താലി, ഭാഗം 100 – എഴുത്ത്: ലക്ഷ്മി ശ്രീനു

രണ്ടുവർഷങ്ങൾക്ക് ശേഷം…

കാശി…….കാശി……..ഉറങ്ങി കിടക്കുന്ന കാശിയെ ഭദ്ര തട്ടി വിളിക്കുവാണ് രാവിലെ…….കാശി ഒന്ന് തിരിഞ്ഞു കിടന്നു…..ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് പോകാൻ തുടങ്ങിയതും കാശി അവളുടെ കൈയിൽ പിടിച്ചു…….

എന്താ എന്റെ പൊണ്ടാട്ടി പതിവ് ഇല്ലാതെ ഒരു കുലുക്കി വിളിയൊക്കെ…..കാശി ചിരിയോടെ ചോദിച്ചു.

ഭദ്ര ഒന്നും മിണ്ടാതെ കൈയിൽ ഇരുന്ന പ്രെഗ്നൻസി കിറ്റ് അവന്റെ കൈയിലേക്ക് കൊടുത്തു…… കാശി ഒന്ന് സംശയത്തിൽ അവളെ നോക്കി പിന്നെ എണീറ്റ് ഇരുന്നു അത് സൂക്ഷിച്ചു നോക്കി…

ശേ…സത്യയിട്ടും… എന്നാലും ഇത് എങ്ങനെ….കാശിക്ക് ശെരിക്കും പറഞ്ഞ സന്തോഷം ആണോ അത്ഭുതം ആണോ ഒന്നും അറിയില്ല മുഖത്ത് നിറഞ്ഞ ചിരിയും സന്തോഷവുമാണ്…. ഭദ്ര ചിരിയോടെ അവനെ നോക്കി നിൽപ്പുണ്ട് അവന്റെ മുഖത്തെ ഭാവങ്ങളിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി അവന്റെ സന്തോഷം…കാശി എണീറ്റ് ഭദ്രയേ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു…

കാശി……അവളുടെ വിളികേട്ട് അവൻ അവളെ ഒന്ന് നോക്കി.

നീ എന്നെ എടുത്തു കറക്കുന്നില്ലേ… ദേ വയറ്റിൽ ഉമ്മ വയ്ക്കുന്നില്ലേ…കാശിയെ നോക്കി ഭദ്ര ചോദിച്ചു.

എന്റെ പൊന്ന് പെണ്ണെ ഇത് ജീവിതം ആണ് നീ കണ്ട സിനിമയും സീരിയലും കഥയും അല്ല…ഭാര്യ ഗർഭിണി ആണെന്ന് അറിഞ്ഞു എടുത്തു കറക്കാൻ…എടുത്തു കറക്കിയ വയറ്റിൽ കിടക്കണ കൊച്ചിന കേട്…… പിന്നെ വയറ്റിൽ ഉമ്മ അത് ഇപ്പൊ കൊടുത്ത കുഞ്ഞറിയില്ല അറിയാൻ തുടങ്ങുമ്പോൾ ഞാൻ കൊടുക്കാം ഇപ്പൊ എന്റെ കുഞ്ഞ് നിയാ….. ഇപ്പൊ അല്ല എപ്പോഴും എന്റെ ആദ്യത്തെ കുഞ്ഞ് നിയാ അതുകൊണ്ട് നിനക്ക് മാത്രം മതി ഇപ്പൊ ഉമ്മയും ബാപ്പയും ഒക്കെ….! കാശി പറഞ്ഞു.

അയ്യേ…നീ എന്തൊരു മനുഷ്യൻ ആണ് ഹേ… അഹ് പറഞ്ഞിട്ട് കാര്യമില്ല….. അൺറൊമാന്റിക് മൂരാച്ചി….ഭദ്ര അവനെ നോക്കി പുച്ഛിച്ചു….

മോളെ ഭദ്രേ…… ഞാൻ മൂരാച്ചി ആണെന്ന് നീ തന്നെ പറയണം…… തത്കാലം മോള് പോയി ചേട്ടന് ചായ എടുത്തു വയ്ക്ക് പോ…..എല്ലാവരോടും ചോദിച്ചു ഡോക്ടർനെ സെലക്ട്‌ ചെയ്യാം അല്ലാതെ ആരെയെങ്കിലും കൊണ്ട് കാണിക്കാൻ പറ്റില്ലല്ലോ….! ഭദ്ര കാശിയെ ഒന്ന് നോക്കി പിന്നെ ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് പോയി…….

വല്യ മാറ്റങ്ങൾ എന്ന് പറയാൻ ഉള്ളത് ഒന്ന് കാശിയും ഭദ്രയും ഇപ്പൊ മാന്തോപ്പിൽ ആണ് ഉള്ളത്……പിന്നെ ശാന്തി ഇപ്പൊ പഴയ പോലെ ആയി വിഷ്ണുന്റെ അമ്മക്ക് ഒപ്പം അവന്റെ വീട്ടിൽ കഴിയാൻ തീരുമാനിച്ചു അവൻ കെട്ടിയത് അല്ലെങ്കിലും അവൾക്ക് വേണ്ടി അവൻ വാങ്ങിയ താലി അവൾ ഇപ്പൊ അണിഞ്ഞിട്ടുണ്ട്…… അവരെ രണ്ടുപേരെയും മാത്രം അവിടെ ഒറ്റക്ക് ആക്കാൻ മടിച്ചു പീറ്റർനെ കൂടെ അവിടെ നിർത്തിയിട്ടുണ്ട്….. ശിവ പഴയ പോലെ അല്ല  അവളുടെ മാറ്റത്തിന് കാരണം എന്താ എന്ന് അറിയില്ല കാശിയോടും ഭദ്രയോടും ശാന്തിയോടും ഒക്കെ കാല് പിടിച്ചു ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞു…. എങ്കിലും അവളെ കൂടെ കൂട്ടാൻ ആർക്കും താല്പര്യം ഇല്ല……. വിഷ്ണുന്റെ മരണം അപകടമരണം ആണെന്ന് ആണ് എല്ലാവരും പറയുന്നത് അതിൽ ഇന്നും അത് അപകടമല്ല കൊലപാതകം ആണെന്ന് വിശ്വസിക്കുന്ന രണ്ടുപേർ പീറ്റർ, കാശി……..ദേവൻ ഹരി….. ഹരിയുടെ വിവാഹം ഉറപ്പിച്ചു അറിയാവുന്ന കുടുംബത്തിലെ കുട്ടി വീട്ടുകാർ ഉറപ്പിച്ചത് ആണ് പാവം കുട്ടി ആണ്……ദേവൻ കമ്പനികാര്യങ്ങൾ നോക്കി അങ്ങനെ പോകുന്നു അവന് പറ്റിയ ഒരു കുട്ടിയെ നമുക്ക് സെറ്റ് ആക്കാം…. പിന്നെ കാവേരിയും കുടുംബവും ഇപ്പൊ തമിഴ്നാട്ടിൽ ആണ്….. കാവേരിയുടെ അമ്മ മരിച്ചു അച്ഛന്റെ കുടുംബം അവിടെ ആയത് കൊണ്ട് ഇവിടെ ഒക്കെ വിറ്റു അവർ അങ്ങോട്ട്‌ പോയി….. ജയിൽ ചാടിയ ശരത് ഇന്നും ജയിലിനു പുറത്ത് ആണ് അവൻ എവിടെ ആണെന്നോ ജീവനോടെ ഉണ്ടോ എന്നോ ആർക്കും അറിയില്ല……ഇനി കഥയിൽ…….

കാശി………ഭദ്രയുടെ നാലാമത്തെ വിളിയിൽ കാശി റെഡിയായ് കഴിക്കാൻ വന്നു…..അവൾ അവനെ ദേഷ്യത്തിൽ നോക്കുന്നുണ്ട്……

നീ നോക്കി പേടിപ്പിക്കണ്ട നിന്റെ സാരി തേച്ച് വയ്ക്കാതെ ഇറങ്ങിയാൽ നിന്റെ വായിൽ ഇരിക്കുന്നത് ഓഫീസിൽ എത്തും വരെ കേൾക്കണം തേക്കാൻ നിന്നത് ആണ് വരാൻ താമസിച്ചത്………അവളുടെ നോട്ടം കണ്ടു പറഞ്ഞു….

മ്മ്മ്………. അമർത്തി ഒന്ന് മൂളി രണ്ടുപേരും കഴിക്കാൻ തുടങ്ങി.

അല്ല എന്താ പെട്ടന്ന് ഇങ്ങനെ ടെസ്റ്റ്‌ ചെയ്തു നോക്കാൻ….. നിനക്ക് അതിന് ഒമിറ്റിങ് ഒന്നുമില്ലായിരുന്നല്ലോ…. കാശി കഴിക്കുന്നതിനിടയിൽ ചോദിച്ചു……

ദേ കാശി നിന്റെ ചില നേരത്തെ സംസാരം കേട്ടാൽ വല്ല ഒലക്ക വച്ചും അടിച്ചു കൊല്ലാൻ തോന്നും കേട്ടോ……എനിക്ക് രണ്ട്ദിവസം ആയിട്ടു ചെറിയ ക്ഷീണം ഉണ്ടായിരുന്നു പോരാത്തതിന് പിരീഡ്സ് ഡേറ്റ് ഒക്കെ കഴിഞ്ഞു ആഴ്ച രണ്ടയി……. എല്ലാം കൂടെ ഓർത്തപ്പോൾ ഒരു സംശയം അതാ നോക്കിയേ….. അല്ല നീ അല്ലെ ഇന്നലെ പറഞ്ഞത് എന്റെ മുഖം ആകെ വല്ലാണ്ട് ഇരിക്കുന്നുവെന്ന് എന്നിട്ട് ആണ് അവന്റെ ഒരു ചോദ്യം……ഭദ്ര പറഞ്ഞു നിർത്തി….

സോറി മുത്തേ……നീ ഇനി കഴിച്ചിട്ട് ചാടി പിടിച്ചു റെഡി ആകണ്ട പതിയെ റെഡിയായ് വന്ന മതി നമ്മുടെ തന്നെ ഓഫീസല്ലെ….കാശി പറഞ്ഞു.

മ്മ്…….അല്ല ഹരിയേട്ടന്റെ എൻഗേജ്മെന്റ് എന്നാണ് ഡേറ്റ് എടുത്ത കാര്യം വല്ലതും പറഞ്ഞോ……ഭദ്ര.

അച്ഛനും ചെറിയച്ഛനും പോകുന്ന കാര്യം പറഞ്ഞു സമയം നോക്കാൻ ….കാശി കഴിച്ചു കഴിഞ്ഞു പ്ളേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി……തിരിച്ചു വരുമ്പോൾ ഭദ്ര രണ്ട് ഇടിയപ്പം കഴിച്ചു ബാക്കി ഒരെണ്ണം പ്ളേറ്റിൽ വച്ചു എണീറ്റ്……..

നീ കഴിച്ചു കഴിഞ്ഞോ…..കാശി ഗൗരവത്തിൽ ചോദിച്ചു.

കഴിഞ്ഞു…. ഭദ്ര പറഞ്ഞു.

ഇരിക്കെടി അവിടെ……ഒരു അലർച്ച ആയിരുന്നു അത്……ഭദ്ര അവിടെ ഇരുന്നു പെട്ടന്ന്…..

എടുത്തു കഴിക്കെടി………അവന്റെ ദേഷ്യം ആ സ്വരത്തിൽ ഉണ്ടായിരുന്നു.

എനിക്ക്……….ഭദ്ര എന്തോ പറയാൻ വന്നു…

എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട ആ ഒരു ഇടിയപ്പം കൂടെ കഴിക്കാൻ വയറ്റിൽ സ്ഥലം ഉണ്ട് എടുത്തു കഴിക്ക്…….കാശി കുറച്ചു കടുപ്പിച്ചു പറഞ്ഞു…..

ഭദ്രക്ക് അന്ന് തറവാട്ടിൽ വച്ചു ശിവ ഭദ്രയുടെ ആഹാരം കഴിക്കലിനെ കുറിച്ച് മോശമായിട്ട് പറഞ്ഞു….. എല്ലാവരും ഇരിക്കെ കളിയാക്കി അത്  ഭദ്രക്ക് നന്നായി കൊണ്ടു അതിന് ശേഷം അവളുടെ കഴിപ്പ് വല്ലാതെ കുറഞ്ഞു അത് അവളെ കാണുമ്പോൾ തന്നെ അറിയാം…ആ സംഭവം കഴിഞ്ഞു നാൾ കുറെ ആയി എങ്കിലും ഭക്ഷണത്തിന്റെ മുന്നിൽ വച്ചു അങ്ങനെ പറഞ്ഞത് കൊണ്ട് ഭക്ഷണം എടുത്തു മുന്നിൽ വയ്ക്കുമ്പോൾ ആ വാക്കുകൾ ചെവിയിൽ മുഴങ്ങും പോലെ ആണെന്ന് ഒരിക്കൽ കാശി വല്ലാതെ ദേഷ്യപെട്ടപ്പോൾ ഭദ്ര പറഞ്ഞു……

പിന്നെയും കാശി എന്തെങ്കിലും പറയുമെന്ന് പേടിച്ചു ഭദ്ര ഒരു ഇടിയപ്പം കൂടെ കഴിച്ചു…..പിന്നെ അവൾ റെഡി ആകാൻ പോയ നേരം കാശി ന്യൂസ്‌ വച്ചു കണ്ടു അതും അവരുടെ പതിവ് ആണ്……

പോവാം കാശി……കുട്ടി സാരി ഒക്കെ ഉടുത്തു ബാഗ് ഒക്കെ എടുത്തു വന്നു…

മ്മ് വാ…… രണ്ടുപേരും ഓഫീസിലേക്ക് ഇറങ്ങി……. ആ യാത്രയിൽ തന്നെ തറവാട്ടിലും വിളിച്ചു വിവരം പറഞ്ഞു ശാന്തിയോടും പറഞ്ഞു……..

***************

നിങ്ങൾ സൂക്ഷിക്കുക അപകടം ആണ് നിങ്ങൾക്ക് ഇനി ഉള്ള സമയം……തിരുമേനി നോക്കി പറഞ്ഞു.

അതിന് എന്താ പ്രതിവിധി…….

മാന്തോപ്പിൽ ബന്ധനങ്ങൾ പൊട്ടിച്ചു പുറത്ത് നിൽക്കുന്ന രണ്ടുപേരെയും വീണ്ടും ആവാഹനത്തിലൂടെ തളക്കണം ഇല്ലെങ്കിൽ നിങ്ങൾക്ക് അവിടെ നിന്ന് അത് എടുക്കാൻ ആകില്ല…….തിരുമേനി….

പക്ഷെ അവിടെ ഇപ്പൊ കാശിയും ഭദ്രയും ഉണ്ട്……..

ഈ ആവാഹനം അവർ എന്നല്ല നമ്മൾ മൂന്ന് അല്ലാതെ ആരും അറിയാൻ പാടില്ല….തിരുമേനി ഉറപ്പിച്ചു പറഞ്ഞു…..

പ്രശ്നം കഴിഞ്ഞില്ല ആവാഹന സമയത്തു മറ്റൊരു ദുരന്തം കൂടെ കാണുന്നുണ്ട് അത് നിങ്ങൾക്ക് അനുകൂലവും ശ്രീഭദ്രക്ക് ദോഷവും ആകും…….അയാൾ രാശി പലക നോക്കി പറഞ്ഞു…

എന്ത് പ്രശ്നം…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *