താലി, ഭാഗം 96 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്രയും കാശിയും രാത്രി കുറച്ചു വൈകി ആണ് വീട്ടിൽ എത്തിയത് ഓഫീസിൽ പോയിട്ട് പിന്നെ രണ്ടും കൂടെ ചെറിയ കറക്കവും കഴിഞ്ഞു ആണ് വീട്ടിൽ എത്തിയത്…അവരുടെ കാർ വന്നപ്പോൾ തന്നെ അകത്തു നിന്ന് ശാന്തി ഇറങ്ങി വന്നു പെണ്ണിന്റെ മുഖം കണ്ടിട്ട് അത്ര പന്തി അല്ലെന്ന് മനസ്സിലായി…….

നീ എന്താ പെണ്ണെ മുഖം വീർപ്പിച്ചു ഇങ്ങനെ ഇരിക്കുന്നെ…….ഭദ്ര അവളുടെ തലക്ക് ഇട്ടു കൊട്ടി….

നിങ്ങൾ ഇത് എവിടെ പോയതാ….. എന്റെ കല്യാണത്തിന് ഇനി ആകെ മൂന്നുദിവസം ആണ് ബാക്കി…… ഞാൻ അത് കഴിഞ്ഞു ഇവിടെ നിന്ന് പോകും പിന്നെ എപ്പോഴെങ്കിലും ആയിരിക്കും ഇങ്ങോട്ടുള്ള വരവ് അപ്പൊ പിന്നെ ഇനി ഉള്ള ദിവസം എങ്കിലും നിങ്ങൾക്ക് എന്റെ കൂടെ നിന്നുടെ…….അപ്പോഴേക്കും പീറ്റർ പുറത്തേക്ക് വന്നു………

അഹ്  ഓഫീസിൽ നിന്ന് വന്ന നേരം മുതൽ മുഖം വീർപ്പിച്ചു ഇരിപ്പ് ആണ് ശാന്തികുട്ടി….അവളെ ചേർത്ത് പിടിച്ചു പീറ്റർ പറഞ്ഞു.

ഭദ്രയും കാശിയും പരസ്പരം നോക്കി പുഞ്ചിരിച്ചു പിന്നെ ഭദ്രയുടെ കൈയിൽ ഇരുന്ന കവർ ശാന്തിയുടെ കൈയിലേക്ക് വച്ച് കൊടുത്തു….. അവൾ കവർ നോക്കി പിന്നെ അവരെയും…

കണ്ണ് മിഴിച്ചു നോക്കാതെ അകത്തു കൊണ്ട് പോയി എന്താന്ന് നോക്ക് പെണ്ണെ…..അവളുടെ തലയിൽ ഇട്ടു കൊട്ടി കൊണ്ട് ഭദ്ര പറഞ്ഞു ശാന്തി അവരെ നോക്കിയിട്ട് ചിരിയോടെ അകത്തേക്ക് കയറി പോയി……പീറ്റർ അവരെ നോക്കി ചിരിച്ചു….

അഹ് പിന്നെ ഇന്ന് കുറച്ചു അധികം ഗസ്റ്റ്‌ ഉണ്ട് ഇവിടെ……പീറ്റർ പറഞ്ഞു

അത് എന്താ ഇന്ന് ഗസ്റ്റ്‌ എന്തെങ്കിലും വിശേഷം ഉണ്ടോ കാശി ഞാൻ അറിയാത്ത… ഭദ്ര അവനെ നോക്കി.

ഏയ്യ് അത് ഒന്നും അല്ല ശിവകൊച്ചിന്റെ ഏതോ കുറെ ഫ്രണ്ട്സ് ആണ്…..അതിലെ ചെക്കൻമാർ ഒന്നും അത്ര വെടിപ്പ് അല്ലെന്ന് തോന്നുന്നു…….പെൺപിള്ളേരും കണക്ക് തന്നെ ആണ്……..പീറ്റർ പറഞ്ഞു.

കാശിയും ഭദ്രയും പരസ്പരം ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി……..

ശാന്തി മുറിയിൽ വന്നു സാവധാനം അവർ കൊടുത്ത കവറിൽ എന്താ എന്ന് നോക്കാൻ തുടങ്ങുമ്പോൾ ആണ് അങ്ങോട്ടേക്ക് ശിവയും കൂട്ടുകാരികളും കയറി വന്നത്…….ശാന്തി അവരെ കണ്ടെങ്കിലും കാണാത്തത് പോലെ പാക്കറ്റ് പൊട്ടിച്ചു നോക്കി കുറച്ചു സ്വർണമായിരുന്നു അത്……

കമ്മലും മാലയും മോതിരവും പാതസ്വരവും ഒക്കെ ചേർന്ന ഒരു ചെറിയ വെഡിങ് സെറ്റ് തന്നെ ആയിരുന്നു…. പിന്നെ ഒരു പട്ടുസാരി കൂടെ ഉണ്ടായിരുന്നു ശാന്തിയുടെ കണ്ണും മനസ്സും നിറഞ്ഞു……

ഓഹ് നിന്റെ വീട്ടിലെ വേലകാരിക്കും അഭയാർത്ഥികൾക്കും ഒക്കെ കോള് ആണല്ലോ ശിവദ……കൂട്ടത്തിൽ ഇച്ചിരി പൊങ്ങച്ചക്കാരിയും അഹങ്കാരിയുമായ സോന ശാന്തിയെ നോക്കി പുച്ഛത്തിൽ പറഞ്ഞു.

ഏയ്യ് ഇത് അത് ഒന്നും അല്ല അനാഥപിള്ളേർക്ക് കുറച്ചു ഒക്കെ സഹായിക്കില്ലേ അതുപോലെ വല്ലതും ആയിരിക്കും കല്യാണത്തിന് വേണ്ടി ഇതൊന്നും വാങ്ങി കൊടുക്കാൻ ആരൂല്ലല്ലോ ഈ പെണ്ണിന്…… ദിവ്യ പറഞ്ഞു.ശിവദ ഇതൊക്കെ കേട്ട് ചിരിച്ചു നിൽക്കുവാണ്.

ശാന്തി എല്ലാം കേട്ട് ദേഷ്യത്തിൽ അവരെ നോക്കി…….

എന്താ ഡി നോക്കി പേടിപ്പിക്കുന്നെ……സോന ദേഷ്യത്തിൽ ചോദിച്ചു.

ദേ…… ഡി പോടി ഒക്കെ നിങ്ങൾ പരസ്പരം വിളിച്ച മതി എനിക്ക് ഒരു പേര് ഉണ്ട് ശാന്തി……. പിന്നെ നിയൊക്കെ എന്താ പറഞ്ഞെ അനാഥ അഭയാർത്ഥി പിന്നെ എന്താ ഇതൊക്കെ വാങ്ങി തരാൻ ആരാ ഉള്ളത് അല്ലെ…എന്ന ചെവി തുറന്നു കേട്ടോ എന്റെ ചേട്ടനും ചേട്ടത്തിയും ആണ് കാശിയേട്ടനും ഭദ്രയും അവർ എനിക്ക് ഒരു മിട്ടായി വാങ്ങി തന്നാലും അത് എന്റെ കൂടെപ്പിറപ്പ് വാങ്ങി തരുന്നത് ആയിട്ടേ എനിക്ക് തോന്നു….. പിന്നെ നിന്നെയൊക്കെ പോലെ പണകൊഴുപ്പിൽ നടക്കുന്നവൾക്ക് മറ്റുള്ളവരെ കാണുമ്പോൾ നിങ്ങളെക്കാൾ കുറച്ചു താഴെ ഉള്ളവരെ കാണുമ്പോൾ ഇങ്ങനെ ചില ചൊറിച്ചിൽ ഒക്കെ ഉണ്ടാകും അത് വേറെ ഒന്നും കൊണ്ടല്ല നല്ല തന്തക്കും തള്ളക്കും ജനിക്കാത്ത കുഴപ്പം ആണ്…ശാന്തി പുച്ഛത്തിലും ദേഷ്യത്തിലും അവരെ നോക്കി പറഞ്ഞു….

ഡീീീ… എന്റെ ഫ്രണ്ട്സിനെ നീ അപമാനിക്കുന്നോ……ശിവദ ദേഷ്യത്തിൽ ശാന്തിക്ക് നേരെ തിരിഞ്ഞു.

ഇത് നിന്റെ വീട് ആയത് കൊണ്ടും ഞാൻ ഇവിടെ പുറത്ത് നിന്ന് വന്നത് കൊണ്ടും മാത്രം ആണ് ഇവള്മാര് പറഞ്ഞത് കേട്ട് മിണ്ടാതെ നിന്നത്…അല്ലെങ്കിൽ ശാന്തി വാക്കുകൊണ്ട് അല്ല കൈ കൊണ്ട് ആയിരിക്കും ഇവളോട് ഒക്കെ മറുപടി പറയുന്നത്……ശിവയെ നോക്കി ദേഷ്യത്തിൽ അലറുക ആയിരുന്നു……..

അഹ് അടിപൊളി…… കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു…. എന്ന പോലെ ആയല്ലോ കാര്യങ്ങൾ….. നീ പൊളി ആണ് മോളെ ശാന്തി……ഭദ്ര കൈയടിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു…..ശാന്തി അവളെ നോക്കി ചിരിച്ചു ബാക്കി മൂന്നും ഭദ്രയേ ദേഷ്യത്തിൽ നോക്കുന്നുണ്ട്……

എന്തായാലും കുറ്റിയും പറിച്ചു വന്നതും ഇവിടെ നിന്നതും എല്ലാം കണക്കാ ഒരു ത്രാസിൽ തൂങ്ങും…..! എന്തായാലും കിട്ടേണ്ടത് കിട്ടിയല്ലോ അല്ലെ ഇനി പോയി സുഗായി ചേച്ചിമാർ ചാച്ചിക്കോ….ഭദ്ര അവരെ നോക്കി ചിരിയോടെ പറഞ്ഞു.

രണ്ടുപേരും സൂക്ഷിച്ചോ…. നീ ഇവിടെ നിന്ന് പോകും മുന്നേ ഈ പറഞ്ഞതിന് ഒക്കെ അനുഭവിക്കും… സോന വെറും വാക്ക് പറഞ്ഞു ശീലമില്ല…രണ്ടുപേരെയും ദേഷ്യത്തിൽ നോക്കി പറഞ്ഞു ഇറങ്ങി പോയി…

അഹ് അത് ഒക്കെ പോട്ടെ എങ്ങനെ ഉണ്ട് ഗിഫ്റ്റ് എല്ലാം ഇഷ്ടയോ………അവർ പോയ വഴിയേ നോക്കി നിൽക്കുന്ന ശാന്തിയോട് ഭദ്ര ചോദിച്ചു.

ഇഷ്ടയോന്നോ… ഒരുപാട് ഇഷ്ടയി….. ഇതൊക്കെ വാങ്ങിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല ഭദ്ര……ഞാൻ നിന്നോട് കാണിച്ചത് ഒക്കെ ഓർത്താൽ കാശിയേട്ടനെ ഒരു ഏട്ടനെ പോലെ കാണാതെ… ശാന്തി പറഞ്ഞു നിർത്തി…… അവരുടെ കണ്ണ് നിറഞ്ഞു.

അയ്യേ…..നീ കരയുവാണോ…… മോശം…… ഇതിനൊക്കെ കരയാവോ ഞാൻ നിന്നോട് പറഞ്ഞു നീ എന്നോട് കാണിച്ചതിന് ഒന്നും എനിക്ക് നിന്നോട് ദേഷ്യം വെറുപ്പ് അകൽച്ച ഒന്നുല്ല പക്ഷേ എനിക്ക് കേക്ക് തരാതെ കഴിച്ചത് എന്നെ കൊന്നാലും ഞാൻ മറക്കുല……ഭദ്ര അവളെ ചേർത്ത് പിടിച്ചു ചുണ്ടൊക്കെ പുറത്തേക്ക് തള്ളി പിള്ളേരെ പോലെ പറഞ്ഞു…..

നിനക്ക് ഞാൻ കേക്ക് ജിലേബി ഒക്കെ വാങ്ങി തരാടി………കാശി അങ്ങോട്ട്‌ വന്നു അപ്പോഴേക്കും…

എന്തായിരുന്നു ഇവിടെ പ്രശ്നം….. നിങ്ങൾ വീട്ടിൽ വന്ന അഥിതികളെ അപമാനിച്ചു ഇങ്ങനെ ഒക്കെ ആണോ അഥിതികളോട് പെരുമാറേണ്ടത് എന്നൊക്കെ ചോദിച്ചു ശിവ താഴെ തകർക്കുന്നുണ്ട്……കാശി ബെഡിലേക്ക് ഇരുന്നിട്ട് ചോദിച്ചു….. ഭദ്ര കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.

ഓഹ് അപ്പൊ അവരുടെ വരവ് വെറുതെ അല്ല….. വെല്ലുവിളി നടത്തിയ സ്ഥിതിക്ക് രണ്ടുപേരും സൂക്ഷിക്കണം….. നിനക്ക് ഗിഫ്റ്റ് ഇഷ്ടയോ……..കാശി

ഒരുപാട് ഇഷ്ടപെട്ടു…….അവൾ പുഞ്ചിരിയോടെ പറഞ്ഞു…

ഭദ്ര…….. എനിക്ക് ശാന്തിയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്……കാശി ഭദ്രയേ നോക്കി പറഞ്ഞു.

അതിന് എന്താ സംസാരിച്ചോ… ഞാൻ പോയി ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി ഒരു ചായ കുടിക്കട്ടെ…… നിങ്ങൾക്ക് ചായ വേണോ….ഭദ്ര രണ്ടുപേരോടുമായി ചോദിച്ചു.

എനിക്ക് വേണം എടുത്തു വയ്ക്ക്……കാശി പറഞ്ഞു ശാന്തി വേണ്ടന്ന് പറഞ്ഞു….. ഭദ്ര പിന്നെ താഴെക്ക് പോയി……..

എന്താ കാശിയേട്ട സംസാരിക്കാൻ ഉള്ളത്……..!ശാന്തി അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *