കാശി… മോളെ…ഡോറിൽ തട്ടി ഉള്ള നീരുന്റെ വിളികേട്ട് ആണ് കാശി കണ്ണ് തുറന്നത്… കാശി എണീക്കാൻ നോക്കിയപ്പോൾ ദേഹം മുഴുവൻ വല്ലാത്ത വേദന അവൻ ഭദ്രയേ നോക്കി ആള് സുഖഉറക്കം ആണ് അവൻ അവളെ തൊട്ട് നോക്കി പനി ഉണ്ട് അവൻ അവളെ ഒന്ന് പുതപ്പിച്ചിട്ട് പോയി വാതിൽ തുറന്നു……
നിങ്ങളെ ഇത്രയും നേരമായിട്ടും കാണാത്തത് കൊണ്ട് ആണ് വിളിച്ചത്…. മോള് എണീറ്റില്ലേ…..നീരു അകത്തേക്ക് കയറിയിട്ട് ചോദിച്ചു.
അവൾക്ക് നല്ല പനിയ……അവന്റെ ശബ്ദം അപ്പോഴാണ് നീരു ശ്രദ്ധിച്ചത്…. അവർ വേഗം അവന്റെ നെറ്റിയിൽ തൊട്ട് നോക്കി….
മോൾക്ക് മാത്രം അല്ല നിനക്കും നല്ല പൊള്ളുന്ന പനിയ…… നീ പോയി ഫ്രഷ് ആകു മോളെയുംഎണീപ്പിക്ക് രണ്ടുപേർക്കും ഞാൻ ഒരു കാപ്പി ഇട്ടു തരാം അത് കുടിച്ചിട്ട് ഹോസ്പിറ്റലിൽ പോയിട്ട് വാ രണ്ടും….അവർ ഭദ്രയേ ഒന്ന് കൂടെ നോക്കിയിട്ട് താഴെക്ക് പോയി….
കാശി പിന്നെ പോയി ഫ്രഷ് ആയി….തിരിച്ചു വന്നു ഭദ്രയെയും ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു……
വല്യമ്മ എന്താ ഇവിടെ……ഹരി പോകാൻ ഇറങ്ങുമ്പോൾ ആണ് മുറ്റത്തു കിണറ്റിന്റെ സൈഡിൽ നിൽക്കുന്ന നീരുനെ കണ്ടത്….
ഒന്നും പറയണ്ട ഹരി….. ഭാര്യയും ഭർത്താവും കൂടെ പനി പിടിച്ചു കിടക്കുവാ അതാ രണ്ടിനേം താഴെക്ക് കാണാത്തെ അവർക്ക് ഇച്ചിരി കാപ്പി ഇടാൻ പനികൂർക്ക എടുക്കാൻ വന്നതാ….ഹരി അറിഞ്ഞിട്ട് അവരെ നോക്കാതെ പോകുന്നത് ശരി അല്ലന്നു കരുതി മുറിയിലേക്ക് പോയി…
ഭദ്ര ഹെഡ്ബോഡിൽ ചാരി ഇരിപ്പുണ്ട് കാശി ആണെങ്കിൽ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്…
രണ്ടിനും ഒരുമിച്ച് പനി പിടിച്ചോ ഭദ്രകുട്ടി….അവളുടെ അടുത്തേക്ക് ഇരുന്നു തലയിൽ തലോടി ചോദിച്ചു.
ഒരുമിച്ച് അല്ലെ വാസം ആ കാലനാഥൻ തന്നതാ പനി……അപ്പോഴേക്കും കാശി കാൾ കട്ട് ആക്കി അവളുടെ അടുത്ത് വന്നു.
ഇനി എന്റെ നെഞ്ചത്ത് കൊണ്ട് വയ്ക്കെടി പുല്ലേ രാത്രി പോയി കുളിച്ചു പനിയും പിടിച്ചു ബാക്കി ഉള്ളവർക്കും തന്നിട്ട് അവളുടെ അപ്പൂപ്പന്റെ….കാശി അവളെ നോക്കി പല്ല് കടിച്ചു.
അഹ് പനി ആണെങ്കിലും ഇതിന് മാത്രം ഒരു കുറവും ഇല്ല രണ്ടിനും…… ഡേയ് ഹോസ്പിറ്റലിൽ പോകാം എണീക്ക്…..ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഹരിയേട്ടൻ ഓഫീസിൽ പോകാൻ നോക്കിക്കെ ഇപ്പൊ തന്നെ വൈകി ദേവേട്ടൻ കൊല്ലും….. ഞാൻ പീറ്ററിനെ കൂട്ടി പൊക്കോളാം……കാശി പറഞ്ഞു.
മ്മ്….. ശരി…. നി ഒന്ന് വന്നേ…..കാശി ഭദ്രയേ നോക്കിപേടിപ്പിച്ചു പുറത്തേക്ക് ഇറങ്ങി.
എന്താ ഹരിയേട്ടാ…….
ശിവ ഓഫീസിൽ വരുന്നില്ല ഇന്ന് ഇവിടെ തന്നെ ഉണ്ട്…… അവളുടെ മേൽ ഒരു കണ്ണ് വേണം അവസരം കിട്ടിയാൽ അവൾ ഭദ്രക്ക് നേരെ തിരിയും….ഹരി ഗൗരവത്തിൽ പറഞ്ഞു.
മ്മ്മ്….. ഞാൻ നോക്കിക്കോളാം….. കാശി…. പിന്നെ ഹരി പെട്ടന്ന് തന്നെ പോയി….. അമ്മ കൊണ്ട് വന്ന കാപ്പി കുടിച്ചു കഴിഞ്ഞു രണ്ടുപേരും കൂടെ പീറ്റർനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി…
കാശി……ഭദ്ര കുറച്ചു നേരമായിട്ട് കാശിയേ നോക്കുന്നുണ്ട് അവൻ എന്തോ ആലോചിച്ചു ഇരിക്കുവാ..
മ്മ്മ്…..
നി എന്താ ഈ ആലോചിച്ചു കൂട്ടുന്നെ കുറെ നേരം ആയല്ലോ…….. ഭദ്ര അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു.
ഞാൻ ഓഫീസിലെ കാര്യം ആലോചിച്ചു ഇരിക്കുവായിരുന്നു…..
അഹ് ചുമ്മാ അല്ല നിന്റെ മുഖം ഇങ്ങനെ…… പിന്നെ കാശി ഹോസ്പിറ്റലിൽ പോയിട്ട് ഡോക്ടർനോട് പറയണം എനിക്ക് ഇൻജെക്ഷൻ ഒന്നും വേണ്ട മെഡിസിൻ മാത്രം മതിയെന്ന്…
നിനക്ക് ഒരു മൂന്ന് ഇൻജെക്ഷനും ഡ്രിപ്കൂടെ തരാൻ ഞാൻ പറയും….കാശി അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.
അഹ് അല്ലെങ്കിലും നിനക്ക് എന്നോട് സ്നേഹമില്ല ഞാൻ വേദനിക്കുന്നത് ആണല്ലോ ഇഷ്ടം……ഭദ്ര പറഞ്ഞു കഴിഞ്ഞ എന്താ പറഞ്ഞത് എന്ന് ആലോചിച്ചത്… കാശി അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി….
പീറ്റർ വണ്ടി നിർത്തിയേ…കാശി ദേഷ്യത്തിൽ പറഞ്ഞതും അവൻ വണ്ടി സൈഡ് ഒതുക്കി….
നീ ഇവളെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് വീട്ടിൽ ആക്കിയേക്ക്……. ഞാൻ ഓഫീസിൽ ഉണ്ടാകും….കാശി പീറ്റർനോട് പറഞ്ഞു കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….
ഭദ്രയും അവന്റെ പിന്നാലെ ഇറങ്ങി…
കാശി……കാശി…… സോറി……. ഞാൻ അറിയാതെ പറഞ്ഞു പോയതാ ഡാ……കാശിയുടെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു.
കൈ എടുക്കെടി പുല്ലേ…. നിനക്ക് എല്ലാം അറിയാതെ ഉള്ള പറച്ചിലെ ഉള്ളു….. മാറി നിൽക്ക് ഭദ്ര…അവൻ ദേഷ്യത്തിൽ പറഞ്ഞു കൈ കുടഞ്ഞു എറിഞ്ഞു….
കാശി…… ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല….അവൾ പറഞ്ഞത് കേൾക്കാൻ നിൽക്കാതെ കാശി അവളുടെ കൈ തട്ടി മാറ്റി പോയി…… പീറ്റർ വേഗം ഭദ്രയുടെ അടുത്തേക്ക് വന്നു……
നീ വാ….. കാശി ഓഫീസിലേക്ക് ആണ് പോയത്…അവൻ കുറച്ചു കടുപ്പിച്ചു പറഞ്ഞു അവളെ കൂട്ടി പോയി…
അവന് വയ്യാതെ ഇരുന്നത് ആണ്.. ഞാൻ കാരണം അവൻ ഹോസ്പിറ്റലിൽ വരാതെ….ഭദ്ര
ചിലപ്പോൾ ഒക്കെ നമ്മുടെ നാവ് ചതിക്കും ആ സമയം ഗുളികൻ വീണപോലെ വാക്കുകൾ ചതിക്കും…..നിന്റെ ഭാഗത്ത് ആണ് ഈ പ്രാവശ്യം തെറ്റ് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം നിനക്ക് തമാശ കേട്ട് നിൽക്കുന്നവരെ വേദനിപ്പിക്കുന്നുണ്ടോ എന്ന് നീ ആലോചിച്ചിട്ടില്ല……പീറ്റർ പറഞ്ഞു.
ഞാൻ അറിയാതെ…. തമാശ പോലെ പറഞ്ഞത് ആയിരുന്നു…… പക്ഷെ……ഭദ്ര പറഞ്ഞു പൂർത്തി ആക്കും മുന്നേ അവൻ തടഞ്ഞു.
എനിക്ക് ഒന്നും കേൾക്കണ്ട ഭദ്ര….. നീ എന്നോട് അല്ല പറഞ്ഞത് കാശിയോട് ആണ് അപ്പൊ ഇത് കേൾക്കേണ്ടതും അവൻ ആണ്……..പീറ്റർ കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. ഭദ്ര അവനെ ഒന്ന് നോക്കി….
**************
കാശി ഓട്ടോയിൽ ആണ് ഓഫീസിൽ എത്തിയത് അവന്റെ ദേഷ്യത്തിൽ ഉള്ള വരവ് കണ്ടപ്പോൾ തന്നെ വിഷ്ണുന് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്ന്…..
കാശി ആരെയും മൈൻഡ് ചെയ്യാതെ ക്യാബിനിലേക്ക് പോയി……
അളിയോ ഒരുത്തൻ കലിപ്പിൽ വന്നു കയറിയിട്ടുണ്ട്…….വിഷ്ണു സുമേഷ്നോട് പറഞ്ഞു
അതിന് അവൻ ഇന്ന് ലീവ് ആണ് വരുന്നില്ല വയ്യ എന്നൊക്കെ അല്ലെ നേരത്തെ വിളിച്ചപ്പോൾ പറഞ്ഞത്…….സുമേഷ് ലാപ്പ് അടച്ചു വച്ചിട്ട് ചോദിച്ചു….
അറിയില്ല മിക്കവാറും ഭദ്രയുമായി ഉടക്കിക്കാണും അത് ആയിരിക്കും ഇവൻ പെട്ടന്ന് ഇങ്ങു വന്നത് എന്തായലും ഒന്ന് പോയി കാണാം നീ വാ……വിഷ്ണു.
മ്മ് ഭ്രാന്തന്റെ കൈയിൽ നിന്ന് മിക്കവാറും കൊള്ളും…രണ്ടും കൂടെ ചിരിയോടെ അവന്റെ അടുത്തേക്ക് പോയി….
കാശി സീറ്റിൽ ചാരി കണ്ണുകൾ അടച്ചു ഇരിപ്പ് ആണ്….
എന്ത് പറ്റി ഡാ വരില്ല ലീവ് ആണെന്ന് പറഞ്ഞിട്ട് ചാടി തുള്ളി വന്നു…….വിഷ്ണു.
എന്റെ ഓഫീസിൽ എനിക്ക് തോന്നുമ്പോൾ ഞാൻ വരും പോകും അതിന് നിനക്ക് എന്താ……കാശി കലിപ്പിൽ ചോദിച്ചു.
കാശിനാഥൻ കലിപ്പിൽ ആണല്ലോ…എന്താ അളിയാ പ്രശ്നം……സുമേഷ് അവന്റെ തോളിൽ തട്ടി ചോദിച്ചു.
അളിയാ നല്ല ചൂട് ഉണ്ടല്ലോ പനി ആണെങ്കിൽ പിന്നെ എന്തിനാ ഡാ വന്നത്…സുമേഷ് കലിപ്പിൽ ചോദിച്ചു.
എനിക്ക് കുഴപ്പം ഒന്നുല്ല…….കാശി.
കാശിയുടെ ഫോൺ പെട്ടന്ന് റിങ് ചെയ്തു……
ഹലോ…
എത്രനാൾ ഇങ്ങനെ അവൾക്ക് കാവൽ നിർത്തും നീ…… അവളെ തേടി ഞാൻ ഉടനെ വരുന്നുണ്ട്…… അതുവരെ ഉള്ളു നിങ്ങടെ ഈ സന്തോഷവും പിണക്കവും…കാശി ഫോൺ എടുത്തപാടെ കേട്ട ഡയലോഗ്…
ആരാ ഡാ മൈ**** നീ…..കാശി സീറ്റിൽ നിന്ന് ചാടി എണീറ്റു.
ഹേ ഇങ്ങനെ ചൂട് ആവാതെ കാശിനാഥ…. എന്തായാലും അവൾ കുറച്ചു കൂടെ സുന്ദരി ആയിട്ടുണ്ട് കേട്ടോ…. വയ്യാഞ്ഞിട്ടണോ എന്തോ കുറച്ചു കൂടെ അവളെ കാണാൻ സുന്ദരിആയിട്ടു തോന്നി…
ആണ് ആണെകിൽ നേരിട്ട് വാ ഡാ ഫോണിൽ കൂടെ ഇങ്ങനെവെല്ലുവിളി നടത്താതെ……കാശി അലറുക ആയിരുന്നു…. വിഷ്ണു സുമേഷ് കാര്യം അറിയാതെ അവനെ നോക്കി.
നീ വാ വാ എന്ന് വിളിച്ച ഞാൻ വരില്ല….. പക്ഷെ ഞാൻ അവൾക്ക് വേണ്ടി വരും….. എനിക്ക് വേണം ആ സർപ്പസൗന്ദര്യത്തെ…… ഞാൻ ഇപ്പൊ അവളെ ഒരു സ്ക്രീനിനപ്പുറം ഇരുന്നു കണ്ടപ്പോൾ തന്നെ എന്റെ ചോര തിളക്കുക ആണ് കാശി നാഥ……കാശി ബാക്കി ഒന്നും കേൾക്കാൻ നിൽക്കാതെ ഫോൺ നിലത്ത് എറിഞ്ഞു…
തുടരും….