താലി, ഭാഗം 94 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര കണ്ണ് ചിമ്മാതെ അവനെ നോക്കി നിന്നു…എന്ത് ചെയ്യണം എങ്ങോട്ട് പോണം എന്തിന് ഒന്ന് ഉറക്കെ വിളിക്കാൻ പോലും ആകാതെ അവൾ തറഞ്ഞു നിന്നു പോയി…

എന്താ ഡി പുല്ലേ ഇതുവരെ കാണാത്തത് പോലെ നീ ഇങ്ങനെ അമ്പരന്ന് നോക്കുന്നെ……അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു.

സിദ്ധാർഥ്…….ഭദ്ര പറഞ്ഞു.

ഓഹ് അപ്പൊ നിനക്ക് എന്നെ ഓർമ്മ ഉണ്ട്… അതെ ഡി സിദ്ധാർഥ്…… നീ എന്താ വിചാരിച്ചത് ഞാൻ ചത്തു തുലഞ്ഞു പോയെന്നോ…… ഇല്ല ചാകില്ല ഞാൻ അങ്ങനെ ഒന്നും……പെട്ടന്ന് ഭദ്രയുടെ കൈയിൽ ഇരുന്ന ശാന്തിയുടെ ഫോൺ റിങ് ചെയ്തു……

ഓഹ് ദ കാണാതെ ആയപ്പോൾ വിളി ഒക്കെ വന്നു… നീ ഇപ്പൊ പൊക്കോ ഉടനെ നമ്മൾ തമ്മിൽ ഒരു കൂടികാഴ്ച ഉണ്ട് അത് നീ വിചാരിക്കുന്ന പോലെ ഒരു കാണാൽ ആകില്ല……അവൻ വല്ലാത്ത ഒരു വഷളൻ ചിരിയോടെ പറഞ്ഞു….ഭദ്ര പെട്ടന്ന് അവിടെ നിന്ന് പോയി…

നീ ഇത് എവിടെ പോയതാ…. നിന്നെ കാണാതെ ഞങ്ങൾ ടെൻഷൻ ആയി…..ശാന്തി പറഞ്ഞു.

ഞാൻ അവിടെ നിന്നു…….ഭദ്ര ഒന്നും മിണ്ടാതെ പിന്നെ കാറിലേക്ക് വന്നു കയറി…….. കാറിലേക്ക് കയറിയിട്ട് അവൾ ഒന്ന് കൂടെ പുറത്തേക്ക് ഒക്കെഒന്ന് നോക്കി…..

എന്താ ഡോ….. എന്തെങ്കിലും പ്രശ്നം ഉണ്ടോ…. അവളുടെ മുഖത്തെ ടെൻഷനും പതർച്ചയും കണ്ടു കാശി ചോദിച്ചു…

ഏയ്യ് ഇല്ല ഒന്നുല്ല…ഭദ്ര പെട്ടന്ന് പറഞ്ഞു പുറത്തേക്ക് നോക്കി മിണ്ടാതെ ഇരുന്നു…… കാശി ഇടക്ക് ഇടക്ക് അവളെ നോക്കുന്നുണ്ട് മുഖത്ത് നല്ല ടെൻഷൻ ഉണ്ട് എന്തോ ആലോചനയിൽ ആണ്…

വീട് എത്തി എല്ലാവരും ഇറങ്ങിയിട്ടും ഭദ്ര എന്തോ ആലോചിച്ചു ഒരു ഇരിപ്പ് ആണ്….

ഭദ്ര……കാശി കുറച്ചു കടുപ്പിച്ചു വിളിച്ചു.

ഏഹ്ഹ് എന്താ കാശി…… നീ എന്താ വണ്ടി നിർത്തിയേ……കാശി പുറത്തേക്ക് ഒന്ന് നോക്കി ഭദ്രയും നോക്കി….. അപ്പോഴാണ് വീട് എത്തിയത് അവൾ അറിഞ്ഞത്……അവൾ അവനെ ഒന്ന് നോക്കിയിട്ട് വേഗം ഇറങ്ങി പോയി…

ഇവൾക്ക് ഇത് എന്ത് പറ്റി…….കാശി അവളെ നോക്കി സ്വയം ചോദിച്ചു.

ഭദ്ര പിന്നെ റൂമിൽ നിന്ന് പുറത്തേക്ക് ഒന്നും അധികം വന്നില്ല ഫോൺ എടുത്തു നോക്കുന്നില്ല സംസാരിക്കുന്നില്ല എന്തോ ആലോചിച്ചു ആലോചിച്ചു ഇരിപ്പ് ആണ്…

ഭദ്ര മാഡം……എന്ത് പറ്റി കഴിക്കാൻ ഒന്നും വേണ്ടേ….ശാന്തി അകത്തേക്ക് വന്നു ചോദിച്ചു.

വേണ്ട….. വിശപ്പ് ഇല്ല…….ഭദ്ര പറഞ്ഞു.

എന്ത് പറ്റി നിനക്ക് വയ്യേ….. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു പോരാത്തതിന് ഉച്ചക്ക് ഇച്ചിരി ചോറ് അല്ലെ കഴിച്ചുള്ളൂ…. അവളുടെ നെറ്റിയിൽ ഒക്കെ തൊട്ട് നോക്കി ശാന്തി ചോദിച്ചു.

ഏയ്യ് ചെറിയ തലവേദന……ഭദ്ര കള്ളം പറഞ്ഞു.ശാന്തി അവളെ സൂക്ഷിച്ചു നോക്കി….

എന്ത് പറ്റി മാഡം ആകെ ഒരു വാട്ടം തലവേദന ആഹാരം വേണ്ട….. ഇവിടെ ആരെങ്കിലും ഉണ്ടോ…….അവളുടെ വയറ്റിൽ തൊട്ട് ശാന്തി ചിരിയോടെ ചോദിച്ചു…..

പോടീ……. അങ്ങനെ ഒന്നുല്ല……… ഭദ്ര ചെറുചിരിയോടെ പറഞ്ഞു….. ശാന്തി അവളെ നോക്കിയിട്ട് ഇറങ്ങി പോയി…

രാത്രി കാശി മുറിയിൽ വരുമ്പോൾ ഭദ്ര കിടന്നിരുന്നു സാധാരണ അവനോട് കുറെ ബഹളം വച്ചു അവൻ ചൂട് ആകുമ്പോൾ ആണ് പോയി കിടക്കുന്നത്……ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ഭദ്രക്ക് ശീലമില്ല എന്നിട്ടും കഴിക്കാതെ തന്നെ കാത്തിരിക്കാതെ കിടക്കുന്ന ഭദ്രയേ ഒന്ന് നോക്കിയിട്ട് കാശി വാതിൽ അടച്ചു വന്നു കിടന്നു അവളുടെ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി പനി ഒന്നുല്ല അവൻ അവളെ നേരെ പുതപ്പിച്ചു ഒന്നുടെ നോക്കിയിട്ട് കണ്ണുകൾ അടച്ചു കിടന്നു…ഭദ്ര കുറച്ചു കഴിഞ്ഞു കണ്ണുകൾ തുറന്നു തലചരിച്ചു അവനെ നോക്കി…

കാശിയോട് എല്ലാം പറഞ്ഞാലോ……ഭദ്ര മനസിൽ പറഞ്ഞു കൊണ്ട് തലചരിച്ചു വീണ്ടും കാശിയെ നോക്കി….

നീ ഇപ്പൊ ഒന്നും ആലോചിക്കണ്ട കിടന്നോ… എന്ത് തന്നെ ആയാലും നിന്റെ കൂടെ ഞാൻ ഉണ്ട് ഭദ്ര….കണ്ണുകൾ അടച്ചു കിടന്നു തന്നെ ആണ് അവന്റെ കിടപ്പ് ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു കിടന്നു…

******************

ഞാൻ പറഞ്ഞല്ലോ എനിക്ക് വേണ്ടത് അവളെ ആണ് അത് എനിക്ക് വേണം ഇനി നിങ്ങടെ ലക്ഷ്യം നടക്കുന്നത് വരെ കാത്തിരിക്കാൻ ഒന്നും എനിക്ക് പറ്റില്ല…….സിദ്ധു പറഞ്ഞു.

നിന്നോട് അവളോട് അടുക്കാൻ മാത്രം ആണ് അന്ന് ഞാൻ പറഞ്ഞത് അല്ലാതെ അവൾക്ക് വാഗ്ദാനം കൊടുത്തു അവളെ നിന്റെ കിടക്കയിൽ കൊണ്ട് വരാൻ അല്ല………

എനിക്ക് തത്കാലം ആ ലക്ഷ്യം മാത്രമെ ഉള്ളു….. പിന്നെ നിങ്ങൾ ഈ പറയുന്നത് പോലെ ഒന്നും ആ കാവിനുള്ളിൽ ഇല്ല….. അന്ന് രാത്രി അവിടെ ഞാനും ഇപ്പൊ ജയിലിൽ കിടക്കുനവനും കയറിയപ്പോൾ പിടിവലിക്കിടയിൽ അവളുടെ കൈ മുറിഞ്ഞു ചോര വീണത് ആണ്………അവൻ പുച്ഛത്തിൽ ആണ് പറഞ്ഞത്….

ഡാ ഇത് ആണ് പറഞ്ഞത് നീ ഒരു മണ്ടൻ ആണെന്ന്….. അന്ന് അവിടെ മുറിഞ്ഞത് അവളുടെ കൈ അല്ല മറ്റവന്റെ ആയിരുന്നു പോരാത്തതിന് എപ്പോഴെങ്കിലും അവളുടെ ചോര വീണാൽ അല്ല ഒരു പ്രത്യേക മുഹൂർത്തം ഉണ്ട്…….അയാൾ കുറച്ചു ഗൗരവത്തിൽ പറഞ്ഞു.

എനിക്ക് ഒരു സംശയം…… താൻ എന്തിനാ എന്നോട് അവളോട് കൂടുതൽ അടുക്കാൻ പറഞ്ഞത്……സിദ്ധു

ഒറ്റകാരണം മാത്രമെ ഉള്ളു അവൾ ഒരിക്കലും കാശിയുടെ ഭാര്യ ആകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു അവിടെ ആണ് എനിക്ക് പിഴച്ചത്……അല്ല നീ ഒരുത്തൻ കാരണം അത് പൊളിഞ്ഞു അല്ലെങ്കിൽ ഇതിന് മുന്നേ എന്റെ എല്ലാ ലക്ഷ്യവും പൂർത്തിയായേനെ….. അയാൾ പറഞ്ഞു.

താൻ എന്താ ഡോ ഈ വിളിച്ചു പറയുന്നേ അവളോട് അടുക്കാൻ പറഞ്ഞു പിന്നെ താൻ തന്നെ പറഞ്ഞു അവളെ കെട്ടാൻ ഒരു നാടകം ആയിട്ടു….. എന്ന ഇതിനൊക്കെ കാരണം പറയുന്നത് അവിടെ ഇരിക്കുന്ന നിധി ആണ് പോലും…. മണ്ണാങ്കട്ട….. ഞാൻ പോവാ ഇവിടെ വച്ചു താനുമായിട്ട് ഉള്ള കോൺടാക്ട് തീരുവ….. ഇനി ഉള്ളത് ഞാനും അവളുമായിട്ട് ആണ്…… എന്റെ നാവിൽ നിന്ന് തന്റെ പേര് വീഴില്ല ഒരിക്കലും ബൈ…. സിദ്ധു കൂടുതൽ സംസാരിക്കാതെ ഇറങ്ങി……

നിന്റെ സമയം അടുത്തു കഴിഞ്ഞു…… ആ പാപവും എന്റെ കൈ കൊണ്ട് തന്നെ ആകും……അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞു…

******************

രാവിലെ ഭദ്ര ഉണരുമ്പോൾ കാശി ഇല്ലായിരുന്നു അടുത്ത്…… അവൾ മനസ്സിൽ ഉറപ്പിച്ചു സിദ്ധുനെ കണ്ട കാര്യം പറയാൻ…….

ഭദ്ര എണീറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി അവിടെ കുറച്ചു ജോലി ഒക്കെ ചെയ്തു കഴിഞ്ഞു തിരിച്ചു ഓഫീസിൽ പോകാൻ റെഡി ആകുമ്പോൾ ആയിരുന്നു കാശി വന്നത്……

നീ എവിടെ ആയിരുന്നു കാശി…….. രാവിലെ എണീറ്റപ്പോ മുതൽ ഞാൻ നിന്നെ നോക്കുവാ…….തലയിൽ ക്ലിപ്പ് വച്ച് കൊണ്ട് ഭദ്ര ചോദിച്ചു.

ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ രാവിലെ……കാശി പറഞ്ഞു.

നിനക്ക് ഒന്നു പറഞ്ഞിട്ട് പൊക്കൂടെ കാശി……. അഹ് അത് പോട്ടെ എന്നിട്ടു ഫ്രണ്ടിനെ കണ്ടോ…….

മ്മ് കണ്ടു…… നീ ഇറങ്ങിയോ പോകാൻ…..

ഇറങ്ങി……. ഞാൻ ഇന്ന് മുതൽ സ്കൂട്ടിയിൽ ആണ് പോകുന്നത്…….

അത് എന്താ പെട്ടന്ന് അങ്ങനെ ഒരു മാറ്റം…..കാശി സംശയത്തിൽ ചോദിച്ചു.

ഒരു ചേഞ്ച് ആരാ മോനെ കാശിനാഥ ആഗ്രഹിക്കാത്തത്…….. ഭദ്ര ചിരിയോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി……

പെട്ടന്ന് ഭദ്രയുടെ ഫോണിൽ ചറപറ മെസ്സേജ് വരാൻ തുടങ്ങി ഭദ്ര ഫോൺ എടുത്തു നോക്കി ഫുൾ വാട്ട്‌സാപ്പ് മെസ്സേജ് ആണ്….. ഫോട്ടോസ് വീഡിയോസ് ഒക്കെ ആണ്…. ഭദ്ര അങ്ങനെ അതികം ആരുടെയും നമ്പർ സേവ് ആക്കി ഇടാറില്ല….. എങ്കിലും അത് dwl ആകാൻ ഇട്ടിട്ട് വേഗം ഇറങ്ങി……….

ഭദ്ര ഓഫീസിലേക്ക് പോകുമ്പോൾ ആണ് അവൾക്ക് ഒരു കാൾ വന്നത്…….. ഭദ്ര വണ്ടി സൈഡിൽ ഒതുക്കി നിർത്തി….

ഹലോ……..

ഹലോ ആരാ……

ആഹാ ഭദ്രമോള് എന്റെ ശബ്ദം മറന്നോ….. ഞാൻ സിദ്ധാർഥ് ആണ്…….ഭദ്രയിൽ അധികം ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല…..

നിനക്ക് എന്താ വേണ്ടത് എന്തിനാ നീ എന്നെ വീണ്ടും ശല്യം ചെയ്യുന്നത്………ഭദ്ര കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.

എനിക്ക് വേണ്ടത് നിന്നെ…… ഞാൻ ശല്യം ചെയ്യാൻ ഒന്നും വിളിച്ചത് അല്ല മോൾക്ക് ചേട്ടൻ കുറച്ചു ഫോട്ടോസ് അയച്ചിട്ടുണ്ട് അത് കണ്ടിട്ടും മറുപടി ഒന്നും വന്നില്ല അതാ വിളിച്ചത്……അവൻ ചിരിയോടെ പറഞ്ഞു ഭദ്ര നേരത്തെ വന്ന മെസ്സേജ് ഓപ്പൺ ആക്കി…… ആദ്യം കുറെ ഫോട്ടോസ് അത് പലപ്പോഴായി ഒരുമിച്ച് ഇരുന്നു എടുത്ത സെൽഫികൾ ആയിരുന്നു….. പിന്നെ കണ്ടത് തന്റെയും അവന്റെയും തലയും ആരുടെയോ ഉടലും ചേർന്ന കുറച്ചു മോശം വീഡിയോസ് ആയിരുന്നു…….

ഹലോ…….ഭദ്ര കുറച്ചു കടുപ്പിച്ചു വിളിച്ചു.

അഹ് എങ്ങനെ ഉണ്ട് ചിത്രങ്ങൾ വീഡിയോസ് ഒക്കെ……

കൊള്ളാം നന്നായിട്ടുണ്ട്…. എഡിറ്റിംഗ് അത്ര പെർഫെക്ട് അല്ല എങ്കിലും ok ആണ്…. പറയ് എവിടെ ആണ് ഞാൻ കാണാൻ വരേണ്ടത്……ഭദ്ര പുച്ഛത്തിൽ ചോദിച്ചു…..

അഹ് അപ്പൊ ഭദ്രക്ക് കാര്യങ്ങൾ അറിയാം…….. അപ്പൊ ചേട്ടൻ അയക്കുന്ന ലൊക്കേഷനിലേക്ക് എന്റെ ഭദ്ര ഒറ്റക്ക് ഇങ്ങ് പോര്…. പിന്നെ നിന്റെ റെഡ് ബ്ലാക്ക് കോമ്പിനേഷൻ സാരി അത് നന്നായി നിനക്ക് ചേരുന്നുണ്ട് കേട്ടോ…..അത്രയും പറഞ്ഞു കാൾ കട്ട്‌ ആക്കി ഭദ്ര അപ്പോൾ ധരിച്ചിരുന്ന സാരിയേ കുറിച്ച് ആണ് അവൻ പറഞ്ഞത്…… ഭദ്ര ചിരിയോടെ ഫോൺ എടുത്തു അവന്റെ മെസ്സേജ് നോക്കി പിന്നെ ഒരു പുച്ഛം കലർന്ന ചിരിയോടെ അവൻ അയച്ച ലൊക്കേഷനിലേക്ക് പോയി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *