കാശി നേരെ പോയത് ഓഫീസിൽ ആയിരുന്നു അവനെ കണ്ടതും ദേവൻ അവനോട് ഭദ്രയുടെ കാര്യം ഒക്കെ ചോദിച്ചു….. പക്ഷെ കാശി കൂടുതൽ സംസാരിക്കാൻ നിന്നില്ല ഓഫീസിൽ അവന് റോൾ ഒന്നും ഇല്ലെങ്കിലും വെറുതെ പോയി ഇരുന്നു എന്നേ ഉള്ളു….
ദേവേട്ടാ എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്……പതിവ് ഇല്ലാത്ത ഗൗരവം കാശിയുടെ മുഖത്ത് കണ്ടപ്പോൾ തന്നെ ദേവനു തോന്നിയിരുന്നു എന്തോ ചോദിക്കാൻ ഉണ്ടെന്ന്…
എന്താ കാശി…..
ഏട്ടൻ എന്തിന സ്റ്റേഷനിൽ വിളിച്ചു അപ്പച്ചിയുടെയും മാമന്റെയും കേസ് വീണ്ടും അന്വേഷണം നടത്താൻ പറഞ്ഞത്…കാശി പറഞ്ഞത് കേട്ട് ദേവൻ ആദ്യമായി കേൾക്കുന്നത് പോലെ അവനെ നോക്കി.
നീ എന്താ കാശി ഈ പറയുന്നേ…. അങ്ങനെ വിളിച്ചു പറയാൻ എനിക്ക് എന്താ വട്ട് ആണോ….. എങ്കിൽ പിന്നെ അതിന്റെ പുറകെ നീയും ഞാനും പോണം അവസാനം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരും……ദേവൻ പറഞ്ഞു.
പിന്നെ ആരാ ദേവേട്ടന്റ ഫോണിൽ നിന്ന് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്…ഏട്ടന്റെ ഫോണിൽ നിന്ന് ആണ് കാൾ പോയത് അതും ദുർഗ്ഗ മരിച്ച ചടങ്ങു നടന്ന സമയം മാന്തോപ്പിൽ വച്ച്…കാശി ഓരോന്ന് ഓരോന്ന് ആയി പറഞ്ഞു.
എനിക്ക് അറിയില്ല കാശി വേണേൽ നീ എന്റെ ഫോൺ എടുത്തു നോക്ക് ഞാൻ ആരെയും വിളിച്ചിട്ടില്ല……ദേവൻ ഫോൺകാശിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
കാശി ആ ഫോൺ വാങ്ങാതെ പകരം കാശിയുടെ ഫോണിൽ കിടന്ന ദേവൻ സ്റ്റേഷനിലേക്ക് വിളിച്ച കാൾ ലിസ്റ്റ് കാണിച്ചു കൊടുത്തു……
കാശി ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്…… ഞാൻ ആരെയും വിളിച്ചിട്ടില്ല…
മ്മ് ശരി…… എനിക്ക് ഈ ലോകത്ത് ആരെക്കാളും സ്നേഹവും വിശ്വാസവും എന്റെ ഏട്ടനെ ആണ് ആ ഏട്ടൻ ആണ് ഈ കഥയിൽ വില്ലൻ എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ കാശിയുടെ താണ്ഡവത്തെ ആകും എല്ലാവരും കാണുന്നത്…കാശി കുറച്ചു കടുപ്പിപ്പിച്ചു പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി……കാറിലേക്ക് കയറാൻ തുടങ്ങിയതും ശിവ വന്നതും ഒരുമിച്ച് ആയിരുന്നു അവളെ കണ്ടതും അവന്റെ മുഖം മാറി…..
കാശിയേട്ട…….അവളെ മറി കടന്നു പോകാൻ തുടങ്ങിയതും അവൾ വിളിച്ചു……
മ്മ്മ്……വല്യ താല്പര്യമില്ലാത്ത പോലെ മൂളി…
ഞാൻ ഇന്നലെ അവിടെ നടന്നകാര്യങ്ങൾ ഒക്കെ അറിഞ്ഞു……കാശി അവളെ സൂക്ഷിച്ചു നോക്കി.
ദേവേട്ടൻ ഹരിയേട്ടനോട് പറയുന്നത് കേട്ടതാ……. അവൾ ആരോ പറഞ്ഞ വാക്ക് കേട്ട് കാശിയേട്ടനെ അത്രയൊക്കെ പറഞ്ഞില്ലേ…… നാളെ ഇനി വേറെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാലും ഇത് തന്നെ ആകില്ലേ അവസ്ഥ….ഇത്രയേ ഉള്ളോ നിങ്ങൾ തമ്മിൽ ഉള്ള പരസ്പരവിശ്വാസം…ശിവ കിട്ടിയ അവസരത്തിൽ അവന്റെ ഉള്ളിൽ കയറി പറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു….
ശിവദ… നീ ഇപ്പൊ പറഞ്ഞ കാര്യങ്ങൾ ഒന്നും നിന്നെ ബാധിക്കുന്നത് അല്ല…..ഇത് ഒക്കെ എന്റെ കുടുംബകാര്യങ്ങൾ ആണ് അതിൽ നീ എന്നല്ല പുറത്ത് നിന്ന് ആരും ഇടപെടേണ്ട ആവശ്യം ഇല്ല……..ഞങ്ങൾ ഭാര്യയും ഭർത്താവും ആകുമ്പോൾ ഇനിയും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകും ചിലപ്പോൾ കുറച്ചു നാൾ പിണങ്ങി ഇരിക്കും പരസ്പരം തല്ലുണ്ടാകും അതൊക്കെ സ്വാഭാവികം…… അതിനെല്ലാം അടിത്തറ ഉണ്ട് എനിക്ക് അവളോടും അവൾക്ക് എന്നോടും ഉള്ള സ്‌നേഹം……ഈ സ്നേഹം ഉള്ളിടത്തോളം എന്തെങ്കിലും പിണക്കവും അടിയും ഉണ്ടാകും ഇത് ഒന്നും ഇല്ലെങ്കിൽ അവിടെ സ്നേഹവും ഇല്ലെന്ന് സാരം…… അല്ല ഇത് ഒന്നും നിന്നോട് പറഞ്ഞിട്ടും കാര്യമില്ല…അവന്റെ മറുപടിയിൽ തന്നെ ഉണ്ടായിരുന്നു അവന് ഭദ്രയോട് ഉള്ള സ്നേഹം.അത് ശിവക്ക് ഒട്ടും ഇഷ്ടമായില്ല……..
കാശിയേട്ടൻ എന്തൊക്കെ ന്യായം നിരത്തിയാലും അവൾ ഇന്നലെ ചെയ്തത് അത്ര ശരി ആയില്ല….. കുടുംബത്തിൽ പിറന്നപെൺകുട്ടികൾ ഇങ്ങനെ പത്തു പതിനൊന്നു മണിക്ക് ഒന്നു തോന്നുമ്പോലെ പോയി വരാറില്ല… പിന്നെ അവൾ പോയപ്പോൾ എങ്ങോട്ട് ആണെന്ന് ഒന്നും കാശിയേട്ടനോട് പറഞ്ഞില്ലാലോ…. ഒന്ന് ശരിക്ക് അന്വേഷിച്ചു നോക്ക് ആരുടെ കൂടെ ആയിരുന്നു ഹോട്ടലിൽ ഒക്കെ പോയത് എന്ന്……. അവൾ ഇന്നലെ കള്ളി വെളിച്ചത്തു ആകുമെന്ന് കണ്ടു ഒരു ഷോ കാണിച്ചത് അല്ലെ….ശിവ പറഞ്ഞു തീർന്നതും കാശിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു……
നിന്നെ പോലെ ഒരുത്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… എന്റെ പിന്നലെ ഒരുപാട് പെൺകുട്ടികൾ നടന്നിട്ടുണ്ട്…അവർക്ക് ഒക്കെ നാണമെന്ന് പറയുന്ന ഒന്ന് ഉണ്ടായിരുന്നു നിനക്ക് പിന്നെ അത് ഇല്ലെന്ന് എനിക്ക് അറിയാം… ഇനി എന്റെ പെണ്ണിനെ കുറിച്ച് ഒരു വാക്ക് നിന്റെ ഈ വൃത്തികെട്ട നാവ് കൊണ്ട് പറഞ്ഞൽ…… പിഴുത് എടുക്കും കാശിനാഥൻ…ശ്രീഭദ്ര കാശിനാഥന്റെ പെണ്ണാ അവളെ സ്നേഹിക്കാനും ശാസിക്കാനും ഞാൻ ഉണ്ട് നിന്നെ പോലെ ഒരു **** മോളും അതിന് വരണ്ട…നിന്നെ തല്ലി തല്ലി എന്റെ കൈ അഴുക്ക് ചാലിൽ വീണപോലെ ആയി ശവം…. മുന്നിന്ന് മാറെഡി…… അവളുടെ അമ്മുമ്മേടെ ഒരു cid പണി………കാശി അവളെ ഒരിക്കൽ കൂടെ ഒന്ന് നോക്കിയിട്ട് വണ്ടി എടുത്തു പോയി……
ഇല്ല കാശിയേട്ട….. അവളെ എങ്ങനെ ഒഴിവാക്കണമെന്ന് എനിക്ക് അറിയാം അന്ന് ഈ തല്ലിയ കവിളിൽ നിങ്ങൾ തലോടും…പകയെരിയുന്ന കണ്ണോടെ അവൻ പോയവഴിയേ നോക്കി അവൾ പറഞ്ഞു……
ദേവൻ ആലോചനയോടെ ഇരിക്കുവായിരുന്നു…… അന്ന് ചടങ്ങുകൾക്ക് വേണ്ടി താനും ഓടി നടന്നു മുന്നിൽ ഉണ്ടായിരുന്നു……പലപ്പോഴും ഫോൺ മുറിയിൽ ആയിരുന്നു…… ഒരുപാട് പേര് വന്നു പോയി അങ്ങനെ ഉള്ളപ്പോൾ ആരെ സംശയിക്കാൻ പറ്റും…ദേവൻ ആലോചനയോടെ ചെയറിലേക്ക് ചാരി ഇരുന്നു…..
****************
ഭദ്ര കാശിക്ക് വേണ്ട ഇഷ്ടവിഭവങ്ങൾ എല്ലാം ഉണ്ടാക്കുന്ന തിരക്കിൽ ആണ് ശാന്തി അവളുടെ പാചകം നോക്കി ഇരിപ്പ് ആണ്…
അങ്ങനെ എല്ലാം കഴിഞ്ഞു ഇനി കാശി വന്നു രുചി നോക്കി അഭിപ്രായം പറഞ്ഞ മതി….എല്ലാം ഒതുക്കി കഴിഞ്ഞു ഭദ്ര പറഞ്ഞു.
മ്മ് കാശിയേട്ടൻ ഏതു രൂപത്തിൽ ആകും തിരിച്ചു വരുന്നത് എന്ന് കണ്ടു തന്നെ അറിയാം…..അതുകൊണ്ട് കൂടുതൽ ആവേശം വേണ്ട…..ശാന്തി പറഞ്ഞു.
അത് ശരി ആണ്…… അവൾ രാവിലെ ഉണ്ടായ സംഭവം ആലോചിച്ചു…
ഭദ്രയും ശാന്തിയും കൂടെ എല്ലാം സെറ്റ് ചെയ്തു വച്ചപ്പോൾ കാശി വന്നു…അവനെ കണ്ടതും ഭദ്രയുടെ മുഖം വിടർന്നു……
കാശി നീ കൈ കഴുകി ഇരിക്ക് നിന്റെ ഫേവ്റൈറ്റ് കറികൾ ഒക്കെ ഞാൻ ഉണ്ടാക്കി……ഭദ്ര പറഞ്ഞതും അവൻ ശാന്തിയെ ഒന്ന് നോക്കി.
ശാന്തി എനിക്ക് കുടിക്കാൻ കുറച്ചു തണുത്ത വെള്ളം എടുക്ക്……അവൾ തലയാട്ടി അകത്തേക്ക് പോയി……കുറച്ചു കഴിഞ്ഞു അവൾ വെള്ളം കൊണ്ട് കൊടുത്തു അവൻ അത് വാങ്ങി കുടിച്ചു…
ശ്രീഭദ്ര…ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണ്….. നിനക്ക് വേണേൽ ഇവിടെ നിൽക്കാം അല്ലെങ്കിൽ വേറെ എങ്ങോട്ട് എങ്കിലും പോകാൻ ഉണ്ടെങ്കിൽ പോകാം….. ശാന്തിയും പീറ്ററും ഇവിടെ ഉണ്ടാകും…ശാന്തിയും ഭദ്രയും ഒന്നും മനസ്സിലാകാതെ നോക്കുന്നുണ്ട്….
ദ ഈ പെറ്റിഷനിൽ നീ സൈൻ ചെയ്യൂ mutual ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യാൻ ആണ്….. അതികദിവസം ഇല്ല ആറുമാസം തികയാൻ കാര്യങ്ങൾ പെട്ടന്ന് തന്നെ നീക്കാം…… നിനക്ക് നഷ്ടപരിഹാരമായി എത്ര കാശ് വേണേലും തരാം…അവൻ പറഞ്ഞു നിർത്തി ഒരു പേപ്പർ ടേബിളിൽ വച്ചു….ഭദ്ര ഞെട്ടി നിൽക്കുക്യാണ്…
കാശി…… നീ എന്താ ഈ പറയുന്നേ….. ഞാൻ ഇന്നലെ ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് പറഞ്ഞുന്നു വച്ച്…
പരസ്പരം സ്നേഹം വിശ്വാസം ഉണ്ട് ഭാര്യ ഭർത്താകൻമാരുടെ ഇടയിൽ പക്ഷെ നമ്മുടെ ഇടയിൽ അത് ഇല്ല…… ഒരാൾക്ക് മാത്രം ഇതൊക്കെ ഉണ്ടായാൽ പോരല്ലോ….. ഇനി ഞാൻ കാരണം നിന്റെ ജീവിതവും നശിക്കണ്ട…
കാശി…… ഞാൻ……കാശി കൈ ഉയർത്തി തടഞ്ഞു……
തുടരും….