നിന്റെ അച്ഛനെയും അമ്മയെയും ഒരുമിച്ച് ഇട്ട് ആണ് ക, ത്തിച്ചത് പക്ഷെ ആ തീ കൊളുത്തിയത് നിന്റെ സഹോദരി ആയിരുന്നു ശ്രീദുർഗ്ഗ..! ഭദ്രയും കാശിയും ഒരുപോലെ ഞെട്ടി ഒരിക്കലും ദുർഗ്ഗ അങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയില്ല…
ഇല്ല…ഞാൻ വിശ്വസിക്കില്ല…! ഭദ്ര ഉറക്കെ പറഞ്ഞു…… സത്യ പുച്ഛത്തിൽ അവളെ നോക്കി ചിരിച്ചു…
അല്ലെങ്കിലും നിന്നെ വിശ്വസിപ്പിക്കാൻ എനിക്ക് ഇനി സമയവുമില്ല അതിന്റെ ആവശ്യവും ഇല്ല…സത്യ.ഭദ്ര അവനെ തുറിച്ചു നോക്കി.
കഴിഞ്ഞില്ല…അന്ന് എന്റെ കൈയിൽ നിന്ന് രക്ഷപെട്ടു പോയാ ഒരുത്തി ഉണ്ടായിരുന്നു മാധവന്റെ മകൾ ആ പെണ്ണ് എന്നെ കണ്ടു ഞാനും മഹിയും സംസാരിക്കുന്നത് ഒക്കെ കേട്ടിരുന്നു…പക്ഷെ അത് അന്ന് താഴെക്ക് വീണു പോയിരുന്നു ആ കൊക്കയിലെ അടിവാരം അരിച്ചു പെറുക്കിയപ്പോൾ ഏതോ ഒരുത്തൻ കൊണ്ട് പോയി എന്നറിഞ്ഞു പിന്നെ കണ്ടത് നീ ജയിലിൽ പോയ ശേഷമായിരുന്നു…അവർക്ക് ശേഷം ഞാൻ കൊ, ല്ലാൻ ശ്രമിച്ചത് മാധവനെയും കുടുംബത്തെയുമായിരുന്നു കാരണം ഇന്ദുജ ഇവിടെ വന്നത് വ്യക്തമായ് അറിയാവുന്നത് അവർക്ക് ആയിരുന്നു….. പക്ഷെ അതിന് മുന്നേ അവരെ ആരോ കൊന്നു അഹ് സാരമില്ല അതുകൊണ്ട് ആ ജോലി എനിക്ക് ചെയ്യേണ്ടി വന്നില്ല… പിന്നെ നിന്റെ ചേച്ചിയേ കൊ, ല്ലാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു പക്ഷെ അവൾ അന്ന് കാശിയോട് എന്നെയും മഹിയെയും ഒറ്റുമെന്ന് ഉറപ്പായപ്പോൾ ദേ നേരത്തെ ഇവിടെ വന്നു പോയി സുധി അവൻ ആണ് കൊ, ന്നത്…… പിന്നെ ശരത്…അവൻ തുടക്കം മുതൽ എന്റെ ഒപ്പം ഉണ്ടായിരുന്നു കാശിയുടെ ജീവിതം മാറ്റിയ ആ കേസ് ഇല്ലേ അത് മുതൽ….. കാശി ഒരിക്കലും IPS ആകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു കാരണം അവന്റെ ബുദ്ധി അത് ആരെക്കാളും നന്നായി എനിക്ക് അറിയാം….. അതിന് വേണ്ടി ആണ് അന്ന് അവളെ ശരത് കൊ, ന്നത്…..! പിന്നെ ആ കേസ് കു, ത്തിപൊക്കി അവനെ ജയിലിൽ ആക്കിയത് നീ ആണ്…!
പിന്നെ അവനെ പുറത്ത് കൊണ്ട് വന്നത് ഞാൻ ആയിരുന്നു…ദേവനെ തീർക്കാൻ ആയിട്ടു അതിനിടയിൽ നിയൊക്കെ കൂടെ അവന്റെ അനിയത്തിയേ കെട്ടിക്കാൻ എല്ലാം റെഡിയാക്കി….. എന്താ പറയ സ്വന്തം ചേട്ടനോട് പെങ്ങൾക്ക്പോലും വെറുപ്പ്….വിഷ്ണുനെ കൊ, ല്ലാൻ എനിക്ക് ഒരു ഉദ്ദേശവും ഇല്ലായിരുന്നു… നീ ആണ് അതിന് കാരണം……ഭദ്ര മനസ്സിലാകാതെ അവനെ നോക്കി…
ഞാൻ……ഞാൻ എന്താ അതിന്….ഭദ്ര ഞെട്ടലോടെ ചോദിച്ചു…
എന്താന്നോ….നിയൊക്കെ കൂടി അല്ലെ ഡി അവനുമായിട്ട് അവളുടെ കല്യാണം ഉറപ്പിച്ചത്…. സ്വന്തം പെങ്ങളെ കെട്ടാൻ പോകുന്നവനോട് ഒന്ന് സംസാരിക്കാൻ പോയപ്പോൾ ആ വിഷ്ണു ശരത്തിനെ പറയാൻ ഒന്നുമില്ലായിരുന്നു അത്രക്ക് വിഷം അവന്റെ ഉള്ളിൽ നിറച്ചു…സത്യ ദേഷ്യത്തിൽ പറഞ്ഞപ്പോൾ ഭദ്ര സ്വയം ആലോചിച്ചു താൻ അതിന്…കാശി ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു
അന്ന് ശരത് വിഷ്ണുനെ കണ്ടു മടങ്ങുമ്പോൾ വിഷ്ണു ശരത് അറിയാതെ അവനെ ഫോളോ ചെയ്തു…. ശരത് ഞങ്ങളുടെ അടുത്തേക്ക് വന്നു സംസാരിച്ചു പോയതും ഞാനും മഹിയും സംസാരിക്കുന്നതും ഒക്കെ എല്ലാം വിഷ്ണു കേട്ടു അവൻ അത് നിങ്ങളോട് പറയുമെന്ന് ഉറപ്പ് ആയിരുന്നു അതുകൊണ്ട് ആണ് ഞാൻ അവനെ അങ്ങ് തീർത്തത്. പക്ഷെ അത് ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ച് മഹിയുടെ തലയിൽ വച്ചു. മണ്ടൻ മഹി അവനറിയില്ലായിരുന്നു ഞാൻ ആണ് വിഷ്ണുന്റെ അപകടത്തിന് പിന്നിലെന്നു. അത് അറിയാതെ ശരത്തിനെ ഒളിപ്പിക്കാൻ അവനും കൂടെ നിന്നു……. ഒടുവിൽ തിരുമേനിയേ കൂടെ ഞാൻ കൊ, ന്നു…അയാൾക്ക് എല്ലാം അറിയാം നാളെ അയാൾ എനിക്ക് ഒരു പാര ആകുമെന്ന് ഉറപ്പായപ്പോൾ അവനെയും ഞാൻ കൊ, ന്നു…… എല്ലാം കഴിഞ്ഞു നിന്നെ ഇവിടെ എത്തിക്കാമെന്ന് വിചാരിച്ചു നിന്നെ ആ ഫങ്ക്ഷൻ ടൈം തൂക്കാമെന്ന് കരുതിയപ്പോൾ നീ CID പണി തുടങ്ങി വീണ്ടും ആ പെൻഡ്രൈവ് തേടി അവിടെ എത്തി… മഹി എന്നോട് എല്ലാം പറയുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ ശരത്തിനെ പിരികേറ്റി മഹിയെ കൊ, ല്ലാൻ ഏൽപ്പിച്ചു വിട്ടു പക്ഷെ അവിടെ നിന്നെ പ്രതിയാക്കി അവൻ ഒരു മണ്ടത്തരം കാണിച്ചു അതുകൊണ്ട് നിന്റെ ആയുസ്സ് നീണ്ടു കിട്ടി…പക്ഷെ അതോടെ എന്റെ കാത്തിരിപ്പ് കൂടി…. പിന്നെ പറയണ്ടല്ലോ എന്റെ ആവശ്യം കഴിഞ്ഞു ശരത്തിനെയും ഞാൻ അങ്ങ് തീർത്തു അങ്ങനെ എന്റെ റൂട്ട് ക്ലിയർ ആയി പിന്നെ ഈ ദിവസത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു… ഇപ്പൊ എല്ലാം അവസാനിക്കാൻ പോവാ…. ഇനി എന്റെ ആഗ്രഹങ്ങൾ ഒക്കെ സഭലമായ് ഞാൻ ഈ ഭൂമിയിൽ രാജാവിനെ പോലെ ജീവിക്കും….! സത്യ ചിരിയോടെ പറഞ്ഞു സി, ഗരറ്റ് വലിക്കാൻ തുടങ്ങി… ഭദ്ര എല്ലാം കേട്ട് ഇരിപ്പുണ്ട്…
എന്തായാലും എന്നെ കൊ, ല്ലാൻ പോകുവല്ലേ അപ്പോൾ എന്റെ ഒരു ചോദ്യത്തിന് കൂടെ എനിക്ക് ഉത്തരം വേണം…ഭദ്രയുടെ ചോദ്യത്തിന് സത്യ അവളെ നോക്കി
എന്താ നിനക്ക് അറിയാൻ ഉള്ളത്……! സത്യ.
സിദ്ധാർഥ് എങ്ങനെ എന്റെ ജീവിതത്തിൽ വന്നു.! ഭദ്രയുടെ ചോദ്യത്തിന് സത്യ ചിരിച്ചു….
അത് സിമ്പിൾ അല്ലെ…… നിന്നെ മറ്റൊരുവൻ കൊണ്ട് പോകാതിരിക്കാൻ ആയിരുന്നു ഞാൻ അവനെ ഇറക്കിയത് പക്ഷെ അവൻ എന്നെ പൊട്ടനാക്കി നിന്റെ ഈ ശരീരം നന്നായി അങ്ങ് മുതലാക്കാൻ നോക്കി…സത്യ പറഞ്ഞു….
സാർ മുഹൂർത്തമായ്.! സുധി പെട്ടന്ന് അകത്തേക്ക് വന്നു പറഞ്ഞു.സത്യ ഭദ്രയേ നോക്കി…
നീ പൊക്കോ ഞാൻ ഇവളെ കൊണ്ട് വരാം .സത്യ പറഞ്ഞതും സുധി പുറത്തേക്ക് പോയി…..
അപ്പോൾ ഇനി നമുക്ക് പോകാം ഇനി മോൾക്ക് കഥകൾ അറിയാനും പറയാനും ബാക്കി ഇല്ലല്ലോ..! സത്യ അവളുടെ അടുത്തേക്ക് മുഖമടുപ്പിച്ചു ചോദിച്ചു…
ഇല്ല എല്ലാം അറിഞ്ഞു കഴിഞ്ഞു ഇനി ഒന്നും ബാക്കി ഇല്ല ഈ കഥയുടെ പര്യവസാനമാണിനി നടക്കാൻ പോകുന്നത്ഭദ്ര അർത്ഥം വച്ചു ആണ് പറഞ്ഞത് എന്ന് സത്യക്ക് മനസ്സിലായിഅവൻ ഭദ്രയേ ശ്രദ്ധിച്ചു നോക്കി പിന്നെ അവളുടെ കെട്ട് അഴിക്കാൻ തുടങ്ങിയതും പുറത്ത് നിന്ന് സുധിയുടെ അലറികരച്ചിൽ കേട്ടു… സത്യ ഭദ്രയേ ഒന്ന് നോക്കിയിട്ട് വേഗം പുറത്തേക്ക് പോയി….. ഭദ്ര കൈയിലെ കെട്ട് മാറ്റി കാലിലെ കെട്ട് അഴിക്കാൻ തുടങ്ങിയതും കാശി അവളുടെ അടുത്തേക്ക് വന്നു…
ഭദ്ര………കാശി അവളെ ചേർത്ത് പിടിച്ചു ഭദ്ര അവനെ നോക്കി അവളുടെ കണ്ണ് നിറഞ്ഞു….അവൾ അവന്റെ മുഖത്തും കൈയിലും ഒക്കെ തൊട്ട് നോക്കി.
പേടിക്കണ്ട എനിക്ക് കുഴപ്പമൊന്നുല്ല ഡോ…താൻ വാ നമുക്ക് ഇവിടുന്ന് പുറത്ത് ഇറങ്ങാം…ഭദ്ര കാശിക്ക് ഒപ്പം പുറത്തേക്ക് ഇറങ്ങി മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സത്യ ദേഷ്യത്തിൽ കൈയിൽ ഒരു വാളുമായി അകത്തേക്ക് കയറി വന്നതും ഒരുമിച്ച് ആയിരുന്നു കാശിയുടെ കൈയിൽ പിടിച്ചു നിൽക്കുന്ന ഭദ്രയേ കണ്ടു സത്യയുടെ കണ്ണ് ചുവന്നു…
ഓഹോ അപ്പോൾ നീ ആയിരുന്നു അല്ലെ ഇതിനുള്ളിൽ കയറിയത്……..! സത്യ ചോദിച്ചു.
അവൻ മാത്രമല്ല ഞങ്ങളും അവന്റെ ഒപ്പം ഉണ്ട്…ദേവനും ഹരിയും വന്നു.അവരുടെ ഒപ്പം തന്നെ ഇടി കൊണ്ട് ച, തഞ്ഞു തിരുമേനിയും ഒപ്പം തന്നെ സുധിയും ഉണ്ട് ബാക്കി ഗുണ്ടകളെ കാണാനുമില്ല സത്യക്ക് ദേഷ്യം വരാൻ തുടങ്ങി….
ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്………സത്യ അലറി വിളിച്ചു മുകളിലേക്ക് നോക്കി……!
എന്തിനാ അലറി വിളിക്കുന്നെ…തനിക്ക് നിധി എടുക്കണ്ടേ ചെന്നു എടുക്കെടോ…….കാശി അലറി കൊണ്ട് അയാളുടെ അടുത്തേക്ക് വന്നു.
സത്യ ദേഷ്യത്തിൽ അവനെ നോക്കി കൈയിൽ ഇരുന്ന വാൾ വീശി കാശിയുടെ കൈയിൽ വെ, ട്ടി….എല്ലാവരും ഒരു നിമിഷം ഞെട്ടി പോയി… കാശിയുടെ മുഖത്ത് ഞെട്ടൽ ഒന്നും ഉണ്ടായില്ല….. അവൻ പുച്ഛം കലർന്ന ചിരിയോടെ അയാളെ നോക്കി…
വെ, ട്ടെ, ഡോ…. ഒരിക്കൽ കൂടെ താൻ ഒന്ന് വെ, ട്ടി നോക്ക്…കാശി വെല്ലുവിളി പോലെ പറഞ്ഞു അയാളുടെ അടുത്തേക്ക് പോയി…
കാശി…ഭദ്ര അവനെ വിളിച്ചു…
സത്യ കുറുക്കന്റെ കൗശലത്തോടെ കാശിയുടെ ശ്രദ്ധ ഒന്ന് തെറ്റിയതും ഭദ്രയുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് ചേർത്ത് പിടിച്ചു…പെട്ടന്ന് ഉള്ള നീക്കം ആരും പ്രതീക്ഷിച്ചില്ല…സത്യ വിജയചിരിയോടെ അവരെ നോക്കി… അവൻ വാൾ താഴെയിട്ടു ശേഷം അരയിൽ ഉണ്ടായിരുന്ന ഗൺ എടുത്തു അവളുടെ നെറ്റിയിൽ വച്ചു…!
ഹും….. നിയൊക്കെ എന്നെ കുറിച്ച് എന്താ ഡാ വിചാരിച്ചത്…നിയൊക്കെ ചിന്തിക്കുന്നതിന് അപ്പുറമാണ് ഞാൻ……എനിക്ക് വേണ്ടത് ഞാൻ ഇത്രയും വർഷം കാത്തിരുന്നത് അത് എനിക്ക് കിട്ടിയില്ലെങ്കിൽ ഞാൻ ഇവളെ കൊ, ല്ലും. ഭദ്രയേ ചേർത്ത് പിടിച്ചു പറഞ്ഞു.
തന്റെ ദുഷ്ടത്തരങ്ങൾക്ക് ഇനിയും ഒരു അവസാനമില്ലാതെ അത് ഇങ്ങനെ നീണ്ടു പോകാൻ ഞാൻ അനുവദിക്കില്ല…എന്നെ കൊ, ന്നാലും ശരി ഞാൻ എന്റെ കൈകൊണ്ട് അത് എടുത്തു തരില്ല…ഭദ്ര അവന്റെ കൈയിൽ നിന്നു തന്നെ വെല്ലുവിളി പോലെ പറഞ്ഞു.
ഹഹഹഹ…അത് എനിക്ക് ഇഷ്ടയി…വെല്ലുവിളിക്കുന്നത് എന്നോട് ആണെന്ന് ഓർമ്മ വേണം ഒന്നും നഷ്ടപെടാനും നഷ്ടപെടുത്താനും ഇല്ലാത്തവൻ ആണ് ഞാൻ…..! സത്യ ഓർമ്മപ്പെടുത്തി…കാശി അവന്റെ അടുത്തേക്ക് തിരിഞ്ഞു….
കാശി……. വേണ്ട… ഞാൻ പറഞ്ഞു കഴിഞ്ഞു ഒന്നും നോക്കാൻ ഇല്ലാത്തവൻ ആണ് ഞാൻ………അതുകൊണ്ട് വെറുതെ പരാക്രമണം വേണ്ട…….വാ ഡീ….കാശിയോട് പറഞ്ഞിട്ട് ഭദ്രയേ കൂട്ടി കാവിന്റെ അടുത്തേക്ക് നടന്നു…
അയാൾ ദേവനെയും ഹരിയെയും വിളിച്ചു ആ നാഗവിഗ്രഹങ്ങൾ നീക്കി അതിന് അടിയിലെ സിമന്റ് കൊണ്ട് തീർത്ത സ്ലാപ് വലിച്ചു നീക്കിച്ചു…ഭദ്രയേ അതിനുള്ളിലേക്ക് ഇറക്കാൻ നോക്കി…
എന്നെ കൊന്നാലും ശരി ഞാൻ അത് എടുത്തു തരില്ല….! ഭദ്ര അവന്റെ കൈയിലെ പിടിവിടുവിച്ചു കൊണ്ട് അലറി… സത്യ അവളെ ദേഷ്യത്തിൽ നോക്കിയിട്ട് കാശിയുടെ നെഞ്ചിലേക്ക് ഷൂട്ട് ചെയ്തു…
കാശി…..! ഭദ്രയും ദേവനും ഒരുമിച്ച് വിളിച്ചു.കാശി താഴെക്ക് വീണു പോയിരുന്നു അപ്പോഴേക്കും.
ഭദ്ര കാശിയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും സത്യ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു
എനിക്ക് വേണ്ടത് എടുത്തു തന്നില്ലെങ്കിൽ അവന്റെ നെഞ്ചിൽ എന്റെ അടുത്ത ബുള്ളറ്റ് പതിയും. സത്യ പറഞ്ഞു…ചോര വാർന്നു കിടക്കുന്ന കാശിയെ കണ്ടു ഭദ്രയുടെ നെഞ്ച് പിടഞ്ഞു…
ഞാൻ….ഞാൻ എടുത്തു തരാം….! ഭദ്ര പറഞ്ഞു ദേവനും ഹരിയും കാശിയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാനും പറ്റില്ല ഭദ്രയുടെ അടുത്തേക്ക് പോകാനും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു…!
ഭദ്ര സത്യക്ക് ഒപ്പം ആ അറയിലേക്ക് ഇറങ്ങി. മുഴുവൻ ഇരുട്ട് ആണ് പക്ഷെ ഒരുപാട് തൂണുകൾ കൊണ്ട് തീർത്ത വല്യ ഒരു ഇരുട്ട് മുറി പോലെ ആണ് ഭദ്രക്ക് തോന്നിയത് അത്…ഇറങ്ങി ഇറങ്ങി ചെല്ലാൻ ഒരുപാട് പടികളും ഉണ്ടായിരുന്നു….. അയാൾ അവളെയും ചേർത്ത് പിടിച്ചു ഒരു മൂലയിലേക്ക് പോയി അവിടെ ഒരു പുറ്റ് പോലെ എന്തോ ഒന്ന് ഉണ്ട്…
അത് അടിച്ചു തകർക്ക്…ഭദ്രയേ നോക്കി സത്യ ആക്ഞാപിച്ചു… അവൾ അയാളെ ഒന്ന് നോക്കിയിട്ട് അവിടെ ഉണ്ടായിരുന്ന ഒരു പാരയെടുത്തു ആ പുറ്റിനടുത്തേക്ക് നടന്നു…ഭദ്ര അതിനടുത്തു എത്തിയതും അവനെ ഒന്ന് തിരിഞ്ഞു നോക്കി……!
വേഗം അത് ഇടിച്ചു കളഞ്ഞു ആ നാഗമാണിക്യം എനിക്ക് എടുത്തു താ……സത്യയുടെ അലർച്ച അവിടെ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു……ഭദ്ര പാര പുറ്റിലേക്ക് ഓങ്ങിയിട്ട് നേരെ അത് സത്യയുടെ കഴുത്തിൽ പതിയുന്ന വിധം കറങ്ങി അടിച്ചു…
അഹാ……..സത്യയുടെ കൈയിൽ നിന്ന് തോക്ക് പോയി. ഭദ്ര വേഗം പാര താഴെയിട്ട് തോക്ക് എടുത്തു അവന്റെ കാലിൽ ഷൂട്ട് ചെയ്തു…
ആഹ്ഹഹ്ഹ…സത്യയുടെ അലറി കരച്ചിൽ കേട്ട് ഭദ്ര പുഞ്ചിരിച്ചു. താഴെ വീണു പിടയുന്ന സത്യയുടെ അടുത്തേക്ക് പോയി
നിന്റെ മരണം അത്രയും എളുപ്പത്തിൽ ഞാൻ തരില്ല തത്കാലം നീ ഇവിടുന്ന് ഇനി എണീറ്റ് പോകില്ല…ഞാൻ എന്റെ കാശിയെ ഹോസ്പിറ്റലിൽ ആക്കി തിരിച്ചു വരും നിനക്ക് ഉള്ള നാഗമാണിക്യം കൊണ്ട്……അവന്റെ മുഖത്ത് നോക്കി ധൈര്യത്തിൽ പറഞ്ഞു ഭദ്ര വേഗം മുകളിലേക്ക് കയറിപോയി.സത്യ പിടച്ചിലോടെ അവിടെ കിടന്നു…
ദേവേട്ടാ……ഭദ്രയുടെ വിളികേട്ട് ദേവനും ഹരിയും നോക്കി….ദേവൻ കാശിയെ ഹരിയെ ഏൽപ്പിച്ചു നേരെ അവളുടെ അടുത്തേക്ക് പോയി…
മോളെ….അയാൾ…ദേവൻ അവളെ നോക്കി ചോദിച്ചു….
അതൊക്കെ പറയാം ആദ്യം ദേവേട്ടൻ ഇത് ഒന്ന് പിടിക്ക്……. നമുക്ക് കാശിയെ ഹോസ്പിറ്റലിൽ എത്തിക്കണം പെട്ടന്ന്….അതും പറഞ്ഞു ഭദ്രയും ദേവനും കൂടെ ആ സ്ലാപ് വീണ്ടും അവിടെ പിടിച്ച് ഇട്ടു…വേഗം തന്നെ കാശിയുമായി ഹോസ്പിറ്റലിലേക്ക് പോയി…
************************
കുറച്ചു മാസങ്ങൾക്ക് ശേഷം…മാന്തോപ്പിൽ.
ഇനിയും ഇങ്ങനെ തന്നെ തുടരാൻ ആണ് നീരജക്ക് യോഗം……ഒരിക്കലും നീരജ അനങ്ങില്ല…ഡോക്ടർ പരിശോധിച്ച് പറഞ്ഞു.
കാശിയും ദേവനും പരസ്പരം നോക്കി…
ഡോക്ടർ വേറെ എങ്ങോട്ട് എങ്കിലും…!ദേവൻ.
ഇല്ല ഇനി ഒന്നും ചെയ്യാൻ ഇല്ല ജീവൻ ഉണ്ട് എന്നതിന് തെളിവുകൾ ആണ് ആ ചലിക്കുന്ന കണ്ണുകൾ…. വേറെ എവിടെ കൊണ്ട് പോയാലും ഇത് തന്നെ ആകും അവസ്ഥ… തലക്ക് ഏറ്റ അടി അത്രയും മാരകമായിരുന്നു…കുളിക്കാൻ പോയപ്പോൾ കുളത്തിൽ വീണത് അല്ലെ…ഡോക്ടർ.
മ്മ് അതെ ഡോക്ടർ…. ശരി ഡോക്ടർ എന്ന പിന്നെ ഇനി അടുത്ത ചെക്കപ്പിന് കാണാം…ദേവൻ ഡോക്ടർനോട് പറഞ്ഞു അയാളെയും കൊണ്ട് പുറത്തേക്ക് പോയി. അപ്പോഴേക്കും ഭദ്ര വന്നു…കാശി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി……
അഹ് എന്റെ അമ്മായിക്ക് സുഖം തന്നെ അല്ലെ……ഡോക്ടർ പറഞ്ഞു കഴിഞ്ഞു അല്ലെ ഇനി എണീക്കില്ല അനങ്ങില്ല എന്നൊക്കെ…ഭദ്ര നീരുന്റെ കവിളിൽ തലോടി ചോദിച്ചു. നീരു ദേഷ്യത്തിൽ ആണ് അവളെ നോക്കുന്നത്.
നോക്കണ്ട കൊ, ന്നാൽ അത് നിങ്ങൾക്ക് തരുന്ന ചെറിയ ശിക്ഷയായ് പോകും അതുകൊണ്ട് ആണ് ഈ കിടത്തം.. പിന്നെ കൊ, ല്ലാത്തത് എന്റെ കാശിക്ക് നിങ്ങളോട് ഒടുക്കത്തെ സ്നേഹമാണ് അവന് അറിയില്ല അവന്റെ അമ്മ അവനെ പ്രസവിച്ചത് കാമുകന്റെ…….ഭദ്ര നിർത്തി
ഒരു സന്തോഷ വാർത്ത കൂടെ ഉണ്ട്…നിങ്ങടെ കാമുകൻ ഉടനെ അങ്ങ് പോകുമെന്ന് തോന്നുന്നു ആ കണക്കിന് ആയിട്ടുണ്ട്…. അപ്പോൾ ഞാൻ അയാൾക്ക് വല്ലതും കഴിക്കാൻ കൊടുക്കട്ടെ…..ഭദ്ര നീരുനെ നോക്കി പുച്ഛത്തിൽ പറഞ്ഞു നിർത്തി ഇറങ്ങി പോയി…
നീരു ഒരു ദിവസം സന്ധ്യക്ക് വിളക്ക് വയ്ക്കാൻ പുറത്ത് ഇറങ്ങിയത് ആണ് അന്ന് കാശിയുമായി ഉള്ള പ്രശ്നം ഒക്കെ മാറി എല്ലാവരും ചന്ദ്രോത്തുണ്ടായിരുന്നു…വിളക്ക് വയ്ക്കാൻ ഇറങ്ങിയ നീരുന്റെ കഴുത്തിലും തലയിലും ചേർത്ത് ആരോ പുറകിൽ നിന്ന് അടിച്ചു…ബോധം വന്നപ്പോൾ ഹോസ്പിറ്റലിൽ ആണ് പക്ഷെ ചലിക്കാനോ നാവ് അനക്കാനോ പറ്റിയില്ല പിന്നെ അറിഞ്ഞു ഭദ്ര പറഞ്ഞു അവളും പീറ്ററും കൂടെ ആണ് ഇതൊക്കെ ചെയ്തത് എന്ന്…നീരു ചെയ്ത തെറ്റിന് ഉള്ള ഒരു ചെറിയ ശിക്ഷ…
മാന്തോപ്പിൽ ഇപ്പൊ നാഗതറയുംകാവും വിഗ്രഹവും ഒന്നുമില്ല അവിടെ ഒക്കെ വെട്ടി തെളിച്ചു കാശി ഒരു ഉഞ്ഞാലും മേശയും ഒക്കെ സെറ്റ് ചെയ്ത് ഈവെനിംഗ് അവിടെ ആണ് എല്ലാവരും ഇരിക്കാർ. മാന്തോപ്പിൽ ഇപ്പൊ ഒരുപാട് മാറ്റം വന്നു പഴയ വീട് പൂർണമായ് ഇടിച്ചു പൊളിച്ചു കളഞ്ഞു പഴമവിളിച്ചോദുന്ന ഒരു പുത്തൻ നാലുകെട്ട് പണിതു……. ദേവൻ, ഹരി കാശി, റയാൻ, അവരുടെ കുടുംബം എല്ലാവരും ചേർന്നു ഒരു വല്യ കൂട്ടുകുടുംബമാണ് ഗർഭിണികൾക്ക് രണ്ടുപേർക്കും സുഖം സിയയുടെ ഡെലിവറി ടൈം അടുത്തത് കൊണ്ട് അവൾക്ക് ഒരു പ്രത്യക പരിഗണന എല്ലാവരും കൊടുക്കുന്നുണ്ട്…!
അന്നത്തെ ആ വെടിയേറ്റ് കാശിക്ക് വല്യ പ്രശ്നം ഒന്നുമില്ലായിരുന്നു അധികം ആഴത്തിലേക്ക് ആ ബുള്ളറ്റ് പോയിരുന്നില്ല… ഇനി നമുക്ക് സത്യയേ കുറിച്ച് അറിയണ്ടേ വാ…
മാന്തോപ്പിൽ എല്ലാവരും ഉച്ചമയക്കത്തിൽ ആയപ്പോൾ കാശിയും ഭദ്രയും കൂടെ ആ അറയിലേക്ക് ഇറങ്ങി പഴയ പോലെ വല്യ സ്ലാപ് ഒന്നുമല്ല ഒരു ചെറിയ ഇരുമ്പ് ഡോർ ആണ്…
അകത്തേക്ക് അകത്തേക്ക് ഇറങ്ങി പോകുമ്പോൾ വല്ലാത്ത ദുർഗന്ധം നിറഞ്ഞു വന്നു കാശിയും ഭദ്രയും മാസ്ക്ക് ഒക്കെ വച്ചു അവിടെ ചീഞ്ഞു തുടങ്ങിയ സത്യയുടെ അടുത്തേക്ക് പോയി…രണ്ടുകാലുകളും പകുതിയിൽ അധികവും അഴുകി തുടങ്ങി പുഴുക്കൾ അതിൽ ഇരുന്നു പിടയ്ക്കുന്നുണ്ട്കൈകളിലെ വിരലുകൾ എല്ലാം മുറിഞ്ഞു പോയിരിക്കുന്നു മുടിയും താടിയും നീണ്ടു വളർന്നു ശോഷിച്ചു പോയ ഒരു രൂപം……
ഡോ……..!ഭദ്രയുടെ ദേഷ്യത്തിൽ ഉള്ള വിളികേട്ടതും പാതി കാഴ്ചയുള്ള ആ കണ്ണുകൾ തുറന്നു…
എനി….. എനിക്ക് ഇച്ചിരി വെള്ളം താ……!അവൻ കെഞ്ചി
അറിയാല്ലോ താൻ വെള്ളമോ ആഹാരമോ ഉപയോഗിച്ചാൽ തന്റെ ശരീരത്തിൽ നിന്ന് ഞാൻ ഇനി പച്ച ഇ, റ, ച്ചി നുറുക്കിഎടുക്കും……കാശി…..
അവന് അവർ കൊടുത്ത ശിക്ഷയായിരുന്നു അത് വെള്ളമൊ ആഹാരമൊ സത്യ ഉപയോഗിച്ചാൽ അവന്റെ ശരീരത്തിൽ നിന്ന് ഓരോ ഭാഗവും അവർ മുറിച്ചു എടുക്കും…അങ്ങനെ ആണ് അവന്റെ വിരലുകൾ കാലുകൾ ഒക്കെ പോയത്…
വേ….. വേണ്ട………പേടിയോടെ അവൻ അലറി.. ഭദ്ര ചിരിയോടെ അവന്റെ മുന്നിൽ പോയിരുന്നു…
സത്യമൂർത്തി…ദേ ഇരിക്കുന്ന ആ മാണിക്യതിന് വേണ്ടി അല്ലെ ഇത് എല്ലാം ചെയ്തു കൂട്ടിയത്….ഇപ്പൊ അത് തനിക്ക് എടുക്കാൻ പാകത്തിന് തന്റെ മുന്നിൽ ഒരു പ്രതിബന്ധങ്ങളുമില്ലാതെ ഇരിപ്പുണ്ട് അത് ഒന്ന് തൊടാനോ സ്വന്തമാക്കനോ തനിക്ക് കഴിയുന്നുണ്ടോ…ഇല്ല… താൻ അത് കണ്ടു കണ്ടു കൊതിയോടെ ഇരുന്നു തന്റെ അവസ്ഥ ഓർത്ത് ഉരുകി ഉരുകി വേദന അറിഞ്ഞു ചാകണം…! ഭദ്ര പറഞ്ഞു.
എന്നെ….. എന്നെ….. ഒന്ന് കൊ, ന്നു തരോ……….വിരലുകൾ ഇല്ലാത്ത കൈകൾ കൂപ്പി അയാൾ പറഞ്ഞു പെട്ടന്ന് കൈയിൽ നിന്ന് ഊർന്നിറങ്ങുന്ന പുഴുക്കളെ കണ്ടു ഭദ്ര എണീറ്റു………
ഇല്ല സത്യമൂർത്തി താൻ ചെയ്തു കൂട്ടിയ കൊ, ള്ളക്കും കൊ, ലക്കും പാപങ്ങൾക്കും തനിക്ക് ദൈവം തരുന്ന ശിക്ഷയായ് കണ്ടാൽ മതി ഈ നരകവേദന……! കാശി അത്രയും പറഞ്ഞു ഭദ്രയേ ചേർത്ത് പിടിച്ചു ഇറങ്ങി… സത്യമൂർത്തി വേദനയോടെ സ്വന്തം അവസ്ഥയിൽ കിടന്നു പിടഞ്ഞു…
ആർത്തി മനുഷ്യനെ മൃ, ഗ, മക്കാറുണ്ട് ആ മൃ, ഗ, ത്തിൽ ഒരാൾ ആണ് ഈ സത്യമൂർത്തി…. പണത്തിനു വേണ്ടി ഓരോന്ന് ചെയ്യുമ്പോ തന്നെ കാത്തിരിക്കുന്ന വിധിഎന്തെന്ന് ആരും അറിയുന്നില്ല…
ഇനി മാന്തോപ്പിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആണ്….. ആ നാളുകളിൽ ഒരിക്കലും കരിനിഴൽ വീഴാതിരിക്കാൻ ചില സത്യങ്ങൾ അസത്യങ്ങൾ ആയി ഇന്നും നിൽക്കുന്നു…
എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ പിള്ളേരെ…
അവസാനിച്ചു