തിരുമേനി….അയാൾ പേടിയോടെ വിളിച്ചു…
അപകടമാണ് ഉടനെ തന്നെ പൂജ നടത്തണമെന്ന് നിർബന്ധം ആണോ……തിരുമേനി വീണ്ടും ചോദിച്ചു.
വേണം എത്രയും പെട്ടന്ന് പൂജ നടത്തണം…ആ പൂജ കഴിഞ്ഞാൽ പിന്നെ അധികദിവസം കാത്തിരിക്കേണ്ടി വരില്ലലോ……..അയാൾ പറഞ്ഞു.
മ്മ് സൂക്ഷിക്കണം എന്തോ ഒരു അപകടം പതിയിരിപ്പുണ്ട്……രാശിപലകയിൽ അത് കാണുന്നു ശകുനവും ശരി അല്ല….. പോരാത്തതിന് ആ താളിയോലയും പുസ്തകവും ഒക്കെ കൈ മോശം വരുകയും ചെയ്തു……….തിരുമേനി വീണ്ടും പറഞ്ഞു…… പക്ഷെ അയാൾ അത് അത്ര കാര്യമായി എടുത്തില്ല……അവർ പൂജയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇറങ്ങി……
***************
രാത്രി കാശിയുടെ മടിയിൽ കിടക്കുവാണ് ഭദ്ര കാശി ആണെങ്കിൽ പെണ്ണിന് എന്തോ കാര്യമായ ഉപദേശം കൊടുത്തു ഇരിപ്പ് ആണ്…….
അവിടെ പോകുന്നത് നിൽക്കുന്നത് ഒക്കെ കൊള്ളാം സൂക്ഷിക്കണം ഇവിടെ ആണേൽ ഞാൻ ഉണ്ട് അവിടെ പോയി ചാടി തുള്ളി നടക്കരുത്…കാശി അവളുടെ തലയിൽ തലോടി പറഞ്ഞു.
ഇത് എത്ര നേരം കൊണ്ട് പറയുവാ കാശി നീ…… ഞാൻ കൊച്ച് കുഞ്ഞല്ല…… ഭദ്ര അവനെ നോക്കി പറഞ്ഞു.
ആഹ്ഹ് നിന്നെ ഇപ്പൊ കണ്ട കൊച്ച് കുഞ്ഞാടി….. നീ ഒരുപാട് ക്ഷീണിച്ചു പെണ്ണെ…… എനിക്ക് ഇപ്പൊ തോന്നുന്നു നമുക്ക് ഇടയിൽ…
കാശി……..കാശി പറഞ്ഞു പൂർത്തിയാക്കും മുന്നേ ഭദ്ര വിളിച്ചു…
ഞാൻ നിന്നോട് പറഞ്ഞു എന്റെ ആരോഗ്യം ഓർത്ത് നീ ടെൻഷൻ ആകണ്ടന്ന്….. ഓരോ ആളുകൾ വർഷങ്ങളോളം കാത്തിരിക്കുവ ഒരു കുഞ്ഞികാൽ കാണാൻ അപ്പോഴാ നീ….. ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ…ഭദ്ര ഒരു താക്കീത് പോലെ പറഞ്ഞു…..
ഞാൻ നിന്റെ ഈ കോലം കണ്ടു പറഞ്ഞു പോകുന്നത ഡി അല്ലാതെ കുഞ്ഞിനെ ഇഷ്ടല്ലത്തോണ്ട് അല്ല…അവളുടെ തലയിൽ തലോടി പറഞ്ഞു.
പെട്ടന്ന് ഭദ്ര അവന്റെ മടിയിൽ നിന്ന് എണീറ്റു…… പക്ഷെ അപ്പോഴേക്കും ഭദ്ര കാശിയുടെ മടിയിലും താഴെയുമായി ശർദിച്ചു…… അവൾ ശർദിച്ചു കഴിഞ്ഞു കാശിയെ പേടിയോടെ നോക്കി…….!
സോറി….. പെട്ടന്ന് ആയോണ്ട് എനിക്ക് എണീറ്റ് പോകാൻ പറ്റിയില്ല….. ഞാൻ വൃത്തിയാക്കിക്കോളാം……… ഭദ്ര അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ പറഞ്ഞു…
അതിന് നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ….. ഞാൻ നിന്നെ എന്തെങ്കിലും പറഞ്ഞോ പെണ്ണെ…… ഇതൊക്കെ സ്വാഭാവികം ആണ് എനിക്ക് അറിയാം……. നമ്മുടെ വാവക്ക് വേണ്ടി അല്ലെ നീ ഇതൊക്കെ സഹിക്കുന്നത് അപ്പോ പിന്നെ ഞാൻ നിന്നെ എന്ത് വഴക്ക് പറയാനാ ഡി……… ഞാൻ ഇത് ഒന്ന് മാറ്റട്ടെ എന്നിട്ട് ഇവിടെ തുടയ്ക്കാം……കാശി അവളുടെ കവിളിൽ തട്ടി പറഞ്ഞു എണീറ്റ് ബാത്റൂമിലേക്ക് പോയി…… അവൻ വേഗം തന്നെ ഡ്രസ്സ് മാറി വന്നു തറയൊക്കെ തുടച്ചു വൃത്തിയാക്കി…
ദാ ഇത് കുടിക്ക്……അവൻ അവൾക്ക് വേണ്ടി എടുത്തു വച്ച ജ്യൂസ് നീട്ടി കൊണ്ട് പറഞ്ഞു……
വേണ്ട കാശി ഞാൻ ഇനിയും ചിലപ്പോൾ….ഭദ്ര അവനെ നോക്കി സങ്കടത്തിൽ പറഞ്ഞു….
നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്……. കുടിക്കെടി…വീണ്ടും ശർദിച്ച ഞാൻ ഇവിടെ മലപോലെ ഉണ്ട് വൃത്തിയാക്കാൻ……ഇത് ഒന്നും നീ അറിഞ്ഞോണ്ട് ചെയ്യുന്നത് അല്ല ഈ ടൈം ഇങ്ങനെ ഒക്കെ ഉണ്ടാകും……. കുറച്ചു മാസം കൂടെ കഴിയുമ്പോ ചിലപ്പോൾ നീ അറിയാതെ തന്നെ യൂറിൻ പാസ്സ് ചെയ്തു പോകും അപ്പോൾ നീ എന്ത് ചെയ്യും……കാശിക്ക് അവളുടെ മുഖം കുനിച്ചു ഉള്ള ഇരിപ്പ് കണ്ടു ദേഷ്യം വന്നു..
ഭദ്ര… ഇതൊക്കെ ഉള്ളത ഡോ…… ചുമ്മാ വിഷമിക്കാതെ……. ഇത് ആണ് ചെറുപ്രായത്തിൽ അമ്മയായാൽ ഉള്ള പ്രശ്നം……കാശി ചിരിയോടെ പറഞ്ഞു…..ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് ജ്യൂസ് കുടിച്ചു……
കാശി…… കാശി….ഡോറിൽ തട്ടിയുള്ള ഹരിയുടെ വിളികേട്ട് കാശി പോയി വാതിൽ തുറന്നു….
എന്താ ഹരിയേട്ടാ…….കാശി.
ഞാൻ ചെന്നൈയിലേക്ക് പോവാ ഡാ…. നമ്മുടെ മറ്റേ സേട്ടു ആയിട്ടുള്ള മീറ്റിംഗ് നാളെ ഉച്ചക്ക് ആണ് കൺഫോം ചെയ്തേക്കുന്നെ ഞാൻ ആ മെയിൽ ഇപ്പൊ ആണ് കണ്ടത്……പതിനൊന്നു മണിക്ക് ഒരു ട്രെയിൻ ഉണ്ട് അതിൽ പോയാൽ രാവിലെ അങ്ങ് എത്തും… ഹരി പറഞ്ഞു.
എന്നാലും ഇത് ഒരു പെട്ടന്ന് ഉള്ള പോക്ക് ആയി പോയി ഞാനും കൂടെ വരാമായിരുന്നു പക്ഷെ നാളെ ഇവളെ അങ്ങ് കോട്ടയത്തു കൊണ്ട് ആക്കാൻ ഉള്ളത……കാശി പറഞ്ഞു.
അത് സാരമില്ല ഡാ…… ഞാൻ എന്തായാലും പോയിട്ട് വരാം……!ഹരി പിന്നെ അധികം വൈകാതെ തന്നെ ഇറങ്ങി……കാശി ഡോർ ഒക്കെ അടച്ചു വന്നു കിടന്നു വെറുതെ ശിവയുടെ മുറിയിലേക്ക് ഒന്ന് നോക്കി അവിടെ പതിവ് ഇല്ലാതെ ആ സമയം ലൈറ്റ് കിടക്കുന്നത് കണ്ടു അങ്ങോട്ട് പോകാൻ തുടങ്ങി കാശി പിന്നെ എന്തോ ആലോചിച്ചു വേണ്ടെന്ന് വച്ചു ഭദ്രയുടെ അടുത്തേക്ക് വന്നു…
ഹരിയേട്ടൻ പോയോ… ഭദ്ര ബെഡിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു.
മ്മ് പോയെടാ……നീ കിടക്കാൻ നോക്ക് സമയം ഒരുപാട് ആയി നാളെ ഇനി അങ്ങോട്ട് ഒരു യാത്ര ഉള്ളത് അല്ലെ……കാശി കുറച്ചു വെള്ളം കുടിച്ചിട്ട് പറഞ്ഞു…
**********************
ആ വാതിൽ അടച്ചു കുറ്റിയിട്ടോളൂ……തിരുമേനി പറഞ്ഞപോലെ തന്ന അയാൾ ചെയ്തു. മാന്തോപ്പിൽ മന്ത്രവാദത്തിനായ് കളം ഒരുങ്ങി…… ഇന്ദുജയെയും ഭർത്താവിനെയും ചുട്ടുകൊന്ന മുറിയിൽ അവർ മൂന്നുപേർ ഇരുന്നു….. പൂജക്ക് ആയി ഒരുക്കിയ കളത്തിൽ രണ്ടു കാഞ്ഞിരം കമ്പിൽ ചെത്തിമിനുക്കിയ മരപ്പാവകൾ വച്ചു…….!
ഇതേ സമയം ഭദ്ര വല്ലാതെ വിയർത്തു കുളിച്ചു….. അവൾക്ക് എന്തോ അസ്വസ്ഥത അനുഭവപെട്ടപ്പോൾ കാശിയെ തട്ടി വിളിച്ചു……
കാശി……..അവൻ വേഗം എണീറ്റ് ലൈറ്റ് ഓൺ ആക്കി…..
എന്താ ഡാ….. എന്ത് പറ്റി…… കാശി ടെൻഷനോടെ ചോദിച്ചു കൊണ്ട് അവളുടെ മുഖത്ത് ഒക്കെ തൊട്ട് നോക്കി….
അറിയില്ല കാശി എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നുവാ കുറച്ചു വെള്ളം എടുത്തു താ….അവൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു……കാശി വേഗം അവൾക്ക് വെള്ളം എടുത്തു കൊടുത്തു…അവളുടെ ചെന്നിയിലൂടെ വിയർപ്പ് ത്തുള്ളികൾ ചാലിട്ട് തുടങ്ങി കൈ ഒക്കെ തണുത്തു……കാശി വേഗം പോയി നീരുനെ വിളിച്ചു പതിവ് ഇല്ലാതെ ഹാളിൽ ശബ്ദം കേട്ട് ദേവനും വന്നു……..
എന്താ മോളെ എന്ത് പറ്റി… നീരു അവളുടെ കവിളിൽ ഒക്കെ തലോടി ചോദിച്ചു.
അറിയില്ല അമ്മ എന്തോ എനിക്ക് വയ്യ ദേഹം ഒക്കെ തളർന്നു പോകുന്ന പോലെ…….ഭദ്ര അപ്പോഴേക്കും ആകെ വിയർത്തു കുളിച്ചു….
കാശി ഹോസ്പിറ്റലിൽ കൊണ്ട് പോകാം അവൾ ആകെ വിയർക്കുന്നുണ്ട് ചിലപ്പോൾ ബിപി ലോ ആയത് ആകും…… ദേവൻ പറഞ്ഞു..
ഓം കാളി…. ചാമുണ്ഡി ര, ക്തയ, ക്ഷി മാ, ട, തമ്പുരാൻ മാരെ…….
കാളി ഭദ്രേ…….. പ്രജിത പ്രജിത ഓം അമ്മേ…… കാളി…….
ഓം ഹ്രീം ഹ്രീം സ്വാഹാ സ്വാഹാ…..പ്രേ, തബാധ ര, ക്തര, ക്ഷസ്സ്….
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഹും ഫട്
(ഞാൻ തന്നെ കണ്ടു പിടിച്ച പ്രത്യകതരം മന്ത്രമാണ് ആരും ചൊല്ലരുത് അനുകരിക്കരുത്….. 🤭)
ഇവിടെ മന്ത്രങ്ങൾ ഉരവിട്ട് കൊണ്ട് തിരുമേനി ആ പാവകളിൽ ഒന്നിനെ കൈയിൽ എടുത്തു അത് ഒരു പുരുഷരൂപമായിരുന്നു…… അതിലെക്ക് പൂക്കൾ അർപ്പിച്ചു……
ആ ചെറുപട്ടെടുത്തു ചുറ്റിക്കുക…….തിരുമേനി അയാളോട് ആവശ്യപെട്ടത് പോലെ പട്ടുചുറ്റാൻ തുടങ്ങി…….
ആഹ്ഹഹ്ഹ……. ആഹ്ഹ്ഹ്ഹ്ഹ്………..ആ മുറിയിൽ ഒരു പുരുഷന്റെഅലറി വിളി കേൾക്കാൻ അവർക്കായി…….അയാൾ പേടിയോടെ തിരുമേനിയേ നോക്കി…..
പേടിക്കണ്ട ചുറ്റിക്കോളൂ…….അയാൾ തിരുമേനി പറഞ്ഞത് പോലെ ചുറ്റാൻ തുടങ്ങി…ചുറ്റി കഴിഞ്ഞു അയാൾ തിരുമേനിയേ നോക്കി…..
ഈ കുടത്തിൽ നിന്ന് കുറച്ചു വെള്ളമെടുത്തു അതിന്റെ മേലെ കുടഞ്ഞോളൂ….തിരുമേനി പറഞ്ഞത് അനുസരിച്ചു…..
ഇനി ആ പാവയേ ഈ ഹോമകുണ്ടത്തിൽ ഇടുക…….അയാൾ അത് അതിലേക്ക് ഇട്ടതും പുറത്ത് ശക്തമായ് കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി…അയാൾ തിരുമേനിയേ നോക്കി..
പേടിക്കണ്ട ഇതൊക്കെ ഉണ്ടാകും……. അടുത്ത പാവയിലേക്ക് പട്ടു ചുറ്റിക്കോളൂ……തിരുമേനി പറഞ്ഞത് അനുസരിച്ചു അയാൾ അടുത്ത പാവകൈയിലേക്ക് എടുത്തു…….
ആഹ്ഹ്ഹ്ഹ്ഹ്…അമ്മ……….ഭദ്ര വയറ്റിൽ അമർത്തി പിടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു….
മോളെ…….. ശ്രീ……….കാശിയും നീരുവും അവളെ ചേർത്ത് പിടിച്ചു…..
ആഹ്ഹ്……ഭദ്ര കരയാൻ തുടങ്ങി ഒപ്പം അവൾ വയറ്റിൽ അമർത്തി പിടിക്കുന്നുണ്ട്……കാശി വേഗം അവളെ എടുത്തു പുറത്തേക്ക് പോകാൻ നോക്കി പക്ഷെ ഭദ്ര വേദനകൊണ്ട് അവനെ ഉപദ്രവിക്കാൻ തുടങ്ങി……
കരയാതെ മോളെ……ഒന്നുല്ല……. ദേവാ……… വണ്ടി എടുക്ക്…….നീരുവും വരദയും കൂടെ അശ്വസിപ്പിച്ചു കൊണ്ട് ദേവനോട് വണ്ടി എടുക്കാൻ പറഞ്ഞു……
ആഹ്ഹഹ്ഹ……. അമ്മ………ഭദ്രയുടെ അലറി കരച്ചിൽ കേട്ട് കാശിയുടെ കണ്ണ് നിറഞ്ഞൊഴുകി…….. പെട്ടന്ന് കറന്റ് പോയി പുറത്ത് പ്രതീക്ഷിക്കാതെ ഉച്ചത്തിൽ ഇടിയും മഴയും തുടങ്ങി……….
ഇവിടെ തിരുമേനി മന്ത്രങ്ങൾ ശക്തമായ് ഉരവിട്ടു….. മഴയും കാറ്റും ഇടിയും പൊട്ടിചിരിയും അലറി കരച്ചിലും അട്ടഹാസങ്ങളും മാന്തോപ്പിൽ മുഴങ്ങി കൊണ്ടേ ഇരുന്നു….ഒടുവിൽ അയാൾ ആ പാവയും ഒന്ന് വെള്ളം കുടഞ്ഞു ഹോമകുണ്ടത്തിൽ ഇട്ടു…. അതോടെ പ്രകൃതി ശാന്തമായ്……….
തിരുമേനിയുടെയും അയാളുടെയും ചുണ്ടിൽ സംതൃപ്തിയുടെ പുഞ്ചിരി തെളിഞ്ഞു…..എന്നാൽ അയാൾ അറിഞ്ഞില്ല അയാളെ കാത്തു കുറച്ചു അകലെ ഇരിക്കുന്നത് ഒരു മരണവാർത്ത ഉണ്ടെന്ന്……
ആഹ്ഹ്ഹ്ഹ്ഹ്….ഭദ്രയുടെ നിലവിളി അവിടെ മുഴങ്ങി കേട്ടു അടുത്ത നിമിഷം തന്നെ കറന്റ് വന്നു……പ്രകാശം പരന്നപ്പോൾ മുന്നിൽ കണ്ട കാഴ്ചയിൽ എല്ലാവരും ഒരു നിമിഷം തറഞ്ഞു നിന്നു…
തുടരും….