ഭദ്ര ചായ ടേബിളിൽ വച്ചിട്ട് കാശിയെ ഒന്ന് നോക്കിയിട്ട് പോയി വാതിൽ തുറന്നു…. മുറ്റത്തു പീറ്റർ ആണ്….!
മോളെ……!പീറ്റർ ചിരിയോടെ അവളുടെ തലയിൽ തലോടി അപ്പോഴേക്കും കാശി ബാഗ് കൊണ്ട് അവന്റെ കൈയിൽ കൊടുത്തു….
മോൾക്ക് ഉള്ള ഡ്രസ്സ് അവിടെ ഇല്ലെ പിന്നെ ഇത് വേണോ……!പീറ്റർ ബാഗ് കണ്ടു ചോദിച്ചു.
അതൊക്കെ ആവശ്യം വരും എടുത്തു ടിക്കിയിൽ വയ്ക്ക്…….!ഭദ്ര ഏറിവരുന്ന നെഞ്ചിടിപ്പോടെ കാശിയെ നോക്കി….. അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ട് താൻ അത്രക്ക് അവനെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചോ….കാശി അവളുടെ ഫോണും ഓഫീസ് ബാഗും കൂടെ എടുത്തു കൊടുത്തു പീറ്റർന്റെ കൈയിൽ…
ഇനി വേഷം മാറാൻ നിൽക്കണ്ട മോളെ അധികദൂരം ഇല്ലല്ലോ കാറിൽ അല്ലെ പോകുന്നെ ഇറങ്ങിയാലോ……പീറ്റർ അവളെ കൊണ്ട് പോകാൻ ഉള്ള തിടുക്കത്തിൽ ആണ്……
ഭദ്ര കാശിയേ സൂക്ഷിച്ചു നോക്കി അവളുടെ നോട്ടം കാണാൻ വയ്യാതെ കാശി മുഖം വെട്ടിച്ചു.. ഭദ്ര ഒന്നും മിണ്ടാതെ അവന്റെ ഒപ്പം ഇറങ്ങി കാറിലേക്ക് കയറുമ്പോ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഭദ്ര മുതിർന്നില്ല…
പീറ്റർ അപ്പോൾ തന്നെ വണ്ടി എടുത്തു പോവുകയും ചെയ്തു…. കാശി ഭദ്ര കൊണ്ട് വച്ച ചായ എടുത്തു കുടിച്ചു മുൻവശത്തെ വാതിൽ അടച്ചു മുറിയിലേക്ക് പോയി…ബെഡിൽ ചെന്നു കിടക്കുമ്പോ ഭദ്രയുടെ മുഖമായിരുന്നു മനസ്സ് നിറയെ…അവൾ കുറച്ചു ദിവസം അവരുടെ ഒക്കെ ഒപ്പം നിൽക്കുന്നത് നല്ലത് ആണെന്ന് അവന് തോന്നി…അവൾക്ക് ഇപ്പൊ വേണ്ടത് സന്തോഷമാണ് ഒപ്പം നല്ല കേറിങ് ആണ്… തറവാട്ടിൽ കൊണ്ട് ആക്കിയാൽ ശിവ എത്ര തന്നെ മാറിയെന്നു പറഞ്ഞലും അവളുടെ ഉള്ളിൽ അണയാത്ത ഒരു കനൽ ഉണ്ടാകുമെന്ന് കാശിക്ക് അറിയാം അതുകൊണ്ട് ആണ് വിഷ്ണുന്റെ വീട്ടിൽ ആക്കിയത്…പക്ഷെ വഴക്ക് ഉണ്ടാക്കിയതിന്റെപേരിൽ അവളെ അവിടെ കൊണ്ട് ആക്കിയെന്നെ അവൾ കരുതു അത് കാശിക്ക് അറിയാം എങ്കിലും അവളെ ഇപ്പൊ മാറ്റി നിർത്തേണ്ടത് അത്യാവശ്യം ആണെന്ന് അവന്……!
അല്ലെങ്കിലും നമ്മുടെ ശരികൾ ഒക്കെ മറ്റുള്ളവർക്ക് തെറ്റായി തോന്നാം അതിൽ പരിഭവം തോന്നിയിട്ട് കാര്യമില്ലലോ…!കാശി മനസ്സിൽ ഓരോന്ന് പറഞ്ഞു കിടന്നു ഉറങ്ങി…..
*******************
ഭദ്ര അവിടെ എത്തിയപ്പോൾ അവർക്ക് വല്യ സന്തോഷമായിരുന്നു പിന്നെ ശാന്തിയും അമ്മയും കൂടെ ഭദ്രക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി കൊടുത്തു…കാശിതന്നെ എന്തെങ്കിലും കാരണം ഇല്ലാതെഇങ്ങനെ മാറ്റി നിർത്തില്ല എന്നവൾക്ക് ഉറപ്പ് ആയിരുന്നു അതുകൊണ്ട് പിന്നെ അവൾക്ക് അതിൽ വല്യ വിഷമം ഒന്നും തോന്നിയില്ല… പീറ്റർനോട് എന്തോ തല്ല് പിടിച്ചു നിൽക്കുമ്പോ ആണ് നീരു വിളിച്ചത്…
ആഹ് അമ്മ… ഭദ്ര സ്നേഹത്തോടെ വിളിച്ചു.
നിങ്ങൾ ഡോക്ടർനെ കണ്ടോ മോളെ…
അഹ് അമ്മ അത് കണ്ടു…… ഡോക്ടർ വേറെ പ്രശ്നം ഒന്നുല്ലന്ന് പറഞ്ഞു റസ്റ്റ് എടുക്കണം ഫുഡ് കഴിക്കണം അങ്ങനെ കുറച്ചു കാര്യങ്ങൾ പറഞ്ഞു…ഭദ്ര ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
ശിവകുമാരി ഡോക്ടർനെ തന്നെ അല്ലെ കണ്ടത്……നീരു
അതെ അമ്മ……
അവൻ എവിടെ…… മോള് വല്ലതും കഴിച്ചോ…..നീരു സ്നേഹത്തോടെ ചോദിച്ചു.
കാശി മാന്തോപ്പിൽ ഉണ്ട് അമ്മ…ഞാൻ ഇവിടെ വിഷ്ണുവേട്ടന്റെ വീട്ടിൽ ആണ്……..ഭദ്ര
അത് എന്താ മോള് അവിടെ… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…നീരു
ഇല്ല അമ്മ ഞാൻ ഇങ്ങോട്ട് വന്നിട്ടു കുറച്ചു ആയി…അങ്ങനെ ഇങ്ങോട്ടു വന്നത് ആണ്…ഭദ്ര.
ഈ സമയത്തു നല്ല ശ്രദ്ധ വേണം മോളെ…… മോള് ഇങ്ങോട്ടു വരുന്നുണ്ടോ ഇവിടെ അമ്മ ഉണ്ടല്ലോ പിന്നെ ചെറിയമ്മയും ഉണ്ടല്ലോ….!നീരുചോദിച്ചു….. ഭദ്ര ഒരു നിമിഷം ആലോചിച്ചു.
വേണ്ട അമ്മ തത്കാലം ഇവിടെ നിൽക്കാം ഞാൻ ഇടക്ക് വരാം അമ്മ…ഭദ്ര പറഞ്ഞു… നീരുന് അത് ഇഷ്ടമായില്ല അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും സംസാരിക്കാതെ കാൾ കട്ട് ആക്കി…
ഭദ്ര പിന്നെ അകത്തേക്ക് കയറി പോയി……
എന്താ മോളെ മുഖം വല്ലാതെ ഇരിക്കുന്നെ……അവളുടെ മുഖംവാടിയിരിക്കുന്നത് കണ്ടു ചോദിച്ചു.
ഒന്നുല്ല അമ്മ…ഭദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു…..അമ്മ അവളുടെ അടുത്ത് വന്നിരുന്നു….
മോളോട് അമ്മ ഒരു കാര്യം പറയട്ടെ……അമ്മ അവളുടെ നെറുകിൽ തലോടി ചോദിച്ചു.
എന്താ അമ്മ…….ഭദ്ര സംശയത്തിൽ അമ്മയെ നോക്കി.
മോളും കാശിയുമായ് പിണങ്ങി അല്ലെ……. ഭദ്ര തലകുനിച്ചു.
അമ്മക്ക് അറിയാം അമ്മയും ഈ പ്രായം കഴിഞ്ഞു വന്നത് അല്ലെ….. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇങ്ങനെ വീട് വിട്ടു ഇറങ്ങി പോരുക ആണോ വേണ്ടത്…… പ്രശ്നം പറഞ്ഞു തീർക്കുക അല്ലെ വേണ്ടത്…. അവളുടെ തലയിൽ തലോടി ചോദിച്ചു.
അമ്മ ഞാനും കാശിയുമായി അങ്ങനെ വല്യ പ്രശ്നം ഒന്നുല്ല ഒരു ചെറിയ പിണക്കം അത് ഞാൻ അടുത്ത് ഉണ്ടെങ്കിൽ ഉടനെ മാറിയേനെ പക്ഷെ ഇനി എങ്ങനെ എന്ന് അറിയില്ല… ഞാൻ അല്ല ഇങ്ങോട്ടു വരണമെന്ന് പറഞ്ഞത്……ഞാൻ ഒന്നു ഫ്രഷ് ആയി പുറത്ത് വന്നപ്പോൾ ഏട്ടൻ അവിടെ വന്നു അപ്പോഴേക്കും എന്റെ ബാഗ് ഒക്കെ എടുത്തു കാശിയും വന്നു…… പിന്നെ ഞാൻ എന്താ പറയേണ്ടത്….!ഭദ്ര ചോദിച്ചതിന് ഉത്തരം ആ അമ്മയുടെ കൈയിൽ ഇല്ലായിരുന്നു…..
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു മോള് ഇനി അത് പറഞ്ഞു വിഷമിച്ചു ഇരിക്കണ്ട കാശിയെ വിളിച്ചു സംസാരിക്ക്… ഭദ്രയുടെ തലയിൽ തലോടി….
എനിക്ക് വിഷമം ഒന്നുല്ല……ഭദ്ര പെട്ടന്ന് പറഞ്ഞു.
അത് ഈ മുഖം കണ്ടാൽ അറിയാം വിഷമം ഇല്ലെന്ന്… മോള് പോയി ഈ മുഖം ഒക്കെ കഴുകി വന്നിട്ട് കാശിയെ വിളിച്ചു സംസാരിക്ക്…ഭദ്ര ചിരിയോടെ തലയാട്ടി അകത്തേക്ക് കയറി പോയി….
****************
നമ്മൾ എന്താ അന്യർ ആണോ മഹിയേട്ടാ……. നീരു മഹിയുടെ അടുത്തേക്ക് വന്നു.
എന്താ നീരു എന്താ നിന്റെ പ്രശ്നം…..മഹി വായിച്ചോണ്ട് ഇരുന്ന ബുക്ക് മടക്കി വച്ചിട്ട് ചോദിച്ചു.
നമ്മുടെ മരുമോൾക്ക് വിശേഷം ഉണ്ട്….. അപ്പോൾ പിന്നെ അവളെ ഇവിടെ അല്ലെ കൊണ്ടു നിർത്തേണ്ടത് നമ്മൾ അല്ലെ അവളുടെ കാര്യം ഒക്കെ നോക്കേണ്ടത്…….നീരു പരാതി പറഞ്ഞു തുടങ്ങി…. മഹി കാര്യം മനസ്സിലാകാതെ അവളെ നോക്കി.
എന്താ തന്റെ പ്രശ്നം……. മോള് ഇപ്പൊ മാന്തോപ്പിൽ ഉണ്ടല്ലോ തനിക്ക് വേണേൽ അവിടെ പോയി നിന്നും നോക്കാംപിന്നെ എന്താ…മഹി ശാന്തമായി ചോദിച്ചു.
എന്ന മരുമോൾ അവിടെ ഇല്ല വിഷ്ണുന്റെ വീട്ടിൽ ആണ് ഇപ്പൊ ഉള്ളത്…അവൾ കുറച്ചു ദിവസമയായി അങ്ങോട്ട് പോയിട്ട് അതുകൊണ്ട് പോയത് ആണെന്ന്……. അപ്പോൾ പിന്നെ ഇവിടെ വന്നിട്ടു എത്ര നാൾ ആയി…….നീരു മുഷിച്ചിലോടെ പറഞ്ഞു.
താൻ എന്താ ഡോ അമ്മായിയമ്മ ആകുക ആണോ…കാശിക്ക് മോളെ ഇങ്ങോട്ടു കൊണ്ട് വരുന്നതിൽ താല്പര്യം ഇല്ലന്ന് അവൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. പിന്നെ ഇപ്പൊ മോള് സന്തോഷത്തോടെ ഇരിക്കട്ടെ അത് ഇപ്പൊ എവിടെ ആയാലും എന്താ… മഹി.
ഞാൻ ഒന്നും പറയുന്നില്ല ഓരോന്ന് വരുമ്പോൾ കൈയുംകാലുമിട്ട് അടിക്കാതെ ഇരുന്ന മതി…നീരു ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി…….മഹി ചിരിയോടെ വീണ്ടും വായന തുടർന്നു.
*******************
ഭദ്ര രാത്രി ആഹാരം ഒക്കെ കഴിച്ചു കിടക്കാൻ ആയിട്ടു വന്നു…..അതുവരെ വല്യ കുഴപ്പം ഒന്നുമില്ലായിരുന്നു പക്ഷെ രാത്രിയായപ്പോൾ കൊച്ചിന് കാശിയെ കാണണം……
ഭദ്ര രണ്ടും കല്പിച്ചു അവനെ വിളിച്ചു സംസാരിക്കാൻ തീരുമാനിച്ചു….. അങ്ങനെ കാശിയെ വിളിക്കാനായ് ഫോൺ എടുത്തതും പുറത്ത് നിന്ന് ശാന്തി ഡോറിൽ തട്ടി വിളിക്കാൻ തുടങ്ങി….ഭദ്ര പോയി വാതിൽ തുറന്നു.
എന്താ ശാന്തി എന്ത് പറ്റി………..ഭദ്ര ചോദിച്ചു.
നമുക്ക് ഒന്ന് സിറ്റി ഹോസ്പിറ്റലിൽ പോണം……ശാന്തി ടെൻഷനിൽ ആണ്…..
എന്ത് പറ്റി….. ആരാ ഹോസ്പിറ്റലിൽ……… ഭദ്രക്ക് ഉള്ളിൽ എന്തോ ഒരു പേടി പോലെ അവൾ താലിയിൽ മുറുകെ പിടിച്ചു.
കാശിയേട്ടൻ ഹോസ്പിറ്റലിൽ ആണ്……ശാന്തി ഭദ്രയുടെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു….
തുടരും….