ഭദ്ര അവൻ പറഞ്ഞ സ്ഥലത്തേക്ക് തന്നെ തിരിച്ചു….. പോകുന്ന വഴി അവൾ കണ്ടു അവളുടെ പിന്നാലെ ഫോളോ ചെയ്തു വരുന്ന ഒരുത്തനെ അത് കണ്ടിട്ടും ഭദ്രയിൽ പേടി ഒന്നുമില്ലായിരുന്നു പുച്ഛം മാത്രമായിരുന്നു……അവൾക്ക് ഇടക്ക് ഒരു കാൾ വന്നു അവൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തി അപ്പോൾ അവനും നിർത്തി……
കാശി……ഭദ്ര കാൾ എടുത്തപാടെ വിളിച്ചു.
നീ ഓഫീസിലേക്ക് ആണെന്ന് പറഞ്ഞു ഇത് എങ്ങോട്ടാ ഈ പോകുന്നെ….കാശി ചോദിച്ചു.
അപ്പോ നീ ആണോ എന്നെ ഫോളോ ചെയ്യുന്നേ……ഭദ്ര തലചൊറിഞ്ഞു കൊണ്ട് പുറകിലേക്ക് നോക്കി ചോദിച്ചു..
നീ രാവിലെ ക, ഞ്ചാ- വ് അടിച്ചിട്ടണോ ഡി കോ, പ്പേ പോകുന്നെ….. പീറ്റർ നിന്റെ പിന്നാലെ വന്നു അവൻ വഴിയിൽ എങ്ങും നിന്നെ കണ്ടില്ല എന്ന് പറഞ്ഞു വിളിച്ചു അതാ ചോദിച്ചത് അല്ലാതെ നിന്റെ പിന്നാലെ വന്നിട്ടു എനിക്ക് എന്തിന…….കാശി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..
അഹ് ok ok ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോവാ എനിക്ക് അത്യാവശ്യം ആയിട്ട് ആ ഫ്രണ്ടിനെ ഒന്നു കാണണം….ഭദ്ര പറഞ്ഞു.
മ്മ് ശരി…..
പിന്നെ നീ വാട്ട്‌സാപ്പ് ഒന്നു ചെക്ക് ചെയ്യേ……ഞാൻ ഈ റോഡിൽ വെയിൽ കൊണ്ട് നിൽക്കുവാ ഓഫീസിൽ കാണാം ബൈ…അതും പറഞ്ഞു ഭദ്ര കാൾ കട്ട് ആക്കി….അവൾ പുറകിലേക്ക് ഒന്നു വെറുതെ നോക്കി അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്……. ഭദ്ര അവനെ നോക്കിയിട്ട് ലൊക്കേഷൻ ഒന്നുടെ നോക്കി ഉറപ്പ് വരുത്തി വണ്ടി എടുത്തു……
ഭദ്ര അവൻ പറഞ്ഞ സ്ഥലത്തു അരമണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ എത്തി ഒരു ഒറ്റനില വീട് ആണ് അതികം ഉള്ളിലോട്ടുമല്ല അധികം റോഡ് സൈഡിലും അല്ല….. ഭദ്ര ഹെൽമെറ്റ് ഊരി വച്ചിട്ട് ഫോണും എടുത്തു മുന്നോട്ട് നടന്നു…
കാളിങ് ബെൽ അടിച്ചതും സിദ്ധാർഥ് വന്നു വാതിൽ തുറന്നു അവൾ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി അവൻ പുറത്തേക്ക് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ഡോർ അടച്ചു……
ഇരിക്ക് ഭദ്ര…….അവൻ സോഫയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
ഭദ്ര അവനെ നോക്കിയിട്ട് അവിടെ ഇരുന്നു……അവൻ അവളെ ഒന്ന് നോക്കിയിട്ട് അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു…….
അല്ല നീ എന്തിനാ എന്നോട് ഇങ്ങോട്ടു വരാൻ പറഞ്ഞത്……..ഭദ്ര അവനെ നോക്കി ചോദിച്ചു.
നിനക്ക് അറിയില്ലേ ഞാൻ എന്തിനാ ഇങ്ങോട്ടു വരാൻ പറഞ്ഞത് എന്ന്……സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
ഇല്ല…… നീ പറഞ്ഞൽ അല്ലെ ഞാൻ അറിയൂ….എന്തിനാ എന്നെ വിളിച്ചതെന്ന്……ഭദ്ര ഒന്നും അറിയാത്ത പോലെ പറഞ്ഞു.സിദ്ധു അവളെ നോക്കിയിട്ട് എണീറ്റ് ടേബിളിൽ ഇരുന്ന ലാപ്പ് എടുത്തു എന്നിട്ട് അതിൽ നിന്ന് ഒരു വീഡിയോ ഓപ്പൺ ആക്കി ഭദ്രക്ക് നേരെ കാണിച്ചു ഭദ്ര അവനെ ഒന്നു നോക്കിയിട്ട് അതിലേക്ക് നോക്കി…
എങ്ങനെ ഉണ്ട്…….വല്ലാത്ത ഒരു ചിരിയോടെ സിദ്ധു ചോദിച്ചു.
സത്യം പറഞ്ഞ ഭയങ്കര ബോർ ആണ്….. നല്ല എഡിറ്റിംഗ് അറിയാവുന്ന ആരെങ്കിലും കൊണ്ട് ഇതൊക്കെ ചെയ്യിക്കണ്ടേ ഇത് ഭയങ്കര ബോർ ആണ്…ഭദ്ര എണീറ്റ് നിന്ന് പറഞ്ഞു.സിദ്ധുന്റെ മുഖം മാറി…….
ഡീ…കൂടുതൽ കിടന്നു തിളക്കല്ലേ ഇതൊക്കെ നാളെ നാട് മുഴുവൻ കാണും….നിനക്ക് അറിയാല്ലോ സിദ്ധാർഥ് ഒരു കാര്യം പറഞ്ഞ അത് പോലെ ചെയ്യും… അവളോട് ദേഷ്യത്തിൽ വിരൽ ചൂണ്ടി പറഞ്ഞു.
നീ ഇത് എവിടെ വേണോ പോസ്റ്റ് ചെയ്തോ വേണേൽ ഞാൻ തന്നെ ചെയ്യാം എന്താ ചെയ്യണോ….അവനോട് വല്ലാത്ത പുച്ഛത്തിലും ചിരിയിലും ചോദിച്ചു……അത് കൂടെ ആയതും സിദ്ധുന്റെ കണ്ട്രോൾ പോയി അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചു……
എന്ത് കണ്ടിട്ടാ ഡി നീ കിടന്നു തിളക്കുന്നെ…… നിന്റെ മറ്റവൻ വരുമെന്ന് പറഞ്ഞിട്ട് ഉണ്ടോ…അവൻ അലറുക ആയിരുന്നു അവളോട്. ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി….
നിന്നെ പോലെ ഒരു ചെറ്റയെ ഒതുക്കാൻ തത്കാലം ഞാൻ മതി…..അവൻ വന്നാൽ നിന്റെ എല്ലുപോലും ബാക്കി വയ്ക്കില്ല ഇനി….. അന്ന് നിനക്ക് ദാനം ആയിട്ടു തന്ന നിന്റെ ജീവൻ ആകും അവൻ കൊണ്ട് പോകുന്നെ……. കൈ എടുക്കെടാ ചെ, റ്റേ……ഭദ്ര അവന്റെ കൈ തട്ടി മാറ്റി……..
നീ എന്താ പറഞ്ഞത് ഈ വീഡിയോസ് ഒക്കെ പുറത്ത് കാണിക്കുമെന്ന് അല്ലെ…നീ ഇതിൽ നിന്റെ മുഖം കൂടെ ചേർത്തു വച്ചത് ആണ് മണ്ടത്തരം കാരണം നിന്റെ മറ്റവൾ ഒരുത്തി ഉണ്ടല്ലോ അവളോ നിന്റെ വീട്ടുകാരോ ഇത് കണ്ടാൽ ഉള്ള നിന്റെ അവസ്ഥ ഞാൻ പറയണോ……അതുകൊണ്ട് ഈ വീഡിയോ ഞാൻ അല്ല നീ ആണ് പേടിക്കേണ്ടത്….ഭദ്ര അവനോട് പുച്ഛത്തിൽ പറഞ്ഞു.
നിന്റെ ഈ അഹങ്കാരം ഇന്ന് തന്നെ തീരും ശ്രീഭദ്ര….. എന്റെ കൈയിൽ കിടന്നു ഞെരിഞ്ഞു അമരും നീ………അവൻ അവളോട് ചേർന്നു നിന്ന് പറഞ്ഞു.
നീ എന്താ ഡാ മണ്ടൻ ആണോ…… ഇതുപോലെ ഒരു വീഡിയോ എടുത്തു വച്ചു പേടിപ്പിച്ചു നിന്റെ കൂടെ കിടക്കാൻ വിളിച്ച പേടിച്ചു വാലാട്ടി വന്നു നിൽക്കുന്ന പെൺപിള്ളേരെ മാത്രമേ നിനക്ക് അറിയൂ….. അല്ലാതെ കൂടെ കിടക്കാൻ വിളിക്കുന്നവന്റെ കുടമണി അടിച്ചു തകർക്കുന്ന പെൺകുട്ടികളെ നിനക്ക് അറിയില്ല നീ കണ്ടിട്ടില്ല……ഭദ്ര അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.അവളുടെ വാക്കുകളും നോട്ടവും സിദ്ധുനെ ഒന്നു പേടിപ്പിച്ചു…..
നിനക്ക് പേടി ഇല്ലാഞ്ഞിട്ട് ആണോ ഡി നീ ഈ വീഡിയോ കാണിച്ചപ്പോൾ ഓടി എന്റെ മുന്നിൽ വന്നത്….തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോലെ അവൻ പറഞ്ഞു.
അഹ് അത് പറഞ്ഞില്ലാലോ….. അത് എന്താന്ന് വച്ചാൽ നിന്നെ ഇന്നലെ പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി….. പോരാത്തതിന് നിനക്ക് ഒരു സമ്മാനം ഉണ്ട് ഇന്നലെ എന്റെ കൈക്ക് കയറി പിടിച്ചു ഇവിടെ വന്നപ്പോൾ എന്റെ കവിളിൽ ഒന്നു കൈ വച്ചു പിന്നെ നിന്റെ കോപ്പിലെ ഒരു വീഡിയോ എല്ലാം കൂടെ ചേർത്തു നിനക്ക് ഒരു സമ്മാനം തരാൻ ആണ് വന്നത്…പറഞ്ഞു തീർന്നതും ഭദ്ര അവന്റെ മുഖമടച്ചു ഒരെണ്ണം കൊടുത്തു…….
ഡീീീ…ഭദ്രയുടെ മുടിയിൽ പിടിക്കാൻ ആയി കൈ ഉയർത്തിയതും ഭദ്ര അത് തടഞ്ഞു വച്ചിട്ട് ഭദ്ര വലം കാൽ ഒന്നു ഉയർത്തി താഴ്ത്തി അതോടെ ഒരു നിലവിളിയോടെ സിദ്ധു താഴേക്ക് ഇരുന്നു……
ഇനി നീ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വരാൻ ശ്രമിച്ചാൽ…… സിദ്ധാർഥ് കാശിനാഥൻ ആരാന്നു അറിയും ഞാൻ ആരാന്നു നീ അറിഞ്ഞത് ആണ് എന്നിട്ടും പഠിക്കാതെ ആണ് എന്നേ വീണ്ടും വിളിച്ചു വരുത്തിയത്……ഇനി ഇതൊക്കെ റെഡി ആയിട്ടു എന്നെ കിടക്കയിലേക്ക് ക്ഷണിക്ക് അപ്പോ ഞാൻ വരാം…….ഭദ്ര അവന് നേരെ വിരലിൽ ചൂണ്ടി പറഞ്ഞുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി പെട്ടന്ന് എന്തോ ഓർത്തത് പോലെ തിരിച്ചു വന്നു…….
ഒരിക്കൽ ഞാൻ എന്റെ ജീവനെ പോലെആണ് നിന്നെ കണ്ടത് വിശ്വസിച്ചത്……അതുകൊണ്ട് ഞാൻ നിന്നോട് പറയുവാ എന്റെ പിന്നാലെ ഇനിയും നീ വന്നാൽ ചിലപ്പോൾ നിന്റെ ജീവന് തന്നെ ആകുംആപത്ത് ഇവിടെ വച്ചു നിർത്തിക്കോ….അത് പറയുമ്പോ ഭദ്രയുടെ തൊണ്ട ഒന്നിടറി……സിദ്ധു ഒരു നിമിഷം ആ വേദനക്കിടയിലും അവളുടെ മുഖത്തേക്ക് നോക്കി…..
പിന്നെ ഒരു കാര്യം കൂടെ ഇത് പോലെ തറ നമ്പറുമായി എന്റെ മുന്നിൽ സിദ്ധാർഥ് വന്നാൽ….. ശ്രീഭദ്ര ഇതുപോലെ ആകില്ല പെരുമാറുന്നത് ഇപ്പൊ ചവിട്ടിയിട്ടേ ഉള്ളു അടുത്ത് കൊ, ല്ലും നിന്നെ….. ഒന്നിൽ പിഴച്ചാൽ മൂന്ന് ആണ് നിനക്ക് ഇത് രണ്ടാമത്തെ ചാൻസ് ആണ് ഇനി ഒരവസരം ഞാൻ തരില്ല പറഞ്ഞേക്കാം…. ഞാൻ ഇറങ്ങുവാ പിന്നെ ഇത് നീ ആയിട്ടുഡിലീറ്റ് ആക്കിയാൽ നല്ലത് അല്ല വേറെ എന്തെങ്കിലും കൂടെ ചേർക്കാൻ ആണ് പ്ലാൻ എങ്കിൽ നീ നേരത്തെ അയച്ചത് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്…അതും പറഞ്ഞു ഭദ്ര പുറത്തേക്ക് ഇറങ്ങി പോയി സിദ്ധു ഇരുന്നിടത്തു നിന്ന് എണീക്കാൻ തന്നെ നന്നായി ബുദ്ധിമുട്ടി……
ഭദ്ര സ്കൂട്ടി എടുത്തു പുറത്തേക്ക് വരുമ്പോൾ അവിടെ കാശിയും പീറ്ററും നിൽപ്പുണ്ട്…… അവൾ അവരെ നോക്കി നന്നായി ചിരിച്ചു……..
ഭദ്ര തമ്പുരാട്ടി ചിരിയോടെ ആണല്ലോ വരുന്നത് എന്ത് പറ്റി അവനെ കൊന്നോ…..കാശി.
ഏയ്യ് ചെറിയ ഡോസ് കൊടുത്തു…. പിന്നെ അവൻ എന്റെ കൈയിൽ ഒതുങ്ങിയില്ലെങ്കിൽ അകത്തേക്ക് വരാൻ ആണ് ടൈം ലൊക്കേഷൻ ഒക്കെ പറഞ്ഞത്…… ഞാൻ കറക്റ്റ് സമയത്തു തന്നെ പുറത്ത് വന്നില്ലേ….. ഭദ്ര വല്യ കാര്യത്തിൽ ചോദിച്ചു….
അതൊക്കെ വന്നു പക്ഷെ പൊന്നുമോള് ഇനി ഇങ്ങനെ ഉള്ള പരിപാടിക്ക് ഒറ്റക്ക് ഇറങ്ങണ്ട….. കേട്ടോ ഡി……കാശിയുടെ അലർച്ച കേട്ടപ്പോൾ പെണ്ണ് ഞെട്ടി….
അപ്പൊ ഞാൻ അകത്തോട്ട് പോയി അവനെ നോക്കട്ടെ…….പീറ്റർ.
വേണ്ട…അവൻ ഇപ്പൊ എണീക്കാൻ പെടാപാട് പെടുന്നുണ്ടാവും വാ നമുക്ക് പോകാം…പറഞ്ഞു തീർന്നതും കുട്ടി സ്കൂട്ടി സ്റ്റാർട്ട് ആക്കി….
നീ പൊക്കോ പുറകെ ഞങ്ങൾ വരാം, കാശി ഭദ്രയേ പറഞ്ഞു വിട്ടു.
മോള് നമ്മൾ വിചാരിച്ചപോലെ അല്ല….പീറ്റർ അവൾ പോയ ശേഷം പറഞ്ഞു.
നിനക്ക് അവളെ അറിയില്ല ചിലപ്പോൾ ഒടുക്കത്തെ ബുദ്ധി ധൈര്യം ഒക്കെ ആണ് ചിലപ്പോൾ മന്ദബുദ്ധി എന്ന് പറയാൻ പോലും പാകത്തിന് ബുദ്ധി ഉണ്ടാകില്ല…… ഇതിനെ ഞാൻ എങ്ങനെ ഈശ്വര…കാശി ചിരിയോടെ പറഞ്ഞു ഒരിക്കൽ കൂടെ സിദ്ധുന്റെ വീട്ടിലേക്ക് ഒന്നു നോക്കിയിട്ട് അവൻ കാറിലേക്ക് കയറി…….
****************
ഞാൻ പറഞ്ഞില്ലേ എങ്ങനെ എങ്കിലും ഇവളെ ഇവിടെ നിന്ന് കൊണ്ട് പോണം……
ഞങ്ങൾ എന്തായാലും രണ്ട് ദിവസത്തിനുള്ളിൽ വരും…… എന്നിട്ടു നോക്കാം……
മ്മ് ഇനി അതികം വൈകരുത്….. മറ്റന്നാൾ കാശിയേട്ടൻ ഇവിടെ കാണില്ല ബിസിനസ് ടൂർ പോവാ അപ്പോൾ ആയിരിക്കും അവളുടെ കാര്യം തീർക്കാൻ പറ്റിയ സമയം…
അതൊക്കെ ഞങ്ങൾ ഏറ്റു നീ സമാധാനമായിട്ട് ഇരിക്ക്…….അത്രയും പറഞ്ഞു കാൾ കട്ട് ആക്കി.
എന്റെ അഭിനയം ഇനി ആണ് ശെരിക്കും ഇവിടെ എല്ലാവരും കാണാൻ പോകുന്നത്….അവൾ സ്വയം പറഞ്ഞു പുച്ഛം കലർന്ന ചിരിയോടെ…
തുടരും…..