ആഹ്ഹ്ഹ്ഹ്ഹ്…ഭദ്രയുടെ നിലവിളി അവിടെ മുഴങ്ങി കേട്ടു അടുത്ത നിമിഷം തന്നെ കറന്റ് വന്നു……പ്രകാശം പരന്നപ്പോൾ മുന്നിൽ കണ്ട കാഴ്ചയിൽ എല്ലാവരും ഒരു നിമിഷം തറഞ്ഞു നിന്നു…
തുടരുന്നു……
കാശിയുടെ കൈയിൽ ബോധമില്ലാതെ കിടക്കുന്ന ഭദ്ര അവളുടെ മൂക്കിലൂടെരക്തത്തുള്ളികൾ ഒഴുകിയിറങ്ങുന്നുണ്ട്
മോളെ,.നീരു പേടിയോടെ അവളെ തട്ടി വിളിച്ചു കാശിയുടെ ശരീരം തളർന്നു പോകുന്ന പോലെ തോന്നിയവന്…..
വേഗം വാ കാശി മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം… ദേവൻ വേഗം കാർ സ്റ്റാർട്ട് ആക്കി…… പിന്നെ നീരുവും കാശിയും കൂടെ കാറിലേക്ക് കയറി……..
കാശി ഭദ്രയേ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ട് ഇടക്ക് ഇടക്ക് അവൻ കരഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ട് ചേർക്കുന്നുണ്ട്…… നീരു അവളെ തട്ടി വിളിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അവൾ ഉണരുന്നില്ല…
ഹോസ്പിറ്റലിൽ എത്തിയതും ഭദ്രയേ നോക്കുന്ന ഡോക്ടർ എത്തിയിരുന്നു….ദേവൻ ആണ് ഇറങ്ങിയപ്പോൾ തന്നെ ഡോക്ടർനെ വിളിച്ചു വിവരം പറഞ്ഞത്……
ഭദ്രയേ സ്ട്രക്ച്ചറിൽ കിടത്തിയപ്പോൾ തന്നെ സ്റ്റാഫ് അവളെയും കൊണ്ട് ഒരു മുറിയിലേക്ക് പോയി…
കാശി സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥനയോടെ ഇരുന്നു……. ദേവൻ മഹിയെ വിളിച്ചു വിവരം പറഞ്ഞു……
മഹിയും മോഹനും കൂടെ മഹിയുടെ ഇളയച്ഛൻ അതായത് മഹിയുടെ അച്ഛന്റെ സഹോദരൻ തീരെ വയ്യാതെ കിടപ്പിൽ ആണ് അപ്പോ ആളെ കാണാൻ പോയത് ആണ് അവർ ഒക്കെ കുടുംബമായിട്ട് കോയമ്പത്തൂർ ആണ് അങ്ങോട്ട് പോയിരുന്നു ഇന്ന് രാത്രി തിരിച്ചു എത്തുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ വിവരം ദേവൻ വിളിച്ചു പറഞ്ഞു
നീരു കാശിയെ ഓരോന്ന് പറഞ്ഞു അശ്വസിപ്പിക്കുന്നുണ്ട്…. പക്ഷെ അവൻ ചെവിക്കൊണ്ടില്ല ഇരുന്നു കുഞ്ഞ് പിള്ളേരെ പോലെ കണ്ണ് നിറയ്ക്കുന്നുണ്ട് കാശി……. അവന്റെ മനസിൽ വേദന കൊണ്ട് പിടഞ്ഞു ഒടുവിൽ ചോരയൊലിച്ചു അവന്റെ കൈയിൽ കുഴഞ്ഞു കിടന്ന ഭദ്രയുടെ മുഖമായിരുന്നു……
എല്ലാം നഷ്ടമായവനെ പോലെ ഇരിക്കുന്ന കാശിയെ ദേവൻ ദുഃഖത്തോടെ നോക്കി…
സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നിപോയി അവർക്ക്……. ഏറെ നേരത്തിനു ശേഷം ഡോക്ടർ ഭദ്രയേ നോക്കിയിട്ട് പുറത്തേക്ക് വന്നു ദേവൻ സീറ്റിൽ നിന്ന് എണീക്കും മുന്നേ കാറ്റുപോലെ എന്തോ ഒന്ന് അവന്റെ മുന്നിലൂടെ പോയി…
കാശി ഡോക്ടർന്റെ മുന്നിൽ പെട്ടന്ന് വന്നു നിന്നത് കണ്ടു അവർ ഒന്ന് ഞെട്ടി…..
ഡോക്ടർ ശ്രീക്ക് എങ്ങനെ ഉണ്ട്…… അവൾ കണ്ണ് തുറന്നോ……. അവൾക്ക് എന്താ……കാശി ഓരോന്ന് വെപ്രാളത്തിൽ ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ അകത്തേക്ക് നീളുന്നത് ഡോക്ടർ കണ്ടു……
അവർ ഒരു ചിരിയോടെ അവന്റെ തോളിൽ തട്ടി……
ഡോ….താൻ ടെൻഷൻ ആകണ്ട തന്റെ ഭാര്യക്ക് ഇപ്പൊ പ്രശ്നം ഒന്നുല്ല….. ആള് കണ്ണ് തുറന്നു എന്നോട് സംസാരിച്ചു ഇപ്പൊ ഒരു ഡ്രിപ് ഇട്ടിട്ടുണ്ട് ഒരുമണിക്കൂർ കഴിയുമ്പോ അത് കഴിയും അപ്പോൾ വീട്ടിൽ കൊണ്ട് പോകാം…….കാശിയോട് ചെറുചിരിയോടെ പറഞ്ഞു…കാശിക്ക് ഉള്ളിൽ ഒരു ആശ്വാസം ഒരു തണുപ്പ് വീണു…….
ഡോക്ടർ…. ശെരിക്കും അവൾക്ക് എന്താ പറ്റിയെ…കാശി.
അത് ബിപി പെട്ടന്ന് കൂടിയത് ആണ്….. ചിലർക്ക് ബിപി ഇങ്ങനെ കൂടുമ്പോ ചെറിയ തോതിൽ ബ്ലീഡിങ് ഉണ്ടാകും….ഇത് പിന്നെ പ്രെഗ്നന്റ് കൂടെ അല്ലെ അത് കൊണ്ട് ആണ് ആള് പെട്ടന്ന് വീണു പോയത് പേടിക്കാൻ ഒന്നുല്ല….. ഡോക്ടർ നിറഞ്ഞ ചിരിയോടെ പറഞ്ഞു.
ഞാൻ….ഞാൻ ഒന്ന് കയറി കണ്ടോട്ടെ…കാശി ചോദിച്ചു….. ഡോക്ടർ അവനെ നോക്കി ചിരിച്ചു.
താൻ പോയി കണ്ടോടോ…ഡോക്ടർ അതും പറഞ്ഞു പോയി…..!
കാശി ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവളുടെ അടുത്തേക്ക് പോയി നീരുവും മഹിയും അകത്തേക്ക് പോയില്ല പുറത്ത് തന്നെ വെയിറ്റ് ചെയ്തു……
കാശി അകത്തേക്ക് പോയതും അവിടെ ഉണ്ടായിരുന്ന നേഴ്സ് അവൾക്ക് ഒരു ഇൻജെക്ഷൻ കൊടുത്തു പുറത്തേക്ക് ഇറങ്ങി…കാശിയെ കണ്ടതും ഭദ്രയുടെ കണ്ണ് നിറഞ്ഞു… കാശി അവളുടെ അടുത്തേക്ക് പോയി അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു ഭദ്ര അവന്റെ പുറത്ത് തട്ടി അശ്വസിപ്പിച്ചു…കുറച്ചു സമയം അവളെ അങ്ങനെ തന്ന ചേർത്ത് പിടിച്ചു പിന്നെ ആണ് കൈയിലെ ഡ്രിപ്ഓർമ്മ വന്നത് അവൻ അവളെ ശ്രദ്ധയോടെ കിടത്തി…
നീ പേടിച്ചു പോയോ കാശി….ഭദ്ര നിറഞ്ഞ കണ്ണോടെ ചോദിച്ചു….
മ്മ്…… ജീവിതത്തിൽ ആദ്യമായിട്ട് ആണ് ഞാൻ ഇങ്ങനെ പേടിക്കുന്നത്, ഒരു നിമിഷം ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല……എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ ഡി…അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…
ഞാനും… ഞാനും പേടിച്ചു കാശി…. നമ്മുടെ കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു പേടി……പിന്നെ നിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് സങ്കടവും വന്നു…ഭദ്ര പറഞ്ഞു…കാശി അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു നെറ്റിയിലും കവിളിലും ചുംബിച്ചു…..!അപ്പോഴേക്കും ദേവനും നീരുവും കൂടെ കയറി വന്നു…..
മോളെ…… എങ്ങനെ ഉണ്ട് ഡാ….നീരു സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി ചോദിച്ചു.
എനിക്ക് ഇപ്പൊ കുഴപ്പവൊന്നുല്ല……ഭദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു….. ദേവനെയും നോക്കി ചിരിച്ചു…
കാശി ഈ മെഡിസിൻ വാങ്ങണം…….നീരു.
ഇത് എപ്പോഴാ ഡോക്ടർ തന്നേ……ദേവൻ.
നീ അച്ഛൻ വിളിച്ചപ്പോൾ അങ്ങോട്ട് പോയില്ലേ അപ്പോൾ…..നീരു….
ഞാൻ പോയി മെഡിസിൻ വാങ്ങാം കാശി…… നീ ഇവിടെ ഇരിക്ക്… ദേവൻ പറഞ്ഞു.
ഇനി ഇപ്പൊ ഡ്രിപ് കഴിയും അത് കഴിഞ്ഞു ഇറങ്ങാല്ലോ അപ്പോൾ വാങ്ങാം ഇനി താഴെ പോയിട്ട് ഏട്ടൻ തിരിച്ചു വരണ്ട……കാശി പറഞ്ഞു…
കുറച്ചു കൂടെ കഴിഞ്ഞതും ഡോക്ടർ ഒന്നുടെ വന്നു അവളെ നോക്കി വേറെ പ്രശ്നം ഒന്നുല്ലന്ന് ഉറപ്പ് പറഞ്ഞു പിന്നെ മെഡിസിൻ ഒക്കെ വാങ്ങി ഇറങ്ങി…തിരിച്ചുള്ള യാത്രയിൽ ഭദ്ര കാശിയുടെ നെഞ്ചിൽ ചാരി നല്ല ഉറക്കം ആയിരുന്നു…….
ദേവേട്ടാ അച്ഛൻ എവിടെ എത്തി……ഡ്രൈവ് ചെയ്യുന്ന ദേവനോട് കാശി ചോദിച്ചു.
അച്ഛൻ വീട്ടിൽ എത്തി അപ്പോഴാ എന്നെ വിളിച്ചത് ഹോസ്പിറ്റലിൽ വരണോ എന്നറിയാൻ… ദേവൻ പറഞ്ഞു.
കാശി നിങ്ങൾ ഇനി മുതൽ താഴെ ഏതെങ്കിലും മുറിയിൽ കിടക്ക്….. മോള് എപ്പോഴും ആ സ്റ്റെപ്പ് കയറി ഇറങ്ങുന്നത് അത്ര നല്ലത് അല്ല…നീരു പറഞ്ഞു.
മ്മ്…….കാശി ഒന്നാമർത്തി മൂളി..
വീട്ടിൽ എത്തുമ്പോൾ നീരുവും മോഹനും മഹിയും ഒക്കെ മുറ്റത്തുണ്ട് ശിവയേ മാത്രം കണ്ടില്ല…ശിവയുടെ രോഗം വീട്ടിൽ വേറെ ആർക്കും അറിയില്ല ഹരി ദേവൻ കാശി ഭദ്ര സുമേഷ് ഇത്രയും പേര് അറിഞ്ഞു….. അച്ഛനും അമ്മയും അറിഞ്ഞു വിഷമിക്കുന്നത് കാണാൻ വയ്യെന്ന് അവൾ പറഞ്ഞപ്പോൾ പിന്നെ ആരും ഒന്നും എതിർത്തു പറഞ്ഞില്ല….. കാശി ഉറങ്ങുന്ന ഭദ്രയേ ഉണർത്താതെ എടുത്തു മുറിയിൽ കൊണ്ട് പോയി…
ചെറിയച്ഛന് എങ്ങനെ ഉണ്ട് മഹിയേട്ടാ……നീരു ചോദിച്ചു.
തീരെ വയ്യ ഡോ ഇന്നോ നാളെയോ എന്ന് പറഞ്ഞു കിടക്കുവാ…..ഇപ്പൊ പോയി നോക്കിയില്ലെങ്കിൽ മോശമായ് പോയേനെ…..ഓർമ്മയും ഇല്ല ഇപ്പൊ……മഹി പറഞ്ഞു നിർത്തി…
മോൾക്ക് വേറെ പ്രശ്നം ഒന്നുല്ലല്ലോ അല്ലെ…… ഡോക്ടർ എന്തെങ്കിലും പറഞ്ഞോ….മഹി നീരുനെ നോക്കി ചോദിച്ചു.
ഏയ്യ് പേടിക്കാൻ ഒന്നുല്ല മോൾക്ക് ബിപി പെട്ടന്ന് കൂടിയത… പിന്നെ മോഹനും മഹിയും ഒക്കെ കിടക്കാൻ ആയി മുറികളിലേക്ക് പോയി…..
കാശി ഭദ്രയേ ശ്രദ്ധയോടെ കൊണ്ട് കിടത്തി ബെഡ്ഷീറ്റ് എടുത്തു അവളെ പുതപ്പിച്ചു ലൈറ്റ് ഓഫ് ആക്കി അവനും അവളുടെ അടുത്തേക്ക് ചേർന്നു കിടന്നു….ക്ഷീണം കാരണം എല്ലാവരും പെട്ടന്ന് തന്നെ ഉറക്കം പിടിച്ചു….
രാവിലെ ആരുടെയോ നിലവിളി കേട്ട് ആണ് ചന്ദ്രോത്ത് തറവാട് ഉണർന്നത്…
ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്…
തുടരും….