എനിക്കെന്തോ സംശയം തോന്നിയാണ് ഞാൻ ജനൽ തുറന്ന് നോക്കിയത് കർട്ടൻ നീക്കി കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു….

എഴുത്ത്: ഇഷ
============

തലയിലെ മുറിവിന് വല്ലാത്ത വേദന. അതിനേക്കാൾ വേദനയുണ്ട് മനസ്സിന് എങ്കിലും കണ്ണടച്ച് മിണ്ടാതെ കിടന്നു ബാലൻ..

അയാളുടെ പെങ്ങൾ കൂടെയുണ്ട്..ഇടയ്ക്ക് എപ്പോഴോ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടതാണ്…

അവളുടെ മുഖത്ത് തന്നോട് ദേഷ്യമോ അങ്ങനെ എന്തൊക്കെയോ ആണ്, എങ്കിലും ആളുകൾ പറയില്ലേ എന്ന് കരുതി വന്നു നിൽക്കുകയാവും.

ഒട്ടും ഇഷ്ടമില്ലാതെ തന്നെ പ്രാകിക്കൊണ്ട് അവർ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് താൻ ഒറ്റയ്ക്ക് കിടക്കുകയാണ് എന്ന് അയാൾക്കപ്പോൾ തോന്നി!!

“”” ചേച്ചി വേണമെങ്കിൽ പൊയ്ക്കോ, ഞാൻ ഇവിടെ ഒറ്റയ്ക്ക് മതി!!!””

അത് കേട്ടതും ദേഷ്യത്തോടെ ചേച്ചി വെട്ടി തിരിഞ്ഞ് വന്നു എന്റെ നേരെ…

“”” ഞാൻ പോയിട്ട് ആരു വന്നു നിൽക്കും എന്ന നീ കരുതുന്നത്? നിന്റെ തലതല്ലി പൊളിച്ചു പോയവളോ അവൾ ഇപ്പോൾ ഇഷ്ടക്കാരന്റെ ഒപ്പം സുഖിക്കുകയായിരിക്കും!!””

ആ പറഞ്ഞത് സത്യമായതുകൊണ്ട് ഒന്നും മിണ്ടാതെ അത് കേട്ട് കിടന്നു…പിന്നെയും ചേച്ചി മൂക്ക് ചീറ്റിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു..ഞാൻ കേൾക്കാത്തത് പോലെ കിടന്നു.

അതുകൊണ്ടാവും കുറച്ചു കഴിഞ്ഞപ്പോൾ നിർത്തിയത് എനിക്ക് എല്ലാം ഓർത്ത് ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിട്ടുണ്ടായിരുന്നു..

ഓർമ്മകൾ ഒരുപാട് വർഷം മുന്നിലേക്ക് പോയി..

അന്ന് ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് ചെല്ലുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്. അവന്റെ അപ്പുറത്തെ വീട്ടിൽ നിന്ന് കരച്ചിലും എന്തൊക്കെയോ ശബ്ദങ്ങളും കേട്ട് അങ്ങോട്ടേക്ക് നോക്കിയപ്പോൾ അവളെ അവളുടെ രണ്ടാനമ്മ ഇട്ട് തല്ലുന്നതാണ് കണ്ടത്. അത് കണ്ടതും എനിക്കെന്തോ വല്ലായ്മ തോന്നി. ഞാൻ അങ്ങോട്ടേക്ക് നോക്കിനിൽക്കുന്നത് കണ്ടപ്പോൾ എന്റെ കൂട്ടുകാരൻ തന്നെയാണ് പറഞ്ഞത് അതിലൊന്നും പോയി ഇടപെടേണ്ട നമുക്കൊന്നും ഇടപെടാൻ പറ്റിയ ആളുകൾ അല്ല എന്ന്. പക്ഷേ ആ പെൺകുട്ടിയുടെ കരച്ചിലും ദയനീയമായ മുഖവും മനസ്സിൽ നിന്ന് പോകുന്നില്ലായിരുന്നു. വീണ്ടും അവളെ കാണണം എന്നൊരു തോന്നൽ അതുകൊണ്ടാണ് ഞാൻ വീണ്ടും ആ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയത്…

അന്നേരം അപ്പുറത്ത് തുണി നനച്ചിട്ടുണ്ടായിരുന്നു ആ പെൺകുട്ടി ഞാൻ ഇപ്പുറത്ത് നിന്ന് അവളോട് സംസാരിച്ചു..

എന്നോട് സംസാരിക്കാൻ കൂടി ഭയമായിരുന്നു അവൾക്ക് ചെറിയമ്മ കാണും പൊയ്ക്കോളൂ എന്ന് പറഞ്ഞു…

ഞാനൊരു വിവാഹാലോചനയുമായി വന്നാൽ സമ്മതിക്കുമോ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു..

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു ഞാൻ എന്റെ അമ്മയെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നു. അവളെ വിവാഹം അന്വേഷിച്ചു എന്റെ അമ്മയ്ക്ക് സമ്മതമായിരുന്നു അവളുടെ അവസ്ഥ കൂടി അറിഞ്ഞപ്പോൾ അവളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞത് അമ്മ കൂടിയാണ്..

ചെറിയമ്മയ്ക്ക് സമ്മത കുറവൊന്നും ഇല്ലായിരുന്നു. ആരുടെയെങ്കിലും തലയിൽ അവളെ ഒന്ന് കെട്ടിവയ്ക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു…

സന്തോഷകരമായ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട് അവൾ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു..ഞങ്ങൾക്ക് ആദ്യം ഒരു മോനും പിന്നെ ഒരു മോളും ഉണ്ടായി. അവരെ ബോർഡിങ് അയച്ചു പഠിപ്പിക്കണമെന്ന് അവൾക്കായിരുന്നു നിർബന്ധം..അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടണം എന്ന് പറഞ്ഞ് അവൾ എന്നെക്കൊണ്ടും സമ്മതിപ്പിച്ചു.. എന്റെ അമ്മയ്ക്ക് അതിനെല്ലാം എതിർപ്പ് ആയിരുന്നു. പക്ഷേ അവളുടെ നിർബന്ധത്തിൽ ഞാനത് വിസ്മരിച്ചു..

ഏറെ താമസിയാതെ അമ്മയും ഞങ്ങളെ വിട്ടുപോയി പിന്നെ ആ വീട്ടിൽ അവൾ മാത്രമായി. വല്ലപ്പോഴും വെക്കേഷൻ സമയത്ത് മാത്രം കുട്ടികൾ വരും..

ഒരിക്കൽ ലീവ് കിട്ടിയപ്പോൾ എന്റെ റൂം മേറ്റ്സ് തന്നെയാണ് പറഞ്ഞത് നാട്ടിൽ വിളിച്ചു പറയാതെ സർപ്രൈസ് ആയി ചെല്ലാൻ…അതൊരു നല്ല ഐഡിയ ആണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അവളോട് പറയാതെ അങ്ങോട്ടേക്ക് ചെന്നത്..

അവിടെ പുറത്ത് ഒരു കാറ് കിടക്കുന്നുണ്ടായിരുന്നു. അപരിചിതമായ വണ്ടി കണ്ടത് ഞാനിത് ആരാണ് എന്ന് നോക്കി.

എനിക്കെന്തോ സംശയം തോന്നിയാണ് ഞാൻ ജനൽ തുറന്ന് നോക്കിയത് കർട്ടൻ നീക്കി കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു…

പരിപൂർണ്ണ ന, ഗ്ന, യായി എന്റെ സ്വന്തം കിടപ്പു മുറിയിൽ എന്റെ ഭാര്യ അവളിലേക്ക് പടർന്നു കയറുന്ന ഏതോ ഒരു ചെറുപ്പക്കാരൻ…അയാളവളിൽ സുഖമുള്ള അനുഭൂതികൾ നിറയ്ക്കുമ്പോൾ അവളിൽ നിന്ന് ഉയർന്നുവരുന്ന ശബ്ദങ്ങൾ എന്റെ ചെവിയെ അലോസരപ്പെടുത്തി ഞാൻ വേഗം പോയി ബെല്ലടിച്ചു..

അവരുടെ സംഗമത്തിന് തടസ്സം വന്നതിന്റെ ദേഷ്യത്തിൽ അവൾ വന്ന് വാതിൽ തുറന്നു എന്നെ മുന്നിൽ കണ്ടതും അവൾ ആകെ പകച്ചു പോയി. അവിടെനിന്ന് ഒരു നൈറ്റി മാത്രം എടുത്തിട്ടായിരുന്നു അവൾ വന്ന് വാതിൽ തുറന്നത് അതിനുള്ള സാവകാശം അവൾക്ക് കിട്ടിയിരുന്നുള്ളൂ..

അവളെ തള്ളി മാറ്റി ഞാൻ അകത്തേക്ക് നടന്നു. അവൻ അവിടെ പരിപൂർണ്ണ ന, ഗ്ന, നായി അവളെയും കാത്ത് ബെഡ്റൂമിൽ കിടപ്പുണ്ടായിരുന്നു. അവനെ പിടിച്ചു അവന്റെ മുഖത്തേക്ക് ഞാൻ ആഞ്ഞടിച്ചതും എന്റെ തലയുടെ പുറകിൽ എന്തോ ശക്തിയായി വന്ന് പതിച്ചിരുന്നു..

തിരിഞ്ഞ് ഞാൻ നോക്കുമ്പോൾ കാണുന്നത് ഫ്ലവർ വേസും പിടിച്ചുകൊണ്ടു നിൽക്കുന്ന എന്റെ ഭാര്യയെയാണ്..അയാളുടെ കൂടെ അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി..

തലയ്ക്ക് അടി ഏറ്റ ഇടത്ത് നിന്ന് ബ്ല, ഡ് വരുന്നുണ്ടായിരുന്നു.. ഏറെ കഴിയും മുമ്പ് ഞാൻ ബോധംകെട്ട് വീഴും എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് കൂട്ടുകാരുടെ നമ്പർ എടുത്തു വിളിച്ചത് അവരാണ് എന്നെ ഇവിടെ ഹോസ്പിറ്റലിൽ കൊണ്ടുവന്നാക്കിയത്.

അവളുടെ അവസ്ഥ കണ്ട് അവിടെ നിന്ന് രക്ഷിച്ചു എന്റെ വീട്ടിൽ കൊണ്ടുവന്ന് നല്ല രീതിയിൽ നോക്കിയതിന് അവൾ എനിക്ക് തന്ന ശിക്ഷയാണ് ഇത്..

എന്റെ ഭാഗത്തും തെറ്റുണ്ട് എല്ലാം ഞാൻ അവൾക്ക് വിട്ടുകൊടുത്തു. അവൾ പറയുന്നതിന് അപ്പുറം നിന്നില്ല..

അവിടെനിന്ന് ആദ്യം പോയി ചെയ്തത് എന്റെ കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. അവരെ ഞാൻ എന്റെ കൂടെ വിദേശത്തേക്ക് കൊണ്ടുപോയി. ഭാഗ്യത്തിന് വീടും മറ്റു സ്വത്തുക്കളും എന്റെ പേരിൽ തന്നെ ആയിരുന്നു അന്ന് അവൾ ഒരുപാട് പറഞ്ഞതാണ് അത് അവളുടെ പേരിലാക്കാൻ. എന്റെ അമ്മയാണ് തടസം നിന്നത്. അതുകൊണ്ടുതന്നെ അമ്മയോട് അവൾക്ക് ദേഷ്യവും ഉണ്ടായിരുന്നു…

പക്ഷേ ഇപ്പോൾ അമ്മയോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു അവൻ എല്ലാം മുൻകൂട്ടി കണ്ടതുപോലെ..വീടും പുരയിടവും ഞാൻ അടച്ചു പൂട്ടിയിട്ടു അവൾ വന്നാൽ ഇനി കയറാതിരിക്കാൻ..

എന്റെ കുഞ്ഞുങ്ങളെ ഞാൻ എന്റെ ജോലി സ്ഥലത്തിനടുത്തുള്ള സ്കൂളിൽ ചേർത്തു അവർ സന്തോഷത്തോടെ അവിടെ നിന്ന് പോകാൻ തുടങ്ങി. അച്ഛനെയും അമ്മയുടെയും കൂടെ നിൽക്കാൻ അവർക്കും കൊതിയായിരുന്നു അതാണ് ഞാൻ അവളുടെ വാക്കും കേട്ട് നിഷേധിച്ചത്..

അമ്മയെപ്പറ്റി അന്വേഷിച്ചപ്പോൾ ഉണ്ടായതെല്ലാം ഞാൻ തുറന്നു പറഞ്ഞു അതോടെ അവരും അവരുടെ അമ്മയെ വെറുത്തു..

കുറച്ചുദിവസം കഴിഞ്ഞതും ചേച്ചി വിളിച്ചിരുന്നു നിന്റെ ഭാര്യ ഇവിടെ വന്ന് ഇരിപ്പുണ്ട് എന്ന് പറഞ്ഞ് കൊണ്ടുപോയവന് അവളെ മടുത്തുവത്രേ…ഇറങ്ങിപ്പോകാൻ പറഞ്ഞു പീ, ഡനമായിരുന്നു എന്ന്. ഒടുവിൽ താങ്ങാൻ ആവാതെ വന്നപ്പോഴാണ് അവൾ ഇറങ്ങിപ്പോന്നത്..

എന്തുചെയ്യണമെന്ന് ചേച്ചി വിളിച്ചു ചോദിച്ചു, എനിക്ക് അങ്ങനെയൊരു ആളെ അറിയില്ല നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം എന്നോട് ഇനി മേലിൽ ഇത് വിളിച്ച് പറയരുത് എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.

ചേച്ചിയും ഇറക്കിവിട്ടു കാണും ഭിക്ഷയെടുത്ത് ജീവിക്കട്ടെ അല്ലെങ്കിൽ അവൾ ആയിട്ട് തന്നെ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ടല്ലോ അതിലൂടെ ഇനിയുള്ള കാലം ജീവിക്കട്ടെ എന്ന് തന്നെയായാലും അതൊന്നും എന്നെ സംബന്ധിക്കുന്ന കാര്യമേ അല്ല..എല്ലാം അവൾ ആയിട്ട് തന്നെ വരുത്തി വെച്ചതാണ്.

എനിക്കിനി എന്റെ കുഞ്ഞുങ്ങളുടെ കാര്യം നോക്കി മുന്നോട്ടു പോകണം..അത് മാത്രമേ ആഗ്രഹമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *