നീരുവും മഹിയും പെട്ടന്ന് എണീറ്റ് പുറത്തേക്ക് പോയി….. പിന്നാലെ കാശിയും ഉണർന്നു ഭദ്ര അപ്പോഴും നല്ല ഉറക്കമാണ്…… അവൻ അവളെ നന്നായി പുതപ്പിച്ചിട്ട് പുറത്തേക്ക് ഇറങ്ങി പോയി….!
കാശി താഴെ എത്തിയപ്പോൾ പുറത്ത് നിന്ന് ഭയങ്കര പുകയും ആളും ബഹളവും ഒക്കെകേൾക്കുന്നുണ്ട്….
എന്താ ദേവേട്ടാ…….എന്താ പ്രശ്നം……അവൻ ദേവനോട് ചോദിച്ചു..
നമ്മുടെ തിരുമേനി ഇല്ലെ…അയാൾ വന്നകാർ ഇവിടെ എത്തിയപ്പോൾ തീ പിടിച്ചു…ദേവൻ പറഞ്ഞു.
എന്നിട്ട് തിരുമേനി എവിടെ…..കാശിസംശയത്തോടെ ചോദിച്ചു.
തിരുമേനി ആ കാറിൽ ഉണ്ടായിരുന്നു…. ഡ്രൈവർ ആദ്യം പുറത്ത് ഇറങ്ങി ഡോർ തുറക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു തീ പിടിച്ചത് പെട്ടന്ന് ആളി കത്തിയത് കൊണ്ട് തിരുമേനിയേ രക്ഷിക്കാൻ ആയിട്ടില്ല ഇയാൾ രക്ഷിക്കാൻ ശ്രമിച്ചു ദേ അയാളുടെ ദേഹവും കുറച്ചു പൊള്ളി…!ദേവൻ അയാളെചൂണ്ടി പറഞ്ഞു…
കാശി അയാളുടെ അടുത്തേക്ക് പോയി..
എന്താ ചേട്ടാ ഉണ്ടായത്…ഡ്രൈവർന്റെ അടുത്തേക്ക് പോയി ചോദിച്ചു.അപ്പോഴേക്കും പോലീസ് അയാളുടെ മൊഴിഎടുക്കാൻ ആയിട്ടു വന്നു…..
എന്താ ഉണ്ടായാത് താൻ അല്ലെ കൂടെ ഉണ്ടായിരുന്നത്..പോലീസ് ചോദ്യം ചോദിച്ചപ്പോൾ കാശി അവരുടെ അടുത്തേക്ക് വന്നു നിന്നു..
ഇന്ന് വെളുപ്പാകാലത്ത് ആണ് തിരുമേനി ശ്വാസംമുട്ടൽ കൂടി ആശുപത്രിയിലേക്ക് പോയത്….. പക്ഷെ പകുതിയിൽ എത്തിയപ്പോൾ തിരിച്ചു വീട്ടിൽ പോകാമെന്ന് പറഞ്ഞു ബഹളം വച്ചു അവസാനം തിരുമേനിയുടെ മകനും ഞാനും കൂടെ വീട്ടിലേക്ക് കൊണ്ട് പോയി അവിടെ എത്തിയപാടെ പൂജമുറിയിൽ കയറി വാതിൽ അടച്ചു….പിന്നെ ഇറങ്ങി വന്നപ്പോൾ നേരെ ഇങ്ങോട്ടു വരണമെന്ന് പറഞ്ഞു…തിരുമേനിയുടെ മോൻ നല്ലത് പോലെ പറഞ്ഞു ഇങ്ങോട്ടു വരണ്ടന്ന് പക്ഷെ കേട്ടില്ല ഇവിടെ എത്തിയപ്പോൾ എന്നോട് ഇവിടെ വന്നു ബെൽ അടിക്കാൻ പറഞ്ഞു….. ഞാൻ പുറത്ത് ഇറങ്ങി ഈ പടി ചവിട്ടിയതും കാറിനു തീ പിടിച്ചു…!
അത് എന്താ തിരുമേനിയുടെ മോൻ ഇങ്ങോട്ടു വരണ്ടന്ന് പറഞ്ഞത്…. പോലീസ് സംശയത്തോടെ നോക്കി ചോദിച്ചു…
തിരുമേനിക്ക് ഒട്ടും വയ്യായിരുന്നു അതുകൊണ്ട് ആണ് പോകണ്ടന്ന് പറഞ്ഞത്!
ഇവിടെ ആരെ കാണാൻ ആണ് അദ്ദേഹം വന്നത്……ഡ്രൈവർ പോലീസുകാരനെ നോക്കി…..
എനിക്ക് അറിയില്ല….. ഇങ്ങോട്ടു വരണമെന്ന് മാത്രമേ പറഞ്ഞുള്ളൂ…… കൂടുതൽ ഒന്നും ചോദിക്കാനും നിന്നില്ല….. പക്ഷെ തിരുമേനി നല്ല ടെൻഷനിൽ ആയിരുന്നു…!പോലീസ് മൊഴി രേഖപെടുത്തലും ബോഡി മാറ്റലും അങ്ങനെ ചന്ദ്രോത്ത് മുറ്റം നിറയെ ആളുകൾ ആയി… ഭദ്ര ഉറക്കം ഒക്കെ കഴിഞ്ഞു വന്നപ്പോൾ സംഭവം പറഞ്ഞു പെണ്ണ് കിളി പറന്ന് കുറച്ചു നേരം ഇരുന്നു പിന്നെ ok ആയി……!
ഉച്ച കഴിഞ്ഞു കാശിയും ഭദ്രയും കൂടെ കോട്ടയത്തേക്ക് പോകാൻ ഒരുങ്ങുവാണ്
ആദ്യം കാശി പോകുന്നില്ല ഭദ്രയേ റയാന് ഒപ്പം പറഞ്ഞു വിടാൻ ആയിരുന്നു ഉദ്ദേശിച്ചത് എന്നാൽ കാശിക്ക് അവളെ ഒറ്റക്ക് പറഞ്ഞു വിടാൻ ഒരു സമാധാനക്കുറവ് അതുകൊണ്ട് റയനോട് വരണ്ടാന്നു പറഞ്ഞു രണ്ടും കൂടെ പോകാൻ ഉള്ള പ്ലാൻ ആണ്…
ദേവൻ രാവിലെ കുറച്ചു വൈകി ആണ് ഓഫീസിൽ പോയത് അതുകൊണ്ട് അവനോട് രാവിലെ പോകുന്ന കാര്യം പറഞ്ഞു… ശിവയോട് പിന്നെ മിണ്ടാറെ ഇല്ലല്ലോ അതുകൊണ്ട് അവളോട് ഒന്നും പറയാൻ നിന്നില്ല………
ഉച്ച കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു കാശിയും ഭദ്രയും ഇറങ്ങി….. കാറിൽ തന്നെ ആണ് പോകുന്നത്….. പീറ്റർനെ വിളിച്ചുസ്വന്തം നാട്ടിൽ ഒന്നു പോയ് വരാമെന്ന് പറഞ്ഞു പക്ഷെ അവന് താല്പര്യം ഇല്ലെന്ന് പറഞ്ഞു…. അങ്ങനെ അവർ കോട്ടയത്തേക്ക് തിരിച്ചു…… (ഈ പോക്ക്…… 🤔 അഹ് പോയി വന്ന മതി രണ്ടും 😌)
**********************
ഇനി നമ്മൾ എങ്ങനെ മുന്നോട്ട് ഉള്ള കാര്യങ്ങൾ നീക്കും…… എല്ലാം അറിയുന്നത് അയാൾക്ക് ആയിരുന്നു……അയാളോട് കൂടെ ഉള്ളവൻ പറഞ്ഞു.
ഇനി നീക്കാൻ ഒന്നുല്ല…… ആ പറഞ്ഞ ദിവസം സമയം അന്ന് അവളുടെ ചോര ആ നാഗരൂപത്തിന്റെ നെറുകിൽ വീഴണം അതോടെ ആ അറതുറക്കപ്പെടും…അതിൽ നിന്ന് എനിക്ക് ആവശ്യമുള്ളത് മാത്രം ഞാൻ എടുക്കും ബാക്കി ഒരായുഷ്ക്കാലം ജീവിക്കാൻ ഉള്ളത് നിനക്ക് കിട്ടും…അയാൾ പൊട്ടിചിരിയോടെ പറഞ്ഞു.
ഇപ്പോഴും എന്നോട് അവിടെ എന്താ ഉള്ളത് എന്ന് തെളിച്ചു പറഞ്ഞിട്ടില്ല…
അത് നീ അറിഞ്ഞാൽ പിന്നെ നീയും ഞാനും ശത്രുക്കൾ ആണ്…… നിനക്ക് വേണ്ടത് കോടികൾ അത് ഞാൻ തരും പക്ഷെ പണത്തിനു മേലെ പോകുന്ന ചിലത് ഉണ്ട് അതിൽ ഒന്ന് ആണ് ആ അറക്ക് ഉള്ളിൽ ഉള്ളത്…
ഒരു സംശയം കൂടെ……
എന്താ…
ആ താളിയോലയും ഗ്രന്ഥവും ഒക്കെ മറ്റൊരാൾക്ക് കിട്ടിയാൽ അയാൾക്ക് ഇതൊക്കെ മനസ്സിലാകില്ലേ അപ്പോൾ ആ ദിവസം അയാളും അവിടെ എത്തില്ലേ…
തീർച്ചയായും പക്ഷെ ആ താളിയോലയും ഗ്രന്ഥവും ഒക്കെ ദൂരെ എങ്ങും അല്ലെ ചന്ദ്രോത്തു തറവാട്ടിൽ തന്നെ ആണ് ഉള്ളത്… കണ്ടു പിടിക്കാം അതിന് അതികം സമയം വേണ്ട…
ഈ സമയത്തിനുള്ളിൽ അത് മറ്റൊരാൾക്ക് കിട്ടിയിട്ടുണ്ട് എങ്കിൽ… അയാൾ ഞെട്ടലോടെ നോക്കി……ശരിയാണ് അത് ഇതിനുള്ളിൽ തന്നെ മറ്റൊരു കൈകളിൽ എത്തിയാൽ…
*********************
ഇതിൽ എഴുതിയിട്ടുള്ളത് എന്താ…….
കുഞ്ഞേ ഇത് കുറച്ചധികം വർഷം കാലപഴക്കം ഉള്ളത് ആണ്….. ഇതിൽ പറഞ്ഞിരിക്കുന്നത് പണ്ട് രാജ്യം ഭരിച്ച ഏതോ ഒരു തമ്പുരാന്റെ വിലമതിക്കാനാകാത്ത സ്വർണവും പണ്ടവും സൂക്ഷിച്ചു വച്ചേക്കുന്ന ഏതോ ഒരു രഹസ്യ അറയെ കുറിച്ച് ആണ്…
ഏഹ്…… ഇങ്ങനെ ഒരെണ്ണം എങ്ങനെ തറവാട്ടിൽ……
നിങ്ങടേത് പണ്ടത്തെ തറവാട് അല്ലെ അപ്പോൾ പിന്നെ ആ തറവാട്ടിൽ തന്നെ ഉള്ള ഏതെങ്കിലും അറ ആകാം…
ഏയ്യ് അങ്ങനെ വരാൻ വഴിയില്ല ഞാൻ ജനിച്ചു വളർന്ന വീട്ടിൽ ഞാൻ അറിയാത്ത കാണാത്ത മുറികൾ ഒന്നുമില്ല…
അറിയില്ല ഇതിൽ ഉള്ളത് പറഞ്ഞു….. കൂടുതൽ വിവരങ്ങൾ ഉള്ളത് ഇതിന്റെ കൂടെ ഒരു ഗ്രന്ഥം ഉണ്ടല്ലോ അതിൽ ആണ്…
ഏഹ്…… എനിക്ക് അത് ഒന്നും കിട്ടിയില്ല ഈ താളിയോലകൾ മാത്രം ആണ് കിട്ടിയത് അത് തറവാട്ടിന് പുറത്ത് നിന്ന്…
ഇത് മാത്രം അല്ല ഇതിന്റെ ഒപ്പം ഒരു പുസ്തകം ഉണ്ട് അത് ചിലപ്പോൾ നിങ്ങൾക്ക് വായിച്ച മനസ്സിലാകും അതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട്…! അയാൾ ആ താളിയോല തിരിച്ചു നൽകി കൊണ്ട് പറഞ്ഞു….
മ്മ് ശരി….. ഞാൻ ഇറങ്ങുവാ…ഇത് ഞാൻ ഇവിടെ കൊണ്ട് വന്നുന്ന് ഇനി അച്ഛനോട് ഒന്നും പറയല്ലേ…പിന്നെ അച്ഛൻ അതിന്റെ പിന്നലെ ആകും… അവൻ ചിരിയോടെ പറഞ്ഞു 2000 ത്തിന്റെ ഒരു നോട്ട് കൊടുത്തു അവിടെ നിന്ന് ഇറങ്ങി…
തുടരും….