ശ്രീദുർഗ്ഗ……..! മിത്ര വിടർന്നകണ്ണോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ഭദ്ര ആണെങ്കിൽ എന്താ പറയേണ്ടത് എന്ന് അറിയാതെ അവളെ നോക്കി….
മിത്ര…… ഇത് ദുർഗ്ഗ അല്ല ഭദ്ര ആണ്……. മിത്ര ഭദ്രയുടെ മേലെ ഉള്ള കൈയെടുത്തു…..
ഞാൻ ശ്രീഭദ്രയാണ്… ദുർഗ്ഗ ഇപ്പൊ ജീവിച്ചിരിപ്പില്ല…….ഭദ്ര പറഞ്ഞു.. മിത്ര ഞെട്ടലോടെ അവളെ നോക്കി അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കി കാണുവായിരുന്നു ഭദ്രയും റയാനും…
രണ്ടുപേരും കയറിക്കോ…. പോകുന്ന വഴി ആകാം സംസാരം കുറച്ചു ദൂരമുണ്ടല്ലോ യാത്ര ചെയ്യാൻ…..! റയാൻ പറഞ്ഞു മിത്രയും ഭദ്രയും പുറകിൽ കയറി…
തിരിച്ചുള്ള യാത്രയിൽ ഭദ്ര അവളെ കുറിച്ചും ദുർഗ്ഗയുടെ മരണത്തെ കുറിച്ചും എല്ലാം പറഞ്ഞു എല്ലാം കേട്ട് മിത്ര ഞെട്ടലിൽ ആയിരുന്നു….അതിന്റെ കൂടെ ഭദ്ര മിത്രയുടെ അച്ഛനും അമ്മയും മരിച്ച വിവരവും പറഞ്ഞു അവൾക്ക് എന്തോ അത് ഒളിച്ചു വയ്ക്കാൻ തോന്നിയില്ല……. പക്ഷെ മിത്രയിൽ അച്ഛന്റെയും അമ്മയുടെയും മരണം കേട്ടിട്ടും ഞെട്ടൽ ഉണ്ടായില്ല….. കാരണം അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് അവളുടെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു……
എനിക്ക് അറിയാമായിരുന്നു ഭദ്ര എന്റെ അച്ഛനെയും അമ്മയെയും അയാൾ കൊ, ല്ലുമെന്ന്……എന്നെ അന്ന് ഇച്ചായൻ രക്ഷിച്ചില്ലായിരുന്നു എങ്കിൽ എന്നെയും കൊ, ന്നേനെ…..! മിത്ര അത് പറയുമ്പോ തികച്ചും ഒരു നിർവികാരമായിരുന്നു അവളുടെ മുഖത്ത്…… ഭദ്ര അവളുടെ കൈയിൽ മുറുകെ പിടിച്ചു.
ഞാൻ ഒരു കാര്യം ചോദിച്ച എന്നോട് സത്യം പറയോ…….!
ശെരിക്കും മാന്തോപ്പിൽ എന്താ പ്രശ്നം എന്ന് മിത്രക്ക് അറിയില്ലേ………! ഭദ്ര അവളോട് ചോദിക്കുമ്പോൾ മിത്രയിൽ ചെറിയ ഒരു ഞെട്ടൽ കണ്ടു….
ഭദ്ര ഞാൻ അത് നിന്നോട് പറഞ്ഞാൽ നാളെ നീ അതിന്റെ പിന്നാലെ പോകും അത് നിന്റെയും വയറ്റിൽ വളരുന്ന ഈ കുഞ്ഞിനും ആപത്ത് ആണ്…മിത്ര അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു… റയാൻ രണ്ടുപേരുടെയും സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു
എന്റെ അച്ഛനെയും അമ്മയെയും കൂടെപിറപ്പിനെയും നിന്റെ അച്ഛനെയും അമ്മയെയും പല്ലവി ഏട്ടത്തിയെയും ഒക്കെ കൊന്നത് ആരായാലും അത് വെറുതെ ആകില്ല. അതിന് വ്യക്തമായ ഒരു കാരണവും ഉണ്ട്…അത് അറിഞ്ഞാൽ അവിടെ താമസിക്കുന്ന എന്റെ ജീവൻ എങ്കിലും എനിക്ക് രക്ഷിക്കാൻ ആയാലോ.. അതുകൊണ്ട് ആണ് ഞാൻ ചോദിച്ചത് അവിടെ എന്താ പ്രശ്നമെന്ന്…. മിത്രക്ക് അത് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട…ഭദ്ര പറഞ്ഞു….. മിത്ര അവളെ നോക്കി അവളുടെ മുഖത്ത് അപ്പോൾ എന്തോ തീരുമാനം ഉറപ്പിച്ചത് പോലെ ഒരു ഭാവമായിരുന്നു….
അതിന് മാന്തോപ്പിൽ ആണ് പ്രശ്നമെന്ന് നിന്നോട് ആരാ പറഞ്ഞത്……മിത്രയുടെ ചോദ്യത്തിന് മുന്നിൽ ഭദ്ര പതറി…..
പിന്നെ….. പിന്നെ എന്താ പ്രശ്നം…ഭദ്ര അറിയാതെ ചോദിച്ചു.
എനിക്ക് അറിയില്ല ശെരിക്കും പ്രശ്നം എന്താന്ന് പക്ഷെ ഒന്നറിയാം… ഇത്രയും പേരെ കൊ, ന്ന കൊ, ലയാളി നിന്റെ ഒപ്പം തന്നെ ഉണ്ട് ആ തറവാട്ടിൽ……ഞാൻ ആ ആളെ പറഞ്ഞ ചിലപ്പോൾ നിന്റെ ഈ ജീവിതം തന്നെ നീ അവസാനിപ്പിക്കും… നീ സൂക്ഷിക്കണം ഭദ്ര…അവളുടെ കൈയിൽ മുറുകെ പിടിച്ചു മിത്ര പറഞ്ഞു…. മിത്രയിൽ ഭദ്രയേ ആദ്യമായി കാണുന്നത് പോലെ അകൽച്ച ഒന്നും തോന്നിയില്ല……
എനിക്ക് അറിയണം ഇത്രയും പേരെ കൊ, ന്നു എന്തായിരുന്നു നേടാൻ ഉണ്ടായിരുന്നത് ആ കൊ, ലയാളിക്ക് എന്ന് … എനിക്ക് അത് കണ്ടെത്താൻ ഒരു വഴി തെളിയും…ഭദ്ര വാശിയിൽ പറഞ്ഞു.മിത്ര എന്തോ പറയാൻ തുടങ്ങിയതും റയാൻന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി……
ഹലോ……..!
………………
ആണോ ഞങ്ങൾ ഇപ്പൊ എത്തും ഏതാണ്ട് ആയിട്ടുണ്ട് മമ്മി…….! റയാൻ ചിരിയോടെ കാൾ കട്ട് ആക്കി.
എന്താ ഇച്ചായ…മമ്മി ആണോ….
മ്മ്…. അവിടെ ഭദ്രക്ക് ഒരു സർപ്രൈസ് ഉണ്ട്… റയാൻ ചിരിയോടെ പറഞ്ഞു. ഭദ്രയും മിത്രയും പരസ്പരം നോക്കി…..
(നിങ്ങൾക്ക് എല്ലാവർക്കും സംശയം ഉണ്ടാകും ഭദ്രക്ക് മിത്രയേ നേരത്തെ അറിയോന്ന്…..അറിയാം അന്ന് ദുർഗ്ഗക്ക് പകരം ഭദ്രയേ തട്ടി കൊണ്ട് പോയപ്പോൾ ഒരു ഫോട്ടോ കാണിച്ചിരുന്നു അതിൽ ദുർഗ്ഗക്ക് ഒപ്പം മാധവനും ഭാര്യയും മകളും ഉണ്ടായിരുന്നു….. മാധവന്റെയും ഭാര്യയുടെയും കാര്യമൊക്കെ കാശി പറഞ്ഞു ഭദ്രക്ക് അറിയാം…..അതുപോലെ റയാന്റെ വീട്ടിൽ എല്ലാവർക്കും എല്ലാം അറിയാം മിത്രയേ തേടി വരാൻ സ്വന്തമെന്ന് പറയാൻ ആരുമില്ലെന്ന്……!)
*******************
ഇന്ന് ഇനി ഭദ്രമോളെ കൂട്ടിക്കൊണ്ട് വരുവോ കാശി……! വിഷ്ണുന്റെ അമ്മ ശാന്തിയോട് ചോദിച്ചു.
അറിയില്ല….. കാശിയേട്ടൻ പോയിട്ടുണ്ട്……ശാന്തി പാത്രങ്ങൾ അടുക്കുന്നതിനിടയിൽ പറഞ്ഞു.
കണ്ടിട്ട് കുറെ ആയി ഈ ഫോണിൽ കൂടെ കാണുന്ന പോലെ ആയിരിക്കില്ല നമ്മൾ നേരിട്ട് കാണുമ്പോൾ…എന്ത് കോലം ആയോ എന്തോ…..! അമ്മയുടെ പറച്ചിൽ കേട്ട് ശാന്തി ചിരിച്ചു.
അമ്മ അവൾ അവിടെ അവളുടെ അച്ഛന്റെ വീട്ടിൽ അല്ലെ അവർ അവളെ പൊന്നു പോലെ നോക്കാതെ ഇരിക്കോ….. ഇന്നലെ കൂടെ വിളിച്ചപ്പോൾ നമ്മൾ കണ്ടത് അല്ലെ അവളുടെ സന്തോഷം….ശാന്തി പറഞ്ഞു.
അറിയാം മോളെ എന്നാലും വായാടി ഇവിടെ ഉണ്ടെങ്കിൽ നമുക്ക് ഒന്ന് പോയി കാണെയോ അല്ലെങ്കിൽ മോള് ഇങ്ങോട്ടു വരെയോ എന്തെങ്കിലും ഉണ്ടായിരുന്നു ഇത് ഇപ്പൊ അത് ഒന്നും ഇല്ലല്ലോ അതുകൊണ്ട് പറഞ്ഞു പോയതാ……അമ്മപറഞ്ഞു ശാന്തി അതിന് ഒന്ന് ചിരിച്ചു…..
ശാന്തി ജോലി ഒക്കെ ഒതുക്കി വച്ചിട്ട് മുറിയിലേക്ക് കയറി വാതിൽ അടച്ചു കിടന്നു…
ഓഫീസിൽ പോയി വന്നാൽ കുറച്ചു സമയം അമ്മയുടെയും പീറ്റർന്റെയും കൂടെ ഇരിക്കും പിന്നെ കിടന്നു ഉറങ്ങും കുറച്ചു സമയം അല്ലെങ്കിൽ വെറുതെ കിടക്കും അത് ആണ് പതിവ്…
ശാന്തി ടേബിളിൽ ഇരുന്ന വിഷ്ണുന്റെയും അവളുടെയും ഫ്രെയിം ചെയ്തു വച്ചേക്കുന്ന ഫോട്ടോ കൈയിൽ എടുത്തു…
ഇന്ന് എന്നോട് വീണ്ടും ഹരിയേട്ടൻ ആ കാര്യം പറഞ്ഞു വിഷ്ണുവേട്ട…… ഇവിടെ അമ്മയും എന്നെ നിർബന്ധിക്കുന്നുണ്ട് ഞാൻ എന്താ ചെയ്യേണ്ടത്………! നിങ്ങൾ കെട്ടിയത് അല്ലെങ്കിൽ കൂടി ഈ താലി അണിഞ്ഞു ഇവിടെ നിങ്ങടെ പെണ്ണ് ആയിട്ടു കഴിയാൻആണ് എനിക്ക് ആഗ്രഹം…. അമ്മയുടെ കാലം കഴിഞ്ഞ എനിക്ക് ആരാ… എന്ന ചോദ്യത്തിനു മുന്നിൽ ഞാൻ ഉത്തരമില്ലാതെ നിന്ന് പോവാ….അവളുടെ കണ്ണ് നിറഞ്ഞു വന്നു….
നിങ്ങടെ സ്ഥാനത്തു മറ്റൊരാൾ എനിക്ക് അറിയില്ല……. ഞാനും നിങ്ങടെ അടുത്തേക്ക് വന്നോട്ടെ….പെട്ടന്ന് ജനാലയുടെ പാളി വല്യ ശബ്ദത്തോടെ അടഞ്ഞു……… ശാന്തി ഒന്ന് ഞെട്ടി അവൾ വിറയലോടെ അവന്റെ ആ ഫോട്ടോയിലേക്ക് നോക്കി…
നിങ്ങൾ ഈ വീടും മുറിയും ഒന്നും വിട്ട് എങ്ങും പോയിട്ടില്ലന്ന് എനിക്ക് അറിയാം… ഞാൻ ഇങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞു പൊയ്ക്കോളാം…… പോകുന്ന കാലം വരെ…അവന്റെ ഫോട്ടോയിൽ ഒന്ന് തലോടി അതിൽ ചുംബിച്ചു അതും ചേർത്ത് പിടിച്ചു കിടന്നു….അധികം വൈകാതെ ആ മുറിയിൽ പാലപൂവിന്റെയും ഇലഞ്ഞിപൂവിന്റെയും സമ്മിശ്രഗന്ധം പരന്നു…. അത് അറിയേ ശാന്തിയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു…
******************
റയാനും ഭദ്രയും വീട്ടിൽ എത്തുമ്പോൾ മുറ്റത്തു കാർ കണ്ടപ്പോൾ തന്നെ ഭദ്രക്ക് കാര്യം മനസ്സിലായി കാശി ആയിരുന്നു സർപ്രൈസ് എന്ന്……. അവൾ കുടുക്കപോലത്തെ വയറും താങ്ങിപിടിച്ചു വേഗം ആകത്തേക്ക് ഓടി…മുറ്റത്ത് കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ കാശി കാണുന്നത് വയറും താങ്ങി പിടിച്ചു ഓടി വരുന്ന ഭദ്രയേ ആണ്… അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു..
എന്റെ പെണ്ണെ ഒന്ന് പതിയെ…… എന്റെ കൊച്ച് അതിനുള്ളിൽ ഉണ്ട് ഡി…..കാശി അവളുടെ ഓട്ടം കണ്ടു വിളിച്ചു പറഞ്ഞു….. ആര് കേൾക്കാൻ ആരോട് പറയാൻ….. അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു… കാശി ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു……
നമുക്ക് വീട്ടിൽ പോകാം കാശി…… എനിക്ക് ഇനി അവിടെ നിന്ന മതി…….ഇത് കേട്ട് ആണ് റയാനും മിത്രയും കയറി വന്നത്….. മിത്രക്ക് കാര്യം മനസ്സിലായി……പെട്ടന്ന് ആണ് മിത്ര കാശിയുടെ പുറകിൽ നിൽക്കുന്ന ദേവനെ കണ്ടത്…..
ദേവേട്ടാ…….!
തുടരും…..