എഴുത്ത്: അംബിക ശിവശങ്കരന്
“എന്താടീ പെണ്ണേ നിനക്കിപ്പോൾ പണ്ടത്തെ പോലെ എന്നെ അങ്ങ് തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലല്ലോ?”
ദേവപ്രഭയുടെ ശരീരത്തിൽ നിന്നും അരിച്ചിറങ്ങി ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഇട്ടു കൊണ്ട് അയാൾ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ അഗ്നി ജ്വലിച്ചിരുന്നു.
അയാൾ കുത്തഴിച്ചെടുത്ത സാരി വാരി ശരീരം മറക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വെറുപ്പായിരുന്നു അവളുടെ മനസിൽ.
ഇരയെ കിട്ടിയ ഒരു വേട്ടമൃ, ഗത്തെ പോലെ അയാൾ തന്റെ ശരീരത്തിൽ നരനാ, യാട്ട് നടത്തുമ്പോഴും തനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു. കാരണം താനൊരു വേ,-ശ്യയാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതവുമെല്ലാം കുഴിച്ചുമൂടപ്പെട്ട വെറുമൊരു വേ,’ ശ്യ!
എല്ലുകളെല്ലാം നുറുങ്ങുന്നത് പോലെ…ഒരു പെണ്ണിന്റെ ശരീരത്തോട് പോലും ദയവ് കാണിക്കാത്ത അയാളsക്കമുള്ള കാ, zമ ഭ്രാന്തൻമാരോട് എന്തെന്നില്ലാത്ത പകയാണ് അവൾക്കിപ്പോൾ…
“എന്താടീ.. ഇങ്ങനെ മുഖോം കേറ്റിപ്പിടിച്ചിരിക്കുന്നെ നിന്റെ ആരെങ്കിലും ചത്തോ? ഓ.. ചെറുപ്പക്കാരൊക്കെ ഒരുപാട് കേറി നിരങ്ങുന്നുണ്ടാകുമല്ലേ? പിന്നെങ്ങനെയാ നമ്മളെയൊക്കെ ഇപ്പോൾ പിടിക്കുന്നത്? “
അതും പറഞ്ഞയാൾ കൈയിലിരുന്ന ഹാ, ൻസ് തള്ളവിരൽ കൊണ്ട് ഞെരടി ചുണ്ടിനിടയിലേക്ക് തിരുകി.
“എന്തായാലും നീയൊരു മുട്ടൻ ചര, ക്കാ, ടി..വയസ് പത്ത് മുപ്പത്തിയേഴ് ആയിട്ടും ആരെയും മോഹിപ്പിക്കുന്നൊരു മുട്ടൻ ച, രക്ക്'”
പോക്കറ്റിൽ നിന്നെടുത്ത നൂറ് രൂപാ നോട്ടുകൾ അവളുടെ അരക്കെട്ടിലേക്ക് തിരുകുമ്പോഴും അയാളുടെ കണ്ണിൽ കാ, മമല്ലാതെ മറ്റൊരു വികാരവും അവൾ കണ്ടിരുന്നില്ല.
“ഉം…അടുത്തവട്ടം ഞാൻ വരുമ്പോഴേക്കും നീയൊന്നൂടെ ഒന്ന് തടിച്ചുകൊഴുക്കണം. കുറച്ച് നല്ല പോഷകാഹാരങ്ങളൊക്കെ വാങ്ങി കഴിക്ക്. നല്ലോണം അധ്വാനിക്കേണ്ടതല്ലേ?… ഞാൻ കുറച്ച് പണം കൂടുതൽ വെച്ചിട്ടുണ്ട് കേട്ടോ…”
ഒരു പെണ്ണിന്റെ നിസഹായ അവസ്ഥയെ പരിഹസിച്ച് അയാൾ മുറി വിട്ടിറങ്ങുമ്പോൾ മനസുകൊണ്ടും ശരീരം കൊണ്ടും പ്രഭ ആകെ തളർന്നു പോയിരുന്നു.
നെറ്റിത്തടങ്ങളിൽ നിന്ന് പാപത്തിന്റെ വിയർപ്പ് തുള്ളി അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങി. അവളത് സാരിത്തലപ്പ് കൊണ്ട് മെല്ലെ ഒപ്പിയെടുത്തു.
മടിക്കുത്തിൽ നിന്നും പ്രഭ ആ നോട്ടുകളെടുത്തു അവളുടെ മുഖത്തോടടുപ്പിച്ചു. ആ നോട്ടുകൾക്ക് പോലും അയാളുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു. അവൾക്ക് എന്തെന്നില്ലാത്ത അസ്വസ്തത തോന്നി.
ചിന്തകളൊക്കെ ഒരുപാട് കാലം പിന്നിലോട്ട് പോകുന്നത് പോലെ…
ഇന്ന് തനിക്ക് വീർപ്പുമുട്ടലായി തോന്നിയ അയാളുടെ വിയർപ്പിന്റെ ഗന്ധം ഒരുനാൾ ഏറെ പ്രിയപ്പെട്ടതായിരുന്നു. കാരണം അന്ന് അയാളുടെ ജീവിതത്തിൽ തനിക്കൊരു പദവി ഉണ്ടായിരുന്നു.
ഭാര്യ!!
വീട്ടുകാരിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹവും സംരക്ഷണവും അന്നയാൾ തന്നപ്പോൾ അറിഞ്ഞിരുന്നില്ല കപടമുഖം അണിഞ്ഞൊരു മാന്യന്റെ മുഖമായിരുന്നു അതെന്ന്.!
തന്റെ വേദനകളെയോ കഷ്ടപ്പാടുകളെയോ കണക്കിലെടുക്കാതെ രാവും പകലുമില്ലാതെ താൻ സമ്പാദിക്കുന്ന പണത്തെ സ്നേഹിച്ച വീട്ടുകാരോട് ഒരുതരം വെറുപ്പായിരുന്നു മനസിൽ. ആ വെറുപ്പായിരുന്നു ഇരുപത്തിമൂന്നാമത്തെ വയസിൽ അയാളോടൊപ്പം വീട് വിട്ടിറങ്ങാൻ പ്രേരിപ്പിച്ചതും.
ഈശ്വരാ…ഇന്നാണ് മോളെ കാണാൻ പോവേണ്ടത്. ഇനിയും ചിന്തിച്ചിരുന്നാൽ അവിടെയെത്തി തിരികെ വരാൻ വൈകും. പിന്നെ രേവമ്മയുടെ വായിലിരിക്കുന്നതെല്ലാം കേൾക്കേണ്ടി വരും. ആവശ്യക്കാർ ധാരാളം ഇങ്ങോട്ട് തേടി വരുന്നത് കൊണ്ട് തന്നെ പുറത്തോട്ടൊന്നും പോകാൻ അവർ അനുവദിക്കാറില്ല. കരഞ്ഞ് പറത്തിട്ടാണ് മോളെ കാണാനുള്ള സമ്മതം തന്നത്. അല്ലെങ്കിലും അടിമകൾക്കെന്ത് പുറംലോകം
പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. അയാൾ വെച്ച് നീട്ടിയ പണം ഭദ്രമായി ബാഗിലേക്ക് വെച്ചവൾ ബാത്റൂമിലേക്ക് നടന്നു. കുളിച്ച് സാരിയൊക്കെ ഉടുത്ത് ഇറങ്ങാൻ നേരം പുറകിൽ നിന്നൊരു വിളി.
“പ്രഭേ…”
ചുവന്ന സാരിയും മുല്ലപ്പൂവും വലിയ പൊട്ടും ഇട്ട് രേവമ്മ. വായിലെ മുറുക്കാൻ ആസ്വദിച്ച് ചവക്കുന്നുണ്ട്.
“നീ ഇങ്ങ് വേഗം വന്നേക്കണം. ഇവിടെ ഏറ്റവും ഡിമാന്റ് നിനക്കാണെന്നറിയാലോ…. ഇവിടുത്തെ വണ്ടിയിൽ പോയാൽ മതി.അതാവുമ്പോൾ അതിൽ തന്നെ തിരിച്ചു വരാം.ഞാൻ രാഘവിനോട് പറഞ്ഞിട്ടുണ്ട്. വൈകരുത് കേട്ടല്ലോ…”
ഒരു താക്കീത് പോലെ അവരത് പറയുമ്പോൾ മൗനമായി തലയാട്ടാനേ അവൾക്ക് കഴിഞ്ഞുള്ളൂ… തന്റെ ശരീരത്തെയും സൗന്ദര്യത്തെയും മറ്റെന്തിനേക്കാളും അവൾ ആ നിമിഷം വെറുത്തു പോയി.
ഈശ്വരാ എന്തൊരവസ്ഥയാണിത്. മനസമാധാനത്തോടെ താൻ ജന്മം നൽകിയ കുഞ്ഞിനെ പോലും ഒന്ന് കാണാൻ കഴിയാത്ത അവസ്ഥ. അവൾക്ക് കരച്ചിൽ വന്നു.
കാറിന്റെ പിൻസീറ്റിലിരുന്ന് അമ്പത് കിലോമീറ്റർ അകലെയുള്ള ബോഡിങ്ങ് സ്ക്കൂളിലേക്ക് യാത്രയാകമ്പോൾ മനസ് വീണ്ടുമാ ഇരുണ്ട ഭൂതകാലത്തിലേക്ക് തിരിച്ചു പോയി.
വീട്ടുകാരുടെ വെറുപ്പ് സമ്പാദിച്ച് ഒരിക്കൽ അയാളോടൊപ്പം ഇറങ്ങിയതാണ് ആ വീട്ടിൽ നിന്നും.
“നീ ഒരിക്കലും കൊണം പിടിക്കില്ലെടീ” എന്നുള്ള അമ്മയുടെ ശാപവാക്കുകൾ ഇന്നും കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട്. എത്ര നീചയാണെങ്കിലും അമ്മയുടെ ശാപം അതിൽ നിന്ന് മോചനമില്ല. അത് സത്യമാണ്.
ദൈവത്തെ സാക്ഷി നിർത്തി പവിത്രമായ താലി അയാൾ തന്റെ കഴുത്തിൽ കെട്ടിയപ്പോൾ അഹങ്കരിച്ചിരുന്നു. എന്തിനുമേതിനും ഇനി ആണൊരുത്തൻ കൂടെയുണ്ടാവുമെന്ന് .ദിവസങ്ങൾ കഴിയുംതോറും അയാളുടെ സ്നേഹത്തിലെ ആത്മാർത്ഥതയും കുറഞ്ഞു വന്നു. അയാൾ മൂലം താൻ ഗർഭിണിയായപ്പോഴും ആ കുഞ്ഞിന് ജന്മം നൽകിയപ്പോഴും ഒരച്ഛന്റെ മുഖത്തെ സന്തോഷമൊന്നും അയാളിൽ കണ്ടിരുന്നില്ല.
കുഞ്ഞിന്റെ ഒന്നാമത്തെ പിറന്നാളിനാണ് മറക്കാനാവാത്ത ആ സംഭവം നടന്നത്. മ, ദ്യത്തോടൊപ്പം തന്റെ ശ, രീരത്തെയും അയാൾ സുഹൃത്തുക്കൾക്ക് വിളമ്പി. കുഞ്ഞിനെ ഉറക്കി കിടത്തി തിരിഞ്ഞ തന്റെ മുൻപിലേക്ക് വന്നത് നരഭോ, ജികളെപ്പോലെ രണ്ട് പുരുഷരൂപമായിരുന്നു. ഏട്ടാ എന്ന് അലറി വിളിക്കും മുൻപ് ആ വേ, ട്ടമൃ, ഗങ്ങൾ തന്നെ അക്രമിച്ചു കഴിഞ്ഞിരുന്നു. ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ താൻ…..
ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകളിറുക്കി പിടിച്ചവൾ ഇരുന്നു. അൽപ്പ നിമിഷത്തിനകം കണ്ണുകൾ മെല്ലെ തുറന്ന് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. പുറത്തെ കാഴ്ചകളെല്ലാം കണ്ണീരിൽ അവ്യക്തമായിരുന്നു.
എന്തിനാണ് അയാൾ തന്നോടിത് ചെയ്തത്?
മറുപടി പ്രഭക്കും അവ്യക്തം ആയിരുന്നു.
അന്ന് ആ രാത്രിയിൽ അയാളുടെ കപടമുഖം തിരിച്ചറിഞ്ഞതാണ്. അയാൾക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തെങ്കിലും അയാൾക്ക് തെല്ല് പോലും കൂസലുണ്ടായിരുന്നില്ല.
“നീ ഇനി എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കും. ഞാൻ പറയുന്നവർക്കൊക്കെ വഴങ്ങി കൊടുത്ത് കൊണ്ട്.”
“ഇല്ല…എന്റെ ജീവനുള്ളിടത്തോളം നടക്കില്ല.ഞാൻ പോലീസിൽ കംപ്ലൈന്റ് ചെയ്യും. നിങ്ങളിനി പുറംലോകം കാണില്ല സർവ്വ നിയന്ത്രണവും വിട്ട് താനത് പറയുമ്പോൾ അയാളുടെ മുഖത്ത് പുച്ഛമായിരുന്നു.
“ഇത് ആരെങ്കിലും അറിഞ്ഞാൽ ദേ ഈ ഉറങ്ങിക്കിടക്കുന്ന സാധനത്തെ പിന്നെ നീ കാണില്ല.”
ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് കൊണ്ടയാളത് പറയുമ്പോൾ തന്റെ കുഞ്ഞിന് വേണ്ടി അയാളുടെ നീച പ്രവർത്തിക്ക് വഴങ്ങി കൊടുക്കാനേ കഴിഞ്ഞുള്ളൂ… പിന്നീട് പൈസയോടുള്ള ആർത്തി മൂത്ത് തന്നെ രേവമ്മക്ക് വിറ്റതാണ് അയാൾ. വടിവൊത്ത ശരീരം കണ്ടപ്പോഴേ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അയാളടക്കമുള്ളവർ തന്റെ മേൽ ചാർത്തി തന്ന പേരാണ് “വേ-, ശ്യ”
തന്റെ മകളിൽ നിന്നും തന്നെ മന:പൂർവം അകറ്റിയതാണ് ആ പാപി. അമ്മ ശരീരം വിറ്റാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാൽ ഏതെങ്കിലും മക്കൾ പിന്നെ അമ്മയെ സ്നേഹിക്കുമോ? അവളും വെറുത്തു തുടങ്ങി അവളുടെ അമ്മയെ. ഇറ്റിറ്റു വീണ കണ്ണീർ തുള്ളികൾ പ്രഭ സാരിത്തലപ്പ് കൊണ്ട് തുടച്ചു.
“രാഘവ് ഒന്ന് വണ്ടി നിർത്തൂ…”
ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നോണം അവൾ ആവശ്യപ്പെട്ടു.റോഡിന് അരികിലായി അവൻ വണ്ടി നിർത്തി.
വണ്ടിയിൽ നിന്നിറങ്ങി പ്രഭ മകൾക്ക് നിറയെ ചോക്ലേറ്റും വസ്ത്രങ്ങളുമെല്ലാം വാങ്ങി തിരികെ വണ്ടിയിൽ കയറി വീണ്ടും യാത്ര തുടങ്ങി.
ഒരു കണക്കിന് അയാൾ വേറെ കല്യാണം കഴിച്ചത് നന്നായി. അതു കൊണ്ടാണല്ലോ മോളൊരു ഭാരമായതും അവളെ ബോഡിങ്ങ് സ്കൂളിൽ ചേർത്തതും. അയാളുടെ കൂടെ ആയിരുന്നെങ്കിൽ ചിലപ്പോൾ തന്നെ പോലെ തന്റെ മകളെയും….
അവൾക്കത് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ചിന്തകളാൽ അവളുടെ മനസ് വീണ്ടും അസ്വസ്തമായി.
അൽപ്പനേരത്തെ യാത്രക്ക് ശേഷം കാർ സ്ക്കൂളിന്റെ ഗേറ്റിന് മുൻപിൽ ചെന്ന് നിന്നു.
രാഘവ് വണ്ടി ഒതുക്കി ഇട്ടോളൂ…ഞാനിപ്പോൾ വരാം..അതും പറഞ്ഞവൾ കൈയിലെ കവറുകളുമായി ഡോർ തുറന്ന് പുറത്തിറങ്ങി.
സ്ക്കൂൾ വിട്ടിരുന്നില്ല. കുട്ടികളൊക്കെ ക്ലാസിൽ തന്നെയാണ്. പ്രഭ പ്രിൻസിപ്പാളിന്റെ മുറി ലക്ഷ്യമാക്കി നടന്നു.
“മദർ …..”
അകത്തിരുന്ന് എന്തോ കത്തി കുറിക്കുന്ന മദർ കത്രീനയോട് അവൾ അകത്ത് കടക്കാൻ അനുവാദം വാങ്ങി.
“അല്ല… ആരിത് ദേവപ്രഭയോ വരൂ.. ഇരിക്കൂ..”
വിനയത്തോടെ അവൾ അവരുടെ മുന്നിലെ കസേരയിൽ ഇരുന്നു.
“പറയൂ ദേവപ്രഭ എന്താണ് വിശേഷം?
ഫയൽ മടക്കി ഒരിടത്ത് വെച്ച് മദർ ആരാഞ്ഞു.”
“ഞാൻ മോളെ ഒന്ന് കാണാൻ വന്നതാണ് മദർ .മോളിപ്പോ പത്താം ക്ലാസല്ലേ അവളുടെ പഠിത്തമൊക്കെ……?”
‘അവളിവിടുത്തെ ബൈസ്റ്റ് സ്റ്റുഡന്റിൽ ഒരാളാണ്. പഠിത്തത്തിലും കലയിലുമൊക്കെ മിടുക്കി.ദേവപ്രഭ ഈ കൊടുക്കുന്ന സാധനങ്ങളെല്ലാം അവളുടെ അച്ഛൻ കൊടുത്തയക്കുന്നതാണെന്നാണ് അവൾ കരുതിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയും ചോദിച്ചിരുന്നു അച്ഛൻ വരില്ലേ എന്ന്.”
ആ വാക്കുകൾ അവളുടെ നെഞ്ചിലാണ് തറച്ചത്.
“സാരമില്ല മദർ ,അവൾ അങ്ങനെ തന്നെ കരുതിക്കോട്ടെ…. ഞാൻ വാങ്ങി കൊടുത്തതാണെന്നറിഞ്ഞാൽ അവളത് തൊട്ട് പോലും നോക്കില്ല.”
അത് പറയുമ്പോൾ ഉള്ളിൽ അടക്കി വെച്ച നോവ് കണ്ണീർ രൂപത്തിൽ പുറത്തേക്ക് വന്നിരുന്നു.
“കരയാതിരിക്ക് മോളേ… എല്ലാം ശരിയാവും ഒരിക്കൽ അവൾ എല്ലാ സത്യങ്ങളും മനസിലാക്കും.”
അവരെ കൊണ്ടാവും വിധം അവർ അവളെ സമാധാനിപ്പിച്ചു.
“അപ്പോൾ ശരി മദർ സ്കൂൾ വിടാറായില്ലേ? അതിനു മുൻപ് ഞാനിറങ്ങട്ടെ… മദർ ഇതവൾക്ക് കൊടുത്താൽ മതി.”
അവരോട് യാത്ര പറഞ്ഞിറങ്ങി പതിവ് പോലെ അവൾ ആ വലിയ മാവിന്റെ ചുവട്ടിൽ മറഞ്ഞു നിന്നു.
സ്കൂൾ വിട്ടതും കൂട്ടുകാരികളോടൊപ്പം കളി ചിരികളുമായി വരുന്ന മകൾ. മദർ ആ പൊതികൾ അവൾക്ക് കൈമാറുമ്പോൾ അവളുടെ കണ്ണിൽ നക്ഷത്ര തിളക്കം’! കൂട്ടുകാർക്ക് പങ്ക് വെച്ചുള്ള ആ കഴിക്കൽ കാണാൻ തന്നെ എന്ത് ചന്തമാണ്.
പ്രഭക്ക് മോളെ ഒന്ന് കെട്ടിപ്പിടിക്കാനും മുത്തം നൽകാനും വല്ലാത്ത കൊതി തോന്നി. പക്ഷേ താൻ നിസ്സഹായ ആണ്.
കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ച് തിരികെ നടക്കുമ്പോൾ ഒരു വട്ടം കൂടെ തിരിഞ്ഞു തന്റെ മകളെ നോക്കി. അമ്മ നൽകിയ സമ്മാനങ്ങളെല്ലാം അവൾ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്.
നെഞ്ച് തകർന്ന വേദനയോടെ കാറിനെ ലക്ഷ്യമാക്കി നടക്കുമ്പോഴും പ്രഭയുടെ മനസ് കൊതിച്ചിരുന്നു അവളുടെ അമ്മയെ ഈ ഗതിയാക്കിയത് മോളെറെ സ്നേഹിക്കുന്ന അച്ഛനാണെന്നും എന്റെ കുട്ടിയുടെ ജീവന് വേണ്ടിയാണ് അമ്മ ഇഷ്ടമില്ലാഞ്ഞിട്ടും ഇങ്ങനെ ആയതെന്ന് പറഞ്ഞ് കുഞ്ഞിനെ ചേർത്തൊന്ന് പൊട്ടിക്കരയാൻ…
മരവിച്ച മനസുമായി ജീവിക്കുമ്പോഴും ഒരു പ്രാർത്ഥനയേ ഇന്ന് തന്റെ ഉള്ളിലുള്ളൂ…
ഒരമ്മക്കും ഇങ്ങനൊരു ഗതി വരുത്തരുതേ…