ദേവേട്ടാ…. വിളിക്കുന്നതിന് ഒപ്പം അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു……ആർക്കും അതിൽ അത്ഭുതം തോന്നിയില്ല….. മിത്രയേ കുറിച്ച് എല്ലാ കാര്യങ്ങളും ദേവൻ റയനോട് മുന്നേ പറഞ്ഞിരുന്നു….. ഭദ്രയേ കാണാൻ വന്നപ്പോൾ അവന്റെ മുറിയിലും ഫോണിലും ഒക്കെ കണ്ട ഫോട്ടോയിൽ നിന്ന് ഉറപ്പിച്ചിരുന്നു അത് അന്ന് തന്നോട് ഒപ്പം ഉണ്ടായിരുന്ന വാസുകി തന്നെ ആയിരുന്നുന്ന്……..!
അപ്പൊ നിനക്ക് എല്ലാം ഓർമ്മ ഉണ്ട് അല്ലെ……! അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.
പിന്നെ ഇല്ലാതെ……മിത്ര ചിരിയോടെ പറഞ്ഞു കഴിഞ്ഞു നോക്കിയത് അവളെ തന്നെ നോക്കി നിൽക്കുന്ന റീനയെ ആണ്…
മമ്മി…അവൾ ചെറിയ പേടിയോടെ ആണ് അവരെ വിളിച്ചത്.. അവർ അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു……. അപ്പോഴേക്കും സിയയും വന്നു സിയയെ കണ്ടപ്പോൾ ഉള്ള മിത്രയുടെ സ്നേഹപ്രകടനവും ഭാവമാറ്റവും എല്ലാവരെയും അമ്പരപ്പിച്ചു…
എല്ലാവരും വായോ ഇന്ന് ഞാൻ ഒരു സ്പെഷ്യൽ ലഞ്ചുതന്നെ റെഡിയാക്കിയിട്ടുണ്ട്…സ്പെഷ്യൽ ചിക്കൻബിരിയാണി ആണ് ഇന്ന് ഉണ്ടാക്കിയത് വാ ഇനി കഴിച്ചിട്ട് മതി വിശേഷം പറച്ചിൽ ഒക്കെ……..! എല്ലാവരും ഡയനിങ് ഏരിയയിലേക്ക് പോയതും കാശി ഭദ്രയേ പിടിച്ചു നിർത്തി…
എന്താ ഡി ഗു, ണ്ടുമണി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..അവളുടെ മുഖം വല്ലാണ്ട് ഇരിക്കുന്നത് കണ്ടു സംശയത്തിൽ ചോദിച്ചു.
ഒന്നുല്ല കാശി.. വാ നമുക്ക് കഴിച്ചിട്ട് ഇറങ്ങാം, ഭദ്ര അവനോട് ചേർന്നു നിന്ന് ചിരിയോടെ പറഞ്ഞു…അവന്റെ ചുണ്ടിലും ആ പുഞ്ചിരി തെളിഞ്ഞു അവൻ അവളെയും കൊണ്ട് അകത്തേക്ക് പോയി….
എല്ലാവർക്കും ഒപ്പം ഇരുന്നു സന്തോഷത്തോടെ കാശിയും ഭദ്രയും ആഹാരം കഴിച്ചു മിത്രയും കൂടെ ഉള്ളത് കൊണ്ട് എല്ലാവരും വല്യ സന്തോഷത്തിൽ തന്നെ ആയിരുന്നു, ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങും മുന്നേ ഭദ്ര മിത്രയേ കൂട്ടി മുറിയിലേക്ക് പോയി……..
ഞാൻ ഇനി പോകുന്നത് ആ ഒളിഞ്ഞിരിക്കുന്ന എന്നാൽ എനിക്ക് നന്നായി അറിയാവുന്ന എന്റെ ശത്രുനെ തേടി ആണ്…ഞാൻ അവസാനമായ് ഒന്ന് ചോദിച്ചോട്ടെ…ഭദ്ര മിത്രയുടെ കൈയിൽ പിടിച്ചു ചോദിച്ചു.
എന്താ ഭദ്ര……മിത്ര സംശയത്തിൽ നോക്കി.
എനിക്ക് ഏറ്റവും സംശയമുള്ള മൂന്നുപേരുടെ ഫോട്ടോ കാണിക്കാം അതിൽ ആരെങ്കിലും ആണോ എന്ന് പറയോ നീ…സത്യം മാത്രം പറയണം…..ഭദ്ര തികച്ചും ഗൗരവത്തിൽ ആയിരുന്നു ചോദിച്ചത്…. മിത്ര ഭദ്രയുടെകണ്ണുകളിൽ ഒരു കനൽ എരിയുന്നത് കണ്ടു……
മ്മ്മ് ഞാൻ പറയാം….! എന്തോ മിത്രക്ക് അവളോട് ഇനിയും അയാളെ കുറിച്ച് പറയാതെ ഇരിക്കാൻ തോന്നിയില്ല…….
ഭദ്ര അവളുടെ ഫോണിൽ നിന്ന് ആദ്യം കാണിച്ചത് കാശിയുടെ ഫോട്ടോ ആയിരുന്നു… മിത്ര ഞെട്ടികൊണ്ട് അവളെ നോക്കി……
നീ….. കാശിയേട്ടനെ സംശയിക്കുന്നോ…..
നീ നേരത്തെ പറഞ്ഞ വാചകം ഓർക്കുന്നുണ്ടോ…. അങ്ങനെ വരുമ്പോൾ ഞാൻ കാശിയെ സംശയിക്കണ്ടേ….ഭദ്ര കുറച്ചു കടുപ്പിച്ചു ചോദിച്ചു….
ഇല്ല ഭദ്ര, കാശിയേട്ടൻ അല്ല ആ മനുഷ്യന് ഇങ്ങനെ ഒന്നും ചെയ്യാൻ ആകില്ല….മിത്ര തറപ്പിച്ചു പറഞ്ഞു.ഭദ്ര അവളെ ഒന്ന് നോക്കിയിട്ട് അടുത്ത ഫോട്ടോ കാണിച്ചു… മിത്രയുടെ കണ്ണുകൾ ഞെട്ടലിൽ വിടർന്നു അത് ഭദ്ര ശ്രദ്ധിച്ചു…
ഇവ… ഇവൻ ആണ് ഭദ്ര…… ഇവൻ ആണ് ഒരിക്കലും മറക്കില്ല ഈ മുഖം ഞാൻ…മിത്ര പറഞ്ഞു ഭദ്ര ആ ഫോട്ടോയിലേക്ക് നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….. മിത്ര അവളെ ചേർത്ത് പിടിച്ചു…
തളർന്നു പോകരുത്. നമ്മൾ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരും അതുപോലെ നമ്മളെ സ്നേഹിക്കണമെന്നില്ല…… അയാളുടെ അടുത്ത ഇര ആരാണ് എന്നോ എന്തിന് അയാൾ ഇതൊക്കെ ചെയ്തു എന്നോ എനിക്ക് അറിയില്ല…. ഒന്നറിയാം……. അയാൾ അത്രമേൽ ആഗ്രഹിക്കുന്ന എന്തോ ഒന്ന് അവിടെ നിന്റെ ആ മാന്തോപ്പിലെ കാവിനുള്ളിൽ ഉണ്ട്…സൂക്ഷിക്കണം…നിനക്ക് വേണമെങ്കിൽ എല്ലാം കാശിയോട് പറയാം എല്ലാ സത്യങ്ങളും……! മിത്ര പറഞ്ഞു.
വേണ്ട….. കാശി അറിയണ്ട അവൻ സഹിക്കില്ല അവന് അത്രക്ക് പ്രീയപ്പെട്ട ഒരാൾ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന്…അല്ലെങ്കിൽ തന്നെ ഞാൻ ഇതൊക്കെ പറഞ്ഞ അവൻ വിശ്വസിക്കുമെന്ന് തോന്നുന്നോ….. ഇല്ല അവന് അത്രക്ക് വിശ്വാസമാണ് ഈ മനുഷ്യനെ….ഭദ്രയിൽ വല്ലാത്ത ദേഷ്യം നിറഞ്ഞു അത് പറയുമ്പോ.
ആഹ്ഹ്ഹ്…പെട്ടന്ന് ഭദ്ര വയറ്റിൽ അമർത്തിപിടിച്ചു കൊണ്ട് വിളിച്ചു പോയി……മിത്ര വേഗം അവളുടെ കൈയിൽ പിടിച്ചു
എന്താ ഡാ… എന്ത് പറ്റി….. വേദന തോന്നുന്നോ…! മിത്ര അതിയോടെ ചോദിച്ചു.
ഏയ്യ്…… ഇല്ല…കുഞ്ഞ് ചവിട്ടി… എനിക്ക് പെട്ടന്ന് ദേഷ്യം വരുമ്പോൾ ഇത് പതിവ് ആണ്…ഭദ്ര ചിരിച്ചു…. മിത്രയും ചിരിച്ചു അപ്പോഴേക്കും കാശി അങ്ങോട്ട് വന്നു….
പോണ്ടേ നമുക്ക് യാത്ര കുറച്ചു ഉണ്ട് പെണ്ണെ…കാശി ചിരിയോടെ പറഞ്ഞു.ഭദ്ര മിത്രയേ മുറുക്കെ കെട്ടിപിടിച്ചു……..
അയാളുടെ അന്ത്യം എന്റെ കൈകൊണ്ട് ആയിരിക്കും വാസുകി..ഭദ്ര മിത്രയുടെ കാതോരം പതിയെ പറഞ്ഞു…. മിത്ര തിരിച്ചു എന്തെങ്കിലും പറയും മുന്നേ കാശിയെ കൂട്ടി അവൾ പുറകിലേക്ക് പോയി….പിന്നെ അധികം വൈകാതെ അവർ മൂന്നുപേരും ഇറങ്ങി ഭദ്ര പോകും മുന്നേ മിത്രയേ വല്ലാതെ ഒരു നോട്ടം നോക്കി ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഭദ്രയുടെ ഉള്ളിലെ കനൽ…..
****************
ശാന്തി ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് കണ്ണ് തുറന്നത്…ശാന്തി മുഖത്ത് പാറി വീണ മുടിയൊതുക്കി വച്ചിട്ട് ടേബിളിൽ ഇരുന്ന ഫോൺ കൈ എത്തി ഫോൺ എടുത്തു നോക്കി…ഹരിയുടെ നമ്പർ ആയിരുന്നു…… ശാന്തി കാൾ എടുത്തു…..
ഹലോ…..ശാന്തി.
ഞാൻ ഹരി ആണ് ശാന്തി…അവന്റെ സ്വരം കടുത്തിരുന്നു..
മനസിലായി ഹരിയേട്ടാ…..എന്താ വിളിച്ചേ ഈ നേരത്ത്…….
ഞാൻ നിന്നോട് പറഞ്ഞകാര്യം ആലോചിച്ചോ…ഹരിയുടെ സ്വരത്തിൽ ദേഷ്യവും അസ്വസ്ത്ഥതയും ഉള്ളത് പോലെ അവൾക്ക് തോന്നി.
ഞാൻ…… ഞാൻ പറഞ്ഞല്ലോ ഹരിയേട്ടാ………ശാന്തി
നിർത്തേടി… നിന്റെ ജീവിതം ഇങ്ങനെ നശിക്കുന്നത് കണ്ടു സഹിക്കാത്തത് കൊണ്ട് ആണ് പറഞ്ഞത്… ആ അമ്മ കൂടെ പോയി കഴിഞ്ഞ നിനക്ക് ആരാ ഉള്ളത്…അവൻ നിന്നെ താലി ചാർത്തിയിട്ടില്ല…പിന്നെയും ഓരോ ഭ്രാന്ത് കാണിച്ചു നടക്കുന്നു…സ്നേഹിച്ച എല്ലാവർക്കും അവർ ആഗ്രഹിച്ച ജീവിതം കിട്ടണമെന്നില്ല ശാന്തി… ജീവിതമാണ് ഇവിടെ നഷ്ടങ്ങളും ഉണ്ടാകും…. വിഷ്ണു നിനക്ക് എങ്ങനെ ആയിരുന്നുവെന്ന് അറിയാഞ്ഞിട്ടില്ല…… നിന്നെ എന്റെ സഹോദരിയായ് കണ്ടു ആണ് ഞാൻ പറഞ്ഞത്…… നീ ആലോചിച്ചു പറഞ്ഞ മതി നിന്റെ ഉത്തരം കിട്ടിയിട്ടേ ഞാൻ അവനോട് ഇതേ കുറിച്ച് ഒരു മറുപടി പറയു…!ഹരി കൂടുതൽ ഒന്നും പറയാതെ കാൾ കട്ട് ആക്കി…. ശാന്തി എന്ത് പറയണം എന്ത് തീരുമാനം എടുക്കണമെന്ന് അറിയാതെ ഇരുന്നു പോയി…
തുടരും……