിൽ ഇട്ടേക്കുന്ന താലിയെടുത്തു പുറത്ത് ഇട്ടു….
ഈ താലി ഇത് ആണ് നിന്നെ എനിക്ക് കാട്ടി തന്നത്…. നീ മോഡലും ഡിസൈൻ ഒക്കെ ശ്രദ്ധിച്ചു പക്ഷെ കാശിനാഥൻ ശ്രീഭദ്രയുടെ കഴുത്തിൽ ചാർത്തിയ അലില താലിക്ക് ഒരു പ്രത്യേകത ഉണ്ട്…. അത് എനിക്ക് പണിതു തന്ന തട്ടാനും എനിക്കും മാത്രം അറിയാവുന്ന രഹസ്യം ആ താലി കഴുത്തിൽ അണിഞ്ഞു നടക്കുന്ന എന്റെ ശ്രീക്ക് പോലും അത് അറിയില്ല………കാശി ചിരിയോടെ പറഞ്ഞു.
നീ എന്റെ മുന്നിൽ വന്നു അഭിനയിച്ചു തകർത്തു.അത് പറയാതെ വയ്യ.. അന്ന് ഞാൻ അവളെയും കൂട്ടി സിനിമക്ക് പോയപ്പോൾ മുതൽ പുറകെ ഒരാൾ ഉള്ളത് പോലെ തോന്നിയിരുന്നു പക്ഷെ അത് ഒരിക്കലും നീ ആണെന്ന് കരുതിയില്ല….. എന്റെ വീട്ടിൽ ഞാൻ അറിയാതെ നീ വച്ച ക്യാമറയിലൂടെ എന്റെയും അവളുടെയും എല്ലാ പ്രവർത്തികളും നീ അറിഞ്ഞു കൊണ്ടേ ഇരുന്നു….. അതുകൊണ്ട് ആണ് ഞാൻ അവളോട് വഴക്കിട്ട് എല്ലാം തുറന്നു പറയാൻ പോകുന്നത് നീ അറിഞ്ഞതും അന്ന് തീയറ്ററിൽ വച്ച് വാഷ്റൂമിൽ കയറിയ ശ്രീയെ നീ അവിടെ നിന്ന് മാറ്റിയതും പകരം നീ എന്റെ ഒപ്പം കൂടിയതും…….. എന്താ ഇതുവരെ ശരി അല്ലെ….. ദുർഗ്ഗ കാശി പറഞ്ഞത് ഒക്കെ കേട്ട് അവനെ ദേഷ്യത്തിൽ നോക്കി……
എന്തായിരുന്നു നിന്റെ ഉദ്ദേശം എന്തിനാ നീ ആൾമാറാട്ടം നടത്തി എന്റെ മുന്നിൽ അഭിനയിച്ചത്……….അവൾ അവനെ നോക്കി പുച്ഛത്തിൽ ചിരിച്ചു…..
അവൾ അത് എങ്ങനെ പറയും കാശി….. അവളെ ഇറക്കിയ ആൾ ചിലപ്പോൾ ഇവളുടെ ജീവൻ എടുത്താലോ അല്ലെ ദുർഗ്ഗ……..ദേവൻ…..
ഭദ്ര എവിടെ…. അവളോട് അത് ആദ്യം ചോദിക്ക് ദേവാ…….ഹരി പെട്ടന്ന് ഓർത്തത് പോലെ പറഞ്ഞു.
ഹഹഹഹ……അഹ് അപ്പോൾ ബോധമുള്ള ഒരാൾ എങ്കിലും ഉണ്ട് ഇവിടെ…… അങ്ങനെ ചോദിക്ക് ഭദ്ര എവിടെ…….ദുർഗ്ഗയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…..
ഭദ്രക്ക് പ്രശ്നം ഒന്നുല്ല അവൾ എന്റെ അടുത്ത് ഉണ്ട്…… ആ പാവത്തിനറിയില്ല ഇങ്ങനെ ഒരു ഇരട്ടസഹോദരി ഉള്ള വിവരവും ഇവൾ ആണ് അവളെ കടത്തിയതിനു പിന്നിലെന്നും…….കാശി ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു.
കാശിനാഥൻ കളിക്കുന്നത് ശ്രീഭദ്രയോട് അല്ല ശ്രീദുർഗ്ഗയോട് ആണ്…..നീ വിളിച്ചു ചോദിക്ക് നിന്റെ ആളുകളോട് അവൾ അവിടെ ഉണ്ടോ എന്ന്……
അവളുടെ ശബ്ദത്തിലെ ഉറപ്പ് ചുണ്ടിലെ വിജയചിരി കാശിയെയും ദേവനെയും ഞെട്ടിച്ചു…കാശി വേഗം ഫോൺ എടുത്തു ആരെയോ വിളിച്ചു….. കാശിയുടെ മുഖം മാറുന്നതും മുഖത്ത് ദേഷ്യം നിറയുന്നതും ദുർഗ്ഗ പുച്ഛംകലർന്ന ചിരിയോടെ കണ്ടു….
എന്റെ ശ്രീ എവിടെ ഡി……..കാശി ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു കവിളിൽ കുത്തിപിടിച്ചു…. അവൾ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു….
എന്തേ ധീരനും ബുദ്ധിമാനുമായ കാശിനാഥന് അത് കണ്ടു പിടിക്കാൻ ആയില്ലേ ശോ കഷ്ടയല്ലോ…….അവൾ കാശിയെ കളിയാക്കി….
ഠപ്പേ……. പറ,യെടി പു-,ല്ലേ എന്റെ ശ്രീയെവിടെ….ദുർഗ്ഗയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൾ കാശിയുടെ കഴുത്തിൽ അമർത്തി പിടിച്ചു….
നിന്റെ ശ്രീ….. അവൾ എവിടെ ഉണ്ടെന്ന് തത്കാലം എനിക്ക് പറയാൻ മനസ്സില്ല കണ്ടു പിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിക്ക്……ദേവൻ അവളെ പിടിച്ചു മാറ്റി….
എന്താ നിന്റെ ഉദ്ദേശം എന്താ നിനക്ക് വേണ്ടത്….. ഭദ്ര എവിടെ…….ദേവൻ അവളോട് ചോദിച്ചു.
അങ്ങനെ ചോദിക്ക് ഇനി ഞാൻ കുറച്ചു കാര്യം പറയാം അത് നിങ്ങൾ കേൾക്ക്……
ഞാൻ ശ്രീദുർഗ്ഗ ശ്രീഭദ്രയുടെ ഇരട്ടസഹോദരി…. അവളെക്കാൾ മിനിറ്റുകൾക്ക് മുന്നേ ഭൂമിയിൽ പിറന്നുവീണവൾ…… അവളെ പോലെ ഞാനും അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിഞ്ഞു ജീവിച്ചത് അല്ല…… പതിമൂന്നാമത്തെ വയസ്സിൽ ജുവനെ ഹോമിനുള്ളിലേക്ക് പോയവൾ….സ്നേഹവും പരിഗണനയും ചേർത്ത് പിടിക്കലും കിട്ടേണ്ട സമയത്തു. അടിയും തൊഴിയും കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ട് അവിടെ ആയിരുന്നു എന്റെ നരകജീവിതം…….
നിന്റെ പഴംപുരാണവും ചരിത്രവും എനിക്ക് കേൾക്കണ്ട എന്റെ ശ്രീ എവിടെ ഡീ….. അവൾക്ക് എന്തെങ്കിലും പറ്റിയാൽ……..അവളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ കാശി ഇടയിൽ കയറി….അവൾ ഒന്ന് നിർത്തി കാശിയുടെ അടുത്തേക്ക് വന്നു….
നീ എന്താ പറഞ്ഞത് നേരത്തെ നീ മണ്ടൻ അല്ലെന്നോ പിന്നെ പാവയല്ലെന്നോ….. എന്നാൽ നീ കേട്ടോ നീ എന്റെ പാവ തന്നെ ആയിരുന്നു…. ഇവിടെ നീ സോറി നിങ്ങൾ എന്നെ കുടുക്കിയത് ആണെന്ന് ആണോ കരുതിയത്….. എങ്കിൽ തെറ്റി ഇത് നിന്നെ ഇവിടെ പിടിച്ചു നിർത്താൻ അല്ല നിങ്ങളെ ഇവിടെ എത്തിക്കാൻ ഞാൻ വിരിച്ച വല ആയിരുന്നു……. പുച്ഛം കലർന്ന ചിരിയോടെ അവരെ നോക്കി പറഞ്ഞു…
എന്റെ ആവശ്യം രണ്ട് ആയിരുന്നു ഒന്ന് അവൾ ശ്രീഭദ്ര അവളെ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണം…. നിനക്ക് അറിയാം കാശി എന്നെ തേടി വന്ന ഗുണ്ടകൾ അവർക്ക് വേണ്ടത് എന്നെ ആയിരുന്നു പക്ഷെ അവർ ഇപ്പൊ കൊണ്ട് പോയത് എന്റെ അതെ രൂപമുള്ളവളെ ആണ്…. പേടിക്കണ്ട കൊ-,ല്ലില്ല ആവശ്യം കഴിഞ്ഞു ചിലപ്പോൾ നിനക്ക് തിരിച്ചു കിട്ടും ഇല്ലെങ്കിൽ കോട്ടയത്തെ ഏതെങ്കിലും റബ്ബർകാട്ടിൽ നിന്ന് പി-, ച്ചിചീ-,ന്തിയെന്നോ ചാക്കിൽ കെട്ടി…….
ഠപ്പേ……. അവൾ പറഞ്ഞു തീരും മുന്നേ ദേവൻ അവളുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തു…..
നീ ഒരു പെണ്ണ് ആണോ ഡി…… അത് നിന്റെ സ്വന്തം കൂടപ്പിറപ്പ് അല്ലെ……ദേവൻ ദേഷ്യത്തിൽ ചോദിച്ചു.
ഹും….. കൂടപ്പിറപ്പ് കോപ്പ്…. അങ്ങനെ ഒരു ചിന്ത അവൾക്ക് ഉണ്ടായിരുന്നോ………..കാശിയും ദേവനും പരസ്പരം നോക്കി ഒന്നും മനസ്സിലാകാതെ……
അവൾക്ക് ഒരു സഹോദരി ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്നെ കുറിച്ച് എന്തെങ്കിലും ഒന്ന് അവൾ അന്വേഷിച്ചോ……….ദേവനും കാശിയും ഒന്നും മിണ്ടിയില്ല…
നിന്ന് പ്രസംഗിക്കാതെ നിന്റെ രണ്ടാമത്തെ ആവശ്യം പറയെടി…….ഹരി.
എനിക്ക് ആ പെൻഡ്രൈവ് വേണം…… ആ പെൻഡ്രൈവ് ആണ് പലതിന്റെയും തുടക്കം…….അവൾ ഗൗരവത്തിൽ പറഞ്ഞു.
തുടരും…..