കാശി ഒരുമണിക്കൂർ യാത്ര കഴിഞ്ഞു ഒരു പഴയ വീടിനു മുന്നിൽ എത്തി………. വലിയൊരു തറവാട് ആണെന്ന് കാശിക്ക് മനസ്സിലായി ഒരുപാട് കാലപ്പഴക്കമുണ്ട് എന്നത് ആ വീടിന്റെ അവസ്ഥയിൽ നിന്ന് വ്യക്തമാണ്…. ആ വീട്ടിൽ ആള് താമസം ഉണ്ടോ എന്നത് സംശയം…. കാടും പടർപ്പും പിടിച്ചു കിടക്കുന്ന മുറ്റവും പരിസരവും…… പുറത്ത് ഒക്കെ ഓടുകൾ വീണു കിടപ്പുണ്ട്……
കാശി ചുറ്റും നോക്കി അടുത്ത് എങ്ങും ആൾ താമസം ഇല്ലന്ന് വ്യക്തമാണ്…
കാശി ഒന്നുകൂടെ പരിസരം മുഴുവൻ നോക്കിയിട്ട് പടിയിലേക്ക് കാൽ കുത്താൻ തുടങ്ങിയതും പുറകിൽ നിന്നൊരു വിളി……..
ആരാ അത്…… ആരാന്നു ചോദിച്ചത് കേട്ടില്ലേ കുട്ട്യേ……കുറച്ചു പ്രായമായ ഒരു മുത്തശ്ശി വടിയും ഊന്നി അവന്റെ അടുത്തേക്ക് വന്നു….
ഏതാ കുട്ടി നീ…….. കാശിയുടെ അടുത്ത് എത്തിയിട്ട് അവനെ സൂക്ഷിച്ചു നോക്കി ചോദിച്ചു…
ഞാ…. ഞാൻ ചന്ദ്രോത്തു നിന്ന….. ഇവിടെ അല്ലെ ഈ ഭാർഗവിയമ്മയുടെ വീട് പണ്ടത്തെ വൈദ്യനും വയ്യാറ്റാട്ടിയും ആയിരുന്നു ഭാർഗ്ഗവിയമ്മയും നാണു വൈദ്യനും…. എനിക്ക് അവരെ ഒന്നു കാണാൻ പറ്റോ………. കാശി
എന്റെ കുട്ട്യേ നിനക്ക് ബോധ്യല്ലേ… അവരൊക്കെ മരിച്ചിട്ടിപ്പൊ വർഷം രണ്ടു നാല് കഴിഞ്ഞു…….ആദ്യം മരിച്ചത് ഭാർഗ്ഗവി ആയിരുന്നു ഇവിടെ അടുത്ത് ഒരു കുളം ഉണ്ട് ഇതിന്റെ പുറകിൽ തെന്നി വീണതാ…. അത് കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിഞ്ഞു നാണുവും പോയി…,. അല്ല കുട്ടി ആരാ…. ഈ വീട് വാങ്ങാൻ വന്നത് ആണോ……കാശിക്ക് പെട്ടന്ന് ഒരു ബുദ്ധി ഉദിച്ചു.
ഇത് ആരാ ഈ വീട് നോക്കി നടത്തുന്നെ…….കാശി.
ഇത് ഇപ്പൊ നാണുന്റെ മോൾടെ പേരിൽ ആണ്…. പക്ഷെ ആ കുട്ടി അങ്ങ് പുറംരാജ്യത്താ അതുകൊണ്ട് ഇത് വിൽക്കാൻ ആയി എന്റെ മോനേയ ഏൽപ്പിച്ചത്…. അവൻ ഇവിടെ ഇല്ല ഇന്ന് ഒരു ഓട്ടം ഉണ്ട് പോയി……..
ഞാൻ ഈ വീട് വാങ്ങാൻ വന്നതാ എനിക്ക് ഒരു സിനിമ ഷൂട്ട് ചെയ്യാൻ…. ഇത് ഇപ്പൊ വീടിന്റെ ഉള്ള് ഒന്നു കാണണം അതിന് എന്താ വഴി……കാശി വായിൽ തോന്നിയ ഒരു നുണ പറഞ്ഞു കാരണം ഈ വീട് കണ്ടാൽ തന്നെ അറിയാം താമസയോഗ്യമല്ലെന്ന്….. അതുകൊണ്ട് ആണ് ഷൂട്ടിഗിന് എന്ന് നുണ പറഞ്ഞത്… മുത്തശ്ശി എന്തോ കാര്യമായി ആലോചിക്കുന്നുണ്ട്…….
കുഞ്ഞേ ദേ ആ സൈഡിൽ കുറച്ചു ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട് അതിൽ മൂന്നാമത്തെ ചട്ടിക്ക് അടിയിൽ താക്കോൽ കാണും കുഞ്ഞ് തുറന്നു കണ്ടോ ഞാൻ ഇവിടെ ഇരിക്കാം…….. എനിക്ക് അത്രേടം വരെ ഒന്നും നടന്നു കാണിക്കാൻ ആവതില്ല………മുത്തശ്ശി പറഞ്ഞു.
മുത്തശ്ശി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..
എന്താ കുഞ്ഞേ……
ഇവിടുത്തെ മുത്തശ്ശൻ മരിക്കുന്നതിനു മുന്നേ ഇവിടെ ആരെങ്കിലും വന്നിട്ടുണ്ടായിരുന്നു ദൂരെന്ന് അവരെ കാണാൻ……കാശിയുടെ ചോദ്യം കേട്ട് മുത്തശ്ശി ഒന്നാലോചിച്ചു..
അത് എന്താ അങ്ങനെ ചോദിച്ചത്….മുത്തശ്ശി കാശിയെ സംശയത്തോടെ നോക്കി.
അല്ല മുത്തശ്ശി എന്റെ ആളുകൾ ആരെങ്കിലും നേരത്തെ ഇവിടെ വന്നൊന്ന് അറിയാൻ ആണ്……കാശി.
അതിന് ഈ വീട് കൊടുക്കാൻ ഉദ്ദേശിച്ചിട്ട് ഇപ്പൊ നാലഞ്ച് മാസമായേ ഉള്ളു…. അവർ മരിച്ചിട്ട് ഒരുപാട് ആയില്ലേ…….കാശി പെട്ടത് പോലെ ആയി…
ആണോ ഞാൻ ഈ സിനിമ പിടിക്കാൻ സ്ഥലം നോക്കി നടക്കാൻ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ.എന്റെ ഡയറക്ടർ കുറച്ചു നാൾ മുന്നേ ഇവിടെ ഏതോ വീട് നോക്കി എന്ന് പറഞ്ഞു അതാ ഞാൻ അങ്ങനെ ചോദിച്ചത്…….കാശി എങ്ങനെ ഒക്കെയൊ പറഞ്ഞു ഒപ്പിച്ചു.
അഹ് എനിക്കും തോന്നി മോൻ എന്താ ഇങ്ങനെ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നെന്ന്…… മോൻ പോയി വീട് നോക്ക്…….
അല്ല മുത്തശ്ശി അറിയാൻ ഉള്ള ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ…..വേറെ ഒന്നും വിചാരിക്കല്ലേ മുമ്പ് ഇവിടെ ആരൊക്കെയ താമസിച്ചത്…….
ഇവിടെ അവർ രണ്ടുപേരും മാത്രം ആയിരുന്നു പിന്നെ മരിക്കുന്നതിന് കുറച്ചു ദിവസം മുന്നേ പണ്ട് ഇവിടെ നിന്ന് പോയ വില്ലേജ് ഓഫീസറും ഭാര്യയും മോളും വന്നിരുന്നു….. അവർ ഇവിടെ രണ്ടു മൂന്നു ദിവസം ഉണ്ടായിരുന്നു………. മുത്തശ്ശി അത് പറഞ്ഞു അവിടെ ഇരുന്നു… കാശി കൂടുതൽ ഒന്നും ചോദിക്കാതെ മുത്തശ്ശി പറഞ്ഞത് പോലെ താക്കോൽ എടുത്തു വീട് തുറന്നു അകത്തേക്ക് കയറി……….. ഒരു പുഞ്ചിരിയോടെ അകത്തേക്ക് മുത്തശ്ശി ഒന്നു നോക്കി പിന്നെ അവിടെ നിന്ന് പോയി…..
********************
ചാച്ചാ….. ഡോക്ടർ എന്താ പറഞ്ഞത്….കാൾ ചെയ്തു കഴിഞ്ഞു അകത്തേക്ക് വന്ന റയാനേ നോക്കി സിയാ ചോദിച്ചു.
ഇയാളെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം അവിടെ അഡ്മിറ്റ് ആക്കി ബാക്കി നോക്കാമെന്ന് പകുതി ട്രീറ്റ്മെന്റ് അവിടെ ചെയ്തു കഴിഞ്ഞു ആയുർവേദത്തിലേക്ക് മാറ്റമെന്ന പറഞ്ഞത്……… മിത്രയെ നോക്കി റയാൻ പറഞ്ഞു…..
മിത്രയുടെ മുഖത്തെ ഞെട്ടൽ കണ്ടു റയാൻ അവളുടെ കൈയിൽ പിടിച്ചു….
നീ പേടിക്കണ്ട രാവും പകലും നിനക്ക് കാവൽ ആയി ഞാൻ ഉണ്ടാകും…അവളെ നോക്കി ചിരിയോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി…..
ചേച്ചിക്ക് സന്തോഷമായില്ലേ……പേടിക്കണ്ട എല്ലാം ശരിയാകും കേട്ടോ……സിയ അവളെ തലോടി പുറത്തേക്ക് ഇറങ്ങി….
റയാൻ……റീന അവനെ വിളിച്ചു.
മമ്മ……റയാൻ സംശയത്തിൽ അമ്മയെ നോക്കി.
നിന്റെ ആഗ്രഹം അത് ആണെങ്കിൽ അങ്ങനെ നടക്കട്ടെ…..
മമ്മ പറഞ്ഞത് മനസ്സിലായില്ല….
മമ്മ ഉദ്ദേശിച്ചത് മോൻ അകത്തു കിടക്കുന്ന കുട്ടിയെ വിവാഹം കഴിക്കുന്നതിൽ ഒരു എതിർപ്പും ഇല്ലന്ന് ആണ്…….തോമസ് അങ്ങോട്ട് വന്നു ചിരിയോടെ പറഞ്ഞു. റയാൻ വിശ്വസിക്കാൻ ആകാതെ മമ്മയെ നോക്കി……
സത്യം ഡാ ചെക്കാ….. ജീവിക്കേണ്ടത് നിങ്ങൾ അല്ലെ അപ്പോൾ പിന്നെ ഞാൻ എന്തിനാ തടസ്സം നിൽക്കുന്നത്….. എന്റെ മോന്റെ സന്തോഷമാണ് എന്റെ സന്തോഷം…..അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
അവൻ നിറഞ്ഞ ചിരിയോടെ അവരെ കെട്ടിപിടിച്ചു അപ്പോഴേക്കും സിയയും നുഴഞ്ഞു കയറി……. പുതിയ ഒരു തുടക്കത്തിന്റെ ആരംഭം ആയിരുന്നു അവിടെ……
*****************
അഴിച്ചു വിടെടാ പട്ടി എന്നെ……ഭദ്ര തന്നെ കെട്ടിവച്ചിരിക്കുന്നത് മനസ്സിലായി അതുകൊണ്ട് കിടന്നു അലറുന്നത് ആണ്…..
ദേ കൊച്ചേ അടങ്ങി ഇരുന്നോ ഇല്ലെങ്കിൽ വാ മൂടി കെട്ടും പറഞ്ഞേക്കാം……അതിൽ ഒരു തടിയൻ ചൂടായതും കൊച്ച് ഒതുങ്ങി….
ചേട്ടാ…. ചേട്ടാ…….അടുത്ത് ഇരിക്കുന്നവനെ ശബ്ദം കുറച്ചു വിളിച്ചു…
എന്താ കൊച്ചേ നിനക്ക് വേണ്ടത്…..
ചേട്ടാ നിങ്ങളൊക്കെ ആരാ….. എന്നെ എന്തിനാ കൊണ്ട് പോകുന്നെ…..അവിടെ നല്ല സ്ഥലം അല്ലായിരുന്നോ…
ഞങ്ങളൊക്കെ പേര് കേട്ട ഗുണ്ടകൾ ആണ്…… നിന്നെ കൊല്ലാൻ കൊണ്ട് പോകുന്നത്……
ചേട്ടാ ഈ ഡയലോഗ് സിനിമയിൽ ഉള്ളത് അല്ലെ……..ഭദ്ര നിഷ്കളങ്കമായി പറഞ്ഞു.
ദേ പെണ്ണെ വാ അടച്ചു ഇരുന്നോ അല്ലെങ്കിൽ നീ അവിടെ എത്തും മുന്നേ ശവ-,മാകും……..അതിൽ ഒരുത്തൻ ചൂടായി….
ഓഹ്….. അല്ലെങ്കിലും ശവം ആകും…. ഞാൻ അല്ല നിങ്ങൾ…. എന്റെ കാലനാഥൻ എന്നെ തേടി വരും നോക്കിക്കോ അന്ന് നിങ്ങൾക്ക് വേണ്ടി ഒരക്ഷരം പോലും ഞാൻ മിണ്ടില്ല……..അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.
ഡാ നോക്കി കൊണ്ട് ഇരിക്കാതെ അതിന്റെ വാ മൂടി കെട്ടടെ……
പോടാ പ-,ട്ടി….. എന്റെ കാശി വരും നോക്കിക്കോ…. അന്ന് തന്റെ തല അടിച്ചു പൊട്ടി……ബാക്കി പറയും മുന്നേ അവളുടെ വാ മൂടി കെട്ടി…….ഭദ്രക്ക് സങ്കടം വരാൻ തുടങ്ങി ഇത്രയും ദിവസമായിട്ടും തന്നെ തിരക്കി വരാത്തത് അവളെ നോവിച്ചു….. അവർ തന്നെ എങ്ങോട്ട് ആണ് കൊണ്ട് പോകുന്നത് എന്ന് അറിയാൻ പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നുണ്ട് ഭദ്ര പക്ഷെ ഒന്നും കാണാൻ പറ്റിയില്ല…….
ഇല്ല എന്റെ കാലനാഥൻ വരും എന്നെ കൊണ്ട് പോകാൻ……. ഇനി വരാതെ ഇരിക്കോ കാലൻ ശല്യം ഒഴിഞ്ഞു പോട്ടെന്നു കരുതി….. അല്ല എന്നാലും ആ പറതക്കാരി ആരായിരുന്നോ എന്തോ….. അഹ് തത്കാലം ഇപ്പൊ ഈ തടിയന്റെ തോളിലോട്ട് ചായം നല്ല ക്ഷീണം…….ഭദ്ര മനസിൽ പറഞ്ഞു മിണ്ടാതെ കണ്ണടച്ചു കിടന്നു……. ആ തടിയൻ അവളെ നോക്കി ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു അയാൾക്ക് പാവം തോന്നി……..
(ഇവളെ അവർ തട്ടി കൊണ്ട് പോകുന്നത് തന്നെ എന്തോ എനിക്ക് ഒരു സംശയം നിങ്ങൾക്ക് ആ സംശയം ഉണ്ടോ മുത്തുമണിസ്….
തുടരും….