താലി, ഭാഗം 97 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി ചിരിയോടെ ശാന്തിയെ നോക്കി…..

ഇനി ഞാൻ പറയുന്നത് ഒരു ഏട്ടൻ എന്ന നിലയിൽ ആണ് ആ സ്വാതന്ത്ര്യവും അവകാശവും ഉള്ളത് കൊണ്ട്……! കാശി ശാന്തിയെ നോക്കി പറഞ്ഞു.

കാശിയേട്ടൻ പറഞ്ഞോ….ശാന്തി

നീ ഇനി ജീവിക്കേണ്ടത് വിഷ്ണുന്റെ വീട്ടിൽ അവന്റെ ഭാര്യയായ് മാത്രം അല്ല ഒരു മരുമകൾ കൂടെ ആണ്…. അവിടെ ചിലപ്പോൾ ബന്ധുക്കൾ ഒക്കെ വരും അവർ ചിലപ്പോൾ നിനക്ക് ഇഷ്ടമില്ലാത്തത് ഒക്കെ ചെയ്യും പറയും…നിനക്ക് ക്ഷമിക്കാൻ പറ്റുന്നത് ആണെങ്കിൽ ക്ഷമിക്കുക അല്ലെങ്കിൽ നല്ല മറുപടി കൊടുക്കുക ആർക്ക് ആയാലും……..

പിന്നെ നീയും അവനും പരസ്പരം ഒന്നും ഒളിച്ചു വയ്ക്കരുത്…… അവന് അറിയാം നിനക്ക് എന്നെ ഇഷ്ടമായിരുന്നു എന്നും ഇപ്പൊ നീ അതൊക്കെ മറന്നു എന്നെ ഒരു സഹോദരനായി കാണുന്നതും……പിന്നെ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം നിങ്ങൾക്ക് ഇടയിൽ തീരണം പുറത്ത് നിന്ന് ഒരാൾ ആ പ്രശ്നം പരിഹരിക്കൻ ഉള്ള അവസരം ഉണ്ടാക്കരുത്.. ഇതൊക്കെ നിന്നോട് പറയേണ്ട ആവശ്യമില്ലെന്ന് അറിയാം എന്നാലും നീ എന്റെ പെങ്ങൾ ആണ് അതുകൊണ്ട് ഇതൊക്കെ പറയണമെന്ന് തോന്നി… പിന്നെ നിനക്ക് അവിടെ എന്ത് പ്രശ്നം ഉണ്ടായാലും എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അത് എന്നോട് നിനക്ക് ഏതു പാതിരാത്രി വേണോ വിളിച്ചു പറയാം… വിഷമങ്ങൾ ഒന്നും ഉള്ളിൽ വച്ച് പുറത്ത് ചിരിച്ചു നടക്കണ്ട………! കാശി പറഞ്ഞത് ഒക്കെ അവൾ ശ്രദ്ധയോടെ കേട്ട് നിന്നു….

കാശിയേട്ട ഇതേ കാര്യങ്ങൾ അൽപ്പം പോലും തെറ്റാതെ കല്യാണത്തിന് ദിവസം കുറിച്ച അന്ന് രാത്രി എന്നോട് ഭദ്ര പറഞ്ഞു…… ശരിക്കും നിങ്ങൾ രണ്ടുപേരെയും കാണുമ്പോൾ അസൂയ തോന്നുവാ………ശാന്തി ചിരിയോടെ പറഞ്ഞു.

അഹ് ബെസ്റ്റ് അപ്പൊ ഞാൻ തൊണ്ട വറ്റിച്ചത് വെറുതെ…. അല്ല അവൾക്ക് ഇത്രക്ക് ഒക്കെ ബുദ്ധിയുണ്ടായിരുന്നോ…കാശി ചോദിച്ചു….. അതിന് ശാന്തി ചിരിക്കുക മാത്രം ചെയ്തു…

ശാന്തി ഞാൻ ഒരു കാര്യം ചോദിച്ച ഉള്ളിൽ തട്ടി സത്യസന്ധമായ ഉത്തരം പറയണം…….അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ എന്തോ ഗൗരവം നിറഞ്ഞ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി.

എന്താ കാശിയേട്ട……

നിനക്ക് ശരത്തിനെ കാണാൻ ആഗ്രഹം ഇല്ലേ…… അവൻ കല്യാണത്തിന് കൂടണമെന്ന് ആഗ്രഹമില്ലേ….അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നീ പറഞ്ഞ എത്ര കഷ്ടപെട്ടു ആണെങ്കിലും മുഹൂർത്ത സമയത്ത് അവനെ ഞാൻ കൊണ്ട് വരാം……

വേണ്ട… ഇനി ഒരിക്കലും അവനെ നേരിൽ കാണരുത് എന്നാണ് എന്റെ ആഗ്രഹം…… എന്റെ അമ്മ നെഞ്ച് പൊട്ടി മരിച്ചത് അവൻ ഒരാൾ കാരണമാണ്…… അവന്റെ മുഖം കാണുമ്പോൾ എനിക്ക് വെള്ളപുതച്ചു ഉമ്മറത്തു കിടന്ന എന്റെ അമ്മയുടെ മുഖം ഓർമ്മ വരും……. വേണ്ട കാശിയേട്ടാ……എനിക്ക് അങ്ങനെ ഒരു ഏട്ടൻ വേണ്ട…… അവൻ കാരണം എല്ലാവർക്കും നഷ്ടവും നാശവും മാത്രമെ ഉണ്ടായിട്ടുള്ളൂ…… ശാന്തി കരഞ്ഞു കൊണ്ട് പറഞ്ഞു….. കാശി അവളെ ചേർത്ത് പിടിച്ചു….ശാന്തി അവന്റെ നെഞ്ചിൽ മുഖം ചേർത്തു കരയുന്നതും അവൻ ചേർത്ത് പിടിച്ചു അശ്വസിപ്പിക്കുന്നതും ഒരാൾ ഷൂട്ട്‌ ചെയ്തു………

***************

ഭദ്ര ഡ്രസ്സ്‌ മാറി ഒരു സ്കർട്ടും ടീ ഷർട്ടും ഇട്ടു പുറത്ത് ഇറങ്ങുമ്പോൾ ആണ് സ്റ്റെപ്പിന്റെ സൈഡിൽ നിൽക്കുന്ന രണ്ടുചെറുപ്പക്കാരെ ഭദ്ര കണ്ടത്….. അങ്ങ് ഇങ്ങ് കീറിയ ഷോർട്സും ടീ ഷർട്ടും ആണ് അവരുടെയും വേഷം…

ഹേയ് ബേബി…..ഭദ്രയേ കണ്ട ഉടനെ ഒരുത്തൻ കൈ കാട്ടി വിളിച്ചു…….. ഭദ്ര അവരെ നോക്കിയിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും അവർ അവളുടെ അടുത്തേക്ക് വന്നു……

എന്താ മോളുസേ വിളിച്ചപ്പോൾ വരാൻ ഒരു ബുദ്ധിമുട്ട് ഒന്നുല്ലേലും അഥിതികൾ അല്ലെ ഞങ്ങൾ…….ശങ്കർ ചോദിച്ചു.

നിങ്ങൾ എന്റെ അഥിതികൾ അല്ല നിങ്ങളെ ഞാൻ ക്ഷണിച്ചിട്ടും ഇല്ല so നിങ്ങൾ വിളിക്കുമ്പോ വിളി കേൾക്കാനും മറുപടി തരാനും ഒന്നും എനിക്ക് താല്പര്യം ഇല്ല…… നിങ്ങടെ ഫ്രണ്ട് ശിവദ ആണ് അവളോട് മതി ഈ വിളി ഒക്കെ……… ഭദ്ര.

അങ്ങനെ അങ്ങ് പോയാലോ…… നമുക്ക് ഒന്ന് പരിചയപെട്ടിട്ട് പോകാം……സനു പറഞ്ഞു.

അങ്ങനെ ആണോ…. ശരി…. എന്റെ പേര് ശ്രീഭദ്രകാശിനാഥൻ….ശിവദയുടെ വല്യച്ഛന്റെ മകന്റെ ഭാര്യ ആണ് ഞാൻ….. ഇവിടുത്തെ രണ്ടാമത്തെ മരുമകൾ……

ഓഹ് കുട്ടി മാരിഡ് ആണല്ലേ കണ്ടാൽ തോന്നില്ല….. ഞാൻ ശങ്കർ ഇത് സനു ഇനി ഒരാൾ കൂടെ ഉണ്ട് മനു…….ശങ്കർ പറഞ്ഞു.

പരിചയപെടൽ കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് പോകാല്ലോ അല്ലെ…..

അങ്ങനെ അങ്ങ് പോയാലോ ഭദ്രകുട്ടി നമുക്ക് ഓരോ ബിയർ ഒക്കെ കുടിച്ചു റൂമിൽ ഇരുന്നു കുറച്ചു സംസാരിച്ചു കൂടുതൽ പരിചയപ്പെടാം…സനു അവളുടെ കൈയിൽ കയറി പിടിച്ചു…ഭദ്രയുടെ മുഖം മാറി…..

കൈയെടുക്ക്……..ഭദ്ര ദേഷ്യത്തിൽ പറഞ്ഞു.

ഓഹ് കൂടുതൽ നല്ല കുട്ടി ആകല്ലേ ഭദ്രമോളെ….ഇതൊക്കെ ഞങ്ങൾ കുറെ കണ്ടതാ…. ചുമ്മാ എന്തിനാ ഒരു ബലപ്രയോഗം…സനു ചിരിയോടെ പറഞ്ഞു……ഭദ്ര അവന്റെ ഇടത്തെ കൈ പിടിച്ചു തിരിച്ചു വേദന സഹിക്കാൻ വയ്യാതെ അവൻ അവളുടെ കൈയിലെ പിടി വിട്ടു……

ദേ… എല്ലാവരോടും കളിക്കുന്ന പോലെ നിയൊക്കെ എന്റെ നേരെ വന്നാൽ ഉണ്ടല്ലോ ശ്രീഭദ്രയുടെ തനി സ്വഭാവം അറിയും….. നിയൊക്കെ ആരെ ആണോ കാണാൻ വന്നത് കണ്ടു കാര്യം കഴിഞ്ഞു പൊക്കോണം പറഞ്ഞേക്കാം…ഭദ്ര അവർക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

അപ്പോഴേക്കും മനു അങ്ങോട്ട് വന്നു….

ഏയ്യ് എന്താ പ്രശ്നം ഇവിടെ…. എന്താ ഡാ…അവൻമാരെ നോക്കി ചോദിച്ചു….അപ്പോഴേക്കും ഭദ്ര അവരെ കടുപ്പിച്ചു നോക്കി ഇറങ്ങി പോയി…… നേരെ ചെന്നു ചാടിയത് ശിവയുടെ മുന്നിൽ……

ദേ നിന്റെ കൂട്ടുകാരോട് ഒരു വീട്ടിൽ വന്നാൽ എങ്ങനെ അവിടെ ഉള്ളവരോട് പെരുമാറണം എന്ന് പറഞ്ഞു പഠിപ്പിക്ക് അല്ലെങ്കിൽ ചിലപ്പോൾ ഇവിടെ ഉള്ള പലരുടെയും കൈയുടെ ചൂട് അവർ അറിയും…… അത് പെണ്ണ് ആയാലും ആൺ ആയാലും…അവളെ കൂട്ടുകാരികളെയും ദേഷ്യത്തിൽ നോക്കി പറഞ്ഞു പോയി….

ഞങ്ങൾ ഇവിടുന്ന് പോകും മുന്നേ ഇവളുടെ അഹങ്കാരത്തിനു ഒരു ഡോസ് കൊടുക്കും…..സോന.

ഏയ്യ് അത് വേണ്ടി വരില്ല നിങ്ങൾപോകുംമുന്നേ അവന്മാർ ഇവളേ ഇവിടുന്ന് മാറ്റും അതിന് അല്ലെ തിരക്കുകൾ മാറ്റി വച്ച് അവന്മാർ ഇങ്ങോട്ടു വന്നത്…ശിവ ക്രൂ,രമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

****************

വിഷ്ണു ഫുഡ്‌ ഒക്കെ കഴിച്ചു കിടക്കാൻ തുടങ്ങുമ്പോൾ ആണ് ഫോണിലേക്ക് ഒരു കാൾ വന്നത്……

ഹലോ…

ഹലോ ആരാ……

ഇത് വിഷ്ണു അല്ലെ……

അതെ ഇത് ആരാ സംസാരിക്കുന്നെ…..

ഞാൻ ആരെങ്കിലും ആയിക്കോട്ടെ അത് അല്ല ഇവിടെ വിഷയം….. താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിമറ്റൊരാളെ സ്നേഹിക്കുകയും അയാളോട് ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട് അയാൾക്കും ആ ബന്ധത്തിന് താല്പര്യം ഉണ്ട്…… അങ്ങനെ ഉള്ളപ്പോൾ ഈ വിവാഹത്തെ കുറിച്ച് ഒന്നുടെ ചിന്തിക്കുന്നത് അല്ലെ നല്ലത്…..വിഷ്ണു ദേഷ്യത്തിൽ എണീറ്റ് ഇരുന്നു…

ആരാ ഡി നീ……എന്റെ പെണ്ണിനെ എനിക്ക് അറിയാം…… അവിടെ നിന്റെയോ നിന്നെ പോലെ ഉള്ള ഒരുത്തിയുടെയോ വാക്കുകൾ കേൾക്കേണ്ട ആവശ്യം എനിക്ക് ഇല്ല……വിഷ്ണു ദേഷ്യത്തിൽ പറഞ്ഞു

ഞാൻ പറയാൻ ഉള്ളത് പറഞ്ഞു….. നാളെ ഇനി പത്രത്തിൽ വാർത്ത വരാതിരിക്കട്ടെ കാമുകനും ഭാര്യയും ചേർന്നു ഭർത്താവിനെ കൊ, ന്നുവെന്ന്……ഞാൻ ഒരു ഫോട്ടോ അയച്ചേക്കാം അത് കൂടെ കണ്ടിട്ട് തീരുമാനിക്ക്…അതോടെ കാൾ കട്ട്‌ ആയി ഒപ്പം ഒരു മെസ്സേജ് ടോണും കേട്ടു….

വിഷ്ണു മെസ്സേജ് ഓപ്പൺ ആക്കി നോക്കി………

കാശിയുടെയും ശാന്തിയുടെയും ചിത്രമായിരുന്നു അത്  കരയുന്ന ശാന്തിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന കാശി…… വിഷ്ണു സൂക്ഷിച്ചു നോക്കി ആ ചിത്രത്തിലേക്ക്……. ഒരു വോയിസ്‌ മെസ്സേജ് കൂടെ വന്നു…..

നിന്നെ പൊട്ടനാക്കി അവർ അതിരുവിട്ട ബന്ധങ്ങൾ ഉണ്ടാക്കുന്നു….. ഇനിയും ഈ വിവാഹം വേണോന്ന് ആലോചിച്ചു നോക്കു വിഷ്ണു……വിഷ്ണുദേഷ്യത്തിൽ എണീറ്റ് ഷർട്ട് എടുത്തു ഇട്ടു വണ്ടിയുടെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *