താലി, ഭാഗം 103 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി നല്ല ദേഷ്യത്തിൽ ആണ് ഡ്രൈവ് ചെയ്തത് ഭദ്ര ഇടക്ക് അവനോട് പതിയെ പോകാൻ പറഞ്ഞു അത് ശ്രദ്ധിക്കാതെ അവളെ ദേഷ്യത്തിൽ നോക്കി കാശി…… പിന്നെ ഭദ്ര ഒന്നും മിണ്ടാൻ പോയില്ല…… കാശിക്ക് കുറച്ചു ആയിട്ട് വല്ലാത്ത ദേഷ്യമാണ് അതുകൊണ്ട് ഭദ്ര കൂടുതൽ ഒന്നും പറഞ്ഞില്ല….

വീട്ടിൽ എത്തും വരെ കാശി ഒരക്ഷരം മിണ്ടിയിട്ടില്ല….. ഭദ്ര ഇടക്ക് അവനോട് സംസാരിക്കാൻ നോക്കിയെങ്കിലും അവന്റെ ദേഷ്യം കാരണം അവൾ ഒന്നും മിണ്ടിയില്ല……… വീട്ടിൽ ഭദ്രയേ ഇറക്കി ലാപ്പ്‌ കൊണ്ട് മുറിയിൽ വച്ചു ദേഷ്യത്തിൽ എങ്ങോട്ടോ പോകാൻ തുടങ്ങിയതും ഭദ്ര അവന്റെ കൈയിൽ കയറി പിടിച്ചു……

കൈയെടുക്ക് ഭദ്ര വെറുതെ ദേഷ്യംപിടിപ്പിക്കാതെ……..ഭദ്ര ദേഷ്യത്തിൽ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു….

നിനക്ക് എന്താ ഡാ പ്രശ്നം…… നിനക്ക് എന്തിനാ ഇത്ര ദേഷ്യം കുറെ ദിവസം കൊണ്ട് ഞാൻ ക്ഷമിക്കുന്നുണ്ട്…… നിനക്ക് മാത്രം അല്ല ജോലിയും ടെൻഷനും ഉള്ളത് എല്ലാവർക്കും ഉണ്ട് ഓരോ പ്രശ്നം അവർ എല്ലാം ഇതുപോലെ ദേഷ്യം കാണിച്ചു ആണോ നടക്കുന്നത്…. അവന് മാത്രം ഒരു ദേഷ്യം….. നീ ഇന്ന് നിന്റെ ദേഷ്യം തീർത്തത് വയറ്റിൽ കിടക്കുന്ന നമ്മുടെ കുഞ്ഞിനോട് കൂടെ ആണ്……നിന്റെ ഓവർ സ്പീഡ് കാരണം എനിക്കോ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോ വല്ലതും പറ്റിയിരുന്നെങ്കിൽ……. ഓഹ് പറ്റിയാൽ തന്നെ നിനക്ക് എന്താ അല്ലെ നിനക്ക് നിന്റെ ദേഷ്യം തീരണമല്ലോ……..കുറച്ചു ദിവസമായ് ഉള്ളിൽ കിടന്നു പുകഞ്ഞ കനൽ ആളി കത്തുകയായിരുന്നു ഭദ്രയിൽ… കാശി ഞെട്ടലോടെ അവളെ നോക്കി ഒരു നിമിഷം അവൻ മറന്നു പോയിരുന്നു വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ…….. കാശി വേഗം ഭദ്രയുടെ കൈയിൽ പിടിച്ചു…

നിനക്ക് പ്രശ്നം ഒന്നുല്ലല്ലോ അല്ലെ….. ഞാൻ അപ്പോഴത്തെ……..ഭദ്ര അവന്റെ കൈ ദേഷ്യത്തിൽ തട്ടി എറിഞ്ഞു…….

പ്രശ്നം ഉണ്ടെങ്കിൽ നിനക്ക് എന്താ……. കൊല്ലാൻ നോക്കിയിട്ട് പ്രശ്നം ഉണ്ടോന്ന്……അല്ല എന്തിനാ നിനക്ക് ഇത്ര ദേഷ്യം…… അവൾ ആരാ നിന്റെ കാമുകിയോ ഭാര്യയോ വെപ്പാട്ടിയോ മറ്റോ ആണോ അവളുടെ കാര്യം അറിയാതെ നിനക്ക് ഇത്ര ദേഷ്യം വരാൻ…….ഭദ്ര അലറുക ആയിരുന്നു….

ഡീീ…….കാശി ഭദ്രയേ അടിക്കാൻ ആയിട്ടു കൈ ഓങ്ങി പിന്നെ വേഗം താഴ്ത്തി…..

എന്താ തല്ലുന്നില്ലേ….. തല്ലിക്കോ……അത് കഴിഞ്ഞു പറഞ്ഞ മതി ദേഷ്യം കൊണ്ട് ആയിരുന്നുന്ന്…….അവൾ ആരാ നിന്റെ….. എന്തിനാ അവളുടെ കാര്യം അറിഞ്ഞപ്പോൾ ഇത്ര ദേഷ്യം നിനക്ക്………… ഭദ്രക്ക് ദേഷ്യം അടങ്ങുന്നില്ല അവളുടെ കണ്ണും മുഖവും ഒക്കെ ചുവന്നു കയറി…

ഭദ്ര…… വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം……എനിക്ക് അവളുടെ കാര്യം ഓർത്ത് ഒരു ദേഷ്യവും സങ്കടവും ഇല്ല….. പക്ഷെ കൂടെ കിടക്കുന്ന നീയും……തോളോട് തോൾ ചേർന്നു നടക്കുന്ന ഹരിയേട്ടനും എന്നോട് ഒരു വാക്ക് പറഞ്ഞില്ല…… ഞാൻ എന്താ പുറത്ത് നിന്ന് വന്ന ആരെങ്കിലും ആണോ……എല്ലാം കഴിഞ്ഞു ഒരു കോമാളിയേ പോലെ ഞാൻ…..കാശി പറഞ്ഞു നിർത്തി……അവന്റെ സ്വരം ശാന്തമായിരുന്നു…

കൂടെ കിടക്കുന്ന ഞാൻ കഴിഞ്ഞ രണ്ടാഴ്ച ആയിട്ടു നിന്നോട് ഇത് പറയാൻ തുടങ്ങുമ്പോൾ ഒക്കെ നീ എന്താ കാണിക്കുന്നേ….. ശിവ എന്ന പേര് കേട്ടാൽ തന്നെ നിനക്ക് ഭ്രാന്ത് ആണല്ലോ ഇപ്പൊ ഒന്നും പറയാത്തത് ആണോ കുറ്റം…സ്വന്തം ഭാഗത്ത് ഉള്ള തെറ്റ്‌ മനസ്സിലാക്കാതെ ചുമ്മാ കുറെ ആവശ്യമില്ലാത്ത സെന്റിമെന്റ്സ് കാണിച്ചു കൂട്ടണ്ട കാശി…നീ ആദ്യം നിന്റെ ദേഷ്യം മാറ്റി വച്ചു മനുഷ്യൻ ആകാൻ നോക്ക്……സത്യം പറഞ്ഞ എനിക്ക് ഇപ്പൊ നിന്റെ അടുത്ത് വരാൻ തന്നെ പേടി ആണ്……നീ ഏത് മൂഡിൽ ആണ് ഇരിക്കുന്നത് എന്ന് അറിയില്ല നീ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല…ഒന്നും അറിയില്ല ഇപ്പൊ നീ ആകെ മാറി കാശി… ഇന്ന് തന്നെ നിന്നോട് രാവിലെ വിളിച്ചു ഉണർത്തി ആ സന്തോഷവാർത്ത പറയാൻ ആയിട്ട് എന്ത് സമയം കാത്തിരുന്നുന്ന് അറിയോ….. അവസാനം നീ ഉണർന്നു തുടങ്ങിയത് കണ്ടിട്ട് ആണ് ഞാൻ നിന്നെ കുലുക്കി വിളിച്ചത് തന്നെ… ഞാൻ ഇഷ്ടപ്പെട്ട ഞാൻ സ്നേഹിച്ച എന്റെ കാലനാഥൻ അല്ല ഇപ്പൊ എന്റെ മുന്നിൽ ഉള്ളത്…. ബിസിനസ്‌ ബിസിനസ്‌ എന്ന് പറഞ്ഞു നടക്കുന്ന ഒരു….. ഒരു……എനിക്ക് അറിയില്ല….. ഭദ്ര കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി…… പറഞ്ഞു തുടങ്ങിയപ്പോൾ ദേഷ്യവും വാശിയുമായിരുന്നു ഭദ്രയിൽ എന്നാൽ അവസാനം അവളുടെ ഉള്ളിൽ സങ്കടം നിറഞ്ഞു……

കാശി ഒരു ഞെട്ടലോടെ മരവിച്ച അവസ്ഥയിൽ അവിടെ ഇരുന്നു പോയി…. അവൻ അവന്റെ കുറച്ചു ദിവസമായിട്ട് ഉള്ള മാറ്റം സ്വയം വിലയിരുത്തൻ തുടങ്ങി………!

അറിയില്ല ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ എന്തോ ഒന്നാമത് എത്തണം എത്തണം എന്ന ഒരു ചിന്ത ജോലികൾ ഒക്കെ പറഞ്ഞ സമയത്തു ചെയ്തു തീർക്കാൻ ഉള്ള ഓട്ടം…..അതിനിടയിൽ താൻ സ്വയം മറന്നു പോയി….. തന്റെ തണലിൽ തന്റെ ചിറകിനടിയിൽ സന്തോഷം കണ്ടെത്തുന്ന തന്റെ പെണ്ണിനെ അവളുടെ ആഗ്രഹങ്ങളെ അവളുടെ ഇഷ്ടങ്ങളെ അങ്ങനെ എന്തൊക്കെയോ മറന്നു……പലരാത്രികളും വളരെ വൈകി ആണ് താൻ മുറിയിൽ എത്തുന്നത് പാതി ഉറക്കത്തിൽ ആയിരിക്കുന്ന അവളിലേക്ക് ആണ് താൻ തന്റെ വികാരങ്ങൾ അടിച്ചേൽപ്പിക്കുന്നത്…അതിൽ അവൾ പരാതി പറഞ്ഞിട്ടില്ല തനിക്ക് വഴങ്ങി തന്നിട്ടേ ഉള്ളു…….ഒരു ദിവസമാണ് താനും അവളും ഫ്രീ ആകുന്നത് അന്ന് അവളുടെ ഒപ്പം ഇരിക്കാനോ സംസാരിക്കാനോ സമയം ഇല്ല തറവാട്ടിൽ പോകും അല്ലെങ്കിൽ സുമേഷ്ന്റെ ഒപ്പം പുറത്ത് പോകും…. അപ്പോഴും അവളെ താൻ മറന്നു…….അവളോട് ആകെ വീട്ടിൽ വച്ചു സംസാരിക്കുന്നത് അഞ്ച് മിനിറ്റ് ആണ്…… ഓഫീസിൽ പോകുമ്പോഴും വരുമ്പോഴും ഒക്കെ ഓഫീസിലെ കാര്യങ്ങൾ ആണ് സംസാരവിഷയം…കാശിക്ക് ആലോചിച്ചു ആലോചിച്ചു വട്ട് പിടിക്കും പോലെ തോന്നി…

കാശി ആ ഇരിപ്പ് കുറച്ചു അധികനേരം നീണ്ടു പോയി……

ഭദ്ര കുറെ സമയം ബെഡിൽ കിടന്നു എന്തോ അത്രയും ഉച്ചത്തിൽ സംസാരിച്ചത് ആണോ അതോ ടെൻഷൻ കൊണ്ട് ആണോ ഡ്രൈവിംഗ് സ്പീഡിൽ ആയിരുന്നപ്പോൾ അവൾ നന്നായി പേടിച്ചു അത് ആണോ അറിയില്ല ആകെ മൊത്തം ഒരു തളർച്ച പോലെ അതുകൊണ്ട് കുറച്ചു സമയം കണ്ണ് അടച്ചു കിടന്നു……..!

ഉള്ളിൽ എന്തോ ഒരു വിങ്ങൽ പോലെ….. അറിയില്ല എന്തിനാണു താൻ ഇത്രയും ഉച്ചത്തിൽ കാശിയെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചത്……! ഒരിക്കലും വേണമെന്ന് കരുതിയല്ല അങ്ങനെ ചെയ്തത്……… ഉള്ളിൽ കിടന്നു പുകഞ്ഞത് മുഴുവൻ ഒരു അവസരം വന്നപ്പോൾ ആളി കത്തിയത് ആണ്…..ഭദ്ര അറിയാതെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് എണീറ്റ് ഫ്രഷ് ആകാൻ പോയി…… ഫ്രഷ് ആയി പുറത്ത് വന്നപ്പോൾ തന്നെ അവൾക്ക് ഒരു ആശ്വാസം തോന്നി……

പുറത്ത് പോയപ്പോൾ കാശി കണ്ണുകൾ അടച്ചു സോഫയിൽ കിടപ്പുണ്ട്….. ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് ചായ എടുക്കാൻ ആയി പോയി……ഭദ്ര അവന് ഉള്ള ചായയുമായ് തിരിച്ചു വരുമ്പോൾ കാശിയേ അവിടെ കണ്ടില്ല……ഭദ്ര അവനെ നോക്കി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ഒരു ബാഗുമായ് കാശി പുറത്തേക്ക് വന്നു അപ്പൊ തന്നെ മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *