വിഷ്ണു നേരെ പോയത് കാശിയുടെ വീട്ടിലേക്ക് ആയിരുന്നു… പതിനൊന്നു മണിക്ക് ശേഷം കാളിങ് ബെൽ കേട്ട് വീട്ടിൽ എല്ലാമുറികളിലും വെട്ടം നിറഞ്ഞു…..
ദേവനും ഹരിയും ഒരുമിച്ച് ആണ് ഉറക്കം പീറ്റർ തൊട്ടടുത്ത മുറിയിൽ ഉണ്ട് ശിവയുടെ ഫ്രണ്ട്സ് രണ്ടുമുറികളിൽ കാശിയും ഭദ്രയും ഒരു മുറിയിൽ അങ്ങനെ മുകളിൽ മുറികളിൽ ആണ് അവരൊക്കെ താഴെ അച്ഛന്മാരും അമ്മമാരും ഉണ്ട്…
വിഷ്ണു വീണ്ടും ബെൽ അടിക്കാൻ തുടങ്ങിയതും മോഹൻ വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന വിഷ്ണുനെ കണ്ടു അയാൾ സംശയത്തിൽ നോക്കി…
നീ എന്താ ഈ സമയത്ത്… കയറി വാ…..മോഹൻ അവനെ അകത്തേക്ക് ക്ഷണിച്ചു…
ആരാ മോഹൻ… മഹി അങ്ങോട്ട് വന്നു അപ്പോഴേക്കും പിന്നാലെ വീട്ടിൽ ഉള്ള ഓരോരുത്തർ ആയിട്ടു എത്തി……
അഹ് എന്താ വിഷ്ണു ഈ നേരത്ത്……ദേവൻ ചോദിച്ചു.
ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു അതുകൊണ്ട് ആണ് സമയം കാലം ഒന്നും നോക്കാതെ കയറി വന്നത്…… വിഷ്ണു പതിവ് ഇല്ലാത്ത ദേഷ്യത്തിലും ഗൗരവത്തിലും ആണ് ദേവനോട് സംസാരിച്ചത്…
എന്താ നിനക്ക് പറയാൻ ഉള്ളത്…. കാശി ചോദിച്ചു.
അഹ് നീ വന്നോ….. ഞാൻ കെട്ടാൻ പോകുന്ന ഒരുത്തി ഇവിടെ ഉണ്ടല്ലോ അവളെ കൂടെ വിളിക്ക് എന്നിട്ട് കാര്യം എന്താ എന്ന് പറയാം…ശാന്തിയും ഭദ്രയും താഴെക്ക് വന്നു.
എന്താ വിഷ്ണുവേട്ട…….ശാന്തി അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
എന്താ കാര്യം എന്ന് ഞാൻ തന്നെ പറയണോ…… നിന്റെ എല്ലാകാര്യങ്ങളും അറിഞ്ഞു തന്നെ ആണ് നിന്നെ ഞാൻ സ്നേഹിച്ചത് ഇഷ്ടപെട്ടത് ഒക്കെ…… എന്നിട്ടും നിനക്ക് ഇവനെ മറക്കാൻ ഇതുവരെ ആകുന്നില്ല അല്ലെ ഡി….!കാശിയെ ചൂണ്ടി ചോദിച്ചു..വിഷ്ണുന്റെ വാക്കുകൾ കേട്ട് കാശി ഉൾപ്പെടെ എല്ലാവരും ഞെട്ടി……
വിഷ്ണു… എന്തൊക്കെയ ഡാ വിളിച്ചു പറയുന്നത്…!കാശി അവന്റെ ഷർട്ടിനു കുത്തിപിടിച്ചു…ദേവനും ഹരിയും കൂടെ അവനെ പിടിച്ചു മാറ്റി……
എന്തൊക്കെയ വിഷ്ണു വിളിച്ചു പറയുന്നത്…വിഷ്ണു ഒന്നും മിണ്ടിയില്ല…… ഇതൊക്കെ കുറച്ചു മാറി നിന്നു കണ്ടു രസിക്കുന്നുണ്ടായിരുന്നു ശിവ……..
എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല….. മറ്റൊരുത്തനെ മനസ്സിൽ വച്ച് എന്നെ പൊട്ടനാക്കാൻ നോക്കുന്ന ഇവളുമായിട്ടുള്ള വിവാഹത്തിനു എനിക്ക് സമ്മതമല്ല…അത് പറയാൻ ആണ് ഞാൻ വന്നത്…വിഷ്ണു എല്ലാവരോടുമായ് പറഞ്ഞു….. ശാന്തി ഇപ്പോഴും ഞെട്ടലിൽ തന്നെ ആണ്…
വിഷ്ണു കല്യാണം ഉറപ്പിച്ചു കല്യാണത്തിനു മൂന്നുദിവസം തികച്ചുമില്ലാത്ത ഈ സമയം വന്നു ഇങ്ങനെ ഒക്കെ പറഞ്ഞ എങ്ങനെ ശരി ആകും…ഒരുപെൺകുട്ടിയുടെ ജീവിതം വച്ച് ആണോ നീ കളിക്കുന്നത്…മഹി.
വിഷ്ണു അതൊന്നും ശ്രദ്ധിക്കാതെ കുറച്ചു മാറി നിന്ന് ഇതൊക്കെ ആസ്വദിക്കുന്ന ശിവയുടെ അടുത്തേക്ക് പോയി…അവന്റെ വരവ് കണ്ടതും അവളുടെ ചിരി മാഞ്ഞു മുഖത്ത് ഞെട്ടലും പതർച്ചയും നിറഞ്ഞു…
ഇത് തന്നെ അല്ലെ നീ ഉദ്ദേശിച്ചത് അതോ ഇനി അവളെ പിഴച്ചവൾ എന്ന് പറഞ്ഞു തല്ലി അവനെയും കുറച്ചു ഒക്കെ പറഞ്ഞു ഇറങ്ങി പോണോ….ആരും ഒന്നും മനസ്സിലാകാതെ അവനെ നോക്കി…
നീ എന്തൊക്കെയ ഡാ വിളിച്ചു പറയുന്നേ… ഇതൊക്കെ എന്നോട് എന്തിനാ പറയുന്നേ…ശിവ വിക്കി വിക്കി ചോദിച്ചു.
എല്ലാവരും എന്നോട് ക്ഷമിക്കണം…വിഷ്ണു എല്ലാവരെയും നോക്കി പറഞ്ഞിട്ട് ശിവയുടെ കരണം പുകച്ചു ഒരെണ്ണം കൊടുത്തു…….
ഡാ…എന്താ ഡാ ഈ കാണിക്കുന്നേ എന്തിനാ ഡാ നീ എന്റെ മോളെ തല്ലിയത്……മോഹൻ വിഷ്ണുന്റെ ഷർട്ടിൽ കുത്തിപിടിച്ചു…ശിവ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽപ്പുണ്ട്…..
തല്ലിയതോ മക്കളെ നേരെ വളർത്തിയില്ലെങ്കിൽ ഇത് പോലെ ഇരിക്കും നിങ്ങൾക്ക് വേണം ആദ്യം തരാൻ…മോഹന്റെ കൈ എടുത്തു മാറ്റി വിഷ്ണു…
ദ ഇത് കണ്ടോ പൊന്നുമോള് എനിക്ക് അയച്ചു തന്ന ഫോട്ടോ ആണ്…വിഷ്ണു അവൾ അയച്ച ഫോട്ടോയും വോയിസും അവരെ കേൾപ്പിച്ചു… എല്ലാവരും അവനെ നോക്കി…
ഞാൻ അല്ല ഇത് എടുത്തത്… എനിക്ക് അറിയില്ല ഇതിനെ കുറിച്ച് ഒന്നും…ശിവ പെട്ടന്ന് പറഞ്ഞു. എല്ലാവരും വിഷ്ണുനെ നോക്കി……
എല്ലാവരുടെയും നോട്ടത്തിന്റെ അർത്ഥം എനിക്ക് അറിയാം ഇത് ഇവൾ ആണ് എടുത്തതിന് എന്താ തെളിവ് അല്ലെ, ദൈവം ഉണ്ടെന്ന് പറയുന്നത് വെറുതെ അല്ല ദേ ആ ഗ്ലാസിലൂടെ കാണുന്നത് ആരെ ആണെന്ന് നോക്കിയേ…അതിൽ ശിവ ഫോൺ പിടിച്ചു ജനലായുടെ സൈഡിൽ നിന്ന് ഫോട്ടോ എടുക്കുന്നത് വ്യക്തമായ് ഉണ്ട്…
നീ എന്തിനാ ശിവ ഇങ്ങനെ ഒക്കെ ചെയ്യുന്നേ… അവൾക്കും നിന്റെ അതെ പ്രായമല്ലേ ഉള്ളു….നീരു അവളുടെ അടുത്തേക്ക് പോയി ചോദിച്ചു…അവൾ ദേഷ്യത്തിൽ എല്ലാവരെയും നോക്കിയിട്ട് അകത്തേക്ക് പോകാൻ തുടങ്ങി……
നീ അവിടെ ഒന്ന് നിന്നെ…വിഷ്ണു വിളിച്ചു നിർത്തി…അവൻ ശാന്തിയുടെ കൈയിൽ പിടിച്ചു ശിവയുടെ മുന്നിൽ നിർത്തി….
ഈ നിൽക്കുന്നവളെ ആരെക്കാളും നന്നായി എനിക്ക് അറിയാം അതുകൊണ്ട് തന്നെ ഇവളുടെ മനസ്സിൽ എന്താ എന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഇനി ഇവർ ഒരുമിച്ച് ഒരുമുറിയിൽ ഉണ്ടായാൽ പോലും ഞാൻ ഇവളെയൊ ഇവനെയൊ സംശയിക്കില്ല….. കാരണം എനിക്ക് അറിയാം ഇവരെ ആരെക്കാളും നന്നായി അതുകൊണ്ട് ഇനി ഇതുപോലെ ഓരോ തറവേലയുമായി എന്റെ മുന്നിൽ വന്നാൽ……ഇതുപോലെ ആയിരിക്കില്ല ഞാൻ വരുന്നത്…. നീ കാരണം എന്റെ പെണ്ണ് വേദനിച്ചാൽ ശിവദക്ക് അറിയാത്ത ഒരു വിഷ്ണു ഉണ്ട്…നിന്റെ അവസാനം കണ്ടേ ഞാൻ അടങ്ങു പറഞ്ഞേക്കാം…..ശിവ മിണ്ടാതെ കയറി പോയി ശാന്തി പെട്ടന്ന് കരഞ്ഞു കൊണ്ട് അവനെ ചുറ്റിപിടിച്ചു വിഷ്ണു ആദ്യം ഞെട്ടി എങ്കിലും പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു, അവിടെ നിന്നവരും ചിരിച്ചു…. ശിവയുടെ വാലുകൾ അവളുടെ പിന്നാലെ പോയി…
വിഷ്ണു…….മോഹൻ വിളിച്ചതും ശാന്തിയേ അവൻ മാറ്റി നിർത്തി…
എന്റെ മോള് ചെയ്തത് തെറ്റ് തന്നെ ആണ്…..അവൾക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുവാ……..മോഹൻ പറഞ്ഞു.
എന്നോട് അങ്കിൾ ക്ഷമ ചോദിക്കണ്ട മോളെ പറഞ്ഞു മനസ്സിലാക്ക് കെട്ടികുടുംബമായ ഇവന്റെ പിന്നാലെയുംനടന്നു അതുപോലെ അവൾക്ക് ദേഷ്യമുള്ളവരുടെ ഒക്കെ ജീവിതം തകർക്കാൻ നോക്കി നടക്കാതെ സ്വന്തം ജീവിതം നോക്കാൻ അല്ലെങ്കിൽ ചിലപ്പോൾ എല്ലാവരും ഒരുപാട് ദുഖിക്കേണ്ടി വരും…മോഹൻ ഒന്നും പറയാതെ തലകുനിച്ചു…
വിഷ്ണു പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…. കാശി ഒന്നും മിണ്ടാതെ പുറത്ത് വന്നു ഇരുന്നു അവന്റെ പിന്നാലെ ഭദ്രയും വന്നു…..
എന്താ കാശി ഇങ്ങനെ ഇരിക്കുന്നെ…. പേടിച്ചു പോയോ….!ഭദ്ര അവന്റെ തോളിൽ കൈ വച്ച് ചോദിച്ചു…
ഏയ്യ് പെട്ടന്ന് അവന്റെ പെരുമാറ്റം എന്നെ ഞെട്ടിച്ചു…ശിവക്ക് ഇത്രക്ക് ദേഷ്യം എന്തിനാ അവളോട് അതും അവളെ പോലെ ഒരു പെണ്ണല്ലേ…കാശി സങ്കടത്തിൽ ചോദിച്ചു.
കാശി…അവൾക്ക് വേണ്ടത് നിന്നെ ആണ്… അവൾക്ക് എന്നോട് ദേഷ്യം ഉണ്ട്…അതുപോലെ ശാന്തിയോട് ഇന്ന് അവളെ പറഞ്ഞതിന്റെ ഒക്കെ ദേഷ്യം ആണ്………!ഭദ്ര അവനെ നോക്കി പറഞ്ഞു.കാശി ഒന്നും മിണ്ടിയില്ല…
കാശി ഞാൻ ഒരു കാര്യം പറഞ്ഞ നീ കേൾക്കോ..!ഭദ്ര അവന്റെ തോളിൽ കൈ അമർത്തി ചോദിച്ചു.
എന്താ……
ശാന്തിയുടെ കല്യാണം കഴിഞ്ഞു നമുക്ക് മാന്തോപ്പിലേക്ക് പോകാം… എനിക്ക് ഇവിടെ നിൽക്കുമ്പോ ഓരോ നിമിഷവും ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്നുള്ള പേടിയാണ്…. നാളെ എന്നെയും ദേവേട്ടനെയും അല്ലെങ്കിൽ എന്നെയും ഹരിയേട്ടനെയും ചേർത്തുവച്ചു ശിവ ഒരു കഥ ഉണ്ടാക്കില്ലന്ന് എന്താ ഉറപ്പ് കാശി…അവിടെ പഴയ പോലെ നമ്മൾ മാത്രം പിന്നെ പീറ്ററേട്ടനും അത് മതി…ഭദ്ര പറഞ്ഞു.
കാശി മറുപടി ഒന്നും പറയാതെ എണീറ്റ് അകത്തേക്ക് പോയി…..ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് പിന്നാലെ പോയി…..
*****************
പിന്നെയുള്ള രണ്ട് ദിവസം ശിവ ഫുൾ ടൈം പുറത്ത് ആയിരുന്നു ഫ്രണ്ട്സിന്റെ കൂടെ…. കാശിയും ഭദ്രയും ലീവ് എടുത്തു ശാന്തിക്ക് ഒപ്പം രണ്ട് ദിവസം ആഘോഷിച്ചു…നാളെ കല്യാണത്തിനു വേണ്ടി സന്തോഷത്തോടെ എല്ലാവരും കാത്തിരുന്നു…… പക്ഷെ വിധി മറ്റൊന്ന് ആണെന്ന് ആ സന്തോഷരാവിൽ ആരുമറിഞ്ഞില്ല…
തുടരും…..