താലി, ഭാഗം 81 – എഴുത്ത്: ലക്ഷ്മി ശ്രീനു

ആദ്യം തന്നെ സോറി….. കഴിഞ്ഞ രണ്ട് പാർട്ടിലും ഞാൻ ശാന്തിക്ക് ശാരിയെന്ന് ആണ് ടൈപ്പ് ചെയ്തു പോയത്……. സോറി……

*********

നിങ്ങളോട് ആണ് ചോദിച്ചത് അവൾ എവിടെന്ന്……..കാശി ദേഷ്യത്തിൽ ചോദിച്ചു.

കാശി….. ഭദ്ര അമ്പലത്തിൽ പോവാണെന്ന് പറഞ്ഞു ഇവിടെ നിന്ന് പോയതാ…… ഇവൾക്ക് പോകാൻ പറ്റില്ലായിരുന്നു…. ഞാൻ കൂടെ പോകാമെന്ന് പറഞ്ഞപ്പോൾ അടുത്ത് ആണ് അമ്പലം ഒറ്റക്ക് പോകാമെന്ന് പറഞ്ഞു പോയത് ആയിരുന്നു…… പക്ഷെ ഇതുവരെ തിരിച്ചു വന്നില്ല……..പീറ്റർ പറഞ്ഞു.
കാശി നെറ്റിയിൽ കൈ മുട്ടിച്ചു….

അവളുടെ ഫോണിൽ വിളിച്ചു നോക്കിയില്ലേ……കാശി.

ഞങ്ങൾ വിളിച്ചു കുറച്ചു മുന്നേ വരെ ബെൽ ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ബെൽ ഇല്ല…. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങിയപ്പോൾ ആണ് നീ വന്നത്….പീറ്റർ പറഞ്ഞു…… കാശി അവരെ ഒന്ന് നോക്കി രണ്ടുപേരും പേടിച്ചു നിൽപ്പണ് ഇനി താൻ കൂടെ വല്ലതും പറഞ്ഞ ശരി ആകില്ലന്ന് കാശിക്ക് തോന്നി…….

നിങ്ങൾ ടെൻഷൻ ആകണ്ട ഞാൻ ഒന്ന് പോയി നോക്കട്ടെ അവൾ വേറെ എങ്ങും പോയ്‌ കാണില്ല….. അമ്പലത്തിന്റെ അടുത്ത് കാവേരിയുടെ വീട് ഉണ്ട് അവിടെ പോയത് ആകും ചിലപ്പോൾ….. ഞാൻ അവളെ കൂട്ടി വരാം നിങ്ങൾ അകത്തേക്ക് പൊക്കോ…കാശി അവരെ സമാധാനിപ്പിച്ചു വണ്ടിയെടുത്തു ഇറങ്ങി…..

കാശിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു….. അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു രണ്ട് മൂന്നുപ്രാവശ്യം വിളിച്ചു പക്ഷെ കാൾ കിട്ടുന്നില്ലായിരുന്നു അത് കൂടെ ആയപ്പോൾ ദേഷ്യവും ടെൻഷനും ഒക്കെ തോന്നി കാശിക്ക്……..കാശി കാർ വേഗത്തിൽ ഓടിച്ചു…….

പാടത്തിന്റെ സൈഡിൽ വണ്ടി നിർത്തിയിട്ട് കാശി കാവേരിയുടെ വീട്ടിലേക്ക് പോയി…… അവിടെ ആണെങ്കിൽ വീട് അടച്ചു ഇട്ടേക്കുവായിരുന്നു അത് കൂടെ ആയപ്പോൾ കാശിക്ക് ടെൻഷനായി….. അവൻ പിന്നെ കാവേരിയുടെ അച്ഛനെ വിളിച്ചു നോക്കി………

ഹലോ……. ചേട്ടാ ഞാൻ കാശി ആണ്……..

മനസ്സിലായി മോനെ……. എന്താ ഈ നേരത്ത്……

ചേട്ടാ ഞാൻ നിങ്ങടെ വീടിന്റെ മുന്നിൽ ഉണ്ട് വീട് അടച്ചേക്കുന്നു അതാ വിളിച്ചത്…….

അയ്യോ മോനെ ഞങ്ങൾ അവിടെ ഇല്ല….. അവൾക്ക് വീണ്ടും വയ്യാതെ ആയി അങ്ങനെ ഞാനും മോളും കൂടെ അവളെ ഇങ്ങ് ഹോസ്പിറ്റലിൽ കൊണ്ട് വന്നു……

ആണോ…. ഭദ്ര ഇന്ന് ഇവിടെ എങ്ങാനും വന്നിരുന്നോ……….

ഞാൻ ഓട്ടം കഴിഞ്ഞു വന്നപ്പോൾ ആണ് ഇവരെ കൂട്ടി ഇങ്ങോട്ടു വന്നത്….. ഞാൻ മോളോട് ഒന്ന് ചോദിച്ചു നോക്കട്ടെ……….

ഏയ്യ് ഇല്ല മോനെ മോളെ കണ്ടിട്ട് രണ്ടുദിവസം ആയെന്ന്…. എന്താ മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ……

ഇല്ല ചേട്ടാ….ഒന്നുല്ല അവൾ ഇങ്ങോട്ടു വരുന്നു എന്ന് പറഞ്ഞു അമ്പലത്തിൽ പോയിട്ട് അപ്പോ ഇവിടെ ഉണ്ടെങ്കിൽ ഞാൻ വീട്ടിലേക്ക് പോകുമ്പോൾ കൂടെ കൂട്ടാം എന്ന് കരുതി…….. ചേച്ചിക്ക് വേറെ പ്രശ്നം എന്തെങ്കിലും ഉണ്ടോ……

ഇല്ല മോനെ ഇല്ല……

ശരി ചേട്ടാ ഞാൻ വിളിക്കാം……കാശി കാൾ കട്ട് ആക്കി ദേഷ്യത്തിൽ വണ്ടിയുടെ അടുത്തേക്ക് പോയി അപ്പോഴും കാശി ഭദ്രയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടേ ഇരുന്നു…….

കാശി എങ്ങോട്ട് എന്നില്ലാതെ ഡ്രൈവ് ചെയ്തു കൊണ്ട് ഇരുന്നു……

*********************

എന്നാലും ഞാൻ കൂടെ പോകേണ്ടത് ആയിരുന്നു അല്ലെ……പീറ്റർ സങ്കടത്തോടെ പറഞ്ഞു.

അവൾ അല്ലെ വേണ്ടന്ന് നിർബന്ധം പിടിച്ചത്…..ശാന്തി പറഞ്ഞു

അല്ല എന്നാലും എന്താ പെട്ടന്ന് അമ്പലത്തിൽ പോണമെന്ന് പറഞ്ഞു ഒരു പോക്ക്…… പീറ്റർ സംശയത്തിൽ ചോദിച്ചു.

അറിയില്ല ഗെയിം കളിച്ചു ഇരുന്നത് ആണ് പിന്നെ ഒരു കാൾ വന്നപ്പോൾ എണീറ്റ് കുളിച്ചു റെഡിയായ് അമ്പലത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞു…ശാന്തി പറഞ്ഞു.

പെട്ടന്ന് മുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു…. ശാന്തിയും പീറ്ററും എണീറ്റ് അങ്ങോട്ട്‌ പോയി നോക്കി……… ഭദ്ര ആയിരുന്നു അവളെ കണ്ടതും ആശ്വാസമായി…

നീ ഇത് എങ്ങോട്ട് പോയതാ….. കാശിയേട്ടൻ നിന്നെ തിരക്കി പോയി……ശാന്തി ചൂടായി.

ഞാൻ അമ്പലത്തിൽ പോയിട്ട് കാവേരിയുടെ വീട്ടിൽ പോയി പിന്നെ അവളുടെ കൂടെ ഒന്ന് സിറ്റി വരെ പോയിരുന്നു അതാ ലേറ്റ് ആയത്.. ഭദ്ര പെട്ടന്ന് പറഞ്ഞു.

നിന്റെ ഫോൺ എവിടെ എത്ര പ്രാവശ്യം വിളിച്ചു…..പീറ്റർ.

അത് ഓഫായി…… ഞാൻ ഒന്ന് കിടക്കട്ടെ നല്ല തലവേദന……ഭദ്ര കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അകത്തേക്ക് പോയി…

എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്….. അവളുടെ മുഖമൊക്കെ വല്ലാതെ ഇരിപ്പുണ്ട്…… ശാന്തി അവൾ പോയ വഴിയേ നോക്കി പറഞ്ഞു.

ഭദ്ര പറഞ്ഞത് മുഴുവൻ കള്ളം ആണ് ശാന്തി….. കാശിയെ വിളിച്ചു അവൾ വന്ന കാര്യം പറയ്……പീറ്റർ ഗൗരവത്തിൽ പറഞ്ഞു.

കാശി കാർ സൈഡിൽ ഒതുക്കി കാൾ എടുത്തു…..

എന്താ ശാന്തി……

കാശിയേട്ട ഭദ്ര വന്നിട്ടുണ്ട്……

അഹ് ശരി ഞാൻ അങ്ങോട്ട് വരുവാ…..കാശിക്ക് സമാധാനമായി…… അവൻ കാർ തിരിച്ചു വീട്ടിലേക്ക്……

കാശി വീട്ടിൽ എത്തുമ്പോൾ പീറ്റർ പുറത്ത് നിൽപ്പുണ്ട്……

അവൾ എവിടെ പോയെന്നോ എന്തെങ്കിലും പറഞ്ഞോ….കാറിൽ നിന്ന് ഇറങ്ങിയ പാടെ കാശി പീറ്റർനോട്‌ ചോദിച്ചു.

പീറ്റർ അവൾ പറഞ്ഞത് ഒക്കെ കാശിയോട് പറഞ്ഞു…….

എനിക്ക് എന്തോ അത് അത്ര വിശ്വാസം ആയില്ല കാശി…. ഇവിടെന്ന് പോയത് പോലെ അല്ല തിരിച്ചു വന്നത് കരഞ്ഞിട്ട് ഉണ്ട് അത് മുഖത്ത് വ്യക്തമാണ്….. പിന്നെ ശാന്തി പറഞ്ഞു ഏതോ ഒരു കാൾ വന്നു അതിന് ശേഷമാണ് അമ്പലത്തിലേക്ക് എന്ന് പറഞ്ഞു പോയതെന്ന്……പീറ്റർ പറഞ്ഞു.

അവൾ എങ്ങനെയ തിരിച്ചു വന്നത്…..കാശി

ഓട്ടോയിൽ ആണ് വന്നത്……
കാശി പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി…….

കാശി ഫോൺ കൊണ്ട് ടേബിളിൽ വച്ചിട്ട് സോഫയിൽ ഇരുന്നു കുറച്ചു സമയം ശാന്തിയും പീറ്ററും അവനെയും നോക്കും അടഞ്ഞു കിടക്കുന്ന വാതിലും നോക്കും…

ഭദ്ര………അവന്റെ ഒരു വിളിയിൽ ഭദ്ര വാതിൽ തുറന്നു പുറത്തേക്ക് വന്ന വേഷം പോലും ഭദ്ര മാറിയിട്ടില്ല……

എന്താ കാശി…..താഴെ നോക്കി ഫോണിൽ മുറുകെ പിടിച്ചു ചോദിച്ചു.

സമയം എന്തായി ഇപ്പൊ……അവന്റെ ചോദ്യം കേട്ട് ഫോണിൽ നോക്കി….

പത്തുമണി കഴിഞ്ഞു…….

നീ ഇതുവരെ എവിടെ പോയതാ…..

ഞാൻ അമ്പലത്തിൽ പോയിട്ട്…….കാശി എണീറ്റ് അവളുടെ അടുത്തേക്ക് വന്നപ്പോൾ അവൾ  പറഞ്ഞു നിർത്തി.

അമ്പലത്തിൽ പോയിട്ട്…….കാശി

അമ്പലത്തിൽ പോയിട്ട്…കാവേരിയേ കണ്ടു അവളുടെ കൂടെ സിറ്റിയിൽ പോയി………..അവൾ പറഞ്ഞു നിർത്തി.

വൈകിയപ്പോൾ വിളിച്ചു പറയാത്തത് എന്താ……..അവന്റെ ശാന്തമായ സംസാരം ഭദ്രക്ക് ചെറിയ പേടി തോന്നി….

അത്…. അത് ഫോൺ ചാർജ്……ഭദ്ര വിക്കാനും വിറയ്ക്കാനും തുടങ്ങി…അവൾ പറഞ്ഞു തീരും മുന്നേ കാശി ഫോൺ പിടിച്ചു വാങ്ങി തറയിൽ അടിച്ചു…..

വിളിച്ച കിട്ടാത്ത ഈ സാധനം നീ ഇനി കൊണ്ട് നടക്കണ്ട……..അവൻ ദേഷ്യത്തിൽ പറഞ്ഞു….ഫോൺ പൊട്ടിയപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…..

നീ എന്താ കാശി ഈ കാണിച്ചേ…….

എന്താ ഡി ഞാൻ കാണിച്ചത്…… ഞാൻ കാണിക്കാൻ പോകുന്നെ ഉള്ളു……. നീ എവിടെ പോയെന്ന പറഞ്ഞത് കാവേരിയേ കൂട്ടി… അവന്റെ സംസാരരീതി മാറി..ഭദ്ര തല താഴ്ത്തി……

ചോദിച്ചതിന് ഉത്തരം പറയെടി….. നീ എവിടെ പോയത്…അലർച്ച ആയിരുന്നു അത്..

ഞാൻ സിറ്റിയിൽ…….ഭദ്ര പറഞ്ഞു തീരും മുന്നേ മുഖമടച്ചു ഒരെണ്ണം കൊടുത്തു കാശി……. ഭദ്ര താഴേക്ക് വീണു പോയി പെട്ടന്ന് ആയത് കൊണ്ട്….

സുഖമില്ലാത്ത അമ്മയെയും കൊണ്ട് ആശുപത്രിയിൽ നിൽക്കുന്ന അവൾ എങ്ങനെ ഡി നിന്റെ കൂടെ സിറ്റിയിൽ……സത്യം പറയെടി നീ ഇതുവരെ എവിടെ ഡി പോയത്…..അവളെ പിടിച്ചു എണീപ്പിച്ചി ചോദിച്ചു…….

എനിക്ക് പറയാൻ മനസ്സില്ല……ഞാൻ എനിക്ക് തോന്നിയത് പോലെ ഒക്കെ ചെയ്യും അതിന് നിനക്ക് എന്താ……..ഭദ്ര വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു…..

മുഖത്ത് നോക്കി കള്ളം പറഞ്ഞിട്ട് നിന്ന് ഞെഗളിക്കുന്നോ…… കൊ-, ന്നു കളയും മുഖത്ത് നോക്കി കള്ളം പറഞ്ഞാൽ….അവളുടെ കവിളിൽ അമർത്തി പിടിച്ചു പറഞ്ഞു…

അല്ലെങ്കിലും നിനക്കും നിന്റെ ചേട്ടനും കൊ-, ന്നാണല്ലോ ശീലം……കാശി കൈ എടുത്തു മാറ്റി പീറ്ററും ശാന്തിയും ഇവിടെ എന്താ നടക്കുന്നത് എന്ന് നോക്കി നിൽപ്പുണ്ട്…..

ആരെ ഡി ഞാനും ഏട്ടനും കൊ-, ന്നത്……

എന്റെ അമ്മയെയും അച്ഛനെയും ഈ വീട്ടിൽ ഇട്ടു ചു, ട്ടു കൊ, ന്നത് ആരാ…..എന്റെ ചേച്ചിയേ മനഃപൂർവം വണ്ടി ഇടിച്ചു കൊ, ന്നത് ആരാ…… നീയും നിന്റെ ചേട്ടനും കൂടെ അല്ലെ ഇനി എന്നെ മാത്രം എന്തിനാ ബാക്കി വച്ചത് കൊ, ല്ലായിരുന്നില്ലേ…..ഭദ്ര ദേഷ്യം കൊണ്ട് വിറയ്ക്കുവായിരുന്നു…. കാശി ഒന്ന് ഞെട്ടി…അവൻ എന്തോ പറയാൻ വന്നതും മുറ്റത്ത് ഏതോ വണ്ടിയുടെ ശബ്ദം കേട്ടു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *