കാശി കാൾ എടുത്തു…
കാശി……കാശി സംശയത്തിൽ ഫോണിലേക്ക് നോക്കി.
ആരാണ്…കാശി ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ആരാ…. എന്താ എന്നൊന്നും പറയാൻ സമയമില്ല നിങ്ങൾ തിരക്കി നടക്കുന്ന ശ്രീഭദ്ര ഇപ്പൊ *ഉണ്ട് എത്രയും പെട്ടന്ന് എത്തിയാൽ കുട്ടിയെ ജീവനോടെ കൊണ്ട് പോകാം……..അത്രയും പറഞ്ഞു കാൾ കട്ട് ആക്കി…അടുത്ത നിമിഷം കാശിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു കാശി അത് ഓപ്പൺ ആക്കി നോക്കി ഭദ്രയെ ചെയറിൽ കെട്ടി വച്ചിട്ടുണ്ട്…… ഒപ്പം ലൊക്കേഷൻ കൂടെ വന്നിട്ടുണ്ട്…. കാശി റയാനോട് വിവരം പറഞ്ഞു…
ഈ സ്ഥലം ഇവിടെ നിന്ന് ഏകദേശം ഒന്നരമണിക്കൂർ യാത്രയുണ്ട്……..റയാൻ പറഞ്ഞു.
എത്രയും പെട്ടന്ന് അവിടെ എത്തണം അവളെ അവിടെ പിടിച്ചു കെട്ടിയിട്ടേക്കുവാ……..കാശിക്ക് എത്രയും പെട്ടന്ന് അവിടെ എത്തിയ മതിയെന്ന് ആയി…..
നീ വാ……… റയാൻ വേഗം കാറിലേക്ക് കയറി……
******************
ഭദ്ര കണ്ണുകൾ അടച്ചു ഇരിപ്പ് ആണ് അവൾക്ക് കവിളിൽ കിട്ടിയ അടിയുടെ നീറ്റൽ ഉണ്ട്……. തടിയൻ ബാക്കി ഗുണ്ടകൾ പുറത്ത് പോയ സമയം നോക്കി ഭദ്രയുടെ അടുത്ത് വന്നു….
കൊച്ചേ…കൊച്ചേ….. ഭദ്രയെ തട്ടി വിളിച്ചു.
മ്മ്……..ഭദ്ര മൂളി കൊണ്ട് കണ്ണ് തുറന്നു.
നീ പറഞ്ഞ നമ്പറിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട്…..ആള് വരുവോ…..അവൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.
ഭദ്ര ചെറുചിരിയോടെ അവനെ നോക്കി….
എനിക്ക് ഇച്ചിരി വെള്ളം തരോ…..ഭദ്രയുടെ ചോദ്യം കേട്ട് പുറത്തേക്ക് ഒന്നു നോക്കി എന്നിട്ട് വെള്ളം കൊടുത്തു……..
ഡാ…….നിന്നോട് അവൾക്ക് ഒന്നും കൊടുക്കരുത് എന്നല്ലേ മാഡം പറഞ്ഞത്…..നേതാവ് അകത്തേക്ക് ദേഷ്യത്തിൽ കയറി വന്നു….
അണ്ണാ…… വെള്ളം ദാഹിച്ചിട്ട്….. ഈ കൊച്ച് അല്ല നമ്മൾ ഉദ്ദേശിച്ചത്….. ഇത്……..
പീറ്ററേ പറഞ്ഞ ജോലി മാത്രം ചെയ്ത മതി…… ഇവളെ കൊ-,ല്ലാൻ ആണ് കൊണ്ട് വന്നത് വളർത്താൻ അല്ല…. പിന്നെ നമ്മൾ ഉദ്ദേശിച്ചത് ഇവളെ ആണോ അല്ലെ അത് നമ്മൾ അല്ല തീരുമാനിക്കുന്നത്…….. ഒന്നും രണ്ടും ദിവസം അലഞ്ഞു തിരിഞ്ഞല്ല ഇവളേ കിട്ടിയത് മാസങ്ങളും വർഷങ്ങളും ആണ്…..അതുകൊണ്ട് കൂടുതൽ സിമ്പതി സ്നേഹം ഒന്നും വേണ്ട….. നിന്റെ സഹോദര സ്നേഹം കാണുന്നുണ്ട് ഞാൻ ഇത് നിനക്ക് ഉള്ള അവസാന വാണിംഗ് ആണ് അറിയാല്ലോ കൂടെ നിൽക്കുന്നവൻ ആണ് ചതിക്കുന്നത് എങ്കിൽ മരണം ദയനീയമായിരിക്കും………അത്രയും പറഞ്ഞു ഭദ്രയെ ദേഷ്യത്തിൽ ഒന്നു നോക്കി അവൻ പുറത്തേക്ക് പോയി……
ആ പീറ്റർനെ ശ്രദ്ധിക്കണം…… ബാക്കി ഗുണ്ടകളോട് പറഞ്ഞു തലവൻ പോയി….. ഭദ്രയെ ഒന്നു നോക്കി പീറ്ററും ഇറങ്ങി….. കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഭദ്ര ഓർത്തു………
ഇച്ചിരി ഫ്ലാഷ്ബാക്ക്………
കൊച്ചേ…… നീ എന്തിനാ അയാളെ കൊ-,ല്ലാൻ പോയത്……….. പീറ്റർ അവളോട് ചോദിച്ചു.
എന്റെ പൊന്നു തടിയൻ ചേട്ടാ ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല…സത്യമായിട്ടും ഇവരെ ഒക്കെ ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത് തന്നെ……..ഭദ്ര പറഞ്ഞത് കേട്ട് പീറ്റർ ഒന്നു നോക്കി. അവൻ ഫോണിലെ ഒരു ഫോട്ടോ എടുത്തു ഭദ്രക്ക് നേരെ നീട്ടി…..
ഇത് നീ തന്നെ അല്ലെ…..ഭദ്ര അതെന്ന് തലയനക്കി…
അപ്പൊ പിന്നെ എങ്ങനെ ഞങ്ങൾ ഉദ്ദേശിച്ച ആൾ നീ അല്ലെന്ന് പറയും….പീറ്റർ കുറച്ചു ദേഷ്യയത്തിൽ ചോദിച്ചു.
ഇത് എന്റെ ഇരട്ടസഹോദരി ആണ് ശ്രീദുർഗ്ഗ ഞാൻ ശ്രീഭദ്ര ആണ്……സംശയം ഉണ്ടെങ്കിൽ ഞാൻ താമസിച്ച അനാഥലയത്തിൽ വിളിച്ചു നോക്ക്…… ഇവളെ കുറിച്ച് അറിയുന്നത് തന്നെ ഈ അടുത്ത് ആണ് പക്ഷെ ഞാനും ഇവളും ഇരട്ടകൾ ആണെന്ന് അറിഞ്ഞത് നിങ്ങൾ എന്നെ തട്ടി കൊണ്ട് വന്നപ്പോൾ ആണ്…..ഭദ്ര പറഞ്ഞത് കേട്ട് പീറ്റർ കിളി പറന്ന പോലെ അവളെ നോക്കി……
കൊച്ചേ നീ എന്താ ആളെ വട്ട് ആക്കുവാണോ…..പീറ്റർ കുറച്ചു കടുപ്പിച്ചു തന്നെ ചോദിച്ചു.
എന്റെ പൊന്നു ചേട്ടാ…. ഫോണിൽ ഇൻസ്റ്റയും ഫേസ്ബുക്ക് ഒക്കെ ഉണ്ടാകുല്ലോ….. അതിൽ എന്റെ പേര് ഒന്ന് സെർച് ചെയ്തു നോക്ക്….. അതിൽ എവിടെ എങ്കിലും ഈ പറഞ്ഞു ആരുമായിട്ട് എങ്കിലും എനിക്ക് ബന്ധമുള്ള ഫോട്ടോസോ വീഡിയോസോ എന്തെങ്കിലും ഉണ്ടോ എന്ന് ഒന്ന് നോക്ക്…. ഇത് ഒന്നും പോരെങ്കിൽ ഞാൻ പറഞ്ഞ പോലെ എന്റെ ഓർഫനെജിൽ വിളിച്ചു ചോദിക്ക്……..ഭദ്ര പറയുന്നത് ഒക്കെ കേട്ടിട്ട് അവൾ പറഞ്ഞത് സത്യം ആണെന്ന് പീറ്ററിന് തോന്നി……
നീ ഇവിടെ നിന്ന് എത്രയും പെട്ടന്ന് രക്ഷപെട്ടു പോകുന്നത് ആണ് കൊച്ചേ നിനക്ക് നല്ലത്….. ആ വരുന്ന രണ്ടവമ്മാരും ശരി അല്ല….. പ്രായത്തിൽ നിന്നെക്കാൾ ഇളയത് ആണ് മനോജ് സാറിന്റെ മോൻ പക്ഷെ ആ നരുന്ത് ചെക്കൻ ഒരു വല്ലാത്ത സ്വഭാവം ആണ്……..പീറ്റർ അവളെ നോക്കി പറഞ്ഞു.
ചേട്ടാ നമ്മൾ ഇപ്പൊ എവിട ഉള്ളത്….. എനിക്ക് ഈ സ്ഥലമോ ആളുകളെയൊ ഒന്നും ഒന്നും അറിയില്ല…….ഭദ്ര നിസ്സഹായമായ് ചോദിച്ചു.
ഇപ്പൊ നമ്മൾ ഉള്ളത് കോട്ടയത്ത് ആണ്…. നിനക്ക് ആരെങ്കിലും വിളിച്ചു പറയാൻ ഉണ്ടോ ഉണ്ടെങ്കിൽ നമ്പർ താ ഞാൻ വിളിച്ചു പറയാം……പെട്ടന്ന് പറയ് അവർ ഇപ്പൊ വരും…ഭദ്ര കാശിയുടെ നമ്പർ പറഞ്ഞു കൊടുത്തു….. കാൾ ചെയ്യാൻ തുടങ്ങിയതും ആരോ അകത്തേക്ക് വരുന്ന ശബ്ദം കേട്ട് പീറ്റർ പുറത്തേക്ക് പോയി……
കഴിഞ്ഞു കഴിഞ്ഞു ഫ്ലാഷ്ബാക്ക്…….
ഡി….. നിന്നോട് അല്ലെ പറഞ്ഞത് ഈ മുറിയിൽ കയറരുത് എന്ന് പിന്നെ എന്താ ഡി നിനക്ക്………
ദേ കാലനാഥ ഇത് എന്റെ ഭർത്താവിന്റെ മുറിയ ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും…….
ഇറങ്ങി പോടീ ഭദ്രകാളി……
കാലനാഥ…….ഭദ്ര പെട്ടന്ന് കണ്ണ് തുറന്നു.
ഭദ്രയുടെ കണ്ണ് നിറഞ്ഞു ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി….. ഒരിക്കൽ അവന്റെ മുറിയിൽ കയറിയതിന് കാശി വഴക്ക് പറഞ്ഞു ഇറക്കി വിട്ടത് ഭദ്ര ഒരു സ്വപ്നം പോലെ കണ്ടത്……
നീ എവിടെയ കാശി……. എന്നെ നിനക്ക് ശെരിക്കും ഇഷ്ടല്ലേ….. നീ ഇനി എന്നെ തേടി വരാതിരിക്കോ…….അവൾ സ്വയം ചോദിച്ചു….. പെട്ടന്ന് ആണ് അവളെ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ തുറന്നത്…….
ഭദ്ര പ്രതീക്ഷയോടെ മുന്നിലേക്ക് നോക്കി……. പക്ഷെ പ്രതീക്ഷിച്ച ആള് ആയിരുന്നില്ല മുന്നിൽ……
ഇത് ആണ് കേട്ടോ ഗൗതം…..(എങ്ങനെ ഉണ്ട് 🫣)
എന്താണ് ദുർഗ്ഗചേച്ചി…… ഈ അനിയനെ ഇങ്ങനെ നോക്കുന്നത്…..അവൻ പുച്ഛത്തിൽ ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നിരുന്നു….ഭദ്ര അവനെ മനസ്സിലാകാത്തത് കൊണ്ട് അങ്ങനെ നോക്കി ഇരുന്നു……
എന്താ ഡി ****മോളെ….. നിന്റെ നാവ് ഇറങ്ങി പോയോ…പറയെടി….അലർച്ചയോടെ അവളുടെ കവിളിൽ കുത്തിപിടിച്ചു…….
ആഹ്ഹ്ഹ്……അവന്റെ മുഖഭാവം കണ്ടു അവൾ പേടിച്ചു വിറച്ചു പോയി…അവളുടെ പേടിച്ചു അരണ്ടുള്ള ഇരിപ്പും വിറയലും കണ്ടതും അവൻ കൈയ്യെടുത്തു മാറ്റി……അവളുടെ മുടി ഒക്കെ മാടി ഒതുക്കി വയ്ക്കാൻ തുടങ്ങി ഭദ്ര വിറച്ചു കൊണ്ടേ ഇരുന്നു അവന്റെ മുഖം അവളുടെ അടുത്തേക്ക് ചേർന്നു വന്നതും അവൾ ഒരു പിടയലോടെ മുഖം തിരിച്ചു……….
എന്റെ ചേച്ചി ഒരുപാട് വളർന്നു….. നല്ല സുന്ദരിയായിട്ടുണ്ട്…… നല്ല പാകമായ ഒരു മാമ്പഴം പോലെ…. ദേ തക്കാളി പോലെ ചുവന്ന കവിൾ ഒക്കെ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും….സ്വകാര്യം പോലെ അവളോട് പറഞ്ഞു…… അത് കൂടെ ആയതും ഭദ്രയുടെ പേടി കൂടി…….
നീ മാത്രം ഈ മധുരക്കനിയെ അറിഞ്ഞ മതിയൊ അനിയാ ഞാൻ വേണ്ടേ…. ഗിരി അകത്തേക്ക് കയറി വന്നു….
Yes ബ്രോ…… ബ്രോ ഇല്ലാതെ ഞാൻ ഉണ്ടോ…… ദുർഗ്ഗെച്ചിക്ക് ആകെ ഒരു അമ്പരപ്പ്…. നമുക്ക് അത് മാറ്റി കൊടുക്കണ്ടേ……ഗൗതമിന്റെ സംസാരവും തന്റെ ശരീരത്തിൽ ആർത്തിയോടെ ഇഴഞ്ഞു നീങ്ങുന്ന അവന്റെ കണ്ണുകളും അവൾക്ക് പേടിയും അവനോട് വെറുപ്പും തോന്നി…….
നിന്നെ എന്റെ അങ്കിൾ പീ-, ഡി, പ്പിക്കാൻ ശ്രമിച്ചു അല്ലെ…… മോൾക്ക് ശരിക്കും പീ, ഡ-നം എന്താന്ന് ഞങ്ങൾ കാണിച്ചു തരാഡി……ഗിരി അതും പറഞ്ഞു അവളുടെ ടോപ്പിന്റെ ആദ്യത്തെ രണ്ട് ബട്ടൻസ് വലിച്ചു പൊട്ടിച്ചു…….ഭദ്ര ഞെട്ടി കൊണ്ട് അവനെ നോക്കി കൈയിലെ കെട്ട് പൊട്ടിക്കാൻ ശ്രമിച്ചു……….
പ്ലീസ്…… എന്നെ ഒന്നും ചെയ്യരുത്…… ഞാൻ…. ദുർഗ്ഗ അല്ല ഭദ്ര ആണ്….. നിങ്ങൾ ഉദ്ദേശിച്ച ആള് ഞാൻ അല്ല…….ഭദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു. ഗൗതമിന്റെ കണ്ണുകൾ പോയത് അവളുടെ ഉടലഴകിൽ ആയിരുന്നു…….
പെട്ടന്ന് ആണ് അവന്റെ കണ്ണിൽ താലിപെട്ടത്………
അവൻ അത് പുറത്തേക്ക് എടുത്തു…….
ഓഹ് അപ്പൊ പീ- ഡ, നമൊക്കെ മോൾക്ക് അറിയാം അല്ലെ……..അവന്റെഅർത്ഥം വച്ചുള്ള സംസാരം ഭദ്രക്ക് കൂടുതൽ പേടി തോന്നി….ഗിരി ഒരു ചിരിയോടെ അവന്റെ തോളിൽ തട്ടിയിട്ട് പുറത്തേക്ക് ഇറങ്ങി…….
ഭദ്ര കരഞ്ഞു കൊണ്ട് അവനെ നോക്കി…
എന്നെ….. എന്നെ ഒന്നും ചെയ്യല്ലേ……. ഞാൻ……അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ അവളുടെ ചുണ്ടിനു മേലെ കൈ വച്ച് തടഞ്ഞു….
നീ ഇങ്ങനെ ഒന്നും ചെയ്യല്ലേ ചെയ്യല്ലേ എന്ന് പറഞ്ഞ എനിക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ തോന്നും…… നീ അല്ലെ എന്നെ ഇങ്ങനെ ആക്കിയേ…… നീ അല്ലെ ഡി എന്നെ അച്ഛനും അമ്മയും ഇല്ലാതെ ഇങ്ങനെ അനാഥൻ ആക്കിയത്……. പ- റ-യെടി….ഭദ്രയുടെ കഴുത്തിൽ അമർത്തി പിടിച്ചു കൊണ്ട് ആയിരുന്നു അവന്റെ അലറൽ….. ഭദ്ര എന്ത് ചെയ്യണമെന്ന് അറിയാതെ കരഞ്ഞു കൊണ്ട് അവന്റെ മുന്നിൽ ഇരുന്നു…….. അവൻ അവന്റെ ഷർട്ട് അഴിച്ചു മാറ്റി ഒരു വല്ലാത്ത ഭാവത്തോടെ അവളുടെ അടുത്തേക്ക് വന്നു……
തുടരും…