താലി, ഭാഗം 83 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി……….ഭദ്ര നിലവിളിയോടെ ചാടി എണീറ്റു….. ശാന്തി പെട്ടന്ന് ലൈറ്റ് ഓൺ ആക്കി……

എന്താ ഭദ്രേ……. എന്ത് പറ്റി……. ശാന്തി  ടെൻഷനോടെ ചോദിച്ചു.. അപ്പോഴേക്കും പുറത്ത് ഡോറിൽ മുട്ട് കേട്ടു….. ശാന്തി ഭദ്രയേ ഒന്നു നോക്കിയിട്ട് പോയി വാതിൽ തുറന്നു.

എന്താ…. എന്ത് പറ്റി എന്തിനാ ഭദ്ര നിലവിളിച്ചേ…..പീറ്റർ ആയിരുന്നു. പീറ്റർ ഹാളിൽ സോഫയിൽ ആണ് കിടന്നത് ചില ദിവസം മാത്രമാണ് അവൻ മുറിയിൽ കിടക്കുന്നത് ഇന്ന് കാശി കൂടെ പുറത്ത് പോയി വരാത്തത് കൊണ്ട് ഹാളിൽ തന്നെ കിടക്കുവായിരുന്നു……

എന്തോ സ്വപ്നം കണ്ടുന്ന് തോന്നുന്നു ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല…….ശാന്തി അവളെ നോക്കി പറഞ്ഞു.

പീറ്റർ അകത്തേക്ക് കയറി അവളുടെ അടുത്തേക്ക് വന്നു….

എന്താ മോളെ…. എന്ത് പറ്റി…….

കാശിക്ക് എന്തോ പറ്റി…..ഭദ്ര പെട്ടന്ന് പറഞ്ഞു.

കാശിക്ക് എന്ത് പറ്റാൻ…. മോള് സ്വപ്നം കണ്ടത് ആകും കിടന്നോ…. ശാന്തി നിങ്ങൾ കിടന്നോ ദേവൻ പോയി ഞാൻ ഹാളിൽ ഉണ്ടാകും…. പീറ്റർ ഗൗരവത്തിൽ പറഞ്ഞു.

കാശിയേട്ടൻ വന്നില്ലേ……ശാന്തി ചോദിച്ചു.

ഇല്ല വന്നിട്ടില്ല വിളിച്ചു നോക്കി ഫോൺ ഓഫ് ആണ്….. വല്ലാത്ത ഒരു അവസ്ഥയിൽ ആണ് പോയത് വരാൻ കുറച്ചു വൈകും ചിലപ്പോൾ ഇന്ന് വരില്ലായിരിക്കും എന്ന ദേവൻ പറഞ്ഞത്…. ടെൻഷൻ ആകണ്ട നിങ്ങൾ കിടന്നോ…അവൻ പുറത്തേക്ക് ഇറങ്ങി ഭദ്രയുടെ കണ്ണൊക്കെ നിറഞ്ഞു തുടങ്ങി അവൾ താലിയിൽ മുറുകെ പിടിച്ചു…

ഭദ്ര വൈകുന്നേരം ആ കാൾ വന്നത് ആലോചിച്ചു……

FLASHBACK………….

എന്താണ് മാഡം ഫോണും നോക്കി ഇരുന്നു ഒരു ചിരി….ശാന്തി ഭദ്രയുടെ അടുത്തേക്ക് വന്നു ചോദിച്ചു.

ഞാൻ ദേ ഗെയിം കളിക്കുവ പെണ്ണെ…..

ചുമ്മാ അല്ല കാശിയേട്ടൻ പറഞ്ഞത് നീ ഇപ്പോഴും കൊച്ച് കളിച്ചു നടക്കുവാണെന്ന്……ശാന്തി അവളെ കളിയാക്കി.

ഓഹ് പിന്നെ അവനോട് പോകാൻ പറ അവന് ഒരു എല്ല് കൂടുതൽ ആണ്…..ശാന്തി അവളെ നോക്കി ചിരിച്ചു കൊണ്ട് പോകാൻ തുടങ്ങുമ്പോൾ ആണ് ഫോണിലേക്കു കാൾ വന്നത്…..

ഭദ്ര മുഷിച്ചിലോടെ കാൾ എടുത്തു……അത് ശാന്തി ശ്രദ്ധിച്ചു….

ഹലോ….

ഞാൻ പറയുന്നത് അങ്ങോട്ട്‌ കേൾക്കണം ഇങ്ങോട്ടു ഒന്നും പറയാൻ നിൽക്കരുത്…… തന്റെ നല്ലതിന് വേണ്ടി ആണ് ഞാൻ വിളിച്ചത്….. തന്റെ കൂടെ ഉള്ള ആരെയും താൻ വിശ്വസിക്കരുത്….. ഞാൻ ഇങ്ങനെ പറയാൻ ഒരു കാരണം ഉണ്ട്…… അത് എന്താ എന്ന് അറിയണം എങ്കിൽ താൻ എത്രയും പെട്ടന്ന് സിറ്റിയിൽ ഹോട്ടൽ മൂർത്തിയിൽ വരണം….. പിന്നെ വരുമ്പോൾ ഒറ്റക്ക് ആയിരിക്കണം കാശി അറിയരുത്…… അത് കഴിഞ്ഞു തനിക്ക് തീരുമാനിക്കാം എന്തും……..അത്രയും പറഞ്ഞു ആ സ്ത്രീശബ്ദം നിലച്ചു….

ഞാൻ വരാം….എന്താ അവർ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് അറിയണം എന്തെങ്കിലും ഒരു കാരണം ഇല്ലാതെ അവർ അങ്ങനെ പറയില്ലലോ….. കാശിയെ വിളിച്ചു പറഞ്ഞാലോ….. അല്ലെങ്കിൽ തന്നെ അവർ എന്തായിരിക്കും അങ്ങനെ പറഞ്ഞത്…… ഇനി അന്നത്തെ പോലെ എന്തെങ്കിലും അപകടം ആണോ…..പെട്ടന്ന് തന്നെ അവൾ എണീറ്റ് മുറിയിലേക്ക് പോയി…. ശാന്തി അവളെ നോക്കിയിട്ട് പുറത്തേക്ക് പോയി…..

പീറ്ററും ശാന്തിയും കൂടെ പുറത്ത് ഇരിക്കുവായിരുന്നു……അവൾ അവന്റെ പഴയ കാര്യങ്ങൾ ഒക്കെ ചോദിച്ചറിയുവാണ്

ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…..

ഇപ്പൊ ആരുമില്ല…… മുമ്പ് ഉണ്ടായിരുന്നു അമ്മയും ചേട്ടനും……

അവർ ഇപ്പൊ എവിടെ പോയി……

ചേട്ടൻ എന്നെ പോലെ ഗുണ്ടയായിരുന്നു….. അവനെ കണ്ടാണ് ഞാനും വളർന്നത് പിന്നെ അവന്റെ കൂടെ തന്നെ ഞാനും പോയി…. എന്റെ അമ്മക്ക് അതിൽ ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു…. അച്ഛൻ ഉപേക്ഷിച്ചു പോയത് ആണ് ഞങ്ങളെ അമ്മ അന്ന് ഞങ്ങളോട് കാരണം പറഞ്ഞത് അച്ഛന് മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്ന പക്ഷെ സത്യം അത് ആയിരുന്നില്ല അമ്മ….പീറ്റർ പുച്ഛത്തിൽ ചിരിച്ചു…..ശാന്തി കാര്യം മനസിലാക്കാതെ നോക്കി.

അമ്മക്ക് ഞങ്ങടെ വീടിന്റെ അടുത്ത് ഉള്ള ഒരു പ്രമാണിയുമായി അതിരുവിട്ട ബന്ധം ഉണ്ടായിരുന്നു അത് അറിഞ്ഞ എന്റെ അച്ഛനെ അവർ കൊന്നു കുഴിച്ചു മൂടിയത് ആയിരുന്നു…… ഒരിക്കൽ ചേട്ടനും ഞാനും രാത്രി വൈകി വീട്ടിൽ എത്തുമ്പോൾ അമ്മയെയും അയാളെയും ഒരു മക്കളും കാണാൻ പാടില്ലാത്ത ഒരു അവസ്ഥയിൽ കണ്ടു……. അന്ന് ആ നിമിഷം തന്നെ ചേട്ടൻ അവരെ രണ്ടുപേരെയും വെട്ടി കൊന്നു പൊലീസിൽ പോയി കീഴടങ്ങി….. അവന് പതിനാറ് വർഷം തടവ് ആയിരുന്നു…… പക്ഷെ അവൻ മൂന്നു വർഷം കഴിഞ്ഞപ്പോൾ തന്നെ ജയിലിൽ വച്ച് മരിച്ചു… അവന് മഞ്ഞനോവ് കൂടിയത് ആയിരുന്നു… അന്നത്തോടെ പിന്നെ ഞാൻ ഒറ്റക്ക് ആയി…. ആരോടും ഒരു സ്നേഹമില്ല ആരെയും വിശ്വാസമില്ല…. പീറ്റർ പെട്ടന്ന് പറഞ്ഞു തീർത്തു…. ശാന്തി ആണെങ്കിൽ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു.

അപ്പോൾ ഞങ്ങടെ കൂടെ ഇങ്ങനെ നിൽക്കുന്നത്….. ഞങ്ങളെ വിശ്വാസമുണ്ടായിട്ട് ആണോ……

അറിയില്ല ഭദ്ര മോളെ വിട്ടു എങ്ങും പോകാൻ മനസ്സ് അനുവദിക്കുന്നില്ല…..അവളിലെ കുട്ടിത്തം നിഷ്കളങ്കത ഒക്കെ എന്നെ ഇവിടെ പിടിച്ചു നിർത്തുന്നുണ്ട്….പീറ്റർ പറഞ്ഞു തീർന്നതും ഭദ്ര കുളിച്ചു റെഡിയായ് വന്നു…….

നീ ഇത് എവിടെ പോവാ……ശാന്തി

ഞാൻ അമ്പലത്തിൽ പോവാ…..

എനിക്ക് വരാൻ പറ്റില്ലാലോ പെണ്ണെ….. അഹ് നിങ്ങൾ പോയിട്ട് വാ…..ശാന്തി സങ്കടത്തിൽ പറഞ്ഞു.

വാ മോളെ ഞാൻ കാർ എടുക്കാം…..പീറ്റർ എണീറ്റു.

വേണ്ട ഏട്ടാ……. ഇവിടെ അടുത്ത് തന്നെ ആണ് ഞാൻ നടന്നു പോയിട്ട് പെട്ടന്ന് വരും………… ഭദ്ര പറഞ്ഞു.

അത് കാശി അറിഞ്ഞ പ്രശ്നം ആകും…… ഞാൻ കൂടെ വരാം……

വേണ്ട ഞാൻ പറഞ്ഞോളാം കാശിയോട് ഇവിടെ ദേ ശാന്തി മാത്രമേ ഉള്ളു ചേട്ടൻ ഇവിടെ നിൽക്ക്……….. അതും പറഞ്ഞു ഭദ്ര പെട്ടന്ന് ഇറങ്ങി……

എന്നാലും ഇത് എന്തൊരു പോക്കാ….. ഗെയിം കളിച്ചു ഇരുന്ന പെണ്ണാ…….

ഞാൻ കൂടെ പോയാലോ അല്ലെങ്കിൽ കാശി……

ഇനി പുറകെ പോയിട്ട് കാര്യമില്ല….. അവൾക്ക് ഇഷ്ടവില്ല ഇനി അതിന്റെ പേരിൽ മുഖം വീർപ്പിച്ചാൽ പിന്നെ അറിയാല്ലോ കാശിയേട്ടന്റെ കാര്യം മാത്രം…….ശാന്തി അതും പറഞ്ഞു പോയി….

ഭദ്ര കുറച്ചു ദൂരം നടന്നപ്പോൾ തന്നെ ഒരു ഓട്ടോ വന്നു അതിൽ കയറി അവർ പറഞ്ഞ ആ ഹോട്ടലിൽ എത്തി….ആ നമ്പറിൽ വിളിക്കാൻ തുടങ്ങുമ്പോൾ ആണ്…… ഒരു പർത അണിഞ്ഞ സ്ത്രീ അവരുടെ അടുത്തേക്ക് വന്നത്…..

ഭദ്ര……വിളി കേട്ടതും ഭദ്ര തിരിഞ്ഞു നോക്കി…

ആരാ നിങ്ങൾ……അവരുടെ വേഷം കണ്ടു ഭദ്ര ചോദിച്ചു.

എന്റെ പേരോ ഊരോ അല്ലല്ലോ ഭദ്ര പ്രശ്നം ഇവിടെ നിന്നെ വിളിച്ചത് കുറച്ചു കാര്യങ്ങൾ പറയാൻ ആണ്…….

എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത്…..

നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് നിന്റെ ചേച്ചി മരിച്ചതിനെ കുറിച്ച്…..ഭദ്ര അവരെ സൂക്ഷിച്ചു നോക്കി….

നിന്റെ അമ്മയും അച്ഛനും ഇന്ന് ജീവനോടെ ഇല്ല അത് നിനക്ക് അറിയോ…….. ഭദ്ര ഞെട്ടി അവരെ നോക്കി.

ഇല്ല അവരൊക്കെ ജീവനോടെ ഉണ്ട്…

നീ ഇത്ര പാവം ആകരുത് ഭദ്ര……മാന്തോപ്പിൽ അന്ന് മരിച്ചത് ആരൊക്കെ ആണെന്ന് അറിയോ….. നിന്റെ സ്വന്തം അച്ഛനും അമ്മയും….. അത് അറിഞ്ഞു ആ കാര്യങ്ങൾ തെളിയിക്കാൻ ആണ് നിന്റെ ചേച്ചി വന്നത്…… അവളെയും കൊന്നു കളഞ്ഞു……

നിങ്ങൾ എന്തൊക്കെയ ഈ വിളിച്ചു പറയുന്നത്…….

നീ അറിയാത്ത നിന്നെ അറിയിക്കാത്ത സത്യങ്ങൾ…..

ഇല്ല ഞാൻ ഇത് ഒന്നും വിശ്വസിക്കില്ല….. കാരണം…. കാശി എന്നോട് നുണ പറയില്ല……..

സ്വന്തം ചേട്ടൻ ചെയ്ത തെറ്റുകൾ ഒക്കെ ഭാര്യയോട് എണ്ണി പറയുന്നവൻ അല്ല കാശിനാഥൻ അവന്റെ പോലീസ് ബുദ്ധി ആണ്……. നിനക്ക് സംശയം ഉണ്ടെങ്കിൽ നീ എല്ലാം അവനോട് ചോദിക്ക് കാശിയോട്……..ഭദ്ര അവരെ ഒന്നു തറപ്പിച്ചു നോക്കി ദേഷ്യത്തിൽ ഇറങ്ങി…

ഭദ്ര ബസ് സ്റ്റോപ്പിൽ കയറി ഒതുങ്ങി നിന്നു കുറെ കരഞ്ഞു കൂടെ ഉള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങി അപ്പോഴാണ് ദേവൻ അത് വഴി വരുന്നത്……

ഭദ്ര…. നീ എന്താ ഇവിടെ……അവളെ കണ്ടപ്പോൾ ഇറങ്ങി ചോദിച്ചു…..അവർ പറഞ്ഞത് ഒക്കെ ഓർക്കേ ഭദ്രക്ക് ദേവനെ കൊ, ല്ലാൻ ഉള്ള ദേഷ്യം തോന്നി……

എന്റെ അച്ഛനും അമ്മയും എങ്ങനെ ആണ് മരിച്ചത്…….. ദേവൻ ഞെട്ടി കൊണ്ട് അവളെ നോക്കി…… അവന്റെ ഞെട്ടൽ ഭദ്ര വ്യക്തമായി കാണുകയും ചെയ്തു…..

നീ….. നീ എന്തൊക്കെയ…..

എന്റെ ചേച്ചി മരിച്ചത് എങ്ങനെ…..

ഭദ്ര ഇതൊക്കെ ഇവിടെ നിന്ന് ആണോ സംസാരിക്കേണ്ടത്…… വ നമുക്ക് വീട്ടിൽ പോയി സമാധാനത്തിൽ സംസാരിക്കാം……അവൻ അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു.

ഛെ…. കൈയെടുക്കെഡോ….. ഇനി എന്താ തനിക്ക് പറയാൻ ഉള്ളത്….. തന്റെ ഈ ഞെട്ടലും ഒഴിഞ്ഞു മാറ്റവും തന്നെ തെളിവുകൾ ആണ്….. ഞാൻ അവനെ കാണട്ടെ കാശിനാഥനെ…….ദേഷ്യത്തിൽ പറഞ്ഞു പെട്ടന്ന് കണ്ടൊരു ഓട്ടോക്ക് കൈ കാണിച്ചു ഭദ്ര കയറി പോയി…… ദേവൻ ഈ കാര്യം പറയാൻ കാശിയെ വിളിച്ചു പക്ഷെ കാൾ ബിസി ആയിരുന്നു……

കഴിഞ്ഞു കഴിഞ്ഞു…

ഭദ്ര ഓരോന്ന് ആലോചിച്ചു കിടക്കുമ്പോ ആണ് പുറത്ത് എന്തൊക്കെയൊ ശബ്ദം കേട്ടതും പീറ്ററിന്റെ വിളി കേട്ടതും…. ശാന്തിയും ഭദ്രയും പുറത്തേക്ക് ഇറങ്ങി…

തുടരും….