താലി, ഭാഗം 93 – എഴുത്ത്: ലക്ഷ്മി ശ്രീനു

ദിവസങ്ങൾ കടന്നു പോയി… ഭദ്ര കാശിയുടെ കൂടെ ഓഫീസിൽ പോയി തുടങ്ങി ശിവ വീട്ടിൽ തന്നെ ആണ്……ഭദ്രയോട് അധികം പ്രശ്നങ്ങൾക്ക് ഒന്നും ശിവ പോകുന്നില്ല. (ഈശ്വര കൊടുംകാറ്റിനു മുൻപേ ഉള്ള ശാന്തത ആണോ….)
ശാന്തിയും വിഷ്ണുവും അങ്ങനെ പ്രണയിച്ചു നടക്കുവാ പിള്ളേരെ പിടിച്ചു കെട്ടിക്കാൻ ഉള്ള ചർച്ച ആണ് ഇപ്പൊ നടക്കുന്നത്…വരൂ നമുക്ക് അങ്ങോട്ട്‌ പോകാം….

എല്ലാവരും ഇരിക്ക്..മഹി വന്ന അതിഥികളോട് നിറഞ്ഞ ചിരിയോടെ പറഞ്ഞു.

ഞാൻ വിഷ്ണുന്റെ അമ്മാവൻ ആണ് ഇത് അവന്റെ വല്യച്ഛൻ ആണ്….. ഇത് അമ്മ…വിഷ്ണുന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പൊ കുറെ ആയി… ഇവൻ ഒരാളെ ഉള്ളു….അമ്മാവൻ പറഞ്ഞു.

അതൊക്കെ ഞങ്ങൾക്ക് അറിയാം പിന്നെ ചടങ്ങുകൾ തെറ്റിക്കണ്ടന്നു കരുതി..മഹി പറഞ്ഞു….

എന്ന പിന്നെ അങ്ങനെ ആകട്ടെ കുട്ടിയെ വിളിച്ചോളൂ. അമ്മാവൻ പറഞ്ഞു വിഷ്ണു ചിരിയോടെ ഇരിപ്പുണ്ട്…… മഹി ഭദ്രയേ നോക്കി.

മോളെ പോയി ശാന്തിമോളെ വിളിച്ചു വാ….കേൾക്കേണ്ട താമസം കൊച്ച് വേഗം മുറിയിലേക്ക് ഓടി.. ഭദ്രയോട് പ്രശ്നം ആണെങ്കിലും ശാന്തിയുടെ കാര്യം ആയത് കൊണ്ട് ശിവ കൂടെ നിന്നുഅവളെ ഒരുക്കി…. ഭദ്ര റൂമിൽ എത്തിയപ്പോൾ ശാന്തി അങ്ങോട്ട്‌ ഇങ്ങോട്ടു നടപ്പുണ്ട്…….

നിനക്ക് എന്താ പറ്റിയെ ഇങ്ങനെ നടക്കാൻ…ഭദ്ര അവളോട് ചോദിച്ചു…. ശിവ അവരെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…..

ഡി….എനിക്ക് ടെൻഷൻ ആകുന്നു ഇനി അവർക്ക് ഇഷ്ടയില്ലന്നു എങ്ങാനും പറഞ്ഞാലോ…ശാന്തി ഭദ്രയുടെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു….

അയ്യേ ഇത് എന്താ കൊച്ചേ ആകെ ഐസ് പോലെ…നീ പേടിക്കണ്ട…അവിടെ അമ്മാവനും വല്യച്ഛപിന്നെ അമ്മ വിഷ്ണുവേട്ടൻ ഒക്കെ ഉള്ളു നീ വാ.ഭദ്ര അവളെ അശ്വസിപ്പിച്ചു കൂടെ കൂട്ടി ഇറങ്ങി…. പിന്നെ നീരുവും വരദയും കൂടെ ചേർന്നു ചായ അവളുടെ കൈയിലേക്ക് കൊടുത്തു…..

ചായയുമായി വരുന്ന ശാന്തിയേ കണ്ടു എല്ലാവരും അവളെ നോക്കി ചെറുപുഞ്ചിരിയുണ്ട് മുഖത്ത്ചായ കൊണ്ട് വിഷ്ണുന് ആദ്യം കൊടുത്തു പിന്നെ ബാക്കി ഉള്ളവർക്ക്………ശാന്തിവിഷ്ണുനെ നോക്കി അവൻ കണ്ണെടുക്കാതെ നോക്കുന്നുണ്ട് അവളെ…

ഡാ കോ, പ്പേ അതിനെ ഇപ്പോഴേ ചോ, ര ഊറ്റി കൊ, ല്ലാതെ……..കാശി അവന്റെ സൈഡിൽ നിന്നിട്ട് പതിയെ പറഞ്ഞു.

അപ്പൊ കാര്യങ്ങൾ എങ്ങനെ എന്ന് വച്ചാൽ ഇപ്പൊ അങ്ങ് തീരുമാനിക്കാം……ഇനി വേണ്ടപ്പെട്ട ബന്ധുക്കൾ എന്ന് പറയാൻ ആരൂല്ലലോ…….വല്യച്ഛൻ പറഞ്ഞു.

എന്റെ അഭിപ്രായത്തിൽ കല്യാണം ഉടനെ നടത്തണം എന്നാണ് രണ്ടുപേർക്കും പ്രായം കൂടി കൂടി അല്ലെ വരുന്നത്…. പിന്നെ പരസ്പരം രണ്ടുപേർക്കും ഇഷ്ടവാണ് ജോലി ഉണ്ട് ഇനി ഒരു എൻഗേജ്മെന്റ് നടത്താതെ നല്ലൊരു മുഹൂർത്തം നോക്കി കെട്ട് നടത്തുന്നത് അല്ലെ നല്ലത്……മഹി പറഞ്ഞു നിർത്തി എല്ലാവരും ഒന്ന് പരസ്പരം നോക്കി..

ഞങ്ങൾക്കും അത് തന്നെ ആണ് അഭിപ്രായം… ഇവിടെ ഈ സമയം കുറിക്കാൻ ഇപ്പൊ ആരെങ്കിലും വിളിച്ച കിട്ടോ എങ്കിൽ പിന്നെ അതൂടെ കഴിഞ്ഞു ഇറങ്ങാം….. പിന്നെ അതിനായ് ഇനി ഒരു യാത്ര വേണ്ടല്ലോ….അമ്മാവൻ.

ദേവാ…… നീ നമ്മുടെ പണിക്കരെ ഒന്ന് വിളിച്ചു വരോ…. ആള് ഇപ്പൊ വീട്ടിൽ കാണും വൈകുന്നേരം ആളെ കാണില്ല…..മഹി ദേവനും സുമേഷും കൂടെ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങി…

നീ മോളോട് എന്തെങ്കിലും ഒക്കെ സംസാരിക്ക്……മരുമോൾ ആയി വരാൻ പോകുന്ന കുട്ടി അല്ലെ……വല്യച്ഛൻ വിഷ്ണുന്റെ അമ്മയോട് പറഞ്ഞു…. അവർ ഒരു ചിരിയോടെ എണീറ്റ് അവളുടെ അടുത്തേക്ക് പോയി…..

മോള് വാ നമുക്ക് പുറത്തേക്ക് നിൽക്കാം…..അവർ ശാന്തിയെ കൂട്ടി പുറത്തേക്ക് ഇറങ്ങി…… വല്യവർ ഒക്കെ വേറെ എന്തൊക്കെയൊ കാര്യങ്ങൾ ചർച്ച ശിവ ആരെയോ ഫോണിൽ വിളിച്ചു മുറിയിലേക്ക് പോയി… അമ്മമാർ അവിടെ നിൽപ്പുണ്ട്….
വിഷ്ണു എത്തി വലിഞ്ഞു പുറത്തേക്കു പോയവരെ നോക്കി……കുറച്ചു മാറി നിൽപ്പുണ്ട്…

കാശിയും ഭദ്രയും കൂടെ വിഷ്ണുന്റെ അടുത്ത് വന്നു…….

അതെ ഇങ്ങനെ നോക്കി ചോര കുടിക്കല്ലെ വിഷ്ണുയേട്ടാ……..ഭദ്ര കളിയാക്കി……

അല്ല അവളെ ഈ വേഷത്തിൽ കണ്ടപ്പോൾ എന്തോ ഒരു ഭംഗി അതാ……അവൻ ചമ്മിയ ചിരിയോടെ പറഞ്ഞു.

ഓഹ് ഓഹ് മതി……. കാശി അവന്റെ തലയിൽ ഇട്ടു കൊട്ടി…. ഭദ്ര കാശിയെ ഒന്ന് നോക്കി ചെക്കൻ എന്തോ ഓർത്ത് ചിരിയോടെ നിൽപ്പുണ്ട്……

നീ എന്താ ഡാ കാശി ഇങ്ങനെ ചിരിക്കൂന്നേ…….

അല്ല നിന്നെ പെണ്ണ് കാണാൻ വന്നിരുന്നു എങ്കിൽ ഉള്ള അവസ്ഥ ഞാൻ ആലോചിച്ചു പോയതാ……കാശി

അതിന് എന്താ നീ വരും കാണും പോകും…… അല്ലാതെ നാണിച്ചു തലകുനിച്ചു ഇന്ത്യയുടെ ഭൂപടം കാൽ കൊണ്ട് വരയ്ക്കാൻ ഒന്നും എന്നെ കിട്ടുല…….ഭദ്ര അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

അത് നീ പറഞ്ഞത് ശരി ആണ്….. ഈ പറഞ്ഞത് ഒക്കെ പെൺകുട്ടികളിൽ കണ്ടു വരുന്നത് ആണ് നിന്നിൽ അത് കാണില്ല…….കാശി ചിരി കടിച്ചു പിടിച്ചു പറഞ്ഞു…ഭദ്ര അവന്റെ വയറ്റിൽ ഇട്ടു ഒന്ന് ഇടിച്ചു……

ഞാൻ പെണ്ണല്ല അല്ലെ എനിക്ക് നാണമില്ല അല്ലെ…… നിനക്ക് ഞാൻ കാണിച്ചു തരാ ഡാ നീ വരുവല്ലോ ശ്രീ…. ശ്രീമോളെ എന്ന് വിളിച്ചു അപ്പൊ കാണാം ഞാൻ ആരാന്നു………കാശി എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവളെ അവനോട് ചേർത്ത് നിർത്തി…..

ഞാൻ ഇനിയും കാണാൻ ബാക്കി ഉണ്ടോ ശ്രീ………അവൻ പതിയെ ചോദിച്ചു ഭദ്ര ഒന്ന് വിറച്ചു കൊണ്ട് ചുറ്റും നോക്കി പിന്നെ അവന്റെ കൈയെടുത്തു മാറ്റാൻ നോക്കി……

ഡാ……വിഷ്ണുന്റെ വിളികേട്ടതും കാശി അവളെ വിട്ടു.

എന്താ ഡാ കോപ്പേ…..

ബാക്കി ഉള്ളവൻ ഇവിടെ ഇങ്ങനെ നിൽക്കുമ്പോ തന്നെ രണ്ടിനും റൊമാൻസ്….വിഷ്ണു ചോദിച്ചു ഭദ്ര ചമ്മിയചിരിയോടെ അമ്മമാരുടെ അടുത്തേക്ക് പോയി…..പണിക്കർ വന്നതും ശാന്തിയും അമ്മയുമകത്തേക്ക് വന്നു…….

പണിക്കരെ ഇവരുടെ ജാതകം ഒന്ന് നോക്കി കല്യാണത്തിന് സമയം കുരിക്കണം.. മഹി…

ജാതകങ്ങൾ തന്നോളൂ……പണിക്കർ ചോദിച്ചപ്പോൾ ശാന്തിയുടെയും വിഷ്ണുന്റെയും ജാതകം കൊടുത്തു…..പണിക്കർ അത് ഒന്ന് നോക്കി….

ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ഉണ്ട്….. വിവാഹത്തിന് തുലാം പത്തിന് ഒരു മുഹൂർത്തം ഉണ്ട്…… പിന്നെ ഉള്ളത് രണ്ട് മാസം കഴിഞ്ഞു ആണ്…അയാൾ ഒന്ന് നോക്കി പറഞ്ഞു…..

അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…….പെട്ടന്ന് ശാന്തി മഹിയെ നോക്കി വിളിച്ചു…എല്ലാവരും അവളെ നോക്കി.. (മഹിയെ ഇപ്പൊ അച്ഛൻ എന്ന് ആണ് ശാന്തി വിളിക്കുന്നത് )

എന്താ മോളെ…….

വിവാഹം എന്ന് തന്നെ ആയാലും നമ്മുടെ അമ്പലത്തിൽ വച്ച് ലളിതമായൊരു  താലികെട്ട് അത് മാത്രം മതി വേറെ ആഘോഷം ഒന്നും വേണ്ട……എനിക്ക് അതിൽ ഒന്നും മനസ്സ് അറിഞ്ഞു സന്തോഷിച്ചു നിൽക്കാൻ ആകില്ല……പറഞ്ഞു വന്നപ്പോൾ ശാന്തിയുടെ കണ്ണ് നിറഞ്ഞു…എല്ലാവർക്കും അറിയാം അവളുടെ മനസ്സിൽ എന്താ എന്ന്…….

എനിക്കും അത് തന്നെ ആണ് അഭിപ്രായം….വിഷ്ണുന്റെ അമ്മ പെട്ടന്ന് പറഞ്ഞു.

എന്ന പിന്നെ ഈ തുലാം പത്തു തന്നെ എടുക്കാം….. ഒന്നരആഴ്ച ഉണ്ട് അത് മതി ആവുലെ…പണിക്കർ ചോദിച്ചു.

എല്ലാവർക്കും അത് സമ്മതം ആയിരുന്നു…. പണിക്കർ സമയം കുറിച്ച് കൊടുത്തു……. അത് കഴിഞ്ഞു എല്ലാവരും ആഹാരം ഒക്കെ കഴിച്ചിട്ട് ആണ് ഇറങ്ങിയത്…… എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി പോകും മുന്നേ വിഷ്ണു ശാന്തിയോട് സംസാരിക്കാൻ കുറെ നോക്കി പക്ഷെ സുമേഷും കാശിയും കൂടെ അതൊക്കെ പൊളിച്ചു കൈയിൽ കൊടുത്തു……

****************

രാത്രി എല്ലാവരും കഴിക്കാൻ ഇരിക്കുമ്പോൾ അവിടെ ഭയങ്കര ബഹളം ആയിരുന്നു…… ഭദ്ര ആണെങ്കിൽ പാചകത്തെ കുറിച്ച് വാ തോരാതെ പറയുന്നു അതിനിടയിൽ പീറ്ററും കാശിയും കൂടെ കളിയാക്കുന്നു……ബാക്കി എല്ലാവരും ഇവരുടെ തല്ല് പിടിത്തം ആസ്വദിക്കുന്നു… ദേവനും കാശിക്കും പഴയ പോലെ ഇപ്പൊ അച്ഛനും അമ്മയും വാരി കൊടുക്കുന്നുണ്ട് ഇടക്ക് ഓരോ ഉരുള ഭദ്രക്ക് കൊടുക്കും രണ്ടുപേരും…… പെണ്ണിന് വിശപ്പ് തീരെ ഇല്ലാത്തത് കൊണ്ട് അവൾക്ക് സ്വന്തമായിട്ട് വാരി കഴിച്ചാലെ വയറു നിറയു……

ഒന്ന് നിർത്തുന്നുണ്ടോ…എന്തൊരു ബഹളം ആണ് സമാധാനം ആയിട്ടു ആഹാരം കഴിക്കാൻ കൂടി ഇവിടെ പറ്റുന്നില്ല…..ശിവ ദേഷ്യത്തിൽ പറഞ്ഞു.എല്ലാവരും അവളെ നോക്കി….

അതിന് ഞങ്ങൾ എന്ത് വേണം നിന്റെ ആഹാരത്തിൽ കൈയിട്ടിട്ട് ആണോ ഇവിടെ ഞങ്ങൾ ബഹളം വയ്ക്കുന്നത്….കാശി.

ആഹാരത്തിന്റെ മുന്നിൽ എങ്കിലും ഇവളുടെ വാ ഒന്ന് അടച്ചു വച്ചൂടെ….ശിവ ദേഷ്യത്തിൽ ഭദ്രയേ ചൂണ്ടി പറഞ്ഞു.

ചേച്ചി വാ തുറക്കാതെ എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റില്ല…. അങ്ങനെ വാ തുറക്കാതെ കഴിക്കണമെങ്കിൽ ഒരാൾക്കേ പറ്റു മറ്റേ അപ്പൻ ഇല്ലെ….എന്തോന്ന് ആയിരുന്നു ആഹ് കിട്ടി വായില്ല കുന്നിലപ്പൻ…ഒറ്റ ഡയലോഗ് കേട്ടതും അവർക്ക് എല്ലാവർക്കും ചിരി വന്നു…..

ശിവ, നിനക്ക് ഇവിടെ ഇരുന്നു ഇവരുടെ തല്ല് പിടിത്തവും കൊച്ച് വർത്താനവും ഒന്നും കേട്ട് ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എങ്കിൽ നീ അടുക്കളയിൽ പോയിരുന്നു കഴിച്ചോ ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല…….ഹരി.ശിവ ഒന്നും മിണ്ടാതെ തലകുനിച്ചു ഇരുന്നു….

ഒന്നും പറഞ്ഞിട്ട് കാര്യമില്ല വല്ലവരും ഉണ്ടാക്കുന്നത് വാരി വിഴുങ്ങി ഇതുപോലെ ചലക്കാൻ അല്ലെ അറിയൂ ഇവിടെ ചിലതിനു ഒക്കെ.ശിവ പതിയെ പറഞ്ഞു അത് ഭദ്ര കേട്ടു……

അതെ ഇപ്പൊ പറഞ്ഞത് കുറച്ചു ഉറക്കെ ഒന്ന് പറഞ്ഞെ….ശിവയേ നോക്കി ഭദ്ര കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു എല്ലാവരും അവളെ ഒരു നിമിഷം നോക്കി ഇത്രയും നേരം ചിരിച്ചു കളിച്ചു കുറുമ്പോടെ ഇരുന്ന മുഖത്ത് ദേഷ്യം നിറഞ്ഞത് കണ്ടു അവര് ഒന്ന് ഞെട്ടി…

എന്താ ഡി നിനക്ക്…..ശിവ അവളെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.

ഇപ്പൊ നീ പറഞ്ഞത് ഒന്നുടെ പറയാൻ……. നിന്നെ പോലെ ആരെങ്കിലും ഉണ്ടാക്കുന്നത് വാരി വിഴുങ്ങി വെറുതെ ഇരിക്കുന്ന സ്വഭാവം ശ്രീഭദ്രക്ക് പണ്ടുമില്ല ഇപ്പൊ കാശിനാഥന്റെ ഭാര്യ ആയിട്ടു ഈ വീട്ടിൽ വന്നതിൽ പിന്നെയും ഇല്ല……. ഇപ്പൊ പറഞ്ഞില്ലേ വല്ലവരും വയ്ക്കുന്നത് വാരി വിഴുങ്ങിയെന്ന്…. ഞാൻ കൂടെ ഉണ്ടാക്കിയത് ആണ് നീ ഇപ്പൊ ആസ്വദിച്ചു വാരി വിഴുങ്ങുന്നത്….അത് എങ്ങനെ അതൊക്കെ കാണാൻ നേരത്തും കാലത്തും എണീക്കണം…അല്ലെങ്കിൽ വല്ലതും വച്ചുണ്ടാക്കാൻ അറിയണം….ഭദ്ര ദേഷ്യത്തിലും പുച്ഛത്തിലും പറഞ്ഞു…. ശിവ ഒന്നും മിണ്ടാതെ ഇരുന്നു….അപ്പോഴേക്കും എല്ലാവരും കഴിച്ചു കഴിയാറായിരുന്നു…….

ശരി നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം ചെയ്യാം നാളെ ഞായറാഴ്ച അല്ലെ നാളത്തെ ബ്രേക്ക്‌ഫാസ്റ്റ് എന്റെ വക ആയിക്കോട്ടെ അത് കഴിഞ്ഞു നിനക്ക് ഉള്ള മറുപടി ഞാൻ തരുന്നുണ്ട്..ശിവ ദേഷ്യത്തിൽ എണീറ്റ് പോയി……ഭദ്ര അവളെ പുച്ഛിച്ചു കൊണ്ട് ബാക്കി ചോറ് കൂടെ കഴിച്ചു…

അതെ എല്ലാവരും നാളെ രാവിലെ ഓരോ മെഡിസിൻ കൂടെ വാങ്ങി വച്ചോ വയറു റെഡി ആക്കാൻ…….അതും പറഞ്ഞു ചിരിച്ചു കൊണ്ട് ഭദ്ര എണീറ്റ് പോയി കാശി എല്ലാവരെയും ഒന്ന് നോക്കി അവരൊക്കെ ചിരിക്കണോ കരയണോ ഏതെങ്കിലും വഴി ഇറങ്ങി ഓടണോ എന്ന അവസ്ഥയിൽ ആണ്…

ശിവ രാത്രി മുഴുവൻ യൂട്യൂബിൽ നോക്കി എങ്ങനെ ഒക്കെ ഓരോ സാധാനങ്ങൾ വയ്ക്കാം എന്ന് നോക്കി അവസാനം എളുപ്പമുള്ള ഇഡലിയും ചമ്മന്തിയിലും എത്തി നിന്നു…

ആഹാ അപ്പൊ നാളെ നിങ്ങളെ ഒക്കെ ശിവ മാഡം ഹോസ്പിറ്റലിൽ എത്തിക്കും അല്ലെ…….ശാന്തി പറഞ്ഞത് ഒക്കെ കേട്ട് വിഷ്ണു ചോദിച്ചു.

മിക്കവാറും സാധ്യത ഉണ്ട്……. പിന്നെ അമ്മ ഉറക്കയൊ…..

അമ്മ നേരത്തെ കിടക്കും ഗുളിക ഒക്കെ ഉണ്ട് കഴിക്കാൻ……

മ്മ്….. ശരി ഞാനും കിടക്കട്ടെ……

അവൾ ഫോൺ ടേബിളിൽ വച്ചിട്ട് ലൈറ്റ് ഓഫ് ആക്കി കിടന്നു……

*************

പിറ്റേന്ന് രാവിലെ ശിവ ഉറക്കം എണീറ്റ് കുളിച്ചു നേരെ അടുക്കളയിൽ കയറി അപ്പൊ തന്നെ സമയം കുറെ ആയി… കാശിയും ഭദ്രയും ശാന്തിയും കൂടെ അമ്പലത്തിൽ പോയ്‌ വരുമ്പോൾ ആണ് ശിവ അടുക്കളയിലേക്ക് പോയത് കുറച്ചു കഴിഞ്ഞു അമ്മമാർ പുറത്തേക്ക് വന്നു…..

അഹ് അപ്പൊ ഇന്ന് എല്ലാവരും പട്ടിണി ആണോ ഹോസ്പിറ്റലിൽ ആണോ എന്ന് ഏതാനും മണിക്കൂറുകൾ കഴിയുമ്പോ അറിയാം അല്ലെ…ഭദ്ര അമ്മമാർക്ക് കുറി തൊട്ട് കൊണ്ട് ചോദിച്ചു.

ഡീീീ കാന്താരി……

ഞങ്ങൾ ഈ വേഷം മാറി വരാം എന്തായാലും ഉച്ചക്ക് അല്ലെ ബ്രേക്ക്‌ഫാസ്റ്റ് കിട്ടു……….കാശി അതും പറഞ്ഞു അവളെ കൂട്ടി മുറിയിലേക്ക് പോയി…..

സമയം കടന്നു പോയി കൊണ്ടേ ഇരുന്നു ഏകദേശം പതിനൊന്നു മണി ആയപ്പോൾ ശിവ ടേബിളിൽ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കൊണ്ട് വച്ചു ഭദ്രയേ നോക്കി പുച്ഛിക്കാൻ ഒട്ടും മറന്നില്ല……

എല്ലാവരും ഇരുന്നു ശിവ തന്ന എല്ലാവർക്കും രണ്ട് ഇഡലി വീതം വച്ച് കൊടുത്തു ചമ്മന്തിയും ഒഴിച്ചു കൊടുത്തു……ഭദ്ര ചിരി അടക്കി ഇരിപ്പ് ആണ് കാരണം ചമ്മന്തി എന്ന് പറഞ്ഞ വെള്ളത്തിൽ കിടക്കുന്ന കുറച്ചു ഉള്ളി കഷ്ണം കറിവേപ്പില കടുക് ഒക്കെ ആണ്…….. ദേവൻ ആണ് ആദ്യം കഴിക്കാൻ തുടങ്ങിയത്…….

എല്ലാവരും കഴിച്ചിട്ട് എങ്ങനെ ഉണ്ടെന്നു പറ…….ശിവ.

ദേവൻ ഇഡലിയിൽ ഒന്ന് തൊട്ടതെ ഉള്ളു അത് തെറിച്ചു പോയി. കാശി തൊട്ടപ്പോഴും ഇത് തന്ന അവസ്ഥ……എന്നിട്ടും ഒരല്പം നീരു നുള്ളി വായിൽ വച്ചു അത് പോലെ തിരിച്ചു തുപ്പി…ദേവനും ഹരിയും ദേഷ്യത്തിൽ എണീറ്റു……

എന്തോന്ന് ഡി ഇത്….. നീ എന്താ ഇതിനകത്ത് സ്പ്രിംഗ് വച്ചിട്ടുണ്ടോ……ഹരി.

ശിവ….. ഈ പാചകം എന്ന് പറയുന്നത് നിന്റെ ഈ എല്ലില്ലാത്ത നാവ് കൊണ്ട് വിളിച്ചു ഓരോന്ന് പറയുന്നത് പോലെ എളുപ്പം അല്ല അത് കുറച്ചു പാട് ആണ്….
നിന്റെ ഈ അഹങ്കാരം തീർക്കാൻ പാഴാക്കിയ ഭക്ഷണസാധനങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ഉണ്ടല്ലോ….ദേവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ മഹി എണീറ്റു….

ദേവാ മതി എല്ലാവരും റെഡിയാകു നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാം എല്ലാവർക്കും ഇന്ന് ഇനി പുറത്ത് നിന്ന് കഴിക്കാം…ഇനിയും നിന്നാൽ വഴക്ക് നീണ്ടു പോകും എന്ന് ഉറപ്പ് ആയപ്പോൾ മഹി ഇടപെട്ടു………. ഭദ്ര ഒന്നും മിണ്ടിയില്ല എല്ലാവർക്ക ഒപ്പം അവളും ഇറങ്ങി ശിവ പോകാൻ വേണ്ടി ഇറങ്ങിയതും ഹരി തടഞ്ഞു……

നീ എങ്ങോട്ടാ….. നീ ഉണ്ടാക്കിയ സാധനങ്ങൾ കഴിച്ചു ഇവിടെ ഇരുന്നാൽ മതി നീ…… നിന്റെ അഹങ്കാരം കൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ അതുകൊണ്ട് മോള് ഉണ്ടാക്കിയത് കഴിച്ച മതി……രണ്ട് കാറിൽ ആയി എല്ലാവരും ഇറങ്ങി.ശിവ ദേഷ്യത്തിൽ ചവിട്ടി തുള്ളി മുറിയിലേക്ക് പോയി……

ഹോട്ടലിൽ എത്തി എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഭദ്ര വാഷ് റൂമിലേക്ക് പോയി ഒപ്പം ശാന്തിയും…. പോയിട്ട് തിരിച്ചു വരുമ്പോൾ ആണ് ആരോ ഭദ്രയേ പിടിച്ചു വലിച്ചത്……..കുറച്ചു ഒതുങ്ങിയ ഒരു സൈഡിലേക്ക് നിന്നു…..

ശേ…ഭദ്ര കൈ കുടഞ്ഞു എറിഞ്ഞു തിരിഞ്ഞു നോക്കി ദേഷ്യത്തിൽ…… മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഭദ്ര നന്നായി ഞെട്ടി……

എന്താ ശ്രീഭദ്ര ഇങ്ങനെ നോക്കുന്നെ… എന്നെ മനസ്സിലായോ……അവളുടെ അടുത്തേക്ക് ചേർന്നു നിന്നു ചോദിച്ചു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *