താലി, ഭാഗം 72 – എഴുത്ത്: ലക്ഷ്മി ശ്രീനു

ദേവനും ഹരിയും ഹോസ്പിറ്റലിൽ ആണ് ഇപ്പൊ ഉള്ളത്….. എന്താണ് ആ മുറിയിൽ നിമിഷനേരം കൊണ്ട് സംഭവിച്ചത് എന്നറിയില്ല ദുർഗ്ഗക്ക് ആണെങ്കിൽ ഇതുവരെ ബോധം വന്നിട്ടില്ല ഡോക്ടർ ഒന്നും പറഞ്ഞിട്ടുമില്ല…

ദേവാ….. കാശിയെ വിളിച്ചു വിവരം പറയണോ….ഹരി ചോദിച്ചു.

വേണ്ട….. ഇപ്പൊ വേണ്ട….. അവളുടെ അവസ്ഥ എന്താ എന്ന് അറിയട്ടെ…….ഹരിയും ദേവനും അക്ഷമയോടെ പുറത്ത് കാത്തിരുന്നു….

കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു…….

ഡോക്ടർ അവൾക്ക്……

നിങ്ങൾ ആരാ ആ കുട്ടിയുടെ…..ഡോക്ടർ സംശയത്തിൽ ചോദിച്ചു.

കസിൻസ് ആണ്……ഹരി പറഞ്ഞു.

ആ കുട്ടിയുടെ അച്ഛനും അമ്മയും….

അവർ ജീവിച്ചിരിപ്പില്ല ഡോക്ടർ ……ദേവൻ പറഞ്ഞു.

ഓഹ് സോറി….. അപ്പൊ അങ്ങനെ ആകും അല്ലെ ഈ കുട്ടിക്ക് ഇങ്ങനെ ഒരു പ്രശ്നം……ഡോക്ടർ പറഞ്ഞപ്പോൾ ദേവനും ഹരിയും നോക്കി.

ഡോക്ടർ എന്തെങ്കിലും……

ആ കുട്ടിക്ക് മെന്റലി ok അല്ല ചെറിയ പ്രശ്നം അത് എന്തോ വല്യ ഒരു ഷോക്കിൽ നിന്ന് ഉണ്ടായത് ആണ്…… ആ കുട്ടി ചിലപ്പോൾ ഒക്കെ വല്ലാതെ പരിസരം മറന്നു വൈലന്റ് ആകും ചിലപ്പോൾ കൂൾ ആയിരിക്കും……പിന്നെ ഈ കൂൾ ആയിട്ട് ഇരിക്കുമ്പോൾ ആ കുട്ടിയുടെ മനസ്സിൽ നിറയുന്ന മോശമായ കാര്യങ്ങൾ വൈലന്റ് ആകുമ്പോൾ ചുറ്റുമുള്ളവർക്ക് ദോഷമായ് ബാധിക്കും…..ഇത് ഇത്രയും ഞങ്ങടെ സീനിയർ ഡോക്ടർ സ്കാനിംഗ് നോക്കി പറഞ്ഞത് ആണ്…ഡോക്ടർ ഗൗരവത്തിൽ പറഞ്ഞു.

ഡോക്ടർ ഇതിന് എന്തെങ്കിലും പ്രതിവിധി………ദേവൻ.

ആ കുട്ടിയെ നല്ലൊരു psychiatrist നെ കാണിക്കുക…അതിന് ശേഷമെ എന്തെങ്കിലും പറയാൻ ആകു… ഡോക്ടർ അത്രയും പറഞ്ഞു പോയി. ദേവനും ഹരിയും പരസ്പരം നോക്കി….

ഇനി നമ്മൾ എന്ത് ചെയ്യും……ഹരി ചോദിച്ചു.

അറിയില്ല….. മുന്നിൽ ഉണ്ടായിരുന്ന ഒരു വഴി അവൾ ആയിരുന്നു….. പക്ഷെ……ദേവൻ പറഞ്ഞു നിർത്തി.

പെട്ടന്ന് ആണ് അത് വഴി സെക്യൂരിറ്റിമാരും സിസ്റ്റർമാരും ഒക്കെ ഓടി ദുർഗ്ഗയുടെ മുറിയിലേക്ക് പോകുന്നത് കണ്ടത്…….. ഹരിയും ദേവനും വേഗം അങ്ങോട്ട്‌ പോയി…..

എന്താ സിസ്റ്റർ എന്താ പ്രശ്നം……..ദേവൻ ചോദിച്ചു…..

ആ കുട്ടി ദേ സിസ്റ്ററിനെ ആക്രമിച്ചു പുറത്തേക്ക് പോയി………ദേവനും ഹരിയും ശരിക്കും ഞെട്ടി. അവർ പെട്ടന്ന് താഴെക്ക് ഓടി……. അവിടെ ഒക്കെ അവളെ തിരയാൻ തുടങ്ങി ഹോസ്പിറ്റലിൽ നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ അവളെ കണ്ടു പിടിക്കുന്നത് കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു, അവിടെ മുഴുവൻ അവളെ തിരക്കി എങ്കിലും അവർക്ക് അവളെ കണ്ടെത്താൻ ആയില്ല.. ദേവനും ഹരിയും ദേഷ്യത്തിൽ വന്നു അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു.

അവൾ മനഃപൂർവം ഇങ്ങനെ ഒരു സീൻ ക്രീയേറ്റ് ചെയ്തു രക്ഷപെട്ടത് ആണ്….ഹരി പറഞ്ഞു ദേവൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു….

പറഞ്ഞ ക്യാഷ് അക്കൗണ്ടിൽ എത്തിയേക്കണം….. നിങ്ങൾ പറഞ്ഞ പോലെ അവരോട് പറഞ്ഞിട്ട് ഉണ്ട് ആ പെണ്ണിനെ ഇവിടുന്ന് നിങ്ങൾ പറഞ്ഞ സ്ഥലത്തേക്ക് അയച്ചിട്ടും ഉണ്ട്……ഡോക്ടർ ആരോടോ ഫോണിൽ വിളിച്ചു പറഞ്ഞു………

******************

ഗൗതം വല്ലാത്ത ഒരു ചിരിയോടെ വന്നു ഭദ്രയുടെ കൈയിലെ കെട്ട് അഴിച്ചു…….ഭദ്ര അവനെ പിടിച്ചു തള്ളി എണീറ്റ് ഓടാൻ തുടങ്ങി പക്ഷെ അത് മുൻകൂട്ടി കണ്ടത് പോലെ അവൻ അവളെ ചുറ്റിപിടിച്ചു അവനോട് ചേർത്തു നിർത്തി………

എങ്ങോട്ടാ ഡി…… ചേച്ചി നീ ഈ ഓടുന്നെ…… ഈ അനിയൻ ശെരിക്കും ഒന്ന് കാണട്ടെ…ഭദ്ര അവന്റെ കൈയിൽ കിടന്നു പിടഞ്ഞു……

എന്നെ….. എന്നെ വിട് ഞാൻ നിങ്ങൾ ഉദ്ദേശിച്ച ദുർഗ്ഗ അല്ല….ഭദ്ര ആണ്…ഭദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു..

ഹഹഹഹ…ഭദ്ര ആയാലും ദുർഗ്ഗ ആയാലും നീ പെണ്ണ് അല്ലെ ഡി… അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു…… ഭദ്ര അവളുടെ സർവ്വശക്തിയും എടുത്തു അവന്റെ വയറ്റിൽ കൈമുട്ട് കൊണ്ട് ആഞ്ഞു ഇടിച്ചു….. അവന്റെ കാലിൽ ആഞ്ഞു ചവിട്ടി……

ആഹ്ഹ്……വേദന കൊണ്ട് വിളിച്ചു അവളുടെ മേലുള്ള പിടിവിട്ടു അവൻ…

അവനെ പിടിച്ചു തള്ളി എണീറ്റ് ഓടാൻ തുടങ്ങിയതും അവൻ അവളുടെ ടോപ്പിൽ പിടിച്ചു വലിച്ചു അത് പകുതി കീറി അവന്റെ കൈയിലേക്ക് വന്നു ഭദ്ര പിടിച്ചു കെട്ടിയത് പോലെ അവിടെ നിന്നു പോയി……

അവൻ ഒന്ന് ചുമച്ചു കൊണ്ട് എണീറ്റ് അവളുടെ മുന്നിലേക്ക് വന്നു……

എന്താ ഡീീീ നിനക്ക് ഓടണ്ടേ ഇപ്പൊ…… ഓടെഡി…….അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു അവൻ അവളുടെ മുടിയിൽ ചുറ്റിപിടിച്ചു മുഖം ഉയർത്തി……

ആഹ്ഹഹ്ഹ…….വേദന കൊണ്ട് പുളഞ്ഞു ഭദ്ര……. അവളുടെ ആ വിളിയും ചുവന്നു പിടക്കുന്ന കണ്ണും മുഖവും എല്ലാം അവന്റെ ശരീരത്തിലെ രക്തയോട്ടം കൂട്ടി…….അവൻ അവളെ എടുത്തു അകത്തേക്ക് നടന്നു…

വിട്…എന്നെ വിടാൻ…..അവന്റെ പുറത്ത് അടിച്ചു നിലവിളിച്ചു ഭദ്ര പക്ഷെ അവൻ അത് ഒന്നും കേട്ടില്ല… അവളെ കൊണ്ട് അടുക്കിയിട്ടേക്കുന്ന ചാക്കുകളുടെ മേലേക്ക് ഭദ്രയെ കൊണ്ട് തള്ളി ഗൗതം……അപ്പോഴേക്കും അങ്ങോട്ട്‌ ഗിരിയും കയറി വന്നു… അത് കൂടെ ആയതും ഭദ്ര ഇനി രക്ഷപെടാൻ വഴിയില്ലെന്ന് ഉറപ്പിച്ചു…….

അപ്പൊ ആ ക്യാമറ ഓൺ ആക്കി വച്ചോ….. ഇവളുടെ എല്ലാലീലകളും അതിൽ വേണം… ഇവൾക്ക് ഇച്ചിരി ഉശിര് കൂടുതൽ ആണ്……  ഗൗതം പറഞ്ഞു.

അനിയൻ തുടങ്ങിക്കോ….. ഒന്ന് പോലും പുറത്ത് പോകാതെ ഞാൻ പകർത്തിക്കോളാം….ഗിരി ചിരിയോടെ പറഞ്ഞു കൈയിൽ ഇരുന്ന സിഗരറ്റ് കളഞ്ഞു എന്നിട്ട് ഫോൺ ക്യാമറ ഓൺ ആക്കി അവരുടെ നേർക്ക് നീട്ടി പിടിച്ചു……… ഗൗതം ഒരു വഷളൻ ചിരിയോടെ അവളുടെ മേലേക്ക് ചായാൻ തുടങ്ങിയതും ഭദ്ര അവന്റെ അസ്ഥാനത്ത് ആഞ്ഞു ചവിട്ടി……

ആഹ്ഹഹ്ഹ…. ഒരു നിലവിളിയോടെ അവൻ താഴെക്ക് വീണ് ഗിരി പെട്ടന്ന് ഫോൺ പോക്കറ്റിൽ ഇട്ട് അവളുടെ അടുത്തേക്ക് വന്നു അവൾ കൈയിൽ കിട്ടിയ ഒരു തടി കഷ്ണം എടുത്തു അവന്റെ തലയിൽ ഒരെണ്ണം കൊടുത്തു പുറത്തേക്ക് ഇറങ്ങി ഓടി……

ഗിരി വിടരുത് അവളെ……ഗൗതം അവിടെ കിടന്നു മുരണ്ടു…..ഗിരി തലയിൽ കൈ താങ്ങി ഫോൺ എടുത്തു അവളെ ബ്ലോക്ക്‌ ചെയ്യാൻ വിളിച്ചു പറഞ്ഞു….. ഭദ്ര താഴെക്ക് ഇറങ്ങാൻ തുടങ്ങിയതും പുറത്ത് ഉണ്ടായിരുന്ന ഗുണ്ടകൾ അവളെ കണ്ടു……

പിടിക്കെടാ അവളെ.. അതിൽ ഒരുത്തൻ അലറിയതും ഭദ്ര തിരിഞ്ഞു ഓടാൻ നോക്കിയതും ഗിരി അങ്ങോട്ട്‌ ഓടി വരുന്നത് അവൾ കണ്ടു…….

എങ്ങോട്ട് ഓടും എന്ന് തിരിഞ്ഞ ഭദ്ര കണ്ടത് ദേഷ്യത്തിൽ അകത്തേക്ക് കയറി വരുന്ന കാശിയെ ആണ്….. അപ്പോഴേക്കും ഗിരി വന്നവളുടെ കൈയിൽ പിടിച്ചു തിരിച്ചു മുഖമടച്ചു ഒരടിയായിരുന്നു…

നീ എങ്ങോട്ടാഡി….. ഈ ഓടുന്നെ……… അവളെ പിടിച്ചു വലിച്ചു അകത്തേക്ക് പോകാൻ തുടങ്ങിയതും കാശി ദേഷ്യത്തിൽ കയറി വന്നു……

ഡാാാാ…

തുടരും….