പീറ്റർ കല്ലുനെ ഹോസ്പിറ്റലിൽ കാണിച്ചു തിരിച്ചു വീട്ടിൽ കൊണ്ട് വന്നു…….അവൾക്ക് ഒരു ഇൻജെക്ഷൻ എടുത്തത് കൊണ്ട് നല്ല ഉറക്കം ആണ് പീറ്റർ എടുത്ത് ആണ് അവളെ മുറിയിൽ കൊണ്ട് കിടത്തിയത് നീരു അവളെ പുതപ്പിച്ചു ഡോർ ചാരി വച്ചു…
ഡോക്ടർ എന്താ പറഞ്ഞത് മോനെ…..
തണുത്ത ആഹാരം ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞു…. ഒന്ന് ഉറങ്ങി എണീക്കുമ്പോ റെഡി ആകും….. പീറ്റർ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
അല്ല കാശിയേട്ടൻ എവിടെ നിങ്ങടെ കൂടെ കാശിയേട്ടൻ ഉണ്ടായിരുന്നല്ലോ……ശിവ അവിടേക്ക് വന്നു.
കാശി ഓഫീസിലേക്ക് പോയി….അവളോട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൻ പുറത്ത് പോയി……
***************
കാശി……. എന്താ ഡാ ആരാ വിളിച്ചത്……അവന്റെ മുഖത്തെ ദേഷ്യം കണ്ടു വിഷ്ണു ചോദിച്ചു.
അറിയില്ല ഏതോ ഒരു പ്രൈവറ്റ് നമ്പർ ആയിരുന്നു ഭദ്ര ആണ് അവന്റെ ആവശ്യം…അവന്റെ കോ, പ്പി, ലെ…….കാശി ദേഷ്യത്തിൽ പല്ല് കടിച്ചു.
നീ ഇങ്ങനെ ദേഷ്യം കാണിക്കാതെ കാശി…… ഈ ദേഷ്യം നിനക്ക് നഷ്ടം മാത്രമെ ഉണ്ടാക്കു…… അവൻ ആരായാലും പുറത്ത് വരാതിരിക്കില്ല വരട്ടെ അപ്പൊ നോക്കാം……..നീ ചുമ്മാ ഇത് ഓർത്ത് ടെൻഷൻ ആകണ്ട……സുമേഷ് അവന്റെ തോളിൽ തട്ടി പറഞ്ഞു.
കാശി ഒന്നും മിണ്ടിയില്ല……. പെട്ടന്ന് വിഷ്ണുന്റെ ഫോൺ റിങ് ചെയ്തു അവൻ കാൾ എടുത്തു.
ഹാലോ…
ഞാൻ പീറ്റർ ആണ്….. കാശിയെ വിളിച്ചിട്ട് കിട്ടുന്നില്ല ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തി ഞാൻ ഓഫീസിൽ വരണോ എന്ന് ഒന്ന് ചോദിച്ചിട്ട് വിളിക്കോ…
അവൻ എന്റെ അടുത്ത് ഉണ്ട് ഞാൻ ഫോൺ കൊടുക്കാം…… വിഷ്ണു ഫോൺ കാശിക്ക് കൊടുത്തു.
ഹലോ……
എന്ത് പറഞ്ഞു ഡോക്ടർ……
തണുത്ത ആഹാരം ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞു പിന്നെറസ്റ്റ് എടുക്കാൻ പറഞ്ഞു…
മ്മ്മ്…… അവൾ എവിടെ എന്നിട്ട്…..
അവിടെ വച്ച് ഒരു ഇൻജെക്ഷൻ കൊടുത്തു…… അതിന്റെ പേരിൽ അവിടെ കിടന്നു കരഞ്ഞു വിളിച്ചു.. വന്ന വഴിക്ക് കുറെ കരഞ്ഞു പിന്നെ ഉറങ്ങി…..ഞാൻ പിന്നെ ഉണർത്തിയില്ല അതുപോലെ കൊണ്ട് കിടത്തിയിട്ടുണ്ട്…..പീറ്റർ പറഞ്ഞു അത് കേട്ടപ്പോൾ കാശിക്ക് ചിരി വന്നു.
മ്മ്മ് ശരി……
ഞാൻ ഓഫീസിൽ വരണോ വിളിക്കാൻ….. കാശിക്ക് ഉള്ള മെഡിസിൻ കൂടെ ഞാൻ വാങ്ങി മോള് പറഞ്ഞിട്ട്…
വേണ്ട ഞാൻ വന്നോളാം……കാശി കാൾ കട്ട് ആക്കി…
എന്താ ഡാ എന്തെങ്കിലും പ്രശ്നം ഉണ്ടോ….സുമേഷ്
ഏയ്യ് ഇല്ല…. ഞാൻ വീട്ടിലേക്ക് പോവാ……കാശി സീറ്റിൽ നിന്ന് എണീറ്റു.
നീ പിന്നെ എന്ത് തേങ്ങാക്കൊലക്കാ ഇങ്ങോട്ടു വന്നത്….വിഷ്ണു കലിപ്പിൽ….
നിന്റെ……..കാശി എന്തോ പറഞ്ഞു തുടങ്ങിയതും ശാന്തി കയറി വന്നു.
എന്താ ശാന്തി…
ദേ ഈ ഫയൽ എനിക്ക് ഒരു സംശയം ഉണ്ട് നിങ്ങളിൽ ആരെങ്കിലും ഒരാൾ പറഞ്ഞു തന്നാൽ……… അവൾ ഒരു ഫയൽ നീട്ടി കൊണ്ട് പറഞ്ഞു.സുമേഷും കാശിയും കൂടെ വിഷ്ണുനെ നോക്കി.
ദ ഇവൻ ആണ് ഇപ്പൊ ഫ്രീ ആയിട്ടുള്ളത് ഇവൻ പറഞ്ഞു തരും എനിക്ക് കുറച്ചു വർക്ക് ഉണ്ട് കാശി ഇപ്പൊ ഇറങ്ങും,.സുമേഷ് പറഞ്ഞു.
ശാന്തി വിഷ്ണുനെ ഒന്ന് നോക്കി അവിടെ ഒരു ദീപാലങ്കാരത്തിനുള്ള പ്രകാശം ഉണ്ട് മുഖത്ത്…….അവൾ തലയാട്ടി….
അപ്പൊ ശരി ഞാൻ ഇറങ്ങുവാ എന്തെങ്കിലും ഉണ്ടെങ്കിൽ അവളുടെയൊ വീട്ടിലെയോ ആരുടെ എങ്കിലും ഫോണിൽ വിളിക്ക്…..അതും പറഞ്ഞു കാശി പോയി…സുമേഷ് വിഷ്ണുനെ നോക്കി ഒന്ന് ആക്കി ചിരിച്ചു പോയി ശാന്തി പിന്നെ പ്രതേകിച്ചു ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവനോട് ഓരോ സംശയങ്ങൾ ആയിട്ടു ചോദിക്കാൻ തുടങ്ങി…….
***************
Hey baby അപ്പൊ പോകാൻ തന്നെ തീരുമാനിച്ചോ……..അവന്റെ നഗ്നമായ പുറത്ത് മുഖം ചേർത്ത് അവൾ ചോദിച്ചു.
Yes പോണം എനിക്ക്……. നീ പേടിക്കണ്ട എന്റെ സ്വഭാവം നിനക്ക് അറിയില്ലേ ആശിച്ചതെല്ലാം സ്വന്തമാക്കിയാണ് എനിക്ക് ശീലം……അവൻ ഉറപ്പോടെ പറഞ്ഞു.
Miss you baby……അവന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തവൾ പറഞ്ഞു…… അവന്റെ കൈകൾ വീണ്ടും അവളിൽ അലഞ്ഞു തുടങ്ങി അവരുടെ സീൽക്കാര ശബ്ദങ്ങൾ ആ മുറിയിൽ അലയടിച്ചു…….
അപ്പോഴും അവൻ അറിഞ്ഞില്ല അവന്റെ മര, ണത്തെ തേടി ആണ് അവൻ പോകുന്നത് എന്ന്……
**************
കാശി വീട്ടിൽ എത്തുമ്പോൾ ശിവ വരാന്തയിൽ ഉണ്ട് അവനെ കണ്ടതും ഓടി അവന്റെ അടുത്തേക്ക് പോയി….
കാശിയേട്ട പനി എങ്ങനെ ഉണ്ട്…..അവന്റെ നെറ്റിയിൽ തലോടി ചോദിച്ചു.
കയ്യെടുക്കെടി……. പനി നല്ല സുഖം ഉണ്ട്…..അവളെ പുച്ഛിച്ചു അകത്തേക്ക് കയറി ശിവ പീറ്റർനെ നോക്കി അവൻ അവളെ ആക്കി ചിരിക്കുന്നുണ്ട് അത് കണ്ടു ചവിട്ടി കുലുക്കി കയറി പോയി…
നീ വന്നോ വാ കഴിക്കാൻ എടുത്തു തരാം…….. നീരു അവനെ വിളിച്ചു.
വേണ്ട ഞാൻ ഒന്ന് കിടക്കട്ടെ ഞാൻ ഉറക്കം കഴിഞ്ഞു എണീറ്റ് വരും ആരുമവിടെ വന്നു തട്ടി വിളിക്കണ്ട…..ആരും…..അവസാനത്തെത് ശിവയെ നോക്കി കടുപ്പിച്ചുപറഞ്ഞു…..
കാശി മുറിയിൽ എത്തുമ്പോൾ ഭദ്ര നല്ല ഉറക്കം ആണ്……കാശി ഡോർ അടച്ചു കുറ്റിയിട്ട് ഷർട്ട് അഴിച്ചു സ്റ്റാൻഡിൽ ഇട്ടിട്ടു അവളുടെ അടുത്തേക്ക് കിടന്നു…പെണ്ണ് കരഞ്ഞു വിളിച്ചത് അവളുടെ മുഖം കണ്ടാൽ അറിയാം ആകെ ചുവന്നു ഇരിപ്പുണ്ട്…… കാശി അവളുടെ തലയിൽ ഒന്ന് തലോടി അപ്പോഴേക്കും പെണ്ണ് കണ്ണ് തുറന്നു അവനെ നോക്കി……..
നീ അപ്പൊ ഉറങ്ങിയില്ലേ…….
ഉറങ്ങിയത് ആയിരുന്നു….. നീ ഡോർ തുറക്കുന്നത് കേട്ടപ്പോൾ ഉണർന്നു…അവളുടെ ശബ്ദം ഒക്കെ അടഞ്ഞു…..
മ്മ് ഉറങ്ങിക്കോ പനി മാറട്ടെ……അവൻ അവളുടെ തലയിൽ തലോടി കൊടുത്തു പെണ്ണ് നുഴഞ്ഞു നുഴഞ്ഞു അവന്റെ നെഞ്ചിൽ എത്തി….
ഇവിടെ കിടന്ന പെട്ടന്ന് ഉറക്കം വരും നീയും എന്നെ മുറുകെ പിടിച്ചു കിടന്നോ പനി മാറട്ടെ….കാശി അവളെ ഒന്ന് നോക്കി നേരത്തെ ഇവളോട് തന്നെ അല്ലെ താൻ വഴക്കിട്ടു പോയത് അതിന്റെ ഒരു ലക്ഷണവും അവളുടെ മുഖത്ത് ഇല്ലായിരുന്നു……അവൻ ചെറുചിരിയോടെ അവളെ മുറുകെ പിടിച്ചു കിടന്നു……
എന്നെ കൊല്ലോ ഞെക്കി……ആമ തലയിടുന്നത് പോലെ അവന്റെ കൈകൾക്കിടയിലൂടെ തലയിട്ട് ചോദിച്ചു.
മിണ്ടാതെ കിടക്കെടി…….കാശി നന്നായി ഒന്ന് ഉറങ്ങി വന്നതും ഭദ്ര വിറക്കാൻ തുടങ്ങി ഒപ്പം എന്തൊക്കെയൊ പറയുന്നുണ്ട്… കാശി അവളെ ഒന്നുടെ മുറുകെചേർത്ത് പിടിച്ചു പുതപ്പ് എടുത്തു പുതച്ചു…
പിന്നെ ഭദ്ര സുഖമായി കിടന്നു ഉറങ്ങി….. അവൾ ഉണർന്നപാടെ കാശിയെ തൊട്ട് നോക്കി രണ്ടുപേരും നന്നായി വിയർത്തത് കൊണ്ട് തന്നെ പനി മാറിയിട്ടുണ്ട്…….. ഭദ്ര കാശിയുടെ നെഞ്ചിൽ ഒന്ന് മുത്തി….
അടങ്ങി കിടക്ക് ശ്രീ……..അവൻ കണ്ണ് തുറക്കാതെ പറഞ്ഞു.
നീ എങ്ങനെ……
നീ അല്ലാതെ ആരാ ഡി എന്റെ കൂടെ കിടക്കുന്നെ ഇവിടെ അപ്പൊ പിന്നെ അടുത്ത് കിടക്കുന്നവൾ അനങ്ങിയാലും ഞാൻ അറിയും…….കാശി കണ്ണുകൾ അടച്ചു പറഞ്ഞു…
ഓഹ്….. നീ പാറകൈ എടുത്തു മാറ്റിയെ എനിക്ക് വിശക്കുന്നു…അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി പറഞ്ഞു.. കാശി പെട്ടന്ന് അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു……
എനിക്കും നല്ല വിശപ്പ് ഉണ്ട് ശ്രീ……അവൻ ചിരിയോടെ പറഞ്ഞു.
ആണോ….നീ വാ ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം……അവന്റെ നെഞ്ചിൽ തള്ളി മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.
എനിക്ക് ഇപ്പൊ എന്റെ മുന്നിൽ ഉള്ള ആഹാരം നന്നായി കഴിച്ച മതി ശ്രീ…….കാശിയുടെ മുഖഭാവം മാറി….. അവൻ പറഞ്ഞത് എന്താന്നു അവൾക്ക് മനസ്സിലായി…..
എന്തെ ഞാൻ കഴിച്ചോട്ടെ ആസ്വദിച്ചു…..അവൻ കള്ളചിരിയോടെ ചോദിച്ചു… നാണത്തിൽ ചാലിച്ച പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി. ഒരിക്കൽ കൂടെ കാശിഭദ്രയിൽ ആർത്തലച്ചു പെയ്തു തോർന്നു…
*****************
വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിൽ പോകാൻ ബസ് കാത്തു നിൽക്കുവായിരുന്നു ശാന്തി അപ്പോഴാണ് അവളുടെ മുന്നിൽ വിഷ്ണു ബൈക്ക് കൊണ്ട് നിർത്തിയത്……
വാ ഡോ ഞാൻ അങ്ങോട്ട് ആണ് അവിടെ ആക്കാം……ശാന്തി കേൾക്കാൻ കാത്തു നിന്നത് പോലെ ഒരു എതിർപ്പും പറയാതെ കയറി…..
വിഷ്ണു ചെറുചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു ശാന്തി അവന്റെ ഷോൾഡറിൽ കൈ വച്ചു…….
വിഷ്ണുവേട്ടന് മറുപടി അറിയണ്ടേ…….
അറിയണം…… താൻ ആലോചിച്ചോ……
മ്മ്……
എന്നിട്ടു എന്ത് തീരുമാനിച്ചു…….അവൻ ഗ്ലാസ്സിലൂടെ നോക്കി ചെറു ചിരിയോടെ ചോദിച്ചു….
ഈ യാത്രപോലെ എന്നും ഒരുമിച്ച് ഇങ്ങനെ അങ്ങ് പോയാലോ എന്നൊരു ആഗ്രഹം…വിഷ്ണു പെട്ടന്ന് ബ്രേക്ക് പിടിച്ചു അവൾ അവന്റെ പുറത്തേക്ക് ഒന്നുടെ ചേർന്നു ഇരുന്നു…വിഷ്ണു മറുപടി ഒന്നും പറയാതെ ഒരു പുഞ്ചിരിയോടെ അവളുടെ കൈ എടുത്തു അവന്റെ വയറ്റിലൂടെ വച്ചു….അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു…
തുടരും…