ജയിലിലെ ജീവിതം സുഖം തന്നെ അല്ലെ ഭദ്രതമ്പുരാട്ടി……തനിക്ക് പരിചിതമായ എവിടെയോ കേട്ട് മറന്ന ശബ്ദം കേട്ട് ഭദ്ര മുഖം ഉയർത്തി നോക്കി തന്റെ മുന്നിൽ പരിഹാസചിരിയോടെ തന്നെ തൊട്ടു തൊട്ടില്ലന്ന് പറഞ്ഞു നിൽക്കുന്നവനെ കണ്ടു അവൾ ഞെട്ടി ഒരടിപിന്നിലേക്ക് വച്ചു..!
സൂരജ്….! അവൾ അറിയാതെ പറഞ്ഞു പോയി….
ആഹാ….. അപ്പൊ എന്നെ മറന്നിട്ടില്ല കാശിനാഥന്റെ എല്ലാമെല്ലാമായ ശ്രീഭദ്ര….! സൂരജ് അവൾക്ക് ചുറ്റും നടന്നു പറഞ്ഞു.
കാശിയെന്ന പേര് കേൾക്കെ അവളിൽ എന്തോ ഒരു നോവ് പടർന്നു…… അറിയാതെ അവളുടെ കൈ അവളുടെ വയറ്റിലേക്ക് നീണ്ടു….
സാർ എന്താ എന്നോട് വരാൻ പറഞ്ഞത്…. ഭദ്ര അവന്റെ അടുത്ത് നിന്ന് കുറച്ചു പുറകിലേക്ക് നീങ്ങി നിന്നു ചോദിച്ചു.
അഹ്….. ഞാൻ ഇവിടത്തെ സൂപ്രണ്ട് അല്ലെ ശ്രീഭദ്ര അപ്പൊ പിന്നെ എനിക്ക് കാണാൻ തോന്നുമ്പോൾ ഒക്കെ ഞാൻ വിളിപ്പിക്കും നീ വരും എന്റെ അടുത്തേക്ക്……അവന്റെ സംസാരവും നോട്ടവും ഭദ്രക്ക് വല്ലാത്ത അസ്വസ്ത്ഥത തോന്നി….
ഓഹ് ഭദ്രക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലെ… ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ….അവൻ ടേബിളിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു….ഭദ്ര അവനെ സൂക്ഷിച്ചു നോക്കി.
എന്തായാലും നിന്നെ ഇനി അവർക്ക് ആർക്കും വേണ്ടല്ലോ…അപ്പൊ നീ പുറത്ത് ഇറങ്ങി എങ്ങനെ ജീവിക്കും…ജയിൽപ്പുള്ളി എന്നൊരു പേര് കൊണ്ട് എത്രനാൾ നിനക്ക് മുന്നോട്ട് പോകാൻ പറ്റും…അതുകൊണ്ട് ഞാൻ നിനക്ക് ഒരു വഴി പറഞ്ഞു തരാം ഇനി ഉള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ…ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി.
നോക്കി പേടിപ്പിക്കണ്ട ഡി…എന്റെ വീട്ടിൽ ഒരു ജോലിക്കാരി ആയിട്ടു നീ നിന്നോ…എനിക്ക് നിന്നെ മടുക്കും വരെ അല്ലെങ്കിൽ വേണ്ട നിന്റെ മരണം വരെ അവിടെ നിനക്ക് നിൽക്കാം… എന്റെ ഭാര്യക്ക് എന്തായാലും നൈറ്റ് ഡ്യൂട്ടിയൊക്കെ ഒരുപാട് ഉണ്ട്അപ്പൊ പിന്നെ എനിക്ക് ഒരു കൂട്ടവും .പണ്ട് എത്രയെത്ര രാത്രി എന്റെ ഉറക്കം കളഞ്ഞതാ ഡി നീ….!സൂരജ് അതും പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവനോട് ചേർത്ത് നിർത്തി… ഭദ്ര അവനെ ദേഷ്യത്തിൽ നോക്കി……
എന്റെ കൈയിൽ നിന്ന് വിട്…….! ഭദ്രയുടെ ശബ്ദം ഉയർന്നു…
ഇല്ലെങ്കിലോ….! സൂരജ് കുറച്ചു കൂടെ മുറുകെ പിടിച്ചു അവളെ… ഭദ്ര അവന്റെ കാലിൽ അമർത്തി ചവിട്ടി…
ഡീീ……സൂരജ് അവൾക്ക് നേരെ വിരൽ ചൂണ്ടി……..
ഏയ്യ്……തിരിച്ചു അവൾ അലറികൊണ്ട് അവന് നേരെ തിരിഞ്ഞു..
നിന്നെ പോലെ പേ പിടിച്ചപട്ടിടെ കൂടെ കിടന്നു ജീവിതം ജീവിച്ചു തീർക്കേണ്ട ആവശ്യം തത്കാലം ഈ ശ്രീഭദ്രക്ക് ഇല്ല..! ഇനി ഇതുപോലെ ഓരോ ഞരമ്പ്കടിയും കൊണ്ട് എന്റെ പിന്നാലെ വന്നാൽ…….ദേ ഈ ജയിലിൽ വന്നിട്ടു നാലു വർഷം ആകുന്നു ഇതുവരെ ഇവിടെ കിടന്നു മൺവെട്ടിപിടിച്ചും വിറക് കീറിയും ചൂടും തണുപ്പും ഒക്കെ കൊണ്ട് തഴമ്പിച്ച കൈ ആണ് ഇത്……. ഇത് നിന്റെ ഈ മുഖത്ത് പതിയും പിന്നെ നിന്റെ നൈറ്റ് ഡ്യൂട്ടിക്ക് പോയിവരുന്ന ഭാര്യ നിനക്ക് കാവൽ ഇരിക്കും രാവും പകലും…!ഭദ്രയുടെ ഓരോ വാക്കും അവനിൽ ചെറിയ തോതിൽ പേടി നിറച്ചു…
പഴയ ശ്രീഭദ്രയുടെ തനിസ്വരൂപം അവൻ വീണ്ടും കണ്ടു.കണ്ണുകളിൽ അഗ്നി നിറഞ്ഞു നിൽക്കുന്നത് തന്നെ കൊ, ല്ലാൻ പാകത്തിന് ആണോന്ന് പോലും അവന് തോന്നി… എങ്കിലും ഒരു പെണ്ണിന് മുന്നിൽ തോറ്റു കൊടുക്കാൻ അവന് തോന്നിയില്ല…
ആരെ കണ്ടിട്ടാ ഡി നീ ഈ കിടന്നു തിളയ്ക്കുന്നത്…… ഓർത്തോ നീ നിന്നെ തിരിഞ്ഞു നോക്കാൻ പോലും ചന്ദ്രോത്ത് നിന്ന് പ, ട്ടികുഞ്ഞ് പോലും വരില്ല…നീ കിടക്കയിൽ തന്നെ എത്തും അവസാനം അന്ന് നീ എന്റെ ഈ കൈയിൽ കിടന്നു ഞെരിഞ്ഞമരും…..!സൂരജ് വെല്ലുവിളി പോലെ പറഞ്ഞു.
അങ്ങനെ ഒരു സാഹചര്യം വന്നാൽ ഞാൻ സ്വയം ജീവനൊടുക്കും എന്നാൽ പോലും നിന്നെ പോലെ ഒരു ചെ, റ്റക്ക് മുന്നിൽ ഭദ്ര ശരീരം പണയം വയ്ക്കില്ല……!
നീ സൂക്ഷിച്ചോ…..ഇനി ഉള്ള നിന്റെ ജീവിതം നരകമായിരിക്കും ഇതിനുള്ളിൽ…സൂരജ് അവളെ നോക്കി ദേഷ്യത്തിൽ ആക്രോഷിച്ചു….ഭദ്ര അവനെ നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി…സൂരജ് ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചു.
********************
മോളെ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നില്ലേ…..! വിഷ്ണുന്റെ അമ്മ ചോദിച്ചു.
പോണം….. ദേവേട്ടൻ വന്നില്ലല്ലോ വന്നിട്ട് കൊണ്ട് പോകാം റെഡിയായ് നിൽക്കാൻ പറഞ്ഞു……ശാന്തി സാരി റെഡി ആക്കികൊണ്ട് പറഞ്ഞു.
എന്നാലും ഇന്നലെ രാത്രി വരെ ഒരു കുഴപ്പവുമില്ലായിരുന്നു മോൾക്ക് പെട്ടന്ന് എന്താ പറ്റിയെ…
അറിയില്ല അമ്മ….എന്തായാലും ദേവേട്ടൻ വരട്ടെ…….അതും പറഞ്ഞു ശാന്തി ഫോൺ എടുത്തു ദേവനെ വിളിക്കാൻ തുടങ്ങി
പീറ്ററെ…..അവനെ ഞാൻ രണ്ടു ദിവസം കൊണ്ട് വിളിക്കുവാ…ഇന്ന് വൈകുന്നേരത്തിനുള്ളിൽ അവൻ ഇവിടെ തിരിച്ചു എത്തിയില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും പറഞ്ഞേക്ക്….ദേവൻ ദേഷ്യത്തിൽ പറഞ്ഞു കാൾ കട്ട് ആക്കി….
അപ്പോഴാണ് ശാന്തിയുടെ കാൾ വന്നത്…..
എന്താ ഡി…ഫോൺ എടുത്ത പാടെ ഒരു അലർച്ച ആയിരുന്നു…ശാന്തി ഞെട്ടി.
ദേവേട്ടാ…. കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വരാന്ന് പറഞ്ഞിട്ട് കണ്ടില്ല അതാ ഞാൻ… സോറി…ശാന്തി കാൾ കട്ട് ആക്കി…
എന്താ മോളെ…… എന്ത് പറ്റി എന്താ മുഖം വല്ലാതെ മോൻ വരില്ലേ….വിഷ്ണുന്റെ അമ്മ കുഞ്ഞിനെയും എടുത്തു ശാന്തിയുടെ അടുത്തേക്ക് വന്നു ചോദിച്ചു.
അഹ് അമ്മ ദേവേട്ടൻ ഇപ്പൊ വരും…… മോള് ഉണർന്നോ….ശാന്തി കുഞ്ഞിനെ നോക്കി ചോദിച്ചു.
മ്മ്മ് ഉണർന്നു…… ദ…ശാന്തി കുഞ്ഞിനെ വാങ്ങി….
വല്യമ്മേടെ കുഞ്ഞിപെണ്ണെ…അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് വിളിച്ചു അപ്പോഴേക്കും അവളെ ചുറ്റിപിടിച്ചു മാറിൽ മുഖം ഒളിപ്പിച്ചു കാന്താരി…
ശാന്തി കുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് ഇങ്ങോട്ട് നടക്കാൻ തുടങ്ങി….
മുറ്റത്തു കാർ വന്ന ശബ്ദം കേട്ട് ശാന്തി കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി ദേവൻ ആകുമെന്ന് കരുതി പക്ഷെ വന്നത് ദേവൻ ആയിരുന്നില്ല…..
ആരാ മോളെ…അമ്മ പുറത്തേക്ക്വന്നു കാറിൽ നിന്ന് ഇറങ്ങി വരുന്നവരെ കണ്ടു ശാന്തിയുടെ മുഖം വിടർന്നു…
അല്ല ആരൊക്കെയ ഇത്….. കയറി വാ…….അമ്മ ചിരിയോടെ പറഞ്ഞു….
തുടരും….