താലി, ഭാഗം 130 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി….! കാശി പിന്നെ വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട്‌ ആക്കി അപ്പോഴേക്കും എന്തോ വീണുടയുന്ന ശബ്ദം കേട്ട് കാശി വേഗം താഴെക്ക് ഇറങ്ങി പോയി……!

ഇറങ്ങി പോയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടപ്പുണ്ട് അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം അവൻ കേട്ടതു കൊണ്ട് പെട്ടന്ന് അത് ശ്രദ്ധിക്കാതെ അങ്ങോട്ട്‌ ഓടി അവിടെ പാത്രങ്ങൾ വീണു കിടപ്പുണ്ട് ഒപ്പം ബ്ല, ഡ്‌ കിടപ്പുണ്ട് പക്ഷെ ഭദ്രയേ കാണാൻ ഇല്ല….. അവൻ ബാക്ക് വശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അങ്ങോട്ട്‌ പോയി നോക്കി ഇല്ല അവിടെയും ഭദ്ര ഇല്ല…

ഭദ്ര…..! കാശി ഉറക്കെ വിളിച്ചു പക്ഷെ അനക്കമൊന്നുമില്ല…. കാശിക്ക് എന്തോ സംശയം തോന്നി മുൻവശത്തേക്ക് പോയതും ഗേറ്റ് കടന്നു കാർ പോയതും ഒരുമിച്ച് ആയിരുന്നു…….! കാശി അവന്റെ പിന്നാലെ പോകാൻ തുടങ്ങിയപ്പോൾ പീറ്റർന്റെ മുറിയിൽ നിന്ന് എന്തൊക്കെയൊ ശബ്ദം കേൾക്കുന്നുണ്ട് കാശി വേഗം അകത്തേക്ക് കയറി പോയി പീറ്റർന്റെ മുറി തുറന്നപ്പോൾ കണ്ട കാഴ്ച കാശിയെ ഞെട്ടിച്ചു……ജനലിൽ തൂക്കിനിർത്തിയിരിക്കുന്ന പീറ്റർനെ കണ്ടു കാശി വേഗം പോയി അവന്റെ കെട്ട് അഴിച്ചു വായിലെ തുണിയെടുത്തു മാറ്റി…വെള്ളം കൊടുത്തു അവന്…

എന്താ ഉണ്ടായത് ആരാ നിന്നെ ഇവിടെ പിടിച്ചു കെട്ടിയത്….കാശി അവന്റെ മുഖത്തു തട്ടി കൊണ്ട് ചോദിച്ചു…പീറ്റർന്റെ മുഖത്ത് ഒക്കെ അടികൊണ്ട പാട് ഉണ്ട്…..

അറിയില്ല……കാശി അവർ നിങ്ങൾ വൈകുന്നേരം ദേവനെ കാണാൻ പോയപ്പോൾ ഇവിടെ വന്നു…ഞാൻ കുളിച്ചു ഇറങ്ങിയതും ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ട് പോയി വാതിൽ തുറന്നത് ആണ്..ഇടിച്ചു കയറി അകത്തേക്ക് വരാൻ നോക്കിയപ്പോൾ തടയാൻ ശ്രമിച്ചു അവർ നാലഞ്ച് പേര് ഉണ്ടായിരുന്നു എന്നെ കൊണ്ട് പറ്റിയില്ല…തലക്ക് ഒരു അ, ടി കിട്ടിയത് മാത്രം ഓർമ്മ ഉണ്ട് അവസാനം പിന്നെ എനിക്ക്അറിയില്ല എന്താ നടന്നത് എന്ന് കുറച്ചു മുന്നേ കണ്ണ് തുറക്കുമ്പോ നീ കണ്ടത് പോലെ എന്നെ അവിടെ കെട്ടിതൂക്കിയിരുന്നു…!പീറ്റർ പറഞ്ഞു കാശിക്ക് മനസിലായി ആരോ മനഃപൂർവം പണി തന്നത് ആണെന്ന്…

നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം…! കാശി പറഞ്ഞു.

വേണ്ട എനിക്ക് പ്രശ്നം ഒന്നുല്ല ഭദ്ര എവിടെ…പീറ്റർ.

അവളെ കൊണ്ട് പോകാന അവന്മാർ വന്നത് അവളെ കൊണ്ട് പോയി….നീ മോളെ ശാന്തിയുടെ അടുത്ത് ആക്കിയിട്ട് അവിടെ നിന്നോ ഞാൻ അവളെയും കൊണ്ട് തിരിച്ചു വരും….!കാശി ഗൗരവത്തിൽ പറഞ്ഞു എണീറ്റ് മുറിയിലേക്ക് പോയി, എന്നിട്ട് cctv വിഷ്വൽസ് ചെക്ക് ചെയ്തു കാറിന്റെ നമ്പർ അകത്തു കയറിയവമ്മാരുടെ ഫോട്ടോസ് എല്ലാം എല്ലാം ഉണ്ട് കാശി അവരുടെ കാർ പോയറൂട്ട് ഒന്ന് നോക്കി പിന്നെ ഒരു ക്രൂ, രമായ ചിരിയോടെ മേശയിൽ നിന്ന് ഗ, ൺ എടുത്തു ഫോണും കാറിന്റെ കീയുമെടുത്തു ഇറങ്ങി…

കാശി…ഞാൻ കൂടെ വരാം….പീറ്റർ കുഞ്ഞിനെ എടുത്തു കൊണ്ട് പറഞ്ഞു.

വേണ്ട…നീ മോളെ  കൊണ്ട് ഇവിടെ നിന്ന് ആദ്യം പോ… കാശി അതും പറഞ്ഞു വേഗം ഇറങ്ങി…… പീറ്റർ ദേവനെയും ഹരിയെയും വിളിച്ചു വിവരം പറഞ്ഞു…..

കാശി ഭദ്രയേ കൊണ്ട് പോയ കാർ പോയ റൂട്ട് ഒന്ന് നോക്കി ഒരു ഉദ്ദേശം വച്ച് ഡ്രൈവ് ചെയ്തു പെട്ടന്ന് ആണ് കാശിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്… കാശി വണ്ടി സൈഡ് ഒതുക്കി കാൾ എടുത്തു…

ഹലോ……

സാർ….അവനെ കിട്ടിയിട്ടുണ്ട്……

ഞാൻ പത്തുമിനിറ്റിനുള്ളിൽ അവിടെ എത്തും, കാശി കാൾ കട്ട് ആക്കി കാർ തിരിച്ചു…

*******************

ഭദ്ര കൈയും കാലുമിട്ടടിക്കുന്നുണ്ട് അവൻമാരുടെ കൈയിൽ നിന്ന് രക്ഷപെട്ടു പോകാൻ…

അടങ്ങി ഇരിക്കെടി…..കൂട്ടത്തിൽ ഒരുവൻ ഭദ്രയേ നോക്കി ദേഷ്യത്തിൽ പറഞ്ഞു ഭദ്രയുടെ വാ മൂടികെട്ടിയത് കൊണ്ട് അവൾക്ക് ശബ്ദിക്കാൻ പറ്റുന്നില്ല…എന്തോ ഒരു മെഡിസിൻ ഒരുത്തൻ സി, റിഞ്ചിൽ നിറയ്ക്കുന്നത് കണ്ടു ഭദ്രയുടെ കണ്ണുകൾ പിടഞ്ഞു പേടി നിറഞ്ഞു അവളിൽ…

അവളുടെ കൈ നേരെ പിടിക്ക് ഇത് ഒരെണ്ണം കൊടുത്ത പൊ, ന്ന് മോള് കുറെ നേരത്തേക്ക് ഇനി അനങ്ങില്ല…. ബോധം വീഴുമ്പോൾ എത്തേണ്ട സ്ഥലത്തു എത്തും…കരഞ്ഞു കൊണ്ട് തലയനക്കുന്നുണ്ട് വേണ്ട വേണ്ടന്ന് പക്ഷെ അവർ അത് ശ്രദ്ധിച്ചില്ല അവളുടെ കൈയിലേക്ക് ആ മരുന്നു ഇ, ൻജെക്ട് ചെയ്തു വച്ചു…രണ്ടുമിനിട്ട് പോലുമെടുത്തില്ല ഭദ്ര ബോധം മറഞ്ഞു വീണു…….!

മാഡം ഞങ്ങൾ ആ പഴയ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കാം ഇവളെ ബാക്കി ക്യാഷ് മാഡം അവിടെ വച്ചു തന്ന മതി…ആരോടോ ഫോണിൽ വിളിച്ചു പറഞ്ഞു അതിൽ ഒരുത്തൻ….

******************

കാശി ദേഷ്യത്തിൽ ആ വീടിന്റെ മുൻ വശത്തെ ഡോർ തുറന്നു  അകത്തേക്ക് കയറി….അവൻ ആ വീടിന്റെ രണ്ടാംനിലയിലേക്ക് കയറി പോകുമ്പോൾ അവന്റെ പിന്നാലെ ബാക്കി രണ്ടുപേരും കൂടെ കയറി……

സാർ…പുറകിൽ നിന്ന് ഒരാൾ വിളിച്ചു എന്നിട്ട് ഒരു ചാവി  അവന് നേരെ നീട്ടി കാശി അത് വാങ്ങി ഡോർ തുറന്നു…

അകത്തു കയറിയ കാശി കണ്ടു ദേഷ്യം കൊണ്ട് വിറച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സൂരജിനെ…

സൂരജ്…! കാശിയുടെ വിളികേട്ട് അവൻ നോക്കി.

എന്താ കാശി ഇതൊക്കെ എന്തിനാ ഇവർ എന്നെ പിടിച്ചോണ്ട് വന്നത്……അവൻ ദേഷ്യത്തിൽ കാശിയെ നോക്കി ചോദിച്ചു.

ഞാൻ പറഞ്ഞിട്ട അവർ നിന്നെ ഇവിടെ കൊണ്ട് വന്നത്…. ഭദ്ര എവിടെ….! കാശി ദേഷ്യം അടക്കി നിർത്തി അവനോട് ചോദിച്ചു.

അഹ്…… നിന്റെ ഭാര്യ എവിടെ ആണെന്ന് എന്നോട് ആണോ കാശി ചോദിക്കുന്നത്…!

ഇത് നിന്റെ കാർ അല്ലെ ഡാ പുല്ലേ ഇതിൽ ആണ് അവളെ കൊണ്ട് പോയത് അപ്പോ പിന്നെ നീ അറിയാതെ എങ്ങനെ…. പറയെടാ ഭദ്ര എവിടെ…..! ഫോൺ അവന് നേരെ കാട്ടി കൊണ്ട് കാശി സൂരജിന്റെ ഷർട്ടിനു പിടിച്ചു അലറി…സൂരജ് പുച്ഛത്തിൽ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു……

അപ്പോൾ കാശിനാഥൻ എല്ലാം അറിഞ്ഞു…അതെ ഡാ ഞാൻ തന്നെ ആണ് നിന്റെ മറ്റവളെ കടത്തിയത് ഇനി നീ അവളെ കാണില്ല……സൂരജ് വെല്ലുവിളി പോലെ പറഞ്ഞു…

കാശി അവന്റെ മുഖമടച്ചു ഒരെണ്ണം കൊടുത്തു…സൂരജ് ദേഷ്യത്തിൽ തിരിഞ്ഞു കാശിയെ ചവിട്ടാൻ ഓങ്ങി… കാശി അത് തടഞ്ഞു……

സൂരജെ.. ഞാൻ എന്തും ക്ഷമിക്കുംപക്ഷെ എന്റെ പെണ്ണിന് എന്തെങ്കിലും പറ്റിയാൽ… നിന്റെ മ, ര, ണം എന്റെ കൈ കൊണ്ട് ആകും….! കാശി പറഞ്ഞു.

ഹഹഹഹ,,,.നീ ഇനി അവളെ മറന്നേക്ക് കാശി…എനിക്ക് അവളെ ആവശ്യമായിരുന്നു പക്ഷെ എന്നേക്കാൾ ആവശ്യമായ മറ്റൊരാൾ ഉണ്ട് കാശി അയാൾ ആണ് അവളെ ഇപ്പൊ കൊണ്ട് പോയത്…..! കാശി അവനെ ദേഷ്യത്തിൽ നോക്കി ചവിട്ടി പുറകിലേക്ക് ഇട്ടു….അവനെ കുറെ തല്ലി അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ ചോര വരാൻ തുടങ്ങി…

പറയെടാ എന്റെ പെണ്ണ് എവിടെ….! കാശി അവന്റെ നെറ്റിയിൽ ഗൺ ചൂണ്ടി ചോദിച്ചു…….സൂരജ് അടികൊണ്ട് അവശനായിരുന്നു അപ്പോഴേക്കും…

അവളെ… ശിവദ കൊണ്ട് പോയി ആ പഴയ വിൽസൺബംഗ്ലാവിലേക്ക്…
സൂരജ് പറഞ്ഞു……കാശി അവനെ പിടിച്ചു ചെയറിലേക്ക് ഇരുത്തി കാശിക്ക് ശിവദയുടെ പേര് കേട്ട് ഒരു ഞെട്ടൽ ഉണ്ടായിരുന്നു

അവൾ എന്തിനാ എന്റെ ഭദ്രയേ അവിടേക്ക് കൊണ്ട് പോയത്…കാശി.

നിനക്ക് വേണ്ടി…..! അത് കേട്ട് കാശിയിൽ വല്യ ഞെട്ടൽ ഒന്നും ഉണ്ടായില്ല പക്ഷെ പിന്നെ പറഞ്ഞത് കേട്ട് കാശിയിൽ ഞെട്ടൽ ഉണ്ടായി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *