താലി, ഭാഗം 75 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഹരിയേട്ടാ……. ദേവേട്ടൻ എവിടെ……കാശി ദേഷ്യത്തിൽ ചോദിച്ചു അപ്പോഴേക്കും ദേവൻ അകത്തു നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു…… അവനെ കണ്ടതും ഭദ്രക്കും കാശിക്കും ആശ്വാസമായ്….. അവന്റെ പിന്നാലെ സ്ട്രെച്ചറിൽ ഒരു ബോഡി കൂടെ കൊണ്ട് വന്നു……. ഭദ്ര കാശിയുടെ കൈയിൽ മുറുകെ പിടിച്ചു…… ദേവന്റെ മുഖം താണു…..

കാശി ആ ബോഡിയിൽ മൂടിയിരുന്ന ഷീറ്റ് തലഭാഗത്ത് നിന്ന് നീക്കി….. കാശി ഞെട്ടി……. അവൻ ഭദ്രയെ നോക്കി അവൾ ദുർഗ്ഗയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽപ്പ് ആണ്….. കാശി അവളെ ചേർത്ത് പിടിച്ചു……… പക്ഷെ അവൾ കാശിയുടെ കൈ തട്ടി മാറ്റി ദുർഗ്ഗയുടെ അടുത്തേക്ക് നീങ്ങി നിന്നു……. അവളുടെ മുഖത്ത് തൊട്ട് നോക്കി പിന്നെ ഒരു പൊട്ടികരച്ചിൽ ആയിരുന്നു……….

എന്തിനാ……. എന്തിനാ….. നീ….. എന്നെ…. തേടി…….വന്നത്…….ഭദ്ര അലറി കരയുക ആയിരുന്നു…… ദുർഗ്ഗയുടെ മേലെ കെട്ടിപിടിച്ചു കിടന്നു കരയുന്ന ഭദ്രയെ കണ്ടു കാശിയുടെ നെഞ്ച് തകർന്നു……… അവൻ അവളെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും അവൾ ഓരോന്ന് പറഞ്ഞു പറഞ്ഞു കരച്ചിൽ തന്നെ ആയിരുന്നു അപ്പോഴാണ് പോലീസ് അങ്ങോട്ട്‌ വന്നത്… കാശി ഭദ്രയെ എങ്ങനെയൊക്കെയോ അവനോട് ചേർത്ത് പിടിച്ചു……..

സാർ……

ഫോമാലിറ്റീസ്‌ ഒക്കെ കഴിഞ്ഞു നിങ്ങൾക്ക് ബോഡി കൊണ്ട് പോകാം….. ഇത് ഇയാളുടെ ട്വിൻ സിസ്റ്റർ ആണല്ലേ……ഭദ്രയെ ചൂണ്ടി ചോദിച്ചു.

അതെ സാർ……

ശരി……പോലീസ് പോയി കഴിഞ്ഞു ദുർഗ്ഗയുടെ ബോഡി ആംബുലൻസിൽ കയറ്റി…… പിന്നാലെ കാറിൽ കാശിയുടെ ഒപ്പം ഭദ്രയും പീറ്റർ ആയിരുന്നു ഡ്രൈവ് ചെയ്തത്…….. കാശിയുടെ നെഞ്ചിൽ ഒതുങ്ങി ഇരിക്കുവാണ് ഭദ്ര അവളുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് അവൻ അവളെ മുറുകെ പിടിച്ചു…….

ദുർഗ്ഗയുടെ ബോഡി നേരെ കൊണ്ട് പോയത് മാന്തോപ്പിൽ ആയിരുന്നു……അവിടെ എത്തുമ്പോൾ പന്തലും ആളുകളും ഒക്കെ നിറഞ്ഞിട്ടുണ്ട്…… ചന്ദ്രോത്ത് നിന്ന് എല്ലാവരും ഉണ്ടായിരുന്നു…… അവിടെ എത്തുമ്പോൾ എല്ലാവരും ദേവനെ കണ്ടു ആണ് ആദ്യം ഞെട്ടിയത് മരിച്ചുന്ന് പറഞ്ഞ ദേവൻ തിരിച്ചു വന്നത് കുറച്ചു പേർക്ക് ഒക്കെ അറിയാമായിരുന്നു ഇപ്പൊ എല്ലാവരും അറിഞ്ഞു……പിന്നെ സംസാരം ദുർഗ്ഗയെ കുറിച്ച് ആയിരുന്നു…

ഒരുപാട് വൈകിയത് കൊണ്ട് പിറ്റേന്ന് രാവിലെ ആയിരുന്നു ദുർഗ്ഗയുടെ ചടങ്ങുകൾ നടത്തിയത്………ഭദ്ര രാത്രിമുതൽ ചടങ്ങുകൾ കഴിയുന്നത് വരെ ഒരേഇരിപ്പ് ആയിരുന്നു…

അല്ല ശെരിക്കും ആ കൊച്ചിന് എന്താ പറ്റിയത്….. അല്ല ഏതെ കുട്ടികൾ…….നാട്ടുകാരിൽ ഒരാൾ ചോദിച്ചു.

പണ്ട് ഇവിടുന്ന് ഒളിച്ചോടിപോയില്ലേ….മഹി സാറിന്റെ സഹോദരി….അവരുടെ മക്കൾ ആണ് ഇത്….. ഈ കൊച്ചിന് തലക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നുഅങ്ങനെ ആശുപത്രിയിൽ കൊണ്ട് പോയി അവിടെ ചികിത്സയിൽ ഇരിക്കെ ഇറങ്ങി ഓടിയത് ആയിരുന്നു….പിന്നെ ഏതോ കാർ ഇടിച്ചു മരിച്ചുന്ന്…….ഭദ്ര ഇതൊക്കെ കേട്ടിരുന്നു……. അവൾക്ക് ആകെ ഒരു മരവിപ്പ് ആയിരുന്നു…..

ദുർഗ്ഗക്ക് വേണ്ട അന്ത്യകർമ്മങ്ങൾ ഒക്കെ ചെയ്തത് ദേവൻ ആയിരുന്നു…….

കാശി….. നീ മോളെ കൂട്ടി മുറിയിലേക്ക് ചെല്ല് മോളുടെ വേഷം ഒക്കെ ഒന്ന് മാറാൻ പറയ് ഞങ്ങൾ ആരും വിളിച്ചിട്ട് മോള് ഒന്ന് മിണ്ടുക കൂടി ചെയ്യുന്നില്ല…….മഹി കാശിയുടെ അടുത്തേക്ക് വന്നു പറഞ്ഞു…… കാശി ഭദ്രയെ നോക്കി….. കരഞ്ഞു കലങ്ങിയ കണ്ണും പാറിപറന്ന മുഖവും ഒക്കെ കണ്ടു കാശിക്ക് വല്ലാത്ത വേദന തോന്നി…….

വല്യച്ച….. ഞാൻ ഇറങ്ങുവാ ഇവിടെ ഇനി നിന്നിട്ട് വല്യ കാര്യമൊന്നുല്ലല്ലോ……കാശിയെയും ഭദ്രയെയും നോക്കി പുച്ഛത്തിൽ പറഞ്ഞു ശിവ ഇറങ്ങി…..

കാശി ഭദ്രയുടെ അടുത്തേക്ക് പോയി…..

ഭദ്ര……..അവളുടെ അടുത്തേക്ക് പോയി കാശി വിളിച്ചു….. അവൾ കണ്ണുകൾ ഉയർത്തി അവനെ ഒന്ന് നോക്കി….. ആ കണ്ണുകളിലെ വേദന മറ്റാരെക്കാളും മനസിലാക്കാൻ ആകുന്നത് അവന് തന്നെ ആയിരുന്നു…..

താൻ വാ എന്തൊരു ഇരിപ്പ….. ഈ വേഷം ഒന്ന് മാറ്റി ഒന്ന് ഫ്രഷ് ആകു…..എന്നിട്ടും അവന്റെ കണ്ണിൽ നോക്കി ഇരുന്നത് അല്ലാതെ അവൾ ഒന്നും മിണ്ടിയില്ല……. കാശി പുറകിലേക്ക് നോക്കി ദേവനും മഹിയും ഒക്കെ അവരെ നോക്കി നിൽപ്പുണ്ട്…… നീരുവും വരദയും ഒക്കെ അടുക്കളയിൽ ആണ്….. മോഹനും ഹരിയും പീറ്ററും ഒക്കെ പുറത്ത് ഉണ്ട്…..

കാശി വീണ്ടും ഭദ്രയെ വിളിച്ചു അവൾ കണ്ണ് നിറച്ചു അവനെ നോക്കി…… കാശി ബലമായി അവളെ പിടിച്ചു എണീപ്പിച്ചു മുറിയിലേക്ക് കൊണ്ട് പോയി…….

കാശി…….ദേവൻ അവൻ ഡോർ അടക്കാൻ തുടങ്ങിയപ്പോൾ വിളിച്ചു.

എന്താ ഏട്ടാ……

അവളോട് വഴക്ക് ഇടാൻ നിൽക്കരുത്…. അവളുടെ കൂടെപ്പിറപ്പ് ആണ് എത്ര ദേഷ്യം ഉണ്ടെന്ന് പറഞ്ഞലും അവൾ നശിച്ചു പോണമെന്ന് ഒന്നും കരുതുന്ന കൂട്ടത്തിൽ അല്ല ഭദ്ര അതുകൊണ്ട് അവൾക്ക് ഒരുപാട് സങ്കടം ഉണ്ടാകും ഈ സമയത്തവളെ ചേർത്ത് പിടിക്കേണ്ടത് നീ ആണ്…..ദേവൻ കാശിയുടെ തോളിൽ തട്ടി പറഞ്ഞു……

ഞാൻ ശ്രദ്ധിച്ചോളാം ഏട്ടാ……കാശി ഡോർ അടച്ചു…… അവൻ ഡോർ അടച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഭദ്ര ബെഡിൽ ഇരിപ്പുണ്ട്….. കാശി ശ്വാസം ആഞ്ഞുവലിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി…

ഭദ്ര……..അവനെ ഒന്ന് നോക്കി.

കാശി അവൾക്ക് കുളിച്ചു മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തവളുടെ കൈയിലേക്ക് കൊടുത്തു……

പോയി ഈ വേഷം മാറ്റി ഫ്രഷ് ആയിട്ടു വാ…….അവൻ പറഞ്ഞിട്ടും അവനെ നോക്കി മിണ്ടാതെ ഇരിക്കുന്ന ഭദ്രയെ കണ്ടു കാശിക്ക് ചെറുത് ആയിട്ടു ദേഷ്യം വരാൻ തുടങ്ങിയിരുന്നു…..

അവൻ അവളെ ഒന്ന് നോക്കിയിട്ട് എണീറ്റ് ഫ്രഷ് ആകാൻ കയറി…… ഭദ്ര അപ്പോഴും അതെ ഇരുപ്പ് തന്നെ ആണ്….. കാശി തിരിച്ചു വരുമ്പോൾ താൻ കൊടുത്ത ഡ്രസ്സ്‌ പിടിച്ചുള്ള ഇരിപ്പ് കണ്ടു കാശി അവളുടെ അടുത്തേക്ക് വന്നു…..

ഭദ്ര…….. നീ ഇങ്ങനെ ഇരുന്നാൽ എന്താ ഗുണം…… പോയി ഈ വേഷം എങ്കിലും ഒന്ന് മാറ്റേഡി………. അവൻ അപേക്ഷ പോലെ പറഞ്ഞു……..

അവൾ അവന്റെ വയറ്റിൽ ചുറ്റിപിടിച്ചു കരയാൻ തുടങ്ങി…… കാശി ഒന്ന് ഞെട്ടി അവൻ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു പിന്നെ അവളെ ചേർത്ത് പിടിച്ചു… അവളുടെ സങ്കടം തീരുന്നത് വരെ കരയട്ടെന്ന് കരുതി കാശി അവളെ ചേർത്ത് പിടിച്ചു തലോടി കൊണ്ടിരിന്നു…….അവൾ കരച്ചിൽ നിർത്തുന്നില്ലന്ന് കണ്ടു കാശി ബലമായി അവളെ പിടിച്ചു മാറ്റി……

ശ്രീ……… അവളുടെ മുഖം പിടിച്ചുയർത്തി.

താൻ ഇങ്ങനെ കരഞ്ഞു നിലവിളിച്ചു ഇരുന്നാൽ എന്താ ഡോ നേട്ടം…….മതിയെടോ….. ഇനിയും കരഞ്ഞു വിളിച്ചു ഇരിക്കാതെ….. എനിക്ക് നിന്നെ ഇങ്ങനെ കാണാൻ വയ്യെടി…….. എന്തെങ്കിലും ഒന്ന് മിണ്ടെടി….അവളെ തലോടി കൊണ്ട് പറഞ്ഞു…….

എനിക്ക്….. എനിക്ക് പറ്റുന്നില്ല കാശി….. എത്രയായലും അവൾ എന്റെ ഒപ്പം ഭൂമിയിലേക്ക് വന്നവൾ അല്ലെ…… എന്തിനാ….. എന്തിനാ കാശി നീ അവളെ കണ്ടു പിടിച്ചത്….. എന്തിനാടാ എന്റെ മുന്നിലേക്ക് അവളെ ഇങ്ങനെ കൊണ്ട് വന്നത്…… എന്തിനാ കാശി അവൾ വന്നത്……. പറയ് കാശി……….കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങി.അവൻ അവളുടെ കൈകൾ കൂട്ടി പിടിച്ചു….

എനിക്ക്…. എനിക്ക് നിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം തരാൻ ആകില്ല പക്ഷെ ഒന്നറിയാം….. അവൾ ഒരിക്കലും നിന്റെ നന്മ ആഗ്രഹിച്ചല്ല ഇങ്ങനെ ഒരു വരവ് വന്നത്……….. അവൾ അപകടത്തിൽ മരിച്ചത് ആണെന്നും എനിക്ക് തോന്നുന്നില്ല….. അവളുടെ വരവിനും അവളുടെ മരണത്തിനും പിന്നിൽ ആരോ ഒരാൾ അല്ലെങ്കിൽ ഒന്നിലധികം പേര് ഉണ്ട്………..ഭദ്ര വല്ലാത്ത ഭാവത്തിൽ അവനെ നോക്കി….

എനിക്ക്….. എനിക്ക് വേണം അവരെ….. എന്തിനാ….. എന്തിനാ അവളെ കൊന്നത് എന്ന് എനിക്ക് അറിയണം കാശി…… കണ്ടു പിടിക്കണം അവരെ………..അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തിൽ പറഞ്ഞു….

കണ്ടു പിടിക്കാം…… കാശിനാഥൻ ശ്രീഭദ്രക്ക് തരുന്ന വാക്കാണ് ഇതിനൊക്കെ പിന്നിൽ ആരാണ് എങ്കിലും കണ്ടു പിടിച്ചു നിന്റെ മുന്നിൽ എത്തിച്ചിരിക്കും അത് ഇനി എത്രനാൾ ആയാലും കാത്തിരുന്നിട്ട് അയാലും ശരി……..അവളുടെ തോളിൽ തട്ടി പറഞ്ഞു…..

ഭദ്ര ഒന്നടങ്ങി……..

അതെ….. അവരെ ഒക്കെ കണ്ടെത്താൻ എന്റെ കൂടെ നീ വേണം അതിന് ഇങ്ങനെ ഇരുന്നാൽ പറ്റില്ല…… പഴയ ഭദ്ര ആകണം…… നീ പോയി ആദ്യം ഈ വേഷം ഒക്കെ മാറ്റി ഫ്രഷ് ആയി വാ…….അവളുടെ കവിളിൽ തട്ടി പറഞ്ഞു.

ഭദ്ര അവനെ നോക്കിയിട്ട് ഫ്രഷ് ആകാൻ കയറി….കാശി പുറത്തേക്ക് ഇറങ്ങി….

ഹരിയും ദേവനും പുറത്ത് ഇരിപ്പുണ്ട് അവരുടെ അടുത്തേക്ക് കാശി പോയി…..

കാശി…. ഭദ്ര……ഹരി ചോദിച്ചു.

അവൾക്ക് ഇപ്പൊ ഒന്ന് ok ആണ്….. ദേവേട്ടാ….. ആരാ ഇതിന് ഒക്കെ പിന്നിൽ…… എന്താ അവരുടെ ആവശ്യം എന്തിനാ ദുർഗ്ഗയെഈ കളിയിലേക്ക് വലിച്ചിട്ടതും ഇപ്പൊ ഇങ്ങനെ…കാശി ദേഷ്യത്തിൽ ചോദിച്ചു…..

അറിയില്ല കാശി…… ആ പെൻഡ്രൈവ് ഇപ്പൊ എവിടെ ഉണ്ട്….. അതിൽ നമുക്ക് വേണ്ട എന്തൊക്കെയൊ ഉണ്ട്….. അന്ന് ഞാൻ അതിൽ നോട്ട് ചെയ്യാത്ത എന്തോ ഒന്ന് ഉണ്ട് അത് ആ ആളിലേക്ക് എത്തിക്കുന്ന ഒന്ന് ആയിരിക്കണം…..ദുർഗ്ഗ….. അവൾ തേടി വന്നത് ആ പെൻഡ്രൈവ് ആയിരുന്നു….. അതിന് അവൾക്ക് കിട്ടുന്ന പ്രതിഫലം ആയിരുന്നു നിന്നോട് ഒപ്പമുള്ള ജീവിതം….കാശി കാര്യം മനസ്സിലാക്കാതെ അവനെ നോക്കി….. ദേവൻ ദുർഗ്ഗ പറഞ്ഞത് ഒക്കെ കാശിയോട് പറഞ്ഞു…

കാശി എല്ലാം കേട്ട് ഞെട്ടി ഇരിക്കുവാണ്…..

ദേവാ…. ആ പെൻഡ്രൈവിൽ ശരിക്കും നീ എന്താ സൂക്ഷിച്ചത്…….ഹരി സംശത്തിൽ ചോദിച്ചു.

അതിൽ ഉണ്ടായിരുന്നത്…. ചെറിയച്ചനും നീയും കൂടെ നടത്തിയ ബിസിനസ്‌ ഡീലിങ്ങ്സ് പിന്നെ…… അഹ് പിന്നെ അതിൽ ചെറിയച്ഛൻ ആരോടോ സംസാരിക്കുന്ന ഒരു ബിസിനസ്‌ ഡീൽ ഉണ്ടായിരുന്നു……..ദേവൻ പറഞ്ഞു നിർത്തി.

അങ്ങനെ എങ്കിൽ എന്റെ അച്ഛൻ ആകുവോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്…. അച്ഛന് ഇപ്പൊ എന്നെ അത്ര വിശ്വാസമില്ല……… ഹരി പറഞ്ഞു…..

No…… ഇതിന്റെ ഒക്കെ പിന്നിൽ ചെറിയച്ഛൻ അല്ല ദേവേട്ടൻ അന്ന് നോട്ട് ചെയ്യാതെ തള്ളികളഞ്ഞ ആ മൂന്നാമൻ ആണ് അയാൾ ആയിരിക്കും… കാശി പെട്ടന്ന് തന്നെ പറഞ്ഞു….

പക്ഷെ കാശി എന്ത് തെളിവ്…..

അയാൾ തന്നെ ആണ് തെളിവും അയാൾ തന്നെ ആണ് ഉത്തരവും….. പക്ഷെ ആരാണ് അയാൾ…… ഒന്ന് ഉറപ്പ് ആണ് ഒന്നുകിൽ നമുക്ക് വേണ്ടപ്പെട്ട ഒരാൾ അല്ലെങ്കിൽ പുറത്ത് എല്ലാവരും അറിയപ്പെടുന്ന ഒരാൾ അങ്ങനെ ഒരാൾ ഈ കോടികളുടെ ഡ്രഗ്ഗ്സ് ഡീലിങ്ങ്സ് പോരാത്തതിന് മറ്റ് ഇല്ലീഗൽ ബിസിനസ്‌ ഒക്കെ ചെയ്തത് പുറത്ത് അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് അല്ലെങ്കിൽ മറ്റെന്തെങ്കിലും നഷ്ടം അത് ആകാം അയാളെ ഇങ്ങനെ ഓരോന്ന് ചെയ്യാൻ പ്രേരിപ്പിക്കുന്നത്………..!കാശിയുടെ പോലീസ് ബുദ്ധിയിൽ ഉദിച്ചത് ഒക്കെ പറഞ്ഞു.

കാശി…… ഇതിന് ഒക്കെ നമ്മുടെ കുടുംബത്തിൽ ഒരാൾ സപ്പോർട്ട് ചെയ്യാതെ നടക്കുവോ…..ഹരി അവന്റെ സംശയം ചോദിച്ചു.

തീർച്ചയായും ഒരാൾ സപ്പോർട്ട് ചെയ്യുന്നുണ്ട്….. അത് ആരെന്ന് കണ്ടു പിടിക്കണം……കാശി പറഞ്ഞു…. അവരുടെ സംഭാഷണം പകുതി മുതൽ ഭദ്ര കേട്ടിരുന്നു……. അവൾ അവരുടെ അടുത്തേക്ക് വരാൻ തുടങ്ങുമ്പോൾ ആണ് മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് വരുന്നത്…… അത് കണ്ടു എല്ലാവരും എണീറ്റു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *