എന്താ കാശി….. എന്താ പ്രശ്നം….. വിഷ്ണു അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
ശരത്തിന്റെ അമ്മ മരിച്ചു…….അവരും ഞെട്ടി….
ഡാ കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന് അറിഞ്ഞു പക്ഷെ…… നീ വാ നമുക്ക് അങ്ങോട്ട് പോകാം….. അവൻ ദുഷ്ടൻ ആണെങ്കിലും ആ അമ്മ നമ്മളെ ഒരുപാട് ഊട്ടിയത് ആണ് അത് മറക്കാൻ പാടില്ല…… സുമേഷ് പറഞ്ഞു.
പിന്നെ മൂന്നുപേരും കൂടെ വേഗം തന്നെ വീട് പൂട്ടി ഇറങ്ങി……കാശി പോകുന്ന വഴിക്ക് ഭദ്രയെ വിളിച്ചു കാര്യം പറഞ്ഞു അവിടെ പോയി കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് അവളെ വിളിക്കാം അപ്പൊ അങ്ങോട്ട് പോയ മതി എന്ന് അവൻ കടുപ്പിച്ചു പറഞ്ഞു…
കാശിയും കൂട്ടുകാരും നേരെ പോയത് ഹോസ്പിറ്റലിൽ ആയിരുന്നു അവിടെ എത്തിയപ്പോൾ ബന്ധുക്കൾ ആരുമില്ല കുറച്ചു നാട്ടുകാരും മെമ്പറും ഒക്കെ ഉണ്ട് കാശി ആദ്യം നോക്കിയത് ശാരിയെ ആയിരുന്നു……..
അഹ് നിങ്ങൾ വന്നല്ലോ…… മോനെ ബോഡി ഇപ്പൊ തന്നെ കൊണ്ട് പോകാം….കാശിയെ കണ്ട ഉടനെ പറഞ്ഞു.വിഷ്ണു സുമേഷ് കൂടെ അകത്തോട്ട് പോയി അപ്പൊ തന്നെ….
മ്മ്മ്….. ശാരി എവിടെ……കാശി തിരക്കി…
അത് ഒന്നും പറയണ്ട ആ കൊച്ച് ഇവിടെ തന്നെ ഉണ്ടായിരുന്നു അപ്പോഴാ ഡോക്ടർ പറഞ്ഞത് ഇങ്ങനെ അമ്മ മരിച്ചുന്ന്…അപ്പോഴേക്കും ഒരു നിലവിളിയോടെ കുഴഞ്ഞു വീണു…… അതിന്റെ കാര്യവു കഷ്ടം ഒന്ന് ചേർത്തു പിടിക്കാൻ പോലും ആരുമില്ല…കാശി എല്ലാം തലയാട്ടി കേട്ടിട്ട് അവളുടെ അടുത്തേക്ക് പോയി….
ഡ്രിപ് ഇട്ട് കിടത്തിയിട്ടുണ്ട് അവളെ…. കാശിക്ക് അവളുടെ അവസ്ഥ ആലോചിച്ചു സങ്കടം തോന്നി… അവൻ അവളുടെ തലയിൽ തലോടി അവളുടെ അടുത്ത് ഇരുന്നു അപ്പോഴേക്കും വിഷ്ണു വന്നു……
കാശി……
മ്മ്…….
അവനെ അറിയിക്കണ്ടെ……
അറിയിച്ചിട്ട്…… അവൻ വിരുന്ന് പോയത് അല്ല…… അവനെ റിമാന്റ് ചെയ്ത അന്ന് തന്നെ ഇറക്കി വിടില്ല….. ദൈവം അവന് അറിഞ്ഞു നൽകിയ ശിക്ഷ ആണ്……ബോഡി കൊണ്ട് പോകേണ്ട കാര്യങ്ങൾ ഒക്കെ ആയില്ലേ….. ഇവൾ ഇപ്പൊ ഉണരും……..കാശിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരിന്നു……
കുറച്ചു കൂടെ കഴിഞ്ഞപ്പോൾ ശാരി ഉണർന്നു….. അപ്പോൾ തന്നെ അവൾ നിലവിളിയും ബഹളവും ഒക്കെ തുടങ്ങി കാശി ഒരുവിധം അവളെ പിടിച്ചു വച്ചു എന്ന് വേണമെങ്കിൽ പറയാം……
ശാരി……. ശരത്തിനോട് വിവരം പറയണ്ടേ……കാശി അവളോട് ചോദിച്ചു സ്വന്തം അമ്മയുടെ കാര്യമാണ് അപ്പോൾ പിന്നെ അവൻ ഒരു തീരുമാനം എടുത്തു അത് ഇനി നാളെ പ്രശ്നം ആകണ്ട എന്ന് കരുതി ആണ് ചോദിച്ചത്…
വേണ്ട എന്റെ അമ്മ മരിക്കാൻ തന്നെ കാരണം അവന….. അമ്മ അവസാനം പറഞ്ഞതും അത് തന്നെ ആയിരുന്നു അമ്മ മരിച്ചാൽ കർമ്മം ചെയ്യാൻ പോലും അവനെ അനുവദിക്കരുത് എന്ന്…അവളിൽ വല്ലാത്ത ദേഷ്യം നിറഞ്ഞത് കാശിയും ഒപ്പം ഉണ്ടായിരുന്ന വിഷ്ണുവും കണ്ടു…..
ബോഡി കൊണ്ട് വീട്ടിൽ എത്തുമ്പോൾ അവിടെ നിറയെ ആളുകൾ ഉണ്ട് പോരാത്തതിന് മുറ്റത്തു പന്തൽ ഒക്കെ ഇട്ടിട്ടുണ്ട്…ബോഡി എടുത്തു പന്തലിൽ വച്ചു കുറച്ചു കഴിഞ്ഞതും ഭദ്രയും ദേവനും ഹരിയും ഒക്കെ വന്നു…..
ഭദ്ര കാശിയെ ഒന്ന് നോക്കിയിട്ട് ശാരിയുടെ അടുത്തേക്ക് പോയി എല്ലാവരും അവൾ എന്താകും പറയുന്നത് എന്നറിയാതെ ഒന്ന് നോക്കി കാരണം അവർക്ക് അറിയാം ശാരിക്ക് ഭദ്രയെ ഇഷ്ടല്ലാന്ന്…പക്ഷെ ഭദ്ര അവളുടെ അടുത്തേക്ക് പോയതും ശാരി അവളെ ചുറ്റിപിടിച്ചു വല്ലാതെ കരയാൻ തുടങ്ങി ഭദ്ര അവളെ ഒരു സഹോദരിയെ പോലെ ചേർത്ത് പിടിച്ചു…
ശരത്തിന്റെ സ്ഥാനത്തു നിന്ന് അമ്മയുടെ കർമ്മങ്ങൾ എല്ലാം ചെയ്തത് കാശി തന്നെ ആയിരുന്നു…. എല്ലാം ശാരി കാണുന്നുണ്ടായിരുന്നു…… ആരും ശരത്തിനെ കുറിച്ച് ചോദിച്ചില്ല….. ബന്ധുക്കൾ എന്ന് പറയാൻ ആയി ആരും അങ്ങനെ ഇല്ല പിന്നെ അകന്ന ഒന്ന് രണ്ട് ബന്ധുക്കൾ വന്നു പോയി പേരിന് അത്ര തന്ന…
എല്ലാവരും പോയി കഴിഞ്ഞു രാത്രി ഒരുപാട് വൈകിയപ്പോൾ വിഷ്ണുന്റെയും സുമേഷിന്റെയും വീട്ടിൽ നിന്നു വിളി വന്നു…….
കാശി……. ശാരി ഒറ്റക്ക് ഇവിടെ…ഞാൻ എന്റെ വീട്ടിൽ കൊണ്ട് പൊയ്ക്കോട്ടേ അവിടെ അമ്മ ഉണ്ടല്ലോ…..വിഷ്ണു പറഞ്ഞു….. കാശി അവന്റെ മുഖത്തേക്ക് നോക്കി.
എത്ര നാൾ ആയി തുടങ്ങിയിട്ട്…..കാശി അവനെ നോക്കി ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ തിരിഞ്ഞു.
വിഷ്ണു നിന്നോട് ആണ് ചോദിച്ചത് എത്ര നാൾ ആയി എന്ന്……..കാശി അവനെ പിടിച്ചു തിരിച്ചു നിർത്തി ചോദിച്ചു.
വർഷം കുറച്ചു അതികമായ്….. പക്ഷെ അവളുടെ മനസ്സിൽ ഞാൻ ഇല്ലന്ന് അറിഞ്ഞപ്പോൾ എല്ലാം നിർത്താൻ തീരുമാനിച്ചത് ആണ്….. പക്ഷെ പറ്റുന്നില്ല ഡാ……വിഷ്ണു പറഞ്ഞത് കേട്ട് കാശി ഒന്ന് പുഞ്ചിരിച്ചു….
നിനക്ക് ഇത് അവളോട് തുറന്നു പറഞ്ഞുടായിരുന്നോ……
എന്തോ അതിന് പറ്റിയില്ല… അഹ് അത് പോട്ടെ ഞാൻ അവളെ വീട്ടിൽ കൊണ്ടു പോട്ടെ….. നീ പേടിക്കണ്ട ഞാൻ അവളെ ഒന്നും ചെയ്യില്ല………വിഷ്ണു പറഞ്ഞു.
പക്ഷെ…….കാശി എന്തോ പറയാൻ വന്നതും പുറകിൽ നിന്ന് ഭദ്രയുടെ വിളി കേട്ടു….
കാശി…….
എന്താ ഡോ…….
നമുക്ക് പോണ്ടേ…. എനിക്ക് ഒന്ന് കിടക്കണം കാശി……..കാശിയും വിഷ്ണുവും അവളെ നോക്കി…..
അല്ല ശാരി ഒറ്റക്ക് ഇവിടെ……..വിഷ്ണു.
അതിന് ശാരി ഒറ്റക്ക് അല്ലല്ലോ….. ശാരിയും ഞങ്ങടെ കൂടെ വരുന്നുണ്ട് മാന്തോപ്പിലേക്ക്……കാശിക്ക് അത് അത്ര പിടിച്ചില്ല……. വിഷ്ണു അവനെ നോക്കി….
അല്ല ഭദ്ര അവളെ വേണേൽ ഞാൻ കൂടെ കൊണ്ട് പോകാം അവിടെ അമ്മ ഉണ്ട്………
അത് കുഴപ്പമില്ല വിഷ്ണുവേട്ട അവിടെ ഞാൻ ഉണ്ടല്ലോ….. എങ്ങോട്ടുമില്ലന്ന് പറഞ്ഞു നിർബന്ധം പിടിച്ചു ഇരുന്നത് ആയിരുന്നു പിന്നെ ഒരുവിധമാണ് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചത്……കാശി വാ……ഭദ്ര അതും പറഞ്ഞു അകത്തേക്ക് നടന്നു……
അഹ് ദ പോയ മുതൽ തീരുമാനം എടുത്തു കഴിഞ്ഞു ഇനി ഞാൻ എന്ത് പറയാൻ ആണ്…… അപ്പോ മോൻ പോയി വല്ലതും കഴിച്ചു കിടന്നു ഉറങ്ങിക്കോ…കാശി അവന്റെ തോളിൽ തട്ടി പറഞ്ഞു……
പിന്നെ അധികം വൈകാതെ തന്നെ എല്ലാവരും വീട് പൂട്ടി ഇറങ്ങി…… ഭദ്ര ആ രാത്രി ശാരിയുടെ കൂടെ കിടക്കാൻ തീരുമാനിച്ചു…… കാശി അത് കേട്ടപ്പോൾ മുതൽ മുഖം വീർപ്പിച്ചു ഇരിപ്പ് ആണ്……
എന്റെ കാലനാഥ…ശാരിയെ ഇപ്പൊ ഒറ്റക്ക് വിടാൻ പറ്റോ അവളുടെ അവസ്ഥയും കൂടെ നമ്മൾ ഓർക്കണ്ടേ സമയം ആണ്……..അതുകൊണ്ട് എന്റെ കലാനാഥൻ തത്കാലം ഇവിടെ ഒറ്റക്ക് കിടന്നോ വേണേൽ ദ നീ എനിക്ക് വാങ്ങി തന്ന ഈ പാവയെ കൂടെ കെട്ടിപിടിച്ചു കിടന്നോ…അതും പറഞ്ഞു ഭദ്ര പുറത്തേക്ക് പോകാൻ തുടങ്ങി അപ്പോഴും കാശി അതെ ഇരുപ്പ് തന്നെ ആണ്……. ഭദ്ര വാതിൽവരെ പോയിട്ട് തിരിച്ചു വന്നവന്റെ കവിളിൽ ചുംബിച്ചു……കാശി ഞെട്ടി കൊണ്ട് അവളെ നോക്കി.
തത്കാലം ഇത് വച്ചു എന്റെ കെട്ടിയോൻ അഡ്ജസ്റ്റ് ചെയ്യ്…… അപ്പോ ഗുഡ് നൈറ്റ്….അതും പറഞ്ഞു ചിരിയോടെ ഭദ്ര ഇറങ്ങി പോയി….അത് കാണെ കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……
ഭദ്ര ശാരിയുടെ മുറിയിൽ വരുമ്പോൾ അവൾ എന്തോ ആലോചിച്ചു ബെഡിൽ ഇരിപ്പ് ആണ്……
ശാരി ഇതുവരെ കിടന്നില്ലേ……ഭദ്രയുടെ ശബ്ദം കേട്ട് അവൾ നോക്കി.
ഭദ്ര എന്താ ഇവിടെ……ശാരി സംശയത്തിൽ ചോദിച്ചു.
ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നത്…. എന്തേ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഞാൻ കിടക്കുന്നത് കൊണ്ട്…….
ഇല്ല….. എനിക്ക് സന്തോഷമെ ഉള്ളു…… ഞാൻ ഭദ്രയെ ഇങ്ങോട്ടു വിളിക്കാൻ തുടങ്ങിയത് ആണ് പിന്നെ കാശിയേട്ടന് ഇഷ്ടമാകില്ല എന്ന് കരുതി ആണ്……
അത് ആണ് ഞാൻ മനസ്സറിഞ്ഞു വന്നത്….. വാ കിടക്കാം……ഭദ്ര കുറച്ചു വെള്ളം കുടിച്ചിട്ട് ബെഡിൽ കയറി കിടന്നു ശാരി അവളെ ഒന്ന് നോക്കിയിട്ട് കിടന്നു……
കുറച്ചു കഴിഞ്ഞു ഭദ്ര ശാരിയെ ചുറ്റിപിടിച്ചു കിടന്നു….. ശാരി അവളുടെ കൈയിൽ മുറുകെ പിടിച്ചു…….
എന്നോട് ദേഷ്യമില്ലേ ഭദ്രക്ക്…..
എന്തിന് കാശിയെ സ്നേഹിച്ചതിന് ആണോ…… അത് ഇപ്പൊ ദേഷ്യം കാണിച്ചിട്ട് കാര്യമില്ല….. എന്റെ കാലനാഥൻ അല്ലെ അങ്ങേരുടെ ഒടുക്കത്തെ ആ സൗന്ദര്യവും സ്വഭാവം ഒക്കെ കണ്ടാൽ ഏതു പെണ്ണ് ആണ് വീണു പോകാത്തത്….. അതിൽ എനിക്ക് ശാരിയോട് ദേഷ്യമൊന്നുല്ല…. പിന്നെ അന്ന് എനിക്ക് കേക്ക് തരാതെ കഴിച്ചത് ദേഷ്യമുണ്ട്………..അവളുടെ പറച്ചിൽ കേട്ട് ശാരി അവളെ നോക്കി പിന്നെ ചിരിയോടെ അവളെ തിരിച്ചു പുണർന്നു കിടന്നു……. അതെ ചിരി ഭദ്രയിലും തെളിഞ്ഞു……..
(ഈശ്വര ഇനി എന്തൊക്കെ ആണോ എന്തോ വരാൻ ഇരിക്കുന്നത്.)
തുടരും….