താലി, ഭാഗം 70 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര അവരെ നോക്കി…

എന്താ ദുർഗ്ഗമോളെ  ഈ ആന്റിയെ എന്റെ മോള് മറന്നു പോയോ….അവൾ ഭദ്രയുടെ മുന്നിൽ വന്നു നിന്ന് ചോദിച്ചു.

അല്ല ചേച്ചി….. ചേച്ചി ആരെയാ ഈ ദുർഗ്ഗ എന്ന് പറഞ്ഞു വിളിക്കുന്നത്…. എന്റെ പേര് ദുർഗ്ഗയല്ല ഭദ്ര ആണ്….. ശ്രീഭദ്രകാശിനാഥൻ….ഭദ്രയുടെ ചേച്ചി വിളിയും ഒട്ടും പരിചയമില്ലാത്ത പോലെ ഉള്ള സംസാരവും വന്നവളെ അമ്പരപ്പിച്ചു……..

നീ എന്താ ഡി എന്റെ മുന്നിൽ ഇരുന്നു പൊട്ടകളിക്കുന്നോ… ഞാൻ ഹേമലത നീ അന്ന് കൊ-,ന്നു തള്ളിയ മനോജിന്റെ അനിയത്തി…ആ എന്നെ നീ മറന്നോ…ഭദ്ര കിളി ഒക്കെ പറന്ന് അമ്പരന്ന് അവരെ നോക്കി….

ദേ പെണ്ണുംപിള്ളേ എന്നെ കെട്ടി വച്ചത് നന്നായി അല്ലെങ്കിൽ നിങ്ങളെ ഞാൻ ചിലപ്പോൾ വല്ലതും ചെയ്തേനെ….. വെറുതെ ഇരിക്കുന്ന ഞാൻ ആരെ കൊ-,ന്നുന്ന ഈ പറയുന്നേ ആരാ ഈ മനോജ്‌……

ഠ-പ്പേ……മുഖമടച്ചു ഒരു അടി ആയിരുന്നു അതിന് ഭദ്രക്ക് കിട്ടിയത്…… അത് ഭദ്രക്ക് നന്നായി തന്നെ വേദനിച്ചു…. അവള് കണ്ണ് നിറച്ചു പേടിയോടെ അവരെ നോക്കി….

നീ ആരോട് ഡി ഈ അഭിനയിച്ചു തകർക്കുന്നെ…… എന്റെ ചേട്ടനെ കൊ-,ന്ന നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതി ആണെങ്കിൽ വേണ്ട നിനക്ക് തെറ്റി…… നിന്റെ വളർത്തച്ചൻ ഉണ്ടല്ലോ മാധവൻ അവനും അവന്റെ ഭാര്യയും മ-,രിക്കുന്നത് വരെ നീ എവിടെ ആണെന്ന് പറഞ്ഞില്ല……. അങ്ങനെ പറഞ്ഞു എങ്കിൽ അവർക്ക് എങ്കിലും ജീവൻ കിട്ടിയേനെ……ഭദ്രയെ നോക്കി അവർ അലറുക ആയിരുന്നു.

നിങ്ങൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല…… ഒന്നുകിൽ നിങ്ങൾക്ക് ആള് തെറ്റി അല്ലെങ്കിൽ നിങ്ങൾക്ക് തലക്ക് എന്തോ പ്രശ്നം ഉണ്ട്…..ഭദ്ര പറഞ്ഞു…..

ആർക്ക് ഡി പ-,ന്ന ***മോളെ ഇവിടെ തലക്ക് പ്രശ്നം….. ഒരുത്തനെ കൊ-,ന്നു കുറെകാലം ജയിലിൽ പോയി കിടന്നപ്പോൾ എല്ലാം കഴിഞ്ഞുന്ന് കരുതിയൊ നീ……..ഭദ്രയുടെ മുടിയിൽ ചുറ്റി പിടിച്ചു..

ആഹ്ഹ്……. വിട് വേദനിക്കുന്നു………ഭദ്ര ഇരുന്നു പിടച്ചു…..

വേദനിക്കട്ടെ…… നീ അവനെ കൊ-,ല്ലാൻ ഉള്ള കാരണമായി പറഞ്ഞത് എന്താ അവൻ നിന്നെ കയറി പിടിച്ചുന്ന് അല്ലെ….. ആ നാണക്കേട് കാരണം അതികം വൈകാതെ മരിച്ച ഒരാൾ ഉണ്ട് ഗായത്രി നിന്നെ മോളെ പോലെ നോക്കിയ ഒരുത്തി………… അവർ രണ്ടും പോയപ്പോൾ അനാഥയായ ഒരുവൻ ഉണ്ട്…അവൻ വേദനിച്ചതിന്റെ പകുതി പോലും ആയിട്ടില്ല നിന്റെ ഈ വേദന, അവളുടെ മുടിയിൽ കുറച്ചു കൂടെ മുറുകെ പിടിച്ചു കൊണ്ട് അവർ അവളെ നോക്കി അലറി……… ഭദ്രയുടെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി…

ആഹ്ഹ്ഹ്ഹ്ഹ്……… നിങ്ങൾ ഈ പറയുന്നത് ഒന്നും എന്നെ കുറിച്ച് അല്ല…….എനിക്ക് നിങ്ങളെ അറിയില്ല…… ഞാൻ ആരെയും കൊ-,ന്നിട്ടില്ല…… ജയിലിൽ ഒന്നും ഞാൻ കിടന്നിട്ടില്ല……..ഭദ്ര കരഞ്ഞു കരഞ്ഞു പറഞ്ഞു.

ആരെയാടി ആരെയാടി നീ ഈ പറഞ്ഞു പറ്റിക്കുന്നത്………ഭദ്രയുടെ കവിളിൽ കുത്തിപിടിച്ചു ചോദിച്ചു……… പെട്ടന്ന് അവരുടെ ഫോൺ റിങ് ചെയ്തു.അവളെ ഒന്ന് നോക്കിയിട്ട് ഫോൺ എടുത്തു കുറച്ചു മാറി നിന്നു……..

ഹലോ……..

………………………

മ്മ്മ് അവൾ തന്നെ ആണ്….. പക്ഷെ അവൾ പുതിയ പേര് പുതിയ പെരുമാറ്റം ഒക്കെ ആണ് അവൾക്ക് എന്നെ അറിയില്ല അവൾ ആരെയും കൊ-,ന്നിട്ടില്ല ജയിലിൽ കിടന്നിട്ടില്ല എന്നൊക്കെ ആണ് പറയുന്നത്……

………………………

അഹ് നീ വാ എന്നിട്ട് നമുക്ക് ബാക്കി നോക്കാം…….

അവർ ഫോൺ വച്ചിട്ട് അവളുടെ അടുത്തേക്ക് വന്നു………

നിനക്ക് വേണ്ടി ഒരാൾ തിരിച്ചിട്ടുണ്ട്……ഭദ്രയെ നോക്കി വല്ലാത്ത ചിരിയോടെ പറഞ്ഞു.

ശരിക്കും നിങ്ങൾ ആരാ….. എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത്……. ഞാൻ ഏത് പേപ്പറിൽ വേണേലും ഒപ്പിട്ട് തരാം…… എന്നെ അഴിച്ചു വിട് എനിക്ക് തിരിച്ചു പോണം……ഭദ്രക്ക് ശെരിക്കും അവരുടെ സംസാരം പെരുമാറ്റമൊക്കെ പേടി ജനിപ്പിച്ചു…

ഹഹഹഹ……എന്ത് പേപ്പർ എന്ത് ഒപ്പിടൽ…… ഡി…… കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനും എന്റെ ആളുകളും നിന്റെ പിന്നാലെ എന്തിനാ നടന്നത് എന്ന് അറിയോ……. മറ്റന്നാൾ എന്റെ ചേട്ടൻ മരിച്ചതിന്റെ ആണ്ട് ആണ് അന്ന് നിന്റെ ന-,രബ-,ലി നടത്തണം അതിന് വേണ്ടി മാത്രം അല്ലാതെ കാൽകാശിനു വില ഇല്ലാത്ത ഒപ്പ് എനിക്ക് എന്തിനാ ഡീീ……അവളുടെ കവിളിൽ കു- ത്തി കൊണ്ട് പറഞ്ഞു.

ഇവൾക്ക് ഇനി ദാഹിച്ച പച്ചവെള്ളം കൊടുക്കരുത് എന്റെ അനുവാദമില്ലാതെ…അവർ വരുന്നുണ്ട് അച്ഛനെ കൊ- ന്നതിനും അങ്കിളിനെ കൊ-,ന്നതിനും പകരം ചോദിക്കാൻ… അവർ ഒരിക്കൽ കൂടെ ഭദ്രയെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…….

തടിയൻ ഒഴികെ ബാക്കി ഗുണ്ടകൾ പുറത്തേക്ക് ഇറങ്ങി……

നീ എന്തിനാ കൊച്ചേ അവരെ ദേഷ്യംപിടിപ്പിച്ചത് അതുകൊണ്ട് അല്ലെ അവർ ഉപദ്രവിച്ചത്…..അവൻ അതും പറഞ്ഞു അവളുടെ മുഖത്തു വീണ മുടി മാടി ഒതുക്കി വച്ചു കൊടുത്തു.

ഭദ്ര അവനെ നോക്കി വേദനയോടെ ചിരിച്ചു…

അവർ പറഞ്ഞത് ഒന്നും എനിക്ക് മനസ്സിലായിട്ടില്ല….. ആരൊക്കെയൊ മരിച്ചു അതിന്റെ പ്രതികാരത്തിന് ആണ് എന്നെ ഇവിടെ ഇട്ടേക്കുന്നത് എന്ന് എനിക്ക് മനസിലായി……ഭദ്ര പറഞ്ഞു.

അവരുടെ ചേട്ടൻ എന്ന് പറഞ്ഞ അവർക്ക് ജീവൻ ആണ് അതുകൊണ്ട് ആണ് കുടുംബവീട് ആയ കോട്ടയത്തേക്ക് തന്നെ ആ സാറിനെ കൊണ്ട് അടക്കിയത്……. ഇവിടെ ഒക്കെ പറഞ്ഞു അറിഞ്ഞത് ആക്‌സിഡന്റ് ആയി എന്തോ മരിച്ചു എന്ന് ആയിരുന്നു പക്ഷെ വാർത്തകൾ ഒക്കെ കണ്ടപ്പോൾ എല്ലാവരും അറിഞ്ഞു നാണക്കേട് കാരണം സാറിന്റെ ഭാര്യയും പോയി….അന്ന് മുതൽ ഗൗതമിനെ നോക്കിയത് വളർത്തിയത് ഒക്കെ ഇവർ ആണ്……. അവന്റെ പ്രായം കൂടുന്നത് അനുസരിച്ച് അവന്റെ ഉള്ളിൽ പ്രതികാരവും ഉണ്ട്….അതുപോലെ ഈ മാഡത്തിന് ഒരു മോൻ ഉണ്ട് ഗിരി അവനും ആൾ ശരി അല്ല……എന്തായാലും കൊച്ചിന്റെ കാര്യം ഇന്ന് കൊണ്ട് തീരുമാനം ആകും……തടിയൻ ഗുണ്ട അവളോട് പറഞ്ഞു.

ഭദ്ര ആകെ തകർന്ന് പോയിരുന്നു ഇനി തനിക്ക് രക്ഷപെട്ടു പോകാൻ വഴിയില്ലെന്ന് അവൾക്ക് ഉറപ്പ് ആയി…..ഒപ്പം തന്റെ കൂടെപ്പിറപ്പ് എന്തൊക്കെയൊ വല്യ പ്രശ്നങ്ങൾ അനുഭവിച്ചു എന്നതും അവളെ നോവിച്ചു…….

*****************

കാശി……. നീ പറഞ്ഞ വിവരം ഒക്കെ വച്ചു തിരച്ചിൽ നടത്താൻ ആകില്ല…… ഭദ്രയുമായി ആ വാൻ വന്നത് ഇങ്ങോട്ടണ് എന്നതിനു എന്തെങ്കിലും തെളിവ് ഉണ്ടോ……..കാശി പോലീസ് സ്റ്റേഷനിൽ ആണ് ഇപ്പൊ അവന്റെ ഫ്രണ്ട്നോട്‌ കാർ നമ്പറും ഭദ്രയെ കുറിച്ച് ഉള്ള ഡീറ്റെയിൽസ് ഒക്കെ കൊടുത്തു തിരയാൻ ഉള്ള ശ്രമത്തിൽ ആണ്…….കാശി ഒന്നും മിണ്ടാതെ ഇരുന്നു….

കാശി……..അവന്റെ ഇരിപ്പ് കണ്ടു si അവന്റെ തോളിൽ കൈ വച്ചു.

നമുക്ക്  നോക്കാം….. അവളുടെ ഫാമിലിയിൽ നിന്ന് ആരുമല്ലന്ന് ഉറപ്പ് ആണ് അപ്പൊ ശത്രു ആരാണ് എന്ന് ആദ്യം കണ്ടു പിടിക്കണം……എന്തായാലും നീ ഇപ്പൊ ചെല്ല് ഞാൻ ഈ കാർ കണ്ടു പിടിക്കാൻ പറ്റോ എന്ന് നോക്കട്ടെ…കാശി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി റയാൻ അവനെ വെയിറ്റ് ചെയ്തു നിൽപ്പുണ്ടായിരുന്നു……

കാശിയുടെ മുഖം കണ്ടപ്പോൾ തന്നെഅകത്തെ അവസ്ഥ എന്ത് ആയിരുന്നു എന്ന് റയാനു മനസ്സിലായി…..

നീ വിഷമിക്കണ്ട…… നമുക്ക് കണ്ടു പിടിക്കാം നീ വാ……കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് കാശിയുടെ ഫോൺ റിങ് ചെയ്തത്….പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് കാശി കട്ട്‌ ആക്കി……

ആരാ…..റയാൻ.

ആരോ എന്തോ…. പരിചയമില്ലാത്ത നമ്പർ ആണ്…. എനിക്ക് ഇപ്പൊ സംസാരിക്കാൻ വയ്യ…….പറഞ്ഞു തീർന്നതും വീണ്ടും റിങ് ചെയ്തു കാശി മുഷിച്ചിലോടെ കാൾ എടുത്തു..

ഹലോ…….കാശി അലസമായി പറഞ്ഞു.

കാശി……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *