ഭദ്ര നാട്ടിലേക്ക് പോകാനായി ബസിൽ ഇരിക്കുമ്പോൾ ആണ് റയാൻ അവളെ വിളിച്ചത്…
ഹലോ ഏട്ടാ…
അഹ് മോളെ…… കാശി ഇപ്പൊ മാന്തോപ്പിൽ അല്ല……! റയാൻ പറഞ്ഞു.
പിന്നെ അവർ എവിടെയാ ചന്ദ്രോത്ത് ആണോ……. ഭദ്ര സംശയത്തിൽ ചോദിച്ചു…
ഇല്ല മോളെ അവൻ ചന്ദ്രോത്തു പോകാറില്ല…. മാന്തോപ്പ് അവൻ ആർക്കോ വിറ്റു മോളെ ഇപ്പൊ അവൻ പുതിയ വീട്ടിൽ ആണെന്ന് സിയ വിളിച്ചപ്പോൾ പറഞ്ഞു..ഞാൻ അവിടുത്തെ ലൊക്കേഷൻ മോൾക്ക് അയച്ചിട്ടുണ്ട് നോക്ക്…… പിന്നെ പീറ്റർന്റെയും കാശിയുടെയും നമ്പറും അയച്ചിട്ടുണ്ട്……….!
ശരി ഏട്ടാ…….ഭദ്ര കാൾ കട്ട് ആക്കി വാട്ട്‌സാപ്പ് ഓപ്പൺ ആക്കി നോക്കി കാശിയുടെ നമ്പർ ആദ്യം നോക്കി പഴയ നമ്പർ തന്നെ ആണ്.ഭദ്ര ചെറുചിരിയോടെ എന്തോ ഓർത്ത് സീറ്റിൽ കണ്ണുകളടച്ചു ഇരുന്നു…
********************
കാശി കുഞ്ഞിനേയും കൊണ്ട് ബീച്ചിൽ വന്നിരിപ്പ് ആണ്… രാത്രി എന്നോ പകലെന്നോ ചൂടെന്നോ തണുപ്പെന്നോ ഇല്ലാതെ കാശിടെ കൂടെ ചുറ്റിപറ്റി കളിച്ചു നടക്കാൻ കുഞ്ഞിപെണ്ണിന് വല്യ ഇഷ്ടണ്…… പക്ഷെ കാശിയെ കാണാതെ രണ്ടുദിവസം ഇരുന്നാൽ പെണ്ണിന് എന്തെങ്കിലും ഒക്കെ അസുഖം വരും… അവൾക്ക് അവളുടെ അച്ഛന്റെ നെഞ്ചിൽ ചൂട് പറ്റി കിടക്കണം ഇതൊക്കെ ആണ് വാശി ആയിട്ടു കുറുമ്പിക്ക് ഉള്ളത്…
അച്ഛാ…കാശി അവളെ നോക്കാതെ കടലിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടു അവന്റെ കയ്യിൽ മണ്ണ് വാരിയിട്ടിട്ട് ശ്രീക്കുട്ടി വിളിച്ചു.
എന്താ ഡി കാന്താരി ഈ കാണിച്ചേ…… ഇവിടെ വാ…അവളെ കൈയിൽ കോരി എടുത്തു കാശി.
അമ്മ എന്ന വരുന്നേ.. ശ്രീകുട്ടിക്ക് അമ്മേ കാണണം……! അവന്റെ നെഞ്ചിൽ കുഞ്ഞിവിരലുകൾ കൊണ്ട് കുത്തി ചോദിച്ചു…….
അമ്മ ജോലിക്ക് പോയത് അല്ലെ ജോലി ഒക്കെ കഴിഞ്ഞു പതിയെ വരും…ഇപ്പൊ തത്കാലം അമ്മേടെ ഫോട്ടോ കാണാം…..! ഇടക്ക് കുഞ്ഞ് ഇതുപോലെ ചോദിക്കുമ്പോൾ കാശി ഇങ്ങനെ ഓരോന്ന് പറഞ്ഞു കുഞ്ഞിനെ അശ്വസിപ്പിക്കും അത് ആണ് പതിവ്…
പീറ്റർ കൈയിൽ കപ്പലണ്ടിയുമായി അവരുടെ അടുത്തേക്ക് വന്നു…
എന്താ അച്ഛനും മോളും കൂടെ ഫോണിൽ…..ചിരിയോടെ പീറ്റർ ചോദിച്ചു.
ഞങ്ങൾ അമ്മേ കാണുവാ…ഫോൺ തിരിച്ചു പീറ്റർനെ കാണിച്ചു അതിൽ കാശിയുമായി വഴക്ക് ഇട്ടു മുഖം വീർപ്പിച്ചു നിൽക്കുന്ന ഭദ്രയുടെ ഒരു ഫോട്ടോ ആയിരുന്നു….പീറ്റർ കാശിയെ നോക്കി അവന്റെ മുഖത്ത് അപ്പോഴുള്ള ഭാവം എന്തെന്ന് അവന് നിർവ്വചിക്കാൻ ആയില്ല…കാശി മോളെയും ഫോണും പീറ്റർനെ ഏൽപ്പിച്ചു കുറച്ചു ദൂരം വെറുതെ നടന്നു…
അവന്റെ മനസ്സിലൂടെ ഭദ്ര പ്രെഗ്നന്റ് ആയിരുന്ന സമയം ഇടക്ക് ഇതുപോലെ രാത്രി കടൽതീരത്തുടെ കൈ കോർത്തു നടന്നതും അവളുടെ കലപില സംസാരവും അവസാനം തല്ലുകൂടി പിണങ്ങി വീട്ടിലേക്ക് തിരികെ പോകുന്നതും ഒക്കെ തെളിഞ്ഞു വന്നു….പിന്നെ അതൊരു പുച്ഛം കലർന്ന ചിരിയായ് മാറി…പിന്നെ വീണ്ടും കാശി മോളുടെ അടുത്തേക്ക് പോയി…..
ഇനി വീട്ടിൽ പോകാം ശ്രീകുട്ടി…അച്ഛന് ഉറക്കം വരുന്നെടാ…പീറ്റർന്റെ ഒപ്പം കടലിൽ കളിക്കുന്ന കുഞ്ഞിനെ നോക്കി ചോദിച്ചു…
ഐസ്ക്രീം വേണം…ശ്രീക്കുട്ടി കള്ളചിരിയോടെ അവനെ നോക്കി പറഞ്ഞു. കാശി ചിരിച്ചു കൊണ്ട് തലയനക്കി….
മ്മ്മ് പോകുന്ന വഴിക്ക് വാങ്ങി തരാം ഇവിടെ ഉള്ളത് വേണ്ട, കാശി പറഞ്ഞു അവൾ പീറ്റർനെ നോക്കി എടുക്കാൻ ആയി കൈ ഉയർത്തി കാണിച്ചു… പീറ്റർ ചിരിയോടെ മോളെ എടുത്തു നടന്നു…
ഒരുപാട് വൈകി ആണ് കാശിയും മോളും വീട്ടിൽ എത്തിയത്.. കാശി ഇപ്പൊ താമസിക്കുന്ന വീട് ശ്രീലയമാണ്..
അത്യാവശ്യം വല്യ വീട് തന്നെ ആണ് അത് താഴെ മൂന്നു മുറി പൂജമുറി അടുക്കള ഹാൾ സിറ്റഔട്ട് മുകളിൽ മൂന്നുമുറി ആ മുറികളിൽ കാശിയുടെ മുറിയിൽ മാത്രം ബാൽക്കണി ഉണ്ട് പിന്നെ കോമൺ ആയിട്ടു ഒരു ബാൽക്കണി തീയറ്റർ ഒക്കെ ഉണ്ട്.കാശിയും മോളും മുകളിൽ ആണ് താഴെ പീറ്റർ ഉണ്ട്…. പകൽ കുഞ്ഞിനെ നോക്കാൻ ഒരു ആയ ഉണ്ട് അവർ വൈകുന്നേരംപോകും അവർ അടുക്കള ജോലിയും ചെയ്യാറുണ്ട്…അവർ വന്നു പോയി കഴിഞ്ഞ പിന്നെ ഇവര് മൂന്നും മാത്രം…
കാശി മോളെ ഉറക്കി കിടത്തി പീറ്റർന്റെ അടുത്തേക്ക് വന്നു….. പീറ്റർ ഫോണിൽ ഭദ്രയുമായ് ഒരുമിച്ച് എടുത്തു കുറച്ചു റീൽസ് ഉണ്ട് അത് നോക്കി ഇരിക്കുമ്പോൾ ആണ് കാശി അവിടെ എത്തിയത്…
എന്താ പീറ്റർ ഉറക്കമില്ലേ…….! കാശി ഗൗരവത്തിൽ ആണ് ചോദിച്ചത്….. പീറ്റർ ഫോൺ ഓഫ് ആക്കി വച്ചിട്ടു കാശിയെ നോക്കി
കാശി…നമുക്ക് മോളെ പോയി കൂട്ടി കൊണ്ട് വന്നാലോ…ഇപ്പൊ മോള് കോട്ടയത്തു തന്നെ ഉണ്ടല്ലോ…പീറ്റർ ചോദിച്ചതിന് കാശി ദേഷ്യത്തിൽ അവനെ നോക്കി.
എന്തിനാ ഡാ അവളെ ഇവിടെ ആനയിച്ചു കൊണ്ട് വന്നിട്ടു…എന്നെയും എന്റെ പൊന്നുമോളെയും വേണ്ടന്ന് വച്ചല്ലേ അവൾ അങ്ങോട്ട് പോയത് പിന്നെ അവളെ എന്ത് ഉണ്ടാക്കാൻ ആണ് ഞാൻ ഇങ്ങോട്ടു കൊണ്ട് വരേണ്ടത്…..!കാശി ദേഷ്യത്തിൽ അലറി പീറ്റർ ഞെട്ടി.
ഇത്രയും നാൾ ഞാൻ വിചാരിച്ചത് നമുക്ക് ഇടയിൽ ആരോ നിന്ന് കളിക്കുവാണെന്ന് പക്ഷെ അല്ല അവൾ തന്നെ ആണ് എല്ലാം തീരുമാനിച്ചുറപ്പിച്ചു ചെയ്യുന്നത് നടക്കട്ടെ ഇനി എന്താ വേണ്ടതെന്ന് എനിക്ക് അറിയാം…ഇനി ശ്രീഭദ്ര കാശിയുടെ ജീവിതത്തിൽ ഉണ്ടാകില്ല.. അവൾ എനിക്ക് അയച്ച നോട്ടീസ് ഉണ്ടല്ലോ അതിന്റെ കൂടെ അവൾക്ക് ഞാൻ ഒരെണ്ണം കൊടുക്കുന്നുണ്ട്…!ദേഷ്യം കാരണം കാശി എന്തൊക്കെയോ പറയുന്നുണ്ട്…..
കാശി…… നീ….. നിന്റെ പ്രതികരണം എന്താകുമെന്ന് പേടിച്ചു ആകും ചിലപ്പോൾ മോള് അങ്ങോട്ട് പോയത്….. എന്തൊക്കെ അയാലും ശ്രീമോളുടെ അമ്മയല്ലേ…..! പീറ്റർ പറഞ്ഞു
എന്റെ കൂടെ ജീവിച്ചവൾക്ക് എന്നെ അറിയില്ലേ എന്റെ സ്വഭാവം അറിയില്ലേ…പിന്നെ ശ്രീമോളുടെ അമ്മ…… അവൾക്ക് അമ്മയെന്ന വാക്ക് ഉച്ഛരിക്കാൻ അവകാശം ഉണ്ടോ…അമ്മ പോലും അമ്മ…പത്തുമാസം ചുമന്നത് കൊണ്ട് മാത്രം അമ്മ ആകില്ല വഴിയിൽ കിടന്നു പെറ്റുകൂട്ടുന്ന നായകൾ പോലും സ്വന്തം കുഞ്ഞിന് ഒരുനേരത്തെ പാല് കൊടുത്തിട്ടെ അതിനെ ഉപേക്ഷിച്ചു പോകു…ഇവളോ… നൊന്ത് പ്രസവിച്ച കുഞ്ഞിന് അത് പോലും നിഷേധിച്ചു പിന്നെയല്ലേ ബാക്കി….! കാശി പുച്ഛത്തിലും ദേഷ്യത്തിലും പറഞ്ഞു.പീറ്റർ എന്തോ പറയാൻ തുടങ്ങിയതും കാളിങ് ബെൽ മുഴങ്ങി….
കാശി പീറ്റർനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി….പീറ്ററും പിന്നാലെ പോയി സാധാരണ ഈ സമയം ഒക്കെ കയറി വരുന്നത് ദേവനാണ്…കാശി പോയി വാതിൽ തുറന്നതും നെഞ്ചോരം ഒരു കവറും പിടിച്ചു തലകുനിച്ചു ഭദ്ര…കാശി ഞെട്ടി അവൻ അത് മറച്ചു വച്ച് അവളെ നോക്കി… പീറ്റർ പിന്നാലെ വന്നു അവളെ കണ്ടു അവന്റെ മുഖം വിടർന്നു…..പീറ്റർ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും കാശി സംസാരിക്കാൻ തുടങ്ങി……
ആരാ…..ഭദ്ര ഞെട്ടിക്കൊണ്ട് അവനെ നോക്കി……
കാ…..ശി……ഭദ്ര പതിയെ വിളിച്ചു. അവൻ അവളെ ഒരു നോട്ടം നോക്കി അവളെ പച്ചക്ക് ക, ത്തിക്കാൻ പാകത്തിന് അഗ്നിയുണ്ടായിരുന്നു ആ കണ്ണുകളിൽ അപ്പോൾ…..
കാശി മോള്……..പീറ്റർ ഇടയിൽ കയറി.
പീറ്റർ അകത്തു പോ…..ആഗ്ജ്ഞപിക്കുക ആയിരുന്നു അവനോട് പീറ്റർ ഭദ്രയേ നോക്കി അവൾ കണ്ണ് നിറച്ചു അവനെ നോക്കി…
നിന്നോട് അകത്തേക്ക് കയറി പോകാൻ ആണ് പറഞ്ഞത്……അകത്തേക്ക് പോകാതെ പിന്നെയും അവിടെ നിൽക്കുന്നപീറ്റർനോട് അവൻ അലറി…….പീറ്റർ അകത്തേക്ക് കയറി പോയി രണ്ടുപേരെയും ഒന്ന് നോക്കിയിട്ട്…..
അല്ല….. നീ ആരാ അത് പറഞ്ഞില്ല…അതും ഞങ്ങൾ രണ്ടു ആണുങ്ങൾ മാത്രമുള്ള വീട്ടിൽ ഈ രാത്രി ഇങ്ങനെ കയറി വരണമെങ്കിൽ എന്തെങ്കിലും ആവശ്യം കാണുമല്ലോ….അവന്റെ വാക്കുകളിൽ നിറഞ്ഞ പരിഹാസം ഭദ്രക്ക് മനസിലായി…
കാശി…അവൾ നിസ്സഹായതയോടെ വിളിച്ചു.
വിളിക്കരുത്…. നീ ഇനി എന്നെ വിളിക്കരുത് അങ്ങനെ കാശിനാഥൻ അത് ആണ് എന്റെ പേര്… നീ അതും വിളിക്കരുത്…അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
ഭദ്ര പേടിച്ചു പുറകിലേക്ക് നീങ്ങി അവന്റെ അപ്പോഴത്തെ ഭാവം അത് ആയിരുന്നു……
നീ എന്ത് വേണേലും പറഞ്ഞോ വേണേൽ തല്ലിക്കോ പക്ഷെ എനിക്ക് എന്റെ കുഞ്ഞിനെ കാണണം……ഭദ്ര വാശിയോട് പറഞ്ഞു…..അതിന് മറുപടി പറഞ്ഞത് കാശിയുടെ കൈ ആയിരുന്നു…….
ഠ, പ്പേ……..ഭദ്ര ഒന്നും മിണ്ടാതെ അവനെ നോക്കി.
നിന്റെ കുഞ്ഞോ……അതിന് നിനക്ക് കുഞ്ഞ് ഉണ്ടോ……എന്താ അവകാശത്തില, ഡി *******മോളെ നിന്റെ കുഞ്ഞ് ആകുന്നെ… അവൾ എന്റെ മോള…. അവൾക്ക് അമ്മയില്ല അവളെ പ്രസവിച്ച അന്ന് തന്നെ അവളുടെ അമ്മ മരിച്ചു പിന്നെ എന്റെ കുഞ്ഞിനെ പത്തുമാസം ചുമന്നകണക്ക് ആണ് പറയാൻ വരുന്നത് എങ്കിൽ അതിന് എത്ര ആണ് നിനക്ക് വേണ്ടത് എന്ന് പറഞ്ഞ അത് തരും…എന്റെ മോളെ പ്രസവിച്ചത് ഒരു നഷ്ടകച്ചവടമായ് തോന്നണ്ട….കാശിയുടെ ഓരോ വാക്കുകളും ഭദ്രയേ വല്ലാതെ പൊള്ളിച്ചു…
കാശി….! അവൾ വീണ്ടും ഉറക്കെ വിളിച്ചു.
ഇറങ്ങി പോ, ടീ… ഇനി എന്റെ കൺവെട്ടത്തു കണ്ടു പോകരുത്…കാശി ദേഷ്യത്തിൽ പറഞ്ഞു….ഭദ്ര വേഗം അവന്റെ കാലിൽ വീണു……
പ്ലീസ് കാശി…എനിക്ക് എന്റെ മോളെ ഒരു നോക്ക് കാണണം ഒരു ഒറ്റ പ്രാവശ്യം പിന്നെ ഞാൻ വരില്ല നിന്റെ മുന്നിൽ..ഭദ്ര കരഞ്ഞു പറഞ്ഞു അവളുടെ കണ്ണീർ വീണ് കാശിയുടെ കാലുകൾ പൊള്ളുന്നത് പോലെ തോന്നി അവന്….. അവന്റെ നെഞ്ച് നീറി തന്റെ പ്രാണൻ ആണ് മുന്നിൽ ഉള്ളത് പക്ഷെ എന്തോ അവന് അവളോട് ക്ഷമിക്കാൻ തോന്നിയില്ല…… അവൻ അവളെ പിടിച്ചു എണീപ്പിച്ചു പുറത്തേക്ക് ആക്കാൻ തുടങ്ങി…
പ്ലീസ് കാശി…… ഞാൻ ഒന്ന് കണ്ടിട്ട്…….!ഭദ്ര അവന്റെ കൈയിൽ കിടന്നു കരഞ്ഞു പറഞ്ഞു.
ഇനി നീ ഇവിടെ നിന്നാൽ ഇങ്ങനെ ആകില്ല എന്റെ പ്രതികരണം…..!അവളെ പിടിച്ചു പുറത്ത് ആക്കി ഡോർ വലിച്ചടച്ചു അപ്പോഴാണ് അവളുടെ കവർ അവൻ കണ്ടത് കാശി അത് കൊടുക്കാൻ ആയി വീണ്ടും വത്തിൽ തുറന്നു…ഭദ്ര പ്രതീക്ഷയോടെ അവനെ നോക്കി അവൻ പുച്ഛത്തിൽ ആ കവർ അവളുടെ കൈയിൽ കൊടുത്തു തിരിഞ്ഞതും ഒരു വെടിയൊച്ച കേട്ട് കാശി പുറകിലേക്ക് നോക്കി ഭദ്രയുടെ ഇടതു കൈയിൽ ആണ് ആ ബുള്ളറ്റ് പതിഞ്ഞത് ഗേറ്റിന്റെ അടുത്ത് നിന്ന് ഒരു കാർ പെട്ടന്ന് പോയി കാശി വേഗം ഭദ്രയേ പിടിച്ചു…
ഭദ്ര……!
തുടരും….