മുറ്റത്തു കാറിന്റെ ശബ്ദവും അമ്മയുടെ മുറിയിലേക്ക് ഉള്ള വരവും ആയപ്പോൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി……!
ദേവനും ഹരിയും കൂടെ ആണ് അകത്തേക്ക് കയറി വന്നത് കുഞ്ഞിപെണ്ണ് ദേവന്റെ കൈയിൽ ആണ്….. ദേവൻ ശാന്തിയേ നോക്കി അവൾ അവനെ നോക്കാതെ കുഞ്ഞിനെ ആണ് നോക്കുന്നത്…
ഡോക്ടർ എന്ത് പറഞ്ഞു ഹരി, ദേവൻ ഹരിയോട് ചോദിച്ചു.
പ്രശ്നം ഒന്നുല്ല….. എല്ലാം ok ആണ് ഡാ… ഹരി ചിരിയോടെ പറഞ്ഞു.
നിങ്ങൾ ഇരിക്ക് ഞാൻ മോളെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി വരാം..!ദേവൻ ശ്രീക്കുട്ടിയേ കൈയിൽ എടുത്തു പറഞ്ഞു…
ഞാൻ കൂടെ വരാം ഡാ……ഹരി പറഞ്ഞു.
വേണ്ട ഡാ ശാന്തി റെഡിയായ് നിക്കുവല്ലേ ഞങ്ങൾ പോയിട്ട് വരാം….. നിങ്ങൾ ഇന്ന് ഇനി ഇവിടെ തന്നെ കാണില്ലേ..! ദേവൻ ശാന്തിയേ ഒന്ന് നോക്കിയിട്ട് ഹരിയോട് ചോദിച്ചു…..
ഞങ്ങൾ ഇന്ന് ഇവിടെ കാണും ഡാ. നീ മോളെ കൊണ്ട് പോയിട്ട് വാ……!ഹരി ചിരിയോടെ പറഞ്ഞു, ശാന്തി ബാഗും ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി അവന്റെ ഒപ്പം…കാറിലേക്ക് കയറും മുന്നേ ദേവന്റെ കൈയിൽ നിന്ന് ശ്രീക്കുട്ടിയെ വാങ്ങി പക്ഷെ ദേവനെ നോക്കാനോ മിണ്ടാനോ പോയില്ല……നേരത്തെ ദേഷ്യപ്പെട്ടതിന്റെ ബാക്കി ആണെന്ന് അവന് അറിയാമായിരുന്നു…….!
കുറച്ചു ദൂരം യാത്ര ചെയ്തതും ശ്രീക്കുട്ടി വല്ലാതെ ചുമക്കാൻ തുടങ്ങി ശാന്തി അവളുടെ പുറത്ത് തടവി കൊടുത്തു പിന്നെ കുറച്ചു ചൂട് വെള്ളം കൊടുത്തു…അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു…ദേവൻ ശാന്തിയേ നോക്കി അവൾ കുഞ്ഞിനെ നോക്കി ഇരിപ്പ് ആണ്…
ശാന്തി….! തന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ദേവൻ വിളിച്ചു….
എന്താ ദേവേട്ടാ…അവനെ നിഷ്കളങ്കമായ് നോക്കി അവൾ ചോദിച്ചു ദേവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
ഏയ്യ് വെറുതെ…ദേവൻ പിന്നെ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തു ഹോസ്പിറ്റലിൽ സ്ഥിരം ശ്രീക്കുട്ടിയേ കാണിക്കുന്നത് മേഘഡോക്ടർനെ തന്ന കാണിച്ചു……
പേടിക്കാൻ ഒന്നുല്ല ഇപ്പൊ ക്ലൈമറ്റ് ചെയ്ഞ്ച് ആയില്ലേ അതിന്റെ ആണ് ഈ പനി…… ഇപ്പൊ ഞാൻ മരുന്നു കൊടുത്തു.ഇനി ഇന്ന് വൈകുന്നേരം മുതൽ മോൾക്ക് ഞാൻ തരുന്ന ഈ മരുന്നുകൾ മൂന്നു നേരം കൊടുത്ത മതി…പിന്നെ തത്കാലം രണ്ട്‌ദിവസത്തേക്ക് തല നനയ്ക്കണ്ട ചൂട് വെള്ളത്തിൽ ദേഹം കഴുകിയ മതി….! ഡോക്ടർ ചിരിയോടെ പറഞ്ഞു.
ശരി ഡോക്ടർ….ദേവൻ ചിരിയോടെ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയതും ഡോക്ടർ അവനെ വിളിച്ചു…
ദേവൻ ഒന്ന് നിന്നെ…ദേവനും ശാന്തിയും പരസ്പരം നോക്കി.
എന്താ ഡോക്ടർ…ദേവൻ
കാശി എവിടെ ആണ് ഇപ്പൊ….!ദേവൻ ചിരിച്ചു.
അവൻ ഇപ്പൊ കോട്ടയത്തുണ്ട്….എന്താ ഡോക്ടർ…..
ഏയ്യ് ഞാൻ ചോദിച്ചുന്നെ ഉള്ളു….സാധാരണ മോൾക്ക് ഒരു ചെറിയ ചുമ വന്നാൽ പോലും ഇങ്ങോട്ടു കൊണ്ട് വരുന്നത് കാശി ആണ് ആളെ കണ്ടില്ല അതുകൊണ്ട് ചോദിച്ചത് ആണ്… ശ്രീവേദ്യയുടെ അമ്മയുടെ കാര്യം എന്തായി…..!
ഇനി പതിമൂന്നു ദിവസം കൂടെ ഉള്ളു ശിക്ഷകാലാവധി അത് കഴിഞ്ഞു ആള് വരും…ദേവൻ ചിരിയോടെ പറഞ്ഞു.
മ്മ്മ് ശരി…മൂന്നുപേരും ഡോക്ടർനെ കണ്ടു കഴിഞ്ഞു ഇറങ്ങിയ്തും നീരുവും ശിവയും കൂടെ വരുന്നത് കണ്ടു ദേവൻ നീരുനെ കണ്ടു അടുത്തേക്ക് പോയി ശാന്തി അവരെ ഒന്ന് നോക്കിയിട്ട് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി….
നിങ്ങൾ എന്താ ഇവിടെ……ദേവൻ.
വല്യമ്മക്ക് രണ്ടുദിവസം ആയിട്ടു നല്ല പനി ആണ് അതുകൊണ്ട് ഡോക്ടർനെ കാണാൻ വന്നത് ആണ്…ശിവ ആണ് മറുപടി പറഞ്ഞത്.ദേവൻ അമ്മയെ ഒന്ന് നോക്കി പഴയ പോലെ അല്ല മുഖത്ത് നല്ല ക്ഷീണം ഉണ്ട്..
ഞാൻ കൂടെ വരാം അമ്മ വാ….. ദേവൻ നീരുന്റെ കൈയിൽ പിടിച്ചു.നീരു അവന്റെ കൈ തട്ടി എറിഞ്ഞു…
തൊട്ട് പോകരുത്…നൊന്ത് പ്രസവിച്ച അമ്മ ജീവനോടെ ഉണ്ടോ ഇല്ലെന്ന് അന്വേഷിക്കാതെ സ്വന്തം അച്ഛനെ കൊന്നവളുടെ മോളെയും നോക്കി നടക്കുന്ന നീ എന്റെ കാര്യം നോക്കണ്ട….. എന്നെ ഇങ്ങോട്ടു കൊണ്ട് വന്നത് ഇവൾ ആണെങ്കിൽ ഡോക്ടർനെ കാണാൻ ഞങ്ങൾ പൊയ്ക്കോളാം…! നീരു ദേഷ്യത്തിൽ പറഞ്ഞു ശിവയെ കൂട്ടി പോയി……. ദേവൻ അമ്മയെ ഒന്ന് നോക്കി പണ്ടത്തെ അമ്മ അല്ല ഒരുപാട് മാറി…താനും ശാന്തിയും അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയത് അച്ഛൻ ചെയ്തു കൂട്ടിയത് ഒക്കെ അറിഞ്ഞ ശേഷം ആയിരുന്നു….അമ്മയോട് സത്യങ്ങൾ പറയാൻ ശ്രമിച്ചു എങ്കിലും അത് കേൾക്കാൻ കൂടെ അമ്മ തയ്യാർ ആയില്ല…… പിന്നെ അമ്മയെ വിളിച്ചു എങ്കിലും അമ്മ അന്യരോട് പെരുമാറുന്നത് പോലെ ആയിരുന്നു പെരുമാറിയത് അതുകൊണ്ട് ആണ് പിന്നെ അങ്ങോട്ട് പോകാതെ ആയത് കൂടെ…ദേവൻ ദീർഘമായ് ഒന്ന് നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് പോയി…..
ശാന്തി കാറിനടുത്തു തന്നെ മോളെയും വച്ചു നിൽപ്പുണ്ട്…… ദേവൻ വേഗം അവരുടെ അടുത്തേക്ക് പോയി…അവനെ കണ്ടതും ശ്രീകുട്ടി അവന്റെ കൈയിലേക്ക് പോകാൻ ചാഞ്ഞു വയ്യാത്തത് കൊണ്ട് അവളെ വാശി പിടിപ്പിക്കണ്ടന്ന് കരുതി അവൻ എടുത്തു അവളെ…ദേവൻ വണ്ടിയുടെ കീ അവൾക്ക് നേരെ നീട്ടി ശാന്തി അത് വാങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി…
കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ തന്നെ കുഞ്ഞിപെണ്ണ് ഉറക്കമായ്….. ദേവൻ ശാന്തിയേ നോക്കി. എന്തോ ആലോചനയിൽ ആണ്……
ശാന്തി……! ദേവന്റെ വിളി കേട്ട് ഒന്ന് മൂളി അവൾ.
മ്മ്…….
നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…….! ദേവൻ സംശയത്തിൽ ചോദിച്ചു.
ഞാൻ എന്ത് ചോദിക്കാൻ ദേവേട്ടാ……അമ്മയെ കണ്ട കാര്യം ആണെങ്കിൽ അമ്മ ഭദ്രയെയും കുഞ്ഞിനേയും ഏട്ടനെയും ഒക്കെ എന്തെങ്കിലും കുറ്റം പറഞ്ഞു കാണും……പിന്നെ ഫോൺ വിളിച്ചപ്പോൾ ചൂട് ആയത് ആണെങ്കിൽ അത് അവിടെ എന്തോ കലിപ്പിൽ ആയിരുന്നുന്ന് എനിക്ക് മനസിലായി……..! ശാന്തിചിരിയോടെ ചോദിച്ചപ്പോൾ ദേവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു….
സോറി ഡോ…എന്റെ സ്വഭാവം അറിയാല്ലോ ചിലപ്പോൾ പെട്ടന്ന് എനിക്ക് ദേഷ്യം വരും….പിന്നെ അമ്മയുടെ കാര്യം അത് ഇനി മാറ്റാൻ എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല….!
കാലം എന്നെങ്കിലും എല്ലാ സത്യങ്ങളും പുറത്ത് കൊണ്ട് വരും….അല്ല കാശിയേട്ടൻ എന്തിനാ കോട്ടയത്തേക്ക് പോയത്………!
അറിയില്ല എന്താ അവന്റെ മനസ്സിലെന്നു….പക്ഷെ എന്തൊക്കെയോ അവൻ പ്ലാൻ ചെയുന്നുണ്ട്….എല്ലാം നല്ലത് പോലെ നടന്നാൽ മതി…! ദേവൻ പറഞ്ഞു.
കാശിയേട്ടൻ ഇപ്പോഴും ഭദ്രയോട് ദേഷ്യത്തിൽ ആണോ…..! ശാന്തിയുടെ ചോദ്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു.
ഭദ്രയുടെ കാലനാഥൻ എന്നും എപ്പോഴും അവളുടെ കൂടെ നിൽക്കും അത് ഏത് സാഹചര്യത്തിൽ ആയാലും….പക്ഷെ ഈ കുഞ്ഞിന്റെ അച്ഛനായ കാശിനാഥൻ അവന്റെ ദേഷ്യം വെറുപ്പ് അതിന് അവൾ അർഹ ആണ്, ദേഷ്യം ഉണ്ടാകും ഈ പറയുന്ന എനിക്കും ഭദ്രയോട് ദേഷ്യമുണ്ട് അവൾ എന്ത് കാരണംകൊണ്ടോ ആകട്ടെ…… നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് കാണാതെ അതിന് ഒരു അൽപ്പം മുലപാൽ പോലും നൽകാൻ കൂട്ടക്കാതെ അവൾക്ക് ഈ കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞു വാശി പിടിച്ചു എങ്കിൽ അവന്റെ ദേഷ്യത്തിനും വെറുപ്പിനും അവൾ അർഹയാണ് ശാന്തി……!ദേവൻ ഗൗരവത്തിൽ പറഞ്ഞു.
ദേവേട്ടാ……! നമ്മൾ അറിഞ്ഞ നമുക്ക് അറിയാവുന്ന ഭദ്ര ഒരിക്കലും അങ്ങനെ ഒന്നും പറയില്ല…… അങ്ങനെ എങ്കിൽ ഇതിനിടയിൽ മറ്റാരെങ്കിലും നിന്ന് തെറ്റിദ്ധരിപ്പിച്ചത് ആണെങ്കിലോ…ശാന്തി സംശയത്തോടെ അവനോട് ചോദിച്ചു.
ശത്രുപക്ഷത്ത് അതിന് ഇനി ആരാ ഉള്ളത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആയി…നിന്റെ ചേട്ടൻ ഉൾപ്പെടെ ശത്രു പക്ഷത്തുണ്ടായിരുന്ന എല്ലാവരും പോയി……! ദേവൻ പറഞ്ഞു.
എന്തോ എനിക്ക് ഭദ്ര ഒരിക്കലും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല ദേവേട്ടാ…… എന്തോ ഒരു ചതി ഇതിനിടയിൽ നടക്കുന്നുണ്ട്…..! ശാന്തി പറഞ്ഞു….. പിന്നെ രണ്ടുപേരും അതിനെ കുറിച്ച് സംസാരിച്ചില്ല…
വീട്ടിൽ എത്തുമ്പോൾ കാശിയുടെ കാർ മുറ്റത്തുണ്ട്…… ദേവനും ശാന്തിയും പരസ്പരം നോക്കി…….
കോട്ടയത്തു ആണെന്ന് പറഞ്ഞു പിന്നെ എങ്ങനെ ഇവിടെ…….ശാന്തി അവനെ നോക്കി സംശയത്തിൽ ചോദിച്ചു.
അറിയില്ല……ദേവൻ കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയതും കാശി പുറത്തേക്ക് ഇറങ്ങി വന്നു…….
അവന്റെ കോലം കണ്ടു രണ്ടുപേരും പരസ്പരം ഒന്ന് നോക്കി താടിയും മുടിയും ഒക്കെ നീട്ടി വളർത്തി…… അവന്റെ നോട്ടം ദേവന്റെ തോളിൽ കിടക്കുന്ന കുഞ്ഞിപെണ്ണിൽ ആയിരുന്നു…
ശ്രീക്കുട്ടി………! അവൻ നീട്ടി വിളിച്ചു.കാശിയുടെ ശബ്ദം കേട്ടതും പെണ്ണ് കണ്ണ് തുറന്നു ചുറ്റും നോക്കി….പിന്നെ കാശിയെ കണ്ടതും ആ കുഞ്ഞിക്കണ്ണുകൾ വിടരുന്നതും നുണക്കുഴിതെളിഞ്ഞു കൊണ്ട് ഉള്ള ഒരു പുഞ്ചിരിയും തെളിഞ്ഞു…
അച്ഛാ…….! കുഞ്ഞിപെണ്ണ് ദേവന്റെ കൈയിൽ നിന്ന് അവന്റെ അടുത്തേക്ക് പോകാൻ ഇരുന്നു ഞെരിപിരി കൊണ്ടു…… അപ്പോഴേക്കും കാശി അവരുടെ അടുത്ത് വന്നു…..കാശിയുടെ കൈയിലേക്ക് പോയതും അവൻ മുഖം മുഴുവൻ ഉമ്മ വച്ചു കുഞ്ഞിപെണ്ണ് ചുണ്ട്കൂർപ്പിച്ചു അവനെ നോക്കുന്നുണ്ട്……..!
എന്റെ ശ്രീക്കുട്ടിക്ക് പനിയാണോ……അവൻ സങ്കടത്തോടെ അവളോട് ചോദിച്ചു…..
ഞാൻ അച്ഛയോട് പിണക്കമാ…..എന്നോട് പറയാതെ എവിടെ പോയെ……എന്നെ കൊണ്ട് പോയില്ലലോ……..! അവൾ പരാതി തുടങ്ങി……..
Achooda….. അച്ചടെ കുഞ്ഞിപെണ്ണ് പിണങ്ങിയോ…… അച്ഛൻ ഒരു അത്യാവശ്യത്തിനു പോയത് അല്ലെ ഡാ….. നമുക്ക് ഈ പനി മാറിയിട്ട് പോകട്ടെ അങ്ങോട്ട്……..! അവൻ കുഞ്ഞിനെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…
ദേവേട്ടാ…… ഞങ്ങൾ ഇറങ്ങുവാ……! കാശി ദേവനോട് പറഞ്ഞു….. ശാന്തിയുടെ മുഖം മങ്ങി……
അല്ല ഡാ മോൾക്ക് പനി മാറിയിട്ട്…….ദേവൻ പറഞ്ഞു.
നിങ്ങൾ മെഡിസിൻ വാങ്ങിയില്ലേ അത് ഉണ്ടല്ലോ ഞാൻ കൊടുത്തോളം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…പീറ്റർ….അകത്തേക്ക് നോക്കി വിളിച്ചതും കുഞ്ഞിന്റെ സാധനങ്ങൾ അടങ്ങിയ ബാഗുമായി അവൻ വന്നു…ശാന്തി ഒന്നും മിണ്ടാതെ കുഞ്ഞിന്റെ മരുന്നു അവനെ ഏൽപ്പിച്ചു……!
വല്യച്ഛനും വല്യമ്മക്കും റ്റാറ്റാ പറഞ്ഞെ…..കാശി കുഞ്ഞിനോട് പറഞ്ഞു.
ടാറ്റാ…… വല്യമ്മേ…. വല്യച്ച….!ചിരിച്ചു കൊണ്ട് കൈ വീശി പറഞ്ഞു. തിരിച്ചു രണ്ടുപേരും അവൾക്ക് ടാറ്റ കൊടുത്തു അപ്പോൾ തന്നെ കാശി കുഞ്ഞിനെയും കൊണ്ട് കാറിലേക്ക് കയറി….ശാന്തി വേഗം അകത്തേക്ക് പോയി ദേവൻ അവളുടെ പിന്നാലെ അകത്തേക്ക് കയറി അവിടെ എല്ലാവരും കാശിയെ കുറിച്ച് പരാതി പറയുന്നത് കേട്ടു ദേവൻ എങ്കിലും അത് ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയി……!
കാശിയുടെ ഇപ്പൊ ഉള്ള സ്വഭാവം ആർക്കും അത്രപെട്ടന്ന് ദഹിക്കില്ല അമ്മാതിരി ആണ്……അഹ് അത് വഴിയേ മനസിലാകും……
******************
രാത്രി ഉള്ള ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ തുടങ്ങുമ്പോൾ ആണ് ഭദ്രയേ സൂരജ് വിളിക്കുന്നുവെന്ന് പറഞ്ഞത്….മെറിനും ഭദ്രയും ഒരു സെല്ലിൽ ആണ്….ആ വിളി ഭദ്ര നേരത്തെ പ്രതീക്ഷിച്ചിരുന്നു അതുകൊണ്ട് തന്നെ അതികം ഞെട്ടൽ ഒന്നും ഇല്ലാതെ പോയി…
സൂരജ് സാധാരണ ഡ്യൂട്ടി കഴിഞ്ഞു പോകേണ്ട സമയം കഴിഞ്ഞു എന്നിട്ടും അവിടെ നിന്നത് ഭദ്രക്ക് ഉള്ള എന്തോ പണിയുമായി ആണെന്ന് അവൾക്ക് തോന്നിയിരുന്നു…
സാർ…….ഭദ്ര അവനെ വിളിച്ചു.
സൂരജ് അവളെ അകത്തേക്ക് വരൻ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു….. ഭദ്ര അകത്തേക്ക് പോയി….
എന്താ സാർ വരാൻ പറഞ്ഞത്…….!ഭദ്ര അവനോടു സൗമ്യമായി ചോദിച്ചു.
എനിക്ക് നിന്നെ കാണാൻ തോന്നി….. അതുകൊണ്ട് ആണ് വിളിച്ചത്….. എന്തേ തമ്പുരാട്ടിക്ക് ബുദ്ധിമുട്ട് ആയോ…സൂരജ് പുച്ഛത്തോടെ അവളോട് ചോദിച്ചു.
ഭദ്ര ഒന്നും മിണ്ടിയില്ല അവൻ അവളെ ഒന്ന് നോക്കിയിട്ട് പോയി ഡോർ അടച്ചു കുറ്റിയിട്ടു…….. ഭദ്ര എന്നിട്ടും നിന്നിടത്തു നിന്ന് ഒരടി അനങ്ങിയില്ല…
എന്തിനാണ് ഇപ്പൊ നിന്നെ വിളിച്ചത് എന്ന് മനസ്സിലായോ…… നിന്നോട് ഞാൻ മാന്യമായി ചോദിച്ചു അപ്പൊ നിനക്ക് എന്നോട് ഒന്ന് സഹകരിക്കാൻ വയ്യ….ഇനി ഇവിടെ എന്ത് തന്നെ നടന്നാലും ആരുമറിയില്ല…അപ്പൊ എങ്ങനെ അധികം ബലംപിടിക്കാതെ എന്നോട് സഹകരിക്കുവല്ലേ…..സൂരജ് ചിരിയോടെ ചോദിച്ചവളുടെ തോളിൽ കൈ വച്ചു ഭദ്ര ഒരക്ഷരം മിണ്ടിയില്ല. അവൻ അവളോട് ചേർന്നു നിന്ന് അവളെ അവനോട് ചേർത്ത് നിർത്താൻ തുടങ്ങി…
കൈയെടുക്കെടാ…! ഭദ്രയുടെ സ്വരം കേട്ട് അവൻ കൈ എടുത്തു മാറ്റി…. ഭദ്ര ദേഷ്യത്തിൽ തിരിഞ്ഞു അവനെ നോക്കി അവളുടെ കണ്ണിലെ അഗ്നി അവനെ ചുട്ടെരിക്കാൻ പാകത്തിന് ആയിരുന്നു അവളുടെ നോട്ടത്തിന് മുന്നിൽ സൂരജ് ഒന്ന് പതറി….! എങ്കിലും അവന്റെ ഉള്ളിൽ അവളോട് ഉള്ള അടങ്ങാത്ത ആഗ്രഹം മുന്നിൽ നിന്നു.
എന്ത് കണ്ടിട്ടാ ഡി ഈ അഹങ്കാരം……നിന്റെ മറ്റവന് വേണ്ടി ആണോ ഈ ശരീരം ഇനിയും സൂക്ഷിച്ചു കൊണ്ട് നടക്കുന്നത് നീ…എങ്കിൽ വേണ്ട അവന് ഇത് വേണ്ട ഇനി…….! സൂരജ് അവളെ നോക്കി പറഞ്ഞു.
ഭദ്ര അവന്റെ അടുത്തേക്ക് പോയി അവനോട് ചേർന്നു നിന്നു പിന്നെ അവന്റെ ഗൺ അവൾ കൈയിൽ എടുത്തു…അവന് നേരെ ചൂണ്ടി…
ഒരുപെണ്ണിന്റെ ശരീരം അവൾക്ക് പ്രീയപ്പെട്ടത് ആണ്…. അത് ആർക്ക് മുന്നിൽ കാഴ്ചവയ്ക്കണം വയ്ക്കണ്ടന്ന് അവൾ തീരുമാനിക്കും…ഇനി നിന്റെ ഈ പി, ഴച്ച നാവ് കൊണ്ട് എന്തെങ്കിലും ഒന്ന് പറഞ്ഞാൽ….നിന്റെ ഈ കാ, മക്കണ്ണുകൾ ഭദ്രക്ക് നേരെ നീണ്ടൽ…… ഭദ്ര വീണ്ടും ജയിലിൽ കിടക്കും ഇത്രയും നാൾ ചെയ്യാത്ത തെറ്റിന് പഴികേട്ടു ശിക്ഷ അനുഭവിച്ചു…. ഇനി ഞാൻ നിന്നെ കൊ, ന്നിട്ട് ഇവിടെ കിടക്കും അറിയാല്ലോ എല്ലാം നഷ്ടമായ് താഴെ ഭൂമി മുകളിൽ ആകാശമെന്ന് പറഞ്ഞു നടക്കുവാ ഞാൻ ആ എന്നെ നീ വീണ്ടും വീണ്ടും കുത്തിനോവിക്കാൻ വന്നാൽ..കൊ, ല്ലും നിന്നെ ഞാൻ…!ഇത് നിനക്ക് ഉള്ള അവസാന വാണിങ് ആണ് ഇനിയും നീ എന്റെ പിന്നാലെ വന്നാൽ…നീ ഉച്ചക്ക് എന്റെ ദേഹത്ത് കൈ വച്ചപ്പോൾ നിന്റെ മുഖമടച്ചു ഒരെണ്ണം തരാൻ അറിയാഞ്ഞിട്ടല്ല മറിച്ചു നിന്നെ പോലെ ഒരു കാ, മഭ്രാന്തനെ തൊട്ടാൽ എന്റെ കൈ നാശമാകുമെന്ന് കരുതി തന്നെ ആണ്… ഇനി എന്റെ പിന്നാലെ വന്നാൽ……! ഭദ്ര വല്ലാത്ത ഒരു ഭാവത്തിൽ അവനോട് പറഞ്ഞു….അവളുടെ ഓരോ വാക്കിലും ഒരു വല്ലാത്ത ഉറപ്പ് ഉണ്ടായിരുന്നു അവൾ അവനെ ഒന്നുടെ തറപ്പിച്ചു നോക്കി ഡോർ തുറന്നു പുറത്ത് ഇറങ്ങി അവിടെ വനിതാ കോൺസ്റ്റബിൾ ഉണ്ടായിരുന്നു ഭദ്ര അവരെ ഒന്ന് സൂക്ഷിച്ചു നോക്കി……
പോയി ച, ത്തൂടെ….. ഒരു പെണ്ണ് ആയിട്ടു കൂടെ മറ്റൊരു പെണ്ണിനെ കൂട്ടികൊടുക്കാൻ നടക്കുന്നു……ഭദ്ര അവരോട് ദേഷ്യത്തിൽ പറഞ്ഞു പോയി…അവർ തലകുനിച്ചു
തുടരും…..