താലി, ഭാഗം 101 – എഴുത്ത്: ലക്ഷ്മി ശ്രീനു

ശ്രീഭദ്രയുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ട്……..ആ കുഞ്ഞിനെ ആകും ഇത് കൂടുതൽ ബാധിക്കുന്നത്…തിരുമേനി പറഞ്ഞു നിർത്തി.

തിരുമേനി പറഞ്ഞു വരുന്നത് മനസിലാകുന്നില്ല…

സ്വന്തംമോളെ വിട്ടു പോകാൻ ആ ആത്മാക്കൾ തയ്യാർ ആകില്ല… അതിന്റെ പരിണിതഫലം അവളിൽ ആകും അവർ കാണിക്കുന്നത് ചിലപ്പോൾ അവളുടെ വയറ്റിൽ വളരുന്ന ജീവൻ പോകാൻ ഇത് ഒരു കാരണമാകും… തിരുമേനി ഗൗരവത്തിൽ പറഞ്ഞു നിർത്തി.

തിരുമേനി അതിന് നമ്മൾ ഈ പരിഹാരക്രീയ ചെയ്യുമ്പോൾ അവൾ അവിടെ ഉണ്ടാകാതെ ഇരുന്നാൽ പോരെ…

പോരാ….അവൾ അവിടെ ഇല്ലെങ്കിലും അവർക്ക് അവളുടെ അടുത്ത് എത്താൻ അവരിൽ ഇപ്പോഴും ബാക്കിയുള്ള ദൈവീകശക്തിസഹായിക്കും… ഞാൻ ഒന്ന് നോക്കട്ടെ എടുത്തു ചാടി ഒന്നും ചെയ്യരുത് അത് ആപത്തിലെ അവസാനിക്കു..അയാൾ വീണ്ടും ഗൗരവത്തിൽ പറഞ്ഞു….പിന്നെ അവർ അവിടെ നിന്നും ഇറങ്ങി…

ഇനി അധിക സമയം മുന്നിൽ ഇല്ല എല്ലാം അവസാനിപ്പിക്കാൻ ആ നിധി എന്റെ കൈയിൽ എത്താൻ ഇനി കുറച്ചു ദൂരം മാത്രം..!അയാൾ യാത്രക്കിടയിൽ പറഞ്ഞു.

പക്ഷെ അത് വരെ എത്താൻ ഇനിയും കടമ്പകൾ ഒരുപാട് ഉണ്ട്…..ആരെയൊക്കെ ഇനിയും കൊ, ല്ലേണ്ടി വരും…

കൊല്ലേണ്ടി വന്നാൽ ഇനിയും ഞാൻ കൊ, ല്ലും……അത് ആരെ ആണെങ്കിലും…..! അയാൾ കടുപ്പിച്ചു പറഞ്ഞു.

ശരത്….അവനെ എന്താ ചെയ്യാൻ ഉദ്ദേശിച്ചത് എന്തിനാ അവനെ അവിടെ ഇങ്ങനെ പിടിച്ചു കെട്ടിയിട്ടേക്കുന്നെ….. അയാൾ സംശയത്തിൽ ചോദിച്ചു.

അവൻ ജയിലിൽ നിന്ന് ചാടിയത് എന്തിനായിരുന്നു അവന്റെ പെങ്ങളുടെ വിവാഹം കാണാൻ എന്നാൽ ശരത് നമ്മുടെ ഒപ്പം ആണെന്ന് വിഷ്ണു കണ്ടു അവൻ നമ്മുടെ സംസാരവും കേട്ടു അതുകൊണ്ട് ആണ് എനിക്ക് അവനെ ഈ കൈ കൊണ്ട് കൊല്ലേണ്ടി വന്നത്… അവന്റെ അനിയത്തിയുടെ ജീവിതം തകർത്ത എന്നോട് അവന് ഇപ്പൊ പക ആണ്…അവൻ എല്ലാം എല്ലാവരോടും പറയുമെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞത് നീയും കേട്ടതല്ലെ അപ്പൊ പിന്നെ അവനെ ഞാൻ ജീവനോടെ പുറത്ത് വിടോ…….. ഇല്ല എന്റെ കാര്യം കഴിഞ്ഞു ഞാൻ അവനെ വിടും അതുവരെ അവൻ അവിടെ കിടക്കട്ടെ എനിക്ക് ഇപ്പൊ ആരെയും കൊ, ല്ലാൻ ഉള്ള മനസ്സ് വരുന്നില്ല………!

അയാളുടെ ആ വാക്കുകൾ കേട്ട് കൂടെ ഉണ്ടായിരുന്നവൻ ചെറിയ പേടിയോടെ നോക്കി……. ഒരിക്കലും പൊട്ടിച്ചു കടക്കാൻ അകാത്ത ഒരു കുരുക്കിൽ ആണ് താനും ഉള്ളത് എന്ന് അയാൾക്ക് തോന്നി പോയി സ്വന്തം കാര്യം കാണാൻ ആരെയും കൊല്ലാൻ മടിയില്ലാത്ത ഒന്നിനോടും ഒരു വിധത്തിലും ഉള്ള സ്നേഹമോ സഹതാപമോ ഇല്ലാത്തഒരു മനുഷ്യൻ…

***********************

കാശിയും ഭദ്രയും ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഭദ്രക്ക് ഒരു കാൾ വരുന്നത്……

ഹലോ…..

ശ്രീഭദ്ര അല്ലെ…….

അതെ ആരാണ്…….

മോളെ ഞാൻ റയാൻ ആണ് ഇങ്ങ് കോട്ടയത്ത് നിന്ന്……..

അഹ് ചേട്ടൻ ആയിരുന്നോ….. എനിക്ക് ശബ്ദം കേട്ടിട്ട് മനസ്സിലായില്ല…….. അല്ല ഇത് ഏതു നമ്പർ…….

അതിന് വല്ലപ്പോഴും ഒന്ന് ഇങ്ങോട്ടു വിളിക്കണം… ഹണിമൂൺ എന്ന് പറഞ്ഞു വന്നു പോയിട്ട് പിന്നെ നീ ഒരു വാക്ക് വിളിച്ചിട്ടുണ്ടോ……കാശി ഇടക്ക് വല്ലപ്പോഴും വിളിക്കും…..! റയാൻ പരാതി പറഞ്ഞു.

സോറി ഏട്ടാ…. അല്ല വാസുകിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്….

ഞാൻ അത് പറയാൻ ആണ് വിളിച്ചത് അവൾ ചെറുത് ആയിട്ടു നടന്നു തുടങ്ങിയിട്ടുണ്ട്…പക്ഷെ എനിക്ക് അങ്ങോട്ട്‌ പോയി കാണാൻ പറ്റില്ലാലോ….. ജയിലിൽ വിസിറ്റിംഗ് ടൈം എങ്കിലും ഉണ്ട് ഇവിടെ അതും ഇല്ല…… അഹ് ഇനി കുറച്ചു മാസങ്ങൾ കൂടെ….. ഇനി നിങ്ങൾ എന്ന ഇങ്ങോട്ടു…..റയാൻ ചിരിയോടെ ചോദിച്ചു.

എനിക്ക് ഇനി കുറച്ചു നാൾ ദൂരെ യാത്രയൊന്നും പറ്റില്ല ചേട്ടാ…..ഭദ്ര ചിരിയോടെ പറഞ്ഞു…

അത് എന്താ ഡീ……. റയാൻ സംശയത്തിൽ ചോദിച്ചു.

അത് ഇപ്പൊ….. അഹ് ചേട്ടന് ഞാൻ ഒരു പ്രമോഷൻ തരാൻ തീരുമാനിച്ചു മാമൻ ആയിട്ടു……ഭദ്ര ചിരിയോടെ പറഞ്ഞു.

കൺഗ്രാസ്‌ മോളെ……… എന്നിട്ട് എന്താ ഡി ഒരു വാക്ക് ഇങ്ങോട്ടു വിളിച്ചു പറയാത്തെ..! റയാൻ പരിഭവത്തോടെ ചോദിച്ചു…

ഇന്ന് രാവിലെ ആണ് ഞാൻ ടെസ്റ്റ്‌ ചെയ്തു നോക്കിയത്…. വൈകുന്നേരം ഹോസ്പിറ്റലിൽ പോകുന്നുണ്ട് അത് കഴിഞ്ഞു അങ്ങോട്ട്‌ വിളിക്കാൻ ആണ് ഇരുന്നത്…… എന്റെ സ്വന്തക്കാരായി നിങ്ങൾ അല്ലെ ഉള്ളു……! ഭദ്ര പറഞ്ഞു.

ഓഹ് തുടങ്ങി അവൾ നിന്റെ കാലനാഥൻ ഒന്നും കേൾക്കണ്ട.. മോള് ഡോക്ടർനെ കണ്ടിട്ട് വിളിക്ക് കേട്ടോ….പിന്നെ നന്നായി റസ്റ്റ്‌ എടുക്കണം ഫുഡ്‌ കഴിക്കണം വെള്ളം കുടിക്കണം ഇത് ഒന്നും പറഞ്ഞു തരണ്ട നിനക്ക് എങ്കിലും എന്റെ ഒരു സമാധാനത്തിനു പറഞ്ഞുന്നെ ഉള്ളു കേട്ടോ…റയാൻ ചിരിയോടെ പറഞ്ഞു.

ശരി ഏട്ടാ….അമ്മയോട് ഈ വിശേഷം പറഞ്ഞേക്ക് ഞാൻ രാത്രി വിളിക്കാം…..!

ശരി മോളെ…….ഫോൺ വച്ചു തിരിഞ്ഞതും അവളെ നോക്കി കൈ കെട്ടി പുറകിൽ നിൽപ്പുണ്ട് കാശി..

തമ്പുരാട്ടി ഫോൺ വിളിച്ചു കഴിഞ്ഞു എങ്കിൽ ഒന്ന് എന്റെ കൂടെ വരുവോ….അവൻ അവളെ വിളിച്ചു…. അപ്പുറത്ത് ഇരുന്നു ശാന്തി നോക്കി ചിരിക്കുന്നുണ്ട്….

കാശി അവളെയും കൂട്ടി ക്യാൻറ്റീനിൽ പോയിരുന്നു……

കാശി എനിക്ക് വിശക്കുന്നില്ല……..! ഭദ്ര അവനെ നോക്കി പറഞ്ഞു.

നിന്നോട് ഞാൻ ചോദിച്ചോ വിശക്കുന്നോന്ന്……അടങ്ങി ഇരിക്കെടി അവിടെ……അവന്റെ ശബ്ദം ഉയർന്നതും ഭദ്ര അടങ്ങി……. കുറച്ചു കഴിഞ്ഞതും അവളുടെ മുന്നിൽ ഓറഞ്ച് ജ്യൂസ് കൊണ്ട് വച്ചു കാശിക്ക് ഒരു കോഫിയും…….ഭദ്ര കാശിയെ ഒന്ന് നോക്കി….. അവന്റെ നോട്ടം കണ്ടതും പെട്ടന്ന് കുടിക്കാൻ തുടങ്ങി……

അവർ അവിടെ ഇരുന്നപ്പോൾ ആണ് കാശിയെ സുമേഷ് വിളിച്ചത്…….

എന്താ ഡാ… ഫോൺ എടുത്തപാടെ കാശി ചോദിച്ചു.

ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്….. ഇപ്പൊ തന്ന പറയണം…… നീ ഒന്ന് പുറത്തേക്ക് വാ……കാശി ഭദ്രയേ നോക്കി പെണ്ണ് കുടിക്കുന്ന തിരക്കിൽ ആണ്….

ഞാൻ ക്യാന്റീനിൽ ഉണ്ട് നീ ഇങ്ങ് വാ…

വേണ്ട….. ഞാൻ ഓഫീസിന് പുറത്ത് പുറത്ത് ഉണ്ട് നീ ഒന്ന് വാ കാശി……സുമേഷിന്റെ സ്വരം കേട്ടപ്പോൾ എന്തോ പന്തികേട് തോന്നി…

മ്മ്….. ശരി ഞാൻ ദ വരുന്നു…….കാശി എണീറ്റു…

ഞാൻ കുടിച്ചു കഴിഞ്ഞില്ല……ഭദ്ര പറഞ്ഞു.

മിണ്ടാതെ ഇരുന്നു കുടിക്കെടി ഞാൻ ദ വരുന്നു…… മുഴുവൻ കുടിക്കണം…….!

മ്മ്മ്…….ഭദ്ര ഒന്ന് മൂളി..

കാശി ഓഫീസിന്റെ പുറത്ത് ഇറങ്ങിയപ്പോൾ അവിടെ സുമേഷ് നിൽപ്പുണ്ട്……

നീ എന്താ ഡാ ഓഫീസിൽ വരാതെ ലീവ് എടുത്തു ഇവിടെ വന്നു നിൽക്കുന്നെ…..കാശി അവനോട് ചോദിച്ചു.

ഞാൻ എന്റെ ഒരു സംശയം തീർക്കാൻ പോയത് ആണ്…….സുമേഷ് പറഞ്ഞു.

എന്താ ഡാ എന്തെങ്കിലും പ്രശ്നം ഉണ്ടോ………. കാശി.

നീ പറഞ്ഞില്ലേ ശിവ ഇപ്പൊ ഒരുപാട് മാറിയെന്ന് അവളുടെ മാറ്റത്തിനുള്ള കാരണം നിനക്ക് അറിയോ… സുമേഷിന്റെ ചോദ്യം കേട്ട് കാശി ഇല്ലെന്ന് തലയനക്കി…..

എന്ന എനിക്ക് അറിയാം അവൾക്ക് എന്താ ഇത്ര പെട്ടന്ന് മാനസാന്ത്രം എന്ന്……സുമേഷ് പറഞ്ഞു……

നീ കാര്യം എന്താന്ന് തെളിച്ചു പറ…. കാശി….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *